Friday, December 29, 2006

കലേഷ് മീറ്റ് ചിത്രങ്ങള്‍..

നാളെ നാട്ടിലേക്ക് തിരിക്കുന്ന ബ്ലോഗ് രത്ന ശ്രീ. കലേഷിനും ഭാര്യ റീമക്കും ഇന്ന് രാവിലെ ഷാര്‍ജ്ജ ബുഹൈര കോര്‍ണിഷില്‍ വച്ചു കൊടുത്ത ‘ഓക്കെ, ട്ടാ.. ട്ടാ..‘ യുടെ ചില ചിത്രങ്ങള്‍...

വീണ്ടും ചില ചിത്രങ്ങള്‍, അനിലേട്ടനെടുത്തത്...

42 comments:

വിശാല മനസ്കന്‍ said...

കലേഷ് മീറ്റ് ചിത്രങ്ങള്‍...ഞെക്കിയിട്ട് കാണുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഒന്ന് പറയണേ...

kumar © said...

കലേഷിനു സ്വാഗതം.
ഇവിടെ വന്നിറങ്ങുമ്പോള്‍ തുടങ്ങുന്ന പുതുവര്‍ഷം കലേഷിന്റെ ജീവിതത്തെ ഒരുപാട് ഐശ്വര്യപൂര്‍ണ്ണമാക്കട്ടെ!

വരൂ,ഞങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ട്.

അരവിന്ദ് :: aravind said...

നിങ്ങളുടെ കൂട്ടത്തില്‍ ചുറ്റിത്തിരിയണ ആ കരുണാനിധിക്കണ്ണട വച്ച രണ്ട് അന്ധന്മാര്‍ ആരാ? പിച്ചക്കാരാണോ? ;-)
(പെരീ, പട്ടേരീ ഞാനെന്റെ കണ്ണട എപ്ലേ ചവിട്ടിപ്പൊട്ടിച്ചു. ചെത്താണ്‍ട്ടോ..അസൂയ അസൂയ.. ;-))

ആ പച്ച ചുരീദാര്‍ അതുല്യേച്ചി അല്ലേ?
വിയെമ്മിനെ കാണാനീല്ലാലോ?

കലേഷ്, റീമ, ദേവ്‌ജി, അതുല്യ, അഗ്രജന്‍, ഗന്ധര്‍വ്വന്‍, ഇടിഗഡി(സീനിയര്‍/ജൂനിയര്‍), കുറുമയ്യന്‍, ചങ്കുമൂപ്പന്‍, ഇബ്രു, ദില്‍ബന്‍ ,വിശാല്‍‌ജി , സിഡ്‌ജീ എന്നിവരെയൊക്കെ മനസ്സിലായി.

“കുറുജീ ജീവന്‍ ടോണ്‍ കഴിക്കണതിനു മുന്‍പ് “എന്ന രൂപത്തിലുള്ളത് നമ്മടെ കരീം മാഷാണോ? ;-)

മനസ്സിലാവാത്തവര്‍ ഉണ്ട്. ചാറ്റില് ചോയ്‌ക്കാം.

കലക്കന്‍ ഫോട്ടംസ്!

പച്ചാളം : pachalam said...

കലേഷേട്ടന് ജന്മനാട്ടിലേക്ക് സ്വാഗതം..
പുതുവര്‍ഷാശംസകളും..
:)

കരീം മാഷ്‌ said...

വിശാലാ
നന്നായിട്ടുണ്ട് ഫോട്ടോകള്‍ എല്ലാം.
കൈപ്പള്ളിയുടെ ഗ്രൂപ്പ് ഫോട്ടോ എവിടെ?

അരവിന്ദ്
എന്നെ തെരയണ്ടാ..
കാണൂലാ...
ഒരു ക്ലൂ തരാം.(എന്റെ കയ്യില്‍ ഒരു വീഡിയോ ക്യാമറയുണ്ടായിരുന്നു)

വിഷ്ണു പ്രസാദ് said...

ഫോട്ടോസ് കണ്ടു. നന്നായിട്ടുണ്ട്.

ശ്രീജിത്ത്‌ കെ said...

