Tuesday, September 19, 2006

പ്രിയ സുഹൃത്തുക്കളേ,

പ്രിയ സുഹൃത്തുക്കളേ,

നിങ്ങളറിഞ്ഞിരിക്കും, ഷാര്‍ജ ജയിലില്‍ 438-ഓളം ഇന്ത്യക്കാരുണ്ട്‌. അതില്‍ കുറെ പേര്‍ ജയില്‍ മോചിതരായിട്ടുണ്ട്‌. പക്ഷെ, ടികറ്റ്‌ എടുക്കാന്‍ കാശ്‌ ഇല്ലാത്തത്‌ കൊണ്ട്‌ തിരിച്ചു പോകാന്‍ കഴിയാത്ത അവസ്‌ഥ. അതിനെ കുറിച്ചുള്ള വാര്‍ത്ത
ഇവിടെ വായിക്കാവുന്നതാണ്‌. തദവസരത്തില്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍കൈയെടുത്ത്‌ അവരെ നാട്ടിലെത്തിക്കാനുള്ള പ്രയത്നത്തിലാണ്‌. അവരുമായി സഹകരിച്ച്‌ ഡാഫൊഡില്‍സ്‌ ഇന്‍ ഡെസേര്‍ട്ടിന്റെ അംഗങ്ങള്‍ കഴിയുന്നത്ര ടികറ്റ്‌ എടുത്തു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇപ്പോള്‍, യു.എ.ഇ ചാപ്‌റ്റര്‍ ഒരു ടികറ്റ്‌ ശരിയാക്കിയിട്ടുണ്ട്‌. ഖത്തര്‍ ചാപ്‌റ്റര്‍ ഒരു ടിക്കറ്റിനുള്ള പണം ഏകദേശം ശേഖരിച്ചിട്ടുണ്ട്‌.

ഇവിടെ ഞാന്‍ ഇത്‌ എഴുതുന്നത്‌ യു.എ.ഇ ബ്ലോഗര്‍മാരെ പ്രധാനമായും മനസ്സില്‍ കണ്ടു കൊണ്ടാണ്‌. ആരെയും നിര്‍ബന്ധിക്കുകയല്ല. നമ്മെ പോലുള്ള ഒരു സുഹൃത്തിനെ അവന്റെ കുടുംബത്തിനരികിലെത്തിക്കുക എന്ന വലിയൊരു കാര്യത്തിന്‌ നമ്മുടെ ഒരു പങ്ക്‌. അത്ര മാത്രം. നിങ്ങള്‍ക്ക്‌ ഏതെങ്കിലും ട്രാവല്‍ ഏജന്റുമായി ബന്ധമുണ്ടെങ്കില്‍ അവരുമായി സംസാരിച്ച്‌ ഒരു ടികറ്റ്‌ സ്‌പോണ്‍സര്‍ ചെയ്യിക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നമുക്ക്‌ കഴിയുന്ന രീതിയില്‍ ഏതെങ്കിലും തരത്തിലുള്ള പങ്ക്‌. സാമ്പത്തികമായി പങ്ക്‌ കൊള്ളുവാന്‍ സാധിക്കുമെങ്കില്‍ താഴെ പറയുന്ന ആളുകളെ ബന്ധപ്പെടുക. സാമ്പത്തികമായി എത്ര എന്ന ചോദ്യമൊന്നുമില്ല. 5 ദിര്‍ഹമാണെങ്കില്‍ പോലും അതൊരു പങ്കാണ്‌.

ദുബൈ ഫ്രീസോണ്‍ - ധര്‍മജന്‍ പട്ടേരി (050 2040580)
ദുബൈ - സുഷ ജോര്‍ജ്ജ്‌(050 6311071)
ഷാര്‍ജ, അജ്‌മാന്‍ - ഡ്രിസില്‍ (050 8675371) / ആരിഫ്‌ (050 8621846)
ഖത്തര്‍ - സുഹാസ്‌ (5720299), അബി (5256483)

മറ്റുള്ളവര്‍ക്കും ഏതെങ്കിലും രീതിയില്‍ പങ്കു കൊള്ളാവുന്നതാണ്‌. നിങ്ങളുടെ ഹൃദയം കൊണ്ടെങ്കിലും. മറ്റു സ്‌ഥലങ്ങളിലുള്ളവര്‍ക്ക്‌
mazha82@gmail.com എന്ന ഇ-മയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്‌.ഈ കാര്യം ഇവിടെ അവതരിപ്പിച്ചതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല എന്ന് കരുതുന്നു. ഒരു പൊതുവേദി എന്ന നിലയിലാണ്‌ ഇവിടെ പറഞ്ഞത്‌. നമ്മുടെ കൂട്ടായ്‌മയിലൂടെ നമുക്കിടയിലെ മറ്റൊരു പ്രവാസിയെ സഹായിക്കാന്‍ സാധിക്കുമെന്നുണ്ടെങ്കില്‍ അതല്ലെ നമ്മുടെ വിജയം.

