Tuesday, August 07, 2007

ബ്ലഗാവ് കുറുമാനു് ഒരു സ്വീകരണം

ഇമറാത്തിലെ ബ്ലോഗന്മാരെ, ബ്ലോഗിനിമാരെ (ഇതെല്ലാം സഹിക്കുന്ന പാവം വായനക്കാരെ !)

നമ്മുടെ അഭിമാന പുരുഷനും, ബ്ലോഗ് താര രത്നവുമായ കുറുമാന്‍ എന്ന ബ്ലഗാവ് * രാഗേഷ് കുറുമാന്‍ അദ്ദേഹത്തിന്റെ "യൂറോപ് സ്വപ്നങ്ങള്‍" എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന്റെ ഗംഭീര വിജയം കഴിഞ്ഞ് വിജയശ്രീലാളിതനായി തിരിച്ചു വരുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. പുസ്തക പ്രകാശനം നാട്ടില്‍ നടന്ന സ്ഥിധിക്ക് ഇവിടേ അദ്ദേഹത്തിനു് സ്വീകരണം നടത്തുന്നതില്‍ കുഴപ്പം ഇല്ല. സ്വീകരണം എത്രവേണമെങ്കിലും ആയിക്കൂടെ. ഹല്ല പിന്നെ.

കഴിഞ്ഞ മാസം ദില്ബനും വിശാലനും ഈ കാര്യം എന്നോടു പറഞ്ഞിരുന്നു. പല സുഹൃത്തുക്കള്‍ക്കും ഇതിനോടു താത്പര്യമുണ്ട് എന്ന് അറിഞ്ഞ സ്ഥിദിക്ക് സ്വീകരണവും അതിനോടൊപ്പം ഒരു സൌഹൃദ സമ്മേളനവും നടത്തുന്നതിന്റെ ഒരു കരട് രേഖയാണു ഇത്.
Karama centerല്‍ ഒരു സാമാന്യം ഭേതപ്പെട്ട ഹാള്‍ ഉണ്ട് (ബ്ലഗാവ് ഏറനാടന്റെ സീരിയലിന്റെ ഉത്ഘാടനത്തിനു് സമ്മേളിച്ച ഹാള്‍ ). പരിസര പ്രദേശങ്ങളില്‍ Parking സൌകര്യം ഉള്ളതിനാല്‍ ഇതു് നല്ല ഒരു ഇടമായി തോന്നുന്നു. വേറെ ഏതെങ്കിലും ഇടം ഉണ്ടെങ്കില്‍ അതും അരിഗണിക്കണം. ചുമതലകള്‍ ഏറ്റെടുക്കുവാന്‍ കമ്മറ്റി അംഗങ്ങളെ ആവശ്യമുണ്ട്.

സാമ്പത്തികം / പിരുവ് കമ്മിറ്റി
1) ബ്ലഗാവ് ദില്‍ബാസുരന്‍
2) ബ്ലഗാവ് വിശാലമനസ്കന്‍
3) ബ്ലഗാവ് (അനോണി)


ഭക്ഷണം
1) ബ്ലഗാവ് പെരിങ്ങോടന്‍
2) ബ്ലഗാവ് (അനോണി)
3) ബ്ലഗാവ് (അനോണി)

പരിപാടിയില്‍ പങ്കേടുത്ത ആവേശഭരിതരായി പാമ്പാവുന്നവരെ വീട്ടില്‍ എത്തിക്കല്‍ കമ്മിറ്റി
1) ബ്ലഗാവ് കൈപ്പള്ളി
2) ബ്ലഗാവ് (അനോണി)
3) ബ്ലഗാവ് (അനോണി)

Public Relations / മീഡിയ കമ്മറ്റി
1) ബ്ലഗാവ് വില്സണ്‍

Entertainment കമ്മറ്റി
1) ബ്ലഗാവ് (അനോണി)

ഇതില്‍ അനോണിയായി ഇട്ടിരിക്കുന്ന പേരുകള്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കണം. പരിപാടി വളരെ informal ആയിരുന്നാല്‍ ചളുക്ക് പ്രസങ്ങങ്ങള്‍ ഒഴിവാക്കാം. T.V. Media coverage വേണമോ വേണ്ടയോ എന്നുള്ളതും ചര്‍ച്ചചെയ്യണം.

തീരുമാനിക്കേണ്ട കാര്യങ്ങള്‍
Agenda
Light entertainment
Menu
Duration
Date

Cost
കുറഞ്ഞപക്ഷം 150 പേരെങ്കിലും ഉണ്ടെങ്കില്‍ per head AED 30 മതിയാവും.
"യുറോപ്പ് സ്വപ്നങ്ങള്‍" പുസ്തകം അവിടെ വില്കുന്നത് നന്നായിരിക്കും. പുസ്തകത്തിനു ഒരു നല്ല exposure ആയിരിക്കും. ബ്ലഗാവ് കുറുമാന്‍ ഇപ്പോള്‍ നാട്ടിലാണു്. അദ്ദേഹം നാട്ടില്‍ നിന്നും തിരിച്ചുവരുന്നതിനു മുമ്പ് തന്നെ എത്തിക്കേണ്ട പുസ്തകങ്ങളുടെ എണ്ണം ഒറപ്പിക്കണം.