കലക്കന്‍ ഫോട്ടോസ്. ക്ലാരിറ്റി കണ്ട് കൊതിയായിപ്പോയി. ചിത്രങ്ങള്‍ക്കൊക്ക് അടിക്കുറിപ്പും പേരും കൊടുക്കൂ

evuraan said...

ചിത്രങ്ങള്‍ കണ്ടു.

അരവിന്ദന്‍ ചോദിച്ചതു തന്നെ എനിക്കും ചോദിക്കാനുള്ളൂ.

എം.ജി.ആര്‍. സ്റ്റൈല്‍ കണ്ണട വെച്ചയാളാരാ? ഇടയ്ക്കൊരു ഷോട്ടില്‍ പെരിങ്ങോടരുടെ കൂടെ ചിത്രത്തിലും ഇങ്ങേരുണ്ട്. ആരാണോ?

ദേവന്റെ വലിപ്പം കുറഞ്ഞു വരികയാണല്ലോ..!

അരവിന്ദ് :: aravind said...

അയ്യോ കരീം മാഷേ.......
കിട്ടി കിട്ടി...
ശോ..പണ്ട് ഇരുമ്പുളിയത്ത് ഓഫീസിലിരിക്കുന്ന ഫോട്ടോയിലെ അതേ ലുക്കാണല്ലോ? ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല..:-)

ആത്മഗതം : അപ്പോ, പിന്നെ മറ്റത് ആരാണാവോ?

(പടിഞ്ഞാറേക്ക് നോക്കി ഉറക്കെ)ഏവൂരയ്യാ...എപ്ലും കമ്പ്യൂട്ടറിനു മുന്നിലിരിക്കാതെ ബൂലോഗസംഗമത്തിന്റെ ഫോട്ടംസ് ഒക്കെ കാണ്.
ഒരു കണ്ണട - മ്മടെ പെരി.
മറ്റേത് -മ്മടെ പട്ടേരി (അല്ലേ?)

ഒന്നൂടി കണ്ടപ്പോ സുല്ലിനേം കണ്ടോന്നൊരു സംശം..

പണ്ട് സൂര്യയിലെ “അമ്മായിലഹള“ സീരിയലിലെ “തോമസുകുട്ടിയുടെ” കട്ടുള്ള ,
ആ കറുത്ത ടീ ഷര്‍ട്ട് ഇട്ട ആളാരാ‍? കണ്ട നല്ല പരിചയം...

ഡാലി said...

ഫോട്ടോകളൊക്കെ ഉഗ്രന്‍. നാളികേരത്തിന്റെ നാട്ടിലേയ്ക്ക് പോണ കലേഷേഷേട്ടനു ഈന്തപനയുടെ നാടിന്റെ വിട കലക്കനായി.
അപ്പോ നാട്ടില് ചെന്നട്ട് അടിച്ച് പൊളിച്ച് വെക്കേഷന്‍ പോലെ ഈ ഇടവേളയും തീര്‍ന്ന് പോകട്ടെ.

അരവിന്ദാ, ഞാന്‍ 3 കരുണാ‍നിധിമാരെ കണ്ടൂലൊ. എന്റെ കണ്ണിന്റെ കൊഴപ്പാവൊ ഇനി ഫ്ലിക്കര്‍ ഭഗവതി?

Anonymous said...

kalakkeettaa ttaa ttaa :)
- Patteri

അചിന്ത്യ / ഉമേച്ചി said...

ആവൂ! അങ്ങനെ അറബി നാട്ടില്‍ പിടിച്ചു വെച്ച ഞങടെ കുട്ടീനെ ഞങ്ങക്ക് കിട്ടാന്‍ പോവാ. വാടാ കണ്ണാ നമ്മക്കിവടെ കൊറേ പണീണ്ട്. വെറുതെ അവടെ കിടന്ന് തിരിഞ്ഞ് നേരം കളയണ്ട.ഓടി ബാ.

ഞങ്ങളൊക്കേം കാത്തിരിക്ക്യാ.ഇവടെള്ള പിള്ളേരൊനും ശര്യല്ലാന്നെ. നീ വന്നിട്ട് വേണം ഇവടെ ചിലതൊക്കെ ഒന്ന് വെടീപ്പാക്കാന്‍.റീമക്കുട്ട്യേ സ്വാഗതുമ്മ!

