Sunday, September 02, 2007

കുറുമാനെ അനുമോദിക്കലും ബ്ലോഗ് മീറ്റും

പ്രിയപ്പെട്ട സുഹൃത്തുക്കളെ...

‘എന്‍റെ യൂറോപ്പ് സ്വപ്നങ്ങളു’ടെ പ്രകാശനവും അതിനോടനുബന്ധിച്ച് നടന്ന പലവിധ സ്വീകരണങ്ങളും ഏറ്റ് വാങ്ങി ഇവിടെ യു.എ.ഇ. യില്‍ തിരിച്ചെത്തിയിരിക്കുന്ന നമ്മുടെ കുറുമാനെ അനുമോദിക്കലും അതോടനുബന്ധിച്ച് നടക്കുന്ന ബ്ലോഗ് മീറ്റും നമ്മള്‍ തീരുമാനിച്ചത് പോലെ വരുന്ന വെള്ളിയാഴ്ച, സെപ്റ്റംബര്‍ 7ന് ഷാര്‍ജയില്‍ വെച്ച് നടക്കുന്നു.

സമയം: വൈകുന്നേരം 7 മണി മുതല്‍ രാത്രി 12 മണി വരെ.

വേദി: ഷാര്‍ജയില്‍ റോളയ്ക്ക് സമീപമുള്ള ലുലു സെന്‍ററിന്‍റെ എതിര്‍വശത്തുള്ള മുബാറക് സെന്‍ററില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യന്‍ പാലസ് റെസ്റ്റോറന്‍റ്.

ചാര്‍ജ്ജ്: ആളൊന്നുക്ക് 40 ദിര്‍ഹംസ് എന്ന തോതില്‍ ചാര്‍ജ്ജ് ചെയ്യപ്പെടുന്നതായിരിക്കും.

ഇതുവരെ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുള്ള ബ്ലോഗര്‍മാര്‍ ഇവരാണ്:
1) അഗ്രജന്‍
2) അഞ്ചല്‍കാരന്‍
3) അത്തിക്കുര്‍ശി
4) അതുല്യ
5) അനിലന്‍
6) അഭയാര്‍ത്ഥി
7) ഇത്തിരിവെട്ടം
8) ഏറനാടന്‍
9) കണ്ണൂസ്‌
10) കരീം മാഷ്‌
11) കുറുമാന്‍
12) കൈതമുള്ള്
13) കൈപ്പള്ളി
14) തമനു
15) തറവാടി
16) താമരക്കുട്ടന്‍
17) ദില്‍ബാസുരന്‍
18) ദീപു കെ നായര്‍
19) ദേവന്‍
20) പുഞ്ചിരി
21) പൊതുവാള്
22) മുസാഫിര്‍
23) മുസിരിസ്
24) വല്യമ്മായി
25) വിശാല മനസ്കന്
26) സങ്കുചിത മനസ്കന്‍
27) സുല്‍
28) സാല്‍ജോ
29) സിദ്ധാര്‍ത്ഥന്‍
30) ഇളംതെന്നല്‍
31) കുഴൂര്‍ വിത്സണ്‍
32) അപ്പു
33) ഡ്രിസില്‍
34) ബിജു ആബേല്‍ ജേക്കബ്
35) പെരിങ്ങോടന്‍
36) രാധേയന്‍‍

(ഇത് മൊത്തം പോസ്റ്റുകളില്‍ നിന്നും ശേഖരിച്ചവയും നേരിട്ട് അറിയിച്ചിട്ടുള്ളവരും ഉള്‍പ്പെടുന്ന ലിസ്റ്റാണ്)

ഇവിടെ വിട്ട് പോയിട്ടുള്ളവരും, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും എത്രയും പെട്ടെന്ന് വിവരം അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു.

മറ്റ് കാര്യപരിപാടികള്‍ പെട്ടെന്ന് തന്നെ തീരുമാനിച്ച് അറിയിക്കുന്നതാണ് - മീറ്റിനിടയില്‍ ചുമ്മാ നേരമ്പോക്കിന് കൊറിച്ചോണ്ടിരിക്കാന്‍ 120 വിഭവങ്ങള്‍ എന്നുള്ളതില്‍ നോ കോമ്പ്രമൈസ്... യേത്... ;).

52 comments:

മുസ്തഫ|musthapha said...

കുറുമാനെ അനുമോദിക്കലും ബ്ലോഗ് മീറ്റും!

കുറു തിരിച്ചെത്തിയിരിക്കുന്നു...
എല്ലാരും ഒന്നങ്ങട്ട് ഉഷാറായേ... :)

Unknown said...

