Tuesday, April 22, 2008

ബ്ലോഗ്‌ ശില്‍പ്പശാല സംഘടിപ്പിക്കുന്നു.

യുവകലാസാഹിതി ഷാര്‍ജാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബ്ലോഗിംഗ്‌നെ കുറിച്ച് 25-04-2008 ന്‌ വൈകീട്ട്‌ നാലുമണിക്ക്‌ ഷാര്‍ജ സ്റ്റാര്‍ മുസിക്‌ സെന്ററില്‍ വെച്ചു ശില്‍പ്പശാല നടക്കുന്നു. യു. എ. ഇ യിലെ പ്രമുഖ ബ്ലോഗെഴുത്തുകാര്‍ പങ്കെടുക്കുന്നു. യുവകലാസഹിതിയുടെ മുന്‍ സെക്രട്ടറിയായിരുന്ന അക്ബറിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണു പ്രസ്തുത ശില്‍പ്പ്ശാല സംഘടിപ്പിക്കുന്നതു.

ബ്ലോഗിംഗ് എന്ന ഇ-ഡയറി എഴുത്ത് ആധുനികകാലത്തെ ആത്മാവിഷ്ക്കാരത്തിന്റെ ഉപകരണമാണ്. കഴിഞ്ഞ കുറച്ച് കാലമായി മലയാളത്തിലും ഇത് നന്നായി വേരോടിയിരിക്കുന്നു.നമ്മുടെ ഭാഷയെ മരിക്കാതെ നിലനിര്‍ത്തുന്നതില്‍ ബ്ലോഗിംഗ് വരും കാലത്ത് ഒരു നിര്‍ണ്ണായകമായ പങ്കാണ് വഹിക്കാന്‍ പോകുന്നത് എന്നതില്‍ സംശയമില്ല.

എഡിറ്ററില്ലാത്ത പ്രസാധനം അല്ലെങ്കില്‍ എഴുത്തുകാരന്‍ തന്നെ എഡിറ്ററാവുന്ന മഹാസ്വാതന്ത്ര്യം,സിറ്റിസണ്‍ ജേര്‍ണലിസം എന്ന തീക്ഷണമായ പൌരായുധം തുടങ്ങിയവ ബ്ലോഗിംഗിന്റെ സാധ്യതകളില്‍ ചിലതു മാത്രം. രാഷ്ട്രീയപ്രചരണം മുതല്‍ ജീവകാരുണ്യം വരെ ബ്ലോഗിലൂടെ നടത്തപ്പെടുന്നു.

നമ്മളില്‍ പലരും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരാണെങ്കിലും ബ്ലോഗിന്റെ അനന്തസാധ്യതകളുടെ വിഹായസ്സിലേക്ക് പറന്നുയര്‍ന്നവര്‍ അധികമില്ല.കൂടുതല്‍ ആളുകളെ ബ്ലോഗിംഗിലേക്ക് അടുപ്പിക്കാനും അതു വഴി ആശയപ്രകാശനത്തെയും ഭാഷയെയും വികസിപ്പിക്കനും ഉദ്ദേശിച്ചാണ് യുവകലാസഹിതി ഈ ശില്‍പ്പശാല നടത്തുന്നത്. ഇതില്‍ ബ്ലോഗിലൂടെ പ്രശസ്തരായ പലരും പങ്കെടുക്കുന്നു. ഈ ശില്‍പ്പശാലയില്‍ എങ്ങനെ ഒരു ബ്ലോഗ് തുടങ്ങാം,എങ്ങനെ അതില്‍ പോസ്റ്റുകള്‍ ഇടാം,അതിന്റെ മറ്റു സാങ്കേതികതകള്‍ എന്നിവ വിശദീകരിക്കപ്പെടുന്നു.

പേര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ യുവകലാസാഹിതി ഷാര്‍ജാ യൂണിറ്റിന്റെ സെക്രട്ടറി ശ്രീ സുനില്‍‌രാജുമായി (050 4978620) ബന്ധപ്പെടുക.