12 comments:

Kalesh Kumar said...

നദീറേ, ഞാന്‍ കേട്ടത് സേവനമെന്ന സംഘടന അവരുടെ ടിക്കറ്റുകള്‍ എടുത്ത് കൊടുത്ത് അവരെ നാട്ടില്‍ കയറ്റി വിടാന്‍ പോകുന്നു എന്നാണല്ലോ! അതില്‍ പല നാട്ടുകാരുണ്ട് - മലയാളികള്‍ മാത്രമല്ല. അവര്‍ക്കായുള്ള ടിക്കറ്റുകള്‍ മൊത്തം സേവനം എടുത്തു കൊടുക്കാ‍ന്‍ പോണ് എന്നാണ് കേട്ടത്.

Unknown said...

Dea kalesh..
thnx for the update. I had foned Indian Association today morning. But, they did not mention anything about it. They told me that they are still looking for more tickets. As u mentioned, not only from kerala but other states also.

സിദ്ധാര്‍ത്ഥന്‍ said...

ഏതു് ഇന്‍ഡ്യന്‍ അസോസിയേഷനിലേക്കാണു് ഫോണ്‍ ചെയ്തതു് നദീറെ. ഇന്നു കാലത്തു് എട്ടുമണിക്കുള്ള വാര്‍ത്തയില്‍ കേട്ടതു് ഇന്‍ഡ്യന്‍ അസോസിയേഷന്‍ നിലവിലില്ലെന്നാണു്. അഥവാ അതു പ്രവര്‍ത്തനരഹിതമായതുകൊണ്ടു് മറ്റൊരു ഇന്‍ഡ്യന്‍ അസോസിയേഷന്‍ രൂപീകരിക്കാന്‍ പോകുന്നു എന്നാണു്. ഈ രാഹിത്യമായിരിക്കും ചിലപ്പോള്‍ ഫോണില്‍ അപ്ഡേറ്റ് ചെയ്തതു്.

Unknown said...

sidhhaarth jii...
who is going to organize new indian association? Then who is Mr.Mathews? He is not the President of Sharjah Indian Association? I phoned to Sharjah Indian Association on 06 5610294.
I dont have any idea about what Sidharth said here. Lemme check...

സിദ്ധാര്‍ത്ഥന്‍ said...

വാര്‍ത്തകേട്ടെന്നതു് സത്യം. ഐ എ പിരിച്ചുവിട്ടെന്നതിനര്‍ത്ഥമില്ല നദീറെ. പ്രവര്‍ത്തനരഹിതം ആയതുകൊണ്ടു് ജയിലില്‍ കിടക്കുന്നവരു വണ്ടികയറിപ്പോയാല്‍ വരെ ഇവരാരുമറിയാന്‍ ചാന്‍സില്ല എന്നാണു അതിവിടെ പറഞ്ഞതുകൊണ്ടുഞാനുദ്ദേശിച്ചതു്.

96.7എഫ് എമ്മില്‍ സ്പെഷ്യല്‍ വാര്‍ത്തയായി പറഞ്ഞതാണീ വിഷയം. എന്നിട്ടു് അവസാനം ഒരു നമ്മുടെ മുന്‍ഷി പറയുമ്പോലെ ‘മൂത്തകുഞ്ഞുരലുനക്കുമ്പോള്‍ രണ്ടാമത്തെ കുഞ്ഞിനു് പ്ലാനിടുന്നു’ എന്നോ മറ്റോ അര്‍ത്ഥം വരുന്ന ഒരു ചൊല്ലുമുണ്ടായിരുന്നു. അതാര്‍ക്കെങ്കിലുമറിയാമോ?

ഇടിവാള്‍ said...

സിദ്ധാര്‍ത്ഥാ,
ഞാനും ആ വാര്‍ത്ത കേട്ടു. ദുബൈ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഇപ്പോള്‍ നിലവിലില്ല എന്നു തെന്നെയാണു പറഞ്ഞത്. രാഷ്റ്റ്രീയവും, തമ്മില്‍ തല്ലും, തൊഴുത്തില്‍ കുത്തും, കാലുവാരലുമെല്ലാമായി അതിന്റെ പ്രവര്‍ത്തനം നിര്‍ജീവമത്രേ.

