Tuesday, September 19, 2006

ഇഫ്‌താര്‍ ആയത്‌ കൊണ്ട്‌ .....::!!!??

പ്രിയ ബ്ലോഗീ ബ്ലോഗന്മാരെ.ഞാന്‍ ഡ്രിസില്‍ മൊട്ടാമ്പ്രം. യഥാര്‍ത്ഥ പേര്‌ നദീര്‍. ഇപ്പോള്‍ ഇവിടെ അജ്‌മാനില്‍ ഗൃഹാതുരത്വം നഷ്‌ടപ്പെടാത്ത ഒരു പ്രവാസിയായി, നഷ്‌ടപ്പെടുത്തിയ ദിനങ്ങളെ പഴിച്ചും, കടന്നു പോയ നിമിഷങ്ങളെക്കുറിച്ചോര്‍ത്ത്‌ മനസ്സാക്ഷിയോട്‌ ഖേദപ്രകടനം നടത്തിയും കഴിഞ്ഞു കൂടുന്നു. ഇവിടെ ഇതൊക്കെ എന്തിനാണ്‌ പറഞ്ഞതെന്നായിരിക്കും. ഞാന്‍ പരിചയപ്പെട്ടില്ലാത്ത പുതിയ ബ്ലോഗര്‍മാര്‍ക്കുള്ള ഒരു പരിചയപ്പെടുത്തലും, എന്നെ മറന്നു പോയ പഴയ ബ്ലോഗര്‍മാര്‍ക്കുള്ള ഒരു ഓര്‍മപ്പെടുത്തലും.

കലേഷിന്റെ പോസ്‌റ്റും കമന്റ്‌സും വായിച്ചുവല്ലോ. അപ്പോ, മാധ്യമങ്ങള്‍ 'ഗ്രാന്റ്‌' ആക്കി മാറ്റിയ നമ്മുടെ ആ പഴയ, ആദ്യ കൂട്ടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം വീണ്ടും നാം തമ്മില്‍ കൂടുന്നു. കുറുമാന്റെയും വിശാലന്റെയും നാടന്‍ പാട്ടുകളും, ഓരോരുത്തരുടെ കലക്കന്‍ തമാശകളുമായി നമുക്ക്‌ വീണ്ടും കൂടാം. അന്ന് 30 ബ്ലോഗര്‍മാരായിരുന്നു കൂടിയതെങ്കില്‍, അടുത്ത കൂടലിനു ഒരു 70 ബ്ലോഗര്‍മാരെങ്കിലും യു.എ.ഇ-യില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

അപ്പൊ എങ്ങിനെയൊക്കെയാണ്‌ കാര്യപരിപാടികള്‍? റംസാന്‍ ഈ മാസം 23 / 24 തിയ്യതിയില്‍ തുടങ്ങും. റംസാന്‍ മാസം 10-നു ശേഷം (ഒക്‍ടോബര്‍ ആദ്യവാരത്തിനുള്ളില്‍) കൂടുന്നതായിരിക്കില്ലെ നല്ലത്‌? എങ്കില്‍ നമുക്ക്‌ തയ്യാറെടുപ്പിനു കുറച്ച്‌ സമയം കിട്ടും. താഴെ പറയുന്ന കാര്യങ്ങളില്‍ ഒരു തീരുമാനത്തിലെത്താന്‍ അപേക്ഷ.

1. കൂടേണ്ട സ്‌ഥലം - ഇഫ്‌താര്‍ ആയത്‌ കൊണ്ട്‌ ഇന്‍ ഡോര്‍ ആണ്‌ കൂടുതല്‍ നല്ലത്‌. അപ്പൊ എവിടെ? അന്ന് നമ്മള്‍ കൂടിയ ഷാര്‍ജ കുവൈറ്റ്‌ ടവറില്‍ 40-ല്‍ കൂടുതല്‍ ആളുകള്‍ക്ക്‌ സുഖമായി ഇരിക്കാന്‍ സാധിക്കില്ല. അത്‌ കൊണ്ട്‌ എല്ലാവരും അവര്‍ക്കറിയുന്ന സ്‌ഥലങ്ങള്‍ ഇവിടെ സമര്‍പ്പിക്കുക.

