Wednesday, April 20, 2011

യു ഏ ഇ ബ്ലോഗേര്‍സ് മീറ്റ് ...


സുഹൃത്തുക്കളെ,

 

ബൂലോഗത്തേ താരതമ്യേന  നവഗത ബ്ലോഗ്ഗേർസ്  ഗ്രൂപ്പായ ‘മലയാളം ബ്ലോഗ്ഗേർസ് ഗ്രൂപ്പ്’ ജെദ്ദാ മീറ്റിന്റെ ചുവടു പിടിച്ചും, തുഞ്ചൻ പറമ്പു മീറ്റിന്റെ ആവേശം ഉൾക്കൊണ്ടും യു. എ. ഇ. യിലെ എല്ലാ ബ്ലോഗ്ഗേർസിനേയും ഉൾപ്പെടുത്തി ഒരു സുഹൃത് സംഗമം സംഘടിപ്പിച്ചാലോ എന്നാലോചിക്കുന്നു.

 

ഈ ഗ്രൂപ്പിലുള്ളവർ ആരാധനയോടെയും, ബഹുമാനത്തോടെയും ഒക്കെ നോക്കിക്കാണുന്ന ധാരാളം തലമുതിർന്ന ബ്ലോഗ്ഗർമാർ യു.എ. ഇ. യിൽ ഉണ്ടെന്നറിയാമെങ്കിലും പലരേയും നേരിൽ പരിചയമില്ല. മുതിർന്നവർക്കും, പുതിയവർക്കും പരിചയപ്പെടാനും, ആശയങ്ങളും സൌഹൃദവും പങ്കു വെക്കാനും ഒക്കെ ഉതകുന്ന തരത്തിൽ ഇതിനു മുമ്പ് നടന്ന യു.എ.ഇ ബ്ലോഗ് മീറ്റുകൾ പോലെ   തികച്ചും അനൌപചാരികമായ ഒരു സൌഹൃദക്കൂട്ടായ്മ സംഘടിപ്പിക്കാൻ നമുക്ക്  ശ്രമിച്ചു കൂടേ? മീറ്റിന്റെ സ്ഥലവും തീയതിയും പുറകാലെ അറിയിക്കുന്നതായിരിക്കും.  ആദ്യ പടി എന്ന നിലയില്‍ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന,തല്‍പരരായ ആളുകള്‍  താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുകയോ അല്ലെങ്കില്‍ ഈ പോസ്റ്റില്‍ കമന്റായി നമ്പരുകള്‍ നല്‍കുകയോ ചെയ്യുക .ബാക്കി കാര്യങ്ങള്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കാവുന്നതാണ്..


ശ്രീജിത്ത്‌  കൊണ്ടോട്ടി   :0503240188     Abhu Dhabi 

ഷബീര്‍ 
 വഴക്കോറത്ത്.  :‎055 9902247     Dubai 

അനില്‍ കുമാര്‍ സി പി    :050 6212325    Dubai 

ഇസ്മായീല്‍ ചെമ്മാട്       :0503271570       Abhu Dhabi 

ജിഷാദ്  ക്രോണിക്ക്       :0506620786     Dubai 

ജെഫു ജൈലാഫ്            :050 5724934    Dubai  

സുള്‍ഫിക്കര്‍                    :0507649459     Dubai 

ഫിറോസ്‌  സായിദ്         : 050-9510454   Abhu Dhabi 

ശ്രീക്കുട്ടന്‍ സുകുമാരന്‍     :‎ 055 2887329   Dubai

79 comments:

ഷബീര്‍ (തിരിച്ചിലാന്‍) said...

തീര്‍ച്ചയായും... ഇറങ്ങിതിരിക്കുംബോള്‍ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രതികരണങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അത് ഞങ്ങള്‍ക്ക് ഊര്‍ജ്ജവും ആവേശവും പകരുന്നു. എല്ലാവരുടേയും സഹകരണം ഞങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

വായനയിലൂടെ മാത്രം അടുത്തറിഞ്ഞ യു.എ..ഇ-യിലെ ബ്ലോഗര്‍മാരെ നേരില്‍ കണ്ട്, പരസ്പരം ആശയങ്ങള്‍ പങ്കുവച്ച് സൗഹൃദം സ്ഥാപിക്കാന്‍ ഉള്ള ഒരു വേദിയായി ഈ ബൂലോകസംഗമം മാറും എന്ന് പ്രതീക്ഷിക്കുന്നു. ആരാധനയോടെയും, ബഹുമാനത്തോടെയും ഒക്കെ നോക്കിക്കാണുന്ന തലമുതിർന്ന ബ്ലോഗര്‍മാരെ അടുത്തറിയാന്‍, ബ്ലോഗിലെ പുതിയമുഖങ്ങള്‍ക്ക് ലഭിക്കുന്ന അസുലഭാവസരമാകും ഈ കൂട്ടായ്മ എന്നും തോന്നുന്നു. എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു..

ismail chemmad said...

