അതുല്യ എന്ന ബ്ലോഗറെ അറിയാത്തവര് ചുരുക്കമായിരിക്കും. ഞങ്ങള് യു.എ.ഇ. ബ്ലോഗേഴ്സിന്‍റെ ഒരു അഹങ്കാരം തന്നെയാണ് അതുല്യേച്ചി എന്ന് പറഞ്ഞാല് ആരും തല്ലില്ലെങ്കില് അതൊരു അതിശയോക്തിയല്ല… (ഒരു വരിയല്ലേ… കിടക്കട്ടെ, വല്യ ചെലവൊന്നുമില്ലല്ലോ). ഇത്രേം കാലം യു.എ.ഇ. ബ്ലോഗര്‍മാരിലൊരാളായിരുന്ന അതുല്യേച്ചിക്ക് കുറച്ച് കാലം അവധി നല്കി കൊച്ചിക്ക് വിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു (പാവം കൊച്ചി..:)
മകന്റെ പഠന സൌകര്യാര്‍ത്ഥം യു.എ.ഇ.യില്‍ നിന്നും ഒരു നീണ്ട അവുധി എടുത്ത്, ഏപ്രില്‍ 21 നു നാട്ടിലേക്ക് പോകുന്ന അതുല്യേച്ചിക്ക് ഒന്ന് ബൈ പറയാന്‍, ചുമ്മാ ഒരാശംസ പറയാന്‍... വരുന്ന വെള്ളിയാഴ്ച (ഏപ്രില്‍ പതിനെട്ട്) ഷാര്‍ജയിലുള്ള അല്‍ ജസീറ പാര്‍ക്കില്‍ കൂടുന്നു.
രാവിലെ 10 മണിക്ക് കൂടുന്നു.... കുറച്ച് കത്തിയടിക്കുന്നു, വെയിലുറയ്ക്കും മുന്‍പ് പിരിയുന്നു. അത്ര മാത്രം.
ദുബൈ-ഷാര്‍ജ റോഡില്‍, അല്‍-ഖാനില്‍ നിന്നും റോളയ്ക്ക് പോകും വഴി ഗോള്‍ഡ് സൂഖ് എത്തും മുന്‍പ് വലത്ത് വശത്തായി ആണ് അല്‍ ജസീറ പാര്‍ക്ക്.സമയവും സൌകര്യവും ഉള്ളവര്‍ പങ്കെടുക്കും എന്ന് കരുതുന്നു.
64 comments:
ഞാങ്കരുതി അതുല്യേച്ചിക്ക് പ്രൈസടിച്ച് റ്റാറ്റാ കാര്‍ ഓസ്യായിട്ട് കിട്ടീന്ന്... തന്നേന്ന്... ചേച്ചീടെ സ്റ്റാറ്റസിലും ഓസീആറെന്നാ കിടക്കണേ :)
യാത്രയയപ്പ് നമുക്ക് കെങ്കേമമാക്കണം. കുറച്ച് കാലത്തിനെങ്കി കുറച്ച് കാലത്തിന് സമാധാനംണ്ടാവൂല്ലോ :)
കൊച്ചിക്കാരേ... നിങ്ങടെ കാര്യം കട്ടപ്പൊഹ :)
അതുല്യേച്ചിക്ക് ആശംസകള്‍ ഒപ്പം ആശംസ പറയാന്‍ ഒത്തുകൂടുന്നവര്‍ക്കും..:)
അതുല്യേച്ചിക്ക് എല്ലാവിധ ആശംസകളും :)
അതുല്യേച്ചിക്ക് ആശംസ നേരുന്നു ഒപ്പം ആശംസ നേരുവാന്‍ വേണ്ടി വരുന്നവര്‍ക്ക് അഭിനന്ദനങ്ങളും..
പിന്നെ അന്നാണ് ഏപ്രില്‍ 18ന് നമ്മളുടെ കൂടപ്പിറപ്പ് സഹയാത്രികന്റെ വിവാഹവും, അദ്ദേഹത്തിന് ആശംസ നേരാനും ഈ വേദി ഉപയോഗിക്കണം..എന്റെയൊരു അഭിപ്രായമാണിത്!
ബ്ലോഗീന്നുള്ള പെന്‍ഷനു, ഗ്രാറ്റുവിറ്റിയും, ഒക്കെ സെറ്റിലു ചെയ്താ?