2. തിയ്യതി, സമയം. ഒക്‍ടോബര്‍-04, ബുധന്‍ തീരുമാനിച്ചാലോ? (പിറ്റേന്ന് വ്യാഴമാണെന്ന് അറിയാം. പക്ഷെ, അന്ന് പലര്‍ക്കും കുടുംബക്കാരുടെയും മറ്റു സുഹൃത്തുക്കളുടെയും അടുത്ത്‌ ഇഫ്‌താര്‍ മീറ്റുകള്‍ ഉണ്ടാകും). റംസാന്‍ ആയത്‌ കൊണ്ട്‌ എല്ലാവര്‍ക്കും ഉച്ചക്ക്‌ 2 മണിക്ക്‌ തന്നെ ഓഫീസ്‌ കഴിയില്ലെ? എങ്കില്‍ എല്ലാവര്‍ക്കും വൈകുന്നേരം മഗ്‌രിബ്‌ ബാങ്കിനു ഒരു മണിക്കൂര്‍ മുമ്പ്‌ തന്നെ സ്‌ഥലത്ത്‌ എത്തിച്ചേരാം. ഒരു അഞ്ച്‌ മണിക്ക്‌ എല്ലാവരും എത്തുന്നു. പരസ്‌പരം കത്തി വെച്ച്‌ പരിചയപ്പെടുന്നു. മഗ്‌രിബ്‌ ബാങ്ക്‌ വിളിച്ച്‌ ഇഫ്‌താര്‍ തുടങ്ങുന്നതിനു മുമ്പ്‌ എല്ലാവരും പരസ്‌പരം കണ്ട്‌ 'ഹൊ.. നീയാണല്ലെ ലവന്‍..' 'ഡാ താനായിരുന്നല്ലെ അന്ന് എന്റെ പോസ്‌റ്റിനു പാര വെച്ചത്‌..' എന്നിത്യാതി അത്ഭുതങ്ങളുമായി പരസ്‌പരം അറിഞ്ഞു കഴിഞ്ഞിരിക്കണം. മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കുന്നു. ഇഫ്‌താര്‍ തുടങ്ങുന്നു. നോമ്പ്‌ മുറി കഴിഞ്ഞ്‌ മുസ്‌ലിം സുഹൃത്തുക്കള്‍ക്ക്‌ ഒരു പത്ത്‌ മിനുറ്റ്‌ നേരം പള്ളിയില്‍ പോയി വരാന്‍ അനുവദിക്കാം. തിരിച്ച്‌ വന്ന്, നമ്മുടെ കലാപരിപാടികള്‍ തുടങ്ങുകയായി. നാടന്‍ പാട്ടുകളും, യുനികോഡും, ബ്ലോഗും, ബൂലോകക്ലബും അങ്ങനെയങ്ങനെ സമയം 8 മണിയാകുന്നു. ഭക്ഷണം റെഡി. ചാടി വീഴുന്നു. തീര്‍ക്കുന്നു. പിരിയുന്നു. ഖലാസ്‌...!! അപ്പൊ.. ഗെറ്റ്‌ റെഡി ഫ്രന്‍സ്‌...

മുകളില്‍ പറഞ്ഞത്‌ ഈ പാവത്തിന്റെ വ്യക്തിപരമായ അഫിപ്രായം മാത്രമാണ്‌. ഇനി ഇതിന്റെ പേരില്‍ എന്റെ മേല്‍ കുതിര കയറാന്‍ വന്നേക്കരുത്‌. പറഞ്ഞേക്കാം.

28 comments:

Rasheed Chalil said...

നദീറേ എന്റെ അഫിപ്രായം ഇവിടെ പറയാം.

ഇപ്രാവശ്യം മീറ്റ് ബാര്‍ദുബൈയില്‍ വെച്ച് ആക്കിയാലോ. എല്ലാവര്‍ക്കും വരാന്‍ സൌകര്യമാവും എന്ന് തോന്നുന്നു. പക്ഷേ പാര്‍ക്കിംഗ് ഒരു പ്രശ്നമാവാന്‍ സാധ്യതയുണ്ട്. കൂടുതല്‍ അഭിപ്രായങ്ങള്‍ വരട്ടേ. സമയം വൈകുന്നേരം 4.30 തോ 5.00 മുതല്‍ തന്നെയാവും നന്നാവുക.

Anonymous said...

പ്രിയ ഡ്രിസിലേ, ഈ ഡ്രിസിലാണൊ റഹ്മാനോട് ഞാനും ഈ ജെനേറേഷന്‍ എന്ന് പറഞ്ഞ ആ ഡ്രിസില്‍?

കുഞ്ഞാപ്പു said...

“പൂവന്‍ കോഴി അറുക്കും ഞങ്ങള്”
“തേങ്ങാ ചോറ് വെക്കും ഞങ്ങള്“
“പോരാത്തോര്‍ക്കു കൊടുക്കൂലാ..”

“സഹകരിക്കൂ വിജയിപ്പിക്കൂ”.
“ഇഫ്താര്‍ മീറ്റ് സിന്ദാബാദ്”.
------
താങ്കള്‍ വിവരിച്ചപോലെയുള്ള കാര്യപരിപാടികള്‍ക്കു രൂപം നല്‍കുകയാണ് നല്ലത് എന്നു എനിക്കും തോന്നുന്നു.

റമസാനായതു കൊണ്ട് സമയത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ആറിയിച്ചു കൊണ്ടുള്ള അഭിപ്രായങ്ങല്‍ വരാന്‍ സാധ്യത കുറവാകും. ഇത്തിരിവെട്ടം പറഞ്ഞ സമയം ആണു ഏറ്റവും അനുയോജ്യം എന്ന ഒരഭിപ്രായം ആണു എനിക്കും.

