Sunday, May 08, 2011

യു.എ.ഇ ബ്ലോഗേഴ്സ് മീറ്റ് - 2011 റിപ്പോർട്ട് UAE meet - 2011

മലയാളം ബ്ലോഗെഴുത്തിന്റെ പിറവിമുതൽ ഇന്നുവരെയുള്ള  ബ്ലോഗ് ചരിത്രം നോക്കിയാൽ, മലയാളം ബ്ലോഗെഴുത്ത് രംഗത്ത് വളരെ സജീവമായി നിലകൊണ്ടിരുന്ന ഒരു വിഭാഗമായിരുന്നു യു.എ.ഇ യിലെ, പ്രത്യേകിച്ച് ദുബായിയിൽ നിന്നുള്ള ബ്ലോഗെഴുത്തുകാരുടെ സംഘം. പക്ഷേ എന്തുകൊണ്ടാണെന്ന അറിയില്ല, കഴിഞ്ഞ ഒന്നുരണ്ടുവർഷങ്ങളായി ഇവിടെയുള്ള പഴയബ്ലോഗെഴുത്തുകാരിൽ പലർക്കും ബ്ലോഗാലസ്യം ബാധിച്ച മട്ടാണ്! എഴുത്തുമില്ല, വായനയുമില്ല. കുറേപ്പേരൊക്കെ ഗൂഗിൾ ബസിലും, ഫോൺകോളുകളീലും ഒക്കെയായി ഒതുങ്ങിക്കൂടി.  അതുകൊണ്ടുതന്നെയാവണം, എല്ലാവർഷവും രണ്ടും മൂന്നും എന്ന രീതിയിൽ നടന്നുവന്നിരുന്ന ദുബായ് ബ്ലോഗ് മീറ്റുകൾ 2010 ൽ നടന്നതുമില്ല.  

അങ്ങനെയിരിക്കവേയാണ് ണ്ടാഴ്ച മുമ്പ് ഷബീർ വഴക്കോറത്ത്, സുൾഫി, അനിൽകുമാർ സി. പി, ഇസ്മയിൽ ചെമ്മാട്, ശ്രീജിത് കൊണ്ടോട്ടി, ജഫു, ശ്രീക്കുട്ടന്‍, ജിഷാദ് ക്രോണിക്  തുടങ്ങിയ  വളരെ ഊർജ്ജസ്വലരും ബ്ലോഗിലെ നവാഗതരമായ ചെറുപ്പക്കാർ വീണ്ടും ഒരു ദുബായ് ബ്ലോഗ് മീറ്റ് എന്ന ആശയം, "മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്" എന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പിൽ ചർച്ചചെയ്യുന്നത്. ഫെയ്സ്‌ബുക്കിൽ ഗ്രൂപ്പിൽ നിന്ന് ആ ആശയം വീണ്ടും ബ്ലോഗിലേക്ക് തന്നെ എത്തി -  ഗൂഗീൽ ബസിലും, ഫോണിലും, മെയിലിലും, UAE ക്കാരുടെ സ്വന്തമായ  ഈ ബ്ലോഗിലും ഒക്കെയായി ചർച്ചചെയ്ത് പഴയ ആളുകളെയൊക്കെ സംഘടിപ്പിച്ചു. വളരെ പെട്ടന്ന്, വെറും പത്തുദിവസത്തിനുള്ളിൽ, മീറ്റിനുള്ള വേദി തീരുമാനിച്ചു - ദുബായിയിലെ സബീൽ പാർക്കിൽ മെയ് 6 നു. പ്രതേകിച്ച് ഔപചാരികതകളൊന്നുമില്ലാതെ, ഇതിനുമുമ്പ് നടത്തിയിട്ടുള്ളതുപോലെ ഒരു കുടുംബ സംഗമം എന്നോ, പിക്‌നിക് എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന രിതിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഒരു സൗഹൃദസംഗമം. 