ഉമേഷ്::Umesh said...

നല്ല പടങ്ങള്‍. കലേഷ് പോകുന്നതിന്റെ ദുഃഖമൊന്നും ആര്‍ക്കും കാണാനില്ലല്ല്ലോ, അതുല്യച്ചേച്ചിയ്ക്കൊഴിച്ചു്. പെരുവണ്ണാപുരത്തു എല്ലാം വിശേഷവും ആഘോഷവുമാണു്, അല്ലേ? :)

എന്നാലും അതുല്യ ഇത്രയും തവണ കലേഷിന്റെയും റീമയുടെയും ഇടയ്ക്കു കയറി നിന്നതു മോശമായിപ്പോയി :) (ഇവിടേം ദേ, സ്മൈലിയുണ്ടു കേട്ടോ...) “വിധുമുഖി റീമേ, വിരഹിണി റീമേ, ചേച്ചിയെ മാറ്റി വരൂ...” എന്നു കലേഷ് പാടുന്നതു കണ്ടില്ലേ? :)

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
ബിന്ദു said...

കലേഷിനും റീമയ്ക്കും എല്ലാ ഭാവുകങ്ങളും!!!
ഫോട്ടോസ് എല്ലാം കണ്ടു. കുറേ അന്ധന്‍‌മാരെ കണ്ടു.;)

സു | Su said...

കണ്ടു. അതുല്യേച്ചി ചുരിദാറില്‍ പ്രായമൊക്കെ കുറഞ്ഞപോലെ ഉണ്ട്. എല്ലാ ഫോട്ടോയും നന്നായിട്ടുണ്ട്. കുറേ ആള്‍ക്കാരെ മനസ്സിലായി. കുറച്ചാള്‍ക്കാരെ മനസ്സിലായില്ല.

Anonymous said...

എല്ലാവര്‍ക്കും ഒന്നു പേരിടാം. യുഎഐ അല്ലാത്ത ബ്ലോഗരും ഇവിടെ ഉണ്ട്

വല്യമ്മായി said...

ആ 014 ഫോട്ടോയിലുള്ള ആളെയാണ് അരവിന്ദന്‍ ഉദ്ധേശിക്കുന്നതെങ്കില്‍ അത് ഈ അമ്മായി ദിവസവും ലഹള കൂടുന്ന ആളു തന്നെ.താങ്കളുടെ തവന്‍ഊറ് വാസത്തിനിടയില്‍ കണ്ടിരിക്കാന്‍ ചാന്‍സുണ്ട്.

ഓ.ടോ:എന്റെ ബീഫ് ഫ്രൈ യുടെ ക്ലോസ് അപ്പ് ഇടാത്തതെന്തേ വിശാലേട്ടാ

kumar © said...

ഇനി ചിത്രങ്ങളെക്കുറിച്ച് മൊത്തത്തില്‍ ഒരു കമന്റ്;
അവിടെ ചെങ്കണ്ണിന്റെ സീസണ്‍ ആണോ? നാട്ടുകാരുമൊത്തം ‘ഗൂളിങ് ഗ്ലാസ്‘ വച്ചിരിക്കുന്നു. അതോ എല്ലാവരും വിശാലനു പഠിക്കുകയാണോ?
(ബാക്കി കമന്റുകളൊക്കെ അതാതു ചിത്രത്തിന്റെ അടിയില്‍ വിരിക്കാം)

പെരിങ്ങോടന്‍ said...

ദുഷ്ടന്മാരെ എന്റെ കണ്ണട ഇന്ന് അപ്രതീക്ഷിതമായി നിലത്തുവീണു പൊട്ടുവാന്‍ കാരണമെന്താന്ന് ആലോചിക്ക്യാര്‍ന്നു ഞാന്‍. ആരുടെ കണ്ണു തട്ടി? [അതു ഷോര്‍ട്ട്സൈറ്റുകാര്‍ക്കുള്ളൊരു പാവം ഫോട്ടോക്രോമിക്കായിരുന്നു!]