പ്രതീക്ഷിക്കുന്ന പോലെ തന്നെ 70 ആളുകള്‍ക്കു അറമദിച്ചു പരിചയപ്പെടാനും, ഭക്ഷണ സാധന്നങ്ങള്‍ തീര്‍ക്കുക എന്ന ഭാരിച്ച ജോലി വളരെ ഉത്തരവാദിത്തത്തോടെ നിറവേറ്റാ‍നും (ദില്‍ബാസുരനെ ഈ ഫാകം വായിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നു) കഴിയുന്ന ഒരു സ്ഥലം ആണു ഇനി കാണേണ്ടതു. അതിലേക്കായി കൂടുതല്‍ ആളുകളുടേ നിര്‍ദേഷങ്ങള്‍ ഉണ്ടാകുന്നതു നന്നായിരിക്കും.

ഏറ്റവും പ്രധാനപ്പെട്ട അഭിപ്രായം വിഭവങ്ങളുടെ കാര്യത്തിലാണു വേണ്ടതു.
അത് തീര്‍ച്ചപ്പെടുത്തല്‍ “സംഭാവന കൂമ്പാരമായാല്‍ പരിപാടി ഗംഭീരമാവും” എന്ന തത്വത്തെ ആശ്രയിച്ചിരിക്കും.

Abdu said...

ഞാനും ഒരു ചെറിയ, വളരെ ചെറിയ യു എ ഈ ബ്ലൊഗറാണ്, സ്ഥലം ഫുജൈറ,
കഴിഞ്ഞ തവണത്തെ മീറ്റിന്റെ വാ‍ര്‍ത്ത മാധ്യമത്തില്‍ കണ്ടാണ് ഞാന്‍ ബ്ലൊഗ് തുടങ്ങിയത്,
പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു,
വിരൊധമില്ലെങ്കില്‍ അറിയിക്കുക,
എന്നെ മീറ്റിനൊന്നും പറ്റില്ല,
എന്നാലും നല്ല ഒരു കാഴ്ച്ചക്കാരനാകാന്‍ കഴിയുമെന്ന് വിസ്വസിക്കുന്നു,
ഇ മെയില്‍
abdusown@hotmail.com
abdu_p@yahoo.com

അറിയിക്കുമല്ലൊ

നന്ദി,

-അബ്ദു-

ദേവന്‍ said...

ന്നാ അല്‍ ഖിസൈസ്‌ അല്‍ ബൂലോഗബൈത്ത്‌ വെന്യൂ ആക്കിയാലോ? അതാകുമ്പോ പാര്‍ക്കിങ്ങിന്റെ പ്രശ്നവുമില്ല (എനിക്കൊട്ട്‌ ട്രാഫിക്ക്‌ പ്രശ്നവുമില്ല)

ആരും ബഹളമുണ്ടാക്കരുത്‌, ദാറ്റ്‌ വാസ്‌ ഏ പ്രൊപ്പോസല്‍ ഒണ്‍ളീ.

ഇനി സീരിയസ്സ്‌ ആയ കാര്യങ്ങള്‍
ഒന്ന്. ഇഫ്തറിനു തൊട്ടു മുന്നേയുള്ള 15-20 മിനുട്ട്‌ ആണ്‌ ഏറ്റവും കൂടുതല്‍ ആക്സിഡന്റ്‌ ഉണ്ടാവുന്നത്‌. അതിനു മുന്നേ എത്തിച്ചേരാന്‍ പറ്റുന്ന സമയം തിരഞ്ഞെടുക്കണം?

രണ്ട്‌. നോമ്പ്‌ തുടങ്ങുന്ന ആദ്യ ആഴ്ച്ച നോമ്പു നോല്‍ക്കുന്നവര്‍ ഒരുമാതിരി ക്ഷീണിച്ചവശരായാണ്‌ കാണാറ്‌, അതുകൊണ്ട്‌ ഒക്റ്റോബര്‍ മാസം തുടങ്ങിയ ശേഷമുള്ള ശേഷം ഒരു ദിവസം തിരഞ്ഞെടുക്കുന്നതല്ലേ ബുദ്ധി? ഡ്രിസില്‍ന്റെ നാലാം തീയതി വൈകുന്നേരം നല്ല സമയം ആണല്ലോ?

മൂന്ന് : സ്റ്റേജിലെങ്ങാല്‍ കേറാനോ മൈക്കേല്‍ തൊടാനോ പറഞ്ഞാല്‍ ഞാന്‍ വരൂല്ലാ.

വല്യമ്മായി said...

റംസാനില്‍ കള്‍ച്ചറല്‍ പരിപാടികള്‍ അനുവദനീയമാണോ?(I think there is some restrictions from Authorities)വിശാലേട്ടന്റേയും കുറുമാന്റേയും പാട്ടില്ലാതെ എന്ത് സംഗമം??

Unknown said...

ഇത്തിരിയേ... ഷാര്‍ജ അല്ലേ ഒരു നടുക്കണ്ടം.
ഇഞ്ചിപ്പെണ്ണേ.. ആ ഡ്രിസില്‍ തന്നെയാണ്‌ ഈ ഡ്രിസില്‍.. :)
കുഞ്ഞാപ്പൂ... അങ്ങട്‌ കലക്കിയേക്കാം..
ഇടങ്ങളെ.. തീര്‍ച്ചയായും..
ദേവേട്ടാ.. ഒക്‍ടോബര്‍ 4 തന്നെ നല്ലതെന്ന് തോന്നുന്നു. ഇഫ്‌താറിനു ഒരു ഒരു മണിക്കൂര്‍ മുന്നേ എല്ലാരും എത്തണം. അതായത്‌, ഒരു 5 മണിക്ക്‌..
അഫിപ്രായങ്ങള്‍ പോരട്ടെ...