ഈ സംഗമത്തിനുശേഷം പിരിയുമ്പോൾ അക്ഷരാർത്ഥത്തിൽ തന്നെ അവരവരുടെ സൗഹൃദവലയം കുറേക്കൂടി വലുതാകുന്നതായി ഇതിൽ പങ്കെടുത്ത ഓരോരുത്തർക്കും അനുഭവപ്പെട്ടിട്ടുണ്ടാകും. വളരെ ഭംഗിയായി ഈ ചെറുപ്പക്കാർ ഈ മീറ്റ് ഓർഗനൈസ് ചെയ്തു. അവരോടുള്ള നന്ദിയും അഭിനന്ദങ്ങളും കൂടി ഈ അവസരത്തിൽ പ്രത്യേകം പറയട്ടെ.  ഇനി ഈ മീറ്റിൽ പങ്കെടുത്ത ഓരോ ബ്ലോഗർമാരെയും പരിചയപ്പെടാം; പഴയ പരിചയക്കാരെ ഒന്നുകൂടി കാണുകയും പുതിയവരെ പരിചയപ്പെടുകയും  ചെയ്യാം.  - (അപൂർവം ചിലരുടെ ചിത്രങ്ങൾ ഈ പോസ്റ്റിൽ വിട്ടുപോയിട്ടുണ്ട്. അതിൽ ക്ഷമാപണം)

ഫോട്ടോഗ്രാഫർമാർ :  നൗഷാദ് ജി.ഡി, (ഐ)റിസ്, സുല്ല്, കിച്ചു, സമീർ 

അനിൽ കുമാർ   സി.പി
സുൾഫിക്കർ 
ഇസ്മയിൽ ചെമ്മാട് 
ശ്രീജിത്‌  കൊണ്ടോട്ടി 
കനൽ മൂസ 

വാഴക്കോടൻ 
കാട്ടിപ്പരുത്തി 
പകൽക്കിനാവൻ 
സഹവാസി 
വിൻസെന്റ് - എന്റെ ലോകം


ഉമ്പാച്ചി (റഫീക്) 
കുറ്റ്യാടിക്കാരൻ - (സുഹൈൽ)
ആളവൻതാൻ (വിമൽ)
വിശാലമനസ്കൻ 

 വിനീത് - ഒരു യാത്രികൻ

അലിഫ്  (നടുക്ക്‍) 
രവീഷ്   (ജാലകം ആഗ്രിഗേറ്റർ) 
പുള്ളിപ്പുലി (സമീർ) 
ജിമ്മി (സുനിൽ ഗോപിനാഥ്)
ഷംസുദീൻ മൂസ 
തറവാടി  (അലിയു)
വല്യമായി 
മുസ്തഫ 
ശിഹാബ് മൊഗ്രാൽ 
ഖാൻ പോത്തൻകോട് 
ഷബീർ വഴക്കറോത്ത് 
കിച്ചു 
ആചാര്യൻ 
ഖൈറുദീൻ വല്ലപ്പുഴ 
അഗ്രജൻ
ഐറിസ് 
സുനിൽ വാര്യർ 
ശ്രീജിത് വാര്യർ 
വരവൂരാൻ 
നിഷാദ് കൈപ്പള്ളി 
അപ്പു
സുല്ല്
അനിൽ @ ബ്ലോഗ് 
ഇത്തിരിവെട്ടം 
രാഗേഷ് കുറുമാൻ 
ഫൈസൽ ബാബു (നിള) 
ഏറനാടൻ  (സാലിഹ്) 
സമീഹ 
തമനു 
പൊറാടത്ത് 
സലീം (കലവറ) 
ജഫു 
ചന്ദ്രകാന്തം 
ബൈജു സുൽത്താൻ 
പാർത്ഥൻ


സിദ്ധാർത്ഥൻ 
ഹരീഷ് തച്ചോടി 
ജയൻ 
സുനിൽ
മാണിക്കത്താർ 
കമാൽ 
നൗഷാദ് ജി.ഡി. 
ശ്രീക്കുട്ടൻ (അമ്പട പുളുസൂ) 