ബ്ലിസ കാന്‍സലു ചെയ്താ?
ജസീറ പാര്‍ക്കില്‍ ഞാന്‍ വരാന്‍ നോക്കാം..
ഇനി ഴുഴേഴി ബ്ലോഗമ്മാര്‍ക്ക് മീറ്റില്‍ പീപ്പി/ബലൂണുഴുനുവട ഒക്കെ ആരു സപ്ലൈ ചെയ്യും എന്നോര്‍ത്താ എനിക്ക് ടെന്‍ഷന്‍ ;)
ആശംസകള്‍ അതുല്യേച്ചി.
അതുല്യേച്ചിക്കാശംസകളൊക്കെ നേരിട്ട് തരാം.
ഇപ്പോ അതൊന്നുമല്ല പ്രശ്നം. പുള്ളിക്കാരിക്ക് അങ്ങട് മൂട്ടിലെ പൊട്യേം തട്ടി, എന്റെ ഫാനായ അപ്പൂനേം കൂട്ടി അങ്ങട് പോയാല്‍ മതി.
ഇവിടെ അനാഥപ്രേതങ്ങളെ പോലെ അലയുന്ന ഞങ്ങള്‍ക്ക് (യു എ ഇ ബ്ലോഗേഴ്സ്) എപ്പോഴും ഒരു കൈസഹായത്തിനുള്ള, വിഷമഘട്ടത്തില്‍ നൂറു തവണ ഫോണ്‍ വിളിച്ച് ആശ്വസിപ്പിക്കുന്ന, സന്തോഷത്തില്‍ സന്തോഷം പങ്കുവെക്കുന്ന ഒരു കൂടപിറപ്പിനെ എന്ന പോലെ സ്നേഹിക്കുന്ന, ഒരേ ഒരു ചേച്ചിയാണുള്ളത്. അതുല്യേച്ചിയും കൂടി പോയാല്‍ പോസ്റ്റില്ലാാത്ത ബ്ലോഗുപോലെ, പൂരം കഴിഞ്ഞ പൂരപറമ്പുപോലെയാകും ഇവിടുത്തെ സ്ഥിതി.
അതുല്യാന്റി നാട്ടീ പൂവ്വാണ് എന്ന് പറഞ്ഞപ്പോള്‍ ഇന്നലെ റിഷിക പറയാ, അപ്പോ ഇനി ബ്ലോഗ് മീറ്റിനു പോവുമ്പോള്‍ ആരാ, കളര്‍ പെന്‍സിലും, തൊപ്പിയും, ഫോട്ടോ ഫ്രെയിമും, ടോയ്സും ഒക്കെ തര്വാന്ന്!! എന്ത് മറുപടി പറയും എന്നാലോചിച്ച് ഞാന്‍ പറഞ്ഞു, അതൊക്കെ ശര്‍മ്മാജി തരുമെന്ന്.
എന്തായാലും കൊച്ചിയില്‍ പോവുമ്പോള്‍ അര്‍മ്മാAദിക്കാന്‍ ഒരു സ്ഥലം കൂടിയായി. ആ ഓപ്പണ്‍ ടെറസിലിരൂന്ന് ചൂട് പരിപ്പുവട തിന്നതൊക്കെ ഇപ്പോഴും ദാ അകകണ്ണില്‍ തെളിയുന്നു.
എല്ലാ വിധ ആശംസകളും നേരുന്നു അതുല്യാമ്മേ, ഒപ്പം അപ്പുവിന്റെ ഭാവി പഠനത്തിനും.
വെള്ളിയാഴ്ച
കാലത്ത്
10 മണിക്ക്
അല്‍ജസീറ പാര്‍ക്കില്‍....
-ഉച്ചക്കാരാ ഊണ് തരിക?
-അല്ല, അവിടന്ന് നേരെ AR Rehman ന്റെ spice meet ന് പോകാനാ!
അതുല്യേച്ചിക്ക് ആശംസകള്‍ ഒപ്പം ആശംസ പറയാന്‍ ഒത്തുകൂടുന്നവര്‍ക്കും..:)
ദുബായില്‍ നിന്ന് കൊച്ചീലോട്ട് വരുന്ന ഡാകിനിയമ്മൂമ്മയ്ക്ക് സ്വാഹതം.