അദിപ്രായങ്ങള്‍ അറിയിക്കാതിരിക്കല്ലും.

---------------------------------------
ബ്ലഗാവ് = സനാതന കാലം മുതല്കേ മലയാളം ബ്ലോഗ് എഴുത്തുകാര്‍ തമ്മില്‍ അഭിസംബോധനം ചെയ്യുന്ന ഒരു വാക്ക്. (അറിയില്ല? എങ്കില്‍ പഠിക്കെടെയ് !!!)

34 comments:

കലേഷ് കുമാര്‍ said...

ബ്ലഗാവ് കലക്കി ചേട്ടായീ....
കീമാനുണ്ടോ സഖാവേ ഒരു പോസ്റ്റ് എടുക്കാന്‍?

ഈ സംഭവം അതി ഗംഭീരമാകും..

ആശംസകളോടെ,
ഒരു എക്സ് ഗള്‍ഫന്‍ ബ്ലോഗര്‍

ആവനാഴി said...

ബ്ലഗാവ്, ബഗളാവ്, ബംഗ്ലാവ്...ഞാനൊന്നെഴുതി പഠിക്കട്ടെ.

അഞ്ചല്‍കാരന്‍ said...

കരാമ സെന്റര്‍ നല്ല വേദിയാണ്. വെള്ളിയാഴ്ചകളിലെ ലഭ്യത, ദിവസം, റംസാന് മുന്നേയോ പിന്നേയോ, ഓണത്തിന് മുന്നെയോ പിന്നേയോ, ചിലവ്, ഔപചാരികമാണോ അതോ മീറ്റും ചാറ്റുമാണോ ഇത്യാതി കാര്യങ്ങള്‍ അഗ്രു ഇട്ടപോസ്റ്റില്‍ മൂന്ന് നാല് ദിവസം കൂലം കക്ഷമായി ചര്‍ച്ച നടത്തിയിട്ടും വഞ്ചി തിരുന്നക്കര തന്നെയായതിനാല്‍ വീണ്ടും ഒരു നീണ്ട ചര്‍ച്ചയിലേക്ക് പോകാതെ കഴിയുന്നതും നേരത്തെ ഹാള് ബുക്കാക്കിയാല്‍ ഈ വര്‍ഷം ഏതെങ്കിലും ഒരു വെള്ളിയാഴ്ച നമ്മുക്ക് പരിപാടി നടത്താന്‍ പറ്റിയേക്കും. വേദിയുടെ ലഭ്യത ഒരു വലിയ പ്രശ്നം തന്നെയാണേയ്...

Dinkan-ഡിങ്കന്‍ said...

പരിപാടിയ്ക്ക് ആദ്യമേ ആശംസകള്‍ നേരുന്നു.

പോസ്റ്റുണ്ടോ ബ്ലഗാവ് കൈപ്പള്ളി ഒരു കമെന്റെടുക്കാന്‍?

ഈ പദം കണ്ട് പിടിച്ച ബ്ലഗാവ് കൈപ്പള്ളിയെ സമ്മതിക്കണം. രാജാവ്ഡിങ്കന്‍ എന്ന് പറയുന്നതിലും ഗെറ്റപ്പുണ്ട് ബ്ലഗാവ് ഡിങ്കന്‍ എന്ന് പറായുന്നതില്‍. ഇല്ലേ?

[ ബെര്‍ളി തോമസ് ] said...

കൈപ്പള്ളിജീ..ബ്ലഗാവിനൊരു തേങ്ങ.. ഇതിനെ ര്‍വലൈംഗികമായി..
ഛെ..ലൌകികമായി നമ്മള്‍ ഉപയോഗിക്കേണ്ടതാകുന്നു...
ബ്ലോഗ്‍സലാം ബ്ലഗാവേ !

Kaippally കൈപ്പള്ളി said...

എന്റെ അഭിപ്രായത്തില്‍:

പരിപാടി september 13നു മുമ്പ് നടത്തണം. റമദാന്‍ തുടങ്ങുന്നത് അന്നാണു.

ബ്ലോഗിനെ പറ്റി പരിചയമില്ലാത്തവരുടെ ബോറന്‍ പ്രസങ്ങങ്ങള്‍ ഒരു കാരണവശാലും അനുവദിക്കുന്നതല്ല (അല്ലെങ്കില്‍ പ്രസങ്ങിക്കുന്നത് ബിപ്പാഷ ബസുവോ Stephen Hawkingsയോ അയിരിക്കണം !!).

അഞ്ജല്കാരന്‍ പറഞ്ഞതനുസരിച്ച് എത്രയും പെട്ടന്ന് hall book ചെയ്യണം.