റഫീഖ് 
ഷംസ് 
 ഉസ്‌മാൻ പി.വി - പള്ളിക്കരയിൽ



മുസ്തു കുറ്റിപ്പുറം

മിഴിയോരം അഷ്റഫ് 

ജിഷാദ് ക്രോണിക് 

പ്രഭൻ കൃഷ്ണൻ


മീറ്റിൽ പങ്കെടുത്ത കുഞ്ഞുങ്ങൾ

വാഴക്കോടന്റെ പാട്ടുകളൂം, അനിൽ കുമാർ നടത്തിയ ക്വിസ് മത്സരവും, കൈപ്പള്ളിയുടെ ഫെയ്സ് ബുക്ക്, ബസ് ഇന്റഗ്രേഷനെപറ്റിയുള്ള ചെറീയ ക്ലാസും, നൗഷാദും, അപ്പുവും ചേർന്ന് നടത്തിയ ഫോട്ടോഗ്രാഫി കമ്പോസിഷൻ ടെക്നിക്കുകളെപ്പറ്റിയുള്ള ഡെമോയും, സിദ്ധാർത്ഥൻ അവതരിപ്പിച്ച പദമുദ്ര ഓൺലൈൻ ഡിക്ഷണറിയെപ്പറ്റിയുള്ള വിവരണവും ഒക്കെ മീറ്റിനിടയിൽ നടന്ന പരിപാടീകളായിരുന്നു. ഉച്ചഭക്ഷണമായി രുചികരമായ ഒരു ബിരിയാണിയും, വൈകിട്ട് പിരിയുന്നതിനു മുമ്പ് ചായയും സംഘാടകർ ഒരുക്കിയിരുന്നു.  ചില രംഗങ്ങൾ:










നല്ല കുറേ ഓർമ്മകളും പുതിയ സൗഹൃദങ്ങളും സമ്മാനിച്ചുകൊണ്ട് 2011 ലെ യു.എ.ഇ മീറ്റ് സമാപിക്കുമ്പോൾ വൈകുന്നേരം അഞ്ചുമണിയായിരുന്നു,    താമസിയാതെ ഒരു മീറ്റിൽ വീണ്ടും  കണ്ടുമുട്ടാം എന്ന വാക്കോടെ.




മീറ്റുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകൾ 

ജയന്റെ വയ്യാവേലി

റിസിന്റെ റിപ്പോർട്ടും ചിത്രങ്ങളും 

നൗഷാദിന്റെ പിക്കാസ വെബ് ആൽബം 

ജഫു ജയ്‌ലാഫിന്റെ റിപ്പോർട്ട്

അലിഫിന്റെ റിപ്പോർട്ട്

ഇസ്മായിൽ ചെമ്മാടിന്റെ റിപ്പോർട്ട് 

ആളവൻതാൻ വക റിപ്പോർട്ട് 

കിച്ചൂന്റെ ഫോട്ടോ ആൽബം 



സമീർ പുള്ളിപ്പുലിയുടെ ആൽബം 


സുല്ലിന്റെ ആൽബം.

മണിക്കത്താറിന്റെ ഫോട്ടോ ആൽബം

തിരച്ചിലാന്റെ തിരച്ചിൽ - റിപ്പോർട്ടും ചിത്രങ്ങളും ബ്ലോഗ് ലിങ്കുകളും

ബൂലോകം‌ഓൺലൈൻ വാർത്ത



45 comments:

കാട്ടിപ്പരുത്തി said...

മറ്റുള്ള ആളുകളുടെ ചിത്രങ്ങളിൽ നിന്നും ഇവിടെ വിട്ടു പോയവരുടെ ചിത്രങ്ങൾ ചേർക്കാൻ താത്പര്യപ്പെടുന്നു. ഫോട്ടോകൾ ആളുകളുടെ ഓർമ പുതുക്കാൻ സഹായകമാകും.

എല്ലാ സൈറ്റിലും ഓടി ആളുകളെ ഓർമ്ഇക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് ഇതിനെ ഒരൗദ്യോഗിക ബ്ലോഗ് ആക്കിമാറ്റുന്നതായിരിക്കും

Appu Adyakshari said...

കാട്ടിപ്പരുത്തീ, ഏതെങ്കിലും മുഖങ്ങൾ വിട്ടുപോയതായി ഓർക്കുന്നുണ്ടോ? എന്റെ ഓർമ്മയിൽ മിക്കവാറും എല്ലാവരുടെ ഫോട്ടോയും ഇവിടെ ഉണ്ട്. (ബ്ലോഗർമാർ അല്ലാത്തവരുടെ ഫോട്ടോ ഈ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.) അവസാനത്തെ ചില ചിത്രങ്ങളിലെ മുഖങ്ങളുടെ പേരുകൾ ഓർമ്മയില്ല. അറിയാവുന്നവർ കമന്റായി പറയാമോ?

kichu / കിച്ചു said...

