Friday, April 29, 2011

യു. ഏ. ഇ. യിലെ ബൂലോഗരുടെ കുടുംബ സംഗമം മേയ് 6 ന് ...

സുഹൃത്തുക്കളേ,

അങ്ങനെ അവസാനം ഒരു വർഷത്തെ ഇടവേളക്കുശേഷം നമ്മൾ, യു. ഏ. ഇ യിലെ ബ്ലോഗ്ഗർമാർ മീറ്റുന്നു. ഈ വരുന്ന വെള്ളിയാഴ്ച, മേയ് ആറിനു ദുബായ്, കരാമയിലെ സബീൽ പാർക്കിൽ. ഒരു മീറ്റിന്റെ ഔപചാരികതകളില്ലാതെ, മുൻ നിശ്ചയിക്കപ്പെട്ട പരിപാടികളില്ലാതെ രാവിലെ ഒൻപതു മുതൽ നമ്മൾ ഒത്തുചേരുന്നു.

ബൂലോഗത്തെ മുൻ‌നിരക്കാരും, ഇളമുറക്കാരും മനസ്സും, ഹൃദയവും, ചിന്തകളും പങ്കുവെക്കുവാനായി കളിച്ചും, ചിരിച്ചും ഒപ്പം കാര്യങ്ങൾ പങ്കുവെച്ചും ഒരു ദിവസം. ഇവിടെ എഴുതി തയ്യാറാക്കിയ പരിപാടികളില്ല ... സംഘാടകരുടെ നിയന്ത്രണങ്ങളില്ല ... മറിച്ച്  അറിവുകളും, കഴിവുകളും, ചിന്തകളും നമുക്കു പങ്കു വെക്കാം. കളിച്ചും, ചിരിച്ചും, സംവദിച്ചും, സ്നേഹിച്ചു കലഹിച്ചും ഒക്കെ ഒരു ദിവസം.

ഈ ദിവസത്തെ നമുക്കോരൊരുത്തർക്കും എന്നും മനസ്സിൽ സൂക്ഷിക്കുവാനുള്ള ഒന്നാക്കി മാറ്റുവാൻ മീറ്റുകൾ നടത്തി പരിചയമുള്ളവരും, ബുലോഗത്തെ നിറസാന്നിധ്യങ്ങളുമായ തലമുതിർന്ന ബ്ലോഗ് സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളും, ഉപദേശങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

രാവിലെ 9 മുതൽ വൈകുന്നേരം 4-5 വരെയാണ് ഉദ്ദേശിക്കുന്നത്. സൂര്യനോടൊപ്പം നിഴലിന്റെ പച്ചപ്പ് നമ്മളും തേടേണ്ടി വന്നേക്കാമെങ്കിലും സബീൽ പർക്കിന്റെ ഗേറ്റ് നമ്പർ ഒന്നിലൂടെ നേരേ വരുമ്പോൾ കാണുന്ന ജാപ്പനീസ് മാതൃകയിലുള്ള മന്ദിരത്തിന്റെ സമീപമാണ് മീറ്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഉച്ചഭക്ഷണം ഏർപ്പാട് ചെയ്യേണ്ടതുകൊണ്ട് നിങ്ങളുടെ പങ്കാളിത്തം, കൂടെ എത്രപേർ ഉണ്ടാകും എന്നതുൾപ്പടെ അടുത്ത ചൊവ്വാഴ്ചക്കു (മേയ് 3) മുമ്പു അറിയിക്കൂ. ഇവിടെ കമന്റായോ, താഴെയുള്ള നമ്പരുകളിലോ അറിയിക്കുക.

കഴിയുന്നത്ര ബ്ലോഗ് സുഹൃത്തുക്കളേ ഈ വിവരം അറിയിക്കുവാനും അവരുടെ പങ്കാളിത്തം ഉറപ്പാക്കുവാനും എല്ലാ സുഹൃത്തുക്കളും ശ്രമിക്കുമല്ലോ.