ഞങ്ങള്‍ക്കഗ്രഹമുണ്ട് എല്ലാ ബ്ലോഗ്ഗെര്സിനെയും ഒന്നിച്ചു കാണാന്‍ .......
ആ ആഗ്രഹത്തിന്റെ പുരത്താണീ ഇറങ്ങി പുറപ്പെടല്‍ ...
നിങ്ങളുടെ പൂര്‍ണ സഹകരണവും മാര്‍ഗ നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു

jailaf said...
This comment has been removed by the author.
Jefu Jailaf said...

തികച്ചും അപ്രതീക്ഷിതമാണു ഈ കിട്ടുന്ന പ്രതികരണങ്ങൾ.. വിരലിലെണ്ണാവുന്നവർ എന്നു കരുതിയതിൽ നിന്നും ഒരു പാടു മുന്നോട്ടു പോയിരിക്കുന്നു..അതിലപ്പുറം തലമുതിർന്ന ബ്ലോഗ്ഗേഴ്സുമായി ഒരു ഒത്തുചേരൽ.. കാത്തിരിക്കുന്നു അതിനായി..മാർഗ്ഗ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു...

അതുല്യ said...

മെയ് മാസമാവുമെങ്കില്‍ ഞാനുണ്ടാവും അപ്പൂസ്സേ. എല്ലാരേം കാണണമെന്നുണ്ട്. പുതിയ പുതിയ ആളുകളുടേ ഒപ്പം പുതിയ പുതിയ ന്യൂ എന്റ്രി കുട്ടികളുമുണ്ടാവുമല്ലോ അല്ലേ?

കനല്‍ said...

പുത്തന്‍ ഉടുപ്പൊരണ്ണം വാങ്ങി.
ഇനി എന്നാന്ന് പറഞ്ഞാല്‍ മതി.
അണിഞ്ഞൊരുങ്ങി വരാന്‍.

Noushad said...

ഞാനും, ഒപ്പം പിന്തുണയും ആശംസകളും!

കുറുമാന്‍ said...

ഇങ്ങനെ ഒരു സംഭവത്തെകുറിച്ചു, അപ്പുവിന്റെ ബസ്സുവായിച്ചിപ്പഴാ അറിഞ്ഞേ....

ഒരു ടിക്കറ്റിവിടേം കീറിക്കോ

ഇസ്ഹാഖ് കുന്നക്കാവ്‌ said...

സന്തോഷം ... തീര്‍ച്ചയായും പങ്കെടുക്കാന്‍ ശ്രമിക്കാം ...

റിസ് said...

ഞാനും ഉണ്ടാവും....

kaithamullu : കൈതമുള്ള് said...

മേയ് ഏഴിനേ നാട്ടീ‍ന്ന് വരു.
അതിനു ശേഷമെങ്കിൽ “യെസ്”!

സുല്‍ |Sul said...

നമ്മ റെഡീട്ടാ... എപ്പൊ എത്തീന്ന് ചോദിച്ചാ മതി. 055-8107019

-സുൽ

കാട്ടിപ്പരുത്തി said...

ഇതിലെ നടത്തിപ്പുകാരെല്ലാം പുതുമുഖങ്ങളാണല്ലോ- അതെവർ തന്നെ മുന്നിട്ടിറങ്ങട്ടെ:
പഴയ പുലികളുടെ കമെന്റുകളും കാണുന്നില്ലല്ലോ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

njanum

നട്ടപ്പിരാന്തന്‍ said...

എപ്പോഴാ സമയം എഴുതു...

ബഹറൈനില്‍ ഉണ്ടെങ്കില്‍ ഞാന്‍ വരുന്നു ഈ മീറ്റിനായി ദുബായിലേക്ക്.

അപ്പു said...