30 dirham mustആണു ബ്ലഗക്കന്മാരെ mustആണു് !!! അതില്‍ കൂടാനെ സാദ്ധ്യത്യുള്ളു. അതു പരിഹരിക്കാം.

പിന്നെ ബ്ലഗക്കന്മാര്‍ ഉത്സാഹിക്കണം. വള വളാന്നുള്ള വര്‍ത്തമാനം ഒന്നും വേണ്ട.

കമ്മറ്റിയില്‍ ആദ്യം ചേരുക. പിന്നെ നമുക്ക് എവിടെയെങ്കിലും കൂടി ഇരുന്ന് ചര്‍ച്ച ചെയ്യാം.

ഏര്‍നാടന്‍, തമനു, ഇബ്രൂ, അഗ്രജന്‍, അതുല്യ, ബയാന്‍, ഇടിവാള്‍, അപ്പൂസ്, പൊദുവാള്‍, എല്ലാവരും സജ്ജീവമായി രംഗത്തിറങ്ങണം.

ഇത്തിരിവെട്ടം said...

കൈപ്പള്ളി മാഷേ ഫുള്‍ സപ്പോര്‍ട്ട്.

ഇത്തിരിവെട്ടം said...

കൈപ്പള്ളി മാഷേ ഫുള്‍ സപ്പോര്‍ട്ട്.

അഗ്രജന്‍ said...

ബ്ലഗാവ്... ആ പ്രയോഗത്തിന് ആദ്യം ഒരു കൈ... :)

സെപ്റ്റംബര്‍ 13 ന് മുന്‍പ് എന്ന് പറയുമ്പോള്‍, കുറുമാന്‍ വരുന്നത് സെപ്റ്റംബര്‍ 1 നാകയാല്‍ ഇതിനിടയില്‍ വരുന്ന വെള്ളിയാഴ്ച സെപ്റ്റംബര്‍ 7 ആണ്. പല ബ്ലഗാക്കളും അവധിയിലായിരിക്കും എന്ന കാരണം കൊണ്ടായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന ഈ തിയ്യതിയില്‍ നിന്നും പിന്മാറുകയും പിന്നീട് സെപ്റ്റംബര്‍ 14 പരിഗണിക്കുകയും അത് നോമ്പ് തുടങ്ങും എന്ന കാരണത്താല്‍ സ്വീകാര്യമല്ലാതെ വരികയും ആ ചര്‍ച്ച 70 അഭിപ്രായങ്ങള്‍ക്ക് ശേഷവും എങ്ങുമെത്താതെ പോവുകയും ചെയ്തത്.

ഇവിടേയും അതാവര്‍ത്തിക്കാതെ, തിയ്യതിയുടെ കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം എത്രയും പെട്ടെന്ന് എടുക്കാന്‍ നമുക്ക് കഴിയണം... എന്നാലേ ബാക്കി, ഹാള്‍ & ഹാള്‍ ബുക്കിംഗിലേക്ക കടക്കാന്‍ കഴിയൂ...ഒരു പ്രത്യേക അറിയിപ്പ്...!
ബുള്‍ഗാനുള്ള ബ്ലഗാക്കളെ ഇനി മുതല്‍ എങ്ങിനെ ചുരിക്കി വിളിക്കാം എന്നതിന് മാന്യ ബ്ലഗാക്കളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതാണ്.

ദില്‍ബാസുരന്‍ said...

എന്നെ പണപ്പിരിവ് കമ്മിറ്റിയില്‍ നിന്ന് ഭക്ഷണക്കമ്മിറ്റിയിലെക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ താഴ്മയായി അപേക്ഷിയ്ക്കുന്നു.

ഡേറ്റ് ഫിക്സ് ചെയ്ത് ഉടന്‍ ഹാള്‍ ബുക്ക് ചെയ്തില്ലെങ്കില്‍ ഒന്നും നടക്കില്ല എന്ന് ഞാന്‍ ഭയപ്പെടുന്നു.

പൊതുവാള് said...

ബ്ലഗാക്കളേ ബ്ലോഗ്സലാം:)

നമ്മളിവിടുണ്ടേ ,പൂര്‍ണ്ണ പിന്തുണയും.

സെപ്തമ്പര്‍ ഒന്നിനും പതിമൂന്നിനും ഇടയില്‍ കിട്ടുന്ന വെള്ളിയാഴ്ച ഏഴിന് മാത്രമല്ലെ? അന്നേക്ക് തന്നെ തീരുമാനിക്കുകയല്ലേ നിര്‍വാഹമുള്ളൂ?

അഗ്രജാ:)
ബുള്‍ഗാനുള്ള ബ്ലഗാക്കളെ ‘ബുള്‍ഗ്ലാവ് ‘ എന്നു വിളിച്ചാലോ?:)

ഏറനാടന്‍ said...
This comment has been removed by the author.
ഏറനാടന്‍ said...