കൂടുതൽ വിവരങ്ങൾക്ക്:
ഷബീര്‍  വഴക്കോറത്ത്.  :‎ 055 9902247     Dubai 

അനില്‍ കുമാര്‍ സി പി    : 050 6212325    Dubai 

ഇസ്മായീല്‍ ചെമ്മാട്    : 055 6504052       Abu Dhabi

മുസ്തഫ (അഗ്രജൻ)       : 055 3271316


പങ്കെടുക്കാമെന്ന് ഇതുവരെ അറിയിച്ചവർ :  (Updated 7:53 AM  5-May-2011)

ശ്രീജിത് കൊണ്ടോട്ടി         1
ആപ്പി                             1
സുൽഫി                         1 + 1
ശ്രീക്കുട്ടൻ                       1
കാട്ടിപ്പരുത്തി                  1
മുസ്തു                              1
കനൽ                           2 + 1 കുട്ടി
വാഴക്കോടൻ                   1
അഗ്രജൻ                       2 + 2 കുട്ടി
അലിഫ്                         1
ഒരു യാത്രികൻ               2 + 1 കുട്ടി
സുല്ല്                             2 + 2 കുട്ടി
ആളവൻതാൻ                1 + 2
പാർത്ഥൻ                     2 + 2 കുട്ടി
ഏറനാടൻ                    1
എന്റെ ലോകം              1
അപ്പു                           2 + 2 കുട്ടി
കിച്ചു                              1
കടലാസുപുലി               1
നൌഷാദ്                     1
റിസ്                               2+1 കുട്ടി
പകൽകിനാവൻ           1
വിശാലമനസ്കൻ        2+ 2 കുട്ടി
തിരിച്ചിലാൻ                  1
കുറുമാൻ                         1
കറുകമാട്                       1
ഇസ്‌ഹാഖ് കുന്നക്കാവ്  1
തവമിത്രം                        1
ജിമ്മി                               1
തറവാടി                          2
അനിൽ സി. പി.             1
മൈനാഗൻ                     1
സിയാദ്                           1
ഷാഫ്                            1
ഷിഹാബ് മൊഗ്രാൽ          1
റാഹി കൂരിക്കുഴി              1
കുറ്റ്യാടിക്കാരൻ                1
വിനോദ്                           1
റഷീദ്                1
പള്ളിക്കരയിൽ         1
അനിൽ@ബ്ലൊഗ്ഗർ        1
സാമി സയ്ദ് അലി      1
വേളൂക്കാരൻ         1 + 1
വരവൂരാൻ           1
പ്രഭൻ കൃഷ്ണൻ       1
സഹവാസി           1
രവീഷ്               1
കോവിലകം ജയപ്രകാശ് 1
അനിൽശ്രീ                     2+ 2 കുട്ടി
അത്തിക്കുർശി               1
കൊലുസ്                       (1)
ഉമ്പാച്ചി                          1
ബൈജു സുൽ‌ത്താൻ   2 + 2കുട്ടി


ഷംസ്                            1

പുള്ളിപ്പുലി                      1
കൂവിലൻ                        1
ചെമ്മാടൻ                     (1)
സിദ്ധാർത്ഥൻ                1
ജയൻ എടക്കാട്            1
പട്ടേരി                            1
നിഷാദ് കൈപ്പള്ളി        1
മുസ്തഫ വളപ്പിൽ             1
തമനു                              1
ജിഷാദ് ക്രോണിക്         1
കമൽ കാസിം                 1114 comments:

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...
This comment has been removed by the author.
Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ശ്രീജിത്ത്‌ കൊണ്ടോട്ടി - 1 (0503240188)

Anonymous said...

Hafis Hashim
055-5581802

Sulfi Manalvayal said...
This comment has been removed by the author.
Sulfi Manalvayal said...