വക്കാരിമഷ്‌ടാ said...

പെരിങ്ങോടരേ, കറുത്ത കണ്ണടയൊക്കെ വെച്ച് പെരിങ്ങോടരൊരു ഫോട്ടോ കോമിക്കായി പോയോ എന്നതായിരുന്നു പലരുടെയും സംശയം (എനിക്കങ്ങിനെയൊന്നുമില്ല കേട്ടോ):)

അനില്‍‌ജിയുടെ ഫോട്ടോകള്‍ കണ്ടു. ബീഹാറിലെ റോഡൊക്കെ ഹേമമാലിനിയുടെ കവിള് പോലെയാക്കുമെന്ന് ലാലു പറഞ്ഞിട്ടും എന്തേ പുള്ളി കഴിഞ്ഞ പ്രാവശ്യം പൊട്ടിയതെന്ന് അന്നാലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടിയില്ല. ഇപ്പോളാ മനസ്സിലായത്...

...സംഗതി വിശാലന്റെ കവിളു പോലെയാ ആയത് :)

(വിശാലാ, ആദ്യം ദേവേട്ടന് അവസരം കൊടുക്കണം. പിന്നെ പെരിങ്ങോടര്‍ക്ക്. അതുകൊണ്ട് വിശാലന്‍ അവരുടെ രണ്ടുപേരുടെയും പുറകില്‍ പോയി നിന്നേ. പിന്നെ മൂന്നുപേരോടുമായി എനിക്കുള്ള ട്രേഡ് മാര്‍ക്ക് അഭ്യര്‍ത്ഥന പതാലിയോട് കടപ്പെട്ട് ഞാന്‍ ഒന്നുകൂടി പറയട്ടെ...

....

തല്ലരുത്... ഒന്ന് വിരട്ടിവിട്ടാല്‍ മതി)

പെരിങ്ങോടന്‍ said...

ഹമ്പടാ വക്കാരീ. ക്രോമിക്ക് എന്നെഴുതി കമന്റ് പോസ്റ്റ് ചെയ്തതും ഓര്‍ത്തേയുള്ളൂ ആരെങ്കിലുമത് കോമിക്കാക്കുമെന്നു് ;) കുമാര്‍ജിക്കു ചാന്‍സ് കൊടുത്തിരുന്നതാ, അത് വക്കാരി തട്ടിപ്പറിച്ചു. ദുഷ്ടന്‍.

വക്കാരിമഷ്‌ടാ said...

കോമ്പറ്റീഷന്‍ ഭയങ്കരമല്ലേ പെരിങ്ങോടരേ ഇപ്പോള്‍. ഓരോ സെക്കന്റും വിലപ്പെട്ടത്.അതുകൊണ്ടല്ലേ ചാടിവീണ് തട്ടിപ്പറിച്ചത്:)

evuraan said...

എനിക്കു വയ്യായേ..! ഹാ ഹാ ഹാ.. ആരാ, അതിനൊക്കെ അടിക്കുറുപ്പെഴുതിയിട്ടത്? വിശാലനാവും അല്ലേ?

എനിക്കേറ്റവും ഇഷ്ടപ്പെട്ട അടിക്കുറുപ്പുകളുള്ള ഫോട്ടങ്ങള്‍ യഥാക്രമത്തില്‍:

നേരിട്ട് കാണുന്നതിലും ക്ലിയറായി ഇതീക്കോടെ കാണാം..

ഈ രോമം ഇന്ന് ഞാന്‍ തല്ലിപ്പൊട്ടിച്ച് കളയും!


ശബരിമലമുട്ടനാണോ.. അതിലേ പോയത്?

ഹാ ഹാ‍ .. ചിരി നിര്‍ത്താനാവുന്നില്ല... :)

കൈപ്പള്ളി said...


ഞാന്‍ എടുത്ത പടങ്ങള്‍


നല്ല വെയില് കാരണം ചിലരെല്ലാം കണ്ണടച്ചുകളഞ്ഞു.

യാത്രാമൊഴി said...