ബ്ലാഗന്‍ കൈപ്പള്ളിജീ.. ഞാന്‍ വൈകിയാണി വിവരമറിയുന്നത്‌. കരാമ സെന്റെര്‍ എന്തുകൊണ്ടും ഉചിതമായ ഇടം ആണെന്നതില്‍ തര്‍ക്കമില്ലാത്ത അലിഖിതവസ്തുതയാണല്ലോ.

അവിടെയായിരുന്നല്ലൊ ഞാനടങ്ങിയ സീരിയല്‍ പ്രീവൂ.. ഉദ്ധ്യേശം 500 ബ്ലഗാവന്മാര്‍ക്ക്‌ തലകുത്തിമറിയാനും കാലുനീട്ടിയിരിക്കാനും ഓടിച്ചാടി കരണം മറിച്ചിലിനും, എന്തിനും, വിശാലമനസ്കമായ ഹോള്‍ ഉണ്ടവിടെ.

എല്ലാര്‍ക്കൂം സമ്മതമാണേല്‍ ഒന്നിച്ചു മൂളിയാല്‍ നേരത്തേ പോയി ബുക്ക്‌ ആക്കാവുന്നതേയുള്ളൂ.. (കുറുജിയുടെ ബുക്ക്‌ ആണെന്ന കണ്‍ഫ്‌യൂഷന്‍ വേണ്ട). റേറ്റും തുച്ചം സ്ഥലമോ മെച്ചം! കുറുജിക്കും താഴേന്നും 'ഒരടി' വെക്കാനുള്ള നേരമേ വേണ്ടൂ ഇവിടെയെത്താന്‍. ബാക്കി ബ്ലാഗവന്മാര്‍ക്ക്‌ ശകടം നിറുത്താന്‍ വിശാലമനസ്കമായ ഏരിയ ചുറ്റിലുമുണ്ടുതാനും..

എന്തുപറയുന്നു?

കൃഷ്‌ | krish said...

ബ്ലോഗാവിനെ ബ്ലഗാവാക്കിയ ബ്ലൈപ്പള്ളീ.. ങ്ങളെ സമ്മതിക്കണം. അപ്പോള്‍ ബ്ലീകരണത്തിന് ആശംസകള്‍. ബ്ലാ..ബ്ലാ‍.ബ്ലാ.

kaithamullu : കൈതമുള്ള് said...

7-ന് ഞാന്‍ തിരിച്ചെത്തും.
-പിരിവൊഴികെ എത് കമ്മിറ്റിയും സ്വീകാര്യം.
കരാമ നല്ല ചോയ്സ് തന്നെ.

നല്ല ഭക്ഷണം കൊടുക്കാന്‍ ശ്രദ്ധിക്കണം.
നന്നായി ഓര്‍ഗനൈസ് ചെയ്യാനും ആരെങ്കിലും മുങ്കൈ എടുക്കണം.
അല്ലെങ്കി, മലയാലം കൊലയാളമാക്കി വിശിഷ്ടാദിഥികളുടെ കുടുംബം മുതല്‍ തന്തമാരെ വരെ മാറ്റിക്കളയും ചില തരുണിമണികള്‍....
(ഒര് പ്രത്യേക പരിപാടി മനസ്സില്‍ വച്ചല്ലാ കെട്ടൊ ഈ കീച്ച്...)

ഏറനാടന്‍ said...

അപ്പോള്‍ സംഘാട്ടനത്തിനും ചടങ്ങിനും റെഡിയാണല്ലോല്ലേ?
തലവരിയെണ്ണം (തലയെണ്ണല്‍ അഥവാ തലവരിക്കണക്ക്‌) എടുക്കാന്‍ തുടങ്ങുന്നുവെന്ന്‌ ബ്ലാഗന്‍ കൈപ്പള്ളിജി ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്‌..

സുനീഷ് തോമസ് / SUNISH THOMAS said...

ബ്ലഗാവ് കൈപ്പള്ളിജി,
ആശംസകള്‍. നന്നായി നടക്കട്ടെ.
:)

ബ്ലഗാവ് പ്രയോഗം ഉടന്‍ ശബ്ദതാരാവലിയില്‍ ഉള്‍പ്പെടുത്തേണ്ടതാകുന്നു.

സുനീഷ് തോമസ് / SUNISH THOMAS said...

ഡിങ്കനോട്.....
ബ്ലഗാവ് ഡിങ്കന്‍ എന്നതു ചുരുക്കി ബ്ളങ്കന്‍ എന്നാക്കാം. അതിനാ ഗെറ്റപ്പ് കൂടുതല്‍.
:)

Visala Manaskan said...

ഓക്കെ.

അപ്പോള്‍ സെപ്റ്റമ്പര്‍ 7 ന് ഹറാമി സെന്ററിലെ ഹാള്‍ കിട്ടിയിലാല്‍ എന്നാലതങ്ങ് ബുക്ക് ചെയ്തേക്കാം. ഹാളിന്റെ അവൈലബിലിറ്റി ഇന്ന് തന്നെ അറിയാം.