അഭയാര്‍ത്ഥി said...

ദേവരാഗം പറഞ്ഞതിനെ ഞാന്‍ പിന്താങ്ങുന്നു.
കേരള വര്‍മ ആലമ്നിയുടെ കഴിഞ്ഞ വാര്‍ഷികം നടത്തിയപ്പോള്‍ ഞാനും പോയിരുന്നു. ഡാഫ്സയില്‍ വച്ച്‌. ധാരാളം സ്ഥല്‍ സൗകര്യവുമുണ്ട്‌. അവിടേയുള്ള കേറ്ററിംഗ്‌ കമ്പനികളിലൊന്നിനെ ഏല്‍പ്പിച്ചാല്‍ ശാപ്പാടും റെഡിയാകും.

അതല്ലെങ്കില്‍ അജ്മാനിനപ്പുറം ആലോചിക്കുന്നതാണ്‌ നല്ലത്‌. പാര്‍ക്കീങ്ങ്‌ ബാര്‍ക്കിംഗ്‌ സൗകര്യങ്ങള്‍ വേണമല്ലോ?.

Rasheed Chalil said...

നദീറേ എന്നാല്‍ നടുക്കണ്ടത്തിന് സമീപമല്ലേ അല്‍ ഖിസൈസ് കണ്ടം. പക്ഷേ അവിടെയെത്തിപെടാന്‍ പാടാ. മുന്‍സിപാലിറ്റി ബസ്സ് തന്നെ ശരണം.

എല്ലാവര്‍ക്കും എത്തിപ്പെടാന്‍ എളുപ്പമുള്ള സ്ഥലമായാല്‍ നന്നായിരുന്നു. ഇല്ലെങ്കില്‍ ദില്‍ബൂ പെട്ടി ഓട്ടയുമായി ഇന്റര്‍ നാഷണല്‍ സിറ്റി വഴി വരേണ്ടി വരും.

വല്യമ്മായി said...

ഇത്തിരിവെട്ടത്തിന്‌ ഇത്തിരിവട്ടത്തില്‍ സ്ഥലം തറവാട്ടിലെ പെട്ടിഓട്ടോയില്‍ തരാം

Rasheed Chalil said...

വല്ല്യമ്മായി റൊമ്പ നന്‍ഡ്രി...

അപ്പോള്‍ ഞാന്‍ തറവാടി കുടുംബത്തോടൊപ്പം സംഭവ സ്ഥലത്ത് എത്തുന്നതാണെന്ന് ഇതിനാല്‍ അറിയിച്ച് കൊള്ളുന്നു. ഇന്‍ഷാ‍‌അല്ലാ...

Unknown said...

എന്റെ പെട്ടി ഓട്ടോയില്‍ ലിഫ്റ്റ് പ്ലാനിട്ടിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:

റംസാന്‍ കാലത്തും നമ്മടെ കമ്പനി മിക്കവാറും ഫുള്‍ ടൈം ചാലുവാകാന്‍ സാധ്യത കാണുന്നതിനാല്‍ 5 മണിക്ക് പരിപാടി തുടങ്ങിയാല്‍ ഞാന്‍ അവസാനത്തെ ക്ലാസ് കട്ട് ചെയ്ത് ഫുഡ് അടിയ്ക്കാറാവുമ്പോഴേയ്ക്ക് എത്തിച്ചേരുന്നതാണ്.

(ഓടോ:വല്ല്യമ്മായീ.. കേരളാ വാട്ടര്‍ അഥോറിറ്റിയേക്കാള്‍ വലിയ ഏത് അഥോറിറ്റിയെ നമ്മള്‍ പേടിക്കണം?)

സിദ്ധാര്‍ത്ഥന്‍ said...

ദേവന്‍ പ്രസംഗിക്കുന്നുണ്ടെങ്കിലേ ഞാനുള്ളൂ ;-)

mariam said...

ദേവരാഗം കോവക്കയെ പറ്റി പ്രസംഗിക്കാമെന്നു ഉറപ്പു തന്നാലേ ഞാനുമുള്ളൂ ;-)

ദേവന്‍ said...

off topic
അതിനിപ്പോ മീറ്റും സ്പീച്ചുമൊക്കെ എന്തിനാ മറിയം?

കോവക്ക- സായിപ്പിന്റെ ivy gourd ദ്വിധത്തില്‍ coccinia grandis വേലിയിലും പത്തലിലുമൊക്കെ വെറുതേ വളരുന്ന ചെടിയാണെങ്കിലും ഒരൊന്നാന്തരം പച്ചക്കറിയാണ്‌.