Sulfikar 1+1
050 7649459

ശ്രീക്കുട്ടന്‍ said...

Sreekuttan

055 2887329

കാട്ടിപ്പരുത്തി said...

ഹാജർ-
050-2657114

Musthu Kuttippuram said...

Muh'd Mustafa Chanchath
(Musthu kuttippuram)
055-9522160

കനല്‍ said...

ഞാനും ഹാജരാവും..
എന്റെ ഒരു കെട്ട്യോളും ഒരു കുട്ടീം കൂടെയുണ്ടാവും

harish_thachody said...

യു.ഏ.ഈ ബൂലോഗ സംഗമം വിജയമാകട്ടെ..........എന്ന് ആശംസിക്കുന്നു

വാഴക്കോടന്‍ ‍// vazhakodan said...

@കനലേ അപ്പോ നിന്റെ മറ്റു കെട്യോളുമാരെ ആര് കൊണ്ട് വരും? :)

ഞാന്‍ ഹാജര്‍!
കൂടെ കൊണ്ടുവരാനായിട്ട് ഒരു കെട്യോളും കുട്യോളും ഇല്ല :):)

അലി said...

സൌദിയിൽ നിന്നും... ആശംസകൾ!

മുസ്തഫ|musthapha said...

അനിൽകുമാർ,

എന്റെ കോണ്ടാക്ട് നമ്പർ അവസാനമായി ചേർത്താൽ നന്നായിരുന്നു... :)

അനില്‍കുമാര്‍ . സി.പി said...

ശരി :)

alif kumbidi said...

വരാന്‍ ആഗ്രഹിക്കുന്നു
0556379743

ഒരു യാത്രികന്‍ said...

യാത്രികനും, യാത്രികയും കുഞ്ഞു യാത്രികനും ഉണ്ടാവും......0504627384

സുല്‍ |Sul said...

സുല്‍ 2+2
0558107019

ഉമേഷ്‌ പിലിക്കോട് said...

നാട്ടില്‍ നിന്നും ബ്ലോഗ്‌ മീറ്റ്‌ നു ആശംസകള്‍ ...

ലീല എം ചന്ദ്രന്‍.. said...

ആശംസകള്‍ ...

ayyopavam said...

മീറ്റ്‌ ആശംസകള്‍ ഒപ്പം ഈറ്റുംപോള്‍ എന്നെ കൂടി ഓര്‍ക്കുക

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എല്ലാ ആശംസകളും ... ഞാന്‍ താമസിച്ചിരുന്ന വിടിന്റെ തൊട്ടടുത്തുള്ള
സബീല്‍പാര്‍ക്ക് .....ഇപ്പോള്‍ നാട്ടിലായിപ്പോയി .ഈ സംഗമം കുടാന്‍ കഴിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത സങ്കടം.മനസ്സുകൊണ്ട് ഞാനും അവിടെ എത്തും .കിലുക്കാംപെട്ടി

ആളവന്‍താന്‍ said...

ഉണ്ടാവും.... ഒത്താല്‍ ഒപ്പം രണ്ടാളും....!!!
0506407678

yousufpa said...

പായും തലയിണയും കെട്ടി നാട്ടിൽ സെറ്റിൽ ചെയ്തു. പങ്കെടുക്കാൻ കഴിയില്ല. ആശംസകൾ നേരുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ദുബായ് മീറ്റ് ഖത്തറില്‍ ആണെകില്‍ ഞാനും വരാം..

പാര്‍ത്ഥന്‍ said...

2+2 ഹാജർ.
.
ബ്ലോഗ് കുടുംബസംഗമത്തിന് ആശംസകൾ.

Manoraj said...

നാട്ടില്‍ നിന്നും ആശംസകളോടെ..

ഏറനാടന്‍ said...

ഞമ്മളും ഹാജര്‍ വെച്ച്. (കൂടെ ആരും ഇല്ല)

നമ്പ്ര്: 050-66-903-66

മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് said...

