യൂ ഏ ഈ ബൂലോഗത്തിന്റെ പരമോന്നത ബഹുമതിയായ ബൂലോഗരത്നം ആദ്യകാല ബ്ലോഗറായ ശ്രീമതി അതുല്യയ്ക്ക് സമ്മാനിച്ചു.
ഇവരെ നാടുകടത്താനുള്ള തീരുമാനത്തെ ഇന്നു രാവിലെ ഷാര്‍ജ്ജ ജസീറ പാര്‍ക്കില്‍ ചേര്‍ന്ന ബൂലോഗരുടെ സമ്മേളനം മുക്തകണ്ഠം പ്രശംസിച്ചു. യോഗത്തില്‍ ഒട്ടേറെ ബ്ലോഗര്‍മാര്‍ പങ്കെടുക്കുകയും കിട്ടിയ ഉള്ളിവടയും പരിപ്പുവറുത്തതും പഴം പൊരിയും പങ്കിട്ടെടുക്കുകയും ചെയ്തു.
ആദ്യമായാണ് ഒരു ബൂലോഗമീറ്റില്‍ നിന്നും ശര്‍മ്മാജി വിട്ടുനില്‍ക്കുന്നതെന്നത് ശ്രദ്ധേയമായി. ഓഫീസില്‍ വലിയ തിരക്കുള്ളതുകൊണ്ടാണ് അദ്ദേഹമെത്താത്തതെന്ന അതുല്യയുടെ നുണയെ പൊളിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളെ ഫോണില്‍ വിളിച്ച് ഉമ്മല്‍കുവൈന്‍ ബാരക്കൂടയില്‍ ആണു താനിപ്പോഴെന്നും, "പൊണ്ടാട്ടി ഊരുക്കു പോകിറാളേ" എന്ന പാട്ടിനൊപ്പം നൃത്തം ചെയ്തുകൊണ്ടിരിക്കുകയാണെന്നും വെളിപ്പെടുത്തുകയുണ്ടായി.
ചിത്രങ്ങള്‍ കൊള്ളാവുന്ന പടം എടുത്തവര്‍ വഴിയേ പോസ്റ്റ് ചെയ്തുകൊള്ളും. വാര്‍ത്തയ്ക്ക് അവശ്യം വേണ്ടവ മാത്രം താഴെ.
ബ്ലോഗര്‍മാരായ ശ്രീ. കൈതമുള്ള്, ശ്രീമതി ചന്ദ്രകാന്തം എന്നിവര്‍ ചേര്‍ന്ന് ബൂലോഗരത്നം അതുല്യയ്ക്കു സമ്മാനിക്കുന്നു.
ബൂലോഗരത്നം അവാര്‍ഡിയുടെ കയ്യില്‍
ഉപ്പയെടുക്കണ ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആരും സമയം പാഴാക്കല്ലേ- അഗ്രജന്‍, പാച്ചു.
