Saturday, March 29, 2008

ഞാന്‍ കണ്ട ബ്ലോഗേര്‍സ് പിക്നിക്ക് അഥവാ ...

അഥവാ കോവാലന്‍ കൊല്ലത്തു പോയതുപോലെ. ആ കഥ എന്താണെന്നു വച്ചാല്‍, ജന്മനാ മാങ്ങൂരുകാര്‍ മണ്ടന്മാരാണത്രേ (അത്രേ വച്ചത് ഈ സ്റ്റേറ്റ്മെന്റ് ഞാന്‍ എന്‍ഡോര്‍സ് ചെന്നുന്നില്ലെന്നു മനസ്സിലാക്കി മാങ്ങൂരുകാര്‍ ആരെങ്കിലും ഇതു വായിക്കുന്നെങ്കില്‍‍ എന്നെയടിക്കാന്‍ വരാതിരിക്കാന്‍.)

പണ്ടൊരിക്കല്‍ മാങ്ങൂരു കട നടത്തുന്ന മുതലാളി അസിസ്റ്റന്റ് കോവാലനെ വിളിച്ചു പറഞ്ഞു
"ഡാ കോവാലാ, നാളെ രാവിലേ നീ കൊല്ലത്തു വരെ ഒന്നു പോകണം കേട്ടോ."
"ശരി മുതലാളീ. പോകാം"
അടുത്ത ദിവസം രാവിലേ തന്നെ മുതലാളി കൊല്ലത്തങ്ങാടീന്നു വാങ്ങിക്കാനുള്ള സാധനത്തിന്റെ ലിസ്റ്റും കാശുമായി കാത്തിരിപ്പായി. കോവാലനെ കാണാനില്ല. ഉച്ചകഴിഞ്ഞപ്പോ അവന്‍ കയറി വരുന്നു.
"നിന്നോട് ഞാന്‍ ഇന്നലേ പറഞ്ഞതല്ലേടാ രാവിലേ വരണം കൊല്ലത്തു പോകാനുണ്ടെന്ന്."
"ഞാന്‍ രാവിലേ തന്നെ കൊല്ലത്തു പോയല്ലോ. തിരിച്ചു വരണ വഴിയാ."
"പോയിട്ട്?"
"പോയിട്ട് ഞാനിങ്ങു പോന്നു. വേറൊന്നും പറഞ്ഞില്ലായിരുന്നല്ലോ"

കോവാലന്റെ കൊല്ലം ട്രിപ്പ് പോലെ ഞാനും പിക്നിക്കിനു പോയി.

അതായത്, രാവിലേ അത്യാവശ്യമായി ഒരാളെ കാണാന്‍ പോയി. ഉച്ചയായപ്പോള്‍ ദത്തനുറങ്ങി. ലവനെ വിളിച്ചെണീപ്പിച്ചാല്‍ മൂശേട്ട പിടിച്ച് അത്രയും ചളമാക്കും. അങ്ങനെ കാത്തിരിക്കുമ്പോള്‍ നാട്ടീന്നു കലേഷ് വിളിച്ചു
"ആരൊക്കെയുണ്ട് ദേവേട്ടാ അവിടെ?"
"ഞാനും വിദ്യയും ദത്തനും"
"ആരുമെത്തിയില്ലേ ഇതുവരെ?"
"ഓ മീറ്റിനോ? അവിടെ എല്ലാവരും എത്തിക്കാണും, ഞാന്‍ ഇപ്പോഴും വീട്ടിലിരിക്കുന്നതേയുള്ളു."

ദത്തനും ബിലാലും എണീറ്റപ്പോള്‍ സിദ്ധാര്‍ത്ഥന്‍ പോയി കേക്കു വാങ്ങി വന്നു. പുള്ളിയുടെ വണ്ടിയില്‍ കയറിക്കൂടി. റോഡ് ബ്ലോക്കോട് ബ്ലോക്ക്.
"ചൈക്കിള്‍" ദത്തന്‍.
"ഹ ഹാ" ബിലാല്‍.
സൈക്കിളില്‍ പോയാല്‍ ഇതിലും വേഗം എത്താം എന്നായിരിക്കും ലവന്മാര്‍ പറഞ്ഞത്. ഒരിഞ്ച് വീതം ആണ്‌ മിനുട്ടില്‍ വണ്ടികള്‍ നീങ്ങുന്നത്.

ദില്‍ബാസുരന്‍ ഫോണ്‍ ചെയ്തു. ഗേറ്റ് രണ്ടില്‍ കയറണം പോലും. എത്ര കറങ്ങിയിട്ടും ഗേറ്റ് ഒന്നു കഴിഞ്ഞാല്‍ മൂന്നേ കാണുന്നുള്ളു. പാര്‍ക്കിങ്ങ് എങ്ങുമില്ല. ഒടുക്കം റോഡിനപ്പുറത്ത് നിര്‍ത്തി ഇനി നടക്കാമെന്ന് സിദ്ധാര്‍ത്ഥന്‍.