കോവക്കാ താ ഹമീദിക്കാ എന്ന പുസ്തകത്തില്‍ കോവൈ വെങ്കിടേശന്‍ കോവൈതിഹ്യം ഇങ്ങനെ പറയുന്നു
"അഗ്നിഹോത്രി പണ്ട്‌ വടിയായ പന്തീരുകുലപതി അപ്പന്‌ ശ്രാദ്ധമൂട്ടാന്‍ തീരുമാനിച്ചു.മധുസൂദനന്‍ ചേട്ടനെക്കൊണ്ട്‌ "ചാത്തനും പാണനും പാക്കനാരും പെരുന്തച്ചനും നായരും വള്ളുവോനും ഉപ്പുകൊറ്റനും രജകനും കാരക്കലമ്മക്കും വിറ്റ്നസ്സ്‌ ഒപ്പിടാണ്‍ നാറാണത്തിനും ഇന്വിറ്റേഷന്‍ അയപ്പിച്ചു."

പരീതിന്റെ പേരു വരരുചി എന്നല്ലേ രുചിയുള്ള സദ്യ തന്നെ വച്ചു. ഓരോരുത്തരും അപ്നാ അപ്ന കോണ്ട്രിബ്യൂഷനും കൊടുത്തു. തന്തയെന്നു തെരിയാമല്‍ തവറിവിട്ടാനേ എന്നു പറഞ്ഞ്‌ വായില്ലാക്കുന്നിലപ്പന്‍ മാത്രം ഒന്നും കൊടുത്തില്ല.

പാക്കനാര്‍ വന്നത്‌ ഒരു പശുവിന്റെ അകിടും ചെത്തിക്കൊണ്ടാണ്‌. ബീഫിന്റെ കളി എനിക്കു ഹറാമാടാ ചെകുത്താനേ എന്നു പറഞ്ഞ്‌ തീക്കളി നമ്പൂരി മാംസപ്പൊതി വാങ്ങിയില്ല. പാക്കനാര്‍ ഓം തന്തായ യമഹ എന്നു പ്രാര്‍ത്ഥിച്ച്‌ ഗോസ്തനം ഒരു മുക്കില്‍ കുഴിച്ചിട്ടു. അതു മുളച്ച്‌ ലളിതലവംഗലതയൊരെണ്ണമായി. മാംസത്തിന്റെ ഗുണവും രക്തത്തിന്റെ രുചിയുമുള്ള അകിട്ടിന്‍ കാമ്പിന്റെ
ആകൃതിയിലുള്ള കായകളായി..


ഐതിഹ്യമാല അവിടെ നില്‍ക്കട്ടെ.
ഏഷ്യയിലും ആഫ്രിക്കയിലും വേലികള്‍ ഉള്ളതിനാല്‍ കോവലും ഉണ്ടെന്ന് കോവിലന്‍ പറയുന്നു.

കായ കഴിച്ചാല്‍ ധാതുവര്‍ദ്ധന, പ്രമേഹവും കുറയും. മലബന്ധമൊഴിയും. ഇലയരച്ചു ദേഹത്തു പുരട്ടിയല്‍ ചൊറിഞ്ഞു പൊട്ടുന്ന അനോണിമാര്‍ക്കും ശമനം ലഭിക്കും. പറങ്കിപ്പുണ്ണിന്‌ ഇതുകൊണ്ട്‌ മരുന്നുണ്ടാക്കാറുണ്ട്‌.

ഇത്രേം ചെയ്തില്ലെ ഇനി സ്റ്റേജ്‌ സ്റ്റേജെന്നു പറഞ്ഞു ബഹളം വയ്ക്കല്ലേ, സിദ്ധാര്‍ത്ഥന്‍ പറഞ്ഞ ദേവന്‍ എം വി ദേവനാ ഞാനല്ല.

പട്ടേരി l Patteri said...

കൂട്ടുകാരേ....
എന്റെ "അഫിപ്രായം "
മീറ്റ് ബാര്‍ദുബൈയില്‍ (!!!) വേണ്ടാ, നമുക്കു ബറ്ദുബൈയി ല്‍ ആക്കിയാലൊ? ;;) അതല്ലേ ഒരു നടു മധ്യ സെന്റെര്‍ ..... അവിടെ ആകുമ്പോല്‍ അബുദാബികാര്‍ക്കും സൌകര്യമാവില്ലെ?
അല്‍ റൈസ് പോലെ ഏതെങ്കിലും സ്ഥലം ?
അതോ അല്‍ റൈസു തന്നെയൊ? (എനി കമന്റ്സ് , ഡ്രിസില്, ഇത്തിരീ വല്യാന്റീ, വിശലേട്ടൊ, ആരിഫ്..)
കരാമ പഞ്ചായത്തില്‍ ആയാല്‍ അല്ലെ നമുക്കു സൌകര്യം അല്ലെ കുറുമഗുരോ ;;) അവിടെ ആകുമ്പോള്‍ ലുലുവിനെ നാലു വലം വെച്ചാല്‍ ഒരു പാര്‍കിംങ് എങ്കിലും കിട്ടും
(ഫുജൈറ, ഉമല്‍ കുയു കുയു മ്മ് കാരു ക്ഷമി, അടുത്ത പരിപാടി നമുക്കു അവിടെയൊക്കെ ആക്കാം )

ഇനി വളരെ വളരെ പ്രധാനപെട്ട ചില കാര്യങ്ങള്
ഇഞ്ചി ഇളയമ്മേ, ആനക്കാര്യത്തിനിടയില്‍ ചേനാക്കാര്യം പറയല്ലേ ;;)
അന്നു അവന്‍ മതിലു ചാടിയതു മമ്മൂക്കായെ കാണാന്, അതിനു പറ്റാതെ വന്നപ്പോള്‍ ഈ ഡയലൊഗു റഹ്‌മാനോടു പറഞ്ഞെന്നേ ഉള്ളൂ, ബാക്കി ഞാന്‍ പറയണൊ ഡ്രിസില്‍ ?