അപ്പോള്‍ നമുക്കതങ്ങ് ഞെരിപിരിയാക്കിയേക്കാം.

ദില്‍ബാ, കാശിന്റെ എടപാട് ഞാന്‍ തനിച്ചായിക്കോളാം.... മൊബൈലൊന്ന് മാറ്റണം വിചാരിച്ചിട്ട് കുറെ നാളായി.. ;)

ദില്‍ബാസുരന്‍ said...

വിശാലേട്ടാ,
എന്നാല്‍ ഓകെ. ഇപ്രാവശ്യം വിശാലേട്ടന്റെ കാര്യം നടക്കട്ടെ. തുടര്‍ച്ചയായി നാലാം മീറ്റിലും ഞാന്‍ പണപ്പിരിവില്‍ കുംഭകോണം നടത്തുക എന്നൊക്കെ പറഞ്ഞാല്‍ അത് ഒരു മാതിരി ‘വെറുക്കപ്പെട്ട’ പരിപാടി ആവില്ലേ? ;-)

അഗ്രജന്‍ said...

വിശാല ബ്ലഗാവേ... തെന്തായീ കേക്കണേ... ഹറാമി സെന്‍ററോ...! ബ്ലഹ ബ്ലഹ... :)

Abhilash | അഭിലാഷ് said...

ബ്ലഗാക്കളേ...

അയ്യോ..! നാട്ടില്‍ പോകുന്നതു കാരണം പരിപാടി മിസ്സ് ചെയ്യുമല്ലോന്നോര്‍ത്ത് സങ്കടമുണ്ടെങ്കിലും പരിപാടിക്ക് വേണ്ട എല്ലാ വിധ സഹായ സഹകരണങ്ങളും മുകളില്‍‌ കമന്റിക്കാണുന്ന ‘വെറുക്കപ്പെട്ട’ മനുഷ്യനിലൂടെയോ, ‘പുതിയ മൊബൈല്‍‌ ഫോണ്‍ വാങ്ങാന്‍‌ പോകുന്ന ആള്‍‘ വഴിയോ, ‘ബ്ലഹ ബ്ലഹ’ എന്ന് ചിരിച്ച ആള്‍ വഴിയോ എത്തിക്കുമെന്ന് അടിയിക്കട്ടെ! :-)

പരിപാടിക്കു സര്‍വ്വമംഗളാശംസകളും.... സര്‍വ്വമനോരമാശംസകളും ഇപ്പഴേ നേരുന്നു.

ഇത്തിരിവെട്ടം said...

കൂട്ടത്തില്‍ ബ്ലഗാവ് ദില്‍ബനെ കൈ കൊണ്ട് എക്സ് ബാച്ചീ മെമ്പര്‍ഷിപ്പ് വിതരണവും നടത്താം... ബ്ലഗാവ് പട്ടേരി മുന്നില്‍ തന്നെയുണ്ട്... മെമ്പര്‍ഷിപ്പ് വാങ്ങാനായി.

കണ്ണൂസ്‌ said...

പാമ്പാവാത്തവരെ വീട്ടില്‍ എത്തിക്കാനുള്ള കമ്മിറ്റിയില്‍ ഞാന്‍ അംഗമാവാം.

സേവനം ദുബായില്‍ മാത്രം ഒതുങ്ങി നില്‍ക്കും അണ്ണന്മാരേ. പരിപാടി കഴിഞ്ഞാല്‍ ഷാര്‍ജയിലേക്ക് വണ്ടി ഓടിക്കുന്നതിന്‌ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായേക്കാം.

പി.എസ് - വണ്ടിയില്‍ കയറുന്നതിന്‌ മുന്‍പ് ഫിറ്റ്നെസ് തെളിയിക്കേണ്ടതാണ്‌.

Visala Manaskan said...

സെപ്റ്റംബര്‍ 7 ന് കാരാമ സെന്റര്‍ ബിസിയാണ് ത്രേ. 14 നും ഒഴിവില്ല.

പിന്നെ ഓഗസ്റ്റ് 30 ന് കാരാമ ഫ്രീ ആണ്. പക്ഷെ, ചെറിയ ഒരു റ്റെക്നിക്കല്‍ പ്രോബ്ലം. കുറുമാന്‍ നാട്ടിലാവും. :)

ഹവ്വെവര്‍ ..അല്ലെങ്കില്‍ അത് വേണ്ട.., സോ,
ഫ്രീയായ ഒരിടം കണ്ടെത്താന്‍ ശ്രീ. ഏറനാടന്റെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ നടക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളൂന്നു.

(ഭയങ്കര വെയിലല്ലേ.. കൊയ്ത്ത് കാര്‍ കെട്ടുമ്പോലെ, തലയില്‍ ഒരു തോര്‍ത്തുമുണ്ട് കെട്ടിക്കോ എന്നൊരു ഉപദേശവും ഞാന്‍ കൊടുത്തിട്ടുണ്ട്)

ഏറനാടന്‍ said...