മീറ്റ് അപ്പഴേക്ക് ഒരു പരുവം കഴിഞ്ഞിരുന്നെന്ന് അപ്പു, അനില്‍ശ്രീ തറവാടി തുടങ്ങിയവരിട്ട പടത്തില്‍ നിന്നും ഇന്ന് മനസ്സിലായി.

ഒരു തരത്തില്‍ എത്തിപ്പെട്ടു. നൂറോളം ആളു കൂടി നില്‍ക്കുന്നു.
"റ്റാ റ്റാ ." ദത്തന്‍
"മ്മാ, പൂവ്വാം?" ബിലാല്‍
ഒരഞ്ചു പേരെയൊക്കെ നേരിടാന്‍പറ്റിയേക്കും,പക്ഷേ നൂറു പേര്‍ കൂടിയാല്‍ സ്കൂട്ടാവുന്നതല്ലേ ബുദ്ധി?

ഇതുവരെ നേരിട്ടു കാണാന്‍ പറ്റിയിട്ടില്ലാത്ത മൈനാഗന്‍ മാഷെയും അപ്പുവിനെയും കണ്ടു. സിമി, ഉഗാണ്ട രണ്ടാമന്‍, കാവലാന്‍, അനില്‍ശ്രീ, ഹരിയണ്ണന്‍ തുടങ്ങി അഞ്ചാറു പേരെ പരിചയപ്പെട്ടപ്പോഴേക്ക് വട, കടല, അവില്‍ തുടങ്ങിയവ കണ്ണില്‍ പെട്ടു. പിന്നെ ഞാനൊന്നുമറിഞ്ഞില്ല. കൈപ്പള്ളി ക്ലാസ്സെടുത്തെന്നോ ഒക്കെ ഇവിടൊക്കെ വായിച്ചറിഞ്ഞു. എന്തരോ എന്തോ. ബ്ലോഗ് സൂചിക, ബ്ലോഗര്‍മാര്‍ക്കിടയിലെ വിഷൂചിക, ബൂലോഗം എന്ന മരീചിക തുടങ്ങിയവയെപ്പറ്റിയാവമ്മെന്ന് ഊഹിക്കുന്നു.

ശരിക്കും ബിലാലിന്റെ പിറന്നാളായിരുന്നു, ദത്തനൂടെ കേക്കു കട്ടണം എന്ന് സിദ്ധാര്‍ത്ഥനു വാശി. എന്നാ അങ്ങനെ തന്നെ.

തറവാടി വല്യമ്മായിമാരുടെ വാവ, നിതിന്‍ വാവ എന്നിവരെയും കണ്ടു. ഒരുപാടു കാലത്തിനു ശേഷം മീറ്റിനു വന്ന ഇത്തിരിവെട്ടം, സമീഹ തുടങ്ങിയരെയും കിട്ടി. അപ്പുവിട്ട പടം കണ്ടപ്പോള്‍ ഞാന്‍ പച്ചാനയാണെന്നു കരുതിയത് ഷാരുവായിരുന്നെന്ന് മനസ്സിലായി.

അതുല്യാമ്മ അടുത്ത രണ്ടുവര്‍ഷം യൂയേയി മീറ്റിനുണ്ടാവില്ലത്രേ. അതെന്തരായാലും ശര്‍മ്മാജി കൃത്യമായി എത്തണം, കുട്ടികളൊത്തു കളിക്കണം. ഇതുവരെ നടന്ന സകല ബ്ലോഗേര്‍സ് കൂടിക്കാഴ്ച്ചയിലും മുടങ്ങാതെ നടന്ന ഈ ഐറ്റം ഇല്ലെങ്കില്‍ എന്തരോ കുറവുപോലെപോലെ തോന്നും.

കുറുമാന്റെ തല കണ്ട് തലകറങ്ങി ഒരിടത്തിരിക്കുമ്പഴേക്ക് ദത്തന്‍ വന്നു മേലേക്കു ചൂണ്ടി "സാര്‍"- എന്നുവച്ചാല്‍ സ്റ്റാറൊക്കെ ഉദിച്ചു ഇനിയെങ്കിലും വീട്ടില്‍ പോകാം എന്ന്.

അങ്ങനെ ഞങ്ങളിങ്ങു പോന്നു.
ഇത്രയും പേരെ വിളിച്ചു കൂട്ടി പരിപാടി നടത്തിയ അഗ്രജനും ശാപ്പാട് കൊണ്ടുവന്ന എല്ലാവര്‍ക്കും നന്ദി.