കാട്ടിപ്പരുത്തീ, പരിചയക്കാരെയൊക്കെ വിവരം അറിയിക്കൂ. പുതുമുഖങ്ങളായ ഈ നടത്തിപ്പുകാർക്ക് എല്ലാ പിന്തുണയും നൽകുകയും ചെയ്യൂ... മീറ്റ് നന്നാവട്ടെ.

അപ്പു said...

നട്ട്സിനെ ഒരാഴ്ചമുമ്പേ വിവരം അറിയിക്കുന്നതാണ്. ആ സജിയച്ചായനെക്കൂടി കൂട്ടിക്കോളൂ.

കൊസ്രാ കൊള്ളി said...

may പതിനാലിന് ശേഷമാണെങ്കി മീറ്റിനു എന്റെ മഹനീയ സാനിധ്യവും ഉണ്ടാകും..

Anonymous said...

ഞാനും റെഡി.
ഞാന്‍ ബ്ലോഗ്‌ ലോകത്ത് പുതിയ ആളാണ്‌ .
എല്ലാവരെയും ഒന്ന് പരിചയപ്പെടാന്‍ പറ്റുമെന്ന് കരുതുന്നു

തറവാടി said...

മിക്കവാറും വരും +1

തറവാടി said...
This comment has been removed by the author.
കരീം മാഷ്‌ said...

മെയ് മാസം ഞാൻ നാട്ടിലാവും അല്ലാത്തപ്പോഴെപ്പോഴാണെങ്കിലും ഞാനും റെഡി.
ഞാന്‍ ബ്ലോഗ്‌ ലോകത്ത് പുതിയ ആളാണ്‌ .
എല്ലാവരെയും ഒന്ന് പരിചയപ്പെടാന്‍ പറ്റുമെന്ന് കരുതുന്നു :)

Musthu Kuttippuram said...

പ്രിയ സുഹ്രുത്തുക്കളെ,,,,എനിക്കും പങ്കെടുക്കണമെന്നുണ്ട്,,ഇന്‍ഷ അള്ളാ,,ഞാനൊരു പുതുമുഖ ബ്ളോഗറാണ്,,,,,

Musthu Kuttippuram
Mob.055 9522160
www.mozhimuthukal.co.cc

Visala Manaskan said...

ഞാണ്ട്! :)

വാഴക്കോടന്‍ ‍// vazhakodan said...

ഞാനൂണ്ടെന്നേ, ഡേറ്റ് പറ,സ്പോട്ട് പറ, നുമ്മ എത്തി! :)

sami said...

njaanumunde.. :)

കടലാസുപുലി said...

റെഡി (ജയന്‍ )

raveesh said...

ഞാനും :)

usman said...

മെയ് 6 മുതൽ 16 വരെ ഈയുള്ളവൻ യു.എ.ഇ-യിലുണ്ട്. ആ ദിവസങ്ങളിലാണെങ്കിൽ ഞാൻ ഹാജർ.

ഉസ്മാൻ പള്ളിക്കരയിൽ,

http://ozhiv.blogspot.com/

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഹാജർ സർ… (055 2440840)

Jimmy said...

ഹാജർ സർ…

ഏറനാടന്‍ said...

നമ്മളും ഉണ്ടേയ്. എത്രനാളായി എല്ലാരേയും ഒന്ന് കണ്ടിട്ട്! പലരുടേയും സാമീപ്യം നോം കാംക്ഷിക്കുന്നു. അപ്പോള്‍ കൂടുകയല്ലേ? അബുദാബിയില്‍ നിന്നും ഉള്ള ഒരു ബ്ലോഗന്‍ (050-6690366)

അനില്‍ശ്രീ... said...

ഞാന്‍ പുതിയതാണോ പഴയതാണോ, ഇപ്പോള്‍ ഉള്ളതാണോ എന്നൊന്നും അറിയില്ല... ബ്ലോഗര്‍‌മാരെ നേരിട്ടു കാണാന്‍ ആഗ്രഹമുണ്ട്... വന്നാല്‍ കാണിക്കുമെങ്കില്‍ ഞാനും വരും... 050 578 1319

ഉമ്പാച്ചി said...

ഞാൻ കുപ്പായം ഇസ്തിരിയിട്ട് തുടങ്ങി...0557296727

Radheyan said...

ഞാനും വരാം 0504240256

Radheyan said...
This comment has been removed by the author.
ആചാര്യന്‍ said...

