Saturday, March 15, 2008

ബ്ലോഗേര്‍സ് മീറ്റ് (യു.എ.ഇ.) 2008

മിനിമം മൂന്ന് പോസ്റ്റെങ്കിലും ഇട്ടാലേ ബ്ലോഗേര്‍സ് മീറ്റ് നടത്തൂ എന്നത് ഞങ്ങള്‍ യു.എ.ഇ.ക്കാരുടെ ഒരു ചെറിയ നിര്‍ബ്ബന്ധാ… :)

ദേ… യു.എ.ഇ. ബ്ലോഗേര്‍സ് മീറ്റ് 2008 - മൂന്നാമത്തെ പോസ്റ്റ്!

21 മാര്‍ച്ച് ദുഃഖവെള്ളിയാഴ്ചയായിരിക്കും എന്നതിനാല്‍ മാര്‍ച്ച് 28-ആം തിയ്യതിയിലേക്ക് പരിപാടി നിശ്ചയിക്കാം എന്ന് കരുതുന്നു...

അപ്പോ അതങ്ങട്ട് ഒറപ്പിക്കല്ലേ...?

സ്ഥലം മുമ്പ് നമ്മള്‍ പറഞ്ഞപ്രകാരം ദുബായിലെ മുശ്രിഫ് പാര്‍ക്ക് തന്നെ.

എല്ലാവരും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക. ഇനി ബാക്കിയുള്ളത് 13 ദിവസങ്ങള്‍ മാത്രം!

മുന്‍പിട്ട രണ്ട് പോസ്റ്റുകളിലൂടെ മീറ്റില്‍ പങ്കെടുക്കാന്‍ താത്പര്യവും സന്നദ്ധതയും അറിയിച്ചവര്‍:-
01- അതുല്യ
02- കൈതമുള്ള്
03- അപ്പു
04- കുറുമാന്‍
05- ശിവപ്രസാദ്/ മൈനാഗന്‍
06- ദില്‍ബാസുരന്‍
07- ഇത്തിരിവെട്ടം
08- അഭിലാഷങ്ങള്‍
09- മുസാഫിര്‍
10- സുല്‍
11- ആഗ്നേയ
12- ബഷീര്‍ വെള്ളറക്കാട്
13- സിമി
14- പൊതുവാള്‍
15- കൈപ്പള്ളി
16- ദേവന്‍
17- ഷാരു
18- കണ്ണൂസ്
19- കുറ്റ്യാടിക്കാരന്‍
20- നജൂസ്
21- മുസിരിസ്/ അജിത്ത് പോളക്കുളത്ത്
22- രാധേയന്‍
23- ഉഗാണ്ട രണ്ടാമന്‍
24- ഇളംതെന്നല്‍
25- ചുള്ളിക്കാല ബാബു
26- തമനു
27- വിശാലമന‍സ്കന്‍‍
28- കരീം മാഷ്
29- സാക്ഷി
30- പട്ടേരി
31- തറവാടി
32- വല്യമ്മായി
33- സുഹൈര്‍
34- അഗ്രജന്‍

പുതുതായി ഹാജര്‍ വെച്ചവര്‍:-
35- സമീഹ
36- കാവലാന്‍
37- രാജീവ് ചേലനാട്ട്
38- ഷഫീര്‍
39- ബൈജു സുല്‍ത്താന്‍
40- അനില്‍ശ്രീ
41- നിതിന്‍ വാവ
42- സാല്‍ജോ
43- അനില്‍ ഫുജൈറ
44- സിദ്ധാര്‍ത്ഥന്‍
45- വഴിപോക്കന്‍
46- സങ്കുചിതമനസ്കന്‍
47- ഹരിയണ്ണന്‍
48- കനല്‍
49- ചന്ദ്രകാന്തം
50- ഷംസ്
51- പച്ചാന
52- മിന്നാമിനുങ്ങ്
53- ഭടന്‍

=================

പലരുടേയും അഭിപ്രായങ്ങള്‍ മാനിച്ച് നമ്മള്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ദിവസം: 28 മാര്‍ച്ച് വെള്ളിയാഴ്ച
വേദി: ക്രീക്ക് പാര്‍ക്ക് - ദുബായ്
സമയം: ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ വൈകീട്ട് 7 മണി വരെ.
ഭക്ഷണം: ലഘുഭക്ഷണം
പാര്‍ക്ക് പ്രവേശന നിരക്ക്: തല ഒന്നുക്ക് 5 ദിര്‍ഹം

ആരെങ്കിലും എന്തെങ്കിലുമൊക്കെ ഭക്ഷണങ്ങള്‍ കൊണ്ട് വരികയാണെങ്കില്‍ സസന്തോഷം സ്വാഗതം :)

215 comments:

1 – 200 of 215   Newer›   Newest»
മുസ്തഫ|musthapha said...

അപ്പോ അതങ്ങട്ട് ഒറപ്പിക്കല്ലേ...?

G.MANU said...

മീറ്റിനു തേങ്ങാ ആശംസകള്‍
{{{{{{{{ഠേ..............}}}}}

തറവാടി said...

ദെന്താ അഗ്രജാ , മ്മള് തമ്മില്‍ തെറ്റുണ്ടെന്നു കരുതി പൊതു പരിപാടീന്നും മാറ്റിനിര്‍‌ത്തണോ,

ന്നാളല്ലെ ആ കൈപ്പള്ളിയേ ക്കൊണ്ട് ങ്ങളൊരു ഡാറ്റാ ബേസൊക്കെണ്ടാക്കീട്ട് അതില്‍ പേര് ചേര്‍ക്കാനും മറ്റും പറഞ്ഞത് അതുപ്രകാരം അതില്‍ ചേര്‍ക്കേം ചെയ്തു

ന്നിട്ടിപ്പോ ഇതില് പേരൂല്ല ദപ്പോ ആ മീറ്റല്ലെ?

മുസ്തഫ|musthapha said...

ഓണ്‍ലൈന്‍ ഷീറ്റില്‍ ഒപ്പ് വെച്ചവരേയും ചേര്‍ത്തിട്ടുണ്ട്...

ആദ്യം ചേര്‍ക്കാന്‍ വിട്ട് പോയത്... ക്ഷമീര് :)

Aluvavala said...

ഹൊ! ഞാനെന്തിനാ ഈ സൗദിയിലേക്കു പോന്നത്?
പിന്നെ ഈ ബ്ലോഗേഴ്സ് മീറ്റ് വല്യ രസോന്നൂണ്ടാവൂല്ല അല്ലേ?..അയ്യേ..ഞാനില്ല...!

മീറ്റിന് എല്ലാവിധ ആശംസകളും..!

പിന്നേ.. മീറ്റിന് നല്ലത് ബീഫാ....! മൊളകിട്ട് വരട്ടി അങ്ങനെ..ഓഹ്ഫ്...!

ഭാവുകങ്ങള്‍..

ആലുവവാല!

Mubarak Merchant said...

ഇന്‍ശാല്ലാഹ്..
ചില കാര്യങ്ങള്‍ ഒത്തുവന്നാല്‍ ഞാനൌം പങ്കെടുക്കും ഇത്തവണ യൂഏയി മീറ്റില്‍.

ബൈജു സുല്‍ത്താന്‍ said...

ഞാന്‍ വൈകിപ്പോയൊ..ഉവ്വോ..എല്ലായേയും ഒന്നു കാണാമല്ലോ..ഇതുവരെ അക്ഷരങ്ങളിലൂടെ അറിയപ്പെടുന്നവരെ...

മുസ്തഫ|musthapha said...

ഇല്ല, ബൈജു ഒട്ടും വൈകിയിട്ടില്ല... നമ്മള്‍ കൂടാന്‍ പോകുന്നതേയുളളു.

അക്ഷരങ്ങളിലൂടെ അറിയുന്നവരെ നേരിട്ട് കാണല്‍ - അത് തന്നെയാണ് നമ്മളുദ്ദേശിക്കുന്നതും :)

കാവലാന്‍ said...

കാവലാന്‍

Rajeeve Chelanat said...

ഇന്നാണ് കണ്ടത്. പങ്കെടുക്കാന്‍ താത്പര്യം.

Shaf said...

ഇന്നാണ് കണ്ടത്. പങ്കെടുക്കാന്‍ താത്പര്യം.

മുസ്തഫ|musthapha said...

കാവലാനേയും രാജീവിനേയും ഷഫീറിനേയും ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

മുസ്തഫ|musthapha said...

സോറി, ബൈജുവിനെ വിട്ട് പോയതാണ്

കുറുമാന്‍ said...

ഡേറ്റ് ഫിക്സായി, അപ്പോ ഇനി തീറ്റ ഫിക്സാക്കിയാല്‍ മതി അല്ലെ :)

വരൂന്നവര്‍ എന്തേലും ഉണ്ടാക്കി കൊണ്ട് വന്നാ മതിയോ അതോ ഒരുമിച്ച് എന്തേലും ഓര്‍ഡര്‍ ചെയ്യണോ അതോ അന്ന് നൊയമ്പാക്കണോ

krish | കൃഷ് said...

സകല ബ്ലോഗ് പുലികളും മീറ്റിനുണ്ടല്ലോ..
ഹമ്പോ, തൃശ്ശൂര്‍ പൂരത്തിന് എഴുന്നെള്ളുത്തിനുള്ള ആനകളുടെ ലിസ്റ്റ് പോലുണ്ടല്ലോ.

ഇതൊക്കെ കണ്ടിട്ട് നുമ്മക്കും യു.ഏ.ഇ.ബ്ലോഗ് മീറ്റില്‍ (മീറ്റ്+ഈറ്റ് ഉണ്ടാ‍വുമല്ലോ) പങ്കെടുക്കാന്‍ കൊതി. ആരേലൂം വിസയും ബീമാനടിക്കറ്റും സ്പോണ്‍സര്‍ ചെയ്താല്‍ അത് നിരാകരിക്കുന്നതെങ്ങിനെ എന്നാ ആലോചന.

ന്തായാലും മീറ്റ് ഭംഗിയാകട്ടെ.(കഴിക്കണതും കൂടണതും).
ആശംസകള്‍!!!!!!!!!!

ദിലീപ് വിശ്വനാഥ് said...

ബ്ലോഗേഴ്സ് മീറ്റിന് ആശംസകള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

YOU TOO UAE?????

നിങ്ങള് മീറ്റണ കണ്ടപ്പോ അസൂയകൊണ്ട് വിളിച്ചതാ

ആശംസകള്‍

Unknown said...

മീറ്റിന്
എല്ലാ ആശംസകളും നേരുന്നു

ഉറുമ്പ്‌ /ANT said...

എല്ലാ ആശംസകളും നേരുന്നു

ഏറനാടന്‍ said...

ജയ് യൂയേയീ മീറ്റ്!
ഒരായിരമായിരമായിരം അഭിവാദ്യങ്ങള്‍..
കൊടി പറക്കട്ടെ..
പൊടി പാറട്ടെ..
മീറ്റ് അടിപൊളിയാവട്ടെ..
വിസ്തരിച്ചൊരു മീറ്റ് റിപ്പോര്‍ട്ടും പടങ്ങളും കാത്തുകൊണ്ട്
ഒരു മുന്‍ കാല എമറാത്തിന്‍ ബ്ലോഗന്‍...

പ്രസീദ് (കണ്ണൂസ്) said...

ഒരു പക്ഷേ വരാന്‍ പറ്റിയേക്കില്ല എന്നു തോന്നുന്നു. അങ്ങിനെയാണെങ്കില്‍ മുന്‍‌കൂറായി എല്ലാ ആശംസകളും.

മുസ്തഫ|musthapha said...

ഭക്ഷണത്തിന്‍റെ കാര്യം, കാറ്ററിംഗ് സര്‍വ്വീസുകാരെ ഏല്പിക്കുന്നതാവും നല്ലതെന്ന് തോന്നുന്നു...

കണ്ണൂസ്‌ said...

കമന്റ് നമ്പ്ര ൨൨ (ഇരുപത്തി രണ്ട്) ഇട്ടത് കണ്ണൂസ് ആണ്‌. എന്തു കൊണ്ടാണ്‌ വൃത്തികെട്ട ഒരു രൂപം എന്ന് മനസ്സിലായില്ല. :(

ബഷീർ said...

അന്ന് ദുബായില്‍ വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല..
വന്നാലും വന്നില്ലെങ്കിലും വരുന്നതിനു മുന്നെ ആശംസകള്‍

അനില്‍ശ്രീ... said...

അബുദാബിയില്‍ നിന്നു ദുബായ് വരെ ആയതിനാലും രണ്ട് കിടാങ്ങളുടെ കാര്യം എന്താകുമെന്ന് അറിയില്ലാത്തതിനാലും ഉറപ്പില്ല. എങ്കിലും എല്ലാം ശരിയായാല്‍ എന്റെയും കുടുംബത്തിന്റെയും വരവ് പ്രതീക്ഷിക്കാം...

അനില്‍+പ്രിയ+ആദി+അച്ചു ...

തറവാടി said...

അബൂദബിയില്‍ നിന്നും ദുബായിലേക്ക് വരുന്നവര്‍ക്ക് ഇടക്കാലാശ്വാസത്തിന് ജബല്‍ അലിയില്‍‌ മ്മടെ വീട്ടില്‍ വരാം സ്വാഗതം :)

ബീരാന്‍ കുട്ടി said...

എന്റെ റബ്ബെ,

ഒരു തോക്ക്‌ കിട്ടിണെങ്കി ഇങ്ങളെ മുയ്‌വന്‍ ഞാന്‍ വെടിവെച്ച്‌ കെല്ലും അത്രക്ക്‌ ദേഷ്യണ്ട്‌ ഞമ്മക്ക്‌. ഒരു മീറ്റ്‌ പോയിട്ട്‌ ഒരു ബ്ലോഗറെ പോലും ഞമ്മള്‍ ഇവിടെ കണ്ടിട്ടില്ല. അല്ല, ഞമ്മക്കും ഒരു മിറ്റും ഈറ്റും സംഘടിപ്പിക്കനും കോഴി ബിരിയാണി തിന്നാനും പൂതിണ്ടല്ലോ. എന്നെങ്കിലും ഞമ്മളും ഒരു മീറ്റ്‌ നടത്തും അന്ന്, ഇങ്ങളോട്‌ ഞമ്മള്‍ പകരം ചോയ്ച്ചോളാ.

എല്ലാവിധ ഭാവുകങ്ങളും ആശംസകളും.

അഭിപ്രായ വൈരുദ്ധ്യം ആശയങ്ങളില്‍ മാത്രമാവട്ടെ. ഒരുകൂട്ടമായി ഒരുമിച്ച്‌ പറക്കാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു.

yousufpa said...

എന്തായി മീറ്റ് ...?
പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ദിവസം ക്രിത്യമായി അറിഞ്ഞിരുന്നില്ല.
ഉഷാറായൊ...അതൊ...കുളമായൊ ബൂലോകരെ....?

Nithin Shams said...

എന്നെക്കൂടി കൂട്ടുമൊ??

നിതിന്‍

തമനു said...

തറവാടി മാഷേ.... ഷാര്‍ജയില്‍ നിന്നും ദുബായിലേക്ക് വരുന്നോര്‍ക്കുള്ള എടക്കാലാശ്വാസം മീറ്റിനു വരുമ്പൊ കൊണ്ടു വന്നോളൂ... :)

Unknown said...

ഈ മീറ്റിന്റെ കുംഭകോണം.. ഐ മീന്‍ സാമ്പത്തിക വശം നിങ്ങള്‍ക്കൊക്കെ നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ തന്നെ കൈകാര്യം ചെയ്തോളാം. (വീടൊക്കെ ഒന്ന് റീപെയിന്റെ ചെയ്യണം എന്ന് വിചാരിച്ചതേ ഉള്ളൂ.) :)

മുസ്തഫ|musthapha said...

അത്ക്കന്‍:
ഇല്ല, കഴിഞ്ഞിട്ടില്ല, മാര്‍ച്ച് 28 നാണ്... കടന്ന് വരൂ... നമുക്ക് ഉഷാറാക്കാം :)

നിതിനെ കൂട്ടോന്നോ... അതെന്തൂട്ട് ചോദ്യണ്... എപ്പോ കൂട്ടീന്ന് ചോദിച്ചാ പോരേ :)




ദില്‍ബാ അങ്ങനെ നിര്‍ബ്ബന്ധം പിടിക്കരുത്... പത്ത് നാല്പത് പേര്‍ക്കുള്ളതൊക്കെ ഒറ്റക്ക് വഹിക്കാന്ന് വെച്ചാ... ഇനി നിര്‍ബ്ബന്ധാണേല്‍ നോ വിരോധം :)

ചുള്ളിക്കാലെ ബാബു said...

അയ്യോ!
മാര്‍ച്ച് 21ന് ഏതാണ്ട് ഒറപ്പിച്ചതാരുന്നു. ഇനിയിപ്പൊ എന്താ ചെയ്യാ?
28 വരെ കാത്തിരിക്യാ. അത്രന്നെ.

ദേവന്‍ said...

ഒരുപാട്‌ പുത്തന്‍ ചുണ്ടന്‍ ഇറങ്ങുന്ന വള്ളം കളിയാണല്ലോ. ആദ്യമായി മീറ്റുന്നവര്‍ക്കെല്ലാം സ്വാഗതം (അതു പറയാന്‍ ഞാന്‍ ആരുവ്വാ?)

ഫ്യുജൈറ ഇത്തവണ പൂജ്യം പ്രതിനിധികളെ അയക്കുകയാണോ? അനിലേട്ടന്‍, സുധച്ചേച്ചി, കണ്ണനുണ്ണികള്‍, ഇടങ്ങള്‍ ഒക്കെ എവിടപ്പാ?

അജ്മാനില്‍ മുസാഫിര്‍ ബാബു മാഷ്‌ മിസ്സിംഗ്‌. ദില്‍ബാ, ഒന്ന് ശ്രദ്ധിക്കൂ.

ഷാര്‍ജ്ജയില്‍ സങ്കുചിതന്റെ അഡ്രസ്സില്ല. കുഴൂരിന്റെയും പെരിങ്ങോടന്റെയും അഡ്രസ്സുണ്ട്‌, ഇവിടെ ഹാജരില്ല.

ദുബായില്‍ ആന്റ്‌ ആന്റണി. സാല്‍ജോ, ഇബ്രു, നദീര്‍, എന്നിവരെ കാണാനില്ല. ആരെങ്കിലും ഒരന്വേഷണം നടത്തിക്കേ.

യൂയേയീമീറ്റാചാര്യന്‍ കലേഷ്‌ അനുഗ്രഹിക്കട്ടെ, മംഗളം

തറവാടി said...

"(അതു പറയാന്‍ ഞാന്‍ ആരുവ്വാ?)"

ദേവേട്ടാ , ഇത് ആദ്യമേ പറഞ്ഞതു നന്നായി അല്ലേല്‍ കാണാമായിരുന്നു ;)

തമനു said...

സാല്‍ജോ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്...

അഗ്രജാ അതൂടൊന്ന് അപ്ഡേറ്റിക്കേ..

ദുബായില്‍ ഒരു സിദ്ധാര്‍ത്ഥ മഹാ രാശാവ് ഉണ്ടാരുന്നല്ലോ ... അങ്ങേരേം കാണുന്നില്ല. (കഴിഞ്ഞ മീറ്റിന് വന്ന് നല്ല പോളിംഗാരുന്നു..). ബോധി വൃക്ഷമാണെന്ന് കരുതി വല്ല ഈന്തപ്പനേടെ കീഴിലും ഇരിപ്പുണ്ടോന്ന് ഒന്നു നോക്കുമോ ദേവേട്ടാ..

ഏറനാടന്‍ said...

ദേവേട്ടാ നദീര് നാട്ടില്‍ എവിടേയോ മുങ്ങിനടക്കുന്നുണ്ട്. കൈയ്യില്‍ കിട്ടിയിട്ടില്ല.