120 വിഭവങ്ങള്‍ ഉള്ള സ്ഥിതിയ്ക്ക് കുറുമാനൊന്നും വന്നില്ലെങ്കിലും ഞാന്‍ വരും. :)

സുല്‍ |Sul said...

“കുറുമാനെ അനുമോദിക്കലും ബ്ലോഗിനെ മീറ്റിക്കലും “ എന്നല്ലേ ശരി.
-സുല്‍

ഇളംതെന്നല്‍.... said...

മീറ്റാനും ഈറ്റാനും ഞാനും ഉണ്ടേ....

മുസ്തഫ|musthapha said...

പങ്കെടുക്കുമെന്ന് ഇപ്പോള്‍ അറിയിച്ചവര്‍:
- ഇളംതെന്നല്‍
- കുഴൂര്‍ വിത്സണ്‍
- അപ്പു
- ഡ്രിസില്‍
- ബിജു ആബേല്‍ ജേക്കബ്
- പെരിങ്ങോടന്‍
- രാധേയന്‍

ചില നേരത്ത്.. said...

മീറ്റുകള്‍ക്കും അതിനോടനുബന്ധിച്ചുള്ള ആര്‍മാദങ്ങളും എനിക്ക് ഒരു വിശേഷവും നല്‍കുന്നില്ല എന്നതിനാലും ഈ വക കൂടിചേരലുകളില്‍ ബോറടിച്ച് തുടങ്ങിയതിനാലും ഞാനുണ്ടായിരിക്കുന്നതല്ല.ഇത് വരെയുള്ള പരിമിതമായ ബ്ലോഗ് സൌഹൃദങ്ങളില്‍ ഞാന്‍ സംതൃപ്തനാണ്. വിവരസമ്പാദനത്തിന് ഉതകുന്ന ബ്ലോഗറുമാരുമായുള്ള സമ്പര്‍ക്കം ആവശ്യത്തിനുള്ളതിനാല്‍ അയാം മോര്‍ ദാന്‍ ഹാപ്പി.

കുറുമാന്റെ പുസ്തകപ്രകാശനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

മുസ്തഫ|musthapha said...

ചിലനേരത്ത്,

‘ആഗസ്റ്റ് 17ന് അല്ലെങ്കില്‍ ഞാനും തയ്യാര്‍‘ എന്ന കഴിഞ്ഞതിന് മുന്നത്തെ പോസ്റ്റിലെ കമന്‍റ് കണ്ടാണ് താങ്കളെ ഈ ലിസ്റ്റില്‍ ചേര്‍ത്തത്... പുതിയ നിലപാട് അറിയിച്ച സ്ഥിതിക്ക് താങ്കളുടെ പേര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് :)

Rasheed Chalil said...

ഹാജര്‍ പറയാത്തത് കൊണ്ട് എന്തോ ഒരു ഇത്.

ഹജര്‍... ഹാജര്‍... ഹാജര്‍...

മുസാഫിര്‍ said...

മീറ്റില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നു വ്യസനസമേതം അറിയിക്കുന്നു.മെഡിക്കല്‍ കഴിഞ്ഞ് വിസ അടിക്കുന്ന പ്രക്രിയ നടക്കുകയാണ്.ഒരു മാസം പിടീക്കും.അതു കൊണ്ടു കുറുമാന് ആശംസകള്‍ അഡ്വാന്‍സായി നല്‍കുന്നു.

Anonymous said...

raമീറ്റും, ഈറ്റും മാത്രം. 40 ദിര്‍ഹം വച്ച് വാങ്ങി പുട്ടടിച്ച് അര്‍മാദിക്കാതെ, ആ കാശ് പൊതുമാപ്പിനു നാട്ടില്‍ പോകാന്‍ കാശില്ലാതെ വിഷമിക്കുന്ന പാവങ്ങള്‍ക്ക് കൊടടെ

തറവാടി said...

രാജീവ് ,

സൗകര്യമില്ല.

യരലവ~yaraLava said...

സെപ്റ്റംബര്‍ ഏഴിനു ഷാര്‍ജയില്‍ വെച്ചു നടക്കുന്ന ബ്ലോഗ് മീറ്റിന് എല്ലാ വിജയാശംസകളും; പങ്കെടുക്കാന്‍ പറ്റാതെ പോവുന്നതില്‍ വിഷമമുണ്ട്.

ഓ.ടോ: രജീവ്, ക്യൂവിലാണോ, ടിക്കറ്റിനു കാഷില്ലെങ്കില്‍ നീ അടുത്ത പൊതുമാപ്പിനു പോയാല്‍ മതി.

ഏ.ആര്‍. നജീം said...
This comment has been removed by the author.
കൈയൊപ്പ്‌ said...

സംഗമത്തിനു ആശംസകള്‍!