ബൈ ദ ബൈ.. വിശാലാജി പറഞ്ഞതുപോലെ തലയില്‍ 'വിശാലന്‍-സ്റ്റൈല്‍' തോര്‍ത്തും കെട്ടി അന്വേഷിച്ചുനടന്നതില്‍ മനസ്സിലായത്‌ റമസാന്‍ വരെ ദുബായിലെ മൊത്തം ബാര്‍ - ക്ഷമീര്‌ - ഹാള്‍ 'ബുക്കിഡ്‌' ആണെന്നാണറിഞ്ഞത്‌.

ആയതിനാല്‍ റമസാന്‍ കയിഞ്ഞിട്ട്‌ മതിയോ? അതോ നാട്ടിലായ കുറുജിയെ നേരത്തെ ഇറക്കുമതിയാക്കാന്‍ ശ്രമിച്ചാല്‍ 30-ആഗ'07-വൈകിട്ടാക്കാമായേനേം..

(വെയിലുമേറ്റ്‌ നടന്ന്‌ ഉള്ള മുടിയും (നിറവും) കൊയിഞ്ഞുപോവുമോ ആവോ.. പെട്ടിക്കടയുമില്ലാ, സര്‍ബത്ത്‌ സോഡയും നഹിനഹീം..)
:)

അഞ്ചല്‍കാരന്‍ said...
This comment has been removed by the author.
അഞ്ചല്‍കാരന്‍ said...

ബ്ലഗാക്കളേ,
ഹാള്‍ ക്ഷാമം ഞാന്‍ പ്രവചിച്ചത് ഓര്‍ക്കുമല്ലോ. അലൂംനിയുടെ ഒരു പ്രോഗ്രാം നടത്തുന്നതിന് വേണ്ടി ഹാള് തിരച്ചില്‍ നടത്തിയതില്‍ നിന്നും ലഭിച്ച വിവരം:

1. ഷാര്‍ജ്ജ ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഹാള്‍ ഈ വര്‍ഷം മുഴുവനും ബുക്ഡ്. (മിനിയും മിഡിയും)

2. ഷാര്‍ജ്ജയിലെ പാകിസ്ഥാന്‍ കള്‍ച്ചറല്‍ സെന്റര്‍ ഹാള്‍ അതും തഥൈവ.

3. ഷാര്‍ജ്ജ സുഡാനി ക്ലബ്ബ് ഹാള്‍ ഡിസംബര്‍ മുപ്പത്തി ഒന്ന് വരെ ഒഴിവില്ല.

4. ദുബായി അല്‍നാസര്‍ ലെഷര്‍ലാന്റില്‍ ചില വെള്ളിയാഴ്ചകള്‍ ഒഴിവുണ്ട്. പക്ഷേ വാടക ശകലം കൂടുതലാണ്. ഇരുപത്തി അയ്യായിരം ദിര്‍ഹം മാത്രം.

5. അല്‍നാസ്സര്‍ ലെഷര്‍ലാന്റിലെ തന്നെ കൊക്കില്‍ കൊള്ളുന്ന ചെറുഹാളുകള്‍ ഡിസംബര്‍ മുപ്പത്തി ഒന്നു വരെ ക്ലോസ്ഡ്.

6. അജ്മാന്‍ ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഹാളില്‍ ബുക്കിംഗ് ഇല്ല.പക്ഷേ ഒരു സാങ്കേതിക പ്രോബ്ലം, അവര്‍ ഹാള് ഉണ്ടാക്കിയതിന് ശേഷം വിളിക്കാമെന്ന് പറഞ്ഞു. ഹാള്‍ പണിയണമോ വേണ്ടയോ എന്ന് ആലോചിക്കാനുള്ള മീറ്റിംഗ് എന്ന് വേണമെന്ന് തീരുമാനമെടുക്കാനുള്ള നിര്‍വ്വാക സമിതി മീറ്റിംഗ്....

7. ദുബായി ഇറാനി ക്ല്ബ്ബ്. ശ്ശെയ്... അതൊന്നും നമ്മുക്ക് പറ്റൂല്ല.

ഹാളുകളുടെ ഗതി ഇതായതിനാല്‍ കരുണീയമായി തോന്നുന്നത്:

1. ഏഷ്യന്‍ പാലസ് ഷാര്‍ജ്ജ. ഹാള് ലഭ്യമാണ്. മുപ്പത് ദിര്‍ഹം തലവരി. മുബാറക്ക് സെന്ററിലെ ഹാള്. (ഏറ്റവും അനുയോജ്യം അതാണെന്ന് തോന്നുന്നു.)

2. എമിരേറ്റ്സ് ഫര്‍ണിഷ്ഡ് അപ്പര്‍ട്മെന്റ്. നല്ല ഹാളാണ്. ആള്‍ക്ക് 30 ദിര്‍ഹം.

