Wednesday, February 13, 2008

ഒന്നു മീറ്റാം... ഒരിക്കല്‍ കൂടി... (യു.എ.ഇ. ബ്ലോഗ് മീറ്റ് 2008)

ഇടയ്ക്കൊക്കെ ബ്ലോഗര്‍മാര്‍ ഒന്നിച്ച് കൂടുന്നതും പരസ്പരം പരിചയപ്പെടുന്നതും ഉള്ള സൌഹൃദങ്ങള്‍ പുതുക്കുന്നതും ഒന്നിച്ചിരുന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കുന്നതും അതോടൊപ്പം വല്ലതും കൊറിക്കുന്നതുമൊക്കെ ചെയ്യുന്നത് കൊണ്ടോ, അല്ലെങ്കില്‍ അതിന്‍റെയൊക്കെ പടമെടുത്ത് ബ്ലോഗില്‍ ഇടുന്നത് കൊണ്ടോ ബ്ലോഗിന്‍റെ ഉത്തരം ഇടിഞ്ഞ് വീഴില്ല എന്ന് വിശ്വസിക്കുന്ന പ്രിയ യു.എ.ഇ. ബ്ലോഗര്‍മാരെ (ഒന്ന് ശ്വാസം ആഞ്ഞ് വലിച്ചോട്ടെ...),

കൊടും തണുപ്പിന് ശക്തി കുറഞ്ഞ് തുടങ്ങി പകരം ഇളം തണുപ്പ് കടന്ന് വന്നിരിക്കുന്നു. തണുപ്പ് വിട്ടൊഴിയുന്നതിന് മുമ്പ് ഒരു ബ്ലോഗ് മീറ്റ് നടത്താമല്ലേ... കുറച്ച് കാലമായല്ലോ ഒന്നിച്ച് കൂടിയിട്ട്. മത്രമല്ല, ഒത്തിരി പുതിയ ബ്ലോഗര്‍മാര്‍ യു.എ.ഇ. യില്‍ നിന്നും ഇപ്പോള്‍ ബ്ലോഗെഴുതുന്നുണ്ട്... എല്ലാവര്‍ക്കും പരസ്പരം പരിചയപ്പെടാനും സൌഹൃദങ്ങള്‍ സ്ഥാപിക്കാനും ഒരവസരം.

മാര്‍ച്ച് മാസത്തില്‍ പൊതുവെ നല്ല കാലാവസ്ഥയായിരിക്കും എന്ന് കരുതുന്നു... ഒരു ഓപ്പണെയര്‍ മീറ്റിനെ പറ്റി ചിന്തിക്കാവുന്നതാണ്.

ദുബായിലെ അതിവിശാലമായ മുശിരിഫ് പാര്‍ക്കില്‍ കൂടുകയാണെങ്കില്‍ പലവിധ സൌകര്യങ്ങളുമുണ്ട്. മുന്‍ കൂട്ടിയുള്ള ബുക്കിങ്ങിന്‍റേയോ മിനിമം ഇത്ര പേര്‍ വേണമെന്നതിന്‍റേയോ ആവശ്യമില്ല. വണ്ടിയൊന്നുക്ക് പത്ത് ദിര്‍ഹം മാത്രമാണ് എണ്ട്രന്‍സ് ഫീ.

കൂടുതല്‍ പേര്‍ക്കും സൌകര്യപ്രദമായി തോന്നുന്ന ഒരു വെള്ളിയാഴച തീരുമാനിച്ചാല്‍ മതി. രാവിലെ ഒരു പത്ത് മണിയോട് കൂടെ ആരംഭിച്ച് വൈകീട്ട് നാല് മണിക്കോ അഞ്ച് മണിക്കോ പിരിയാവുന്ന വിധത്തില്‍ ഒരു മുഴുനീള മീറ്റ്. പള്ളിയില്‍ പോകേണ്ടവര്‍ക്ക്, പള്ളി പാര്‍ക്കിനകത്ത് തന്നെയുണ്ട്.

വിശാലമായ പ്ലേ ഏരിയ ഉള്ളത് കൊണ്ട് കുഞ്ഞുങ്ങള്‍ക്കും ഇഷ്ടമാവും.

ഭക്ഷണം... എല്ലാവരും എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കൊണ്ടുവന്ന് പരസ്പരം ഷെയര്‍ ചെയ്യുകയോ, കാറ്ററിംഗ് സര്‍വ്വീസിന് ഓര്‍ഡര്‍ കൊടുക്കുകയോ അതുമല്ലെങ്കില്‍ ബാര്‍ബിക്യൂ ആവുകയോ ചെയ്യാവുന്നതാണ്.

മുകളിലെഴുതിയവയൊന്നും തന്നെ തീരുമാനങ്ങളല്ല... വെറും അഭിപ്രായങ്ങള്‍!
ചര്‍ച്ച ചെയ്ത് ചെയ്ത് സമയം പാഴാവാതിരിക്കാന്‍ ഒരു നിര്‍ദ്ദേശം വെച്ചെന്ന് മാത്രം.

എല്ലാവരും ഒന്നുത്സാഹിക്കൂ... അഭിപ്രായങ്ങള്‍ അറിയിക്കൂ!
നമുക്ക് വേണ്ടത് ഔപചാരികതയൊന്നും കടന്നു വരാത്ത ഒരു കൂടിച്ചേരല്‍!

84 comments:

അഗ്രജന്‍ said...

ഒന്നു മീറ്റാം... ഒരിക്കല്‍ കൂടി...

യു.എ.ഇ. ബ്ലോഗ് മീറ്റ് 2008

അതുല്യ said...

കുഞുങ്ങളേ കൊണ്ട് വരാത്ത മാതാപിതാക്കളേ മീറ്റിങ് സ്ഥലത്തേയ്ക്ക് കയറ്റുന്നതല്ല.(പത്താം ക്ലാസ്സ് പരൂഷയ്ക്ക് ഒരുങ്ങുന്ന മകന്‍ കുഞുങളില്‍ പെടില്ല)

യു.ഏ.ഈ ക്കാര്‍ക്ക് ഒക്കെ ഒരു മെയിലു വിടു. മിക്കവരേം ഇപ്പോ ബ്ലോഗ്ഗിലു കാണാനില്ലല്ലോ. അവര്‍ക്ക് അങ്ങനെ അറിയാനും വരാനും കഴിഞാലോ.

ഞം ഞം ഒത്തുകൂടീ പോവാറാമ്പോഴ് മതി. അല്ലെങ്കില്‍ ആദ്യം അത് കഴിഞ്, കൈ കഴുകി അപ്പോഴ് തന്നെ, എയര്‍പ്പോട്ടീന്ന് അളിയനെ കൊണ്ട് വരണംന്ന് പറഞ് ചിലരു പോകും. ജാഗ്രതൈ.

kaithamullu : കൈതമുള്ള് said...

റെഡി.
എന്താ, എന്നാ, എങ്ങനെയാ വേണ്ടതെന്ന് പറയൂ!

അപ്പു said...

അഗ്രജാ, മാര്‍ച്ച് 15 കഴിഞ്ഞുമതി കേട്ടോ. അതു വരെ പിള്ളേര്‍ക്ക് പരീക്ഷയുണ്ട് (പാച്ചുവിന് അതില്ലല്ലോ).

ഓ.ടോ. പാര്‍ക്കില്‍ പള്ളിയുണ്ട് എന്നു പറഞ്ഞതില്‍ അല്പം മിസ്റ്റേക്കുണ്ട്. എല്ലാ പള്ളികളും പാര്‍ക്കിലില്ല.

കുറുമാന്‍ said...

രണ്ട് വലിയ തല + 2 ചെറിയ തല + ബാര്‍... ബേ ക്യൂ പ്രൊഫഷണല്‍ സപ്പോര്‍ട്ട്

പ്രയാസി said...

:(
എനിക്കു നിങ്ങളോടൊപ്പം കൂടാന്‍ പറ്റില്ലല്ലൊ..:(

സാരമില്ല ആ ദിവസം പറഞ്ഞാല്‍ ഞാനിവിടെ കൂടിക്കോളാം..;)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രിയ ബ്ലോഗാളികളേ,
(ബ്ലോഗ്‌ ആളുന്നവര്‍ = ബ്ലോഗാളികള്‍, അല്ലാതെ ബ്ലോഗിലെ അളിയന്മാരേ... എന്ന് അര്‍ത്ഥമില്ല, കേട്ടോ?)