പ്രിയ സുഹ്രുത്തു അബ്ദു , ചെറിയ ബ്ലോഗറില്‍ നിന്നും ഒരു വലിയ ബ്ലൊഗര്‍ അകൂ വേഗം ;) ...(ചെറിയ ബ്ലോഗര്‍ ആയി നമ്മൊളൊക്കെ ഇവിടെ എന്നും ഉണ്ടാകും )
""കഴിഞ്ഞ തവണത്തെ മീറ്റിന്റെ വാ‍ര്‍ത്ത മാധ്യമത്തില്‍ കണ്ടാണ് ഞാന്‍ ബ്ലൊഗ് തുടങ്ങിയത്,""
ഇതൊക്കെ വായിക്കുമ്പോല്‍ ഇങ്ങനെയുള്ള കൂട്ടായ്മകള്‍ക്കു അക്ഷീണം പ്രവര്‍ത്തിക്കുന്നവരുടെ (ഞാന്‍ അല്ല) കണ്ണു നിറയും , സന്തോഷം കൊണ്ടു...
പിന്നെ വിരോധം ഉണ്ടോ എന്നു ചോദിച്ചാല്‍ , ഇത്ര ഫോര്‍മല്‍ ആയി സംസാരിക്കുന്നതു കേള്‍ക്കുന്നതില്‍ എനിക്കു വിരോധം ഉണ്ടു.
കാഴ്ച്ചക്കാരനാകാകാനും ഫുഡ് അടിക്കാനൊക്കെ തന്നെയാ ഞാനും ഡ്രിസിലും ഒക്കെ പോകുന്നതു (ആരൊടും പറയരുതു കെട്ടോ ;) കൂട്ടത്തില്‍ കുറെ പുലികളെ കൂടി കാണാം ..
ഇങ്ങടു പോരു ആശാനേ...പിന്നെ ഇതു ക്ഷണ പത്രം അച്ചടിക്കാത്ത, ബാഡ്‌ജ് കുത്തിയ ഏമാന്മാരില്ലത്ത ഒരു കൂട്ടായ്മ ആണേ....
ബാക്കി ഒക്കെ കണ്ടറിഞ്ഞോളൂ.. സ്വാഗതം , കലേഷേട്ടന്റെ പോസ്റ്റില്‍ കോണ്‍ടാക്ട് നമ്പര്‍ ഉണ്ടു
അപ്പൊ പിന്നെ കാണാം , കാണണം

ദേവേട്ടാ അല്‍ ഖിസൈസ്‌ ... അതു യു ഏ ഈ ല്‍ ആണോ?

റംസാനില്‍ കള്‍ച്ചറല്‍ പരിപാടികള്‍ അനുവദനീയമാണോ? അല്ലേ, ::::
വിശാലന്റെ പാട്ടും , കുറുമാന്റെ കവിതയും , കണ്ണനുണ്ണിമാരുടെ പ്രകടനവും ഇല്ലാതെ എന്തൊരു മീറ്റ്?

ഗന്ധര്‍വര്വ ഗുരോ..അല്‍ ഖിസൈസിലെ കേറ്ററിംഗ്‌ ഓകെ, അജ്മാനില്‍ ""മൊബൈല്‍ ""പാര്‍കിങ്ങ് കിട്ടുമൊ? എന്നാല്‍ അതെടുത്തു നമുക്കു ദുബായില്‍ വെച്ചാലോ?
ദില്ബാ, എനിക്കും ക്ലാസ് കട്ട് ചെയ്യേണ്ടി വരും
ദേവേട്ടന്‍ സംസാരിച്ചിരിക്കും ;) (ദേവെട്ടാ മൈക്കു ഒളിപ്പിക്കാനുള്ള ശ്രമം ഇത്തവണ നടക്കില്ല ...)
അച്ചര പിശാചിനു...മാപ്പു

Rasheed Chalil said...

പട്ടേരിമാഷേ അല്‍‌റൈസ് ആയാല്‍ പാര്‍ക്കിംഗ് ഒരു പ്രശനമാവും. കറാമയാണെങ്കില്‍ ട്രാഫിക്കും.
ഏതായാലും ദുബൈയില്‍ തന്നെയാവും നല്ലതെന്ന് തോന്നുന്നു.

അരവിന്ദ് :: aravind said...