അപ്പൂ....പ്രശസ്ത ഫോട്ടോ ഗ്രാഫര്‍മാരായ കുഞ്ഞുണ്ണി ജയന്റേയും രവീഷിന്റേയും പേരു പറയാതെ വിട്ടത് ശരിയായില്ല. അവ്ര്ക്കുള്ള അകൈതവമായ നന്ദ്രി ഞാനിവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു :))

സുല്‍ |Sul said...

https://picasaweb.google.com/sullvu/UAEBlogmeet2011?authkey=Gv1sRgCL6vjqWG6KX8wgE#
ഞാനെടുത്ത പടങ്ങളുടെ ലിങ്ക്.

-ഫോട്ടോഗ്രാഫർമാർ : നൗഷാദ് ജി.ഡി, (ഐ)റിസ്, സൂൽഫിക്കർ, കിച്ചു, സമീർ- സുൽഫിക്കർ രണ്ടെണ്ണം ഉള്ളതു കൊൻട് സുൽ എന്നു പറയുന്നതല്ലേ നല്ലത്? :)

Jefu Jailaf said...

എന്റെ മൊബൈല്‍ വളരെ സന്തോഷത്തിലാ മീറ്റിനു ശേഷം. നമ്പര്‍ കൊണ്ട് വയറു നിറഞ്ഞൂന്ന പറയണേ ഈ nokia കുട്ടന്‍.. ശരിക്കും എന്റെയും മനസ്സ് നിറഞ്ഞു..

അനില്‍കുമാര്‍ . സി. പി. said...

chandrakatnhathinte photo vittu poyallo.. ee linkiliuntu ..

https://picasaweb.google.com/sullvu/UAEBlogmeet2011?authkey=Gv1sRgCL6vjqWG6KX8wgE#

അനില്‍കുമാര്‍ . സി. പി. said...

chandrakatnhathinte photo vittu poyallo.. ee linkiliuntu ..

https://picasaweb.google.com/sullvu/UAEBlogmeet2011?authkey=Gv1sRgCL6vjqWG6KX8wgE#

Sulfikar Manalvayal said...

ഓരോരുത്തരുടെയും ഫോട്ടോയുടെ താഴെ അവരുടെ ബ്ലോഗിന്റെe ലിങ്ക് കൂടെ ചേര്ത്താല്‍ അവരിലേക്ക് എത്തിപ്പെടാന്‍ എളുപ്പമായിരുന്നു.

Prabhan Krishnan said...

പാവം ബിരിയാണിച്ചെമ്പ്....അതിന്റെ പടം ചേര്‍ത്തില്ല...!!
ബ്ലോഗിലൂടെ എല്ലാവരേയും ഇനിയും മീറ്റാന്‍ പറ്റുമെന്നു കരുതുന്നു.. http://pularipoov.blogspot.com/

ഐക്കരപ്പടിയന്‍ said...

മീറ്റും ഈറ്റും ഭംഭീരമായി എന്നറിഞ്ഞതിൽ സന്തോഷം!

അനില്‍കുമാര്‍ . സി. പി. said...

സുല്‍ഫി, ഓരോരുത്തരുടെയും ലിങ്കുകള്‍ ഷബീര്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട് ... താമസിയാതെ ഇവിടെ ആഡ് ചെയ്യാം.

Noushad said...

അപ്പു..ജയന്റെ മനോഹരമായ റിപ്പോര്‍ട്ട് ഇവിടെ....

kARNOr(കാര്‍ന്നോര്) said...

വരാന്‍ കഴിയാഞ്ഞത് നഷ്ടായി.. മോള്‍ക്ക് സുഖല്യാഞ്ഞോണ്ടാ.. ചിക്കന്‍ പോക്സ്

ഷബീര്‍ - തിരിച്ചിലാന്‍ said...

ഇന്നലെ രാവിലെ പത്തുമണിക്ക് കുത്തിയിരിക്കാന്‍ തുടങ്ങിയതാ... എല്ലാരേം ലിങ്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 68 ബ്ലോഗേര്‍സ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ചതിലും എത്രയോ കൂടുതല്‍. സന്തോഷം.

എന്റെ പേര് ആരെങ്കിലും ഒന്ന് മാറ്റൂ... 'ഷബീര്‍ വഴക്കോറത്ത്' എന്നാണ്. വാപ്പ കണ്ടാല്‍ പിന്നെ ചിലപ്പോ പൊരേല്‍ കേറ്റൂല.. പേര് മാറ്റി എന്നും പറഞ്ഞ്...

Appu Adyakshari said...