അഗ്രജന്‍ (ചേട്ടന്‍) മുന്‍നിരയില്‍ അഗ്രജയും പാച്ചുവുമൊത്ത്‌ ഉടവാളുറയിലിട്ട്‌ വണങ്ങി നില്‍ക്കുന്നത്‌ കണ്ടില്ലേ? കൂട്ടംകൂട്ടമായി കടന്നുവരിന്‍. ഈയുള്ളവന്‍ ആരുടെയെങ്കിലും ലിഫ്റ്റ്‌ കിട്ടിയാല്‍ വരാമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. മീറ്റില്‍ ഈറ്റാനല്ല, പഞ്ചവര്‍ണ്ണങ്ങളിലുള്ള ഓരോരോ പുലികളെ ഒന്ന്‌ മീറ്റാന്‍ മാത്രം. പിന്നെ നിര്‍ബ്ബന്ധിച്ചാല്‍ മാത്രം ഒന്നരയാളിന്റെ 'തീറ്റപ്പരിശ്രമങ്ങള്‍' നടത്താമെന്ന്‌ കരുതുന്നു. ദാ... അവിടെയും ഇവിടെയുമായി കൊറേ... ബ്ലോഗാളികള്‍ ഒളിഞ്ഞുനിന്ന്‌ തര്‍ക്കിക്കുന്നുണ്ട്‌.

സൗദിയിലാരുന്നപ്പം... ഇവിടത്തെ പുകിലും പൊകയും കൊറേ കണ്ടതാ. അന്ന്‌ ദില്‍ബാസുരന്‍ അയച്ചുതന്ന വിസിറ്റിംഗ്‌ വിസ എക്സ്‌പെയര്‍ ആയിപ്പോയതുകൊണ്ട്‌ വരാന്‍ പറ്റിയില്ല.(ങ്‌ഹാ... അത്‌ എംപ്ലോയ്‌മന്റ്‌ വിസായിലേ നടക്കത്തൊള്ളെന്ന്‌ അന്നേ ഒടേതമ്പുരാന്‍ തീരുമാനിച്ചതയിരിക്കും!)

ദില്‍ബാസുരന്‍ said...

കുഞ്ഞുങ്ങളും വണ്ടിയും ഇല്ലാത്തവര്‍ക്ക് പ്രവേശനമുണ്ടോ? (ബാര്‍ബിക്യു എന്ന് ആരോ പറഞ്ഞ പോലെ തോന്നിയത് കൊണ്ട് വന്ന് നോക്കിയതാ) :-)

ഇത്തിരിവെട്ടം said...

അഗ്രൂ ഫുള്‍ സപ്പോര്‍ട്ട്...


ഓടോ: സുല്ലേ ഇവിടെ വന്ന് പനി എന്ന് പറഞ്ഞാല്‍ ഞാന്‍ ഓഫീസില്‍ കേറി തല്ലും...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

യ്യൊ എനിക്കും കൂടാന്‍ പറ്റില്ലല്ലൊ പ്രയാസി പറഞ്ഞപോലെ ആ ദിവസം പറഞ്ഞാ മതി ഞാന്‍ ഇവിടെങ്ങാനും കൂടിക്കോളം

അതുല്യ said...

കുഞുങ്ങളും വണ്ടീം ഒന്നും പ്രശ്നമല്ല. പക്ഷെ കുടം പോലെയുള്ള വയറ് പ്രശ്നം തന്നെ. അതൊണ്ടല്ലേ ബഫേ വേണ്ടാന്ന് പറഞത്.

അഭിലാഷങ്ങള്‍ said...

പ്രോഗ്രാം: “101 ചോദ്യങ്ങള്‍”

(അതില്‍ 98 ചോദ്യം കേന്‍സല്‍ഡ്..)

ചോദ്യം 1:

ഷാര്‍ജ്ജയില്‍ അതിവിശാലമായ പാര്‍ക്കൊന്നും ഇല്ലാന്നാണോ പറഞ്ഞുവരുന്നത്?

(ഫുള്‍ മൂഡ് ഔട്ട്..)

ചോദ്യം 2:

ഷാര്‍ജ്ജയിലാണോ ഡുഫായിലാണോ കൂടുതല്‍ ബ്ലോഗേസ് ഉള്ളത്?

(അറിയാഞ്ഞിട്ട് ചോദിക്കുന്നതാ)

ചോദ്യം 3:

“കുഞ്ഞുങ്ങളെ കൊണ്ട് വരാത്ത മാതാപിതാക്കളേ മീറ്റിങ് സ്ഥലത്തേയ്ക്ക് കയറ്റുന്നതല്ല.“

(അപ്പോ, കുഞ്ഞുങ്ങളില്ലാത്ത ബാച്ചികള്‍ മാതാപിതാക്കളെ കൊണ്ടുവരണോ?)

ഇതോടുകൂടി ഇന്നത്തെ ഫ്രോഗ്രാം സമാപിച്ചു...
വീണ്ടും കാണുന്നത് വരെ, ഗുഡ്ഡ്ഫൈ...!!

:-)

അഗ്രജന്‍ said...

സാധാരണ മിക്ക മീറ്റുകള്‍ക്കും ചെയ്യുന്നത് പോലെ വണ്ടിയില്ലാത്ത ഞാനടക്കമുള്ളവര്‍ വണ്ടിയുള്ളവര്‍ക്ക് വഴികാട്ടികളായി മുന്‍ സീറ്റില്‍ തന്നെ ഉണ്ടാവണമെന്നഭ്യാര്‍ത്ഥിക്കുന്നു...

ശ്രീ said...

ദുഫായിലായാലും ശരി, ലോകത്തെവിടെ ആയാലും ശരി, മീറ്റിനും മീറ്റില്‍ ഒത്തു കൂടുന്ന എല്ലാ ബൂലോകര്‍‌ക്കും അഡ്വാന്‍സായി ആശംസകള്‍!

അഭിലാഷ് ഭായ്... ആ 101 ചോദ്യങ്ങള്‍ ഗലക്കി.
;)

അപ്പൊ പ്രയാസിയും സജിയും ആ സമയം നാട്ടിലുണ്ടാകുമല്ലേ?

സുമേഷ് ചന്ദ്രന്‍ said...

എല്ലാവരും ഇങ്ങനെ ടിക്കറ്റുമയച്ചുതന്ന് നിര്‍ബന്ധിച്ച് നിര്‍ബന്ധിച്ച് വിളിച്ചാ പിന്നെ ഞാനെങ്ങനാ പറ്റില്യാന്ന് പറയാ.. ഞാന്‍ തയ്യാര്‍!!
മുംബൈ സ്പെഷ്യല്‍ വടാ പാവ് എന്റെ വക.

മുസാഫിര്‍ said...

ടിവീ ക്കാരുടെ ഓ.ബീ വാന്‍ പോലെ ഒരു പാഥ്ഫൈന്‍ഡര്‍ (പാത്തിരുന്ന് പൈന്റടിക്കണ വണ്ടി എന്ന് വീ‍ക്കേയെന്‍ സ്റ്റൈലീല്‍ ഉടമസ്ഥന്റെ തന്നെ തര്‍ജ്ജമ)പാര്‍ക്കിനു പുറത്ത് ഫുള്‍ റ്റൈം പാര്‍ക്കു ചെയ്യുമെങ്കില്‍ ഈയുള്ളവന്‍ തയ്യാര്‍.

സുല്‍ |Sul said...

എന്നാ മീറ്റാം.
മീത്സ് റെഡിയെന്നാ മീ റെഡി :)

-സുല്‍

ആഗ്നേയ said...

ഞങ്ങളു നാലാളും എത്തിക്കഴിഞ്ഞു...

ബഷീര്‍ വെള്ളറക്കാട്‌ said...

ഡയറി നോക്കട്ടെ.. എല്ലാ പുലികളെയും ഒന്നു മീറ്റണമെന്നുണ്ട്‌.. ഔപചാരികതയില്ലെന്നറിഞ്ഞതില്‍ വരണമെന്ന് കരുതുന്നു.. തീറ്റയുടെ കാര്യത്തിലും പരിഗണന ..അകലെ നിന്ന് വരുന്നവര്‍ക്കുണ്ടാവുമല്ലോ. അതുല്യേച്ചി ഞാന്‍ അത്തരക്കരനല്ല

ആഗ്നേയ said...

