Sunday, March 30, 2008

അനോണികളുടെ പ്രസക്തി യൂയേയി മീറ്റില്‍

തറവാടി: അതെന്തിനാ അനോണിയായി കമന്റിടുന്നതു് അവരവരുടെ പേരിലങ്ങിട്ടാല്‍ എന്താണു കുഴപ്പം?
കൈപ്പള്ളി: അല്ലല്ല അനോണികള്‍ക്കു പ്രസക്തിയുണ്ടു്. പറയാം...

യൂയേയി ട്രാഫിക് നിയമങ്ങള്‍ക്കും അതിനെ ഒട്ടും മാനിക്കാത്ത ട്രാഫിക്കിനും എതിരേ വണ്ടിയോടിച്ചു് മീറ്റരങ്ങിലെത്തിയതിനും, അതുല്ല്യാമ്മ സ്നേഹപൂര്‍വം കൊണ്ടു വന്നു നിരത്തിവച്ച ഉഴുന്നുവടകള്‍ കണ്ണില്‍പ്പെടുന്നതിനും ഇടയ്ക്കുള്ള സമയം കൊണ്ടു് എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞ സംഭാഷണ ശകലമാണു് മുകളില്‍.

ബ്ലോഗര്‍മ്മാരുടെ നിരന്തര ആക്രമണങ്ങള്‍ക്കു വിധേയമായി വൃത്താകൃതിനഷ്ടപ്പെട്ട ഉഴുന്നുവടകളിലെ തുളകള്‍ക്കിടയിലൂടെ മെമ്മറി പയ്യന്മാര്‍ പുറകോട്ടോടി, ഇപ്പറഞ്ഞതിന്റെ ബാക്കി ഭാഗം പൂരിപ്പിച്ചു.

സമയം: വിശാലന്റെ നല്ല സമയം
സ്ഥലം: കൊടകരപുരാണം പ്രകാശന ചടങ്ങു്. കരീം മാഷെടുത്ത ചിത്രം ശ്രദ്ധിക്കൂ.മുഖവുരിക്കാന്‍ മൈക്കു പിടിച്ച വിത്സന്‍ മുഖവുരയും കഴിഞ്ഞു് ബഹുകാതം സഞ്ചരിക്കുന്നതു കണ്ടു് വേദിയിലിരുന്നവര്‍ അസ്വസ്ഥരായി. മൈക്കു വേറൊന്നു് കാശുകൊടുത്തു് വാങ്ങേണ്ടിവരുമോ എന്നു് ആശങ്കിച്ചിരിപ്പാണു് ഈയുള്ളവനടക്കമുള്ളവര്‍. കൈപ്പള്ളി എന്നെ നോക്കി. ഞാന്‍ പിരിവു വേണെങ്കിലിടാം എന്നു ദയനീയമായി പറഞ്ഞു. പിന്നെ കണ്ടതു് കക്ഷിയുടെ കാലു് വിത്സന്റെ കാലുമായി ബന്ധം സ്ഥാപിക്കുന്നതാണു്. വിത്സനു് ഒരു ചവിട്ടു കൊടുത്ത ശേഷം എന്നെ നോക്കി ഒരു ചിരി. എന്നിട്ടു പറഞ്ഞു “ഞാനൊരു അനോണി കമന്റിട്ടു”. അതു കൊണ്ടാണോ എന്നറിയില്ല, വിത്സന്‍ വിരമിച്ചു. വളരെ വിഷമിച്ചു് വേറേയാര്‍ക്കോ മൈക്കു കൊടുത്തു.
...

ആഹാരസാമഗ്രികള്‍ ഒന്നെണ്ണിത്തിട്ടപ്പെടുത്തുമ്പോഴേക്കും നേരം ഇരുട്ടാ‍റായി. കേക്കു മുറിച്ചു് ആര്‍ക്കൊക്കെയോ കൊടുത്തു് ദേവനേയും കൂട്ടി തിരിഞ്ഞു നടന്നു. ഇതിനിടയില്‍ ആരെയൊക്കെയോ കണ്ടു. അഗ്രജന്‍ ക്ഷീണിച്ചിരിക്കുന്നു. സുല്ലു് വണ്ണം വച്ചു. അതുല്യ അടുത്തമീറ്റിനുണ്ടാവില്ലെന്നു പറഞ്ഞു. കൈതമുള്ളിനു കൈ കൊടുത്തോ എന്നോര്‍മ്മയില്ല. വിശാലന്‍ പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹന്‍ലാലിനെ പോലെ വന്നു് റ്റാറ്റ പറഞ്ഞു. സൂര്യന്‍ വീട്ടീപ്പോയി.