ഇന്ത്യന്‍ കൌണ്‍സില്‍ ഒഫീഷ്യാലി അങ്ങനേയൊരു സംഘടനയെ അവരുടെ രേഖകളില്‍ നിന്നും നീക്കം ചെയ്തത്രേ. പുതിയതൊന്നു രൂപീകരിക്കാനുള്ള ശ്രമത്തിലുമാണ്.

പിന്നെ അവസാനം മുന്‍ഷിയില്‍ പറഞ്ഞതുപോലെ കേട്ടതെന്തെന്നാല്‍..

“മൂത്ത കുഞ്ഞ് ഉരലു നക്കുമ്പോള്‍ , രണ്ടാമത്തെ കുഞ്ഞിനായി വഴിപാടു നേരുന്നു”

ഉണ്ടായിരുന്ന ഒരു അസ്സോസിയേഷന്‍ മര്യാദക്കു നടക്കുന്നില്ല, എന്നിട്ടാ രണ്ടാമതൊന്നിനെപ്പറ്റി ആലോചിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ !

അതുല്യ said...

അയ്യോ ആ ചൊല്ലിങ്ങനെ പറ നിങ്ങളു:
"അത്താഴം തന്നെ പിടീം വലീം എന്നിട്ടാ.... ച്ചി മോളെ രാവിലെ പഴം ചോറു നോക്കണേ...."

സിദ്ധാര്‍ത്ഥന്‍ said...

താങ്ക്യൂ ഇടിവാളേ,
ഞാനാചൊല്ലപ്പോള്‍ കേട്ടുമറന്നു. നദീറിനോടു പറയാന്‍ വേണ്ടി ഓര്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ഞാനതു കേട്ടോണ്ടിരിക്കുമ്പോള്‍ വണ്ടിവളച്ചവഴിക്കു് മുന്നിലിരിക്കുന്ന ഒരു കാലി ട്രോളിമാത്രമാണോര്‍മ്മ വരുന്നതു്. ന്പിന്നെ സ്ഥിതിഗതികള്‍ വച്ചാണിത്രയുമോര്‍മ്മിച്ചതു്. നന്രി.

അതുല്യ പറഞ്ഞ ചൊല്ലു്: “അത്താഴത്തിനേ പൊത്തും പിടിയും ന്നിട്ടു് വെള്ളച്ചോറുവെളമ്പടി ...ച്ചി ന്നോ?” എന്നാണു് ഞങ്ങടെ നാട്ടില്‍. പക്ഷേ അതിനേക്കാള്‍ ചേരുന്നതു് ഇടിവാളും 96.7 ഉം പറഞ്ഞതല്ലേ?

Unknown said...

അപ്പോ.. എല്ലാരും ദുബൈ ഇന്ത്യന്‍ അസോസിയേഷനെ കുറിച്ചാണോ സംസാരിച്ചത്‌? ഞാന്‍ കൃത്യമായി വ്യക്തമാക്കിയതാണല്ലൊ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്ന്.
എന്തായാലും.. പശുവിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പറഞ്ഞിട്ട്‌ പശുവിനെ കെട്ടുന്ന തെങ്ങും, തേങ്ങയും, ചകിരിയില്‍ നിന്നും കയര്‍ പിരിക്കുന്നതിനെ കുറിച്ച്‌ വരെ ചര്‍ച്ച നടന്നു. വളരെ നന്നായി. :)

പട്ടേരി l Patteri said...

കലേഷേട്ടാ, ഡ്രിസില്‍ "സേവന"ക്കാരെ വിളിച്ചിരുന്നു, അവര്‍ 25 ടിക്കറ്റ് മാത്രമേ സ്പോണ്സര്‍ ചെയ്യുന്നുള്ളൂ, അല്ലാതെ ടിക്കറ്റുകള്‍ മൊത്തം സേവനം എടുത്തു കൊടുക്കുന്നില്ല.
(എള്ളോളം ഉള്ളതു മലയോളം പറയണമല്ലൊ ) റംസാന്‍ പ്രമാണിച്ചു കൂടുതല്‍ പേരെ പുറത്തു വിടുന്നൂ എന്നും ഇനിയും ടിക്കെറ്റുകള്‍ അവിശ്യമാണെന്നും SHARJAH INDIAN ASSOCIATION മായി ബന്ധപെട്ടപ്പോള്‍ അറിഞ്ഞതു...

SHARJAH INDIAN ASSOCIATION തുടക്കം മുതലേ അവര്‍ക്കു കാശു വേണ്ടാ, Non refundable Ticket മതി എന്നാണു ആവിശ്യപെട്ടതു... ആര്‍ക്കെങ്കിലും Ticket സ്പോന്സെര്‍ ചെയ്യന്‍ /ചെയ്യിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ അവര്‍ passport detail ഒക്കെ തരുമ്, അതില്‍ മലയാളികല്‍ അല്ലാത്ത മറ്റു ഇന്ത്യക്കാരും കാണും .