ഒരു കുടുംബ സംഗമം ..എല്ലാ ആശംസകളും...

ഹൈന said...

ആശംസകള്‍ ...

K@nn(())raan*കണ്ണൂരാന്‍.! said...

ആശംസകള്‍
കണ്ണൂരാനില്ല,
കൂടെ മറ്റാരുമില്ല.
വൈകുന്നേരത്തെ ചായക്കുള്ള കടി വല്ലതും വേണേല്‍ (kannooraan2010@gmail.com) അറിയിക്കുക. കൊടുത്തു വിടുന്നതായിരിക്കും.

കമ്പർ said...

ആശംസകൾ

രമേശ്‌ അരൂര്‍ said...

ആശംസകള്‍ ....

പാവപ്പെട്ടവന്‍ said...

നടക്കട്ടെ മീറ്റുകൾ നടക്കട്ടേ സൌഹാർദ്ദങ്ങൾ പെരുകട്ടെ എല്ലാവരെയും നേരിൽ കാണമെന്നാഗ്രഹിക്കുന്നു. ഒരു പക്ഷേ ഞാനും എത്തിചേരും .സംയകുറവ് ഒരു പ്രശ്നമാണ്.

Kunjuss said...

ആശംസകള്‍ ...

ente lokam said...

ഞാന്‍ ഉണ്ടാവും .കുടുംബത്തിന്റെ കാര്യം, കൂടുമ്പോള്‍ പറയാം ..കൂടുതല്‍ താമസിച്ചാല്‍
കുടുംബം നോമ്പ് എടുക്കട്ടെ അല്ലെ ?

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആശംസകൾ.....!

Mohamedkutty മുഹമ്മദുകുട്ടി said...

U.A.E ബൂലോഗ മീറ്റിനു എല്ലാ വിധ ആശംസകളും നേരുന്നു. ഈയിടെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന മീറ്റിന്റെ ചില വിവരങ്ങള്‍ ഇവിടെയുണ്ട്. http://mohamedkutty.blogspot.com/

അപ്പു said...

ഹാജർ...
മുതിർന്നവർ - 2 കുട്ടികൾ 2

Echmukutty said...

ആബ്സന്റ് സർ.

എങ്കിലും എല്ലാ ആശംസകളും നേരുന്നു.

kichu / കിച്ചു said...

നുമ്മളുണ്ട്..ഒരില കൂടി ഇട്ടോ.

+ഒന്നോ +രണ്ടോ ഉണ്ടെങ്കില്‍ അറിയിയ്ക്കാം :)

കടലാസുപുലി said...

ങേ ഞാന്‍ ഒരിക്കല്‍ ഹാജര്‍ വച്ചതാണല്ലോ അപ്പുചെട്ടന്റെ ബസില്‍ ..ഓകെ ഞാനും നൌഷാദും ..ഒരു കുടുംബം ആയി വരും ..എനിക്ക് ഒരു ഒന്നര ഇല അവനു ഒരു ഇല ..

സ്നേഹപൂര്‍വ്വം , ജയന്‍

Noushad said...

ഹാജര്‍....
0504390190

റിസ് said...
This comment has been removed by the author.
റിസ് said...

ഞാനും എന്റെ ഭാര്യയും ഒരു മോനും
വരാൻ ആഗ്രഹമുണ്ട്...
അബുധാബിയിൽ നിന്നു ഞങ്ങളേം വണ്ടിയിൽ കൂട്ടാൻ ആരേലും ഉണ്ടേൽ വിളിക്കുമോ ..0506624189

പകല്‍കിനാവന്‍ | daYdreaMer said...

ഞാനും .. 1 (0506854232 ) ഉച്ച വരെ :)

Visala Manaskan said...

O+O & o+o

ഷബീര്‍ (തിരിച്ചിലാന്‍) said...