രാജീവ് പറഞ്ഞ കാര്യങ്ങള്‍ 'ബൂലോക കാരുണ്യ' പ്രവര്‍ത്തകര്‍ പ്രാധാന്യത്തോടെ എടുക്കുന്നവയാണല്ലോ...

ശ്രീ said...

ആശംസകള്‍!

G.MANU said...

aaSamakaL...visa kittathathukondu varan patilla....

ബാജി ഓടംവേലി said...

ബഹറിന്‍ ബൂലോക കൂട്ടായ്‌മയുടെ ആശംസകള്‍
ആ 120 ന്റെ ലിസ്‌റ്റ്‌ കിട്ടിയാല്‍ കൊള്ളാം
സ്‌നേഹത്തോടേ

Kaippally കൈപ്പള്ളി said...

രാജീവ്
നമ്മളെക്കൊണ്ട് കഴിയുന്ന കാര്യങ്ങള്‍ ചെയുക എന്നതാണു് ദാനധര്മ്മം കൊണ്ടു ഉദ്ദേശിക്കുന്നത്. അത് ആരും പറഞ്ഞു ചെയിപ്പിക്കുന്ന കാര്യമല്ല.

ഈ ബ്ലോഗില്‍ താങ്കള്‍ നടത്തിയ "ഉപദേശ"ത്തിനു കാരണം ഇവിടുള്ളവര്‍ amnestyക്ക് വേണ്ടി പ്രവര്ത്തിച്ചില്ല എന്ന അര്ത്ഥത്തിലാണെങ്കില്‍ താങ്കള്‍ക്ക് തെറ്റുപറ്റി.

UAEയില്‍ നിന്നും സ്ഥിരമായി ബ്ലോഗ് ചെയ്യുന്ന കുറുമാന്‍, വിശാലന്‍, വില്സണ്‍, ടി.പ്പി. അനില്കുമാര്‍, പെരിങ്ങോടന്‍, തറവാടി, സുല്‍, ദേവന്‍ ഇത്തിരിവെട്ടം, ഏറനാടന്‍, പോലുള്ള, വ്യക്തികളേ നേരില്‍ കണ്ടു പരിചയപ്പെടാനും സൌഹൃദം പങ്കുവെക്കാനും ഇത് ഒരു നല്ല അവസരമാണു്. താങ്കളും ഇതില്‍ പങ്കെടുക്കും എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

സ്നേഹപൂര്വം

കൈപ്പള്ളി

മഴത്തുള്ളി said...

യൂയേയീ മീറ്റിന് ആശംസകള്‍ :)

Anonymous said...

'തറ'വാടീ തന്റെ തറവാടിത്വം തെളിഞ്ഞു.
യരലവ- ഞാന്‍ ഇപ്പോഴും ക്യൂവിലാണ്. 'കാഷു'മില്ല. എന്താ സഹായിക്കാന്‍ താല്‍പര്യമില്ലേ? അങ്ങനെ പറയരുത്. നീയും എപ്പഴാ ക്യൂവിലാകുന്നത് പറയാന്‍ പറ്റില്ല.

മലയാള സാഹിത്യത്തിനു ബൂലോകത്തിന്റെ സംഭാവന -
ചില്ലി ചിക്കന്‍, മട്ടണ്‍ മസാല, ആലൂ ഗോപി, പാലക് പനീര്‍, ചിക്കന്‍ ബിരിയാണി, തുടങ്ങിയ പലതരം വിഭങ്ങള്‍ - 40 ദിര്‍ഹത്തിന്. (കടപ്പാട്- ബഹറിന്‍ മീറ്റ് ഫോട്ടോ)

എന്തേ മല്ലൂസിനു വിമര്‍ശനം ഇഷ്ടമല്ലാത്തത്?

Kalesh Kumar said...

മീറ്റീന് ആശംസകള്‍!
എല്ലാരേയും ഞാനും റീമയും മിസ്സ് ചെയ്യുന്നു!

വില്‍‌സാ, മീഡിയയുടെ ചുമതല ഏറ്റ് ഇതൊരു സംഭവമാക്കണേ.... ദിലീപനിയാ, വില്‍‌സണെ ഫോളോ അപ്പ് ചെയ്യണം.

ഓ.ടോ:

രാജീവേ, ലോകത്ത് ഒരുപാട് പ്രശ്നങ്ങളുണ്ട്. അതെല്ലാം സോള്‍വ് ചെയ്യാന്‍ നമ്മളെക്കൊണ്ട് പറ്റില്ല. സോമാലിയയില്‍ പട്ടിണി പാ‍വങ്ങള്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ കിടക്കുമ്പോള്‍ താങ്കള്‍ക്ക് എങ്ങനെ മനസമാധാനമായി ആഹാരം കഴിക്കാന്‍ പറ്റുമെന്ന് ആരേലും താങ്കളോട് ചോദിച്ചാല്‍ താങ്കള്‍ ഭക്ഷണം കഴിപ്പ് നിര്‍ത്തുമോ?

