Sunday, December 03, 2006

തറവാട്ടിലെ ഈറ്റ് & മീറ്റ് - ചില ദൃശ്യങ്ങള്‍

ചിക്കന്‍ കറിയും നെയ്ച്ചോറുമാകാനായിട്ടായിരുന്നു നിയോഗം,
പക്ഷേ... ബിരിയാണിയാകാനായിരുന്നു വിധി.
അവിചാരിത കാരണങ്ങളാല്‍ ചിക്കന്‍ കറിയുണ്ടാക്കാമെന്നേറ്റ കുറുമാന്‍ വരാതിരുന്നപ്പോള്‍,
നെയ്ച്ചോറുണ്ടാക്കാം എന്നേറ്റിരുന്ന വല്യമ്മായി ഓഫീസില്‍ നിന്നെത്താന്‍ വൈകിയപ്പോള്‍,
അഗ്രജന് ബിരിയാണി പരീക്ഷണം നടത്താന്‍ ഒരവസം കിട്ടി.


മസിലുപിടുത്തമൊന്നുമല്ല,
10 പേര്‍ക്കുള്ള ബിരിയാണിയും അടിച്ചു കയറ്റി, ശ്വാസം വിടാനുള്ള തന്ത്രപ്പാടിലാ...


എങ്ങിനെ ‘സിംബുട്ടന്‍‘ (സ്ലിം ബ്യൂട്ടന്‍) ആകാം - ദേവേട്ടന്‍റെ ക്ലാസ്സ് :)


വല്യമ്മായി നിര്‍ദ്ദയം
പട്ടിക്ക് മുന്നിലൊറ്റക്കുപേക്ഷിച്ചോടിയ അനിയന്‍ ഫഹദ്


വാരിവലിച്ച് തിന്നതിന്‍റെ ബാക്കി പത്രം - ബിരിയാണിയൊന്ന് ദഹിപ്പിക്കാന്‍ പാടുപെടുന്ന സുല്‍.
തറവാടി - ഈ പടം അഗ്രജന്‍, ചെരിഞ്ഞ ചിത്രങ്ങളുടെ ആശാന്‍ ‘ആദി’ക്ക് സമര്‍പ്പിക്കുന്നു
തറവാട്ടിന് പുറത്ത് കാറ്റടിച്ചപ്പോള്‍ - കാറ്റിലാടുന്ന ദേവരാഗം - പിടിച്ചു നിറുത്തുന്ന സുല്‍

9 comments:

സുല്‍ |Sul said...

കലാമുല്യവും കൈത്തരിപ്പും അഴകൊഴമ്പന്‍ പ്രയോഗങ്ങളും ചേര്‍ന്ന്,
നീ വച്ച ബിരിയാണി തിളച്ചു മറിഞ്ഞപോലെ,
പിന്നെ തട്ടിയ കപ്പക്ക് വേവുകൂടിയപോലെ,
മുളകും ഉള്ളിയും ചതച്ചതില്‍ മുളകിന്റെ അനുപാതം കൂടിയ പോലെ,
അതു പറഞ്ഞു അഗ്രു നീ രണ്ടു പീസ് കൂടുതല്‍ അംക്കിയ പോലെ,
കസറിയിട്ടുണ്ട് ഈ പോട്ടവും പോസ്റ്റും.

-സുല്‍

thoufi | തൗഫി said...

ആ ഹ ഹാ..ഇതു നന്നായി.
പത്തു പേര്‍ക്കുള്ള ബിരിയാണി നാലുപേര്‍ തീര്‍ത്തല്ലൊ.അതായിരിക്കുമല്ലെ,രണ്ടാമതെ ചിത്രത്തില്‍ ദേവേട്ടന്റെ വയറിങ്ങനെ വീര്‍ത്തിരിക്കുന്നത്..?

കാറ്റിലുലയുന്ന ദേവേട്ടനെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്ന സുല്‍..അത് പെരുത്തിഷ്ടായി ട്ടൊ.
പത്തുപേര്‍ക്കുണ്ടാക്കിയ ബിരിയാണിയില്‍ ബാക്കിയുള്ളത് പാര്‍സലാക്കാന്‍ വേണ്ടി അഗ്രജനും സുല്ലും തമ്മില്‍ നടത്തിയ പിടിവലിയുടെ ചിത്രമെന്തെ,അഗ്രജാ ഇതിലിടാതിരുന്നെ..?

ഓ.ടോ)എന്റെ നഷ്ടം.എനിക്ക് മിസ്സാ‍യിപ്പോയ ഈറ്റ് ആന്റ് മീറ്റ്.