ഞാനും ഒരു ഹാജര്‍ വച്ചേക്കാം... വല്ല്യ 1

കുറുമാന്‍ said...

ഒരു മുക്കാൽ

അപ്പു said...

വിശാലൻ കാലുമാറി അല്ലേ.... :-(

Abdul Saleem (Karukamad) said...

ഞാനും ഉണ്ടാകും...
0503114950

ഇസ്ഹാഖ് കുന്നക്കാവ്‌ said...

ഞാനും ഉണ്ടാവും. ഇന്ഷാ അല്ലാഹ്
055-8781441

Thavamithram said...

വരണമെന്നാഗ്രഹമുണ്ട്‌. 0507299135

Jimmy said...

ഞാനും വരണൊണ്ടേയ്‌...

Anonymous said...

Status : Reconfirmed
Tel: 055-5581802

തറവാടി said...

Me+1

ബഷീര്‍ Vallikkunnu said...

best wishes for the meet and eat..

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഞാൻ നേരത്തെ വച്ച ഹാജർ കാണുന്നില്ല!
ഒന്നൂടെ… ഉറപ്പിച്ച്… ഹാജർ..ർ..ർ.
(055 2440840)

റിസ് said...

അബുധാബീന്ന് പോണ ആരേലും ഉണ്ടേൽ ഒന്നു വിളിക്കാമോ --- 0506624189

ziyad said...

Would like to join with you guyz
Ziyad -0558509143

കുറ്റ്യാടിക്കാരന്‍|Suhair said...

present sir...

Visala Manaskan said...

കാലു മാറുകയോ???

വലിയ തല രണ്ട്.
ചെറിയ തല രണ്ട്.

അതാ ഉദ്ദേശിച്ചത് അപ്പു.

kARNOr(കാര്‍ന്നോര്) said...

മകൾക്ക് ചിക്കൻപോക്സ് ആയതുകാരണം വരാൻ കഴിയാത്തതിൽ ഖേദിക്കുന്നു

Rahi Koorikuzhi said...

Present Sir..........
Mohammed Abdul Rahiman - 1
0559563175

Admin said...

വരണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. പക്ഷേ മറ്റൊരു അത്യാവശ്യം ഉള്ളതിനാല്‍ വരാന്‍ കഴിയില്ല എന്ന് അറിയിക്കുന്നു. ബ്ലോഗ് മീറ്റിന് ആശംസകള്‍.. ദൈവം അനുഗ്രഹിച്ചാല്‍ അടുത്ത മീറ്റില്‍ തീര്‍ച്ചയായും പങ്കെടുക്കും.

വിളിക്കാം - 050-9331058

സ്നേഹത്തോടെ
ബിജോ

റശീദ് | rasheed said...

ഹാജര്‍....
0559610014

Kuboos said...

am going vaccation on 4th May..
best wishes..

pallikkarayil said...

ഹാജർ. ഞാൻ തനിയെ.
0507912918

raveesh said...

ഞാനും

Musthu Kuttippuram said...

ഞാന്‍ പിന്നേം ഹാജര്‍,,,,,,,,,

അനില്‍@ബ്ലോഗ് // anil said...

ഞാനും വരും

sami said...

njanumund.. Sami Said Ali 050 2375560

കോവിലകം.V.ജയപ്രകാശ് said...

055 7904469

Sony Jose Velukkaran said...

i am coming with a freind

sony jose velukkaran - 055 9563774

sonyvelukkaran@gmail.com

വരവൂരാൻ said...

ഞാനും വരും.... 050 1857428

പ്രഭന്‍ ക്യഷ്ണന്‍ said...

വന്നാല്‍ കൊള്ളാരുന്ന്...പുലികളെയൊക്കെ നേരില്‍ കാണാല്ലൊ..! ന്നാപ്പിന്നെ അങ്ങനെതന്നെ..!!!
എന്റെ മൊഫീല്‍- 055 1056121

G.manu said...