ബ്ലോഗ് ജൂനിയര്‍മാരുടെ റെസ്ലിങ്ങ് മത്സരത്തില്‍ നിന്ന്
അപ്പോ ഇതേലോട്ട് നോക്കിയിട്ട് ആ ബട്ടന്‍ ഞെക്കിയാല്‍ അപ്പു എടുക്കുന്നപോലത്തെ ഫോട്ടോ എനിക്കും എടുക്കാമോ? അവാര്‍ഡു ജേതാവിന് ഒരു ഫോട്ടോഗ്രഫി പാഠം
പ്രത്യ്യേക അറിയിപ്പ്:
സമ്മേളന നഗരിയില്‍ ഇരിക്കവേ "ദാ ഒരഞ്ചു മിനുട്ട്, ഞാന്‍ ട്രഷററായിരിക്കുന്ന കോളെജ് അലുമിനിയുടെ വരവു ചിലവ് കണക്ക് അവതരിപ്പിച്ചിട്ട് ഇപ്പോ മടങ്ങിയെത്താമെന്ന്" പറഞ്ഞു പോയ ഇടിവാളിനെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. കണ്ടുമുട്ടുന്നവര്‍ ദയവായി അടുത്തുള്ള കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലോ ജാപ്പനീസ് ഷിയാറ്റ്‌സൂ ക്ലിനിക്കിലോ എത്തിക്കുകയോ കുറച്ചു വെള്ളം കുടിപ്പിച്ചിട്ട് താങ്ങി വീട്ടിലെത്തിക്കുകയോ ചെയ്യാന്‍ അപേക്ഷ
==============================
കൂടുതല്‍ ഫോട്ടോകള്‍ / പോസ്റ്റുകള്‍:
അപ്പു വഹ
തറവാടി വഹ
ഇതുമായി ബന്ധപ്പെട്ട മറ്റുപോസ്റ്റുകള്‍::
കുറുമാന്‍, ദേവേട്ടന്‍, അപ്പു, അതുല്യേച്ചി, അഗ്രു, തറവാടി,കിലുക്കാംപെട്ടി, ഭടനും
16 comments:
പടങ്ങള്‍ കണ്ട് ആരും അസൂയപ്പെടരുത്, ഫോട്ടോഗ്രഫി ഒരു കലയാണ്, അത് അങ്ങനെ എല്ലാവര്‍ക്കും സിദ്ധിക്കില്ല.
“അതുല്യം “ ഓട്ടന്‍തുള്ളന്‍
(യു.എ.ഇ യിലെ സ്നേഹവും കൂട്ടായ്മയും കണ്ട് അസൂയ പൂണ്ട് എഴുതിയത്. പെട്ടെന്നു തല്ലിക്കൂട്ടിയതിനാല്‍ അക്ഷരത്തെറ്റുകള്‍ പൊറുക്കുക)
അങ്ങനെയാ നിറഹരിത പാര്‍ക്കില്‍
അതുലസുരാംഗന മന്ദമിരുന്നു
അമരസുശോഭിത ഹസിത വിലാസം
അനഘസുഭാഷിതമമൃത സമം തവ..
നഹിമുടി കിണ്ണത്തലയും തടവി
നരനിലൊരുത്തമ തമനുവുമെത്തി
തലയോടുള്ളൊരു പകവീട്ടന്‍ നിറ-
താടി സമിര്‍ദ്ധമൊരുക്കിയ ശുംഭന്‍
ഒമ്പതു വെള്ളിക്കാശിനു വാങ്ങിയ
വമ്പന്‍ മുടിയും വച്ചു മിനുങ്ങി
ചുള്ളന്‍ കുറുമാന്‍ വന്നൊരു നേരം
ചള്ളിയ മുഖമൊന്നാട്ടി തമന്നു.
"മൂപ്പീന്നെ ഈ തൊപ്പി ധരിച്ചാല്‍
എപ്പടി ചൂടും ചൊറിയും? ചൊല്ലുക
കെട്ട്യോള്‍ തേങ്ങ പെറുക്കി എറിഞ്ഞാല്
കഷ്ടം ഇതൂരി പോവുകയില്ലെ... "
"ശുംഭാ പെണ്ണിനടുത്തെത്തുമ്പോള്‍
ശംഭോ ഇവനെ ഊരിയകറ്റുക
ഷവ്വറിന്നടിയില്‍, ഷാപ്പിന്നുള്ളില്‍
ലാവിഷായി ചൂടാമിവനെ"
ഉഗ്രഭയങ്കര രൂപം പൂണ്ടോ-
രഗ്രജമാഷും വന്നു നിറഞ്ഞു
"ഊൊശാന്‍ താടിയിതില്ലെങ്കില്‍ പി-
ന്നാശാനെ കിളിമണികള്‍ വരുമോ
അമ്പതു കമുകിമാരെന്‍ ജി-റ്റാക്ക്
അമ്പല നടയിലിരുപ്പതു കണ്ടോ"
അപ്പുക്കുട്ടന്‍ പടമെടു വീരന്‍
അപ്പടി കള്ളച്ചിരിയും കൈയില്‍
പോട്ടമേടുക്കും കുന്ത്രാണ്ടോം കൊ-
ടോട്ടെടാ ഓട്ടമിതെത്ര വിചിത്രം
ഇത്തിരിയമ്പിളി വെള്ളമുതിര്‍ത്ത്തി-
ട്ടിത്തിരിമാഷും കൂടെയിരുന്നു
അമ്പോ ആ മുഖം ഒന്നു തെളിഞ്ഞാല്‍
രംഭയുമുടനെ പ്രൊപോസ് ചെയ്യും
ഇടിവെട്ടേന്തും നടയും ചിരിയും
ഇടിവാള്‍ മാഷിനിതെന്തൊരു ഗ്ളാമര്‍
മടമട കള്ളു കുടിക്കും എന്നൊരു
കടുകിട സന്ദേഹം തരുകില്ല
ഗുല്‍മോഹര്‍ച്ചിരിയുള്ളിലൊതുക്കി
ദില്‍ബന്‍ കുഞ്ഞും മന്ദമണഞ്ഞു.