ഷബീറേ, ക്ഷമി.... .. :-) വഴക്കറോത്ത് എന്ന് മാറ്റിയിട്ടുണ്ട്.

ഷബീര്‍ - തിരിച്ചിലാന്‍ said...

അപ്പു ഭായ്... വഴക്കറോത്ത് എന്നല്ല... 'വഴക്കോറത്ത്' എന്നാണ്. സൂക്ഷിച്ച് നോക്കിയാട്ടെ അങ്ങട്ട്... മാറ്റിയാല്‍ ക്ഷമിക്കും... അല്ലേല്‍ നോ ക്ഷമി...

കുറുമാന്‍ said...

സൂപ്പര്‍ റിപ്പോര്‍ട്ട് & പടംസ്. നന്ദി അപ്പു

Appu Adyakshari said...

വഴക്കിടാതെ മിസ്റ്റർ വഴക്കോറത്ത്.. ഇപ്പ ശരിയാക്കാം.. :-)

വാഴക്കോടന്‍ ‍// vazhakodan said...

വാഴേടെ പേരില്‍ ആരാ വഴക്ക് കൂടുന്നത്!:)
ബൈ ദി ബൈ ഇനി എന്നാ അടുത്ത ഒരു സംഗമം? :)

Manoraj said...

ഇവരെയൊക്കെ പരിചയപ്പെടുത്തിയതിന് നന്ദി മാഷേ

ഷബീര്‍ - തിരിച്ചിലാന്‍ said...

അപ്പു ഭായ്... മതി... അത് കേട്ടാമതി ഞമ്മക്ക്...

വാഴേ... അടുത്ത സംഗമം നീ പുതിയ പാട്ട് പഠിച്ചതിന് ശേഷം മാത്രം...

ente lokam said...

എനിക്ക് ഇഷ്ട്ടപ്പെട്ടു ..പ്രവാചകന് സ്വന്തം
നാട്ടില്‍ ബഹുമാനം കിട്ടില്ല ..മീറ്റ്‌ കഴിഞ്ഞപ്പോള്‍ പാവം ഷബീറിന്റെ പേര് പോലും മറ്റ് സംഘാടകര്‍
മറന്നു .ഷബീര്‍ ഇപ്പോഴും address type
ചെയ്യാന്‍ "തിരിച്ചില്‍ ആന്" ...ഹ ..ഹ ...
ഫോടോയ്ടൊപ്പം ലിങ്ക് കൊടുത്താല്‍ perfect ആയി ....

അനില്‍ശ്രീ... said...

ചില സാങ്കേതിക കാരണങ്ങളാല്‍ വരാന്‍ കഴിയാതിരുന്ന ഈയുള്ളവന്‍ ഫോട്ടോ ഒക്കെ കണ്ട് സമാധാനിക്കുന്നു.... അടുത്ത മീറ്റിന് തിര്‍ച്ചയായും വരാന്‍ ശ്രമിക്കുന്നതാണ്.

riyaas said...

പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു..ബ്ലോഗിങ് രംഗത്തെ മഹാരഥന്മാരേയും ഇളമുറ തമ്പുരാക്കന്മാരേയും പരിചയെപ്പെടാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നു..മീറ്റ് ഒരു വൻ വിജയമാകയിരുന്നു എന്നതിൽ തർക്കമില്ല...

ആശംസകൾ

അതുല്യ said...

അസൂയ കൊണ്ട് എനിക്ക് ഇരിയ്ക്കാന്‍ മേലല്ലോ. അഗ്രൂനു ഗ്ലാമര്‍ കൂടിയല്ലോ? ചിലര്‍ക്ക് ഒക്കെ ഭയങ്കരായിട്ട് വണ്ണം കൂടി കുമ്പ വന്ന് (കുറുമാന്‍ മെയിനായിട്ട്) ചിലരൊക്കെ ക്ഷീണിച്ച് (തമനൂന്ന് മെയിനായിട്ട്) ചിലരൊക്കെ ഭയങ്കര സുന്ദരന്മാരും സുന്ദരിമാരുമായിട്ട് മാറി (കൈപ്പളി മെയിനായിട്ട് ചുള്ളന്മാരുടെ കൂട്ടത്തില്‍ ... ബിരിയാണീടെ മണം ഇവിടേം വന്ന് പോസ്റ്റ് വായിച്ചിട്ട്. കലക്കീല്ലോ മീറ്റ്... കുഞുങ്ങളൊക്കെ കുറവാണോ ഇത്തവണ?