പെരിങ്ങോടനു മാത്രം ഭയങ്കര തണുപ്പാണെന്ന് തോന്നുന്നല്ലോ! പുര നിറഞ്ഞ് നില്‍ക്കുന്നതിന്റെയാവും അല്ലേ?

പരസ്യം കൊടുക്കാന്‍ കൈപ്പള്ളിയെക്കൊണ്ട് കുറെ ഫോട്ടോ എടുപ്പിച്ച ലക്ഷണവുമുണ്ട്.

വല്ലതും നടക്കുമോ?

പടങ്ങളും അടിക്കുറിപ്പുകളും കലക്കി വിശാലാ.
കലേഷിനു ഒരിക്കല്‍ കൂടി ആശംസകള്‍!

സ്നേഹിതന്‍ said...

കറുത്ത കണ്ണടയില്‍ ദുഃഖം മറച്ചുവച്ചവരേയും അല്ലാത്തവരേയും കണ്ടു. :)

ചിത്രങ്ങളെല്ലാം നന്നായിരിയ്ക്കുന്നു.

കലേഷിനും റീമയ്ക്കും വീണ്ടും ആശംസകള്‍

ikkaas|ഇക്കാസ് said...

വെല്‍ക്കം കലേഷ് ഭായ്..
(നാട് സ്വര്‍ഗ്ഗമല്ല, നാട്ടിലായാലും ബൂലോഗം സ്വര്‍ഗ്ഗം തന്നെ! അപ്പൊ നാട്ടിലെത്തിയാലും തിരക്കുകളേറെയുണ്ടെങ്കിലും ആ വലിയ സാന്നിദ്ധ്യം ബൂലോഗത്തുണ്ടാകുമെന്ന് വിശ്വസിക്കുന്നു)
ആശംസകള്‍.

തഥാഗതന്‍ said...

അല്ല എനിയ്ക് സത്യത്തില്‍ മനസ്സിലാകാഞ്ഞിട്ട് ചോദിക്കുകയാണ്.
പൊറാട്ടിന്‍ കളിയില്‍ ചോദ്യക്കാരന്‍ വെയ്ക്കുന്നതു പോലെ ഉള്ള ഒരു കറുത്ത കണ്ണട വെച്ചു നടക്കുന്ന ആള്‍ ആ‍രാ? കണ്ടിട്ട് നല്ല മുഖ പരിചയം .

( പണ്ട് ഒരു തമിഴ്‌നാട് തെരഞ്ഞെടുപ്പ് കാലത്ത്,അതായത് കരുണാനിധിയും എം.ജി.ആറും ഒരുമിച്ച് നിന്നിരുന്ന ദ.മു.ക യുടെ കാലത്ത്,തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം അതിര്‍ത്തി ഗ്രാമമായ ഗോപാലപുരത്ത് രണ്ടുപേരും എത്തി.അപ്പോള്‍ ചെക്ക് പോസ്റ്റിന് ഇപ്പുറത്ത് (അവിടം കേരളമാണ്) പാലന്തോണി വേലായുധന്റെ പൊറാട്ടിന്‍ കളി നടക്കുകയാണ്. അതൊന്ന് കാണണമെന്ന് രണ്ടു പേര്‍ക്കും ആഗ്രഹം. എം.ജി.ആറ് ഈ കളി പണ്ട് കണ്ടിട്ടുള്ളതാണ്- പുള്ളി പാലക്കാട് കാരന്‍ ആണല്ലോ. അങ്ങനെ രണ്ടു പേരും പൊറാട്ടിന്‍ കളി കാണാന്‍ ചെന്നെന്നും ചോദ്യക്കാരനായി(വിദൂഷകന്‍ പോലെ)അഭിനയിയ്ക്കുന്ന കണ്ണനൂര്‍ കണ്ടുവച്ചന്‍ വെച്ചിരുന്ന കറുത്ത കണ്ണട കണ്ട് ഭ്രമിച്ച് വശായി രണ്ടു പേരും അതിനു ശേഷം അതു പോലെ ഉള്ള കണ്ണട (കൂളിങ്ങ് ഗ്ലാസ്സ്) ഉപയോഗിയ്ക്കാന്‍ തുടങ്ങി എന്നുമാണ് ഐതിഹ്യം)

Anonymous said...