താങ്കള്‍ ബൂലോകകാരുണ്യം എന്ന് കേട്ടിട്ടുണ്ടോ? ദാ ലിങ്ക് : http://boologakarunyam.blogspot.com
അവിടൊന്ന് പോയി നോക്ക്. അത് തുടങ്ങാന്‍ മുന്‍‌കൈ എടുത്തവരാണ് യൂ.ഏ.ഈയിലെ മലയാളി ബ്ലോഗറുമ്മാര്‍. (അത് മറക്കരുത്). വിമര്‍ശനം നല്ലതാണ്. അസ്ഥാനത്ത് കയറി വിമര്‍ശിക്കുന്നത് ശരിയാ‍ണോ?

രാഗേഷേട്ടന്‍ നമ്മുടെയിടയിലെ (നമ്മുടെ കൂട്ടായ്മയിലെ) ഒരു വിശേഷപ്പെട്ട വ്യക്തിത്വമാണ്. യൂറോപ്പ് സ്വപ്നങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായത് താങ്കള്‍ അറിഞ്ഞുകാണുമെന്ന് കരുതുന്നു. അത് ഒരു വളരെ സുപ്രധാ‍നമായ സംഭവമാണ് ഞങ്ങള്‍ ബ്ലോഗറുമ്മാരെ സംബന്ധിച്ചിടത്തോളം.മലയാള സാഹിത്യത്തിന് ബൂലോഗത്തിന്റെ സംഭാവന എന്നു പറഞ്ഞ് താങ്കള്‍ ആക്ഷേപിച്ചത് കേട്ട് എനിക്ക് ചിരി വരുന്നു. കഥയറിയാതെ ആട്ടം കണ്ട് തലയാട്ടാതെ!

പിന്നെ, ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് കൂടും. കൂടുമ്പോള്‍ തീറ്റയും പാട്ടുപാടലും മറ്റും മാത്രമായിരിക്കില്ല അവിടെ സംഭവിക്കുന്നത്. വളരെ കണ്‍സ്ട്രക്റ്റീവായ ചര്‍ച്ചകള്‍ നടക്കും - നമ്മുടെയിടയിലെ പല പ്രഗത്ഭരും പല വിഷയങ്ങളെക്കുറിച്ചും ക്ലാ‍സ്സുകളെടുക്കും.
ബ്ലോഗറുമ്മാര്‍ തമ്മിലുള്ള സൌഹൃദങ്ങള്‍ ഒന്നൂടെ ദൃഡമാകും. അതെക്കുറിച്ചൊന്നും തനിക്ക് അറിയില്ല. അവിടെ കൂടുന്നവര്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ ശക്തിയും ആഴവും പരപ്പും അനുഭവിച്ചവനാണ് ഞാന്‍. അതൊന്നും എനിക്ക് പറഞ്ഞോ എഴുതിയോ താങ്കളിലേക്ക് കമ്യൂണിക്കേറ്റ് ചെയ്യാനാകില്ല സുഹൃത്തേ!

താങ്കള്‍ യു.ഏ.ഈയില്‍ ഉള്ള ആള്‍ ആണേല്‍ ദയവായി സെപ്റ്റംബര്‍ 7ന് ഈ പരിപാടിയിലൊന്ന് പങ്കെടുത്ത് നോക്കൂ...

സ്നേഹാശംസകളോടെ ,
കലേഷ്
(പണ്ട് യു.ഏ.ഈയില്‍ ഉണ്ടായിരുന്ന ഒരു ബ്ലോഗര്‍)

ജനശക്തി ന്യൂസ്‌ said...

നിങളെയൊക്കെ കാണാനും കുറുമാനെകാണാനും അനുമോദിക്കാനും ഞാനും വരുന്ന വിവരം അറിയിക്കുന്നു

Cartoonist said...

അല്ലയോ നജേഗ്0കപ്,ക-കേറ്റ്-കഹ്പ്,അഗ് !

സ്വപ്നം ! : ഒരു ബീമാനത്തില്‍ കേറണം
സ്വപ്നം 2 : യൂയേയീ ബ്ലൊഗ്ഗര്‍മാരെക്കണ്ട്
തുരുതുരെ ‘ഹല’പറയന്ണം.

എന്റെ, നിറഞ്ഞ സ്നേഹം, ആശംസകള്‍ !
പടങ്ങള്‍ എപ്പോഴും വ്യ-വ്യക്തമായി ഇടണേ.