18 comments:

സിദ്ധാര്‍ത്ഥന്‍ said...

സത്യമായിട്ടും ഈ ബ്ലോഗിലെ നൂറാമത്തെ പോസ്റ്റിടണമെന്നു് ഉദ്ദേശിച്ചിട്ടതല്ല!

എന്നെ വിശ്വസിക്കൂ!

;)

കരീം മാഷ്‌ said...

അണോണി അഭിപ്രായങ്ങള്‍ അടിസ്ഥാനപരമായി ഒരിക്കലും അണോണിമിറ്റി അല്ലന്നും അതിന്റെ ഉത്ഭവം കുറച്ചു പരിശ്രമത്തിന്റെ ഫലമായി വ്യക്തമാവുന്നതാണ്‌ എന്നും "കൈപ്പള്ളി" വ്യക്തമാക്കിയപ്പോള്‍ "തറവാടി" ചോദിച്ച മറുചോദ്യത്തിനു നല്ല പ്രസക്തി തോന്നി.
"എന്നാ പിന്നെ അണോണിമസ്സായി എഴുതുന്നതെന്തിനാണ്‌. എന്തു കൊണ്ടു തുറന്നെഴുതിക്കൂടാ?"
അതിനു കൈപ്പള്ളി കൊടുത്ത ഉത്തരം ശ്രദ്ധേയമായി തോന്നി.
ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലകാലത്തേക്കും സന്ദര്‍ഭത്തിലേക്കുമായി ചുരുങ്ങിയ സമയം മാത്രം അണോണിമിറ്റി ആവശ്യമായി വരും.
(ഒരു സ്വീഡിഷ്‌ വാര്‍ത്ത നെറ്റില്‍ വന്നതു വായിച്ചതു ആ നിമഷം ഞാന്‍ ഓര്‍ത്തു.ഒരു ന്യായാധിപന്റെ ഭാര്യയെ വശീകരിച്ചു കോടതി വിധിയില്‍ സ്വാധീനം നടത്തുന്ന ഒരു വിടനെക്കുറിച്ചുള്ള വിവരം നല്‍കിയതു ആ വീട്ടിലെ വേലക്കാരി അണോണിമസായി പുറം ലോകത്തിനു കൊടുത്ത വാര്‍ത്താശകലങ്ങളുലൂടെയായിരുന്നു.പൂര്‍ണ്ണവിവരങ്ങള്‍ കിട്ടുന്നതു വരെ അവരുടെ അണോണിമിറ്റിയും അവിടത്തെ ജോലിയും നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതു രഹസ്യാന്വേഷണ സംഘത്തിനും അവിടത്തെ ഒരു "ഇന്‍വസ്റ്റിഗേഷന്‍ ബൈ പബ്ലിക്‌" ബ്ലോഗിനും അനിവാര്യമായിരുന്നത്രേ!)
ഞാനും പ്രതികരിക്കുന്നു.

Kaippally കൈപ്പള്ളി said...

അജ്ഞാതചര്യ ആത്യവശ്യത്തിനു് മാത്രം ഉപയോഗിക്കേണ്ട ഒരു സൌകര്യമാണു്.

മലയാളം ബ്ലോഗില്‍ രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും പൊതുവെ കുറവാണു. ഏതാണ്ട് 2% ത്തില്‍ താഴെ മാത്രമെ ഉള്ളു.

സഹ ബ്ലോഗന്മാരെ തെറിവിളിക്കാനും, പിന്നെ പേണ്ണുങ്ങള്‍ വീട്ടുകാരെ പേടിച്ച് എഴുതുന്ന ബ്ലോഗിലും അജ്ഞാതചര്യ മലയാളം ബ്ലോഗില്‍ ഉപയോഗിച്ച് വരുന്നത്.