ഒരു സംശയം...ഏതു വഴിക്കുവന്നാലും അടി ഉറപ്പുള്ളവര്‍(ഏയ്..ഞാനഭീനെയല്ല ഉദ്ദെശിച്ചെ..സത്യം!)കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവരെ കൊണ്ടുവന്നിട്ടും കാര്യമുണ്ടോ?

ദില്‍ബാസുരന്‍ said...

മുസാഫിര്‍ ഭായ്,
കറുത്ത പാത്ത്ഫൈന്റര്‍ കാണുമായിരിക്കും പക്ഷെ മുളകിട്ട് വാറ്റിയ വോഡ്കയുമായി കറുത്ത കരങ്ങള്‍ ഇപ്രാവശ്യം ഉണ്ടാവാന്‍ ചാന്‍സില്ല. അല്ലെങ്കില്‍ ആ മാന്യദേഹം നയം വ്യക്തമാക്കട്ടെ. ‘കുടി’കിടപ്പവകാശം ഇല്ലാത്ത എന്നെ പോലെ ഉള്ളവര്‍ക്ക് ടച്ചിങ്സ് ധാരാളം വേണം എന്നേ ഉള്ളൂ.

ഓടോ: അതുല്ല്യാമ്മേ കുടം പോലെ വയറോ? ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഉണ്ടാക്കരുത്. ഞാനെന്താ ഗര്‍ഭണന്‍ ആണോ വയറുണ്ടാവാന്‍.

മഴത്തുള്ളി said...

അഗ്രജാ, ഇവിടെ ടിക്കറ്റെത്തിയില്ല, മുംബൈക്ക് ടിക്കറ്റയക്കാമെങ്കില്‍ ഡല്‍ഹിക്കയച്ചാലെന്താ കുഴപ്പം.

ഇവിടെ വടാപാവല്ല സ്പെഷല്‍ ഗോള്‍ഗപ്പായുമായി മനുവിനേയും കൂട്ടാം ;)

മുസാഫിര്‍, കുറുജിയുടെ (പാത്ത്‌ഫൈന്‍ഡര്‍)‍പാത്തിരുന്ന് പൈന്റടിക്കണ വണ്ടി ഉണ്ടാകുമല്ലോ ;)

സിമി said...

ഞാന്‍ മുഷ്രിഫ് പാര്‍ക്കിന്റെ തൊട്ടപ്പുറത്താ താമസം. കുറെച്ചു ഫുഡ് സ്പോണ്‍സര്‍ ചെയ്യാം :-) (കുക്ക് ചെയ്തോണ്ടു വരാം). ദിവസം അറിയിക്കു, ഞാനെത്തി.

കുറുമാന്‍ said...

ദില്‍ബാ മുളകിട്ട് വാറ്റിയ കറുത്ത കരങ്ങള്‍ മനസ്സിലായി, പക്ഷെ കറുത്ത പാത്ത്ഫൈന്‍ഡര്‍ ആരുടേയാണെന്ന് മനസ്സിലായില്ലാല്ലോ.

പിന്നെ ഞാന്‍ കുടി നിറുത്തിയതൊന്നും നീ അറിഞ്ഞില്ലേ ദില്‍ബാ? (ഉവ്വ)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രിയ കുടികിടപ്പു ബ്ലോഗാളികളേ,

കുറുമാന്‍-ദില്‍ബാദികളുടെ 'ചര്‍ച്ച' കണ്ടിട്ടാവാം, കേരളാ ബിവറേജസ്‌ കോര്‍പ്പറേഷന്റെ എം. ഡി. ഇപ്പോള്‍ വിളിച്ചിരുന്നു. (കക്ഷി നമ്മുടെ ഒരു പഴയ സീനിയര്‍ അലുംനിയാ..). "യു. എ. ഇ. ബ്ലോഗേഴ്സ്‌ മീറ്റ്‌' നടക്കുന്ന സ്ഥലത്ത്‌ ഒരു സെയില്‍സ്‌ കൗണ്ടര്‍ തുറക്കുന്നതില്‍ വിരോധമുണ്ടോ?" എന്നാണ്‌ ചോദ്യം. അനുവദിച്ചാല്‍, നറുക്കിട്ടെടുക്കുന്ന രണ്ട്‌ ബ്ലോഗേഴ്‌സിന്‌ സൗജന്യമായി 'മാക്സിമം യുട്ടിലൈസേഷന്‍ പാസ്‌' തരുമത്രേ. എന്താ ഞാനിപ്പോ പറയേണ്ടെ?

പൊതുവാള് said...

മീറ്റല്ലേ?....ഞാന്‍ എപ്പഴേ റെഡി....


എല്ലാരേം ഒന്നു കൂടി കാണാന്‍ പറ്റുന്ന ആ ദിവസത്തിനായി കാത്തിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇവിടുന്നങ്ങോട്ട് വന്നാ കേറ്റ്വൊ?

ടിക്കറ്റ് അയച്ചുതരണം.

ശ്രീലാല്‍ said...

അതു തന്നെ പ്രിയ, വരാന്‍ പറ്റിയിരുന്നെങ്കില്‍ എല്ലാരേം കാണാമായിരുന്നു.. ലൈവ് സ്ട്രീമിംഗ് വേണം.

Kaippally കൈപ്പള്ളി said...

ഫക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഫerfect അയിരിക്കണം. അവസാനം എല്ലാം ചളമാകാതിരിക്കണമെങ്കില്‍ ഫക്ഷണം cateringനു് കൊടുക്കുന്നതാണു് അതിന്റെ ഒരു ഇത്.

"ബര്‍ബര്‍ക്വീന്‍" നമ്മള്‍ മല്ലുസ് എത്രമാത്രം വിജയകരമായി "എഞ്ജായി" ചെയ്യും എന്നറിയില്ല. എന്നെ പോലെ dead animals and birdsനെ മാത്രം കഴിക്കുന്നവര്‍ മാത്രമല്ലല്ലോ, കാട് മൊത്തം വെട്ടി കൃഷി നടത്തി ഒരുളക്കിഴങ്ങും പച്ചരിയും കഴിക്കുന്നവരും കൂട്ടത്തില്‍ ഉണ്ടെന്ന് ഓര്‍ക്കണം.

എങ്കിലും ഞാന്‍ റെഡി. പിന്നെ ഒരു mic കിട്ടിയിരുന്നു എങ്കില്‍ല്ല്ല്‍ല്ല്ല്‍......


ഞാനും എന്റെ പെണ്ടാട്ടിയും പുള്ളാളും diaper bagഉം എന്തായാലും ഉണ്ടാവും.

അപ്പു said...
"പാര്‍ക്കില്‍ പള്ളിയുണ്ട് എന്നു പറഞ്ഞതില്‍ അല്പം മിസ്റ്റേക്കുണ്ട്. എല്ലാ പള്ളികളും പാര്‍ക്കിലില്ല."

ഒരു "പള്ളി" എന്തായാലും ആ പാര്‍ക്കില്‍ ഉണ്ടാകും. പിന്നെ വേറെ പള്ളികള്‍ വേണ്ടി വരില്ല.

NB: കാമറ ഞാന്‍ എടുക്കുന്നതല്ല.

Kaippally കൈപ്പള്ളി said...

മുഷ്രിഫ് parkനെ കുറിച്ച് ചില കാര്യങ്ങള്‍

ദുബയിലെ മരുഭൂമിയിലുള്ള Guff വൃക്ഷങ്ങള്‍ (Prosopis cineraria) സമ്രക്ഷിക്കപ്പെടുന്ന. ദുബൈ മുനിസിപ്പാലിറ്റിയുടെ 15 conservation sitഉകളില്‍ ഒന്നാണു്.

Turtle doves, Eurasian Turtle Duves, Indian Roller, Red Vented Bulbul, Whiteared Bulbul, തുടക്കിയ അനേകം പക്ഷികളെ ഇവിടെ കാണാവുന്നതാണു്.