അഗ്രജന്‍ പ്രസിഡണ്ടേ... :) ഇത്രേം മെമ്പര്‍മാര്‍ ഒത്തൊരുമിച്ചാല്‍ കേരളാ പ്രതിനിധിയായിട്ട് അവിടെ എത്തുവാന്‍ ഞമ്മള്‍ക്ക് (ഏകവചനം) കയിഞ്ഞേനേം... അല്ലെങ്കില്‍ ഏതേലും ചാനലില്‍ ലൈവ് ആയി ഇങ്ങളെയെല്ലാരേം കാണിച്ചാലും മതിട്ടാ...

മുസ്തഫ|musthapha said...

ദേവേട്ടാ,

അനിലേട്ടന്‍ പരമാവധി എത്താനായി ശ്രമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

തമനു,
സിദ്ധാര്‍ത്ഥന്‍ 100% ഉറപ്പ് പറഞ്ഞിട്ടുണ്ട്.
ബോധിവൃക്ഷം മുശിരിഫ് പാര്‍ക്കിനടുത്തെങ്ങോ ആണ് :)

സാല്‍ജോയെ ആഡിക്കഴിഞ്ഞു...

മീറ്റില്‍ പങ്കെടുക്കാന്‍ വളരെയധികം താത്പര്യം അറിയിച്ചിരുന്ന ആഗ്നേയയ്ക്ക് പരിപാടിക്ക് വരാന്‍ പറ്റാതെ വന്നിരിക്കുകയാണ്. വരില്ല എന്നറിയിച്ചിട്ടുണ്ട്.

ശ്രീ said...

എല്ലാവര്‍ക്കും ഒരിയ്ക്കല്‍ കൂടി ആശംസകള്‍!

സിദ്ധാര്‍ത്ഥന്‍ said...

തമനുവിന്റെ വിളികേട്ടൊരീന്തപ്പഴം അടര്‍ന്നു് സിദ്ധാര്‍ത്ഥന്റെ തലയില്‍ വീണു. സിദ്ധാര്‍ത്ഥന്‍ കണ്ണു തുറന്നു. യൂയേയി മീറ്റിനു താഴെ പേരും ഒപ്പും ഇട്ടു് കൃതാര്‍ത്ഥനായി. സംഭവത്തെ പില്‍ക്കാലത്തു് ആളുകള്‍ ബോധോദയം എന്നു വിശേഷിപ്പിക്കും.

ഓട്ടോ: വെന്യൂവില്‍ നിന്നും വളരെയടുത്താണു് നമ്മുടെ താവളം. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ സംഘാടകര്‍ സാധുവെ വിളിക്കാതിരിക്കാന്‍ മറക്കരുതു്. ;)

Unknown said...

അപ്പോള്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ എത്രയും പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കണം. വൈകിച്ചാല്‍ പറ്റില്ല. ഫുഡ് ഐറ്റംസ് കാറ്ററിങ്ങുകാരെ ഏല്‍പ്പിയ്ക്കാം. അവര്‍ക്ക് പാര്‍ക്കിന്റെ ഉള്ളില്‍ വന്ന് ഡെലിവര്‍ ചെയ്യാന്‍ പറ്റില്ലെങ്കില്‍ നമ്മള്‍ക്ക് പോയി പിക്ക് ചെയ്യാം. പാര്‍ക്കിന്റെ എന്റ്രി ഫീ കൂടാതെ മീറ്റിന്റെ പെര്‍ ഹെഡ് ചെലവ് 10-15 ദിര്‍ഹംസില്‍ കൂടുതല്‍ വരില്ല എന്നാണ് എനിക്ക് തോന്നുന്നത്. (നീയാരാടാ പുല്ലേ അത് തോന്നാന്‍ എന്ന് ചോദിക്കരുത് പ്ലീസ്. ഭക്ഷണകാര്യങ്ങളില്‍ ഞാന്‍ എപ്പോളും വളരെ ഇന്നവേറ്റീവ് ആണ്)

വേറെ എന്താണ് അറേഞ്ചെ ചെയ്യാന്‍ ഉള്ളത്? (പറഞ്ഞാല്‍ വേറെ ആമ്പിള്ളേര്‍ അറേഞ്ച് ചെയ്തോളുമല്ലോ എന്ന് കരുതി ചോദിച്ചതാണ്) :-)

ബിന്ദു കെ പി said...

ബൂലോകത്ത് അടുത്തിടെ മാത്രം എത്തിച്ചേര്‍ന്നതിന്റെ അപരിചിതത്വവുമായി നില്‍ക്കുന്ന എനിക്ക് മീറ്റിംഗില്‍ വന്ന് ‍എല്ലാവരേയും പരിചയപ്പെടണമെന്നുണ്ട്. പക്ഷെ സ്വന്തമായി വാഹനമില്ലാത്തതുകൊണ്ട് അബുദാബിയില്‍ നിന്ന് ദുബായ് വരെയുള്ള യാത്ര വലിയൊരു പ്രശ്നം തന്നെയാണ്. ഇമ്മിണി ദിര്‍ഹം പൊടിഞ്ഞു കിട്ടുന്ന സംഭവവും. ഷോപ്പിംഗ് ഫെസ്റ്റിവലിനു പോയതിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല! ചുരുക്കി പറഞ്ഞാല്‍ വരവ് നടക്കുമെന്ന് തോന്നുന്നില്ല.മീറ്റിന് എന്റെ എല്ലാവിധ ആശംസകളും മുന്‍ കൂറായി അറിയിക്കുന്നു..പങ്കെടുക്കാന്‍ കഴിയാത്തവരേയും തുടക്കക്കാരേയും ഓര്‍മ്മിക്കുമല്ലോ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഞാനും ഒരു യു.എ.ഇ പ്രജയാണു, കരാമയില്‍..
മീറ്റില്‍ വരണമെന്നുണ്ട്, കൂട്ടണേ അഗ്രജാ..

തറവാടി said...

ബിന്ദു ,

അബൂദാബിയില്‍ നിന്നും വരുന്ന മറ്റുള്ളവരുമായൊന്നലിചിച്ചാല്‍ തീരുന്നതല്ലെയുള്ളു :)

മുസ്തഫ|musthapha said...

..::വഴിപോക്കന്‍[Vazhipokkan]
താങ്കളുടെ പേര് ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട് ::)

മുസ്തഫ|musthapha said...

സമയത്തിന്‍റെ കാര്യം നമ്മള്‍ നേരത്തെ (ആദ്യപോസ്റ്റില്‍‍) പറഞ്ഞപോലെ തന്നെ ആവണോ (പത്ത് പതിനൊന്ന് മണിക്ക് തുടങ്ങി നാലഞ്ച് മണിയോടെ തീരുന്ന വിധത്തില്‍)അതോ എന്തെങ്കിലും മാറ്റങ്ങള്‍ വേണ്ടതുണ്ടോ

അനില്‍ശ്രീ... said...

തീയതി 28 ആണെങ്കിലും ആ സമയം കൂടി ഒന്നു തീരുമാനിച്ച് പറഞ്ഞിരുന്നെങ്കില്‍ അതനുസരിച്ച് യാത്രാ പരിപാടി അറേഞ്ച് ചെയ്യാമായിരുന്നു.. അബു ദാബിയില്‍ നിന്നു വരുന്നവര്‍ക്ക് ജബെല്‍ അലിയില്‍ ഒരു മീറ്റ് കൂടി അറ്റന്റ് ചെയ്യാന്‍ പറ്റുമോ എന്നു ആലോചിക്കണമല്ലോ.. അതിനാ..

പിന്നെ തിരികെ ഇവിടെ വരുന്ന സമയം കൂടി കണക്കു കൂട്ടിയിട്ട് വേണം എല്ലാം ഫിക്സ് ചെയ്യാന്‍... ആറ് മണിക്കെങ്കിലും മീറ്റ് കഴിയും എന്നുണ്ടെങ്കില്‍ (എന്റെ കാര്യം പക്കാ ആയിക്കഴിഞ്ഞാല്‍)ആര്‍ക്കെങ്കിലും ഒന്നു രണ്ട് പേര്‍ക്ക് സീറ്റ് ഓഫര്‍ ചെയ്യാന്‍ പറ്റും ... (8 മണി കഴിഞ്ഞാണ് ദുബായില്‍ നിന്നു തിരിക്കുന്നതെങ്കില്‍ വണ്ടി അബുദാബി എയര്‍പോര്‍ട്ട് വരെയേ കാണൂ...എനിക്ക് പത്തര മണിക്ക് എയര്‍പോര്‍ട്ടില്‍ എത്തണം)

തറവാടി said...

കൊയഞ്ഞല്ലോ ഭഗോതീ!

അഗ്രജാ ഒന്ന് പറയൂന്നൈ ( എങ്ങിനെയെങ്കിലും പറ്റാത്ത സമയമാക്ക് ;) )

അഗ്രജന്‍ said...

അഞ്ച് മണിയോടെ തന്നെ അവസാനിപ്പിക്കാന്‍ ശ്രമിക്കണം... എന്തായാലും ആറ് മണിയ്ക്കപ്പുറം പോകില്ല.

ഹരിയണ്ണന്‍@Hariyannan said...

അറിഞ്ഞില്ലാ...അണ്ണന്‍ അറിഞ്ഞില്ലാ...

ഇപ്പോ അറിഞ്ഞു.

ഞാനും ഉണ്ട്...ഹാജര്‍‌ര്‍‌ര്‍‌.....

അപ്പോ 28ന് നമ്മളും കാണും!

G.MANU said...

ആ ഹരിയണ്ണന്‍, അഭിലാഷന്‍ ഇവരൊക്കെ എവിടെ..
ഹാജര്‍ വപ്പിക്കൂ...പ്ലീസ്

അഗ്രജന്‍ said...

ഹഹഹ തറവാടി...

അനില്‍ശ്രീ... തറവാടി പെട്ടു... ഇനി വിട്ടേക്കരുത് :)

ഹരിയണ്ണന്‍@Hariyannan said...

മനൂ..മോനൂ..

അണ്ണന്‍ ആള്‍‌റെഡി എത്തി!!
പിടിച്ചുകേറ്റാന്‍ ആരുമില്ലേ?
ഒരു ടിക്കറ്റ്....

മുസ്തഫ|musthapha said...

ഹരിയണ്ണാ ഗാലറിയിലേക്കൊന്ന് സൂക്ഷിച്ച് നോക്കിക്കേ... ഹരിയണ്ണനവിടെ ഇരിപ്പുണ്ട് :)

അനില്‍ശ്രീ... said...

ഇങ്ങനെ പേടിക്കാതിരിക്കൂ... വണ്ടി ജബല്‍ അലി വഴി വരുന്നില്ല പോരേ... അബു ദാബിയില്‍ നിന്ന് അല്‍ ഐന്‍ വഴി ഷാര്‍ജയില്‍ വന്നിട്ട് മുഷ്രിഫ് പാര്‍ക്കില്‍ എത്താം എന്താ... ഒരിക്കല്‍ കൂടി പറയുന്നു എന്റെ കാര്യം പക്കാ ആയി കഴിഞ്ഞാല്‍ ഒരു ചെറിയ ഫാമിലിയെ വരെ "ഫ്രീ" ആയി സംഭവ സ്ഥലത്ത് എത്തിക്കാം. ...

അനില്‍ശ്രീ... said...

അഗ്രജാ.. ആ "കനല്‍" മൂസ വന്ന് ആദ്യത്തെ പൊസ്റ്റില്‍ വന്ന് ഹാജര്‍ വച്ചിട്ടുണ്ട്.. അത് കൂടി ഒന്ന് ചേര്‍ക്കണേ...

തറവാടി said...

എന്തായാലും പേടിച്ചുപോയി ഇനി അനില്‍‌ശ്രീ വന്നേ ഒക്കൂ :)

അതുല്യ said...

ഈ മീറ്റിനു ഞാന്‍ വരണോങ്കി ദേവന്റെ മൈക്കിലൂടെയുള്ള സ്വാഗത പ്രസംഗം ഉണ്ടാവണം.

ദില്‍ബനും കാറ്ററിങും ! എനിക്ക് വേണ്ടാ ഈ കാറ്ററിങ് ആളുകളു ചിക്കനും മട്ടണുമൊക്കെയിട്ട് കൂട്ടി കുഴച്ച ബിര്യാണി. ഞാന്‍ തൈര്‍ശാദം വിത് കൊണ്ടാട്ട മുളക് കൊണ്ട് വന്ന് കഴിച്ചോളാം.

ദില്‍ബുവേ ഏതാണ്ടെ കല്ല്യാണ തീയ്യതിയോട് (ഏപ്രില്‍ 20 നോട് അടുത്ത് പോരെ വീടിന്റെ പണിയൊക്കേ? അതിന്റിടയ്ക്ക് ഒരു കൊച്ചി മീറ്റുമുണ്ടാവണ ലക്ഷണമുണ്ട്. ഡോണ്ട് വറി, ശരിയാവും കണക്കുകളൊക്കേനും)

മക്കളെന്തോരുമുണ്ടെല്ലാം കൂടേ? ശര്‍മ്മാജിയ്ക് പീപ്പി വാങ്ങാന്‍ പോവാനുള്ളതാണു. അഗ്രൂവേ വാവകള്‍ടെ ഒരു ലിസ്റ്റ് പ്ലീസ്.

അപ്പു ആദ്യാക്ഷരി said...

അതുല്ല്ല്യേച്ചീ .. രണ്ടെണ്ണം..

എനിക്കും കൂടെ ഒരെണ്ണം വാങ്ങിയിരുന്നെങ്കില്‍.... !!

തമനു said...

ദേവന്റെ മൈക്കിലൂടെയുള്ള സ്വാഗത പ്രസംഗമോ.... !!!!

ദേവേട്ടന്‍ എയര്‍പോര്‍ട്ടിലെ പണി വിട്ട് ഇപ്പോ മൈക്ക് സെറ്റിന്റെ പണി തുടങ്ങിയാ....? !!!! :)

(എന്നെ തല്ലിയാലും ഞാന്‍ മീറ്റിനു വരും....:)

മുസ്തഫ|musthapha said...

മീറ്റില്‍ പങ്കെടുക്കാന്‍ താത്പര്യം അറിയിച്ചിട്ടുള്ളവരില്‍
- ബഷീര്‍ വെള്ളറക്കാട്
- habib
- കനല്‍
- ബൈജു സുല്‍ത്താന്‍
- അനില്‍ ശ്രീ
- നിതിന്‍
- വഴിപോക്കന്‍

എന്നിവരെ കോണ്ടാക്ട് ചെയ്യാന്‍ മെയില്‍ ഐഡിയോ ടെലഫോണ്‍ നമ്പറോ ഇല്ല.

ഇവര്‍ക്കും, ഇനിയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എന്നേയോ (050-6754125) ദില്‍ബാസുരനേയോ (050-8972301) തമനുവിനേയോ (050-6786800) വിളിക്കാവുന്നതാണ്.

അനില്‍ശ്രീ... said...

അയ്യോ ,,,ഇത് രണ്ടും ഉണ്ടേ... ഇ-മെയില്‍ തരട്ടെ...
anilkollad@gmail.com

അഭിലാഷങ്ങള്‍ said...

അതുല്യേച്ചീ... വാട്ട് യൂ മീന്‍...?

(ചേച്ചിക്ക് മീനൊക്കെ കൂട്ടാന്‍ തുടങ്ങിക്കൂടേന്ന്..! തൈര്‍ശാദം, കൊണ്ടാട്ട മുളക് ഇതൊക്കെ ഔട്ട് ഓഫ് ഫാഷനായി..)

വാട്ട് യൂ മീന്‍ ബൈ 'April 20'?

ദില്‍ബന്റെ കല്യാണമോ? ഒന്ന് ക്ലിയറാക്കാമോ? ഡാ ദില്‍ബാ.. നീ വല്ലതും ഒപ്പിച്ചോ? ‘ബാച്ചിലേഴ്സ് ക്ലബ്ബ്‘ വിട്ടുപോകുന്നവര്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടേ.... നീ അറിഞ്ഞില്ലേ?.. ങേ..!. ഇനിയിപ്പോ, ആ ഫൈന്‍ അടക്കാനാണോ ആവോ ഇവന്‍ ‘മീറ്റിന്റെ സാമ്പത്തിക വശം കൈകാര്യം ചെയ്തോളാം’ എന്ന് പറഞ്ഞത്?!

ദില്‍ബാ.. നീയെവിടെ..? April 20 ന്റെ നിഗൂഡത ഒന്ന് മാറ്റിത്താടാ ..ആകെപ്പാടെ അസൂയയായിട്ട്.... ഐ മീന്‍ ടെന്‍ഷനായിട്ട് ഇന്ന് ലഞ്ച് പോലും കഴിച്ചില്ല...

:-)

Nithin Shams said...

Pls update my email address:
nithinsmk@gmail.com

mob: 055 8491589 or 050 4564167

ദേവന്‍ said...

ലയാള്‍ ധ്യാനിച്ചത് ഈന്തപ്പനച്ചോട്ടിലായത് ഭാഗ്യം. വല്ല തെങ്ങിന്റെ മൂട്ടിലുമായിരുന്നേല്‍ എന്തായേനെ!

ദേവന്‍ said...

എന്റെ ശബ്ദം അടച്ചിരിക്കുവാ അതുല്യാമ്മോ, എന്താ മഞ്ഞ്..
സ്വാഗതപ്രസംഗം .. അടുത്ഗ്ത മീറ്റില്‍ ആകട്ട്

തമനു said...

മ്മടെ അഞ്ചല്‍ക്കാരന്‍ സ്ഥലത്തില്ലേ ....?

അതോ ഇത്രേം നീളമുള്ള ലിസ്റ്റില്‍ ഇടയ്കെവിടേലും ഉണ്ടോ...? ഞാന്‍ നോക്കീട്ട് കാണുന്നില്ല. ഒന്നു നോക്കീട്ട് പറയീന്‍... :)

ആന്റ് ആന്റണി നാട്ടില്‍ പോയിട്ട് വന്നില്ലേ ഇതു വരെ...?

G.MANU said...

മാന്‍ ഓഫ് ദി മീറ്റ്..വുമണ്‍ ഓഫ് ദി മീറ്റ്.. ഈ രണ്ടു ട്രോഫിയും സമ്മാനിക്കണം എന്നൊരു അഭ്യര്‍ഥനയുണ്ട്/

മുസ്തഫ|musthapha said...

കൂട്ടരെ,

മീറ്റില്‍ ഈറ്റാനുള്ളതിന് കാറ്ററിംഗ് സര്‍വ്വീസിനെ ആശ്രയിക്കണോ അതോ നമ്മള്‍ ഓരോരുത്തരും സ്വാശ്രയിച്ചാ മതിയോ?

അഭിപ്രായങ്ങള്‍ പോരട്ടെ...

ബഷീർ said...
This comment has been removed by the author.
ബഷീർ said...

my id
pbbasheer@gmail.com

ഉഗാണ്ട രണ്ടാമന്‍ said...

സ്തവയില്‍ നിന്നും ആരെങ്കിലും ഉണ്ടെങ്കില്‍ പറയെണെ...

ഉഗാണ്ട രണ്ടാമന്‍ said...

സത് വ

തമനു said...

ഭക്ഷണക്കാര്യത്തില്‍ നിലവില്‍ 3 ആപ്ഷനാണുള്ളത്.