ഭാഗ്യം.. ബാംഗളൂരില്‍ അഡ്‌മിഷന്‍ നേരത്തെ തീര്‍ന്നു പോയത്( പ്ലസ് ടു വിന്റെ)
കര്‍ത്താവേ.....
കൊച്ചീലേക്കാ....
സാന്റോനേ നീ പാരയാവുന്നു!
എവിടാര്‍ന്നു ഡാവേ?
അതുല്യേച്ചിക്ക് ഹൃദയം നിറഞ്ഞ
ആശംസകള്‍..
പച്ചപ്പിലേക്കുള്ള യാത്ര പച്ചപിടിക്കുന്നതാവട്ടെ..
അതുല്യേച്ചിയ്ക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും...
:)
കുഞ്ഞന്‍ ചേട്ടന്റെ അഭിപ്രായത്തോട് ഞാനും യോജിയ്ക്കുന്നു.
മുന്‍കൂറായി സഹയാത്രികനും ആശംസകള്‍
:)
സാന്‍ഡോ:
ഇവിടെ കണ്ടപ്പഴാ ശ്വാസം നേരെ ആയെ?
എവിട്യാ ടാ ക്ടാവേ?
"അതുല്യേച്ചിക്ക് ഒരു റ്റാറ്റാ"
അതുല്യേച്ചിക്ക് ഒരു ബിര്‍ളാ..!
കാണാം..
കാണണം..!
അതുല്യേച്ചിക്ക് എല്ലാവിധ ആശംസകളും...
നല്ലത് വരട്ടെ.... ഗോഡ് ബ്ലസ്സ് യു...
മ്മളെ ഒന്നും മറക്കാണ്ടിരുന്നാല്‍ മതി...
ഓഫ് ടോപ്പിക്കേ:
ആരോ പറഞ്ഞുകേട്ടത്...
(ഞാനല്ല! ഞാന്‍ ഭയങ്കര ഡീസന്റാ.. നോട്ട് ദ പോയ്‌ന്റ്..)
ഓഫ് 1:
“അതുല്യേച്ചി കൊച്ചിയിലേക്കാ അല്ലേ? വല്യ സ്മാര്‍ട്ട് സിറ്റിവരുന്നു, സ്ഥലത്തിനൊക്കെ വിലകൂടും എന്നൊക്കെ പറഞ്ഞ് അഹങ്കരിച്ചിരുന്നല്ലോ കൊച്ചിക്കാര്‍! അങ്ങിനെത്തന്നെ വേണം അവന്മാര്‍ക്ക്... ഇതോടെ അഹങ്കാരം തീരും..!! ങാ ഹാ!“
ഓഫ് 2:
“ങേ സാന്റാസ് പരോളില്‍ ഇറങ്ങിയോ?!“
ഓഫ് 3:
“ങും.. അങ്ങിനെ സഹയാത്രികന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച പരിസമാപ്തി!”
എല്ലാവര്‍ക്കും നല്ലത് വരട്ടെ.... നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട്...
:-)
അപ്പോ ഇങ്ങിവിടെ കൊച്ചീല്‍ ആന അമ്പാരി വിത് ആലവട്ടം വെണ്‍ചാമരം മുത്തുക്കുട ആന്‍ഡ് പഞ്ചവാദ്യം ഏര്‍പ്പാടാക്കണോളീ...? കതിനാ വെടി പറയുനില്ല...ഹല്ലേലും അതിനി എന്തിനു വേറെ!?
കൊച്ചിക്ക് പോണതൊക്കെ കൊള്ളാം..അടുത്ത യു.എ.ഇ മീറ്റിനു ഇവിടെത്തന്നെ കാണണം.
കുട്ട്യോളെ സമാധാനിപ്പിക്കാനെങ്കിലും അങ്ങിനെയാണ് പറയുന്നത്. പോയിട്ടിങ്ങു വരില്ലേന്ന്...
പിന്നേയ്..വിമാനത്തില്‍ കയറുമ്പോള്‍ ആ പൈലറ്റിനെയൊന്നു സല്യൂട്ട് ചെയ്തേക്കണം..അറിയാമല്ലോ..എം പിക്ക് പറ്റിയത്..പറഞ്ഞില്ലെന്ന് വേണ്ട.