ബ്ലോഗു ലോകത്തിലെ എല്ലാ മലയാളികളും ഒന്നിക്കുന്ന ആ സുവര്‍ണ മുഹൂര്‍ത്തത്തിന് കാത്തിരിക്കുകയാണ് എല്ലാ യു ഏ ഈ ബ്ലോഗര്‍മാരും എന്തേ...

കുറ്റ്യാടിക്കാരന്‍|Suhair said...

njanum und...

മുസ്തഫ|musthapha said...

ക്യാമറ (പഴയത് ഒന്ന്)
ഞാൻ (ഒന്ന്)
ഭാര്യ (ഒന്ന്)
മോൾ (വലുത് ഒന്ന്)
മോൾ (ചെറുത് ഒന്ന്)

ഹാജർ... :)

ഫെനില്‍ said...

ആശംശകള്‍
സ്നേഹപൂര്‍വ്വം
ഫെനില്‍

അനില്‍ശ്രീ... said...

മുസ്തഫ|musthapha എന്ന കള്ളപ്പേരില്‍ വന്നിരിക്കുന്നയാളെ ഒക്കെ പാസ്പോര്‍ട്ട് നോക്കി മാത്രം പ്രവേശിപ്പിക്കേണ്ടതാണ്. ഇദ്ദേഹത്തിന്റെ പേര് മറ്റെന്തോ ആയിരുന്നു.. ഇങ്ങനെ ഒരു ബോഗര്‍ യു എ ഇ-യില്‍ ഉള്ളതായി അറിവില്ല... ആര്‍ക്കെങ്കിലും ടിയാനെ പരിചയമുണ്ടെങ്കില്‍ അറിയിക്കണം...

മുസ്തഫ|musthapha said...

@അനിൽശ്രീ: ഹാ... പുതിയ ആളുകൾക്ക് മീറ്റാൻ വരാൻ പാടില്ലെന്നോ... എനിക്ക് ബ്ലോഗില്ല... കൊറച്ച് ബസ്സുകളേ ഉള്ളൂ :))

ഷബീര്‍ (തിരിച്ചിലാന്‍) said...

ഡേറ്റ് തീരുമാനിച്ചതിന് ശേഷം ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഇവിടെ നമ്പര്‍ തന്ന എല്ലാവരേയും നേരിട്ട് വിളിച്ചും ദിവസം അറിയിക്കുന്നതായിരിക്കും. ഈ നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി...
ഷബീര്‍ വഴക്കോറത്ത്

മുസ്തഫ|musthapha said...

നേരത്തെ നമ്പർ തരാൻ മറന്നുപോയി...

എന്റെ നമ്പർ: 050 6754125

Anonymous said...

എന്റെ നമ്പരും കൂടി കുറിച്ച്ചെടുക്കൂ
055-5581802

Prasanth Iranikulam said...

ഞാനും

050-8905672

ചെറുവാടി said...

എന്‍റെ ആശംസകള്‍

പള്ളിക്കരയില്‍ said...

എന്റെ നമ്പർ ഇതാ:

050-7912918.

മീറ്റിന്റെ തിയതി അറിയിച്ചാലും.

kichu / കിച്ചു said...

ഒരു ടിക്കറ്റ് ബ്ളീസ് :)

Noushad said...

0504390190 :)

PrAThI said...

സ്ഥലവും സമയവും ഒത്തു വന്നാല്‍ വന്നു പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ട്..
ആശംസകളോടെ..

അപ്പു said...

കരീം മാഷും അനിൽശ്രീയുമൊക്കെ പുതിയ ബ്ലോഗേഴ്സ് ആണെങ്കിൽ ഞാനെവിടെ പെടും എന്നൊരു സംശയം... :-)

പകല്‍കിനാവന്‍ | daYdreaMer said...
This comment has been removed by the author.
പകല്‍കിനാവന്‍ | daYdreaMer said...

ഞാനും ,
വീണ്ടും ഈറ്റ് മീറ്റ്‌.. തകര്‍ക്കാം :)

അനില്‍ശ്രീ... said...

അപ്പു, കരീം മാഷിനു സംശയമായപ്പോളാണ് എനിക്കും സംശയം തോന്നിയത്,,,,

പിന്നെ പല പ്രമുഖ (പ്രമുഖരല്ലാത്തവരും) ബ്ലോഗര്‍‌മാരും ഹാജര്‍ വക്കാത്തതിലുള്ള അഗാധമായ ഉത്ഘണ്ട അറിയിച്ചു കൊള്ളൂന്നു.