1. ബാര്‍ബര്‍ ക്യോം..
2. സ്വാശ്രയ പദ്ധതി.
3. കേറ്ററിംഗം / ഹോട്ടല്‍ മീല്‍‌സ്

ഹാജര്‍ ബുക്ക് വിശ്വസിക്കാമെങ്കില്‍ ബ്ലോഗേഴ്സും കുടുംബവുമായി ഒരു 80 പേരെങ്കിലും (വേണ്ടാ ഒരു 60 ... അതുമല്ലെങ്കില്‍ 50) ഉണ്ടാവുമെന്ന് തോന്നുന്നു. ഇത്രയും പേര്‍ക്ക് ബാര്‍ബിക്ക്യൂവണമെങ്കില്‍ ഒരു രാവിലെ 8 മണിക്ക് തുടങ്ങേണ്ടി വരും. ചുടാന്‍ നില്‍ക്കുന്നോന്‍ നാട്ടിലെ റോഡ് പണിക്ക് ടാര്‍ ഉരുക്കാന്‍ നില്‍ക്കുന്നോന്റെ അവസ്ഥേലും ആയിപ്പോം..

സ്വാശ്രയ പ്രശ്നോം ആലോചിക്കാവുന്നതാണ്. നല്ലതുമാണ്. ധൈര്യമായി കഴിക്കാം എന്ന ഒരു ഗുണമുണ്ട്. ബാച്ചീസിനേം, ഫാമിലി കൂടെയില്ലാത്ത നോണ്‍-ബാച്ചീസിനേം ഒഴിവാക്കും (ഫുഡ് കൊണ്ട് വരുന്നതില്‍ നിന്ന് മാത്രം..) എന്നതിനാല്‍ അതിന് ഞാന്‍ ഫുള്‍ സപ്പോര്‍ട്ട്. പക്ഷേ ഓരോരുത്തരും ഒരു പത്തിരുപത് പേര്‍ക്കെങ്കിലും ഉള്ള ഐറ്റം കൊണ്ട് വരണ്ടേ..? അത്രയും ഉണ്ടാക്കാനുള്ള സെറ്റപ്പ് (പാത്രവും മറ്റും ) ഉണ്ടാവുമോ ഓരോരുത്തരുടേം വീട്ടില്‍...? ആ‍ാ.... :)

കേറ്ററിംഗ് പറഞ്ഞാല്‍ അവര്‍ പാര്‍ക്കിന്റെ അകത്ത് കൊണ്ട് തരുമോ ..? അതോ പടിക്കേന്ന് ചുമ്മണോ...?

എല്ലാരുമൊന്ന് ചിന്തിച്ചേ..











ഞാനിപ്പൊ ദേവേട്ടനോട് ഫക്ഷണക്കാര്യത്തെപ്പറ്റി ഒരു വിശദ ചര്‍ച്ച നടത്തിയതേ ഉള്ളൂ...

ചന്ദ്രകാന്തം said...

അഗ്രുജീ,
വരുന്നവരുടെ ലിസ്റ്റില്‍.. രണ്ട്‌ വലിയവരുടേയും, രണ്ട്‌ ചെറിയവരുടേയും എണ്ണം കൂടി ചേര്‍ത്തോളൂ..ട്ടൊ.
പിന്നെ ഭക്ഷണക്കാര്യത്തില്‍.....സ്വാശ്രയത്വത്തിനു വോട്ടു ചെയ്യുന്നു. ഐറ്റംസ്‌ തീരുമാനിച്ചിട്ട്‌, ഓരോ ഐറ്റവും രണ്ടോ, വേണമെങ്കില്‍ മൂന്നോ പേര്‍ ഉണ്ടാക്കിയാല്‍ അതൊരു ഭാരപ്പെട്ട പണിയാകില്ലല്ലൊ... (ആരെങ്കിലുമൊക്കെ ആ വഴിയില്‍ ഒന്നുകൂടി "കൂലംകഷായമായി" ആലോചിക്യാന്‍ തുടങ്ങ്യാല്‍.... ഉഷാറാക്കാം.)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഞാന്‍ ഇവിടെയുണ്ട്.. :)
cpdinesh@gmail.com

അഗ്രജ്സി നെ ഞാന്‍ വിളിക്കാം

കാവലാന്‍ said...

ഹെന്റമ്മോ!!!!! തീറ്റക്കാരുടെ ബഹളമാണല്ലോ! ആകെപ്പാടെ ഗ്രഹണിപ്പിള്ളേര് ചക്കക്കൂട്ടാന്‍ കണ്‍ട പോലെയായിത്തീര്വോ എന്തോ!.

"ബാച്ചീസിനേം,ഫാമിലി കൂടെയില്ലാത്ത നോണ്‍-ബാച്ചീസിനേം ഒഴിവാക്കും (ഫുഡ് കൊണ്ട് വരുന്നതില്‍ നിന്ന്
മാത്രം..)"

അതു ന്യായം. എന്നാലും ഓരോ ബോട്ടില്‍ വെള്ളവും,ഫ്രൂട്സ് ഐറ്റംസോ,ചിപ്സോ എന്തെങ്കിലും ബാച്ചീസ് കൊണ്ടുവന്നാല്‍ നന്നായിരിക്കില്ലേ.

"പക്ഷേ ഓരോരുത്തരും ഒരു പത്തിരുപത് പേര്‍ക്കെങ്കിലും ഉള്ള ഐറ്റം കൊണ്ട് വരണ്ടേ..?"

ഈകണക്കില്‍ വശപിശകുണ്ട് തമന്വോ.....

അമ്പതു പേരില്‍ പത്തുപേര്‍ പത്താള്‍ക്കുള്ളതെടുത്താല്‍ നൂറുപേര്‍ക്കുള്ളതായില്യേ?.ബാച്ചീസ്

മുന്‍പുപറഞ്ഞവയും,ഫാമിലീസ് (മൊത്തം എത്ര ഫാമിലീസ് ഉണ്ടാവാം?) കുറച്ചു ഭക്ഷണവും കരുതിയാല്‍ ചെറിയൊരാശ്വാസമാവില്ലേ?. ഡിസ്പോസിബിള്‍ പ്ലേറ്റ്സും വേണ്ടിവന്നേയ്ക്കാം.

മേമ്പൊടിയായി വല്ലകവിത ചൊല്ലലോ മറ്റോ ചേര്‍ക്കാവുന്നതാണോ?

അനില്‍ശ്രീ... said...

അമ്പത് തികയ്കാന്‍ വരുന്ന ആ ഭാഗ്യവാന്‍/ഭാഗ്യവതി ആരാണാവോ? ...ആരെങ്കിലും കടന്നു വരൂ.....

പിന്നെ സ്വാശ്രയ പദ്ധതിക്ക് പിന്തുണ നല്‍കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. ഉണ്ടാക്കാന്‍ പറ്റുന്ന സാധനങ്ങള്‍ ആരെങ്കിലും ഒക്കെ കൊണ്ടുവന്നിട്ട്, അതിന്റെ കൂടെ പൊറോട്ട, കുബൂസ്, ചപ്പാത്തി, തുടങ്ങിയ ഐറ്റംസ് പുറത്തു നിന്നു വാങ്ങിയാല്‍ പോരേ ...

ബൈജു സുല്‍ത്താന്‍ said...

ഇ-മെയില്‍ baiju.ma(അറ്റ്)alseer.com എന്നാണ്‌. അഗ്രജേട്ടാ...ഞാന്‍ വൈകാതെ തന്നെ താങ്കളെ വിളിക്കുന്നുണ്ട്‌..(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: കരുതിയിരിക്കുക)

shams said...

ദേ വൈകിയോ എന്നൊരു സംശയം ,
എന്നെക്കൂടി കൂട്ടണേ , വായിച്ചറിഞ്ഞവരെയൊക്കെ ഒന്നു കണ്ട് പരിചയപ്പെടാമല്ലൊ
shamsvkd@gmail.com

പച്ചാന said...

അഗ്രജനങ്കിള്‍ food നെ ക്കുറിച്ച് മാത്രം പറയാതെ sports എന്തെങ്കിലും include ച്യ്തൂടെ?

മുസ്തഫ|musthapha said...

ഷംസ്, താങ്കളെ ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

പച്ചാനേ... ഓകെ സ്പോര്‍ട്സ് ഇനങ്ങളായി നമുക്ക് ബണ്‍ തീറ്റ മത്സരം, തണ്ണിമത്തന്‍ തീറ്റ മത്സരം, ഇഡ്ഡലി തീറ്റ മത്സരം എന്നിവ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാവുന്നതാണ് :)

മുസ്തഫ|musthapha said...

അയ്യോ... പച്ചാനയെ ലിസ്റ്റില്‍ ചേര്‍ക്കാന്‍ വിട്ട് പോയിരുന്നു... ഇപ്പോ ചേര്‍ത്തു :)

ചുള്ളിക്കാലെ ബാബു said...

എവിടെയാ ഈ മുശ്രിഫ് പാര്‍ക്ക്? എനിക്കവിടേക്കുള്ള വഴിയറിയില്ല. ഷാര്‍ജയിലായിരുന്നെങ്കില്‍ കുറെയൊക്കെ അറിയാം. ദുബായില്‍, ഹൊ! എന്നും എപ്പോഴും തിരക്കല്ലേ?

ബൈജു സുല്‍ത്താന്‍ said...

മുഷ്രിഫ് പാര്‍ക്കിലേക്കുള്ള വഴി : "നമുക്ക് ചോദിച്ച് ചോദിച്ച് പോകാം !"
ദുബൈ വിമാനത്താവളത്തിനു(പ്രധാന) മുന്നിലൂടെ നേരെ വിടുക... അല്‍ കവ്വനീജ് എന്ന വഴികാട്ടി ഫലകത്തില്‍ നോക്കി മുന്നോട്ട് പോവുക..വിമാനത്താവളത്തില്‍‍ നിന്നും ഏതണ്ട് പത്തു പന്ത്രണ്ട് കിലോമീറ്റര്‍ ദൂരം പോകണം..അപ്പോള്‍ വലതു വശത്തായി കാപ്പിക്കളര്‍ നിറത്തില്‍ ഒരു വഴികാട്ടി കാണാം..അതു തന്നെ സ്ഥലം..

അവിടുത്തെ ഫോണ്‍ നമ്പര്‍ പിടിച്ചോ: 2883624

അപ്പു ആദ്യാക്ഷരി said...

ഇന്നലെ ഞങ്ങള്‍ മുഷ്രിഫ് പാര്‍ക്കില്‍ പോയിരുന്നു, കുട്ടികളേയും കൂട്ടി. ദുബായിയിലെ മിക്കവാറും എല്ലാ പാര്‍ക്കുകളിലും ഇതിനു മുമ്പ് പോയിട്ടുണ്ടെങ്കിലും ഇവിടെ ആദ്യമായായാണു പോകുന്നത്. അടുത്തയാഴ്ചത്തേക്ക് തീരുമാനിച്ചിരിക്കൂന്ന ബ്ലോഗര്‍ മിറ്റില്‍ ഏകദേശം എണ്‍പതിനോളം അടുത്ത് ആള്‍ക്കാര്‍ വരും എന്നാളല്ലോ കണക്കാക്കിയിരിക്കുന്നത്. ഏതായാലും ഇത്രയും ആള്‍ക്കാര്‍ക്ക് ഒന്നിച്ച് ഒരു തണലില്‍ ഇരിക്കാന്‍ തക്ക സൌകര്യം മുഷ്രിഫ് പാര്‍ക്കില്‍ ഒരിടത്തും ഉണ്ടെന്ന് എനിക്കു തോന്നിയില്ല. പാര്‍ക്ക് എന്ന പേരിനേക്കാളും മുഷ്രിഫ് പാര്‍ക്കിന് ചേരുന്നത് ഡെസേര്‍ട്ട് പാര്‍ക്ക് എന്ന പേരായിരിക്കും എന്നാണ് കണ്ടിടത്തോളം തോന്നിയത്. മരുഭൂമിയിലെ ഉണങ്ങീയ ചില്ലകള്‍ മാത്രമുള്ള മരങ്ങളും, ലോണ്‍ ഇല്ലാത്ത (പാര്‍ക്കിന്റെ ഒത്ത നടുഭാഗം ഒഴികെ) മണല്‍നിറഞ്ഞ പാര്‍ക്കിന്റെ ഉള്ളിലെ സ്ഥലങ്ങളിലും ഇത്രയും ആള്‍ക്കാര്‍ക്ക് (കുട്ടികള്‍ ഉള്‍പ്പടെ) ഇത്രയും മണിക്കൂറുകള്‍ ഈ ചുടില്‍ കഴിച്ചുകൂട്ടുവാന്‍ ഒട്ടും അനുയോജ്യമല്ല എന്നാണ് എനിക്കുതോന്നിയത്.

നമുക്ക് ഈ മീറ്റിന് ഈ പാര്‍ക്കുതന്നെ വേണോ? ഇഷ്ടം പോലെ മരങ്ങളും തണലും, ഇരിക്കുവാന്‍ വിശാലമായ ചെത്തിയൊരുക്കിയ പുല്‍ത്തകിടികളും ഉള്ള മറ്റ് എത്രയോ നല്ല പാര്‍ക്കുകള്‍ ദുബായിയില്‍ ഉണ്ട്. സഫാ പാര്‍ക്ക്, ക്രിക്ക് പാര്‍ക്ക് എന്നിവ അതിവിശാലവും, ഇതിനേക്കാള്‍ അനുയോജ്യവും അല്ലേ? സഫായില്‍ എന്‍‌ട്രി ഫീസും കൂറവാണെന്നു തോന്നുന്നു. എന്തിന്, ഷാര്‍ജയിലെ നാഷനല്‍ പാര്‍ക്കുപോലും മുഷ്രിഫിനേക്കാള്‍ ഭേദമല്ലേ? അഞ്ചാറു മണിക്കൂറുകള്‍ നീളുന്ന നമ്മുടെ ഈ കൂടിച്ചേരലിനു മറ്റൊരു പാര്‍ക്കായിരിക്കും ഈ കാലാവസ്ഥയില്‍ നല്ലത് എന്നൊരു അഭിപ്രായം ഉണ്ട്. കുട്ടികള്‍ക്ക് ഒന്നു ഓടിച്ചാടി കളിക്കാനും അതാവും നല്ലത്. അല്ലെനില്‍ താമസംവിനാ കൊച്ചുകുട്ടികള്‍ കരച്ചിലും നിര്‍ബന്ധ്ദങ്ങളു തുടങ്ങും. എല്ലാവരും കുടിയാലോചിച്ച് തീരുമാനിക്കുക. ഇനിയും സമയമുണ്ടല്ലോ.

ദേവന്‍ said...

മുശ്രിഫ് പാര്‍ക്ക് ഞാന്‍ കണ്ടിട്ടില്ല. സ്ഥലം ശരിയല്ലെങ്കില്‍ മംസാര്‍ പാര്‍ക്കിനെക്കുറിച്ച് എന്തു പറയുന്നു?

അഡ്വാന്റേജുകള്‍:
ഒന്ന്: ഷാര്‍ജക്കും ദുബായിക്കും നടുക്ക്
രണ്ട് പാര്‍ക്കിങ്ങ് പ്രശ്നം ഇല്ലേയില്ല
മൂന്ന്: എണ്‍പതല്ല എണ്ണൂറു പേരെ വേണേലും ഇരുത്താം
നാല്‌ : തണലുണ്ട് പുല്‍ത്തകിടിയുണ്ട് ബീച്ചുണ്ട് കൂരാച്ചുണ്ട് വാഴച്ചുണ്ട് .
അഞ്ച്: രാവിലേ പത്തു മുതല്‍ രാത്രി പതിനൊന്നു വരെ ഓപ്പണ്‍ ആണ്‌

ഡിസഡ്വാന്റേജുകള്‍
വണ്ടി എന്റ്രന്‍സ് : മുപ്പതു രൂപ പെര്‍ കാര്‍
വണ്ടി പുറത്തിട്ട് നടന്നു കയറിയാല്‍ രണ്ടു രൂപ പെര്‍ തല.
ഒറ്റയ്ക്കു വരുന്ന വണ്ടികള്‍ പുറത്ത് ഒന്നിച്ചു കൂടി അഞ്ചു പേര്‍ വീതം ഒരു കാറില്‍ കയറിയാല്‍ മതിയാവും.

അവിടെ ഒരു സാന്‍ഡ്‌വിച്ച് കട പോലുമില്ല, പുറത്തു നിന്നും ആഹാരം ഡെലിവര്‍ ചെയ്യിക്കാന്‍ സമ്വിധാനവുമില്ല.

(ക്രീക്ക് പാര്‍ക്കിലാണെങ്കില്‍ ശാപ്പാട് പ്രശ്നമല്ല, വെയിലും പ്രശ്നമല്ല, പക്ഷേ വണ്ടി എണ്ട്രന്‍സ് ഇല്ല, പൊന്നും കുരിശു മുത്തപ്പോ പൊന്മലകേറ്റം- ആളു കൂടിയാല്‍ ഇരിപ്പും പ്രശ്നമാവും. )

അനില്‍ശ്രീ... said...

അപ്പു...

മുഷ്‌രിഫ് പാര്‍ക്ക് മുഴുവനും കണ്ടോ എന്നൊരു സംശയം... ഇപ്പറഞ്ഞ എല്ലാ സൗകര്യവും 6 വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ അവിടെ ഉണ്ടായിരുന്നു.. അതിവിശാലമായതെന്ന് പറയില്ല എങ്കിലും പത്ത് നൂറ് പേരുള്ള പല സംഘങ്ങളും അവിടെ പിക്‍നിക്‍ നടത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (2002 -ല്‍ ആണ് അവസാനമായി അവിടെ പോയത്.). ഇപ്പോഴത്തെ കാര്യം അറിയില്ല.

സ്ഥലം മാറ്റുന്നു എങ്കില്‍ പറയണം,.... ഇനി ഒരാഴ്ച പോലുമില്ല...

അനില്‍ശ്രീ... said...

അതിവിശാലമായതെന്ന് പറയില്ല എങ്കിലും പത്ത് നൂറ് പേരുള്ള പല സംഘങ്ങളും അവിടെ പിക്‍നിക്‍ നടത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇത് അവിടെയുള്ള ലോണിന്റെ കാര്യമാ പറഞ്ഞത്..

പാര്‍ക്കിന്റെ ബാക്കി ഭാഗങ്ങളെ പറ്റി അപ്പു പറഞ്ഞത് കറക്റ്റാ.. ഒരു ഡെസേര്‍ട്ട് പാര്‍ക്ക് തന്നെയാണത്... ( പക്ഷെ ഒന്നോ രണ്ടോ ഫാമിലിക്ക് "ആവശ്യത്തിന് പ്രൈവസിയോടെ" ഒരു ഗെറ്റ് റ്റുഗെതെറിന് പറ്റിയ സ്ഥലം ദുബായില്‍ കുറവാണ് എന്ന് തോന്നുന്നു. സ്വന്തമായി ഒരു ഏരിയ നിങ്ങള്‍ക്ക് കിട്ടുകയില്ലേ... )

കുറുമാന്‍ said...

എന്റെ അടുത്തായതു കൊണ്ട് പറയുന്നതല്ല, ബെസ്റ്റ് സ്ഥലം സബീല്‍ പാര്‍ക്കാ......

പിള്ളാര്‍ക്ക് ബോട്ടിങ്ങ്, വലിയവര്‍ക്ക് ക്രിക്കറ്റ് കളിക്കാം, അവനവന്റെറ്റ് ആവശ്യത്തിനു ഭക്ഷണം കഴിക്കണമെങ്കില്‍ റെസ്റ്റൊറന്റുകള്‍, കുട്ടികള്‍ക്ക് കളിക്കാന്‍ ഇഷ്ടം പോലെ കളിപാട്ടങ്ങള്‍, മൊത്തം പച്ചപ്പ്.

അല്ലെങ്കില്‍ സഫാ പാര്‍ക്ക്

അല്ലെങ്കില്‍ അല്‍ മംസാര്‍ പാര്‍ക്ക്

അതുമല്ലെങ്കില്‍ ക്രീക്ക് പാര്‍ക്ക്

പോരെങ്കില്‍ ജുമൈറ ബീച്ച് പാര്‍ക്ക്

അല്ലെങ്കില്‍ കരാമ സെന്റര്‍ പാര്‍ട്ടി ഹാള്‍:)

മുസ്തഫ|musthapha said...