വിശാല്‍ജീ ഫോട്ടങ്ങള്‍ എല്ലാം കലക്കീ.

ഇതെന്താപ്പാ എല്ലാരും കണ്ണാടികള്‍ മാത്രം കാണുന്നത്‌. ആ ഫോട്ടങ്ങളുടെ ബാക്ക്ഗ്രൗണ്ടിലെ പച്ചപ്പും ആ ഈന്തപ്പനയുടെ സൗന്ദര്യോം പിന്നെ കലേഷ്ജി പോകുന്നതിന്റെ ആ ഒരു ഇതും ഒക്കെ ഒന്നു കാണിഷ്ടാ..

ഓഫ്‌: നാട്ടില്‍ ആര്‍ക്കെങ്കിലും ആ ടൈപ്പ്‌ കണ്ണാടികള്‍ വേണമെന്ന്‌ പറഞ്ഞിരുന്നേല്‍ ഞങ്ങള്‍ കലേഷ്ജിയിടെ കൈയില്‍ കൊടുത്തു വിട്ടേനെമല്ലോ .. ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ പ്രമാണിച്ച്‌ ചൈനാ മാര്‍ക്കറ്റില്‍ രണ്ടെണ്ണത്തിന്‌ 5 ദിര്‍ഹമേ ഒള്ളൂ വെല.

സ്വാര്‍ത്ഥന്‍ said...

അപ്ഡേറ്റ്:

കലേഷും റീമയും ദുബായ് വിമാനത്താവളത്തില്‍ കാത്തിരിപ്പു തുടരുന്നു...

ദേവന്‍ said...

ദേവനെടുത്ത പടങ്ങള്‍ ദാ ഇട്ടിട്ടുണ്ട്

അതുല്യ said...

കൈപ്പിള്ളിയുടെ 6584 പടത്തിലാണു എനിക്ക്‌ തോന്നുന്നത്‌, ഒരു ഗ്രൂപ്പ്‌ ഫൊട്ടത്തില്‍ ആദ്യമായി ഇത്രയും ആളുകള്‍ ഒന്നിച്ച്‌ ഒരുപോളെ ഹൃദ്യമായി ചിരിച്ച്‌ ഞാന്‍ കാണുന്നത്‌. ഗ്ഗ്രേയ്റ്റ്‌.

അനില്‍ജീ വിശാലന്റെ ഇത്രമാത്രം പടം പിടിച്ചതെന്തിനു? ആവോ....

സൂവേ... പ്രായം കണ്ടാ ചര്‍മ്മം തോന്നുകയേ ഇല്ല... ചെറുപ്പാന്നേ... വളരെ ചെറുപ്പം.. യ്‌ഔവനം ഉദിച്ചിട്ടും ചെറുതായില്ലാ ചെറുപ്പം. ഒഹ്‌.. എന്റെ ഒരു ഗ്ലാമറേ.......

ഉമേശുമാശെ.... ശര്‍മ്മാജീയല്ലാത്ത എല്ലാരും ആള്‍ ഇന്ദ്യന്‍സ്‌ ആര്‍ മൈ ബ്രദേഴ്സ്‌ ആന്റ്‌ സിസ്റ്റേഴ്സ്‌... (രാഖിയും വാങ്ങി കെട്ടാറുണ്ട്‌.. രാഖി പിന്നെ കൈയ്യിലല്ലേ എന്ന സമാധാനം).

എന്റേം ദേവന്റേം പടം എനിക്കിഷ്ടായി.

ഉമേച്ചീയേ... കലേഷ്‌ ഹോളിലി സോളിലി മേരാ ഹൈ... പാര്‍ട്ടിഷന്‍ നൊട്ട്‌ അല്ലൗട്‌. ഇടക്കാലാശ്വാസത്തിന്റെ കൊച്ചീലോട്ട്‌... പറഞ്ഞേക്കാം....