അത്ത്യാവശ്യത്തിനു ഒന്ന് മുങ്ങണമെങ്കില്‍ അതിനും വകുപ്പുണ്ട്. പാര്‍ക്കില്‍ തന്നെ swiming pool ഉണ്ട്. Swiming trunks കരുതുന്നത് നന്നായിരിക്കും.

സാധാരണ പാര്‍ക്കുകളില്‍ നിന്നും വളരെ വിത്യസ്ഥമായ ഒരു ഭൂപ്രദേശമാണു. ഈ പാര്‍ക്കിന്റെ അതിര്ത്തികളിലാണു് Al Warqa എന്ന അതി സുന്ദരവും (മാസികകള്‍ കത്തിക്കാന്‍ അന്യോജവുമായ) മരുഭൂമി സ്ഥിധി ചെയ്യുന്നത്. കൂടുതല്‍ എന്തെങ്കിലും ഇനി വേണോ?

അഭിലാഷ്: ഷാര്‍ജയില്‍ ഇത്രയും സൌകര്യങ്ങള്‍ ഉള്ള ഒരു പാര്‍ക്കും ഇല്ല.

ദേവന്‍ said...

തീയതി തീരുമാനമായോ? മാര്‍ച്ചില്‍ എല്ലാദിവസവും ദുബായില്‍ കാണാന്‍ സാദ്ധ്യതയില്ല അതാ.

അഭിലാഷങ്ങള്‍ said...

“Kaippally കൈപ്പള്ളി said... NB: കാമറ ഞാന്‍ എടുക്കുന്നതല്ല.“

കൈപ്പള്ളീ, അതങ്ങ് പള്ളീപ്പോയി പറഞ്ഞാമതി. ഒരു പള്ളി എല്ലാ പാര്‍ക്കിലും ഉണ്ടെന്നെല്ലേ പറഞ്ഞത്? മരിയാദക്ക് എനിക്ക് ഞെക്കിക്കളിക്കാന്‍ ഒരുപാട് കുന്ത്രാണ്ടംസ് ഉള്ള നല്ല ഒരു പ്രൊഫഷണല്‍ കേമറയുമായി വന്നില്ലേല്‍ ആ പരിസരത്ത് പ്രവേശിപ്പിക്കില്ല. അനധികൃതമായി പ്രവേശിച്ചാല്‍ പിടിച്ച് വെള്ളത്തില്‍ മുക്കും. (അതിനും ഉള്ള സൌകര്യം ഉണ്ടെന്നല്ലേ പറഞ്ഞത്?)

പിന്നെ, ഷാര്‍ജ്ജയെ സപ്പോര്‍ട്ട് ചെയ്തത്: എന്നെ പോലെ കച്ച, കിച്ച, കൊച്ച എന്നൊക്കെ പറഞ്ഞ് ഡ്രൈവിങ്ങ് ടെസ്റ്റ് 3 തവണ എഴുതി പൊട്ടിനില്‍ക്കുന്ന (അറബിപ്പോലീസ് വീട്ടില്‍ ഭാര്യയുമായി വഴക്കടിച്ച് വന്ന മൂഡൌട്ടിലോ മറ്റോ എന്നെ ഫൈലാക്കിയതാ, അല്ലാതെ മൈ മിസ്റ്റേക്ക് കൊണ്ടൊന്നുമല്ല), എന്നെപ്പോലത്തെ സ്വന്തമായി വണ്ടിയില്ലാത്ത തെണ്ടികളോട് കുതിരവട്ടം പപ്പു പറഞ്ഞത് പോലെ, “പോയ് ടാ‍ാ‍ാ‍ാസ്‌കി വിളിയെടേയ്..!” എന്ന് പറയാനാണ് ഭാവമെങ്കില്‍.. അതിനൊത്തിരി പുളിക്കും. അതോണ്ട്, വല്യ വാചകമടിച്ച വകയില്‍ ഷാര്‍ജ്ജയില്‍ നിന്ന് എന്നേയും കൂട്ടി അങ്ങ് പോയാമതി.

പിന്നെ ഭക്ഷണം ഈസ് വെരി ഇംപോര്‍ട്ടെന്റ്.... നോ കോമ്പ്രമൈസ്..! വച്ചുണ്ടാക്കിത്തരാന്‍ ആരുമില്ലാത്ത എന്നെപോലുള്ള അനാഥപ്രേതങ്ങളെ ആരെങ്കിലും മൈന്റ് ചെയ്യുമോ? വേറെ അറേഞ്ച്മെന്റെസ് ഒന്നും ഉണ്ടാവില്ലേല്‍, സിമീ, ഇയാളെയെനിക്കറിയില്ല, എങ്കിലും ഈ നിമിഷം മുതല്‍ നമ്മള്‍ ഫ്രന്റായീ...

:-)

അഭിലാഷങ്ങള്‍ said...

“ഇഷ്ടമല്ലടാ എനിക്കിഷ്ടമല്ലടാ...യീ
‘മാര്‍ച്ച്‘മാസമിഷ്ടമല്ലടാ‍ാ‍ാ‍ാ...”
:-(

"ഇഷ്ടമാണെടാ എനിക്കിഷ്ടമാണെടാ..
ചുമ്മാ, ഓഫ് അടിക്കാനിഷ്ടമാണെടാ‍ാ‍..”
:-)

അല്ലഗ്രൂ, ഈ മീറ്റും വാറ്റുമൊക്കെ മാര്‍ച്ചില്‍ തന്നെ വേണമെന്ന് വല്ല നേര്‍ച്ചയുമുണ്ടോ? നിങ്ങള്‍ക്കൊക്കെയിത് “ഏപ്രില്‍ 1” എന്ന പുണ്യദിനത്തില്‍ നടത്തിക്കൂടെ? അന്ന് എനിക്ക് പങ്കെടുക്കാന്‍ അര്‍ഹതയില്ല എങ്കിലും മറ്റുള്ളവര്‍ക്ക് സന്തോഷത്തോടെ പങ്കെടുക്കാലോ..? യേത്??

(E-mail ല്‍ "REPLY TO ALL" പരിപാടിപോലെ... ഇന്‍ഡ്രൊഡ്യൂസിങ്ങ്, ന്യൂ ഐറ്റം : “PARA TO ALL" )

ബ്ലഹ ബ്ലഹ ബ്ലഹ :-)

(ഈശ്വരാ, എന്നെ മിക്കവാറും എല്ലാരും കൂടിയന്ന് തല്ലിക്കൊല്ലും... കാത്തോളണേ..!)

:-)

Kaippally കൈപ്പള്ളി said...

ഇനി വേറെ പാര്‍ക്കുകള്‍ വേണമെങ്കില്‍:

മുഷ്രിഫ് പര്‍ക്ക
Entrance Fees
- Entrance fee Dhs. 10 per Car
- Swimming fee Dhs. 10 for adults, 5 Dhs. for children
Contact Number
0097142883624, 00971508589893, 00971508565076
Visiting Time
- From 8 AM to 11 PM

ജുമൈറ ബീച്ച് പാര്‍ക്ക്

Entrance Fees
- Entrance fee Dhs.20 per Car
- Entrance fee 5 Dhs. per person

Contact Number
0097143492111, 00971508589894, 00971508565075

മംസാര്‍ പാര്‍ക്‍
Al Mumzar Park > Information

Entrance Fees
- Car entrance fee 30 Dhs, 5 Dhs per person
- Large chalet 200 Dhs, small chalet 150 Dhs
- Pool 10 Dhs adults, children 5 Dhs

Contact Number
Tel: 009714 2966201,00971 50 8589897, 00971 50 8565086
Cottage: 009714 2967454

Visiting Time
From 8 AM to 11 PMവരാന്‍ താല്പര്യമുള്ളവര്‍ക്ക് കൈ പോക്കാം. എന്നെ സഹിക്കാന്‍ ധൈര്യമുള്ള ഒരു ബാച്ചിക്ക് എന്റെ കൂടെ വരാം വണ്ടിയില്‍ ഒരു ബാച്ചി ബ്ലഗാവില്‍ അധികം സ്ഥലം ഉണ്ടകുമെന്ന് തോന്നുന്നില്ല (tentഉം, ഭക്ഷണവും, പെണ്ടാട്ടിയും, ബേബി car seatഉം, pramഉം, Jr. Kaippallyയും, പിന്നെ F&Bഉം എല്ലാം കൂടി നിറയും.)