യാത്രാമംഗളങ്ങള്‍..
നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍
മറഞ്ഞ സന്ധ്യകള്‍ പുനര്‍ ജനിക്കുമോ?
മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ?
അതുല്യാജി.. ഇനി എന്നാണ് തിരികെ വരുന്നത് ?
അയ്യോ എന്നെ ആരും തല്ലല്ലേ.. ചുമ്മാ ചൊദിച്ചതാ...
ഹാവു.. നാടിന്റെ മണം.. കൊച്ചി എത്തീ.. കൊച്ചി എത്തീ...
ഹാവു.. നാടിന്റെ മണം.. കൊച്ചി എത്തീ.. കൊച്ചി എത്തീ...
കുട്ടന്മേന്നെ നാടിന്റെ മണമല്ല കൊച്ചിയുടെ അടയാളം
അയ്യോ കൊതുകുകടി, കൊതുകുകടി....കൊച്ചിയെത്തി, കൊച്ചിയെത്തീന്നാ
ഇതിപ്പോ എല്ലാരും കൂടെ ഒരു ദിവസം വിളിച്ചാലെന്ത് ചെയ്യും? എല്ലാരും വേറേ വേറേ വിളിച്ചാല്‍ പോണ വരെ ഞം ഞം പോണ വരെ എന്റെ കാര്യം കുശിയാവുവായിരുന്നേനേ....
ബംഗ്ലൂരങ്ങനെ തീരെ ഓപ്ഷനീന്ന് വിട്ടീട്ടില്ലാ തഥോയ്യ്.
കുരുത്തകേട് കാണിച്ചാല്‍ പൊതു സ്ഥലത്ത് നിന്ന് തന്നെ മുഖത്തടിക്കുന്ന പിന്നെ തലയില്‍ തടവുന്ന എന്തിനും മുന്നിലുണ്ടാവുന്ന ഒരാളെ യു.എ.ഇ ബ്ലോഗേര്‍സിന് നഷ്ടമാകുന്നു , അതുല്യേച്ചിക്ക് പകരം അതുല്യേച്ചി മാത്രം.
ആശംസയൊന്നും തരാന്‍ സൌകര്യമില്ല നാട്ടില്‍ പോകുമ്പോള്‍ കാണും വീട്ടിലേക്ക് വരികേം ചെയ്യാം അത്രതന്നെ.
അതുല്യേച്ചിക്ക് ആശംസകള്‍ ഒപ്പം ആശംസ പറയാന്‍ ഒത്തുകൂടുന്നവര്‍ക്കും.
ചാത്തനേറ്:
യു ഏ യീ കാരനും കൊച്ചീക്കാരനുമല്ലാത്ത സ്ഥിതിയ്ക്ക് റ്റാ റ്റാ പറയണോ വാ വാ പറയണോ?
രണ്ടും വേണ്ട എന്നാ ഒരു നാനോ പറഞ്ഞേക്കാം
ഇമാറാത്ത് ബൂലോഗത്തിന്റെ
മുന്നില്‍ നടന്നവര്‍ ഓരൊന്നായി പടിയിറങ്ങുന്നു.
അന്ന് കലേഷേട്ടന്‍,
ഇന്ന് അതുല്യേച്ചി,
നാളെ.....
(അയ്യെ, ഞാന്‍ അഗ്രജനെയല്ല,ഉദ്ധേശിച്ചത്..)
മുമ്പ് യൂ യെ യീ, യൂ എ ക്ക്യൂ മീറ്റിന്
പങ്കെടുത്തോര്‍ക്കെല്ലാം അതുല്യേച്ചി
സമ്മാനിച്ച ഉപഹാരം ഇന്നും എന്റെ
മനസ്സിലും അലമാരിയിലെ ഷെല്‍ഫിലും
നിറം മങ്ങാതെയിരിപ്പുണ്ട്.
അതുകൊണ്ട് അത്രപെട്ടെന്ന് ആ മുഖം
ഓര്‍മ്മയില്‍നിന്ന് മായില്ല.അതു തന്നെയായിരിക്കണം
അതുല്യേച്ചിയുടെ പ്രത്യേകതയും.