സജ്ജീവ്

ഏറനാടന്‍ said...

Varum Varathirikkilla.. C U All..!

സിദ്ധാര്‍ത്ഥന്‍ said...

കാര്യങ്ങളൊക്കെ ഉഷാറായി നടക്കട്ടെ.
പ്രാര്‍ത്ഥന ആശംസ മുതലായ പരിപാടികളുണ്ടെങ്കില്‍ അതിന്റെ സമയം പറയണേ. തിന്നാറാകുമ്പം വരാം.

Anonymous said...

പ്രിയ കലേഷ്,

ബൂലോകത്തിന്റെ മറ്റൊരു സംഭാവന - ചിലമ്പിന്റെ ' കുറുമാനും കുരുക്കുകളും' എന്ന പോസ്റ്റില്‍ നടക്കുന്നുണ്ട്. അതില്‍ വിശ്വാസമുണ്ട് എന്നു പറയുന്നില്ല. എന്നാല്‍ എവിടെയോ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്.

പ്രസാധകര്‍ക്ക് അങ്ങോട്ട് കാശ് കൊടുത്താണു പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് ഒരു ആരോപണവും നടക്കുന്നുണ്ട്.

അതിനാല്‍ കുറുമാന്റെ ആരാധകര്‍ കൂടുതല്‍ ഒലിപ്പിക്കാതെ.

Kaippally said...

Rajeev
എടാ കൊച്ചു ചെറ്റക്കിളി

നീ കുറച്ച് ദിവസമായി ഇവിടെ വിലസുന്നുണ്ടല്ലോ. നിനക്ക് ദാ ആദ്യത്തെ warning. തപ്പും തപ്പിയെടുക്കുകയും ചെയ്യും. അതിനു മുന്‍പ് മോന്‍ പോ.

Mubarak Merchant said...

ഈ പരിപാടി ഈയടുത്ത കാലത്ത് നടന്ന എല്ലാ മീറ്റുകളെക്കാളും ശ്രദ്ധേയമാവട്ടെ എന്ന് ആശംസിക്കുന്നു.

കുറുമാന്‍ said...

രാജീവേ,
റെയിന്‍ബോ ബുക് പബ്ലിഷേഴ്സ് ആണ് എന്റെ ബുക്ക് പബ്ലിഷ് ചെയ്തത്. അവരുടെ നമ്പര്‍ വേണമെങ്കില്‍ തരാം. അഞ്ചിന്റെ പൈസ അവര്‍ക്ക് കൊടുത്തിട്ടില്ല. പക്ഷെ പ്രകാശനം ഞാന്‍ ഗംഭീരമായി 4 സ്റ്റാര്‍ ഹോട്ടലില്‍ പൊടിപൊടിച്ചു. അത് ഞാന്‍ അദ്വാനീച്ചുണ്ടാക്കിയ കാശാ. നിനക്ക് വിഷമം ഉണ്ടെങ്കില്‍ പറ, സമാധാനം ഉണ്ടാക്കാം.

പിന്നെ യു എ ഇ മീറ്റ് ഈ 7നു നടന്നിരിക്കും. അതും കലക്കി പൊളിക്കും. കണ്ടറിയ് കൂട്ടായ്മ (ഉവ്വുവ്വേ എന്നാണെങ്കില്‍ അപ്പോള്‍ കാണാം). പിന്നെ നിന്റെ ഒലിപ്പീര് ഭാഷ നിന്റെ വീട്ടില്‍ മതി.

യരലവ~yaraLava said...

രാജീവ്: നീ വെറുതെ ഈ പരിപാടി വിജയിപ്പിച്ചുകൊടുക്കല്ലെ. ങാ.

SUNISH THOMAS said...

മീറ്റിന് എല്ലാ ആശംസകളും നന്‍മയും നേരുന്നു.
:)

രാജീവേ.... നല്ലകുട്ടിയായിട്ടിരിക്ക്. വെറുതെ പുകിലുണ്ടാക്കാതെ.

Mr. K# said...

മീറ്റിന് എന്റെയും ആശംസകള്‍

Cibu C J (സിബു) said...

രാജീവേ, പ്രസാധനത്തിനുള്ള പൈസ മുടക്കിയത്‌ അവനവന്‍ തന്നേയോ പ്രസാധകനോ ആയിക്കൊള്ളട്ടേ. അതിലെന്താണ് പ്രത്യേകത? രണ്ടുപേര്‍ക്ക് ആ കൃതിയെ പറ്റി കോണ്‍ഫിഡന്‍സുണ്ട് അത്രയല്ലേ ഉള്ളൂ. അവസാനം വായനക്കാരനല്ലേ പുസ്തകം വിജയിച്ചോ പരാജയപ്പെട്ടോ എന്ന്‌ തീരുമാനിക്കുന്നത്‌..