അല്ലതെ മത മൌലിക വാദികളുടെ ഭീഷണി ഭയന്നിട്ടോ, രാഷ്ട്രീയ ഗൂണ്ടകളെ ഭന്നിട്ടോ ഒന്നുമല്ല.

Iraqലും Egyptലും Saudiയിലുമുള്ള ബ്ലോഗന്മാരെ അപേക്ഷിച്ച് നമ്മള്‍ വെറും മൂട്ടകള്‍.

:)

..::വഴിപോക്കന്‍[Vazhipokkan] said...

:)

സിദ്ധാര്‍ത്ഥന്‍,

100 maark !!

ഇടിവാള്‍ said...

സിഡ് ;) 100 നു ആശംസ

തെറി വിളിക്കാന്‍ മാത്രന്‍ അനോണിയാവുന്നത് തെണ്ടിത്ത്രം.. പക്ഷേ ചില അവസരങ്ങളില്‍ മനസ്സിലെ അഭ്പ്രായം തുറക്കാന്‍ അനോണി തന്നെ ശരണം!

എനിക്ക് പണ്ടൊരു അനോണി ബ്ലോഗുണ്ടാര്‍ന്നു!
കൈപ്പള്ളിക്ക് അത് അറിയേം ചെയ്യാം.. ;) അബദ്ധത്തില്‍ അങ്ങേരതു പിടിച്ചു പോയി.. കൈപ്പള്ളിക്കു മാത്രല്ല, മറ്റു പലര്‍ക്കും അറിയാം.. (എന്റെ വി.എം എന്ന ബ്ലോഗല്ല കേട്ടോ.. വ്വേറേ ഒരെണ്ണം.. പഴയത്..!)

പക്ഷേ അതൊരു തെറിവിളിക്കാനുള്ള ഐഡിയായി ഞാന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ല!

അനോനിമിറ്റിയുടെ ഡിഗ്നിറ്റി കാത്തു സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍ അനോണി നല്ലതു തന്നെ..

അല്ലാന്റു തന്തക്കും തള്ളക്കും വിളിക്കാന്‍ അനോണി വേണോ.. എതേലും ഒരൈഡി അങ്ങു ഒണ്ടാക്കിയാല്‍ പോരേ?>

ദേവന്‍ said...

അവനവന്റെ പേരില്‍ എഴുതുമ്പോ ഇന്റേര്‍ണല്‍ കണ്ട്രോള്‍ തനിയേ വന്നോളും. കൊള്ളാവുന്ന ഒരണോണിയായിരിക്കല്‍ ഭാരിച്ച ഉത്തരവാദിത്തം തന്നെ സിദ്ധാര്‍ത്ഥാ.

Sharu.... said...

ഞാന്‍ വന്നു ;വായിച്ചു...അങ്ങനെ എന്തോ ഒന്ന് ഞാനും കേട്ടു മീറ്റിന് വന്നപ്പോള്‍. എന്തായാലും നൂറിന് ആശംസകള്‍ :)

തമനു said...

ബ്ലോഗില്‍ അനോണിമിറ്റി സൂക്ഷിക്കുന്നതില്‍ എന്താ കുഴപ്പം...? എന്തൂ നോണിയാണെങ്കിലും (അ ഓര്‍ സ) അവരുടെ എഴുത്തിനെപ്പറ്റി മാത്രം നമ്മള്‍ ചിന്തിച്ചാല്‍ പോരെ... അല്ലാതെ കൈപ്പള്ളി എന്നാല്‍ പണ്ട് മുടി നീട്ടിയ ആളാരുന്നെന്നും, കുറുമാനെന്നാല്‍ ഇപ്പൊ മുടി വച്ച ആളാണെന്നും, തമനു എന്നാല്‍ മുടിയില്ലെങ്കിലും ഇവരേക്കാള്‍ സ്മാര്‍ട് ആണെന്നും ഒക്കെ എന്തിന് അറിയണം..?.