ഏതായാലും,ഇനിയൊരു മീറ്റിന് കുട്ട്യോളെ
പിന്നാലെയോടാനും അവരോട് കിന്നരിക്കാനും
വടയും സാമ്പാറും വിളിച്ചുവരുത്തി തരാനും
ഇനിയാരാന്നോര്‍ത്തിട്ടാ എന്റെ സങ്കടം.
അതുല്യേച്ചിക്ക് മനം നിറഞ്ഞാശംസകള്‍..
ഓ.ടോ)കൊച്ചീലുള്ള സാന്റോസും ഇക്കാസുമൊക്കെ
അപ്പൊ ഇനി എങ്ങോട്ട് പോകും...?
ദുഷ്ടാ... മിന്നാമിനുങ്ങേ... കരിനാക്കില്ലല്ലോ നിനക്ക്.
പതിനാല് വര്‍ഷം മുമ്പേ ഇങ്ങട്ട് പോരുമ്പോ ഒരഞ്ച് കൊല്ലം നിന്നിട്ട് മടങ്ങിപ്പോണം എന്നായിരുന്നു മനസ്സില്‍ എങ്കിലും ഇനിയൊരു 15 കൊല്ലാം കൂടെ ആയാലും വിരോധല്യാന്ന്ണ്ട്... 15 കൊല്ലം കഴിയുമ്പം പിന്നേം കൊല്ലാം കൂട്ടാലോ. അല്ലെങ്കി പിന്നെ ഇവര് ഇവിടുന്നു ചവിട്ടിക്കൂട്ടി പുറത്താക്കണം അല്ലെങ്കി പടച്ചോന്‍ വിളിക്കണം :)
പാവം കൊച്ചി... (ഇക്കാസേ... പാച്ചാളം... :( )
റ്റാറ്റ പറയാന്‍ വരും...
കൊച്ചീലൊരു ഫ്ലാറ്റു വാങ്ങാന്‍ പപ്രിപാടി ഉണ്ടാര്‍ന്നു!
ഡ്രോപ്പ് ചെയ്തു! ;)
പപ്രിപാടി അല്ല** പരിപാടി
*കൊച്ചു പിള്ളേരു കുരുത്തക്കേടു കാട്ട്യാല്‍ സ്പെല്ലിങ്ങ് മിസ്റ്റേക്ക് ഹൈ ഹൈ!
ലോകത്തെവിടുന്നും ബ്ലോഗിംഗ് ചെയ്യാവുന്ന ഈ ബൂലോകത്ത്, യു എഇ എന്നോ അമേരിക്കാ എന്നോ കേരളമെന്നോ ഉള്ള ഭേദമെന്തിന്.. യു എ ഇ കാരുടെ മുതലക്കണ്ണീര്‍ മനസ്സിലായി... ഇനിയുള്ള ബ്ലോഗ് മീറ്റുകള്‍ക്ക് ആരു ഉഴുന്നുവട കൊണ്ടുവരും പിള്ളേര്‍ക്ക് ഗിഫ്റ്റുകള്‍ കൊണ്ടുവരും എന്നല്ലേ?.. എന്തിനാടോ ആ പാവം ചേച്ചിയെ ഇങനെ സങ്കടം കാട്ടി ബുദ്ധിമുട്ടിക്കണേ... ച്ഛേ... (ചേച്ചി അതൊക്കെ തപാലിലയച്ചു തരും....അല്ല പിന്നെ, ചേച്ച്യേ, ഒരു പാര്‍സല്‍ മുംബൈ വഴി ട്ടാ)
ബ്ലോഗുമീറ്റുകള്‍ വടകള്‍ കൊണ്ടുമൂടിയ ബൂലോകത്തിന്റെ വല്യേച്ചിയ്ക്ക് ആയിരമായിരം വിടകള്‍...
യു എ ഇ ബ്ളോഗ് മീറ്റില്‍ ഒരു സ്പെഷ്യല്‍ സ്റ്റയിലില്‍ കടല മസാലയിട്ട് വരട്ടിയത് ഒരു പരീക്ഷണാര്‍ത്ഥം പ്രയോഗിച്ചിരുന്നു.