മുന്‍പ് പോയപ്പോള്‍ കണ്ട സൌകര്യങ്ങളാണ് മുഷ്രിഫ് പാര്‍ക്കിനോട് താത്പര്യം തോന്നിപ്പിച്ചത്... അപ്പു പറഞ്ഞ കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ നമുക്ക് സൌകര്യപ്രദമായ മറ്റൊരു പാര്‍ക്കിനെ പറ്റി ആലോചിച്ച് പെട്ടെന്ന് ഒരു തീരുമാനത്തിലെത്താന്‍ നോക്കാം.

ക്രീക്ക് പാര്‍ക്ക്:
ഗേറ്റിനോട് ചേര്‍ന്നൊരു സ്ഥലത്ത് കൂടുകയാണെങ്കില്‍, വാഹനങ്ങള്‍ക്ക് അകത്തേക്ക് പ്രവേശനം ഇല്ല എന്ന പോരായ്മ വലിയൊരു ബുദ്ധിമുട്ടാകും എന്ന് തോന്നുന്നില്ല!

കുറുമാനേ, പാര്‍ട്ടി ഹാള്‍ എന്ന് മിണ്ട്യാ ശുട്ടിടുവേന്‍... :)

ഉണ്ണിക്കുട്ടന്‍ said...

കുറൂ.. വേറൊരു പാര്‍ക്കുണ്ട്.. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക്.. ! ഊഞ്ഞാലുണ്ട്..ഐസ്ക്രീമുണ്ട്..കപ്പലണ്ടീണ്ട്.. നിങ്ങള്‍ക്ക് അവിടെ വന്നു മീറ്റിക്കൂടെ..ഞാനും വരാം..:)

ഊയേയീ മീറ്റിനു ആശംസകള്‍ !

അപ്പു ആദ്യാക്ഷരി said...

കുറുമാന്‍ സാര്‍, സബീല്‍ തന്നെയാണ് ദുബായിയില്‍ നിലവിലുള്ള പാര്‍ക്കുകളില്‍ നല്ലത്, ഒരു സംശവുമില്ല. നൂറല്ല, ഇരുനൂറുപേര്‍ക്കു വേണമെങ്കിലും ഒന്നിച്ചുകൂടാന്‍ പറ്റിയ സ്ഥലങ്ങളും ഇഷ്ടമ്പോലെ. പക്ഷേ ഏറ്റവും വലിയ പ്രശ്നം അതല്ല. പുതിയ പാര്‍ക്കായതുകാരണം മരങ്ങളൊന്നും വളര്‍ന്നിട്ടില്ല. തണലില്ല. വൈകുന്നേരം - രാത്രി ഗെറ്റ് റ്റുഗദറുകള്‍ക്ക് അനുയോജ്യം. പക്ഷേ ഇന്നത്തെ അവസ്ഥയില്‍ പകലത്തെ ഒരു ഒത്തുചേരലിന് സബീല്‍ നല്ലതാണെന്നു തോന്നുന്നില്ല. (കുറുമാന്‍ സാര്‍, സബീല്‍ സൈഡില്‍ ആ ലേക്കിനോട് ചേര്‍ന്ന് കുറേ വലിയ തണല്‍ മരങ്ങളുണ്ടോ. ഞാന്‍ സബീല്‍ പാര്‍ക്കില്‍ വൈകുന്നേരങ്ങളില്‍ മാത്രമേ പോയിട്ടുള്ളൂ. സഫയിലും, ക്രീക്കിലും പകല്‍ സമയത്തൊക്കെ പോയിട്ടുണ്ട്.

മുഷ്രിഫിലേ ഏറ്റവും വലിയ പ്രശ്നമായി എനിക്കു തോന്നിയത് ലോണ്‍ ഇല്ല എന്നതു തന്നെയാണ്. ഇത്രയും പേര്‍ക്ക് പായയും മറ്റും (ഇരിക്കാന്‍) കൊണ്ടുപോവുക പ്രായോഗികമല്ലല്ലോ. മുഷ്രിഫില്‍ നടുക്കുഭാഗത്തായി ലാവ്ണ്‍ ഉള്ള സ്ഥലവും റെസ്റ്ററന്റും ഉണ്ടെന്നതു നേര്. പക്ഷേ ആ സ്ഥലം വളരെ പരിമിതം. നമുക്കായി കിട്ടുകയില്ല.

ക്രീക്ക് പാര്‍ക്കില്‍ ഗേറ്റിനോടടുത്താണ് ഇരിക്കുന്നതെങ്കില്‍ നടപ്പ് പ്രശ്നം ഉണ്ടോ? പാര്‍ക്കിംഗും പ്രശ്നമില്ല അവിടെ. സഫാ പാര്‍ക്കിലും ഇങ്ങനെതന്നെ. സ്ഥലം ഒരു വിഷമമാവില്ല, പ്രത്യേകിച്ചും വെള്ളിയാഴ്ച രാവിലെ നമ്മള്‍ അവിടെ കൂടുന്നതിനാല്‍. പുല്‍ത്തകിടി ഉള്ളതിനാല്‍ പായയും ഒന്നും വേണ്ടതാനും.

എനിക്കിപ്പോള്‍ ഒരു പുതിയ സംശയം. മുഷ്രിഫിലെ മരങ്ങള്‍ക്ക് ഇലയില്ലാതെ മിനിഞ്ഞാന്ന് കണ്ടത് ഈ സീസണ്‍ മൂലമാണോ? അങ്ങനെയെങ്കില്‍ ഈ ഒരു പാര്‍ക്കുകളിലും മരങ്ങള്‍ക്ക് ഇലയില്ലാതെ വരുമോ? ഇല്ലായിരിക്കും അല്ലേ? പലജാതിമരങ്ങള്‍, മരുഭൂമരങ്ങളല്ലാത്തവയും, മറ്റു പാര്‍ക്കുകളില്‍ ഉണ്ടല്ലോ.

അപ്പു ആദ്യാക്ഷരി said...

കുറുമാന് സാധിക്കുമെങ്കില്‍ സബീല്‍ പാര്‍കിന്റെ ലേക്ക് സൈഡ് (ഗേറ്റ് 6) ഒന്നു നോക്കിയിട്ട് പറയൂ. അവിടെ തണല്‍മരങ്ങള്‍ ഉണ്ടോ... ഉണ്ടെന്നൊരു ഡൌട്ട് ഇല്ലാതില്ല. കുട്ടികള്‍ക്ക് ഒട്ടും ബോറാവില്ല സബീല്‍ പാര്‍ക്ക്. അതു ഷുവര്‍.

ഏറനാടന്‍ said...

ദിവസങ്ങള്‍ ബാക്കി അധികമില്ലാത്തപ്പോഴും എവിടെ സമ്മേളിക്കണം എന്ന് തീരുമാനിച്ചില്ലേ എന്റെ യൂയേയീ ബ്ലോഗ് സുഹൃത്തുക്കളേ?? :)

ഒരു കാര്യം ചോദിച്ചോട്ടെ, ഇങ്ങളെല്ലാരും സമ്മതിച്ചാല്‍, ഇവിടെത്തെ പ്രസിദ്ധമായ മാനാഞ്ചിറ മൈതാനമോ മുതലക്കുളം മൈതാനമോ വെസ്റ്റ് ഹില്‍ ഗ്രൗണ്ടോ കോര്‍പ്പറേഷന്‍ സ്റ്റേഡിയമോ ഏത് വേണേലും ബ്ലോക്ക് ചെയ്തിടാം. റിസേര്‍‌വ്‌ഡ് ഫോറ് അസ്..!

അതുല്യ said...

മ്ം മ്ം അപ്പടിയാപ്പാ സമാചാരം! ഒന്നുമേ പുരിയല്ലൈ.

പുവര്‍ ദുഫായ്ക്കാര്‍ ബ്ലോഗ്ഗേഴ്സ് നേരിടുന്ന പ്രധാന പ്രശ്നം ഒരോ തലയ്ക്ക് മീതെ മരം, മണ്ണ് ഇല്ല്യാണ്ടേ ഇരിയ്കാന്‍ പറ്റണം, കാറ് ഇടണം, ഞം ഞം എത്തിയ്ക്കണം, ട്രാഫിക്ക് നീളം! ആണവ കരാറിന്റെ പ്രശ്നങ്ങള്‍ക്ക് ഇത്രേം നീളമുണ്ടായിരുന്നുവോ ആവോ?

ഇതെല്ലാം കൂടെ കൂട്ടികുഴയ്ക്കുമ്പോള്‍, എനിക്ക് തോന്നുന്നത്, ക്രീക്ക് പാര്‍ക്ക് ആക്കിയാല്‍ അല്പം ബി.പി ശമിയ്ക്കും. അതും കൂടാണ്ടെ, മുമ്പ് മീറ്റില്‍ കണ്ട പരിചയം വച്ച്, സുല്ല്, അഗ്രു, ദേവന്‍, സിന്ദ്ദാര്‍ഥന്‍, ദില്‍ബന്‍, തറവാടീ (ലിസ്റ്റ് എവിടടാ അഗ്രുവേ?) അങ്ങനെ ഒട്ടു മിക്കവര്‍ക്കും തീരെ കുഞി പിള്ളേരുള്ളത് കൊണ്ട്, എന്ത് പാര്‍ക്കായാലും, കാക്കയ്ക്ക് ഇരുന്ന് തൂറാന്‍ എത്ര മരമുണ്ടായാലും, കുഞുങ്ങളു വെയിലത്ത് വാടി കരിയും, വലിയവരെ ഈര്‍ഷ്യ പെടുത്തും, തളര്‍ന്നു തോളേല്‍ കിടന്നുറങേം ചെയ്യും. ഇങ്ങനെ വരുമ്പോ ആകെ മൊത്തം 11 മണിയ്ക്ക് തുടങ്ങിയ മീറ്റ്, 1 മണിയ്കുള്ള ബിരിയാണിയോട് കൂടെ കമഴ്ത്തിയടിയ്ക്കപെടും മിക്കവരുടേം. ഇത് ഔട്ട് ഡോറും, ചൂടും കണക്കിലെടുക്കുമ്പോ തോന്നുന്നതാണെനിക്ക്. അത് കൊണ്ട് ക്രീക്ക് പാര്‍ക്കില്‍ ഒരു എകദേശം മൂന്ന് മണിയോട് കൂടെ എത്തി, 7 മണിയോടേ അവസാനിപ്പിച്ച് കൂ‍ടേ? അങ്ങനെ ആവുമ്പോ സാവാകാശത്തോടേ കുഞുങ്ങളേ ഇത്തിരി നേരം രാവിലെയോ മറ്റോ ഉറക്കി, ഊണും കഴിഞ് മൂന്ന് മണിയൊടേ എത്തിയാല്‍ മതിയല്ലോ എല്ലാ‍ാര്‍ക്കും. അല്പം സൂര്യം ചാഞിറങ്ങാനും തുടങ്ങിയട്ടുണ്ടാവും. ഇപ്രകാരമാവുമ്പോ, മെഗാ പ്രോബ്ലമയാ മെയിന്‍ റ്റൈം ഞം ഞം ആറേഞ്മെന്റ് ഒഴിവായി കിട്ടും. എല്ലാരും അല്പം പെപ്സിയോ ചിപ്സോ അങ്ങനെ എന്തെങ്കിലും (എന്റെ മാങാ തൊലി ബാക്കിയുണ്ട്) കൊണ്ട് വന്നാല്‍ മതിയല്ലോ. പിന്നെ എല്ലാര്‍ക്കുമായിട്ട് ഷെയേര്‍ഡ് എക്കൌണ്ടില്‍ ശരവണ ഭവനില്‍ നിന്നോ മറ്റോ വടയോ മറ്റോ എത്തിയ്ക്കാം. പക്ഷെ 2 ദിവസം മുമ്പ് പറയണം അവരോട്. ഒരു പക്ഷെ ഞാന്‍ എത്തിപെട്ടില്ലെങ്കില്‍ തന്നെ, ബാക്കി ആര്‍ക്കെങ്കിലും ഷാര്‍ജക്കാര്‍ക്ക് പിക്ക് അപ്പ് ചെയ്യാം. കുഞി പിള്ളേരെ വെയിലത്ത് ഇട്ട് വാട്ടി, ഓട്ടം പഠിച്ച് വരുന്ന ദത്തന്റേം ബിലാലിന്റെം ഒക്കെ പുറകെ ഓടി നടന്ന് ബിരിയാണി തിന്നുമ്പോഴെയ്കും ബീവി പാത്തുമ്മ, കണ്ണ് കൊണ്ട്, ന്നാ ഭാ പോവാംന്ന്ന്‍ പറയുകയോ ചെയ്യും. അഭിപ്രായം മാത്രമാണിത്. ഇത് ഇരുമ്പുലയ്ക്കയല്ല.

തറവാടി said...

അതുല്യേചി ,

അതു നല്ലൊരു ഐഡിയതന്നെയാണ് , മൂന്ന് മണിമുതല്‍ ഏഴുമണിവരെ ഒഫീഷ്യല്‍ അതും ക്രീക്ക് പാര്‍ക്കില്‍ പിന്നെ വേണെങ്കില്‍ ആളുകള്‍ക്കിരിക്കുകയും ചെയ്യാലോ , ഞാന്‍ പിന്താങ്ങുന്നു.

ഓ:ടോ: ആ തറവാടി പിന്താങ്ങ്യേതല്ലെ ഇനിപ്പോ എങ്ങിനെയാ മാറ്റുന്നെ എന്ന വിചാരമൊന്നും വേണ്ട ;)

അപ്പു ആദ്യാക്ഷരി said...

അതുല്യേച്ചിയെങ്കിലും കുഞ്ഞിപ്പിള്ളേരേം കൊണ്ട് വരുന്ന കാര്യവും അവരെ കൈകാര്യം ചെയ്യുന്ന കാര്യവും പ്രായോഗികമായി മനസ്സിലാക്കിയല്ലോ. ഫുള്‍ സപ്പോര്‍ട്ട്. അതുമതി. ഉച്ചയൂണ്‍ഊം കഴിഞ്ഞ് ഒന്നു മയങ്ങി, മൂന്നുമണി ടു നാലുമണിയോടെ എല്ലാവരും ക്രീക്ക് പാര്‍ക്കില്‍ ഒത്തുകൂടുന്നു. ബസില്‍ വരുന്നവര്‍ക്കും ക്രീക്ക് പാര്‍ക്ക് സൌകര്യമാവും. (ഇത്തിരിക്ക് അബ്രയിലും വരാം) അല്പം സൊറപറഞ്ഞിരിക്കുന്നു. പരിചപ്പെടുന്നു പരിചയം പുതുക്കുന്നു. നല്ല ഐഡിയ. കുട്ടികള്‍ ഓടിച്ചാടികളിച്ചോളും.

ഓ.ടോ

(1) (വൈകുന്നേരമായതുകൊണ്ട് സബീലും....(!!) ഓകെ..കുറുമാന്‍സ്...വെയര്‍ ആര്‍ യു?) ഞാന്‍ ഓടീ.

(2) ദില്‍ബനു കൊച്ചുകുഞ്ഞോ ???!!!

അപ്പു ആദ്യാക്ഷരി said...

ങേ..ബൂലോകത്ത് ഞാനാദ്യമായി ഒരു നൂറടിച്ചിരിക്കുന്നു.!!

അതുല്യ said...

അപ്പൂ!എന്റെ മോന്റെ പേരാന്ന് ഒന്നും ഓര്‍ക്കില്ല, ശുട്ടിടുവേന്ന്! ഞാന്‍ 100 മില്ലിയ്ക്ക് നിന്നതാ, ആ അഗ്രു ചെക്കന്‍, ചാറ്റില്‍ വന്ന്, ശരവണ ഭവനിലേ വടേടേ കൂടെ ചുവന്ന ചട്ട്ണി കാണോ? ഒരു പ്ലേറ്റ് വട എന്നാല്‍ രണ്ട് എണ്ണം കാണോ? ബാ‍ക്കി വന്ന് കൊണ്ട് പോയാല്‍ പിറ്റേ ദിവസം ദോശ യുണ്ടാക്കാന്‍ പറ്റുമോ ന്ന് ഒക്കെ ചോദിച്ച് മറുപടി പറഞിരുന്ന്! കാക്ക കൊണ്ടോയി 100! ശ്ശോ

Sharu (Ansha Muneer) said...

ക്രീക്ക് പാര്‍ക്ക് എന്ന ഐഡിയ കൊള്ളാം..ഞാനും അതിന്റെ കൂടെ ഉണ്ട്...

അപ്പു ആദ്യാക്ഷരി said...

ഇതുവരെ ക്രീക്ക് പാര്‍ക്കിനുള്‍വശം കണ്ടിട്ടില്ലാത്ത പുതിയ ബ്ലോഗര്‍മാരാരെങ്കിലും ഉണ്ടെങ്കില്‍ ദേ ഇവിടെ നോക്കുക

യാരിദ്‌|~|Yarid said...

എനിക്കും കൂടണമെന്നുണ്ട്. പക്ഷെ ഇവിടെനിന്നും ഫ്ലൈറ്റ് പിടിച്ഛൊക്കെ വരേണ്ടി വരും. അതു പറ്റുല. അതോണ്ട് അടുത്ത ബ്ലോഗര്‍മീറ്റിനു ഞാന്‍ അവിടെ ഹാജരായിക്കൊള്ളാം..;)

വല്യമ്മായി said...

അങ്ങനെ മീറ്റ് ക്രീക്ക് പാര്‍ക്ക് വരെ എത്തി,അവിടെ നിന്ന് സാബീല്‍ പാര്‍ക്ക് വഴി സഫ പാര്‍ക്ക് വരെ വെള്ളിയാഴച ആകുമ്പോഴേക്കും മീറ്റെത്തിയാല്‍ യാത്ര കുറക്കാമായിരുന്നു :)

അതുല്യേച്ചി,മീറ്റ് പ്രമാണിച്ച് ഇത്തവണയും പുതിയ മാലയും വളയുമൊക്കെ വാങ്ങിയോ?

മുസ്തഫ|musthapha said...

അപ്പൂ...,

ആരവിടെ മീറ്റിന്‍റെടേല് പോസ്റ്റ് വിക്കണേ :)

അതുല്യ said...

അയ്യട, വല്യമ്മായിയേ. ചക്കര മുത്തം. ഞാനായിട്ട് ഇതെങ്ങനാ പറയണേ ന്ന് കരുതി ഇരിയ്ക്കുമ്പോഴാണു ഈഇ ചോദ്യം. ഉവ്വ് ഉവ്വ്, പുത്യേ സെറ്റും മുണ്ട്മ്, ഡമാസിന്റെ മദേഴ്സ് ഡേ ഡയമണ്ട് നെക്കലസ്സും ഒക്കേനും റെഡിയാക്കീട്ടുണ്ട്. ആകെ റ്റെന്‍ഷന്‍ ബ്യ്യൂട്ടി പാര്‍ലളര്‍ വെള്ളിയാശ്ച 4 നേ തുറക്കൂ. ഹെന്ന വ്യാഴാശ്ച ചെയ്യും, അല്ലെങ്കില്‍ വിവരം അറിയും.

അഭിലാഷങ്ങള്‍ said...

അപ്പൂ.. ആ പോസ്റ്റ് ലിങ്ക് കൊടുത്തത് നന്നായി. ഞാന്‍ ആ പോസ്റ്റ് മിസ്സ് ചെയ്തിരുന്നു. നല്ല ഫോട്ടോസ്. മീറ്റിന് പറ്റിയ സ്ഥലം....