തുറന്ന സ്ഥലമായിതിനാല്‍ football കളിക്കാന്‍ സൌകര്യമുണ്ട്. കളിക്കാര്‍ ഈ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ കാല്‍ പോക്കേണ്ടതാണു്. ബ്ലോഗിലുള്ള കലിപ്പുകള്‍ നീര്‍ക്കാന്‍ ഇതിലും നല്ല ഒരവസരം കിട്ടി എന്നുവരില്ല

ദില്‍ബാസുരന്‍ said...

അത്യാവശ്യമായി വേണ്ടത് ഡേറ്റ് തിരുമാനിക്കലാണ്. (വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട ഡേറ്റോ ഞം ഞം ഡേറ്റോ അല്ല. പ്ലീസ് ഡോണ്ട് മിസണ്ടര്‍സ്റ്റാണ്ട് മീ). ഡേറ്റ് തീരുമാനിച്ചില്ലെങ്കില്‍ ചര്‍ച്ച നടത്തി നടത്തി നമ്മള്‍ ഒരു പരുവമാവുകയേ ഉള്ളൂ. വിശ്വാസം വരാത്തവര്‍ക്ക് ഇതേ ബ്ലോഗിലെ പഴയ പോസ്റ്റുകള്‍ കാണാം. :-)

ദില്‍ബാസുരന്‍ said...

കൈപ്പള്ളി അണ്ണാ,
സ്വല്‍പ്പം തടി ഓവറായ ബാച്ചി- 1
വണ്ടിയില്‍ സ്ഥലം കാണുമോ?

പൊതുവാള് said...

തീരുമാനമായോ?

പൊതുവാള് said...

കൈപ്പള്ളീ
ആ അല്പം തടി ഓവറായ ബാച്ചിയെ വണ്ടിയില്‍ കയറ്റുന്നെങ്കില്‍ ശ്രദ്ധിക്കുക താങ്കളുടെ ലിസ്റ്റിലുള്ള ഒന്നു രണ്ടു സാധനങ്ങള്‍ക്കായി വണ്ടി വേറെ കരുതുന്നതാകും നല്ലത് :)

സാധനങ്ങള്‍ ഏതൊക്കെ എന്നു ഞാന്‍ പറഞ്ഞില്ലെങ്കിലും അതു നാട്ടാരു പറഞ്ഞോളും..

കഴിഞ്ഞ പോസ്റ്റില്‍ കുറുമനതു വിശദമാക്കിയതുമാണ്

ഓണ്‍ ടോ : ദില്‍ബു പറഞ്ഞതു പോലെ തീയതി തീരുമാനിക്കൂ എത്രയും പെട്ടെന്ന്..

അതുല്യ said...

തീയ്യതീ തീയ്യതീ തീ ഊതിയിരുന്നാല്‍ തീയ്യതി വരോ? നമുക്ക് തീയ്യതി എന്തോരം ഉണ്ടേലും ആ തീയ്യതി വെള്ളിക്കിഴമൈ വന്താല്‍ താനെ കൊണ്ടാടി വിട മുടിയും? അപ്പോഴത്

ഫെബുവരീലേ തീയ്യതീന്ന് ശൊല്ലക്കൂടിയത്

21 അല്ലെങ്കില്‍ 28

മാര്‍ച്ചില്‍
7 - 14 - 21 - 28

മാര്‍ച്ച് 2 മുതലൊക്കെ മിക്ക സ്ക്കൂളുകളിലും പരൂഷയാണു. അതൊണ്ട് 21 എന്ന തീയ്യതി ആവും ചിലപ്പോഴ് മെച്ചം.

അല്ല ഇനി ഏപ്രില്‍ മേയിലൊക്കെ തീരുമാനിയ്ക്കാണാനാവോ അഗ്രൂ ഈ പോസ്റ്റ്. ഷാര്‍ജിയിലെത്താന്‍ പറ്റിയാല്‍ അതാവും നല്ലത്. ദുബായെങ്കീല്‍ ഷാര്‍ജക്കാര്‍ക്ക് അത് ഒരു ബുദ്ധിമുട്ട് തന്നെ. തിരിച്ചും അങ്ങനെ അല്ലാ എന്നല്ല, ദുബായ്ക്കാര്‍ക്ക് ഒരുപക്ഷെ ഇങ്ങോട് എത്താന്‍ വലിയ ഒരു പ്രയത്നം വേണ്ടി വരില്ല. ഞങ്ങള്‍ക്ക് സമയം അനുസരിച്ച് രണ്ടും പാടാവും.

(ദില്‍ബു അപ്പോ ഇത്തവണ ഏതാ മൊതലു? ലാപ്പ് റ്റോപ്പ് മാറ്റാനായില്ലേ?)

അഗ്രജന്‍ said...

എങ്കില്‍ നമുക്ക് തിയ്യതിയെ പറ്റി ഒരു തീരുമാനത്തിലെത്താന്‍ നോക്കാം...

അതുല്യേച്ചി പറഞ്ഞ മാര്‍ച്ച് 21 അല്ലെങ്കില്‍ 28... ഇതില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് സൌകര്യപ്രദമാകുന്ന ഒരു തിയ്യതിയെ പറ്റി നമുക്കാലോചിച്ചു കൂടെ...

ദില്‍ബാസുരന്‍ said...

അതുല്ല്യാമ്മേ ഇപ്രാവശ്യം ഒരു റ്റാറ്റാ നാനോ ബുക്ക് ചെയ്യാനാ പ്ലാന്‍.

Sharu.... said...

എന്നെയും കൂടി ഒന്ന് അറിയിക്കണേ

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

യൂഏഈ മീറ്റിന്‌ എല്ലാവിധ ഭാവുകങ്ങളും.. യൂഏഈ മീറ്റ് ഏപ്രീലില്‍ ആയിരുന്നെങ്കില്‍.. ഞമ്മളും കൂടിയേനേ..(ഒരു പക്ഷെ)

കണ്ണൂസ്‌ said...

ഞാന്‍ ഇവിടൊക്കെ ഉണ്ട്.

അഭിലാഷങ്ങള്‍ said...

“ഡേറ്റ് : 21 മാര്‍ച്ച് 2008“..

(“ഫ്രൈ..ഫ്രൈ..ശ്ശൊ..ടൈറ്റാനിക്ക് വായില്‍ മുങ്ങിത്താണത് കാരണമാ മുഴുവനങ്ങ് പറയാന്‍ പറ്റുന്നില്ല“.. ഐ മീന്‍ “ഫ്രൈഡേ “ആണല്ലോ അന്ന്.. എല്ലാം കൊണ്ടും നല്ല ദിവസമല്ലേ?)

അപ്പോ, 21 മാര്‍ച്ച് 2008 ഒരുതരം... രണ്ട് തരം മൂന്നുതരം...

“21 മാര്‍ച്ച് 2008“

OKkkkkkkkkkk??? hmmm...OK!

:-)

അഭിലാഷങ്ങള്‍ said...

തമനു എത്തുമോ അപ്പഴേക്കും?

ഞാന്‍ വരുന്നതിന്റെ ഒരു ഉദ്ദേശം അങ്ങേരുടെ കൂടെ ഒരു ഫോട്ടോ എടുക്കാനാ.. ഫ്ലാഷ് ഇല്ലാതെ.. (ഫ്ലാഷിട്ടാല്‍ അത് എവിടെയോ തട്ടി റിഫ്ലക്റ്റ് ചെയ്യുമത്രേ..!),പിന്നെ പാച്ചൂന്റെ കൂടെ കളിക്കണം, സുല്ലിന്റെ പിള്ളേരുടെ കൂടെ കളിക്കണം അങ്ങിനെയങ്ങിനെ കുറേ ആഗ്രഹങ്ങള്‍..

നാട്ടീന്ന് തമനു എപ്പഴാ വരിക? അറിയാവോ? സുല്ല് 28 ന് പറക്കും എന്നറിഞ്ഞു. എനിക്കെല്ലാരേയും കാണണമായിരുന്നു. എന്താ അതിനൊരു വകുപ്പ് ?

:-(

Kaippally കൈപ്പള്ളി said...