14 comments:

കാര്‍വര്‍ണം said...

"കുറുമാന്റെ തല കണ്ട് തലകറങ്ങി ഒരിടത്തിരിക്കുമ്പഴേക്ക് "njan athinodu yojikkunnilla.

Wig vachappo aa kuruman ji ye kanaan ennaaaaa glamour aayirunnu.

asooya padilla devetta.

പട്ടേരി l Patteri said...

:))

Shaf said...

സന്തോഷകരമായ മീറ്റായിരുന്നുവെന്നറിഞ്ഞതില്‍ സന്തോഷം..!

ഹരിയണ്ണന്‍@Hariyannan said...

മീറ്റാത്തോന്‍ മീറ്റ്യാ മീറ്റിന്റെ ആറാട്ട്!

:)

എന്നാ മീറ്റാരുന്നു? അടിപൊളി!
മീറ്റിനൊടുവില്‍ കുറുമാന്റെ വിഗ്ഗിന് തമനു ഒരു ഒടിഞ്ഞ വില പറഞ്ഞുപോലും!

മുസ്തഫ|musthapha said...

ഞങ്ങടെ നാട്ടില്‍ ‘അനാമത്ത് ചാവക്കാട് പോയ പോലെ’ എന്നാണ് പറയുക... ഇത് വേറെ ആരും പറഞ്ഞറിഞ്ഞതല്ല... എന്‍റെ വലിയ മാമന്‍ ഈ മോത്ത് നോക്കി പല്ലിറുമ്മി പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് :)

ഗ്ലൂക്കോസ് ലെവല്‍ അടിച്ച് കയറിയതില്‍ പിന്നെ ആദ്യായിട്ട് ഇന്നലെ ഒരു കഷ്ണം കേക്ക് കഴിച്ചു :)

അപ്പു ആദ്യാക്ഷരി said...

ദേവേട്ടാ കൊവലാന്റെ കഥ കലക്കി. ദേവരാഗ സ്റ്റൈലില്‍ ഉള്ള ഈ റിപ്പോര്ടും നന്നെ രസിച്ചു വായിച്ചു. നേരില്‍ കാണുവാന്‍ സാധിച്ചതില്‍ സന്തോഷം.

കരീം മാഷ്‌ said...

ദേവദത്താ അങ്കിളു പോയതിനു പിറകെയാണല്ലെ കേക്കു മുറിച്ചത്?

കട്ടി! കട്ടി!കട്ടി!!

Kalesh Kumar said...

ദത്തന്റെ പെര്സ്പക്റ്റീവില്‍ ദേവേട്ടന്‍ മീറ്റിനെക്കുറിച്ചെഴുതുമെന്നാ ഞാന്‍ പ്രതീക്ഷിച്ചിരുന്നത്....

ഇത് കലക്കി!

കുറുമാന്‍ said...

ദൈവമേ, എന്റെ തലേമ്മെ ആണല്ലോ എല്ലാവരുടേം നോട്ടം :)

ഉപ്പും മുളകും ഉഴിഞ്ഞിടീക്കണോ ദേവേട്ടാ..

ചാഞ്ഞ് കീടക്കുന്ന തെങ്ങിലും, വിഗ്ഗ് വച്ച തലയിലും കേറാന്‍ എളുപ്പം എന്നാക്കേണ്ടി വരുമോ ചൊല്ല് :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

യ്യൊ യ്യൊ എന്നെ ആരും വിളിച്ചില്ലായേ......
ഈ പാവം മിന്നാമിന്നിയെ എന്താ ആരും വിളിക്കാഞ്ഞെ..?

ബിന്ദു കെ പി said...

എല്ലാവരേയും നേരില്‍ കണാന്‍ കഴിയാഞ്ഞതില്‍ വിഷമമുണ്ട്..

കനല്‍ said...

കേക്ക് കട്ടണ കാഴ്ച കലക്കി...
അതൊക്കെ വല്ലപ്പോഴും കിട്ടണ കാഴ്ചയാ ലൈവായിട്ട്...
അതും പ്രവാസിജീവിതത്തില്

സുല്‍ |Sul said...

"ചൈക്കിള്‍" ദത്തന്‍.
"ഹ ഹാ" ബിലാല്‍.
സൈക്കിളില്‍ പോയാല്‍ ഇതിലും വേഗം എത്താം എന്നായിരിക്കും ലവന്മാര്‍ പറഞ്ഞത്. ഒരിഞ്ച് വീതം ആണ്‌ മിനുട്ടില്‍ വണ്ടികള്‍ നീങ്ങുന്നത്.

ആടിപൊളി:)
-സുല്‍

ഏറനാടന്‍ said...

ഹഹഹ മീറ്റിലെ വിറ്റ്..