ദേവന്‍ said...

ഞാന്‍ ഗ്ലാസ്സ് എടുക്കാന്‍ കുനിഞ്ഞതിനെ ക്ലാസ്സ് എടുക്കല്‍ ആക്കിയോ? എന്റെ രക്തം അഗ്രജന്‍‌ ദമ്മ് വച്ച ബിരിയാണിപോലെ തിളച്ചു മറിയുന്നു!

asdfasdf asfdasdf said...

ദേവേട്ടാ, ഇതേ ഏതാ ആസനം ?

ദിവാസ്വപ്നം said...

ha ha
(sorry for english, i am in office)

I like these pix. Seems u guys had good fun.

The location/surroundings of your home is very nice too.

Why does Devettan have a tummy ? It is not allowed for him !! He advises everyone to eat right and he himself is eating junk, is it ?

മുസ്തഫ|musthapha said...

സുല്‍, വേണ്ടാ... വേണ്ടാ... രണ്ട് പ്ലേറ്റും മുന്നില്‍ വെച്ച് ബിരിയാണി തട്ടുന്ന നിന്‍റെ പടം ഇപ്പോഴും എന്‍റെ കയ്യിലുണ്ട്... :)

മിന്നാമിനുങ്ങേ, ഫോട്ടോ എടുക്കാന്‍ ആരും ഫ്രീ ആയിരുന്നില്ല... പിടിവലിയില്‍ എല്ലാരും വളരെ ആത്മാര്‍ത്ഥമായി തന്നെ സഹകരിച്ചു :)

ദേവേട്ടാ: ഹഹഹ അതിഷ്ടായി... ന്നാലും ബിരിയാണിയെ തിളപ്പിച്ചത് കഷ്ടമായിപ്പോയി :)

കുട്ടമ്മേനോനെ: ഇത് ആസനമൊന്നുമല്ല, കപ്പയും ചമ്മന്തിയും തട്ടാനുള്ള തയ്യാറെടുപ്പാ :)

ദിവാ: ശരിയാ, ശരിക്കും രസകരമായിരുന്നു.

ദേവേട്ടന്‍ സാധാരണഗതിയില്‍ വളരെ കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂ... അത് സത്യം തന്നെ. പക്ഷേ, ഇത് അഗ്രജന്‍ വെച്ച ബിരിയാണിയായിപ്പോയില്ലേ... രുചി കാരണം ഒത്തിരി കഴിച്ചു പോയത് ദേവേട്ടന്‍ അറിഞ്ഞില്ല :)

അഭിപ്രായങ്ങള്‍ പങ്ക് വെച്ചതില്‍ സന്തോഷം :)

Kalesh Kumar said...

ചതി!
ഞാൻ പിണങ്ങി..
എനിക്കെന്താ ഇവിടുന്ന് വരാൻ കഴിയില്ലേ?

Kalesh Kumar said...

പ്രിയ അലിയു ചേട്ടാ/രഹ്നചേച്ചീ,

വിഷമം തോന്നിയതുകൊണ്ടാണത് കമന്റായി വിളിച്ച് പറഞ്ഞത്. ഞാ‍നത് ദേവേട്ടനെ വിളിച്ച് പറയുകയും ചെയ്തിരുന്നു.

ഇനി എന്റെ ഭാഗം കൂടി ഞാൻ വിശദീകരിക്കട്ടെ.

1) ഞാൻ യു.ഏ.ഈ മീറ്റ് പോസ്റ്റ് കണ്ടിരുന്നില്ല. - അത് എന്റെ തെറ്റ്.(ക്ഷമിക്കൂ!)
2) എന്നോട് ആരും ഇങ്ങനൊരു സംഭവം നടക്കുന്നതിനെക്കുറിച്ച് പറഞ്ഞില്ല.
3) ഇത് അറിഞ്ഞിരുന്നെങ്കിൽ തീർച്ഛയായും ഞാനും റീമയും ഗോപുവണ്ണനും അവിടെ എത്തിയേനെ!

ആ കമന്റ് ഇട്ടിട്ട് പിന്നെ എനിക്കത് വേണ്ടായിരുന്നെന്ന് തോന്നി. എല്ലാവരെയും വിളിച്ച് സൽക്കരിക്കാൻ തോന്നിയ ആ നല്ല മനസ്സ് വിഷമിപ്പിച്ചെങ്കിൽ എന്നോട് ദയവായി ക്ഷമിക്കൂ...


സ്നേഹപൂർവ്വം
കലേഷ്

അനിലൻ said...

asuraa
adutha surapaanam enna?