അഭയാര്ത്ഥി (രാമേട്ടന്‍), കരീം ഭായി, ദേവന്‍, സജിത്ത്, ദില്ബന്‍, അതുല്യ, (വിചാരവിരിയന്‍) ഷിഹാബ് അഞ്ചല്‍, സജീവ് ഇടത്താടന്‍ (Visualഅന്‍), കണ്ണൂസ്, Oneswallow, (കൈതമുള്‍) ശശി അണ്ണന്‍ & അണ്ണി, തറവാട്ടില്‍ അലിയു, രാഗേഷ് (യുറോപ് സ്വപ്നാടകന്‍), തമനു, അസ്ഥാന കവി ജോടി വില്സണ്‍ & അനിലന്‍, വിക്കന്‍ സിമി, choclate hero ദില്ബന്‍, കലിപ്പ് കൈപ്പള്ളി, ഇത്തിരിവെട്ടം, സുല്‍, അഗ്രജന്‍, (പോട്ടം പിടിക്കണ വേറെ ഒരു അണ്ണന്‍) അപ്പുസ്, പൊതുവാള്‍, ശിവപ്രസാദ് (ex-saudi), പുതുമുഖമായി കൂടാതെ അവതരിപ്പിക്കുന്നു "കമന്റ് വീരന്‍" അഭിലാഷ്. മുസിരിസ്, ഉറുമ്പ്

ഇവരെല്ലാം picnicല്‍ (മീറ്റല്ല) പങ്കെടുക്കും എന്ന് കരുതുന്നു.

ഹാജര്‍ ബുക്ക് ഉടന്‍ google spreadsheetല്‍ തുറക്കുന്നതായിരിക്കും. പുതുമുഖങ്ങള്‍ ദയവായി email address അയച്ചുതരിക.

:)

ദില്‍ബാസുരന്‍ said...

കൈപ്പള്ളി അണ്ണാ,
ഹാജര്‍ ബുക്ക് നല്ല ഐഡിയ ആണ്. പതിവ് കമന്റ് ഹാജിയാര്‍മാരേക്കാള്‍ എന്ത് കൊണ്ടും നല്ലത്.

ഓടോ: ആ ലിസ്റ്റില്‍ ആദ്യം പറഞ്ഞ ദില്‍ബനും രണ്ടാമത് പറഞ്ഞ ചോക്കലേറ്റ് ദില്‍ബനും ഒരാളായ ഞാന്‍ തന്നെ അല്ലേ? അതോ ദില്‍ബന്‍ എന്ന ബ്രാന്റില്‍ ഞാന്‍ അറിയാതെ പുതിയ ചോക്കലേറ്റ് ഇറങ്ങിയോ?

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ങ്‌‌ഹേ! ഹെന്ത്! തമനു നാട്ടിലുണ്ടെന്നോ.. ആരവിടെ? തമനുവിനെ പിടിച്ചുകെട്ടി അടുത്ത ഫ്ലൈറ്റില്‍ ഉടനെ കയറ്റി ദുഫായില്‍‌ക്ക് കയറ്റി അയക്കൂ.. ഇവീടേ കഷണ്ടിക്കാര്‍ അല്ലേല്‍ തന്നെ അധികപറ്റാ..
തമനുവിന്റെ കോണ്‍ടാക്റ്റ് നമ്പൃ അറിയാമെങ്കില്‍ തരാമോ..?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“തുറന്ന സ്ഥലമായിതിനാല്‍ football കളിക്കാന്‍ സൌകര്യമുണ്ട്”-- ദില്‍ബാ സൂക്ഷിച്ചോ.. ഫുള്‍ടൈം തിന്നോണ്ടിരുന്നാല്‍ ഞാന്‍ ഫുട്ബോളല്ലാന്ന് വിളിച്ചു പറയാന്‍ വായയ്ക്ക് ഗ്യാപ്പ് കിട്ടീന്ന് വരില്ല..

ഓടോ : 50 ആയാ!!!

അപ്പു said...

നമ്മള്‍ക്ക് ഈ മാസം 30 ന് അങ്ങ് കൂടിയാലോ? എന്തിനാ മാര്‍ച്ച് വരെ പോകുന്നത്?

കൈപ്പള്ളീ നമ്മളെല്ലാരും വരുന്നൊണ്ട്. ഡൌട്ട് വേണ്ടാ. “കമന്റ് വീരന്‍ അഭിലാഷ്” അല്ല കൈപ്പള്ളീ, കമന്റര്‍ തിലകം എന്നാണു ശരി.

കുറ്റ്യാടിക്കാരന്‍ said...

ചേട്ടന്‍മാരേ ചേച്ചിമാരേ... എന്നേം കൂട്ടണേ കേട്ടോ... ഒരു പുതിയ പയ്യനാ... മൊത്തം മൂന്ന് പോസ്റ്റ്‌ മാത്രമേ ആയിട്ടുള്ളൂ... suhair.ta@gmail.com ഇല്‍ ഒന്നു അറിയിക്കുമോ പ്ളീസ്‌...........

kaithamullu : കൈതമുള്ള് said...

കൈപ്പ്,

ഹാജര്‍ ബുക്ക് നല്ലതാ.
വരാം എന്ന് പറഞ്ഞ് മുങ്ങുന്നവര്‍ക്ക് കനത്ത പിഴ....

മൊത്തം എണ്ണം നോക്കി ചില്ലറയടക്കം കാറ്ററിംഗ് നടത്തിയാ മതി. അല്ലേല്‍ അലമ്പാകും.

സ്നാക്സ് ആ‍രു കൊണ്ട് വന്നാലും ഞണ്ണാം, ന്താ?

നജൂസ്‌ said...

ഞാന്‍ ഒരു പുതയ ബ്ലോഗറൊന്നുമല്ല എന്നാലും വല്ലപ്പോഴും ബ്ലോഗ്ഗില്‍ എതിനൊക്കിയിരുന്നവനാണ്‌. ഇവിടെ അബൂദാബിയിലാണ്‌. ഒന്ന്‌ കൂടണമെന്നും എല്ലാവരെയും പരിചയപ്പെടണമെന്നുമുണ്ട്‌. പങ്കെടുക്കേണ്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെങ്കില്‍, തീരുമാനമായാല്‍ അറിയിക്കണം


www.najoos.blogspot.com
najoos@gmail.com

നജൂസ്‌ said...
This comment has been removed by the author.
മുസിരിസ് / അജിത്ത് പോളക്കുളത്ത് said...

ഞാന്‍ റെഡി

അഗ്രജന്‍ said...

മാര്‍ച്ച് 21 ദുഃഖവെള്ളിയാഴ്ചയാണ്...

വളരെ താത്പര്യത്തോടെ എല്ലാ മീറ്റുകളില്‍ പങ്കെടുക്കാറുള്ള ചില ബ്ലോഗര്‍മാര്‍ക്കെങ്കിലും അന്നേ ദിവസം മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരും...

അങ്ങിനെയെങ്കില്‍ മാര്‍ച്ച് 28 പരിഗണിച്ചു കൂടെ...

Radheyan said...

ഞാനും ഈ നാട്ടുകാരന്‍ തന്നെ ആണേ.

രാമചന്ദ്രന്‍ വെള്ളിനേഴി said...
This comment has been removed by the author.
രാമചന്ദ്രന്‍ വെള്ളിനേഴി said...

ഈ ബ്ലോഗ്ഗേഴ്സ് എല്ലാവരും കൂടിച്ചേരുമ്പോള്‍ ആ ഒത്തുചേരലിന്റെ ഓര്‍മ്മക്കായി ഒരുനിശ്ചിത സംഖ്യ സ്വരൂപിച്ച് ഏതെങ്കിലും ഒരു സഹായ നിധിയിലേക്ക് മാറ്റി വച്ചുകൂടെ ??

അല്ലാ ഞാന്‍ പറഞ്ഞൂ ന്ന് മാത്രം!!!!!

പരിത്രാണം said...