3. ഷാര്‍ജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് ഒരു കറാച്ചി ദര്‍ബാര്‍ ഉണ്ട്. വലിയ കുഴപ്പമില്ല. ആള്‍ക്ക് ഇരുപത്തി അഞ്ച്. ഹാള് മാത്രം അഞ്ഞൂറ്. ഹാള് മാത്രം എടുക്കുന്നവര്‍ പുറത്ത് നിന്നും ഭക്ഷണം കൊണ്ടു വരുന്നുണ്ടോ എന്ന് നോക്കാന്‍ ഒരാള്‍ കാവലുണ്ടാകും.

4. ദുബായി മിനിഭവന്‍. ചെറുതാണെങ്കിലും കാര്യം നടക്കും. പാര്‍ക്കിംങ്ങ് സ്വന്തം റിസ്കില്‍.

5. ദുബായി ബദര്‍ റെസ്റ്റോറന്റ്. മണിക്കൂറില്‍ അമ്പത് ദിര്‍ഹം. നമ്മുടെ സ്റ്റാറ്റസ്സിന് ചേരുമോ എന്ന് ചര്‍ച്ച ചെയ്യണം. അവിടേം പാര്‍ക്കിംങ്ങ് സ്വന്തം റിസ്കില്‍.

6. ഷാര്‍ജ്ജ സഫീര്‍ മാള്‍. ഹാളൊണ്ട്. ഒഴിവുണ്ടോ എന്ന് നോക്കണം. ഫുഡ് അവിടെ തന്നെ ഓര്‍ഡറാക്കണം.

7. ഇത്തിരി ദൂരോട്ട് പോകാന്‍ തയ്യാറാണെങ്കില്‍ ഉമ്മുല്‍ ഖൊയ്‌വാന്‍ ഇന്‍ഡ്യന്‍ അസോസിയേഷനില്‍ കൂടാം. ചിലവും കുറവ് ബുക്കിംങ്ങും കിട്ടും.

8. ഇതൊന്നുമല്ലാതെ ആള്‍ക്ക് എമ്പതിനടുത്ത തുകക്ക് ഹോട്ടലുകളില്‍ ഹാള്‍ കിട്ടും.

എന്തായാലും ശരി ഹാളിന്റെ ലഭ്യത വളരെ ബുദ്ധിമുട്ട് തന്നെ.

അഞ്ചല്‍കാരന്‍ said...

വീണ്ടും ബ്ലൊഗാക്കളേ,
മറ്റൊരു രീതിയില്‍ ചിന്തിച്ചുകൂടെ?. വ്യാഴവും വെള്ളിയുമാണ് പ്രശ്നം. ആഴ്ചാവസാനം അല്ലാതെ നോക്കിയാലോ. ഒരു ഏഴ് മണിയോടുകൂടി പരിപാടി വച്ചാല്‍ കൃത്യം എട്ടരയോടെ എല്ലാര്‍ക്കും എത്തിചേരാന്‍ കഴിയില്ലേ. പതിനൊന്നു മണിയോടെ പിരിയാന്‍ കഴിയുന്നതരത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്താല്‍ ചെറുതും ഭംഗിയുള്ളതുമായ ഒരു പരിപാടി ആക്കി മാറ്റി “കാപ്പി” കുടിക്കാന്‍ താല്പര്യമുള്ളോര്‍ക്ക് സ്വന്തം വീടുകളില്‍ പോയി യഥേഷ്ടം “കാപ്പിയും” കുടിച്ച് ആര്‍മ്മാദിക്കേം ചെയ്യാനുള്ള സമയോം കിട്ടും.

അങ്ങിനെയെങ്കില്‍ ഷാര്‍ജ്ജ ഇന്‍ഡ്യന്‍ അസോസിയേഹനിലെ മിനിയെ കിട്ടും. ബുക്കാനുള്ള ഉത്തരവാദിത്തം ഞാന്‍ സ്വമേധയാ ഏറ്റെടുക്കാം.

ആലോചിക്കൂ. മറുകുറി തരൂ.

സങ്കുചിത മനസ്കന്‍ said...

ബ്ലഗാക്കളേ,
ഒരു മുന്നറിയിപ്പോ, ബ്രാഞ്ചിലോ (ബുത്തീന), ഏരിയയിലോ (ഷാര്‍ജ്ജ), ജില്ലയിലോ, സംസ്ഥാനത്തിലോ എന്തിനു കേന്ദക്കമ്മറ്റിയിലോ ചര്‍ച്ച ചെയ്യാതെ ചില വലതു ചായ്‌വുള്ള പെറ്റി ബൂര്‍ഷാ ബ്ലോളിറ്റ് ബ്ല്യൂറോ അംഗങ്ങള്‍ എന്നെ കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയതിന് പണ്ടത്തെ ഉജ്ജ്വല ബ്ലോഗ്ഗാവ് കലേഷിന്റെ നാമത്തില്‍ ഞാന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു.