പെരിങ്ങ്സിനോടും, ദില്ലൂനോടും സീരിയസ്‌ അലി പറയുന്നതെന്ത്‌ എന്നാല്‍... ഈ തടി നല്ലതല്ലാ... നാളേ ദോഷം ചെയ്യും... ഇനിയും മനസ്സില്ലായില്ലെങ്കില്‍, ദേവനൊരു മിസ്സ്‌ അടി. ബാക്കി പറഞ്ഞു തരും. മക്കളെ തടി കുറയ്കൂ... തടി രക്ഷിയ്ക്കൂ...

ഗന്ധര്‍വ്ജി... സ്മോക്കിംഗ്‌ ഈസ്‌ ഇഞ്ചൂറിയസ്‌ റ്റു മൈ ഹെല്‍ത്ത്‌...(ഐ. മീന്‍ സെക്കന്ററി സ്മോക്കിംഗ്‌....) (ഇബ്രുവായിട്ട്‌ അധികം ദോസ്തി വേണ്ടാ.. കാണുന്നുണ്ട്‌ കാണുന്നുണ്ട്‌...

കുറുമാനോട്‌.. എഗേയിന്‍ ശര്‍മാ സേയ്സ്‌ ബൊത്ത്‌ :ഡി:"D" നഹി ചലേഗാ...Pls Pls mend your ways.

സങ്കുചിതാ... എന്നെ മറന്നൂൂന്ന് കരുതി, പക്ഷെ വാച്ച്‌ മാനേ ഏല്‍പ്പിച്ചതിനു നന്ദി പറയണ്ടല്ലോ... ഏല്‍പ്പിയ്കാത്തത്‌ കൊണ്ട്‌ :(

ഇദ്ദീഗദ്ദിയേ... വാവകള്‍ക്ക്‌ ഉഴിഞ്ഞിടൂ.. ശര്‍മാജി സോ സോ റ്റെമ്പ്ട്ടട്‌... ഇന്‍ഷാ അല്ലാ...2007 മേ ദേഖേഗേ... ഹോങ്ങേ കാമിയാമ്പ്‌...

അടുത്ത മീറ്റിനു കണ്ണട ബാന്‍ ചെയ്യാന്‍ നിയമം ഇറക്കേണ്ടി വരും.

സിബുവേ... ബ്ലോഗ്ഗ്ഗ്ഗില്‍ കൊടുത്ത ഫോണ്‍ നബ്ര് ഒക്കേ ഫ്രോഡ്‌ ആണോ?? എന്നാലും ദിസ്‌ ഈസ്‌ സിബു ജോണീന്ന് ഒക്കെ പറയുന്നുണ്ട്‌...ആവോ... എനിവേ.. ഹാപ്പി റീലോക്കേറ്റിംഗ്‌.. ഒരു ദ്ര്ഷ്ടി ഗണപതി മെയിലില്‍ വിടാം ട്ടോ. (ഏവൂരാന്‍.. അനുഭവം ഗുരൂ...)

വീട്ടില്‍ തെങ്കാശിപ്പട്ടണം സിനിമ നടന്ന പോലെത്തെ തിരക്കാ... എവിടെ എന്താ എന്നോക്ക്‌ ചോദിച്ച്‌ നെല്ലിക്കാ കുട്ട കമഴ്ത്തിയത്‌ പോലയാ മക്കളു ഓടി നടക്കണേ... ബട്ട്‌ ഗുഡ്‌ റ്റൈം...

എല്ലാര്‍ക്കും പുത്‌ വല്‍സര ആശംസകള്‍.

Anonymous said...

1. ഹോ.. എന്താ ഗ്ലാമര്‍.. കണ്ണു മഞ്ഞളിച്ചുപോകുന്നു..
2. ആ 916 ചിരിയാണ്‌ തിളക്കം കൂട്ടിയത്‌. കലേഷല്ലെ അത്‌.


3. "കുപ്പി കിട്ടിയ കുറുമാന്‍" മനോഹരം.
("കോഴി കിട്ടിയ കുറുക്കന്‍" എന്നു ഞാന്‍ പറഞ്ഞില്ലേ.)