ഞാന്‍ ബ്ലോഗേഴ്സ് മീറ്റ് മിസ്സ് ചെയ്യുമല്ലോന്നുള്ള മനോവിഷമത്തിലാ ഇപ്പോ....!! ആകെ കുളമായി. ആ ഫ്രൈഡേ എനിക്ക് വര്‍ക്കിങ്ങ് ഡേ യാണ്. ഈ ഫ്രൈഡേയും വര്‍ക്കിങ്ങ് ആയിരുന്നു. യമനില്‍ നിന്ന് കുറേ കാലമാടന്മാര്‍ ഷാര്‍ജ്ജയിലെത്തിയിട്ടുണ്ട്. പുതിയ പ്രൊജക്റ്റിന് ട്രൈനിങ്ങ് നു. അവരുടെ കൂടെ ഉണ്ടാവണമെന്നാ റൂള്‍. കുറേ ശ്രമിച്ചു. ഒരു രക്ഷയുമില്ല. യമനില്‍ പോകാതെ ഒപ്പിച്ചത് എന്റെ സോപ്പിങ്ങിന്റെ ഫലമായാ.. ഇതിപ്പോ സോപ്പിങ്ങ് നടക്കുന്നില്ല. ലക്സും, ലിറിലും, ലൈഫ്‌ബോയും എന്തിന് 501 ബാര്‍സോപ്പിട്ട് വരെ പതപ്പിച്ചുനോക്കി. നോ രക്ഷ!

ഏതായാലും യു.എ.ഇ മീറ്റിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.

(ഓഫ്: വല്ല വഴിയുമുണ്ടെങ്കില്‍ വൈകീട്ട്, സമാപനസമ്മേളനത്തിന് മുന്‍പ് ഏതെങ്കിലും വിധത്തില്‍ ദുബായ് ല്‍ എത്താന്‍ ശ്രമിക്കാം. 99.99% ഞാന്‍ യു.എ.ഇ മീറ്റ് മിസ്സാക്കും എന്ന് കരുതുന്നു.)

:-(

അപ്പു ആദ്യാക്ഷരി said...

അഗ്രുവേ..ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. മീറ്റിന്റിടയ്ക്കായാലും വിറ്റുപോകുന്നതു പോട്ടെന്നേ.

Unknown said...

അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഓകെ.

ഓടോ: അതുല്ല്യാമ്മോ എന്റെ ഏത് കുഞ്ഞിന്റെ കാര്യമാ പറയുന്നത്? എന്റെ മൂത്ത മകള്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ക്രിക്കറ്റ്.. സോറി പാമ്പും കോണിയും കളിച്ച് നടക്കുന്നത് കൊണ്ട് മീറ്റിന് വരില്ല. താഴെ ഉള്ള രണ്ടാള് ഹോസ്റ്റലില്‍ ആണ്. തീരെ ചെറിയ കുഞ്ഞിന് പോളിയോ വാക്സിന്‍ കൊടുക്കാന്‍ പോണം അന്ന് അത് കൊണ്ട് വരില്ല. (സമാധാനമായോ?)

അതുല്യ said...

ദില്‍ബുവേ കുഞ്ഞുങള്‍ടേ കാര്യത്തിലൊന്നും ഒരു ശ്രദ്ധയുമില്ല നിനക്ക്.കഴിഞ മാസം കൂടീ ദേവന്‍ വല്യച്ഛന്‍ പറഞത്, പോളിയോ ഒന്നും കൊടുക്കാന്‍ പാടില്ലാന്ന്..

(അപ്പ്പോ കുംഭകോണം പൊളിഞല്ലോ കുട്ടിയേയ്. മീറ്റിനു പിരിവില്ലാന്ന് ഇത്തവണ :)

Unknown said...

അതുല്ല്യമ്മേ,
ദേവേട്ടന്‍ പോളിയോ കൊടുക്കണ്ടാന്ന് പറഞ്ഞോ?അതെപ്പൊ? എന്തായാലും ടിവിയില്‍ മല്ലികാ ഷെരാവത്ത് നിങ്ങളുടെ കുഞ്ഞിന് പോളിയോ കൊടുക്കൂ എന്ന് പറയുന്നുണ്ടല്ലോ. ഞാന്‍ ദേവേട്ടന്‍ പറയുന്നത് കേള്‍ക്കുമോ മല്ലിക പറയുന്നത് കേള്‍ക്കുമോ? മല്ലിക പറഞ്ഞാല്‍ പോളിയോ അല്ല ഞാന്‍ കുഞ്ഞിന് ചിക്കന്‍ ബിരിയാണി വരെ കൊടുക്കും. ഹല്ല പിന്നെ! (അതെ, സ്വല്പം ദേഷ്യത്തിലാണ്) :-)

എതിരന്‍ കതിരവന്‍ said...

ദില്‍ബനില്‍ ഒരു കങ്കാരൂ സിനിമ വന്നുകയറിയെന്നാ ഞാന്‍ വിചാരിച്ചത്. കുഞ്ഞിനെ ഇങ്ങനെ എപ്പോഴും കഴുത്തേല്‍ കെട്ടിത്തൂക്കരുതേ. (അതാരുടെ ആണെന്നേ ആ കുഞ്ഞ്?)

yousufpa said...

ഒരു പുതു മുഖം ഉണ്ട്,
ഞാനും വരാട്ടൊ.

Unknown said...

കതിരന്‍ ചേട്ടാ,
ഇത് എന്റെ കുഞ്ഞല്ല. എന്റെ കുഞ്ഞ് ഇങ്ങനെയല്ലാ..(കട്: ജഗതി)

അപ്പു ആദ്യാക്ഷരി said...

അപ്പോ ലേലം ഉറപ്പിക്കുകയല്ലേ..

ക്രീക്ക് പാര്‍ക്ക് ... ഒരു തരം
ക്രീക്ക് പാര്‍ക്ക് ... രണ്ടു തരം
ക്രീക്ക് പാര്‍ക്ക് ... മൂന്നു തരം

ഉറപ്പിച്ചിരിക്കുന്നു.

ബൈജു സുല്‍ത്താന്‍ said...

അങ്ങനെ സ്ഥലം തീരുമാനമായി. ഇതാ കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കുന്നൂ...ഇന്ന് 24 - ഇനി വെറും 3 ദിവസങ്ങള്‍ മാത്രം...പണ്ട് സ്കൂളില്‍ നിന്ന് എസ്കര്‍ഷനു പോകാനുള്ള ദിവസം കാത്തിരുന്നതു പോലെ..പൂരമോ ഉല്‍സവമോ കാത്തിരുന്നതു പോലെ...എന്തിനു്‌...ബന്ധുമിത്രാദികളെയും കൂട്ടുകാരെയും കാണാനുള്ള വെമ്പലോടെ നാട്ടില്‍ പോകുന്ന ദിവസം കാത്തിരിക്കുന്നതു പോലെ..വെള്ളിയാഴ്ചയാവാന്‍ കാത്തിരിക്കുകയാണ്‌..ഏറെ കൗതുകത്തോടെ...ഏറെക്കുറെ ഇവിടെ (ബൂലോകത്ത്) നവാഗതനായ ഞാന്‍..

"ഒന്നിങ്ങു വന്നെങ്കില്‍..."

മുസ്തഫ|musthapha said...

പലരുടേയും അഭിപ്രായങ്ങള്‍ മാനിച്ച് വേദി നമ്മള്‍ ആദ്യം തീരുമാനിച്ചിരുന്ന മുശ്രിഫ് പാര്‍ക്കില്‍ നിന്നും മാറ്റി ദുബായിലെ ക്രീക്ക് പാര്‍ക്ക് ആക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മുഴുനീള മീറ്റ് എന്നതിനും മാറ്റം വരുത്തി, ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ എന്നാക്കിയിട്ടുണ്ട്. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഇനി നമുക്ക് തലകുത്തി നിന്ന് ആലോചിക്കേണ്ട കാര്യമില്ല. എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച് വന്നാല്‍ മതി. ലഘുഭക്ഷണം എന്തെങ്കിലും നമുക്ക് അറേഞ്ച് ചെയ്യാം. ആരെങ്കിലും എന്തെങ്കിലുമൊക്കെ ഭക്ഷണങ്ങള്‍ കൊണ്ട് വരികയാണെങ്കില്‍ സസന്തോഷം സ്വാഗതം ചെയ്യുന്നു :)

താഴെയുള്ള ലിസ്റ്റിലുള്ളവരില്‍ മിക്കവരും മീറ്റിന് എത്തുമെന്ന് കരുതുന്നു. ഇനിയും ഹാജര്‍ വെച്ചിട്ടില്ലാത്തവര്‍ ഇവിടെ അറിയിക്കുവാനും, എല്ലാവരും ഒന്നു കൂടെ അവരവരുടെ സാന്നിദ്ധ്യവും കൂടെയുണ്ടാകുന്നവരുടെ എണ്ണവും ഉറപ്പ് വരുത്തുവാനും താത്പര്യപ്പെടുന്നു.

ഇവിടെ കമന്‍റായോ അല്ലെങ്കില്‍
എന്നേയോ (050-6754125)
ദില്‍ബാസുരനേയോ (050-8972301)
തമനുവിനേയോ (050-6786800)
ഫോണിലോ അറിയിക്കാവുന്നതാണ്.

01- അതുല്യ
02- കൈതമുള്ള്
03- അപ്പു
04- കുറുമാന്‍
05- ശിവപ്രസാദ്/ മൈനാഗന്‍
06- ദില്‍ബാസുരന്‍
07- ഇത്തിരിവെട്ടം
08- അഭിലാഷങ്ങള്‍
09- മുസാഫിര്‍
10- സുല്‍
11- ആഗ്നേയ
12- ബഷീര്‍ വെള്ളറക്കാട്
13- സിമി
14- പൊതുവാള്‍
15- കൈപ്പള്ളി
16- ദേവന്‍
17- ഷാരു
18- കണ്ണൂസ്
19- കുറ്റ്യാടിക്കാരന്‍
20- നജൂസ്
21- മുസിരിസ്/ അജിത്ത് പോളക്കുളത്ത്
22- രാധേയന്‍
23- ഉഗാണ്ട രണ്ടാമന്‍
24- ഇളംതെന്നല്‍
25- ചുള്ളിക്കാല ബാബു
26- തമനു
27- വിശാലമന‍സ്കന്‍‍
28- കരീം മാഷ്
29- സാക്ഷി
30- പട്ടേരി
31- തറവാടി
32- വല്യമ്മായി
33- സുഹൈര്‍
34- അഗ്രജന്‍
35- സമീഹ
36- കാവലാന്‍
37- രാജീവ് ചേലനാട്ട്
38- ഷഫീര്‍
39- ബൈജു സുല്‍ത്താന്‍
40- അനില്‍ശ്രീ
41- നിതിന്‍ വാവ
42- സാല്‍ജോ
43- അനില്‍ ഫുജൈറ
44- സിദ്ധാര്‍ത്ഥന്‍
45- വഴിപോക്കന്‍
46- സങ്കുചിതമനസ്കന്‍
47- ഹരിയണ്ണന്‍
48- കനല്‍
49- ചന്ദ്രകാന്തം
50- ഷംസ്
51- പച്ചാന

മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവരും യു.എ.ഇ.ക്ക് പുറത്തുള്ളവരുമായ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

തറവാടി said...

അബൂദാബിയില്‍ നിന്നും തലേദിവസമോ , രവിലേയോ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ ഒന്ന് കമന്‍‌റ്റായിട്ടാല്‍ സൗകര്യം.

ഓ:ടോ: അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ , ഈ ഫാരബാഹികളെ എപ്പോഴാ / ആരാ തീരുമാനിച്ചത്?

അപ്പു ആദ്യാക്ഷരി said...

മീറ്റിന്റെ “ഫാരവാഹി” അഗ്രജന്‍ പറഞ്ഞതനുസരിച്ച് ക്രീക്ക് പാര്‍ക്കില്‍ എത്താനുള്ള റുട്ട് എഴുതുന്നു.

(1) അബുദാബിയില്‍ നിന്നും വരുന്നവര്‍:

ഷേഖ് സായിദ് റോഡുവഴിവരുന്നവര്‍ ട്രേഡ് സെന്ററില്‍ എത്തുന്നതിനു മുമ്പുതന്നെ റോഡിന്റെ ഏറ്റവും വലത്തേയറ്റത്തുള്ള രണ്ട് ലെയ്ന്‍ ഒഴിച്ച് വലത്തേക്ക് മാറി വരണം. ഇടത്തേയറ്റത്തെ രണ്ടു ലെയ്നുകള്‍ ഷാര്‍ജയ്ക്കു പോകുന്നവയാണ്. അവ സാലിക്ക് ഗേറ്റു വഴിപോകുന്നതിനാല്‍ ട്രേഡ് സെന്റര്‍ മുതല്‍ തന്നെ കുറ്റികള്‍ വച്ച് വേര്‍തിരിച്ചിരിക്കുന്നു. അതിനാലാണ് ആ‍ ലെയ്നുകള്‍ ഒഴിച്ച് അടുത്ത രണ്ടു ലെയ്നുകള്‍ വഴി വരണം എന്നു പറഞ്ഞത്. എന്നിട്ട് ടണല്‍ ഇറങ്ങി നേരെ വരിക.ഇതിനു പകരം ട്രേഡ് സെന്ററിന്റെ റൌണ്ട് എബൌട്ട് വഴി കയറി ഷാര്‍ജ റോഡിലേക്ക് തിരിഞ്ഞാലും മതി. അതിനുശേഷം റോഡ് സൈന്‍ ബോര്‍ഡില്‍ നോക്കി, (മറ്റു വണ്ടികളില്‍ തട്ടാതെ )കരാമ, ബര്‍ദുബായ് ലെയ്നുകളിലേക്ക് പോകാതെ മക്തൂം ബ്രിഡ്ജ് എന്നെഴുതിയിരിക്കുന്ന ലെയ്ന്‍ പിടിച്ച് പോവുക. കുറേ മുമ്പോട്ട് ചെല്ലുമ്പോള്‍ മക്തൂം ബ്രിഡ്ജിലേക്ക് കയറുന്ന സ്ഥലം എത്തും (ഇടത്തെയറ്റത്റ്റെ രണ്ടു ലേന്‍) അങ്ങോട്ട് കയറരുത്. അതിനു പകരം വലത്തേക്ക് ഒരു വഴികാണാം. ദുബായ് കോര്‍ട്ട്സ്, റാഷിദ് ഹോസ് പിറ്റല്‍ എന്നീ ബോര്‍ഡുകള്‍ നോക്കുക. ഹോസ് പിറ്റലിലേക്ക് പോകാതെ ഇടതുലൈന്‍ പിടിച്ച് വലത്തേക്ക് തിരിഞ്ഞാല്‍ ഊദ് മേത്ത റോഡില്‍ എത്തും. ഇടതു വശത്തായി ദുബായ് കോര്‍ട്ടുകള്‍ കാണാം. ഒരു സിഗ്നലാണ് മുമ്പില്‍ അതു കടന്ന് നേരെ പോവുക. ഇപ്പോള്‍ നിങ്ങളുടെ ഇടതു വശത്തായി വിശാലമായ ക്രീക്ക് പാര്‍ക്ക് കാണാം. അടുത്ത ഒരു സിഗ്നലില്‍ നിന്ന് യൂ ടേണ്‍ എടുത്ത് സൌകര്യമായി പാര്‍ക്കു ചെയ്യുക. എന്നിട്ട് ഭാരവാഹികളെ വിളിക്കുക.

അപ്പു ആദ്യാക്ഷരി said...

(1) ഇനി ഷാര്‍ജ ഭാഗത്തുനിന്നും വരുന്നവര്‍ക്കുള്ള വഴി.

ദുബായ് എയര്‍പോര്‍ട്ടിന്റെ സമീപത്തുകൂടി വരുന്ന ഇത്തിഹാദ് റോഡു വഴി അല്‍മുല്ല പ്ലാസ കടന്നു വരുന്നവര്‍ ദേരയിലേക്ക് പോകാതെ നേരെ ഇടത്തേക്ക് ഉള്ള മൂന്നു ലേയ്നുകളിലേതെങ്കിലും പിടിച്ചു പോരുക. ഇടത്തേക്ക് തിരിഞ്ഞുകഴിയുമ്പോള്‍ ഒരു ചെറിയ ടണല്‍ കിട്ടുമല്ലോ. അതു വഴി ഇറങ്ങുക. ഇറങ്ങിക്കഴിഞ്ഞു തിരികെ റോഡില്‍ എത്തിയാലുടന്‍ ദേര സിറ്റി സെന്ററിലേക്ക് പോകുന്ന എക്സിറ്റ് കാണാം, വലത്തേക്ക്. അങ്ങോട്ട് കയറൂകണ്ടു ലെയ്നുകളേ ഉള്ളെങ്കിലും അല്പം മുമ്പോട്ടു ചെന്നാലുടന്‍ അഞ്ചു ലെയ്യ്നുകള്‍ ആവും. ഇടതു വശത്തെ മൂന്നു ലെയ്നുകള്‍ പിടിച്ചോളുക. ഫ്ലോട്ടിംഗ് ബ്രിഡ്ജ് എന്ന ബോര്‍ഡ് നോക്കണം. ഒരു സിഗ്നലാണ് അടുത്തത്. ആ സിഗ്നലില്‍ നിന്നും നേരെ ഇടത്തേക്ക് തിരിഞ്ഞ് ഫ്ലോട്ടിംഗ് ബ്രിഡ്ജില്‍ കയറുക. ബ്രിഡ്ജ് കഴിയുമ്പോഴേക്ക് ഒരു സിഗ്നല്‍ വരും. ദുബായ് കോര്‍ട്ട്സ് വലതുവശത്തുകാണാം. ഈ സിഗ്നലില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഊദ് മേത്ത റോഡില്‍ കയറുക. ക്രീക്ക് പാര്‍ക്ക് നിങ്ങളുടെ ഇടതുവശത്ത് കാണാം. കണ്ടുകഴിഞ്ഞാലുടന്‍ അബുദാബിക്കാര്‍ ചെയ്തതുപോലെ ചെയ്യുക.

അപ്പു ആദ്യാക്ഷരി said...
This comment has been removed by the author.
അപ്പു ആദ്യാക്ഷരി said...

ഒരു കാര്യം കൂടെ, ഷാര്‍ജയില്‍ നിന്നും വരുന്നവര്‍ എയര്‍പോര്‍ട്ട് കഴിഞ്ഞാലുടന്‍ ഇടത്തേക്ക് തിരിഞ്ഞില്ലെങ്കിലും ഒന്നു മില്ല. നേരെ നേരെ അങ്ങു പോയാല്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജില്‍ എത്തും. പക്ഷേ അവിടൊക്കെ റോഡ് കണ്‍സ്ട്രക്ഷന്‍ നടക്കുകയാണേ. അതിനാലാണ് ഇങ്ങനെ പറഞ്ഞത്.

അപ്പു ആദ്യാക്ഷരി said...

3. എമിറേറ്റ്സ് റോഡില്‍ നിന്നും വരുന്നവര്‍:

ദുബായ് എയര്‍പോര്‍ട്ടിന്റെ എക്സിറ്റ് എടുക്കുക. എയര്‍പോര്‍ട്ടിന്റെ പാര്‍ക്കിംഗ് / ടെര്‍മിനല്‍ വണ്‍ വഴി നേരെ ദേരയ്ക്കുവരുന്ന റോഡില്‍ വരുക. ആദ്യം ഒരു സിഗ്നല്‍. അവിടെ നിന്നും നേരെ പോവുക. അടുത്ത സിഗ്നലില്‍ കിട്ടും. ആ സിഗ്നല്‍ നില്‍ക്കുന്നത് ഇതിനു മുമ്പിട്ട ഷാര്‍ജക്കാരുടെ റൂട്ടിലെ ചെറിയ ടണലിനും മുകളീലാണ്. ആ സിഗ്നലില്‍ നിന്നും ലെഫ്റ്റ്. ഗര്‍ഹൂദ് റോഡിലേക്ക്. ആ ലേയ്ന്‍ വന്നിറങ്ങുന്നതു ഇതിനുമുമ്പ് എഴുതിയ ദേര സിറ്റിസെന്ററിലേക്ക് പോകുന്ന എക്സിറ്റിലാണ്. ഫ്ലോട്ടീംഗ് ബ്രിഡ്ജ് വഴി പോവുക.