കൊമ്പന്‍ said...

ഈറ്റിയവര്‍ക്കും മീറ്റിയവര്‍ക്കും ആശംഷകള്‍

shams said...

പഴയ സൗഹൃദങ്ങള്‍ പുതുക്കാനും പുതിയ കുറെ സൗഹൃദങ്ങള്‍ സമ്പാദിക്കാനും കഴിഞ്ഞു. വൈകിപ്പോയതുകൊണ്ട് കുറച്ചാളുകള്‍ മിസ്സായി. അടുത്ത മീറ്റില്‍ കാണാം.......

Ashly said...

ഹോ.....യൂ ഏ ഈ മീറ്റ്‌ ആണ് മീറ്റ്‌. ശരിയ്ക്കും.

CKLatheef said...

യു.എ.ഇ പ്രയാ(വാ)സി ബ്ലോഗര്മാരെ കാണാന് കഴിഞ്ഞതില് സന്തോഷം. ആശംസകള്...

തറവാടി said...

:)

ശ്രീജിത് കൊണ്ടോട്ടി. said...

നല്ലൊരു പോസ്റ്റ്‌. എല്ലാവരുടെയും ചിത്രങ്ങളും പേരും നല്‍കിയത് വളരെ നന്നായി. മീറ്റില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരെയും അടുത്ത് പരിചയപ്പെട്ടിരുന്നു. എല്ലാവരുടെയും പേര് ഓര്‍മ്മിക്കാന്‍ ഇനി എളുപ്പം. ഇനി നമ്മള്‍ ഇതിലും മികച്ച രീതിയില്‍ ഒരു മീറ്റ്‌ സംഘടിപ്പിക്കാന്‍ ശ്രമിക്കണം. ശ്രമിച്ചാല്‍ നടക്കാത്തതായിട്ട് ഒന്നുമിലല്ലോ! .

അപ്പുവേട്ടാ.. നന്ദിയും, ആശംസയും...

കൂതറHashimܓ said...

ഞനും കണ്ടു എല്ലാവരേയും
സന്തോഷം :0

ശ്രീജിത് കൊണ്ടോട്ടി. said...

ഒരു തിരുത്ത് ഉണ്ട്. എന്‍റെ പേര് ശ്രീജിത്ത്‌ കൊണ്ടോട്ടി എന്നാണ്. അവിടെ "കൊട്ടോട്ടി" എന്നാണ് കൊടുത്തിട്ടുള്ളത്.

ബൈജു സുല്‍ത്താന്‍ said...
This comment has been removed by the author.
ബൈജു സുല്‍ത്താന്‍ said...
This comment has been removed by the author.
ബൈജു സുല്‍ത്താന്‍ said...

അങ്ങനെ ഈ മീറ്റും ഒരു സംഭവമായി. ഇത്രയധികം ഘടാഘടിയന്‍മാര്‍ ഒന്നിച്ചു കൂടുന്ന ഒരവസരം ഇവിടെ ദുബൈയില്‍ വേറേയെന്തുണ്ട്?

Sulfikar Manalvayal said...

ബ്ലോഗിങ് തുടങ്ങിയപ്പോഴുള്ള ഒരാഗ്രഹമാ ഒരു മീറ്റില്‍ പങ്കെടുത്ത് വല്ലതും ഈറ്റണമെന്ന്.
എന്തു ചെയ്യാം ഈറ്റിപ്പിക്കുന്ന പണി ഞമ്മക്കായത് കൊണ്ട് അത് ശരിക്കങ്ങാട് നടന്നില്ല. സാരമില്യ അടുത്ത മീറ്റില്‍ ഇതിന്റെ പലിശ സഹിതം ഞാന്‍ ഈറ്റും.
എന്നാലും കമാന്റ്പ തരാം, ഫോളോവര്‍ ആകാം എന്നൊക്കെ മോഹന വാഗ്ദാനങ്ങള്‍ തന്നു ചിക്കനും ബിരിയാണിയും വാങ്ങി പോയ പലരെയും ഞാന്‍ നോക്കി വെച്ചിട്ടുണ്ട്. കാണിച്ച് തരാം എല്ലാത്തിനും.