കുറുമാനേ, ഈ പ്രസാധനത്തിന്റെ ചിലവുകളെ പറ്റി കുറുമാനെഴുതിയ ചാറ്റ് ഞാന്‍ പ്രസിദ്ധീകരിക്കുന്നതില്‍ വിരോധമുണ്ടോ?

Anoop Technologist (അനൂപ് തിരുവല്ല) said...

മീറ്റിനെന്റെ ആശംസകള്‍.!!
എന്താ രാജീവേ ഇത്‌ ?...പോസിറ്റീവായി ചിന്തിക്ക്‌

കൈയൊപ്പ്‌ said...

'ഷാര്‍ജയില്‍ റോളയ്ക്ക് സമീപമുള്ള ലുലു സെന്‍ററിന്‍റെ എതിര്‍വശത്തുള്ള മുബാറക് സെന്‍ററില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യന്‍ പാലസ് റെസ്റ്റോറന്‍റ്.'

-എത്താന്‍ ശ്രമിക്കാം.

(കൈയൊപ്പ്)

K.P.Sukumaran said...

കുറെ മീറ്റ് കണ്ടപ്പോ ഒരു കാര്യം ഞമ്മക്ക് പുടി കിട്ടി .. ബ്ലോഗ് മീറ്റ് എന്നാല്‍ ഈറ്റ് മീറ്റ് തന്നെ ... നടക്കട്ടെ .. അല്ലേലും മലയാളിക്കെന്നും ഈറ്റാണല്ലോ മീറ്റ് ....

കുഞ്ഞന്‍ said...

ബ്ലോഗ് മീറ്റിനു എല്ലാവിധ ആശംസകള്‍....

മീറ്റില്‍ പങ്കെടുക്കണമെന്നുണ്ട്,അവിടത്തെ കൂടപ്പിറപ്പുകളെ കാണണമെന്നുണ്ട്, പക്ഷെ എന്തുചെയ്യാം...:(

കൂട്ടായ്മ സംഗമം വന്‍ വിജയമാകട്ടെ.. അസൂയാലുക്കള്‍ തളരട്ടേ..

ഓടോ. ശ്രീ ബ്ലഗാവ് കുറമാനും കുടുമ്പത്തിനും എല്ലാവിധ നന്മകളും നേരുന്നു.ഈ കൂട്ടായ്മ അദ്ദേഹത്തിനു കൂടുതല്‍ കരുത്തും ആശ്വാസവും ലഭിക്കട്ടേ.

കുഞ്ഞന്‍ said...

ഒരു വാക്ക്, പ്രിയ രജീവ്,, ഭക്ഷണം കഴിക്കുന്നത്, തെറ്റാണൊ? താങ്കളുടെ വീട്ടില്‍ എന്തെങ്കിലും ആഘോഷം നടക്കുകയാണെങ്കില്‍, വരുന്ന കൂടപ്പിറപ്പുകള്‍ക്കു ഒന്നും കൊടുക്കാതെ, ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു അയക്കുമല്ലേ..പൂവിട്ടു തൊഴുകണം, പിന്നെ മെഴുകുതിരി കത്തിക്കുകയും വേണം... ഹൊ ആശ്വാസമായി...

അഗ്രജാ ക്ഷമീര്..:)

സുല്‍ |Sul said...

നാളെയാണ് നാളെയാണ് നാളെയാണ്
നാളെകഴിഞ്ഞ് മറ്റന്നാളാണ് മീറ്റ്
എല്ലാ യു എ ഇ ബൂലോകരും എവിടെപോയി
ആരേം കാണുന്നില്ലല്ലൊ അഗ്രജാ.
-സുല്‍

മുസ്തഫ|musthapha said...

രാജീവ് അല്ലെങ്കില്‍ രാജീവെന്ന പേരില്‍ വന്ന സുഹൃത്തേ,

താങ്കള്‍ക്ക് മീറ്റിനോടോ അതോ നിങ്ങള്‍ പറഞ്ഞത് പ്രകാരം കുറുമാന്‍ കാശ് കൊടുത്ത് പുസ്തകം പ്രസിദ്ധീകരിച്ചതിനോടോ അതോ ചിലമ്പിന്‍റെ പോസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളോടോ എതിര്‍പ്പ്?