രാമചന്ദ്രന്‍ വെള്ളിനേഴി പറഞ്ഞ അഭിപ്രയത്തോട് ഞാന്‍ പരിപൂര്‍ണ്ണമായി യോജിക്കുന്നു കവിത ചൊല്ലിയാലോ കഥ പറഞ്ഞാലോ തീരാത്ത പ്രശനങ്ങള്‍ മനുഷ്യര്‍ക്ക് ഈ ഭൂമിയില്‍ നിരവധിയുണ്ടല്ലോ.
നമ്മള്‍ അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ മനുഷ്യരെയും കൂടി സ്നേഹിക്കുന്നവരാണെന്ന കാര്യത്തില്‍ ഒട്ടും സംശയം ഇല്ല. നമ്മുടെ എല്ലാവരുടേയും കൂടിച്ചേരല്‍ ആരുടെയെങ്കിലും കണ്ണിരൊപ്പാന്‍ സഹായിച്ചാല്‍ നമുക്ക് എല്ലാവര്‍ക്കും ഒരുപോലെ സന്തോഷിക്കാവുന്ന ഒരു കാര്യം തന്നെയല്ലേ. ഇത്തരം സ്വാഗതാര്‍ഹമായ അഭിപ്രായങ്ങളെ കണ്ടില്ലെന്നു നടിക്കരുത്. നമുക്ക് നഷ്ടപ്പെടുന്നത് വെറും ചില്ലറയാണ് ബ്ലോഗേഴ്സിന്റെ ഈ കുട്ടായ്മ അത് ആര്‍ക്കെങ്കിലും സ്വാന്തനമാകും എന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇദ്ദേഹത്തോടൊപ്പം നമുക്കു ചിന്തിച്ചുകൂടാ. എന്തു പറയുന്നു കൂട്ടുകാരെ.

കുട്ടന്‍മേനൊന്‍ said...

പ്രിയ രാമചന്ദ്രാ,
ഈ ബ്ലോഗിലൊന്നു ചെന്നു നോക്കൂ
http://boologakarunyam.blogspot.com/
ഇതും ബ്ലോഗേഴ്സിന്റെയാണ്. ഏറ്റവും കൂടുതല്‍ സംഖ്യ പിരിച്ചെടുത്ത് അയച്ചതും യു.എ.യിലെ ബ്ലോഗര്‍മാര്‍ തന്നെയാണ്. ഇതൊക്കെ സംഭവിച്ചത് ഇങ്ങനെയുള്ള കൂട്ടായ്മയില്‍ നിന്നുതന്നെയാണെന്നുള്ള കാര്യം മറക്കരുത്.

ഇടിവാള്‍ said...

നാലാളു കൂടിയാല്‍ അപ്പ തൊടങ്ങിക്കോണം പാട്ടപ്പിരിവും ഏക്സിക്യൂട്ടിവ് കമ്മിറ്റിയും!

ഇതൊക്കെ ബൂലോകത്തില്‍ ചെയ്യുന്ന സംരഭങ്ങള്‍ ഒണ്ടല്ലോ?

ഇങ്ങനെ പിരിവൊണ്ടെന്നു പറഞ്ഞാം മീറ്റില്‍ ആലുകുറയും!

യൂയേയി മീറ്റിനെ തകര്‍ക്കാന്‍ പ്രിന്റ് മീഡിയായില്‍ നിന്നും ഫണ്ടു ശേഖരിച്ച് നടത്തുന്ന കുത്സിതശ്രമങ്ങളുടെ ഭാഗമാണോ ഈ കമന്റുകള്‍ എന്നു സംശയം ;)

പിരിവുണ്ടേലും ഇല്ലേലും ഞാന്‍ മീറ്റിനുണ്ടാവില്ല.

എല്ലാ ആശംസകളും നേരുന്നു.

habib said...

Any way it is really goood idea.

ദേവന്‍ said...

ഇടിവാളില്ലാത്ത മീറ്റ് :(

രാമചന്ദ്രന്‍ വെള്ളിനേഴി said...

ഇടിവാളിന്റെ വാക്കുകള്‍ അതിഗംഭീരമായിരിക്കുന്നു !!! നാലാളുകൂടുമ്പോഴല്ലെ വല്ലതും നടക്കു!!!

""യൂയേയി മീറ്റിനെ തകര്‍ക്കാന്‍ പ്രിന്റ് മീഡിയായില്‍ നിന്നും ഫണ്ടു ശേഖരിച്ച് നടത്തുന്ന കുത്സിതശ്രമങ്ങളുടെ ഭാഗമാണോ ഈ കമന്റുകള്‍ എന്നു സംശയം ;)""


നടത്താന്‍ ഉദ്ദ്യെശ്ശിച്ചത് എന്തു തന്നെയായലും നടക്കും ഇത്തരം ഒരു കമന്റ് ഒരു മീറ്റ് തകര്‍ക്കാന്‍ മാത്രം പോരുമോ??

എന്തായലും ഇടിവാള്‍ ഒഴിവായി !!എന്താകും ഈ പിന്‍ വലിയലിന്റെ അര്‍ത്ഥം!!!!!!!!???????

ഇടിവാള്‍ said...

രാമചന്ദ്രന്‍ വെള്ളിനേഴിക്ക്:

;) = സ്മൈലി എന്നാണ് ഈ സാധനത്തിനെ വിളിക്കുക എന്നറിയാമല്ലോ?

എ പിക്ചര്‍ സ്പീക്സ് എന്നു പറഞ്ഞത് ഫ്രെഡ് ബാനഡ് എന്ന ഒരു ചേട്ടായിയാണെന്നാ എന്റെ ഓര്‍മ്മ..

ബട്ട്.. എ സ്മൈലി സ്പീക്സ് റ്റെന്‍ തൌസന്‍ഡ് വേഡ്സ് എന്ന് കണ്ടുപിടിച്ചത് ഒരു മലയാളി ബ്ലോഗറാണെനു അങ്ങേക്കറിയാമല്ലോ.

മാധ്യമങ്ങളില്‍ നിന്നും ഫണ്ടു ശേഖരിച്ചു എന്നൊക്കെ പറഞ്ഞത് അങ്ങിത്ര കാര്യമാക്കിയെടുത്തല്ലോ? എനിക്കൊരബദ്ധം പറ്റിയതാണേയ്.

എന്റൊരു കമന്റ് മീറ്റ് തകര്‍ക്കാന്‍ മാത്രം പോരുമോ എന്ന ചോദ്യവും കലക്കി. എനിക്ക് ഭയങ്കര ഇഷ്ടായി ആ ചോദ്യം!

എന്തായലും ഇടിവാള്‍ ഒഴിവായി !!എന്താകും ഈ പിന്‍ വലിയലിന്റെ അര്‍ത്ഥം !!!!!!!! ???????

അര്‍ത്ഥങ്ങളൊക്കെ നിങ്ങളുതന്നെ കണ്ടു പിടി ;)

സ്മൈലിക്കു മാത്രമല്ല.. !!! ??? ഈ ചിഹ്നങ്ങള്‍ക്കൊന്നും ഒരു വെലയുമില്ലേ സര്‍?

പച്ചാളം : pachalam said...

കേരളത്തെയോ കൊച്ചിയേയോ വേണമെങ്കില്‍ ഇന്ത്യയേയോ തന്നെ പ്രതിനിധീകരിച്ച് വേണമെങ്കില്‍ (വേണംന്ന് ആരെങ്കിലും പറയൂഊഊ)ഞാന്‍ വരാം. എന്‍റെ വിസയും പാസുമൊക്കെ അയക്കുന്ന കാര്യം പെട്ടെന്ന് ശരിയാക്കു ;)

ഇടിവാള്‍ said...

വിസയും പാസും ?

ഡെയ് പച്ചാളം

കാക്കനാട് ഗീത തിയറ്ററില്‍ ഏ പടം കാണുന്നതിനു നീയെടുക്കുന്ന സീസണ്‍ പാസ് പോലെ ഒന്നുണ്ടേല്‍ ദുബായില്‍ വരാന്‍ പറ്റൂല്ലാ പച്ചാളം...

അതിനു സെന്‍സും സെന്‍സിറ്റിവിറ്റിയും സെന്‍സിബിലിറ്റിയും മാത്രം പോരാ.. പാസ്പോര്‍ട്ടും കൂടി വേണം ;)

::സിയ↔Ziya said...

ഇവിടെ കൂടിയവരെല്ലാം പൈങ്കിളി ബ്ലോഗേഴ്‌സ് മാത്രാണല്ലോ..
(എന്റമ്മേ, ഞാന്‍ വരുന്നുമില്ല, എനിക്കസൂയേമില്ല. ഞാനോടി :))

Kaippally കൈപ്പള്ളി said...