ദേവ്‌ജീ..അങ്ങയുടെ കോവക്ക കമന്റ് !!! ഹോ! :-)))
അങ്ങിടുന്ന തേഞ്ഞ രണ്ട് ബാറ്റാ ചെരിപ്പുകള്‍ എനിക്ക് തരാമോ?
ഞാന്‍ ബ്ലോഗെഴുതുന്‍പോള്‍ ഇരിക്കുന്ന കസേരയുടെ കൈകളില്‍ ചാക്കുചരടാല്‍ കെട്ടിത്തൂക്കാനാ...എന്നും പൂജിക്കാം, തേച്ച് തുടക്കാം, പാച്ച് വര്‍ക്ക് നടത്താം.
അങ്ങനെയെങ്കിലും എനിക്ക് ഒരു ഇന്‍‌സ്പിറേഷന്‍ ആവട്ടെ...

നമിച്ചു ഗുരോ, അഞ്ഞൂറു വട്ടം.:-)

അതുല്യ said...

ആദ്യത്തേ യു ഏ യി മീറ്റിനു ശേഷം ബ്ലോഗില്‍ എത്തിപെട്ട എത്ര ബ്ലോഗറുണ്ടെന്നും, അവരില്‍ തീര്‍ച്ചയായി പുതിയ മീറ്റില്‍ എത്തിപെടുന്നവരുടെയും, അതു പോലെ തന്നെ പുതിയ ബ്ലോഗറെ കാണാന്‍ എത്ര പഴയ ബ്ലോഗേഴ്സും എത്തിപെടും എന്നതിന്റെ ഒരു ഏകദേശ കണക്കുണ്ടായാല്‍ നന്നാവും. കാരണം പുതിയായി വന്നവരില്‍ ഈ സംഗമത്തിന്നു എത്തിപെടാന്‍ പറ്റുന്നവര്‍ 3 ഓ 4 ഓ എങ്കിലും, ബാക്കി എല്ലാരും ആദ്യത്തേ മീറ്റില്‍ തന്നെ കണ്ടവരും എങ്കില്‍ പങ്കു വയ്കാന്‍ ഒരുപാടു ഒരു നാലു മാസത്തേ കാലയളവില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ലാ. അതുപോലെ തന്നെ പഴയവരില്‍ ഒരുപാടു പേര്‍ക്ക്‌ എത്തിപെടാന്‍ പറ്റിയിലെങ്കില്‍ പുതിയതായി വന്നവര്‍ക്ക്‌ ഒരു പാടു നിരാശ അതുണ്ടാക്കും. റംസാന്‍ അവധി കണക്കിലെടുത്ത്‌ നാട്ടിലും, മറ്റു അടുത്ത എമിരേറ്റിലുമൊക്കെ പോകുവാന്‍ ഒരുപാട്‌ സാധ്യതയുള്ളത്‌ കൊണ്ട്‌ പറയുന്നതാണിത്‌ എല്ലാരേയും ഒരുമിച്ച്‌ മുഖാമുഖം കാണുക എന്നത്‌ കൂടിയാണല്ലോ, ഇഫ്താര്‍മീറ്റ്‌ എന്ന് പേരെങ്കിലും ഇതിന്റെ ഉദ്ദേശം.


അരവിന്ദാ, എനിക്ക്‌ ചെരുപ്പ്‌ പോരാ, ആ തല തന്നെ വേണം. ടെന്‍ഡര്‍ എങ്ങാനും ക്ഷണിച്ചാ മോഹവിലയിലും ഒരു കോടി ഞാന്‍ നിരത ദ്രവ്യം അടയ്കാന്‍ റെഡി...

Unknown said...

ദേവേട്ടാ,
എനിക്ക് തലയും ചെരിപ്പുമൊന്നും വേണ്ട. ഞാന്‍ എന്റെ ബ്ലോഗര്‍ ഐ ഡിയും പാസ്വേഡും തരാം. എന്റെ പേരില്‍ കമന്റും പോസ്റ്റുമിട്ടാല്‍ മാത്രം മതി. :-)

ദേവന്‍ said...

മീറ്റിംഗ്‌ സ്ഥലം?
ഗന്ധര്‍വ്വന്റെയും
കണ്ണൂസിന്റെയും
സിദ്ധാര്‍ത്ഥന്റെയും
ഇബ്രുവിന്റേയും
അഭിപ്രായം തന്നെ എനിക്കും:)

ദേവന്‍ said...

തള്ളേ
അരവിന്ന്ദാതുല്യദില്‍ബക്കമന്റ്‌ ഇപ്പോഴാ കണ്ടത്‌.. ഒത്തുചേര്‍ന്ന് അനക്കുകയാണല്ലേ!

Visala Manaskan said...

ഹോ!! ഗുരുദേവാ....!!!!!

എന്തിറ്റാ പെട! മാര്‍വലസ്. അപാരം അപാരം അപാരം.