ഇനി ആര്‍ക്കെങ്കിലും സാലിക് കൊടുത്തു പോകണം എന്നാഗ്രഹമുണ്ടെങ്കില്‍ ഈ ദേര സിറ്റിസെന്റര്‍ എക്സിറ്റ് എടുക്കേണ്ട. നേരെ ഗര്‍ഹൂദ് പാലത്തിലേക്ക് പോവുക. (ഇത് ഷാര്‍ജക്കാര്‍ക്കും, എമിറേറ്റ്സ് റോഡുകാര്‍ക്കും ബാധകം). പുതിയ പാലം കിട്ടും. അതിന്റെ വലത്തേ യറ്റത്തെ ലെയ്ന്‍ പിടിക്കുക. ഒരു എക്സിറ്റ് കിട്ടും ഊദ് മേത്ത റോഡിലേക്ക്. ഹയാത്ത് ഹോട്ടലിനു കുറേ മുമ്പായിട്ടാണ് ഈ എക്സിറ്റ്. നേരെ എക്സിറ്റു വഴി ഇറങ്ങി വലത്തേക്ക് ഒരു വളവു തിരിഞ്ഞ് ഒരു സിഗ്നലില്‍ എത്തും. അവിടെ നിന്നു വലത്തേക്ക് നോക്കിക്കേ. ക്രീക് പാര്‍ക്ക് ഗേറ്റ് ഒന്ന് കാണാം.

അപ്പു ആദ്യാക്ഷരി said...

4. ദേര, ബര്‍ദുബായി, സത്‌വ, കരാമ ആള്‍ക്കാര്‍.

ഏതെങ്കിലും വഴിയിലൂടെ ദുബായ് കോര്‍ട്ട് ഭാഗത്തെത്തുക. എന്നിട്ട് പാര്‍ക്ക് എവിടെയെന്ന് സ്വയം കണ്ടുപിടിച്ചോളൂ!!

അനില്‍ശ്രീ... said...

അപ്പൂ ഒരു സംശയം...

ഈ ഗര്‍ഹൂദ് സാലിക് റ്റോള്‍ ഗേറ്റ് എവിടെയാ? ട്രേഡ് സെന്റെറില്‍ നിന്നു വലത്തേക്ക് തിരിഞ്ഞ് ഷാര്‍ജാ റോഡില്‍ കയറിയാല്‍ വാഫി ഇന്റെര്‍ചേഞ്ച് കഴിയുന്നതിനു മുമ്പാണോ ഈ ടോള്‍ ഗേറ്റ്? ... അല്ലെങ്കില്‍ ആ ഇന്റെര്‍ചഞ്ച് കയറുന്നതല്ലേ എളുപ്പം?

അപ്പു ആദ്യാക്ഷരി said...

അതേ. ഇപ്പോള്‍ ടോള്‍ ഗേറ്റ് ഗര്‍ഹൂദ് പാലത്തില്‍ തന്നെയാണ്. വാഫിയുടെ ഇന്റര്‍ ചേഞ്ച് കയറിയാലും മതി. പക്ഷേ ഒരു കാര്യമുണ്ട്. ട്രേഡ് സെന്റര്‍ റൌണ്ട് എബൌട്ട് കഴിഞ്ഞ അധികം എത്തുന്നതിനു മുമ്പുതന്നെ ഒരു അല്‍ ഐന്‍ എക്സിറ്റ് കിട്ടും അതുവഴി കയറിയാല്‍ മാത്രമേ ഈ ഇന്റര്‍ ചെയ്ചില്‍ കയറാനൊക്കൂ. അല്ലാതെ മുമ്പോട്ട് പോയാല്‍ ഗര്‍ഹൂദ് പാലത്തില്‍ ചെന്നു കയറാനേ ഒക്കൂ. അതുപോലെ സത്വയില്‍ നിന്നു വരുന്നവര്‍ക്കും ഈ വഴി കൊള്ളാം. കരാമക്കാരും ബര്‍ദുബായിക്കാരും സബീല്‍ പാര്‍ക്കിനു മുമ്പിലുള്ള സിഗ്നലില്‍ നിന്ന് (ഷേഖ് സായിദ് റോഡിന്റെ ആരംഭത്തില്‍) ലെഫ്റ്റ് എടുത്ത് ഷാര്‍ജ റോഡില്‍ കയറി, ഈ വാഫി ഇന്റര്‍ ചെയ്ഞ്ചിലേക്ക് വരാവുന്നതാണ്.

വാഫി ഇന്റര്‍ ചെയ്ചില്‍ കയറുന്നവര്‍ ചെയ്യേണ്ടത്, ഇന്റര്‍ ചെയ്ക്ഞ് കയറി ആദ്യം കിട്ടുന്ന സിഗ്നലില്‍ നിന്ന് (കനേഡിയന്‍ ഹോസ്പിറ്റല്‍) വലത്തേക്ക് തിരിയുക. നേരെ പോകുമ്പോള്‍ രണ്ടു സിഗ്നല്‍ കിട്ടും. രണ്ടാമത്തെ സിഗ്നലില്‍ നിന്നു നേരെ ക്രീക്ക് പാര്‍ക്കിന്റെ ഗേറ്റ് ഒന്നിലേക്കാണ് കയറുന്നത്. ഇടത്തെക്ക് തിരിഞ്ഞാലും ഓകേ. പാര്‍ക്കിന്റെ മറ്റു ഗെയ്റ്റുകളില്‍ എത്താം (എല്ലാ ഗേറ്റുകളും ഈ റോഡിലാണ്)

കണ്ണൂസ്‌ said...

ഇതിപ്പോ, ഫുഡ് ഐറ്റംസ് നേരത്തെ ഓര്‍ഡര്‍ ചെയ്യേണ്ട കാര്യമൊന്നുമില്ലെങ്കിലും, എന്റെ പേര്‌ ഒരിക്കല്‍ കൂടി പുതിയ ലിസ്റ്റില്‍ കണ്ടതു കൊണ്ട് ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടേ - ഞാന്‍ ഉണ്ടാവില്ല മീറ്റിന്‌.

എല്ലാ ആശംസകളും.

അപ്പു ആദ്യാക്ഷരി said...

ഒരുകാര്യം കൂടെ പറയട്ടെ. ക്രീക്ക് പാര്‍ക്കില്‍ നാലു ഗേറ്റുകള്‍ ഉണ്ടെങ്കിലും ഗേറ്റ് ഒന്നാണ് നമുക്ക് പറ്റിയത് എന്നു തോന്നുന്നു. കാരണം വെള്ളിയാഴച കൂടുതല്‍ പൊതുജനങ്ങളും ഗേറ്റ് മൂന്നും നാലും വഴിയാണ് ഉള്ളീല്‍ പോകുന്നതെന്നു തോന്നുന്നു. ക്രീക്കിന്റെ സാമീപ്യം, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയവയൊക്കെ അതിനടുത്താണ്. അതിനാല്‍ ആ ഭാഗങ്ങളിലൊക്കെ കുറച്ചു തിരക്കും കാണും.


ഗേറ്റ് ഒന്നിന്റെ പരിസരങ്ങള്‍ മുതല്‍ വണ്ടര്‍ ലാന്റിന്റെ അതിര്‍ത്തി വരെയുള്ള സ്ഥലങ്ങള്‍ പൊതുവേ അല്പം ഒഴിഞ്ഞ കോണുകളാണ്. അതുകൊണ്ട് നമ്മളെല്ലാവരും ഗേറ്റ് ഒന്നില്‍ ഒത്തുകൂടുന്നതാവില്ലേ നല്ലത്?

ഏതു ഗേറ്റിലൂടെ അകത്തെത്തിയാലും പാര്‍ക്കിനുള്ളില്‍ കൂടി നടന്ന് മറൂവശത്തെത്തുന്നതിനു പ്രയാസമുണ്ടാവില്ല. ഒഴിഞ്ഞ ഒരു സ്ഥലം എവിടെ എന്ന് ഇപ്പോള്‍ നിശ്ചയിക്കാനും പറ്റുന്നില്ലല്ലോ.

മുസ്തഫ|musthapha said...

മുകളിലിട്ട ലിസ്റ്റ്, അതൊരു കോപ്പി & പേസ്റ്റ് മാത്രമായിരുന്നു. ആരൊക്കെ, എത്ര പേര്‍ എന്നതൊക്കെ നാളെയോ മറ്റന്നാളോ വ്യക്തമാകും എന്ന് വിചാരിക്കുന്നു.

സിനി said...

മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു.
വിശദമായ മീറ്റ് റിപ്പോര്‍ട്ടും പടങ്ങളും
ഉണ്ടാവുമെന്ന് കരുതുന്നു.

ഭാവുകങ്ങള്‍..

ചുള്ളിക്കാലെ ബാബു said...

അപ്പു അപ്പോള്‍ ഒരു സംശയം?
വ്യാഴാഴ്ച വൈകുന്നേരം അബുദാബിയില്‍ നിന്നും ടാക്സി കയറി, രാത്രി ഷാര്‍ജയിലുള്ള നാട്ടുകാരന്റെ റൂമില്‍ താമസിച്ച്, വെള്ളിയാഴ്ച റോളയില്‍ നിന്നും പുറപ്പെടുകയാണെങ്കില്‍ ......
വഴി പറഞ്ഞുതാ?

കൊച്ചുമുതലാളി said...

:) ആ‍ശംസകള്‍

Kaippally said...

സുഹൃത്തുക്കളെ

ബ്ലോഗിനെ കുറിച്ചും വളിച്ച ബ്ലഗാക്കന്മാരെ കുറിച്ചുമുള്ള പരതൂഷണം ഒഴിവാക്കാനായി 28കൂടുന്ന ബ്ലോഗ് മീറ്റില്‍ എനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ ഒരു ഫോട്ടോഗ്രഫി workshopലൂടെ നടത്താം എന്ന് കരുതുന്നു.

അപ്പു ആദ്യാക്ഷരി said...

കൈപ്പള്ളിമാഷേ, താങ്ക്യു. അപ്പോ ക്യാമറ ഉള്ളവര്‍ അതു കൊണ്ടുവരട്ടേ? പ്രാക്റ്റിക്കലിനായിട്ട്?

ഏറനാടന്‍ said...

കൈപ്പള്ളി വക ശില്‍‌പശാല വിജയകരമാവട്ടെ. എല്ലാവരും കൈപ്പള്ളി ടച്ചുള്ള ഫോട്ടോ പിടിക്കാന്‍ പ്രാപ്തി നേടട്ടെ എന്നാശംസിക്കുന്നു. :)

അതുല്യ said...

കൈപ്പിള്ളിയോട് വിയോജിപ്പ് :)

ബ്ലോഗിലൂടെ മാത്രം പരിചയപ്പെട്ടവരാണു മിക്കവരും, സോ അവരൊക്കെ കൂടുമ്പോഴ് ആഗോള താപനോം മണ്ണാങ്കട്ടേം, കൃഷിയിലു വെള്ളം കേറിയതുമൊക്കെ മിണ്ടോ? യു.ഏ.ഈ ഇലെ ബ്ലോഗ്ഗേഴ്സ് മീറ്റ് ന്നും പറഞ് പോസ്റ്റുമിട്ടിട്ട്, അത് നടക്കുമ്പോഴ് അവിടെ നടക്കുന്നത്, ബ്ലോഗും ബ്ലോഗ്ഗ് പരദ്ദുഷണോമ്ം ആണെന്ന് നമ്മളു തന്നെ ഒക്കെ പറയണത് ശരീയാണോ അണ്ണാ?

ഫോട്ടോഗ്രാഫി എനിക്കും പഠിയ്ക്കണം , പക്ഷേങ്കിലു കുഞിപിള്ളേരേം, അനിയന്മാരേം, അവരുടെ ഒക്കെ മൊഞ്ചുള്ള ഭാര്യമാരും ഒക്കേ എന്റെ കൂടെയുള്ളപ്പോഴ് എന്തോന്ന് പഠിത്തം? ഫോട്ടോഗ്രാഫി ക്ലാസ് നടത്തുമ്പൊഴ്, അമ്മച്ചിയാണേ ഞാനും, കുഞി പിള്ളേരും അലമ്പുണ്ടാ‍ാക്കും. അങ്ങനെയിപ്പോ 3 മണിക്കൂ‍റ് കൂടി ച്ചേരുമ്പോഴ് ഞങ്ങളോട്ട് ഒക്കെ മിണ്ടാണ്ടെ, ആരും പഠിച്ച് പള്ളിക്കൂടം വാധ്യാരാവണ്ട.

തറവാടി said...

ബ്ലോഗന്‍‌മാര്‍‌ വളിച്ചവരാണോ എന്നെനിക്കറിയില്ല ചുരുങ്ങിയത് ഞാനടക്കം എനിക്കറിയുന്ന ചിലര്‍ അങ്ങിനെയല്ല , തമാശയയിറ്റായിട്ടുപോലും ഇത്തരം വിളികള്‍ ഒഴിവാക്കിക്കൂടേ ന്‍‌റ്റെ കൈപ്പള്ളി :)

( ദേ ഞാന്‍ സ്മൈലി ഇട്ടു )

വല്യമ്മായി said...

മുകളില്‍ പറഞ്ഞ ഒരോ ബ്ലോഗറുടേയും കൂടെ എത്ര പേരുണ്ടാകും(കുട്ടികളടക്കം) എന്നറിയുമോ?(തറവാട്ടില്‍ നിന്നു തന്നെ ഏഴുപേരുണ്ട്,ആങ്ങളെയും കുടുംബവും നാട്ടില്‍ പോയ കാരണമാണ് ആളുകളുടെ എണ്ണം കുറഞ്ഞത്:)),
ഒന്നിനുമല്ല ആളെണ്ണി ജീരകമിഠായി വാങ്ങാനേര്‍‌ന്ന്.

ബീരാന്‍ കുട്ടി said...

ഞാനും കെട്ട്യോളും രണ്ട്‌ കുട്ട്യളും ദാ പുറപ്പെട്ടു.

ഞങ്ങളുടെ കൈയിലുള്ള വിഭവങ്ങള്‍...

Kaippally said...

തറവാടി,
ഇവിടുള്ള (600+) ബ്ലോഗുകളില്‍ 95% വെറും വളിച്ചതാണെന്ന് എന്റെ വിനിതമായ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു.

ശെടാ ഇവിടെ അഭിപ്രായം പറയാനും പാടില്ലെ?

[ ദാണ്ടെ എന്റെ വഹ :) ]

Kaippally said...

തറവാടി.

മല്ലു ബ്ലോഗന്മാര്‍ 90% വളിച്ചവര്‍ എന്നുമാത്രമല്ല. ലോകപരിചയമില്ലത്ത സങ്കുചിതരും, അജ്ഞരും, സര്വോപരി മഢന്മാരുമാണു്.

ബാക്കി 10% മാത്രമാണു് പ്രസക്തമായ എന്തെങ്കിലും സൃഷ്ടിക്കുന്നത്.

ഇത് എന്റെ മാത്രം അഭിപ്രായം.

അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിക്കാനല്ലതെ പിന്നെ സ്തുതി പാടാനുള്ള ഇടമാണോ ഇത്.
അതിനു് ചൈനയിലോ സൌദിയിലോ പോയാ പ്പോരെ.

ഹല്ല പിന്നെ.

അതുല്യ said...

കെകപ്പിള്ളി പറയുന്ന വളിപ്പന്മാരാണു മലയാളത്തില്‍ എഴുതുന്നവര്‍ എന്ന് ഞാന്‍ സമ്മതിച്ചെന്നിരിയ്ക്കട്ടെ, എന്നാല്‍ മാഷ് പറയുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സ്ഥലമാവുമ്പോഴ്, 90% ശതമാനത്തില്‍ ആരു പെടുമെന്നും, 10 ശതമാനത്തില്‍ ആരു പെടുമെന്നും ഒക്കെ പറയുകയും കൂടി വേണ്ടേ? സ്തുതി പാടാണ്ടെ ഉള്ളത് ഉള്ളത് പോലെ പറയുന്ന കെകപ്പിള്ളി (ഇപ്പോ ഇത് പറയുന്ന ഞാനും) അതും കൂടെ പറയണം. അല്ലെങ്കില്‍ ഞാനും ദേവനും അഗ്രുവും സുല്ലും തമന്നുവും വക്കാരീം ഒക്കേനും എവിടെ പെടും എന്ന് അറിയണ്ടേ സര്‍? ലോകത്തുള്ള ബ്ലോഗിലുള്ള മലയാളികള്‍ ഒക്കേനും എത്തി നോക്കി പോകുന്ന ഒരു പോസ്റ്റാണിത് കെകപ്പിളി ഇത് അല്ലേ? നമ്മള്‍ നടത്തുന്ന ഒരു കൂടി ചേരല്‍ ഇത് പോലെ പ്യുയര്‍ 10:90 എന്ന മണ്ടന്‍ : പഠിച്ച മുട്ടാള്‍ (ബു.ജി) എന്നുള്ള റേഷ്യോവിലാണെന്ന് വരുമ്പോഴ്, ഫാമിലിയോട് ഞാന്‍ പോയി എന്ത് പറയും? അങ്ങേരു അല്ലെങ്കില്‍ ഏതെങ്കില്‍ഉം പെണ്‍ ബ്ലോഗ്ഗര്‍ടെ ഭര്ത്താവ് ഇത് വായിച്ചാല്‍ കൂടെ വരാന്‍ ഒരുങ്ങുമോ? കെക്പ്പിള്ളീടെ പല പോഡ് കാസ്റ്റില്‍ ഒരേണ്ണത്തില്‍ പുതിയതായി വീട്ടിലേയ്ക്ക് എത്തുന്ന അതിഥിയേ കുറിച്ച് ഞാന്‍ കേട്ടിരുന്നു, സ്നതോഷിയ്കേം ചെയ്തു, ലുക്ക് ഇതാണു ഒരു ബീലോങ്ങിങ്ങ്നെസ്സ് അല്ലെങ്കില്‍ ബീയിങ് റ്റുഗദര്‍ വിത് അഥേഴ്സ് ന്ന് ഞാന്‍ കരുതി. അപ്പോഴ് 90 ശതമാനം വളിപ്പന്മാരുള്ല് ബ്ലോഗ്ഗ് ഉലകത്തിലേയ്ക്കാണോ വീട്ടിലെത്തുന്ന പുതിയ അതിഥീടെ വിവരം പറഞത്?

ആരേയും നല്ലവരെന്നോ ചീത്തയെന്നോ വിളിയ്ക്കാതെ എല്ലാര്‍ക്കും ഒരു സ്പേസ് കൊടുത്ത് കൊണ്ട് വേണം ഒരു കൂടിച്ചേരല്‍. അല്ലാതെ, നീ വളിപ്പനാണു, നിന്റെ ബ്ലോഗും കക്കൂസാണു, എങ്കിലും ഒരു "ഹല്ലോ" ദേ പിടിച്ചോ എന്ന് പറഞു, ഭാര്യയേയും കുട്ടിയേയും ഒക്കെ പരിചയപെടാന്‍ ഒരുങ്ങുന്ന ഒരു സിറ്റുവേഷന്‍ വരുംന്നത് കണ്ട് നില്‍ക്കാന്‍ എനിക്ക് ബുന്ദ്ധിമുട്ടുണ്ട്. മണ്ടന്മാര്‍ടേം വളിപ്പന്മാര്‍ടേം സങ്കുചിത മനസ്ക്കന്മാരുടെം ഒരു കൂടിച്ചേരിലാണിതെന്ന് ഒരു കമന്റ് വരുമ്പോഴ് അതിലേയ്ക്ക് വരണോ വേണ്ടയോ എന്നുള്ള ചിന്ത വരും പലരുടേം മനസ്സില്‍. ബ്ലോഗ്ഗാണോ കെഇപ്പിള്ളി ഒരാളെ വളിപ്പനോ അല്ലാത്തവ്നോ ആള്‍ക്കുന്നത്? ഞാന്‍ എടുക്കുന്ന പണി ദേവനും, ദേവന്റെ പണി എനിക്കും എടുക്കാന്‍ പറ്റില്ല. ബ്ലോഗ്ഗില്‍ വളിപ്പാവുന്നവന്‍ ചിലപ്പോഴ് നമ്മള്‍ അറിയാത്ത ഏതെങ്കിലും മേഖലയില്‍ എക്സല്‍ ആവുന്നുണ്ടാവും, അതുമല്ലെങ്കില്‍ അവന്റെ ഭാര്യയുടെ/അവള്‍ടേ ഭര്‍ത്താവിന്റെ മുമ്പില്‍ "ദ ബെസ്റ്റ്" ആവും.