4. തഥഗതാ.. ഹോ... എം.ജി.ആറും. കരുണാനിധിയും കറുത്ത കണ്ണട ധരിച്ചു തുടങ്ങുവാനുണ്ടായ ചരിത്രകഥ വായിച്ചു അമ്പരന്നുപോയി.. അപ്പോള്‍ ഗോപാലപുരത്ത്‌ അന്ന്‌ പാലന്തോണി വേലായുധന്റേയും കണ്ണനൂര്‍ കണ്ടുവച്ചന്റേയും പൊറാട്ടുകളി കണ്ട്‌ കോപ്പി അടിച്ചതാണല്ലേ. ഫയങ്കരം.

അപ്പോള്‍ ഗള്‍ഫില്‍പോയി ആരാണപ്പ പൊറാട്ടുകളി കാണിച്ചത്‌.


5. ചിലരുടെയൊക്കെ പേരറിയാമെങ്കിലും എല്ലാവരുടെയും പേരുകള്‍ ഫോട്ടത്തിനു താഴെ ചേര്‍ക്കണമായിരുന്നു.

യു.ഇ.യി. ബൂലോഗമീറ്റ്‌ ചിത്രങ്ങള്‍ നന്നായിട്ടുണ്ട്‌.

എല്ലാവര്‍ക്കും ഈദ്‌ / നവവല്‍സര ആശംസകള്‍.

കൃഷ്‌ | krish

.::Anil അനില്‍::. said...


അതുല്യ said...

അനില്‍ജീ വിശാലന്റെ ഇത്രമാത്രം പടം പിടിച്ചതെന്തിനു? ആവോ....


അതു ശരിയാണല്ലോ. ഞനെന്തേ അതു ശ്രദ്ധിച്ചില്ല? മാത്രമല്ല ഇനിയും ഇത്രയെണ്ണമെങ്കിലും ഫ്ലിക്കറില്‍ ഇടാതെയുമുണ്ട്.വിശാലന്റെതു മാത്രമല്ല കലേഷ് കൈപ്പള്ളി തുടങ്ങി അനേകരുടേത്.
വീക്ഷണത്തിന്റെ വൈകല്യമെന്നു സമാധാനിക്കൂ.

പച്ചാളം : pachalam said...

ഇതെന്തിനാ ഇങ്ങിനെ ഈ ക്യാമറ ഞെക്കിപ്പൊട്ടിക്കുന്നത്?

:)

ഏറനാടന്‍ said...

Evarkum Ente PuthuVarsha Ashamsakal.
Ente Padam kore thappi, kandilla,
Saramilla
Chelappol oduvil ethiyathond
Film Rolls/Chips finish ayath
Ayirikkum
Alley
Sodaranmarey??

മുല്ലപ്പൂ || Mullappoo said...

കലേഷിന് ജന്മ നാട്ടിലേക്കു സ്വാഗതം.
ഫോട്ടൊകള്‍ എല്ലാം കണ്ടു.
രവിവര്‍മയും ശകുന്തളയും രവിവര്‍മയും ശകുന്തളയും പടവും ക്യാപ് ഷനും തകര്‍ത്തു.

Sul | സുല്‍ said...

സുല്ലിന്റെ കാമറയില്‍ പതിഞ്ഞത്.

ഇവിടെ

അഗ്രജന്‍ said...

അഗ്രജന്‍റെ ക്യാമറയില്‍ പതിഞ്ഞ ചില ദൃശ്യങ്ങള്‍ ഇവിടെ

കലേഷ്‌ കുമാര്‍ said...

എല്ലാവർക്കും എന്റെയും റീമയുടെയും ഹൃദയങ്ങളുടെ ഭാ‍ഷയിൽ നന്ദി!

നാട്ടിലെത്തി.

നെറ്റ് വളരെ പാടാണിവിടെ. പുതിയ കണക്ഷന് അപേക്ഷിച്ചിട്ടുണ്ട്. വിശദമായി ഉടൻ തന്നെ എല്ലാം ബ്ലോഗാം!

വക്കാരിമഷ്‌ടാ said...

വ്വൌ, കലുമാഷ്. എല്ലാം പോസ്റ്റൂ. സുഖമായി എത്തി എന്നറിഞ്ഞതില്‍ സന്തോഷം.