അണ്ണാരകണ്ണനും തന്നാലായതു എന്നു കരുതിയാണു ഡാഫൊഡില്സ് കുറചു ടിക്കറ്റ് കൊടുക്കാം എന്നു തീരുമാനിച്ചതു . collective efforts for a good cause. If anybody have some valid points to tell why we should not associate with SHARJAH Indian association for this activity please let us lnow immediately.
അല്ലാതെ ദുബൈയിലെ Indian association നല്ലതല്ല എന്നതു SHARJAH INDIAN ASSOCIATION മുന്‍കൈ എടുത്തു നടത്തുന്ന ഒരു പരിപാടിയോടു നിസ്സഹകരിക്കേണ്ട കാര്യം ഉണ്ടെന്നു എനിക്കു തോന്നുന്നില്ല
Thanks for you time

പട്ടേരി l Patteri said...

ഇനി പശുവിനെ പറ്റി പറഞ്ഞപ്പോല്‍ കയറു പിരിക്കുന്നതിനെ പറ്റി പറഞ്ഞവരോടു...(ദൈവമേ എല്ലാം കണ്ട മുഖങ്ങളും കാണേണ്ട മുഖങ്ങളും :)
Dubai Indian Associatioനോടുള്ള അമര്‍ഷം ഓഫ് അടിച്ചു തീര്‍ത്തതാണെങ്കില്‍ നിങ്ങള്‍ ഈ കമന്റ് വായിചിട്ടേ ഇല്ല ;)

പിന്നെ നമ്മള്‍ സഹായിച്ചില്ലെങ്കിലും അവരൊക്കെ നാട്ടില്‍ എത്തും , ഒരു 2-3 മാസം വീണ്ടും ആ ജൈയിലില്‍ ഒക്കെ ജീവിച്ചു പെരുന്നാളിന്റെ ബിരിയാണി ഒക്കെ കഴിച്ചു....അപ്പോഴും അവരുടെ പ്രിയപ്പെട്ടവരൊക്കെ നാട്ടില്..... നമുക്കും ഉണ്ടല്ലൊ ഒരു ഗവറ്മെന്റും കോണ്സുലേറ്റുമൊക്കെ അല്ലെ?
നമുക്കു ഇങ്ങനെയും ചിന്തിക്കാം , അവരു കുറ്റം ചെയ്തോണ്ടല്ലെ ജയിലില്‍ പോയതു, (ഇതൊക്കെ ചെയ്യുന്നതിനു മുമ്പു നമ്മോടു ചോദിച്ചോ ) വായ കീറിയ ദൈവം അന്നവും കൊടുത്തോളും .... നമുക്കു 2 ബാസ്കിന്‍ റൊബിന്റെ കാശെന്തിനാ വെറുതെ.... എന്നൊക്കെ

സുനാമി ഫണ്ടിലൂടെ കാര്‍ വാങ്ങിയ അസോസിയേഷങ്കാരുള്ള നാടാണു, പിന്നെ കാലിയായ ഖജനാവിനു മുമ്പിലിരുന്ന മുഖ്യമന്ത്രി സുനാമിക്കു ശേഷം ഹെലികോപ്റ്ററില്‍ പറന്നവരുടെ നാടും , ചിന്തകള്‍ കാടു കയറിയാല്‍ കുറ്റം പറയാനും കൂറ്റി പറ്റില്ല....എന്നലും എലിയേ പേടിച്ചു നമ്മള്‍ ഇല്ലം ചുടേണ്ടല്ലോ. ;(

ഓ ടോ : സിദ്ധാര്‍ത്ഥ സാറേ, ഇടി ഗഡീ, അതുല്യേച്ചീ നമുക്കു ഒരു പഴഞ്ചൊല്ലു ബ്ലോഗു കൂടി തുടങ്ങിയാലോ? ;;) 

സിദ്ധാര്‍ത്ഥന്‍ said...

ഡ്രിസിലേ, എന്റെ പിഴ!
റേഡിയോയില്‍ പറഞ്ഞ ഇന്‍ഡ്യനസോസിയേഷനേതെന്നതു് ഞാന്‍ ശ്രദ്ധിക്കാതെ പോയി. അല്ലെങ്കില്‍, ഈ വിധി ഇവറ്റകള്‍ക്കു് പൊതുവില്‍ ബാധകമാണെന്നു കരുതി.

പട്ടേരീ ;)