അറിഞ്ഞിരുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. പക്ഷേ അറിഞ്ഞില്ലേലും ഒരു കുഴപ്പവുമില്ല,നമ്മള്‍ നമ്മുടെ കുഞ്ഞിനേം കൊണ്ട് അനോണിയുടെ കുഞ്ഞിനേ കെട്ടിക്കാത്തിടത്തോളം കാലവും, പിന്നെ നമ്മള്‍ അനോണിക്ക് കാശ് കടം കൊടുക്കാത്തിടത്തോളം കാലവും. :)

അനോണിയായി വന്ന്‌ തെറിവിളിക്കുന്നത് ഓരോരുത്തരുടെ സംസ്കാരം..

ഓടോ : ഈ നൂറാം പോസ്റ്റ് അടിച്ചു മാറ്റിയ സിദ്ദുവിനെ സത്യത്തില്‍ ഒന്നു തെറിവിളീക്കേണ്ടതല്ലേ..? ഒന്ന് അനോണിയായി വരാം.. :)

സുല്‍ |Sul said...

“This blog does not allow anonymous comments. “
അല്ലെങ്കില്‍ ശരിയാക്കാമായിരുന്നു.

പിന്നേയ് 100നാശംസകള്‍.

-സുല്‍

അഗ്രജന്‍ said...

നൂറിനാശംസകള്‍... അതിലെന്‍റെ വിഹിതം ഞാനാദ്യമേ ഇങ്ങെടുത്തു :)

വല്യമ്മായി said...

നൂറാം പോസ്റ്റിനാശംസകള്‍

തറവാടി,വല്യമ്മായി

അഗ്രജന്‍ said...

ദേവന്‍ said...
കൊള്ളാവുന്ന ഒരണോണിയായിരിക്കല്‍ ഭാരിച്ച ഉത്തരവാദിത്തം തന്നെ സിദ്ധാര്‍ത്ഥാ.


ദേണ്ടെ, ന്‍റെ ചെവി... ഞാനാരോടും പറയൂലാ, ഏതാ ദേവേട്ടന്‍റെ അനോണി ഐഡി :)

കാവലാന്‍ said...

അനോണിമിറ്റി കുടുക്കു പൊട്ടിയ ട്രൗസറു പോലെ ആരെങ്കിലും പിടിച്ചുവലിച്ചാല്‍ അഴിഞ്ഞു പോവുന്നതാണെന്ന് അനോണിബാല്യങ്ങള്‍ക്ക് അറിയുമോ എന്തോ.

"Iraqലും Egyptലും Saudiയിലുമുള്ള ബ്ലോഗന്മാരെ അപേക്ഷിച്ച് നമ്മള്‍ വെറും മൂട്ടകള്‍."

വെറുതെയല്ല നല്ല ചര്‍ച്ചകള്‍ നടക്കാതിരിക്കുന്നതെന്ന്! ഇരുണ്ട ഏതാനും പോടുകളെക്കുറിച്ച് എന്തു ചര്‍ച്ച?

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

സിദ്ധാര്‍ത്ഥജീ നൂറടിച്ചല്ലേ. കീപ്പിറ്റപ്പ്! അനോണിക്കിട്ട് കൊട്ടുകൊടുത്ത് ഈ നൂറിനൊരു സ്പെഷ്യല്‍ ഹാറ്റ്സ് ഓഫ്!!

-സു‍-|Sunil said...

"സമയം: വിശാലന്റെ നല്ല സമയം"
അതെന്താ സിദ്ധൂ ഇങനെ? ഇപ്പ്പോള്‍ സമയം മോശമാണോ എന്നു ചോദിക്കാന്‍ തോന്നും.
-സു-

-സു‍-|Sunil said...

ഒരോരോ സംശയങ്ങള്‍!

സിദ്ധാര്‍ത്ഥന്‍ said...

-സു- വിശാലന്റെ കൈയിലിരിക്കണ അടി കൂടെ വാങ്ങിത്തരണം ല്ലേ?

നൂറടിക്കു് ആശംസിച്ചവര്‍ക്കും. അനോണി ധര്‍മ്മം നിര്‍വചിക്കാന്‍ ശ്രമിച്ചവര്‍ക്കും നന്ദി.

അനോണിമിറ്റി ഒരു ടൂളാണു്. അതു് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാത്തവരാണു് നമ്മളില്‍ പലരും. ബ്ലോഗും ഒരു ടൂളാണു്. ഏറെ ഫലപ്രദമായി അതുപയോഗിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.

തറവാടി said...

നന്ദി ;)