സുന്ദരമായ നല്ലൊരു ദിനം. മനസില്‍ നിന്നും മായാതെ എന്നെന്നും നില്നിnല്ക്കാ ന്‍ ഒട്ടേറെ നല്ല മുഹൂര്ത്തലങ്ങള്‍ തന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇനി എന്ന് കൂടും നമ്മള്‍ ഇത് പോലെ. ഉടന്‍ ഒരു യാത്ര ആയിക്കൂടെ.

അത്തിക്കുര്‍ശി said...

:)

Nice meet! Wish to meet u all again

Manickethaar said...

https://picasaweb.google.com/107251635242094833553/UAEBlogMeet?authkey=Gv1sRgCNCRnsuTw7areA#

Manickethaar said...

ഇതും കൂടി......https://picasaweb.google.com/107251635242094833553/UAEBlogMeet?authkey=Gv1sRgCNCRnsuTw7areA#

അജ്‌ന സുല്‍ത്താന said...

This is the second blog meet which we attend. I am so glad that I took part in this programme. I got many friends during the day. Manu, Unni, Ammu, Pachu, Kichu, Amina and sister......
We had nice food. We kids team were enjoying the day by playing around, without showing any interest in discussions.

We miss Athulya aunty and uncle this time. We still use the caps she has given us during the meet two years ago :)

Wish to see all again and to participate more such meets.

Ajna Sultana and Anzil Sultan

Unknown said...

പങ്കെടുക്കാന്‍ ഏറെ കൊതിച്ചു. ശബീരിനു വാക്കും കൊടുത്തു. പക്ഷെ , പ്രതീക്ഷയുടെ അപ്രതീക്ഷിതം, അത്രേ പറയാനാവൂ . സാഹചര്യങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. എല്ലാവരെയും നേരിട്ട് കാണാന്‍ കഴിഞ്ഞില്ല എന്ന വിഷമം ഉണ്ടെങ്കിലും മീറ്റ്‌ ലിങ്കുകള്‍ ആശ്വാസം നല്‍കുന്നു.
ആശംസകള്‍ ഈ വിവരണത്തിന്.

പള്ളിക്കരയിൽ said...

ആഹ്ലാദകരമായ ഒത്തുകൂടലിൽ പങ്കുചേരാൻ അപൂർവ്വസൌഭാഗ്യം കൈവന്നതിന്റെ സന്തോഷം മനസ്സിലിപ്പോഴും നിറഞ്ഞിരിക്കുന്നു. ആശംസകൾ.

Musthu Kuttippuram said...

പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്,,,,പുതുമുഖമായയെന്നെ ആദ്യമായി ക്ഷണിച്ചതും ആദ്യമായി നേരിട്ടു പരിചയപ്പെട്ട ബ്ലോഗറും ഷബീറായിരുന്നു,,,,,വാഴക്കോടനെ കണ്ടപ്പോള്‍ എനിക്കൊരുപാട് അഹ്ലാദം തോന്നി,,,ഞാനാദ്യമായി വായിച്ച ബ്ലോഗ് വാഴക്കോടന്‍റേതായിരുന്നു,,,എല്ലാവരേയും കാണാനും പരിചയപ്പേടാനും കഴിഞ്ഞതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്,,,അടുത്ത മീറ്റിനായി കാത്തിരിക്കുന്നു,,,,

Unknown said...

ഞാന്‍ ഒരു വിസിറ്റിനു വന്ന നേരം തന്നെ മീറ്റ് വെക്കുന്നതില്‍ ശ്രദ്ദിച്ച അനിലേട്ടന്‍ , തിരിച്ചിലാന്‍, ഇസ്മായില്‍, ജിഷാദ്, തുടങി എല്ലാ സംഘാടകര്‍ക്കും..
പിന്നെ ഒറ്റ പേര് ഓര്‍മ്മയില്ലെങ്കിലും കഷ്ട്ടപ്പെട്ടു ഞാന്‍ നടന്നു പരിചയപ്പെട്ട ഓരോരുത്തര്‍ക്കും
ജിഷാദിന്റെ വണ്ടിയില്‍ സുഖമായി ഉറങ്ങി അവിടെ വരേ കഷ്ട്ടപ്പെട്ടു എത്തിയ ഈ എനിക്കും ആശംസകള്‍!
സമയം കിട്ടിയാല്‍ ഇവിടേം ഒന്ന് കേറിയിട്ടു പോണം ..
http://alifkumbidi.blogspot.com/2011/05/blog-post.html