രാമചന്ദ്രന്‍ വെള്ളിനേഴി
അനിയ, നീ എന്റെ കണ്ണ് തുറപ്പിച്ച്, ഇനി ഒരിക്കലും ഞാന്‍ ആഫ്രിക്കയിലെ പട്ടിണി തീരാതെ ഭക്ഷണം കഴിക്കില്ല, ഉത്തര കൊറിയയിലെ ഭക്ഷണക്ഷാമം തീരാതെ roast beef കഴിക്കില്ല. caviarഉം chevazഉം ഇനി ഞാന്‍ കൈ കൊണ്ട് തൊടില്ല.

ഇനി ദോ ലവിടെ സ്വന്തം ബ്ലോഗില്‍ (വല്ലവന്റേയും പടങ്ങള്‍ മുക്കാതെ!) ഇതേപറ്റി എല്ലാം എഴുതി പിടിപ്പിക്കു.

AED 600 ശമ്പളം വാങ്ങുന്നവന്‍ പോലും സുഹൃത്തിന്റെ സഹോദരിയെ കെട്ടിക്കാന്‍ പണം പിരിക്കും.

gulf മലയാളിയെ philanthropy പഠിപ്പിക്കാനുള്ള ശ്രമം വേണ്ട അനിയ. പലരും മലയാളിയെ കണ്ടാണു് ആ വാക്കിന്റെ അര്ത്ഥം പഠിക്കുന്നത് തന്നെ.


ഇവിടെ ബ്ലോഗ് മീറ്റ് വേണമോ എന്ന് അരോടും ചോദിച്ചില്ല ചെല്ല. എപ്പോഴ് എവിടെ വെച്ച് നടത്തണം എന്നാണു് ചോദിച്ചത്.

ചെല്ലക്കിളി എന്തരായാലും മീറ്റിനു് വരണം, വരാതിരിക്കല്ലും.

ഇത് വെറുമൊരു സ്വകാര്യ ഒത്തുചേരലാണെന്നുള്ള കാര്യം ചില അനിയന്മാര്‍ മറക്കുന്നു. ഇഷ്ടമുള്ളവര്‍ വരുക പങ്കുചേരുക.
ആഫ്രിക്കയില്‍ പട്ടിണികിടക്കുന്നവരേ എന്തായാലും ഇപ്പോള്‍ സഹായിക്കാന്‍ നിവര്ത്തിയില്ല. അത്യാവശ്യത്തിനു് കഴിവിന്റെ പരിമിതിക്കുള്ളില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം എല്ലാവരും ചെയ്യുന്നുണ്ട്. ആരെല്ലാം ചെയുന്നു എന്ന് വെളിപ്പെടുത്തിയാല്‍ ആ ചെയ്തതിന്റെ ഫലം ഇല്ലാതാകും.

UAEയില്‍ ഇല്ലാത്തതും, ഇതുമായി യാതൊരു ബന്ധവും ഇല്ലാത്തതുമായ അണ്ണന്മാരും അണ്ണികളും രാമചന്ദ്രന്‍ വെള്ളിനേഴി ചോദിച്ചതുപോലയുള്ള വളരെ ഉയര്ന്ന ചോദ്യങ്ങള്‍ ചോദിച്ച് പാവപ്പെട്ട G"e"lf മല്ലുസിന്റെ ബുദ്ധി പരിശോദിച്ച് സഭ അലങ്കോലപ്പെടുത്തതിരിക്കാന്‍ ദയവായി ശ്രമിക്കുക. (വളരെ ബുദ്ധിമുട്ടാണെന്നറിയാം എങ്കിലും ശ്രമിക്കു please !!!)

വിരല്‍ ചൂണ്ടുമ്പോള്‍ നാലണ്ണം നമ്മേ ചൂണ്ടും. :) ചെയ്യാനുള്ളതെല്ലാം സ്വയം ചെയ്യുക. മറ്റുള്ളവര്‍ ചെയ്യുന്നുണ്ടോ എന്ന ചോദ്യം വ്യര്ത്ഥം. മറ്റുള്ളവര്‍ ചെയ്യാനായി കാത്തിരുന്നാല്‍ ചെയ്യാനുള്ളതെല്ലാം ബാക്കി നില്ക്കും. സ്വയം ചെയ്യാന്‍ കഴിയാത്തതെല്ലാം മറ്റുള്ളവരോട് പറയാനും എളുപ്പം.

രാമചന്ദ്രന്‍ വെള്ളിനേഴി said...

Kaippally കൈപ്പള്ളി സന്തോഷം


ഞാനൊന്നും അറിഞ്ഞില്ലേ രാമ !നാരായണ! ഈയുള്ളവന്റെ സമയദോഷം അല്ലാതെന്തു പറയേണ്ടു

ഈ വര്‍ഷത്തെ ഏറ്റവും വലിയ തെറ്റാണല്ലോ ഞാന്‍ പറഞ്ഞത് എന്ന് ഇപ്പോള്‍ ഞാനറിയുന്നു


"വിരല്‍ ചൂണ്ടുമ്പോള്‍ നാലണ്ണം നമ്മേ ചൂണ്ടും. :) ചെയ്യാനുള്ളതെല്ലാം സ്വയം ചെയ്യുക. മറ്റുള്ളവര്‍ ചെയ്യുന്നുണ്ടോ എന്ന ചോദ്യം വ്യര്ത്ഥം. മറ്റുള്ളവര്‍ ചെയ്യാനായി കാത്തിരുന്നാല്‍ ചെയ്യാനുള്ളതെല്ലാം ബാക്കി നില്ക്കും. സ്വയം ചെയ്യാന്‍ കഴിയാത്തതെല്ലാം മറ്റുള്ളവരോട് പറയാനും എളുപ്പം."


താങ്കളുടെ ഇത്തരം ഉപദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു!

ഇതിനെ കുറിച്ചുള്ള എന്റെ കമന്റ് ഞാന്‍ ഇവിടെ നിര്‍ത്തുന്നു

ഉഗാണ്ട രണ്ടാമന്‍ said...

ഞാനും..............റെഡി........

ഉഗാണ്ട രണ്ടാമന്‍ said...

sheh05@gmail.com

ഇളംതെന്നല്‍.... said...

28 ന് മുന്‍പാണെങ്കില്‍ ഞാനും റെഡി.. അന്ന് മുതല്‍ ഒരു മാസം കേരളം വരെ ഒരു വിസിറ്റ് :)

G.manu said...

ഒരു വിസ ഒത്തുവരുന്നുണ്ട്.... ഒത്താല്‍ ഞാനും കാണും..

ചുള്ളിക്കാലെ ബാബു said...

തീയ്യതി തീരുമാനിച്ചാല്‍ അറിയിക്കണേ!

കലേഷ് കുമാര്‍ said...

സന്തോഷമായി!

വീണ്ടും എല്ലാരും കൂടുന്നതിലും, ആ പോസ്റ്റില്‍ 77 കമന്റ് കണ്ടതിലും ഒരുപാട് സന്തോഷം തോന്നുന്നു...

അന്യം നിന്നു പോകാറായ കൂട്ടായ്മ എന്ന കോണ്‍സപ്റ്റ് അവിടെയെങ്കിലും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു...

ഞാന്‍ അവസാനം ബാംഗളൂര്‍ അടിഞ്ഞു. വിപ്രോയില്‍ ഈ തിങ്കളാഴ്ച്ച ജോയിന്‍ ചെയ്തു.

മീറ്റിന് ആശംസകള്‍...

നിങ്ങളെ ഓരോരുത്തരെയും ഞാന്‍ മിസ്സ് ചെയ്യുന്നു....

ദേവന്‍ said...

അഭിനന്ദനങ്ങള്‍ കലേഷേ!

kaithamullu : കൈതമുള്ള് said...

wipro kalesh,
abhnandanams!

കനല്‍ said...

എന്നാല്പിന്നെ ഞാനും കൂടി വന്നാലോ?
അത്രടം വരെ....

കനല്‍ said...

(:

Anonymous said...

You are not right. I am assured. Let's discuss.

Anonymous said...

In my opinion it is obvious. I advise to you to try to look in google.com