എന്നിട്ട്,ഞാനൊന്നറിഞ്ഞില്ലേ എന്ന മട്ടില്‍, കുട്ടികളെ പൊടിയിട്ട് ഇടം കണ്ണെറിഞ്ഞ് അങ്ങ് മാറി നില്കുകയായിരുന്നു.
ഇപ്പൊ മനസ്സിലായി എന്തിനാണെന്ന്.
കൊച്ചീല്‍ പോയി കച്ചോടം നടത്താനായിരുന്നു.
എല്ലാ ആശംസകളും
അതുല്യേച്ചിക്ക് സര്‍വവിധമംഗളങ്ങളും നേരുന്നു.
എല്ലാവരും കൃത്യം 9 മണിക്ക് വന്ന് കൈപ്പള്ളിയുടെ യാത്രാമംഗളം നേരല്‍ പ്രസംഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തുടര്‍ന്ന് അപ്പുവിന്റെ ഫോട്ടോഗ്രാഫി മത്സരം(ഒറ്റക്കും തറവാടിയുമായിച്ചേര്‍ന്നും)നടക്കുന്നതിനാല്‍ എല്ലാവരും ബൂട്ടിയായിത്തന്നെവരണം.ഇല്ലേല്‍ അപ്പൂന്റെ അടുത്തപോസ്റ്റിലെ ക്ലോസപ്പ് പടം വൃത്തികേടാവും.
വെള്ളിയാഴ്ചദിവസം രാവിലെ വണ്ടിയോടിക്കാന്‍ കൈവിറക്കുമെന്ന് ആത്മവിശ്വാസമുള്ളവര്‍ സഹായത്തിന് വിളിക്കുക!
പിന്നെ,ഇത്തവണത്തെ മീറ്റില്‍ തമനു വാശിക്ക് വിഗ്ഗുവെക്കും!!
ഇനീപ്പൊ ഗൂഗിള്‍ ഓണ്‍ലൈനില്‍ കൊച്ചീന്ന് പച്ച ലൈറ്റ് കത്തുന്നതായിരിക്കും.
എല്ലാ വിധ നന്മകളും നേരുന്നു.
കൈയ്യീ കാശൊത്തിരി ആയാ പിന്നെ നമ്മളെന്തിനാ ഈ മരുഭൂമീല്.. (ഞാനിവിടില്ല)
ഹരിയണ്ണോ, വണ്ടി ഓടിക്കേണ്ടി വരും.......വെള്ളിയാഴ്ച രാവിലെ വണ്ടിയോടിക്ക്യാന്നു വച്ചാ ഇമ്മിണി പ്രശ്നാണേ.
ഞങ്ങള്‍ക്കു ചേച്ചി ഒരു വഴിക്കാട്ടിയായിരുന്നു.ചേച്ചിടെ ഒക്കെ നല്ല ബ്ലോഗുരചനകള്‍ കണ്ടാണു എഴുതി തുടങ്ങിയത്.
ഇനി ഇങ്ങോട് വരില്ലെ ചേച്ചി
ചേച്ചിക്ക് ഏല്ലാവിധ ആശംസക്കളും സമയമുണ്ടെങ്കില്‍ ഞാനും വരും ആ കൂട്ടായമ്യില്‍
ഒത്തുചേരാന്‍
ഹരിയണ്ണന്റെ ജോക്കെറ്റു ആ കുറുമാന്‍-ജി
കലക്കി അപ്പോ ഇനി കൊച്ചി കാണാം ചേച്ചി അവീടെ ദുബായി ഗവണ്മെന്റു സ്മാര്‍ട്സിറ്റി തുടങ്ങിയതു കൊണ്ടു മറ്റാരോടും പറയാതെ ഒരു വേക്കന്‍സി ഒപ്പിക്കാന്‍ പോകുന്നതാണ്.ദുബായില്‍ പൈസയുടെ മൂല്യം കുറഞ്ഞില്ലെ അപ്പോ കൊച്ചിയെങ്കില്‍ കൊച്ചി.
ഹൊ കൊച്ചി എത്തീ
വീള്ളിയാഴ്ച രാവിലെ, ഏകദേശം എത്രമംണിയോടെയാ സാധാരാണ തന്റെ കെട്ട് വിടാറു കുറുമാനേ ?