സുനില്‍രാജ്‌ കെ
സെക്രട്ടറി
യുവകലാസാഹിതി ഷാര്‍ജ യുണിറ്റ്‌

19 comments:

ബാജി ഓടംവേലി said...

നല്ല കാര്യം...
ബൂലോകം വളരട്ടെ...
ആശംസകള്‍ നേരുന്നു.....

തറവാടി said...

ആശംസകള്‍ :)

അഗ്രജന്‍ said...

നല്ല കാര്യം
ഇത്തരം സംരഭങ്ങള്‍ ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കി തീര്‍ക്കും.
ആശംസകള്‍

ബഷീർ said...

best wishes

ഏറനാടന്‍ said...

ഉചിതമായ കാര്യം. ആശംസകള്‍.

Areekkodan | അരീക്കോടന്‍ said...

ആശംസകള്‍....

അനില്‍ശ്രീ... said...
This comment has been removed by the author.
അനില്‍ശ്രീ... said...

ആശംസകള്‍...


വാല്‍ക്കഷണം..
എന്ത് ? ? ? യു.എ.ഇ-ലും ബ്ലോഗ് അക്കാദമിയോ?..

sunilraj said...

ഷമിക്കണം...
മൊബെയില്‍ നബറില്‍ ഒരു തെറ്റുണ്ട്‌ , എന്റെ തെറ്റാണ്‌
ശരിയായ നബര്‍ 050-4978520

Sharu (Ansha Muneer) said...

ആശംസകള്‍ :)

chithrakaran ചിത്രകാരന്‍ said...

വളരെ നല്ല കാര്യം. ചിത്രകാരന്റെ ആശംസകള്‍ !!! ഇംഗ്ലീഷില്‍ മാത്രം ബ്ലോഗുചെയ്യുന്ന മലയാളി സുഹൃത്തുക്കളെ ഒരു മലയാളം ബ്ലോഗുകൂടി തുടങ്ങാന്‍ പ്രേരിപ്പിക്കാനായാല്‍ നന്നായിരിക്കും.

മിടുക്കന്‍ said...

അതു കൊള്ളാം...
:)
അഗ്രിഗേറ്ററുകള്‍ക്കും മറുമൊഴിക്കും ഒപ്പം വായനാലിസ്റ്റിനെ പറ്റിയും ശില്പശാ‍ലയില്‍ പറയില്ലേ..?

Unknown said...

ആശംസകള്‍

അഞ്ചല്‍ക്കാരന്‍ said...

നല്ല സംരംഭം.
ബ്ലോഗിന്റെ പുറത്തേക്ക് ഈ സന്ദേശം എത്തിയെങ്കില്‍ മാത്രമേ ബ്ലോഗിങ്ങിനെ കുറിച്ച് അറിയാത്തവര്‍ക്ക് “ശില്പശാല” വഴികാട്ടിയാകുള്ളൂ. ആയതിനാല്‍ കൂടുതല്‍ പ്രചാരണം ബ്ലോഗിന്റെ പുറത്തും കൊടുക്കാന്‍ ശ്രദ്ധിക്കണം.

ആശംസകള്‍.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വളരെ നല്ല കാര്യം,ആശംസകള്‍

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് ഇതൊരു വഴികാട്ടിയാകുമെന്നതില്‍ സംശയമില്ല.

Kaithamullu said...

പിന്തുണയും
ആശംസകളും!

കുറുമാന്‍ said...

ആശംസകള്‍

gabs അന്‍സാര്‍ പെരുമ്പിലാവ്‌ said...

പ്രിയരെ...

നാളെ (25-04-08) വെള്ളിയാഴ്ച്ച U.A.E സമയം രാവിലെ 8.00 മണിക്ക്‌ ASIA NET RADIO 1539 AM ചൊല്ലരങ്ങില്‍ ബ്ലോഗ്ഗറും അന്‍സാര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നജൂസിന്റെ വേശ്യ എന്ന കവിത ഉണ്ടായിരിക്കുന്നതാണ്‌.

കേള്‍ക്കുക.....
അഭിപ്രായങ്ങള്‍ അറിയിക്കുക...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എല്ലാ ആശംസകളും........