ആശംസകള്‍ ദുബായ് വാലാസ്... ഒരു പ്രധാന അജന്‍ഡയായി ഇതും ഉള്‍പ്പെടുത്തണം. എഴുതാതിരിക്കുന്ന പഴമ്പുലികളെ എങ്ങനെ ഭീഷണിപ്പെടുത്തി എഴുതിക്കാം...

ഏറനാടന്‍ said...

എന്റെ സഹമുറിയനും ബ്ലോഗറുമായ സഹവാസി ഹാജര്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് അബുദാബിയില്‍ നിന്നും വരും. ആരെങ്കിലും കൂടെ വരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അറിയിക്കുക. കൂടെ ഞങ്ങള്‍ക്കും കൂടാനാണ്. :)

സഹവാസി ലിങ്ക്: http://sahavasiyan.blogspot.com/

റിസ് said...

ഞാൻ വരുന്നുണ്ട് അബുധാബിയിൽ നിന്ന് ..ഏറനാടൻ എന്നെ വിളിക്കാമോ 0506624189

ധനലക്ഷ്മി said...

ആശംസകൾ.

http://madhuranelli.blogspot.com

അനില്‍ശ്രീ... said...

ഞാന്‍ അവിടെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. ഷാര്‍ജയില്‍ ഒരു ചെറിയ പരിപാടി ഉണ്ട്. അത് നേരത്തെ തീരുമാനിച്ചതായതിനാല്‍ ഉച്ചക്ക് ശേഷം മീറ്റ് നീളുന്നുവെങ്കില്‍ ഭാര്യയും രണ്ട് കുട്ടികളുമടക്കം എത്തുന്നതായിരിക്കും എന്നറിയിച്ചു കൊള്ളുന്നു.

അത്തിക്കുര്‍ശി said...

me alone,
050-3299010
-Athikkurssi

(കൊലുസ്) said...

ആശംസകള്‍
ഒരുപക്ഷെ വരും. ഫുഡ്‌ വേണ്ടാട്ടോ.

ഉമ്പാച്ചി said...

എങ്കിലും ബ്ലോഗറേ നമ്മൾ കാണും
സങ്കൽപ്പ ലോകമല്ലീയുലകം...

ഞാനും

ബൈജു സുല്‍ത്താന്‍ said...

ഈ കൂട്ടത്തിലേക്ക് നമ്മളും. രണ്ട് + രണ്ട് | അപ്പോ..നേരില്‍ കാണാം...

പുള്ളിപ്പുലി said...

ഞാൻ ഉണ്ടാകും 1

shams said...

ഹാജര്‍..

ശിഹാബ് മൊഗ്രാല്‍ said...

ഒരു ഹാജർ വെക്കാൻ സമയം കിട്ടിയില്ലെന്നോ.. ! മോശം..
ഞാനുണ്ട്. എന്റെ പേര് ലിസ്‌റ്റിൽ കണ്ടതിൽ വളരെ സന്തോഷം..

Ranjith Chemmad / ചെമ്മാടന്‍ said...

ജോലി സംബന്ധമായ ചില പ്രശ്നങ്ങളുള്ളതിനാൽ
പങ്കെടുക്കാൻ കഴിയുമോ എന്നുറപ്പില്ല....
ഫ്രീ ആണെങ്കിൽ തീർച്ചയായും അവിടെ എത്തും...

കാര്യങ്ങൾ കിടു കിടു ആയി മുന്നോട്ട് പോകട്ടെ..

കൂവിലന്‍ said...

koovilan -
050-9832818

Team 1 Dubai said...
This comment has been removed by the author.
Team 1 Dubai said...
This comment has been removed by the author.
Ramesh Menon, Abu Dhabi said...

യു എ യി യിലെ എല്ലാ ബ്ലോഗ്ഗേര്‍സിനും എന്റെ ആശംസകള്‍.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആശംസകള്‍

കൂതറHashimܓ said...