ഇടിയേ വ്യാഴാഴ്ച കെട്ടുന്ന കെട്ട് അഴിയുന്നത് ശനിയാഴ്ച ഉച്ചക്കാ ::)
ഹൌ! കുമാരന്‍..ശോ കുറുമാന്‍ കടുത്ത അയ്യപ ഭക്തനാണല്ലേ...
എല്ല്ലാ ആഴ്ചയും കെട്ടുനിറ ! വൌ
വരികളിലൂടെ മാത്രം പരിചയപ്പെട്ട അതുല്യേച്ചിക്ക് എല്ല യാത്രാ മംഗളങ്ങളും നേരുന്നു..
എല്ലാ നന്മകളും ജീവിതത്തില്‍ കൈവരട്ടെ.. സ്നേഹം പകര്‍ന്നും സ്ന്‍ഹം സ്വീകരിച്ചും ഇനിയും ഒരു പാടു ബ്ലുഗുകള്‍ പിറക്കട്ടെ..
ബഷീറും കുടുബവും
പാലക്കാട്ടെ ബ്ലോഗു കൂടുംബം സ്വാഗതം അരുളുന്നു..കേരളത്തിലേക്കു..
അതുല്യേച്ചിക്ക് ആശംസ നേരുന്നു
എന്നാ ശരി, പാര്‍ക്കിലേ പാര്‍ക്കലാം. (ഇതെന്താ ഈയിടെയായി എല്ലാം പാര്‍ക്കിലാണോ?)
യൂയേയീ ബൂലോഗത്തിനു നല്ലകാലം വരറത്! കൊച്ചീടെ കാര്യം ആലോചിക്കുമ്പോ.. സാരമില്ല നാട്ടില്‍ വേറേം നഗരങ്ങളുണ്ടല്ലോ...
കൊച്ചിക്ക് അങ്ങനെ വേണം...
അമ്പതടിച്ച കാലം മറന്നു... :)
ഇത്തിരി അമ്പതടിക്കാന്‍ മറന്നാലും ഫൌള്‍ കളിക്കാന്‍ മറക്കരുത് കേട്ടാ... നിയമ പ്രകാരം ഈ അമ്പത് എനിക്കാണ് തരേണ്ടത് :)
നല്ലൊരു ബ്ലോഗ് ഉണ്ട്.. അതില്‍ കമ്മലും വളേം ഉണ്ടാക്കുന്നതെങ്ങനാന്ന് പഠിപ്പിക്കുന്നതുള്‍പ്പെടെ കൊറേ നല്ല പോസ്റ്റുകളും ഇട്ടിട്ടുണ്ട്, ബൂലോഗത്ത് അടി പിടികളില്‍ നിത്യസാന്നിധ്യമാണ്, എന്നിട്ടും ങ്ങളെ എല്ലാരും അറിയുന്നത് “മീറ്റിന് പീപ്പി കൊണ്ട് വരുന്ന ചേച്ചീ” എന്നാണല്ലൊ ചേച്യേ !!! :)
ഓടോ : കായംകുളത്ത് രാജാവില്ലാഞ്ഞാരുന്നോ അവിടം കൊച്ചുണ്ണിയുടെ പേരില്‍ പ്രസിദ്ധമായത് ...? :)
അതുല്യേച്ചി..എല്ലാ വിധ ആശംസകളും ട്ടാ. ഇനി കുറച്ച് കാലം കൊച്ചിയിലെ കൊതുക് കടി കൊണ്ട് കഴിയാല്ലോ ;)
ഓടോ : കായംകുളത്ത് രാജാവില്ലാഞ്ഞാരുന്നോ അവിടം കൊച്ചുണ്ണിയുടെ പേരില്‍ പ്രസിദ്ധമായത് ...?
ഇപ്പോ കായംകുളം ഫേമസ് - സിയ ദ ഫോട്ടോ ഷോപ്പര്‍ ആന്റ് ഹിപ്പ്നോട്ടിസ്റ്റ് എന്ന ഒരാളുള്ളതിനാലാ
കുറുമാനേ കായം കുളം എന്നു പറഞ്ഞപ്പൊ ഞാനും സിയയെപ്പറ്റി ആലോചിച്ചതാ ... പിന്നെ ഏതെങ്കിലും ഒരു കള്ളനെപ്പറ്റി പറഞ്ഞാപ്പോരേ എന്നു കരുതി..