ദേവേട്ടാ, ഞാന്‍ അങ്ങയെ ഒരു വട്ടം ഒന്ന് വട്ടം കെട്ടിപിട്ടിച്ച് വട്ടം കറക്കിക്കോട്ടേ?? (മൊത്തം മൂന്ന് വട്ടമായിപ്പോയില്ലേ, സോറി. മനപ്പൂര്‍വ്വം അല്ലായിരുന്നു)

ജെബലിയില്‍ തെക്കുകിഴക്ക് ദിശയില്‍ ഇരിക്കുന്ന ഞാന്‍ (സൂര്യനെ നോക്കി ഡബിള്‍ ചെക്ക് ചെയ്യുന്നു..) ദുബായി വശത്തേക്ക് ഇടത് കൈ ഉയര്‍ത്തി ചൂണ്ടിക്കൊണ്ട് പറയട്ടെ,

‘പുലി ജന്മം പുലി ജന്മം‘ എന്നൊക്കെ വിളിക്കാവുന്നവന്‍ ദോ ദവനാണ്, ദാ ദേവനാണ് സാക്ഷാല്‍ പുലി ജന്മം.

കണ്ണൂസ്‌ said...

അണ്ണന്‍മാരേ,

ഞാന്‍ ഒക്റ്റോബര്‍ 19 മുതല്‍ നവംബര്‍ 22 വരെ നാട്ടിലാണ്‌. അതിനു മുന്‍പോ അതിനു ശേഷമോ എവിടെ വേണമെങ്കിലും വരാം.

പുതിയ കുറേ പുലികളും വിശ്വേട്ടനും അതുല്ല്യച്ചേച്ചിയും ഒക്കെ ഉണ്ടാവുമെന്നതു കൊണ്ട്‌ മിസ്സാവരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു. അതല്ലേ പറ്റൂ!!

Rasheed Chalil said...

ദേവേട്ടാ... ഇരിപ്പ് ജബല‌ലി തെക്കകിഴക്ക് ദിശയിലാണെങ്കിലും സകല ജബല‌ലികാര്‍ക്ക് വേണ്ടി കൂടിയാണ് വിശാല്‍ജീ പറഞ്ഞത്. അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്ന് കൊണ്ട് വക്കാരി മാഷ് പറയും പോലെ എന്റെ ഞരമ്പുകള്‍ വലിച്ചുമുറുക്കി, പേശികള്‍ ദൃഢമാക്കി, മസിലുകള്‍ ബലവത്താക്കി, കണ്ണുകള്‍ ഇറുക്കിയടച്ച് ആവേശത്തോടെ വീണ്ടും വീണ്ടും ഉറക്കെ പ്രഖ്യപിക്കുന്നു.
ദേവേട്ടാ‍... ഇങ്ങളാണ് പുലി...

ഇനി ഞാന്‍ ഓടി...

അതുല്യ said...

രണ്ട്‌ വ്യതസ്ത പോസ്റ്റുകളായി യു ഏ ഇ. സംഗമം ഗതാഗത കുരുക്കുണ്ടാക്കുന്നു. കലേഷേ ഒന്ന് മെര്‍ജ്‌ ചെയ്യൂ.

എല്ലാം കമന്റ്സും കൂടി ഒന്നില്‍ വരട്ടെ. അതാവും ഒരു തീരുമാനമെടുക്കുമ്പോള്‍ സൗകര്യമാകുക.

ഞാന്‍ ഇവിടെ പറഞ്ഞ അഭിപ്രായം കൂടി കണക്കിലെടുത്ത്‌ ഒരു മൊത്തം ബ്ലൊഗേഴ്സ്‌ ലിസ്റ്റ്‌ ഉണ്ടാക്കിയാല്‍ നന്നാവും. കണ്ണൂസ്സിന്റെ ലീവ്‌ ആപ്ലിക്കേഷന്‍ ഡിക്ലേയിന്‍ ചെയ്തിരിയ്കുന്നു. വരാംന്ന് പറഞ്ഞിട്ട്‌ വരാതിരിയ്കല്ലേ...

aneel kumar said...

അപ്പൊ അങ്ങനെയൊക്കെയാണു കാര്യങ്ങള്‍.

സന്തോഷമുണ്ട്.

എപ്പോഴെവിടെയെങ്ങനെ എന്നൊക്കെ തീരുമാനമാകട്ടെ.

സാങ്കേതികവും മതപരവുമായ കാരണങ്ങളാല്‍ നോമ്പുകാലത്ത് വെള്ളിയൊഴികെ ഞാന്‍ മാത്രം ഒരു കുടുക്കിലാവാറുണ്ട് ഇവിടെ.
നോമ്പുതുറ സമയത്തൊക്കെ മറ്റെല്ലാവരും ബ്രേക്കുമ്പോ ഞാന്‍ മാത്രം ഓഫീസില്‍ വരണം, 5 മണി മുതല്‍. സര്‍വീസ് സെക്റ്ററാണേ, ഫോണടിച്ചാല്‍ എടുക്കാനെങ്കിലും ആരെങ്കിലും വേണമല്ലോ എന്ന് ‘കൊമ്പനി’.

ബാക്കിയൊക്കെ അവിടുത്തെ ആഗ്രഹവും സാഹചര്യവും പോലെ.

വിശ്വം വരുന്നത് എന്തു കൊണ്ടും നല്ലതെന്നു മാത്രമല്ല ഒരനിവാര്യത കൂടിയാണെന്നു തോന്നുന്നു ;)
വെല്‍ക്കം റ്റു ഊട്ടി!

mariam said...

ദേവം തൃപ്തിയായി. അതൊന്ന് അറിയാനായിരുന്നു. തൃപ്തിയായി.