മീറ്റ്:
ആരുടേയും നിര്‍ബ്ബന്ധത്തിന് വഴങ്ങിയല്ലാതെ, സൌകര്യവും താത്പര്യവുമുള്ളവര്‍ നടത്തുന്ന ഒരു കൂടിച്ചേരല്‍... അതിലവര്‍ ആനന്ദം കാണുന്നൂണ്ടാവാം – അവരത് നടത്തിക്കോട്ടെ - അവരാരും പറയുന്നില്ലല്ലോ ‘ഇത് ബ്ലോഗിനെ ഉദ്ദരിക്കാനാണെന്നോ പരമോന്നതിയിലെത്തിക്കാനാണെന്നോ’. താത്പര്യമില്ലാത്തവര്‍ വിട്ട് നില്‍ക്കട്ടെ.

കുറുമാനും പുസ്തകവും:
തികച്ചും വ്യക്തിപരം... താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അത് വാങ്ങിക്കാം വായിക്കാം... അതിനെ വിമര്‍ശിക്കുകയുമാവാം.
പുസ്തകം ഇറക്കുന്നതിന്‍റെ ചിലവിലോ അതില്‍ നിന്ന് കിട്ടുന്ന ലാഭത്തിലോ പങ്ക് കുറുമാന് സ്വന്തം.... അതിന്‍റെ പേരില്‍ കുത്തുപാളയെടുത്താലും കോടീശ്വരനായാലും അനുഭവിക്കുന്നത് കുറുമാന്‍ മാത്രം.

കുറുമാനും കുരുക്കുകളും:
താങ്കള്‍ തന്നെ പറഞ്ഞു “അതില്‍ വിശ്വാസമുണ്ടെന്ന് പറയുന്നില്ല” എന്ന്.
അതേ പറ്റി കൂടുതലെന്തു പറയാന്‍!

Unknown said...

ബൂലോകത്തിന്റെ ശാപം, അനോണിമിറ്റി തന്നെയാണ്. (വക്കാരിയും ഇഞ്ചിയുമൊക്കെ നമുക്ക് എന്നും മേശപ്പുറത്തെത്തുന്ന അവരുടെ ബ്ലോഗുകളിലൂടെ സുപരിചിതരാണ്. അവര്‍ അനോമണികള്‍ അല്ല എന്ന് ഞജന്‍ പറയും)

ഈ വന്ന രാജീവ് എന്ന കുണ്ടന്‍ (ആണും പെണ്ണും കെട്ടവന്‍/ഹിജഡ/ശിഖണ്ടി എന്നൊക്കെ നാട്ട് ഭാഷയില്‍ പറയും. വല്ലതും പറയാനുണ്ടെങ്കില്‍ ആണുങ്ങളെ പോലെ ഒരു ബ്ലോഗ് തുടങ്ങി ബൂലോകത്ത് ഒരു വ്യക്തിത്വമുണ്ടാക്കീട്ട് പറയെഡേയ്. നീയെന്തിന്നിങ്ങനെ ഒളിച്ചിരിന്ന് തെറി പറയുന്നത്.

നിനക്ക് മീറ്റാന്‍ ഇഷ്ടമല്ലെങ്കില്‍ നിന്റെ കാശ് നീ ഏത് മറ്റേ കാണിക്ക വഞ്ചിയിലോ കൊണ്ടിട്! അല്ല പിന്നെ.

പോഡേയ് പോഡേയ്... രാവിലെ...

[ഞാന്‍ യൂ ഏ ഈ ബ്ലോഗറല്ലാത്തത് കൊണ്ട് എനിക്ക് തല്ല് വല്ലതും കിട്ടും എന്നുണ്ടെങ്കില്‍, ഞാന്‍ ഓടി തള്ളി!]

Unknown said...

ഓഹ് അഗ്രുഭായ് അതിനു മറുപടി കൊടുത്തോ! ഞാനത് കണ്ടില്ല!

മുസാഫിര്‍ said...

കര്‍ക്കിട വാവു ദിവസം പിതൃക്കള്‍ക്കു ബലിയര്‍പ്പിക്കുന്ന പോലെ ഒരു പ്ലേറ്റ് അനോഹ്നികള്‍ക്കും മാറ്റി വെക്കുമല്ലോ.അദൃശ്യരാണെങ്കിലും അവരുടെ സാന്നിദ്ധ്യം കൂടി കൊണ്ടാണല്ലോ രംഗം കൊഴുക്കുന്നത് !

സാല്‍ജോҐsaljo said...

വളരെ കാത്തിരുന്ന ബ്ലോഗ് മീറ്റാണ്. പക്ഷേ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളാല്‍ വരാനാവുമെന്ന് തോന്നുന്നില്ല. കുറുമാഷിനെ നേരില്‍ കണ്ട് അനുമോദനങ്ങള്‍ അറിയിക്കുന്നതായിരിക്കും.