മീറ്റിന് ആശംസകള്‍

പുതു കവിത said...

എല്ലാ ആശംസകളും

സിദ്ധാര്‍ത്ഥന്‍ said...

ഞാനുമുണ്ടാവും

JayanEdakkat said...

Jayan Edakkat
0502218570

പട്ടേരി l Patteri said...

ഞാനുമുണ്ട്-(ഉച്ചക്ക് ശേഷം)

mvalappil said...

രാവിലെ വരാന്‍ ആഗ്രഹിക്കുന്നു. ഉച്ച ഭക്ഷണത്തിനുണ്ടാകില്ല.

മുസ്തഫ 055-1045384
mvalappil gmail com

Thamanu said...

അറിഞ്ഞിരുന്നില്ല.... :(

ഞാനും ഉണ്ടാവും ... (1)

തമനു..

Shukoor said...

ആശംസകള്‍

നിരക്ഷരൻ said...

ഏതെങ്കിലും ഒരു ദുബായ് മീറ്റിന് പങ്കെടുക്കണമെന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. കേരളത്തിലെ മീറ്റ് കഴിഞ്ഞ് അറബിനാട്ടിലേക്ക് എത്താൻ ഒരു ഗ്യാപ്പ് തരാതെ എങ്ങനാ ?

മെയ് 14 കഴിയാതെ അങ്ങെത്തില്ല :(

Jishad Cronic said...

ഞാനും വരുന്നുണ്ട്...

ഷമീര്‍ തളിക്കുളം said...

ഞാനും വരും.
മൊബൈല്‍: 0559642599, 0554331822

വശംവദൻ said...

എല്ലാ ആശംസകളും...

പട്ടേപ്പാടം റാംജി said...

എല്ലാ ആശംസകളും

~ex-pravasini* said...

ആശംസകള്‍........

നൗഷാദ് അകമ്പാടം said...

എല്ലാം ഉഷാറാക്കണേ..
ചൂടോടെ പോസ്റ്റുകയും വേണം കിടിലന്‍ ചിത്രങ്ങള്‍ സഹിതം!!

(ചെമ്മാടേ..പറ്റിക്കരുത്..ഷൂട്ടീംഗ് സെറ്റ് പോസ്റ്റ് ഇത് വരെ വന്നില്ല..
അതുപോലെയാകരുത്..വിവരമറിയും..!)

ആയിരമായിരം ആശംസകള്‍ !!!!!

ajith said...

ബഹറിനില്‍ നിന്നും സ്നേഹത്തോടെ ആശംസകള്‍

രമേശ്‌ അരൂര്‍ said...

എവിടെ ബ്ലോഗു മീറ്റ്‌ പോസ്റ്റ്‌ ?

ആളവന്‍താന്‍ said...

മീറ്റി,ഈറ്റി,ചാറ്റി. പക്ഷേ വെളുക്കാന്‍ തേച്ചത്...! ആദ്യ പോസ്റ്റ്‌ എന്‍റെ വക...!

റിസ് said...

ഇതാ എന്റെ പോസ്റ്റ്...
http://risclicks.blogspot.com/2011/05/2011.html

Anonymous said...

മീറ്റിനൊക്കെ പങ്കെടുത്തു.
പക്ഷെ ബ്ലോഗ്‌ അഡ്രെസും പേരും മീറ്റ്‌ രേജിസ്റെരില്‍ ചേര്‍ക്കാന്‍ വിട്ടു പോയി

alif kumbidi said...

ഒടുവില്‍ ഞാനും രണ്ടും കല്‍പ്പിച്ചിറങ്ങി..
മീറ്റിനെ കുറിച്ച് തന്നെ ...
ഒന്ന് നോക്കിയെച്ചും പോവൂന്നെ!
http://alifkumbidi.blogspot.com/2011/05/blog-post.html