കെഇപ്പിള്ളിയ്ക്ക് ബ്ലോഗ്ഗില്‍ വളിപ്പന്മാരെന്ന് പോസ്റ്റിടാം സ്വന്തം ബ്ലോഗില്‍, നോ ബഡി കെയേഴ്സ് പക്ഷെ, ഒരു മീറ്റിന്റെ അപ്ഡേറ്റ് പോസ്റ്റില്‍ കേറി, എന്നാടെ അലവലാതി, പന്നാ, നീ ഒക്കെ വെറും മണക്കൂസാണെങ്കിലും, മീറ്റിലു കാണുവല്ലോ അല്ല് ന്ന് പറയരുത്. കൂട്ടായ്മേം മാങാതൊലീം ഒന്നുമല്ല, ബട്ട് പ്യുയര്‍ ഓര്‍ഡിനറി പ്രൂഡന്‍സ്. അത്രേയുള്ളു.

തമനു said...

നടക്കാന്‍ പോകുന്ന മീറ്റ് 95 % വളിപ്പന്മാരുടെയാണൊ അതോ ബാക്കിയുള്ള 5% വിശാലമനസ്കരുടേം, ബുദ്ധിമാന്മാരുടേം, ലോക പരിചയം കൂടിയവരുടേം ആണോ എന്നൊന്നറിഞ്ഞാല്‍ കൊള്ളായിരുന്നു..

ഒന്നാം നമ്പര്‍ ഗേറ്റില്‍ കൂടി കേറ്റി വിടുമോന്ന് അറിയാനാണേ ... അല്ലേല്‍ കെടന്നൊറങ്ങാമല്ലോ റൂമില്‍ ..

തറവാടി said...

തിരക്കാണ് , വിശദമായ കമന്‍‌റ്റ് പിന്നെ ഇപ്പോ ഒന്നുമാത്രം,

ഞാന്‍ ആരോ ആയിക്കൊള്ളട്ടെ , എനിക്കിഷ്ടം വെവരമില്ലാത്ത മണ്ടന്‍‌മരോടൊപ്പം കഴിയാനാണ് , ഒന്നുന്റ് കൈപ്പള്ളീ , എത്രമണ്ട്നെന്നോ , വെവരമുള്ളവനെന്നോ , പണക്കാരനെന്നോ പുലിയെന്നോ അല്ല ഞാനൊരാളെപ്പറ്റി നോക്കാറ് , ഞാന്‍ ഇടപഴകുന്ന ആളുടെ മനസ്സിന്‍‌റ്റെ കവടത്തിന്‍‌റ്റെ വിസ്തൃതിയാണ്
ബാക്കിയൊക്കെ കല്ലി വല്ലി വിശദം പിന്നെ ഇപ്പോ ഞാന്‍ സമിലി ഇട്ടില്ല , പുലികളും സീനിയേഴ്സും , ബുജികളുമൊക്കെയായവരേക്കാള്‍ എന്തുകൊണ്ടും എനിക്കിഷ്ടം തങ്കള്‍ പറഞ്ഞ ആ 90 ശതമാനത്തിനൊപ്പം നിക്കാനാണ്.

അപ്പു ആദ്യാക്ഷരി said...

എന്റയ്യോ..ഇതെന്തായിത്!! ഞാന്‍ ക്യാമറയും കൊണ്ടുവരുന്നില്ല, എനിക്കും ക്ലാസും വേണ്ട. അതുല്യേച്ചി പറഞ്ഞതാ ശരി. (ഞാനാദ്യം താങ്ക്യൂ കൈപ്പള്ളീ എന്നു പറഞ്ഞപ്പോള്‍ ഇത്രയ്ക്കു ചിന്തിച്ചില്ല) ഞാന്‍ അതുല്യേച്ചിയുടെയും കുഞ്ഞിപ്പിള്ളേരുടെയും ബാക്കി ബ്ലൊഗര്‍മാരോടൂം ഒപ്പം വര്‍ത്തമാനം പറഞ്ഞിരുന്നോളാമേ. അല്ലാണ്ട് ഞാനവിടെ വന്ന് ഫോട്ടൊഗ്രാഫിയും പഠിച്ചോണ്ടിരുന്നാല്‍ എന്റെ നാലുവയസായ ചെക്കന്‍ മനു ക്യാമറവാങ്ങി താഴെ ഒരിടി കൊടുത്തിട്ട് വാ അപ്പാ, വാ അപ്പാ എന്നു പറഞ്ഞുവിളിതുടങ്ങും.

ഓ.ടോ. അഗ്രജാ വെറും വടയുടെ കൂടെ ഒരോ ചായയും പഴമ്പൊരിയും കൂടെ കിട്ടിയിരുന്നെങ്കില്‍...!! (തമാശല്ല)

Kaippally said...

ബ്ലോഗര്‍ എന്ന label ബ്ലോഗില്‍ ഉപേക്ഷിച്ചിട്ട് സുഹൃത്തുക്കളായിട്ട് ഒത്തുചേരാന്‍ കഴിയിഉമെങ്കില്‍ ഒത്തുചേരു എന്നാണു് ഞാന്‍ ഉദ്ദേശിച്ചത്.

എന്റെ ബ്ലോഗ് മഹത്തായ ഒരു കോപ്പുമല്ല എന്ന് എനിക്ക് നല്ല ബോധമുണ്ട്.

എല്ലാവര്‍ക്കും ആ ബോധം ഉണ്ടാകില്ല. അവിടെയാണല്ലോ കുഴപ്പം തുടങ്ങുന്നത്.



മലയാളം ബ്ലോഗിന്റെ qualitative analysis പിന്നെ എപ്പോഴെങ്കിലും ആവാം.

ഇനി എന്ത് സംഭവിച്ചാലും കൈപ്പള്ളി meetനുണ്ടാകും. തറവാടിയും, അതുല്യയും തമനുവും, അപ്പുവും മറ്റെല്ലാ സുഋഹ്ത്തുക്കളും വരണം എന്ന് നിഷാദ് ഹുസൈന്‍ കൈപ്പള്ളി എന്ന നിങ്ങളുടെ സുഹൃത്ത് അപേക്ഷിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

ഞാന്‍ വളിപ്പനാണോ അതോ ബുജിയാണോ എന്നെനിക്കറിയില്ല. ആദ്യം പറഞ്ഞതുതന്നെയാവാനാണു സാധ്യത. എങ്കിലും വെള്ളിയാഴ്ച വൈകിട്ട് ഞാന്‍ ക്രീക്ക് പാര്‍ക്കില്‍ വരും. എല്ലാവരേയും ഒന്നു കാണുകയും പരിചയപ്പെടുകയും ചെയ്യാമല്ലോ. തറവാടി പറഞ്ഞതുപോലെ തിരിച്ചൊന്നു പുഞ്ചിരിക്കാന്‍ മനസ്സുണ്ടായാല്‍ മാത്രം മതി - അത്രയേ പ്രതീക്ഷിക്കുന്നുള്ളൂ.

അതുല്യ said...

That's the spirit maan.! thanks kaippilly.

(ച്യാച്ചീനേ പിന്നെ കണ്ടോളാം ന്ന്)

അപ്പു ആദ്യാക്ഷരി said...

ഈ പരിപാടിയുടെ ആദ്യത്തെ പേര് “പിക്നിക്ക്” എന്നായിരുന്നു എന്നാണെന്റെ ഓര്‍മ്മ. പിന്നീടെപ്പോഴാണാവോ ഇത് മീറ്റായി മാറിയത്? ബ്ലോഗര്‍ എന്നതു മറന്ന് ഒരു പിക്നിക്ക് പോലെ നമുക്ക് കൂടാം. അതുമതി.

അപ്പു ആദ്യാക്ഷരി said...

ഈ പരിപാടിയുടെ ആദ്യത്തെ പേര് “പിക്നിക്ക്” എന്നായിരുന്നു എന്നാണെന്റെ ഓര്‍മ്മ. പിന്നീടെപ്പോഴാണാവോ ഇത് മീറ്റായി മാറിയത്? ബ്ലോഗര്‍ എന്നതു മറന്ന് ഒരു പിക്നിക്ക് പോലെ നമുക്ക് കൂടാം. അതുമതി.

തറവാടി said...

കൈപ്പള്ളിയുടെ അപേക്ഷ സ്വീകരിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ഞാന്‍ ഇതില്‍ നിന്നും മാറുമെന്നാരെങ്കിലും കരുതുന്നെങ്കില്‍ അതങ്ങ് അടുപ്പത്തൂന്ന് മാറ്റിക്കൊള്ളു. :)

കൈപള്ളി ഫോട്ടോഗ്രാഫിയെപറ്റി ക്ലാസ്സെടുക്കും ഞാന്‍ ''ബല്യ ടെക്ക് നോളജിയെപ്പറ്റിയും'

സൗകര്യമുള്ളവര്‍ ഇരുന്നാല്‍ മതി അല്ലാത്തവര്‍ മാനം നോക്കട്ടെ ;)

ഒന്നും നടന്നില്ലെങ്കില്‍ ഞങ്ങള്‍ തമ്മില്‍ തമ്മില്‍ ക്ലാസ്സെടുക്കും ;)

ഇപ്പോ ദാ ഞാന്‍ സ്മൈലി ഇട്ടുട്ടോ :) , കൈപ്പള്ളിക്ക് മാത്രം.

മുസ്തഫ|musthapha said...

രാവിലെ മോലേട്ട് കേറിയ സ്വാസം ദേ... താഴോട്ട് പോന്നു :)

എല്ലാവര്‍ക്കും നന്ദി :)

തമനു said...

അഗ്രജാ ഒന്നു ശ്വാസം താഴോട്ട് പോയതിന്റെ വെഷമം താന്‍ ലിഫ്റ്റേല്‍ വച്ച് അനുഭവിച്ചതല്ലേ...? പിന്നേം പിന്നേം ശ്വാസം താഴോട്ട് വിടുന്നോ ... വൃത്തി കെട്ടോന്‍.. (താന്‍ മീറ്റിനു വരണ്ടാ...) :)

ഞാന്‍ വരും... :)

Rasheed Chalil said...

ഞാന്‍ വരും... ലിസ്റ്റില്‍ പേരുണ്ടെങ്കിലും ഇല്ലങ്കിലും ...

തറവാടിയും കൈപ്പള്ളിയും കത്തിവെച്ച് കളിക്കുമ്പോള്‍ (കണ്ണൂര്‍ കത്തിയല്ല) തമനൂന്റെ ഗാനമേള ഉണ്ടായിരിക്കുന്നതാണ്. (നേരിട്ട് പറയാന്‍ തമനൂന് ബുദ്ധിമുട്ടുള്ള കാരണം എന്നെ ഏല്‍പ്പിച്ച പണി ഞാന്‍ ചെയ്തു.) ഇതൊരു മുന്നറിയിപ്പായി എടുക്കാന്‍ അപേക്ഷ.

തമനൂ... :) :) :)

അപ്പു ആദ്യാക്ഷരി said...

തമനൂന്റെ ലാസ്റ്റ് കമന്റ് കലക്കി. അഗ്രജന് വെള്ളിയാഴ്ച ഷാര്‍ജയില്‍നിന്നൊരു ലിഫ്റ്റ് കൊടുക്കണം എന്നു കരുതിയതാ. ഇപ്പോ ആ പ്ലാന്‍ മാറ്റിവച്ചു :)

aneel kumar said...

അഗ്രൂനൊരു വാക്കു കൊടുത്തിരുന്നു. 99% ഉണ്ടാവുമെന്ന്. വെന്യൂ കറങ്ങിത്തിരിഞ്ഞ് ഷാര്‍ജയിലെത്തിയാല്‍ (നാഷണല്‍ പാര്‍ക്കിലായാല്‍ പറയേം വേണ്ട!) ശ്രമിക്കാമെന്ന് മനസില്‍ വച്ചായിരുന്നു അത്.
ഇനിയിപ്പോ മീറ്റിനൊരു നെടുങ്കന്‍ ആശംസ നേരുന്നു. :)

അതുല്യ said...

ഞം ഞം വല്ലോം തീരുമാനമായോ? എനിക്ക് തോന്നുന്നത്, ശരവണ ഭവനീന്ന് ദുഫായ്ക്കാര്‍ ആരെങ്കിലും, ഒരോ പ്ലേറ്റ് വട വീതം ഏല്‍പ്പിച്ച് അതിന്റെ അടുത്ത് താമസിയ്ക്കുന്ന ദേവന്‍ വശം പിക്കപ്പിയ്ക്കാം. പക്ഷേ ശര്‍വണ ഭവന്‍ 3 മണിയ്ക്ക് എന്തോ പൂട്ടി, 5 നേ തുറക്കൂ. എന്നിരിയ്ക്കുമ്പോഴ്, ദേവനോട് 2 മണിയാവുമ്പോ വാങി വക്കാന്‍ പറയണോ? അവര്‍ (+971(4)3345252 )ഇപ്പ്പോ അടച്ചിട്ടിരിയ്കാണെന്ന് തോന്നുന്നു. 6 മണിയാവും തുറക്കാന്‍.എന്നിട്ട് ഞാന്‍ ചോദിച്ചിട്ട് ചെയ്യാം. അല്ലെങ്കില്‍ അവര്‍ക്ക് എത്തിയ്ക്കാനാവുമോ എന്നും? ഏതാണ്ട് പത്തോ പതിനഞ്ചോ മറ്റോ ആവും, രണ്ട് പ്ലേറ്റിനു, പാക്കിങ് അടക്കം. പിരിവ് ദില്‍ബന്‍ ഏക്കാമെന്ന് പറഞിട്ടുണ്ട്. വാങി കൊണ്ട് വരുന്നവര്‍ അഡ്വാന്‍സായി പൈസ ഇറക്കീട്ട്, ഞങ്ങള്‍ പാര്‍ക്കില്‍ എത്തുമ്പോ തരാം ട്ടോ.

ഇതിനോടൊപ്പം തന്നെ, മറക്കാണ്ടേ എല്ലാരും ഒരോ കുപ്പി വെള്ളവും( സാദാ വെള്ളം നോട്ട് ദ പോയിന്റ്) അല്പം ചിപ്സോ മറ്റ് എന്തെങ്കിലുമോ കൊണ്ട് വന്നാലും നല്ലത്. അല്ലാ എല്ലാര്‍ക്കും സേം സേം ചിപ്സ് തന്നെ കിട്ടാന്‍, ചിപ്സോ മറ്റോ ഹോള്‍ സെയില്‍ ആയിട്ട് വാങ്ങണോ? അങ്ങനെ ആണെങ്കില്‍ ഹോള്‍ സെയിലായിട്ട് വെള്ളോം ചിപ്സും മിടായും ഒക്കെ വണ്ടിയില്‍ സ്ഥലമുള്ളവര്‍ ആരെങ്കിലും വാങോ? (പണ്ട് ഇത് പോലെ പോട്ട് ലക്ക് ചെയ്തിട്ട്, എല്ലാരും അല്പം അല്പം സാധനം കൊണ്ട് വന്നിട്ട്, പിള്ളേരും ആളുകളും ഒരേ ചിപ്സിനു വേണ്ടി അടിയുണ്ടാക്കി, അനുഭവം കുരു :)) സോ അതും തീരുമാനിക്ക് ആരേലും. ഇനീ ഒന്നും കൊണ്ട് വന്നില്ലെങ്കിലും, ഓര്‍ഡര്‍ ചെയ്തില്ലെങ്കിലും, ,ക്രീക്ക് പാര്‍ക്കായത് കൊണ്ട് അവിടെ കൊച്ച് കൊച്ച് (ചെറുത്) കടകളുണ്ടാവുമെന്ന് തോന്നുന്നു. അവിടെന്നായാലും വാങ്ങാമല്ലോ. (ഞ്ം ഞം ഇല്ലാണ്ടെ പറ്റില്ല പ്ലീസ്) ഏതാണ്ട് അമ്പത് പേരെന്ന കണക്കാണിപ്പോ അഗ്രൂ പറഞത്.

ഉഗാണ്ട രണ്ടാമന്‍ said...

appo confirm ayi...:)

അനോണിമാഷ് said...

ച്ഛേ! ഒരു വിവാദം ഉണ്ടാക്കിയെടുക്കാന്‍ ഈയുള്ളവന്‍ നേര്‍ച നേര്‍ന്നിരിക്കുവായിരുന്നു. അങ്ങനങ്ങ് ഒത്തു തീര്‍പ്പായാക്കിയാലോ. കൈപ്പള്ളി, അതുല്യ,തറവാടി, അപ്പു എല്ലാവരും ബ്ലോഗര്‍മാരോട് മാപ്പ് പറയണം. അല്ലെങ്കി മീറ്റ് അലമ്പാക്കും.

ഓഫ്: അനോണിമാരെ കൂടി കൂട്ടൂമോ മീറ്റിന്?? തലേ തുണിയെട്ടോണ്ട് വരാം.

മുസാഫിര്‍ said...

ദേവ്ജി/അഗ്രു.ഈയുള്ളവനെ ഓര്‍ത്തതിനു നന്ദി.

പിന്നെ വണ്ടിയും വള്ളവും വലയുമൊക്കെ കുവൈറ്റില്‍ പോയതിന് ശേഷം വിറ്റു.

പണ്ടു ഞങ്ങളുടെ നാട്ടില്‍ നിന്നും ഒരു സുജായി ഷാര്‍ജ മുനിസിപ്പാലിറ്റിയില്‍ ജോലി കിട്ടി പോകുമ്പോള്‍ ഉമ്മ പറഞ്ഞു ‘മോനെ നീയ് നാട്ടുകാരുടെ പോണ്‍ നമ്പര്‍ ഒക്കെ കുറിച്ച് എടുത്ത് കൊണ്ട് പോ എന്ന്‘.
മകന്റെ മറുപടി.

“ വേണ്ടുമ്മാ ഇമ്മള്‍ എപ്പോഴും റൊടുമ്മെ തന്നെ കാണും,നാട്ടുകാര്‍ക്കു ഇങ്ങോട്ട് വന്ന് പരിചയപ്പെടാലോ “ എന്നു.

പറഞ്ഞത് മറ്റൊന്നുമല്ല.ഷാര്‍ജ ദുബായില്‍ റോഡില്‍ വച്ചു നാലു പേരടങ്ങുന്ന ഒരു മലയാളി കുടുംബം കൈ കാണിച്ചാല്‍ ആരെങ്കിലും വണ്ടി നിറുത്തുമല്ലൊ എന്നു കരുതിയാണ്.അപ്പ ശരി ക്രീക്ക് പാര്‍ക്കില്‍ കാണാം . വെള്ളീയാഴ്ച,മൂ‍ന്ന് മണിക്ക്.

ബാജി ഓടംവേലി said...

ആശംസകള്‍ നേരുന്നു....

തറവാടി said...