അനില്‍ശ്രീ... said...
This comment has been removed by the author.
ithirivettam said...

ഹാജര്‍...

മുസ്തഫ|musthapha said...

ഇത്തിരിവെട്ടം!!!
ആരാ... മനസ്സിലായില്ല!

a/s/l pls.

kichu / കിച്ചു said...

അപ്പറത്തൂടെ ചൂട്ടും പിടിച്ച് പോണ ഒരാളാ.. ഇപ്പൊ മൂത്താപ്പാക്ക് മനസ്സിലായോ :)

Manickethaar said...

ഞാനും ഉണ്ടാവും....

Manickethaar said...

050 9617192

kichu / കിച്ചു said...

സംഘാടകരെ ആരേം കാണ്‍ന്നില്ലല്ലോ? വല്ലോം നടക്കുമോ..

നുമ്മള് നിക്കണോ അതോ പോണോ :))

അപ്പു said...

കിച്ചുത്താത്ത ധൃതിവയ്ക്കാതിരിക്കൂ. സംഘാടകർ വന്നോളും... !

പുള്ളിപ്പുലി said...

ഹാജർ
050-5248152

ഷബീര്‍ (തിരിച്ചിലാന്‍) said...

കിച്ചു ഭായ്.. പോകല്ലേ... സംഘാടകര്‍ ഇവിടെ തന്നെയുണ്ട്. ഇപ്പ ശര്യാക്കിത്തരാം... ഒരു മൂന്ന് ദിവസം കൂടി...

പൊറാടത്ത് said...

നാട്ടിലല്ലെങ്കില്‍ (ജൂലായ്-ആഗസ്റ്റ്) തീര്‍ച്ച്യായും.

(050-9140988)

shams said...

കുറെയായി എല്ലാവരേയും കണ്ടിട്ട്. ഞാനും.
055 1439645.

അനില്‍കുമാര്‍ . സി.പി said...

കാണണം, അറിയണം - എല്ലാവരേയും ... കാത്തിരിക്കുന്നു.

ഏറനാടന്‍ said...

ഈ വെള്ളിയാഴ്ച മീറ്റ്‌ ഉണ്ടോ? ഇല്ലെങ്കില്‍ വണ്ടി വേറെ വഴിക്ക്‌ വിടാനാണ്. അറിയിക്കൂ..

അനില്‍കുമാര്‍ . സി.പി said...

ഈ ആഴ്ച ‘മീറ്റ്’ അല്ലല്ലോ, മീറ്റിനേക്കുറിച്ചുള്ള ആലോചനായോഗം!

ഉഗാണ്ട രണ്ടാമന്‍ said...

eppol nattil annu, enthayallum ariyikanne...

അപ്പു said...

ഷബീറേ, കിച്ചൂ ഭായി അല്ല.. താത്തയാണ്... (ചേച്ചി)

kichu / കിച്ചു said...

ഹ ഹ ഹ സാരല്യ അപ്പു.. പേരു തന്നെ "തിരിച്ചിലാന്‍" എന്നല്ലേ.. തിരിഞ്ഞുപോയതാ.. ഇത്തവണ മ്യാപ്പ് കൊട് :)))

ഷബീര്‍ (തിരിച്ചിലാന്‍) said...

അയ്യോ.. താത്ത ആയിരുന്നോ... ക്ഷമിക്കണം താത്താ... 'തിരിച്ചിലാന്‍' എന്ന് പേരിട്ടതിന് ഇപ്പഴാ ഒരു ഗുണം കിട്ടിയത്.. ഹി..ഹി..

Sony Jose Velukkaran said...

ആശംസകള്‍
Sony Velukkaran 055 9563774

അലി said...

ആശംസകൾ!

അനില്‍കുമാര്‍ . സി.പി said...

മീറ്റ് മേയ് ആറ് വെള്ളിയാഴ്ച.

http://uaemeet.blogspot.com/2011/04/6.html

അനില്‍കുമാര്‍ . സി.പി said...

പുതിയ ബ്ലോഗ്ഗിൽ, പങ്കെടുക്കുമോ എന്ന് കൺഫം ചെയ്തിട്ടില്ലാത്തവേ ദയവായി അവിടെ ചെയ്യുക.