അഗ്രജന്മാഷെ.. അടുത്തെന്നെങ്കിലും ഷാര്‍ജയില്‍ വരുമ്പോള്‍ വിളിക്കാം.
ഇത്തിരിമാഷെ. ക്ഷമി... കാണണമെന്നുണ്ടായിരുന്നു.

എങ്കിലും അവസാനം വരെ ഒരു കൈ ഞാന്‍ നോക്കും...വരാന്‍

സുല്‍ |Sul said...

ഹഹഹ
മുസാഫിറെ അതു കൊള്ളാം ‘അനോണിക്കൊരു പ്ലേറ്റ്’.

അഗ്രു അതിന്റെ 40 ഏതു കണക്കില്‍ പെടുത്തും?
-സുല്‍

chithrakaran ചിത്രകാരന്‍ said...

കുറുമാനും,യുഎ‌ഇ ബ്ലൊഗ് കൂട്ടായ്മക്കും ചിത്രകാരന്റെ ആശംസകള്‍!

Radheyan said...

സാക്ഷാല്‍ ബഷീര്‍ സ്വന്തം കാശ് കൊണ്ട് പുസ്തകം അച്ചടിച്ച് സ്വയം വിറ്റിട്ടുണ്ട്.(ഒരു ഭഗവത്ഗീതയും.....എന്ന പുസ്തകത്തില്‍ അദ്ദേഹം അത് പറയുന്നുമുണ്ട്).സംഗതി വായിക്കാന്‍ കൊള്ളാവുന്നതാണോ എന്നത് മാത്രമല്ലേ പ്രസക്തം.(കുറുമാ‍ന്‍ അങ്ങനെ ചെയ്തെന്നോ കുറുമാന്‍ ഒരു ബഷീര്‍ ആണെന്നോ അല്ല ഈ പറയുന്നത്).
അത് വായിക്കാന്‍ നാലാളുണ്ടാകുമെന്നെ ധൈര്യം കൊണ്ട് ചെയ്യുന്നതാണ്.അതില്ലാത്തവന്‍ തീവണ്ടി കക്കൂസിലും മറ്റും ആത്മാവിഷ്ക്കാരം നടത്തി മൂര്‍ച്ഛ പ്രാപിക്കും.

പിന്നെ ചാരിറ്റി,അത് UAE Bloggers ആരിലെങ്കിലും നിന്ന് പഠിക്കണമെന്ന് തോന്നുന്നില്ല.മാത്രമല്ല അതൊക്കെ ഓരോ വ്യക്തിയുടെയും ആത്മനിഷ്ഠമായ കാര്യങ്ങളല്ലേ.തെറി പറഞ്ഞ് ആരെയെങ്കിലും കൊണ്ട് സംഭാവന കൊടുപ്പിക്കുവാന്‍ കഴിയുമെന്ന് കരുതുന്നവര്‍ക്ക് ഒരു നല്ല നമസ്ക്കാരം ചൊല്ലുകയേ വഴിയുള്ളൂ

ആവനാഴി said...

“കുറുമാനെ അനുമോദിക്കലും ബ്ലോഗുമിറ്റും” വളരെ വിജയശ്രീലാളിതമാകട്ടെ എന്നു ആശംസിക്കുന്നു.

സസ്നേഹം
ആവനാഴി

അലിഅക്‌ബര്‍ said...

പങ്ക്‌ എടുക്കണമെന്നുണ്ട്‌. ജോലിയും നേരവും സമ്മതിക്കുന്നില്ല. വാര്‍ത്ത കൊടുത്തു സഹകരിക്കാം. വില്‍സണും ബിജുവുമുണ്ടല്ലോ അത്രമതി, മാധ്യമ സാന്നിധ്യം.

ഏറനാടന്‍ said...

Sorry to inform my dear frnds, nAley 'Arabikatha' film kAnAnulla pass kitti. Vendapetta chilar invite cheythath ayathinAl njan ente 'Leave' ariyikkunnu.

Meetinum KurumAnum ente priyakootarkum EllAvidha Ashamsakalum NerunnU...

Ajith Polakulath said...

My dear agrajan,

plz.ee anonykale pooottu mashe.. assoyakku marunnilla..

blog meet gambeeramayi nadakkum




Rajeevinodu:

Thankalkku enthaa ithra nirbhandha budhi,

onnu po mone, allenkil neril vannu parayu,
athalle sari?

agrajaa maashe nandhi ingane oru paripadi orukkiyathinu

ആവനാഴി said...

മീറ്റു ഗംഭീരമായി എന്നു കരുതുന്നു. പടങ്ങള്‍ കണ്ടു. നന്നായിരിക്കുന്നു. അടിക്കുറിപ്പുകൊടുക്കൂ. ചിലരെ മനസ്സിലായില്ല.