ദേവേട്ടാ , അഗ്രജാനുപിന്നെ വണ്ടിയില്ലല്ലോ ;),

റോഡില്‍ ആരെ കണ്ടാലും വണ്ടി നിര്‍ത്തരുതെന്നാണ് ഈയിടെ ദുബായ് പോലീസ് ഒരു അറിയീപ്പില്‍ പറഞ്ഞത് ആയതിനാല്‍ ഇതൊരു മുന്നറിയീപ്പായി കാണുക മുസാഫിറിനെയല്ല ആരെ കണ്ടാലും വണ്ടി നിര്‍‌ത്തരുത്. വല്ലതും സംഭവിച്ചിട്ട് പിന്നെ കിടന്ന് മോങ്ങരുത് പറഞ്ഞില്ലെന്നു വേണ്ട.

തമനു said...

വല്ല പോലീസുകാരനും കൈകാണിച്ചാ നിര്‍ത്താവോന്ന് ദുബായ് പോലീസിനോട് ഒന്നു ചോദിക്കുവോ തറവാടീ... :)

അപ്പു ആദ്യാക്ഷരി said...

അഗ്രജനെയും കുടുംബത്തെയും ഞാന്‍ കൊണ്ടുവരാം, സമ്മതമാണെങ്കില്‍. (കള്ള ടാക്സിയാണെന്നു പറഞ്ഞ് എന്നെ പോലീസ് പിടിക്കാതിരുന്നാല്‍ മതിയായിരുന്നു)..

പിന്നെ അഗ്രജാ, “ശ്വാസം” മേലോട്ടോ താഴോട്ടോ വിടാതെ സ്വാഭാവികമായ രീതിയില്‍ മാത്രം വിടണം കേട്ടോ, കാറീലിരിക്കുമ്പോള്‍. കുശുമ്പന്‍!

ഉഗാണ്ട രണ്ടാമന്‍ said...

സത്വയില്‍ നിന്ന് ആരെങ്കിലും ഉണ്ടൊ...

നജൂസ്‌ said...

അഗ്രജാ....
ബ്ലോഗേഴ്സ്‌ മീറ്റില്‍ എത്താന്‍ ഞാന്‍ കഴിവതും ശ്രമിക്കും. കാണണമെന്നുണ്ടല്ലാരെയും. ഒരു 50/50 യിലാണ്‌ ഞാന്‍. എത്തിയാലും ഇല്ലങ്കിലും നടക്കാന്‍ പോവുന്ന മീറ്റിന്‌ സകല ആശംസകളും...

thoufi | തൗഫി said...

ഇദെന്താ അഗ്രജാ,നമ്മള് മറന്നുല്ലേ...?

ഞാന് വരും..,
ലിസ്റ്റില് പേരുണ്ടെങ്കിലും ഇല്ലങ്കിലും ..
അഗ്രജാ..നിനക്ക് ഞാന് വെച്ചിട്ടുണ്ട്...

കരീം മാഷ്‌ said...

കൊക്കിനു ജീവനുണ്ടെങ്കില്‍ വരും!
പക്ഷെ കൊക്കുകള്‍ക്കൊക്കെ ഇപ്പം പക്ഷിപ്പനിയാത്രേ!!

കരീം മാഷ്‌ said...

റാസല്‍ ഖൈമ ഭാഗത്തു നിന്നാരെങ്കിലും വരുന്നുണ്ടോ?
വെറുതെ, അവരെ ഒന്നറിഞ്ഞിരിക്കാനാ..!

Kalesh Kumar said...

Meetinu aashamsakal...
Enne Ortha Devettanu prathyekam nandi!

ningale ellaryum njan miss cheyyunnu....

Meet gambheeram aakatte...

Visadamaya reportukalum padangalum prateekshikkunnu....

തറവാടി said...

മിന്നാമിനുങ്ങേ ,

നിങ്ങളേതായാലും ഇറങ്ങിതിരിച്ചിരിക്കയല്ലെ അഞ്ഞൂറ് ഉറ്പ്പ്യ തരാം വേറെ ഒരാളെം രണ്ടെണ്ണം കൊടുക്കണം , അയാള്‍ കുറെ നേരമായി വേണ്ടാത്ത ചില ചോദ്യങ്ങളും ചോദിച്ചുകൊണ്ട് നടക്കുന്നു :)

(ഈ കൊടുക്കേണ്ട ആള്‍ തമനു അല്ലേ അല്ല. )

ഭടന്‍ said...

ഹായ്...!

ഒരു ബ്ലോഗനായപ്പൊ മുതല്‍
കരുതീതാ ഈ പഹയന്മാരെയൊക്കെ
ഒന്നു നേരില്‍ കാണണംന്ന്!...

ആഗ്രജാ! നന്ദി ഇങ്ങനെയൊരു വേദിയൊരുക്കുന്നതിന്.

ഈ പഹയനാണെങ്കില്‍ വെള്ളിയാഴ്ച
വൈകുന്നേരവും പണിയാ..

ന്നാലും, 3 മണിയ്ക്കു വന്നു 4 മണിയ്ക്കു വിടണം. ആരെയൊക്കെയോ കാണാന്‍ പറ്റ്വാ...?

Lath

കുറ്റ്യാടിക്കാരന്‍|Suhair said...

അഗ്രജന്‍ സാര്‍...

ഈ വെള്ളിയാഴ്ച്ച രാത്രി നാട്ടില്‍ പോകുകയാണ്,,, (രണ്ടു ദിവസം മുന്പ് തീരുമാനിച്ചതാ)

മാത്രമല്ല, വൈകുന്നേരം അഞ്ചുമണിക്ക് ഡ്യൂട്ടി പുനരാരംഭിക്കും.

വരാന്‍ പറ്റിയില്ലെങ്കിലോ എന്നൊരു ഡൌട്ട്..

അനില്‍ശ്രീ... said...

ഏതായാലും വരുന്ന കാര്യം അങ്ങോട്ട് തീരുമാനിച്ചു..

ഇനി ഞാന്‍ വരുന്നതല്ലേ, അതിനു തെളിവായി ഒരു "സാക്ഷി" കൂടി വേണമല്ലോ.. അപ്പോള്‍ പിന്നെ സാക്ഷിയെ കൂടി കൊണ്ടുവരാം എന്ന് ഏറ്റിട്ടുണ്ട്. സാക്ഷിക്കെന്താ കൊമ്പുണ്ടോ, അതോ സാക്ഷി ഒറ്റക്കണ്ണന്‍ ആണോ എന്നൊക്കെ ആരും ചോദിക്കാന്‍ പാടില്ല.

അപ്പു ആദ്യാക്ഷരി said...

അഗ്രജാ.. നമ്മുടെ അഞ്ചല്‍ക്കാരന്റെ വിവരം ഒന്നുമില്ലേ? അദ്ദേഹം സ്ഥലത്തില്ലേ? ലിസ്റ്റില്‍ പേരു കാണുന്നില്ലല്ലോ.

ബഷീർ said...

പ്രിയ യു.എ.ഇ. ബ്ലോഗേള്‍സ്‌ ..

നാളെ നടക്കാന്‍ പോകുന്ന ബ്ലോഗേള്‍ ഈറ്റിംഗില്‍ ക്ഷമിക്കണം...മീറ്റിംഗില്‍ ഈയുള്ളവനും (ബഷീര്‍ എന്നതിലെ ഈ ) പങ്കെടുക്കണം എന്ന് നിനച്ച്‌ തയ്യാറായികൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ ആ വേളയില്‍ അല്ലെങ്കില്‍ ആ ടൈമിലാണു സാങ്കേതികങ്ങളാല്‍ കുറെനാളായി നീട്ടി കൊണ്ടിരിക്കുകയായിരുന്ന റൂം പെയ്ന്റിംഗ്‌ നാളെയ്ക്ക്‌ നിശ്ചയിച്ച്‌ ഉറപ്പിച്ച്‌ പ്രഖ്യാപിക്കപ്പെടുന്നത്‌. എല്ലാം മുറിയന്മാരും ( റൂ മേറ്റ്സും ) നാളെ ഫുള്‍ ടൈം ഹാജരുണ്ടായിരിക്കണമെന്നും അവരവരുടെ സ്ഥാവര ജംഗമ വസ്ഥുക്കള്‍ (ഉപയോഗിച്ച അണ്ടര്‍ വെയര്‍ 916 ഹോള്‍മാര്‍ക്സ്‌, പൂട്ടിയാലും തുറക്കുന്ന സ്യൂട്ട്‌ കേസ്‌, നാട്ടില്‍ നിന്നും ഡ്രാഫ്റ്റ്‌ അയക്കാന്‍ ഓര്‍മ്മപ്പെടുത്തി /ഭീഷണിമുഴക്കികൊണ്ടുള്ള എഴുത്തുകള്‍ ഇത്യാദി ) സ്വയം നീക്കം ചെയ്ത്‌ സഹകരിക്കേണ്ടതാകയാല്‍.. (അല്ലെങ്കില്‍ താഴത്തെ ബലദിയ കച്ചറ ഡബ്ബയില്‍ കയ്യിട്ടു വാരുന്നവരുടെ തെറി കേള്‍ക്കേണ്ടിവരും ,കാരണം ഇതൊക്കെ എടുത്ത്‌ മറ്റുള്‍ലവര്‍ ആ ഡബ്ബയില്‍ കൊണ്ടുപോയിടും ) എനിക്ക്‌ നാളെ ദുബായില്‍ വരാന്‍ കഴിയില്ലെന്ന എന്റെ ദുഖവും നിങ്ങളുടെ സമാധാനവും ഞാനിവിടെ കുറിയ്ക്കട്ടെ..

അടുത്ത്‌ ഒരു ഈറ്റിംഗ്‌ ഉണ്ടാകുമ്പോള്‍ വരാം എന്ന ഭീഷണികൂടി അറിയിക്കുന്നു..



എല്ലാ ആശംസകളും നേരുന്നു..
കൂട്ടായ്മയില്‍ നന്മ നിറയട്ടെ..

കാഴപ്പാടുകളിലെ വിയോജിപ്പുകള്‍ക്കപ്പുറം നല്ല സൌഹ്യദം പൂക്കട്ടെ ഈ കൂട്ടായ്മയിലൂടെ..

നിങ്ങളുടെ
പി.ബി

OT :
പിന്നെ ഈ അഗ്രജന്റെ നാട്ടുകാരനായിരുന്നു ഒരിയ്ക്കല്‍ ഞാന്‍.. ഇവരുടെ ശല്യം സഹിക്കാതെ നാടു വിട്ടതാണു.. ബാക്കി പിന്നെ പറയാം..
( ഞങ്ങളെ ഓടിച്ചതാണെന്ന് അഗ്രജന്‍ പറയും അത്‌ നുണയാണ്‌ ) ..

ഇപ്പോള്‍ ഇത്രമാത്രം

വല്യമ്മായി said...

അബുദാബിയില്‍ നിന്ന് ജെബെല്‍ അലി വഴി വരുന്നവരുണ്ടെങ്കില്‍ പറയണേ,വേറൊന്നിനുമല്ല,അടുക്കളയുടെ ചാര്‍ജ് ഏല്‍‌പ്പിക്കനായിരുന്നു :)

അനില്‍ശ്രീ... said...

കണ്ടോ.. ജബല്‍ അലി വഴി വരുന്നു എന്ന് കേട്ടപ്പോഴേ ദെ വല്യമ്മായി അടുക്കളയുടെ ചാര്‍ജ് കൈമാറാന്‍ പോകുന്നു. അപ്പോള്‍ അദ്ദേഹത്തിനാ പണി അല്ലേ?

വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അറിയിക്കുന്നതായിരിക്കും... ജാഗ്രതൈ ! !

ജനശക്തി ന്യൂസ്‌ said...

ബ്ലോഗ് മീറ്റില്‍ ജനശക്തി ന്യൂസും പെങ്കെടുക്കുന്നുണ്ട് .

മരത്തലയന്‍ പട്ടേട്ടന്‍ said...

ബ്ലോഗ് മീറ്റില്‍ ജനശക്തി ന്യൂസുമോ? നമ്മള്‍ എവിടെയും വേണമല്ലോ അല്ലേ ... വെള്ളത്തിലെ മീനിനെപ്പോലെ .. അതല്ലേ അതിന്റെ ഒരു ശരി .. ചെലപ്പോ വിപ്ലവം മീറ്റിലൂടെയും വരാലോ ....

മരത്തലയന്‍ പട്ടേട്ടന്‍ said...

ഇത്തവണ മിത്രന്‍ ഏതായാലും ഇല്ല . അടുത്ത തവണ മീറ്റാം ... !

നജൂസ്‌ said...

ജീവിക്കാനറിയാത്തവന്‍ ഓടിക്കാന്‍ പഠിക്കാന്‍ തുടങ്ങിയിട്ട്‌ കൊല്ലം 2 ആയി. ഇപ്പോഴും Licence കിട്ടിയിട്ടില... ഒരു പട്ടാണി വിളിച്ചു പറഞ്ഞു വെള്ളിയാഴ്ച്ച അവന്റെ കൂടെ ചെന്നാല്‍ ഓട്ടണ്ട വിതം പറഞ്ഞു തരാന്ന്‌. നാറ്റം സഹിക്കാന്‍ തീരുമാനിച്ചു. Meet ല്‍ വരുന്ന കാര്യം ഏകദേശം ഉറപ്പായി. വരാന്‍ പറ്റില്ലന്ന്‌.

G.MANU said...

കര്‍ത്താവേ തരുമോനീ തല്‍ക്കാലം വിസിറ്റ് വിസ
കത്തിവക്കുവാന്‍ മീറ്റില്‍ കത്തിനില്‍ക്കുവാന്‍ മോഹം
കത്തിയില്‍ വീരനാകും തമനുവിന്‍ വയറില്‍
കുത്തുവാന്‍ അഗ്രജന്റെ താടിയില്‍ പിടിക്കുവാന്‍

ബൈജു സുല്‍ത്താന്‍ said...

ശരി..അപ്പോ എല്ലാരേയും നാളെ കാണാം..

ബൈജു സുല്‍ത്താന്‍ said...

ചങ്ങാതീ ബഷീര്‍...യു.എ.ഇ യില്‍ വെള്ളിയാഴ്ചകളില്‍ വെള്ളമടി സോറി വെള്ളയടി /വെള്ളപൂശല്‍ നിരോധിച്ചിരിക്കുന്ന വിവിരം അറിഞ്ഞില്ലേ.. വേഗം കൂട്ടുകാരോടീ വിവരം പറഞ്ഞ് ദുബൈക്ക് നാളെ വരാന്‍ നോക്ക്..

മുസ്തഫ|musthapha said...

അങ്ങിനെ നമ്മള്‍ കൂടിച്ചേരാന്‍ തീരുമാനിച്ച ദിവസം ഇന്നിന്‍റെ വക്കിലെത്തിക്കഴിഞ്ഞു. നമ്മളെല്ലാം ചേര്‍ന്ന് നടത്തുന്ന ഈ പരിപാടി നമുക്ക് രസകരമാക്കി തീര്‍ക്കാം.

നേരത്തെ എത്തുന്നവര്‍ക്ക് നേരത്തെ തന്നെ കത്തി ഉറയില്‍ നിന്നും ഊരി മൂര്‍ച്ച പരിശോധിക്കാം :)

പായകള്‍, വിരികള്‍, വെള്ളങ്ങള്‍, കൊറിക്കത്സ്, ക്യാമറകള്‍... ഇത്യാദി വഹകള്‍ കരുതുന്നതിന് വിരോധമില്ല :)

അപ്പോ, ദൈവം സഹായിച്ചാല്‍ നാളെ നേരില്‍ കാണാം :)

മുസാഫിര്‍ said...

sorry for the manglish,

ee tharavatiyanO paNtu thrissur ragaththil 5 paisyuTe kOlumiTTayi 10 paisakku vittuunn paRanjnju vazhakku unTaakkiyath. kaalam ethra maRippOyi , ayye

അനോണിമാഷ് said...

മീറ്റിന് അഭിവാദ്യങ്ങള്‍! ക്ഷണിക്കാത്തതു കൊണ്ട് ഞങ്ങളും ഒരു മീറ്റ് നടത്താന്‍ തീരുമാനിച്ചു

Physel said...

ദുബായ് മീറ്റിന് വീണ്ടും ആശംസകള്‍...ഇത്തവണ ഖത്തറിന്റെ പ്രതിനിധി ആയിട്ട് പങ്കെടുക്കണം ന്നു കരുതീതായിരുന്നു. (അതിനു തന്നെ ആരുവ്വേ പ്രതിയാക്കീത് എന്നു ചോദിക്കണ്ട..ഞാന്‍ തന്നെയങ്ങു തീരൂമാനിച്ചു) തിരിച്ചു വരവ് ദുബായ് വഴി ആക്കാം ന്നൊക്കെ പ്ലാന്‍ ചെയ്തതാ. നടക്കില്ല (ദേവരാഗം ഒരു മുണ്ട് ബാക്കിയായത് വാങ്ങാന്നും ഒരു പൂതി!)

അതുല്യേച്ചീ..ആ പറഞ്ഞ കൊച്ചി മീറ്റിന്റെ കാര്യം ഒന്നു ക്ലിയര്‍ ചെയ്യാമോ? അതീനേലും കൂടാലോ? (ദില്‍ബനും കല്യാണമോ...!!!???)

chithrakaran ചിത്രകാരന്‍ said...

:) യു.ഏ.ഈയിലെ ബൂലോകരുടെ സംഗമത്തിന് ചിത്രകാരന്റെ സ്നേഹാസംശകള്‍ ...!!!

മുസാഫിര്‍ said...

ഏറ്റവും നല്ല സംഘാടകന് കലേഷ്കുമാര്‍‌അവാര്‍ഡ് (ഒറ്റ വാക്ക്) കൊടുക്കുന്നതായിരിക്കും.ഓര്‍മ്മ പുതുക്കാന്‍ ചില പഴയ ചിത്രങ്ങള്‍ ..


ഇവിടെ

അനില്‍ശ്രീ... said...

ഞങ്ങള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു....

അനില്‍ശ്രീ... said...

സാക്ഷിയെ വിളിക്കണം... ഒരു മണിക്ക് ഞങ്ങള്‍ ഇവിടെ നിന്നു പുറപ്പെടും...

asdfasdf asfdasdf said...

അഭിവാദ്യങ്ങള്‍.. അഭിവാദ്യങ്ങള്‍..
ബ്ലോഗ് മീറ്റിനഭിവാദ്യങ്ങള്..

അനില്‍ശ്രീ... said...

ജബല്‍ അലിയില്‍ നിറുത്താന്‍ സമയക്കുവ് അനുവദിക്കുന്നില്ല. അപ്പോള്‍ എല്ലാവരേയും ക്രീക്ക് പാര്‍ക്കില്‍ കാണാം...

അനില്‍ശ്രീ... said...

ഇത്രയൊക്കെയായി ഇരുനൂറ് തികച്ചിട്ട് പോകാം എന്നു കരുതി..

അനില്‍ശ്രീ... said...

200

Promod P P said...

ഒരനക്കവും കാണാനില്ലാലൊ?
മീറ്റ് തുടങ്ങിയോ

കാര്‍വര്‍ണം said...

നല്ല പാര്‍ട്ടീസാ മീറ്റിന്റെ ഫോട്ടോയും വിശേഷവും കാ‍ണാന്‍ ഓടിപ്പിടിച്ചു വന്നതാ.
ഇത്രേം നേരമായിട്ടും അതൊന്നൂം പോസ്റ്റീല്ലേ

അനില്‍ശ്രീ... said...

മീറ്റ് കഴിഞ്ഞ് അബു ദാബിയില്‍ വന്നതേയുള്ളു... ആഹാ ..എന്താ മീറ്റ്.. എത്ര ബ്ലോഗര്‍‌മാര്‍... എണ്ണാന്‍ പറ്റിയില്ല... ഡിറ്റൈല്‍സ് പുറകെ വരും...

«Oldest ‹Older   1 – 200 of 215   Newer› Newest»