Tuesday, August 21, 2007

ഒരു സ്ഥലം ഒത്തേ !!!

ബ്ലഗാക്കന്മാരെ:

ബ്ലഗാവ് അഞ്ജല്കാരന്റെ പരിശ്രമത്തിന്റെ ഫലമായി ബ്ലഗാവ് കുറുമാന്‍റെ സ്വീകരണം നടത്താന്‍ ഒരു സ്ഥലം ഒത്തുക്കിട്ടി.

ഷാര്‍ജ്ജയില്‍ മല്ലു.. (അല്ല sorry!!) Lulu centre Rollaക്ക് എതിര്‍ വശത്തുള്ള Asia Palace Restaurant, ലാണു് നിശ്ചയിച്ചിരിക്കുന്നത്.
തീയതി 7 September, 2007

മൂക്കറ്റം തിന്നാന്‍ 120 വിഭവങ്ങള്‍ തരാം എന്ന് അവര്‍ സമ്മതിച്ചു.

ഒരു mic,

വസ്ത്രം: casuals. (jeans, t-shirt, lungi, bermuda, 2000ത്തില്‍ material supplier free ആയി തന്ന T-shirt.


Fee: 40 ദ്രോ.. അല്ല sorry ദിര്‍ഹം. ദമ്പദികള്‍ക്ക് AED 80.

രാഗേഷ് എത്രയും പെട്ടന്ന് ticket confirm ചെയ്യുക.
മറ്റു പരിപാടികള്‍ chart out ചെയ്യാണം.

16 comments:

അത്തിക്കുര്‍ശി said...

ബ്ലൊഗാക്കളെ...

ഞാന്‍ ഹാജിയാര്‍... നമ്മുടെ വീടിനടുത്താണ്‌.. ബാക്കി കാര്യങ്ങളും കമ്മറ്റിയും ഒക്കെ ഉടന്‍ തീരുമാനിക്കുക.. എന്നാല്‍ കഴിയുന്ന തരത്തില്‍ സഹകരിക്കാം!

ഏറനാടന്‍ said...

ഇവിടേം ഞാന്‍ പലവട്ടത്തിലെ ഒരു വട്ടം കൂടി ഹാജര്‍ ഒപ്പോടെ ഇടുന്നു. എന്തൊക്കെയാണ്‌ വിവഭങ്ങളും കലാപപരിപാടികളും മറ്റ്‌ കോലാഹാദികളും? ഗംഭീരമാക്കുക വിജയിപ്പീക്കുക സിന്ദാബാദ്‌..

കുറുമാന്‍ said...

എന്റെ ടിക്കറ്റ് 31 ആഗസ്റ്റിനു കണ്‍ഫേംഡ്. ഞാന്‍ മീറ്റില്‍ ഹാജര്‍ വെച്ചിരിക്കുന്നു.

ഇത്തിരിവെട്ടം said...

ഹാജര്‍... ഹാജര്‍... ഹാജര്‍. (ഒരു സ്റ്റൈലിന് മുന്ന് വട്ടം പറഞ്ഞൂന്നേ ഉള്ളൂ... ഇത് എന്റെ മാത്രം ഹാജറ് തന്നെ)

Sul | സുല്‍ said...

ഞ്യാനും ഹാജര്‍.

ഹാള്‍ ടിക്കറ്റ് വിതരണം എന്നു തുടങ്ങും?

-സുല്‍

Sul | സുല്‍ said...

തിയതി പറഞ്ഞു.
സമയം???????
-സുല്‍

ശ്രീ said...

ആശംസകള്‍‌!

Visala Manaskan said...

വീണ്ടും ഹാജര്‍.

ഉണ്ണിക്കുട്ടന്‍ said...

അങ്ങോട്ടു ഇങ്ങോട്ടുമുള്ള ടിക്കറ്റ് എടുത്തു തരാമെങ്കില്‍ എനിക്കു വരാന്‍ സമ്മതമാ കേട്ടോ.. 120 വിഭവങ്ങളേ..ഹോ! ഒട്ടകത്തെ നിര്‍ത്തി പൊരിച്ചതുണ്ടോ..?

ആശംസകള്‍ !!

പൊതുവാള് said...

ഹാജര്‍ സേര്‍,
പരിപാടി ഭംഗീരമാക്കണം.

(ഇത്തിരി വെട്ടം ഒത്തിരിവട്ടം പറഞ്ഞ് ചളം കുളമാക്കണ്ട, പോകുമ്പോള്‍ എന്നേം വിളിച്ചാ മതി:)
ഉണ്ണിക്കുട്ടാ ഉണ്ണിയപ്പം അങ്ങോട്ടു മെയിലു ചെയ്യാം പിന്നെ നാട്ടിപ്പൊരിച്ച ഒട്ടകത്തിന്റെ പടവും,
നാട്ടീന്ന് ഇങ്ങോട്ടുമങ്ങോട്ടുമുള്ള ടിക്കറ്റു കിട്ടാനുമില്ല:))

ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്) said...

ഞാനും ഹാജര്‍.

ഓടോ:120 വിഭവങ്ങളോ? ഒന്ന് വയറിളക്കേണ്ടി വരും. (മൈക്കിന്റെ) :-)

സിദ്ധാര്‍ത്ഥന്‍ said...

ന്നാല്‍ കൂടിക്കളയാം.പത്തിരുപതു വിഭവം ഉണ്ടെങ്കില്‍ തന്നെ ആവേശമായി. ഇതിപ്പൊ നേരം വെളുക്കുംവരെ ഇരിക്കേണ്ടി വര്വോ.

കരീം മാഷ്‌ said...

മുബാറക്‌ സെന്ററില്‍ ഫസ്റ്റ്‌ ഫ്ലോര്‍ ആണിതു. നല്ല സൗകര്യം ഉണ്ട്‌.ഞാനും ഹാജര്‍.

അഞ്ചല്‍കാരന്‍ said...

ഗേറ്റോപ്പണിംഗ് സായം സന്ധ്യ ഏഴ് മണിക്ക്. ആറരമണിക്കൊക്കെ എത്തിയാല്‍ കുറച്ച് അനൌപചാരികമായി പരദൂഷണം പറയാനുള്ള ചില്ലറ സൌകര്യങ്ങളൊക്കെ ഉണ്ടവിടെ.

അഞ്ചല്‍കാരന്‍ said...

പന്ത്രണ്ട് മണി വരെ മാരത്തോണ്‍ തീറ്റി. ഡ്രെസ്കോഡ് കൈപ്പള്ളി എഴുതിയത് ഓര്‍ക്കുമല്ലോ? പ്രധാന അജണ്ട പുസ്തക പ്രകാശനമാണെങ്കിലും “ഓണം” കൂടി അജണ്ടയില്‍ പെടുത്തി കൂടെ? വിശിഷ്ടാധിതികള്‍ ആരെങ്കിലും ഉണ്ടാകുമോ കൈപ്പള്ളീ?

-------
“തീറ്റി” എന്നുള്ളത് “ചര്‍ച്ച” എന്ന് തിരുത്തി വായിക്കാനപേക്ഷ. തെറ്റിയതില്‍ ഖേദിക്കുന്നു.

തമനു said...

ഇനി വിശിഷ്ടാതിധി ഉണ്ടാവുമോ എന്ന ടെന്‍ഷന്‍ വേണ്ടാ അഞ്ചല്‍ക്കാരാ....

ഞാനും ഹാജര്‍...

:)