;):):):):):):):):):):)

പൊതുവാള് said...

ഇനീം തീരുമാനമായില്ലേ?:)

അഗ്രജന്‍ said...

അഞ്ചല്‍കാരന്‍ പറഞ്ഞ ദുബായ് ദേരയിലുള്ള ബദര്‍ റെസ്റ്റോറന്‍റ് (പഴയ രാജധാനി റെസ്റ്റോറന്‍റ്) - മുകളില്‍ കര്‍ട്ടനാല്‍ വേര്‍ തിരിച്ച രണ്ട് സെക്ഷനുകളാണുള്ളത്... രണ്ടിലും കൂടെ സാധാരണഗതിയില്‍ 80 പേര്‍ക്കും അഡ്ജസ്റ്റ് ചെയ്താല്‍ 100 പേര്‍ക്കും ഇരിക്കാവുന്നതാണ്. പകുതി ഭാഗമാണെങ്കില്‍ മണിക്കൂറിന് 50 ദിര്‍ഹംസും അല്ലെങ്കില്‍ 100 ദിര്‍ഹംസുമാണ് ചാര്‍ജ്ജ്.

ഭക്ഷണം ഉള്‍പ്പെടെയാണെങ്കില്‍ അത് പെര്‍ഹെഡ് വെച്ചായിരിക്കും കൂട്ടുക. ഞങ്ങളുടെ പ്രേദേശിക കൂട്ടായ്മയുടെ ചില പരിപാടികല്‍ അവിടെ വെച്ച് നടത്താറുണ്ട്. മിതമായ തോതിലുള്ള ബുഫേ പെര്‍ ഹെഡ് 18 ദിര്‍ഹംസ് നിലവാരത്തിലാണ് വരാറ്... ഒരു വിധം തരക്കേടില്ലാത്ത, അവരുടെ ഭാഷയില്‍ അടിപൊളി എന്നു പറയുന്നു ബുഫേ പെര്‍ ഹെഡ് 22 ദിര്‍ഹംസ് വരും (ഇനി നമ്മള്‍ നിര്‍ബ്ബന്ധിച്ച് 30 ദിര്‍ഹംസിന് തന്നെ ബുഫേ വേണം എന്ന് പറഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ കഷ്ടത്തിലാകും - ഇനിയെന്ത് ഐറ്റം ഇടും എന്ന് കരുതി). മൊത്തം മൂന്ന് മണിക്കൂര്‍ സമയവും അതോടൊപ്പം കിട്ടും. പിന്നീട് ഉപയോഗിക്കുന്ന മണിക്കൂറുകള്‍ക്ക് 100 ദിര്‍ഹംസ് വീതം അധികം കൊടുക്കണം... വെള്ളിയാഴ്ച അല്ലാത്ത ദിവസം ആയിരുന്നെങ്കില്‍ ഇനിയും വിട്ടുവീഴ്ചകള്‍ക്ക് അവര്‍ തയ്യാറാണ്.

ബദറിനെ പറ്റിയുള്ള വിവരങ്ങള്‍ ഇത്രയൊക്കെയാണ്...

അവിടുത്തെ ഏറ്റവും വലിയ പ്രശ്നം പാര്‍ക്കിംഗ് തന്നെയാണ്... അത് വല്യരു പ്രശ്നം തന്നെയാണ്... കാശ് മുടക്കി പാര്‍ക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഇഷ്ടം പോലെ പ്രൈവറ്റ് പാര്‍ക്കിംഗ് സ്ഥാപനങ്ങള്‍ ഉള്ള ഒരിടമാണ് ഈ പരിസരം.

ദേര നാസര്‍ സ്ക്വയറില്‍ നിന്നും യു.എ.ഇ. ബ്ലഗാക്കള്‍ക്ക് വേണ്ടി
ബ്ലഗാവ് അഗ്രജന്‍.

താമരക്കുട്ടന്‍... said...

ബൂലോകരുടെ കൂട്ടായ്മയില്‍ എനിക്കും പങ്കെടുക്കണമെന്നുണ്ട്? എന്നണ്, എപ്പോഴാണ്, എന്നൊക്കെ അറിയിക്കാമോ?

ഒരുപാട് നന്നിയോടെ,

താമരക്കുട്ടന്‍.......

താമരക്കുട്ടന്‍... said...

പൂയ്!!

എന്താ ബ്ലഗാക്കളേ!!

ഒരു ഒച്ചയും അനക്കവും ഇല്ലല്ലോ?

കുറുഗുരുവിനെ അനുമോദിച്ച് നമുക്കൊന്നു ആര്‍മ്മാദിക്കേണ്ടേ?(ഈ ലോകത്തിലെ പുതിയ മെമ്പറായതിനാല്‍ കുറച്ചു ആകാംഷ ഉണ്ട് അതുകൊണ്ടു ചോദിച്ചതാണേ!!)

സ്നേഹപൂര്‍വ്വം,

താമരക്കുട്ടന്‍..........