:)
ഹഹഹ തമനു... സന്തോഷായി സന്തോഷായി
യാത്രാ മംഗളങ്ങള്‍.
നന്നായി
കുറുജി ഒരു ട്രെയിന്‍ വാടകക്കെടുത്തു തമനൂന്റെ കയ്യി കൊടുത്തു, അങ്ങേരത് അങ്ങേരെപ്പോലെയല്ലാത്ത ഒത്തിരി മുടിയുള്ള എന്റെ തലേക്കൂടെ ഓടിച്ചു കേറ്റി, അത് കണ്ട് ദുബായീന്നൊരു ഇത്തിക്കരപ്പക്കി സന്തോഷത്തോടെ കയ്യടിച്ചു. സമാധാനായല്ലോ എല്ലാര്‍ക്കും...
ബൈ ദ ബൈ...അതുല്യാമാഡത്തിനു എന്താ ഞാന്‍ സമ്മാനായി തരേണ്ടത്...
അഞ്ചാറു ജപ്പാന്‍ കൊതുകുവലേം മൂക്കില്‍ വെക്കാന്‍ പ സോറി കുറേ മാസ്കും കാര്‍ഗ്ഗോ ചെയ്യട്ടോ?
സ്വന്തം പേരന്വര്‍ത്ഥമാക്കി ജീവിതം കൊണ്ട് കടന്നു പോകുന്ന വഴികളിലെല്ലാം പ്രഭ ചൊരിഞ്ഞ്, ഒരിക്കല്‍ പരിചയപ്പെടുന്ന ആര്‍ക്കും മറവിയുടെ ചാരക്കൂമ്പാരത്തിലേക്ക് പൂഴ്ത്തിവെക്കാന്‍ കഴിയാത്തവിധം ജ്വലീക്കുന്ന ആ സ്ത്രീ രത്നത്തിന് , എനിക്ക് സ്വന്തമായിപ്പിറക്കാതെ പോയ ചേച്ചിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ഒപ്പം അപ്പൂനും ശര്‍മ്മാജിക്കും.
അതുല്യേച്ചിക്ക് എല്ലാവിധ ആശംസകളും
അതുല്യ said...
വ്യാഴാശ്ച നട്ട പാതിരായ്ക്ക് ഉറക്കം തൂങ്ങി ഇരിയ്ക്കുമ്പോ ചുമ്മാ ഒരോ പോസ്റ്റേല്‍ കേറി തൂങ്ങി വേറേം ഒരു പോസ്റ്റ് ഇട്ടോണം. എന്നേലും ദേവന്‍ നന്നാവുവെങ്കി അന്ന് ഞാന് ദുബായി വിടും. ഇങ്ങേരോടും പലരോടും പറഞേക്കണതാ, മീറ്റെന്നും പറഞ് ഒരു പോസ്റ്റിട്ട് പകുതി ഹാജറും തീയ്യതീം ആവുമ്പോ, ദേണ്ടേ പാലം വേറേന്ന് പറഞ് പോസ്റ്റിടരുതെന്ന്.
ഇനി എന്റെ ഹാജരോ മെനുവോ വേണോങ്കി കോണ്ടാക്റ്റ് മൈ റ്റിങ്കു മോന്‍.
11:42 AM
APPOOOO DEVETTEN NANNAYOOOOO??????
എല്ലാ ആശംസകളും നേരുന്നു.മകനെ പഠിപ്പിച്ച് ജോലിയൊക്കെ ആക്കി കല്യാണമൊക്കെ കഴിപ്പിച്ചു അതുല്യാജി തിരിച്ചു യു എ യില്‍ തന്നെ വരുമല്ലോ,അപ്പോ കാണാം.
അതുല്യേച്ചിക്ക് അതുല്യമായ യാത്രയയപ്പ്, ഷാര്‍ജയിലെ അല്‍ജസീറ പാര്‍ക്കില്‍ വച്ച് നല്‍കി, ദാ ഞാന്‍ തിരിച്ചെത്തി. ഇനി വിശദമായി വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങുന്നതാണ്.
അതുല്യേച്ചിക്ക് എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും വിധം യാത്രാമൊഴികളര്‍പ്പിച്ച മദ്ധ്യാഹ്നത്തിന് നന്ദി..
Post a Comment