ദേവസുധാംശു പൊഴിച്ചു വരുന്നു
ദേവേട്ടന്‍ വിജ്ഞാന വിശാലന്‍
കടു കടു നിറമീ മീശയ്ക്കെങ്ങനെ
കൈതച്ചേട്ടാ സത്യം പറയുക
കരിമിഴി തന്നിതിലെന്തു തിളക്കം
കരിമാന്‍ മാഷേ ഫാനായ് ഞാനും
രാധാഹൃദയം കവരുന്നവനായ്
രാധേയന്‍ ദാ മുന്നിലണഞ്ഞു
സിദ്ധാര്‍ഥന്‍ തവ നടനം കണ്ടാല്‍
ബുദ്ധനുമൊന്നു കൊതിക്കും പക്കാ
തറവാടിത്തം വാക്കില്‍ നിറച്ചു
തറവാടീ കൂടമ്മായീ ഹര
ബ്ളോഗു പറമ്പില്‍ കാരണവന്‍ ചിരി
ബോധത്തില്‍ നട്ടെത്തി വിശാലന്‍
പാര്‍പ്പിടമൊന്നു കിനാവില്‍ കണ്ടു
പാര്‍പ്പിട ബ്ളോഗന്‍ പൊന്നു കുമാരന്‍
ഹരഹര കൂട്ടിനു മൂന്നു സുഹൃത്തോ
ഹരിയാണ്ണാ അടി പേടിച്ചാണോ
ചന്ദനചര്‍ചിത ചിരിയും കൊണ്ടേ
ചാന്ദിനിയുടനടിയവിടെയണഞ്ഞു
ശാന്തീകൃഷ്ണ പരുവം മുഖവും
ശാന്തവിലാസിത നടയും കേമം
വഴിയഹ തെട്ടിപ്പോയൊ എന്നായ്
വഴിപോക്കന്നൊരു സന്ദേഹം ശിവ
ഭടനേ ചൊല്ലുക കുന്തം ശൂലം
ഛടുതിയിലൊക്കെ മറന്നോ വീരാ?
കിലുകുലു മുത്തു കിലുക്കും ചിരിയും
കിലുക്കാം പെട്ടിക്കെന്തൊരു ഗ്ളാമര്‍
ചിരിയും വടയും ചായക്കപ്പും
ചരിതം ചൊല്ലും പഴമപ്പാട്ടും
വിരുതന്‍മാരും വിരുതത്തികളും
ചൊരിയും സ്നേഹം കാണുക ശിവനേ
മണലിന്‍ ചൂടു കളഞ്ഞിട്ടൊടുവില്‍
മഹിളാരത്നമതുല്യ ചേച്ചീ
മഹിയില്‍ സ്വര്‍ഗം തീര്‍ക്കും കേരള
മടിയില്‍ വസിക്കാന്‍ പോവുകയല്ലേ
മൌനത്തില്‍ പല ഹൃദയമുടഞ്ഞു
മിഴികള്‍ത്തുമ്പില്‍ നനവു പരന്നു
വാക്കുകള്‍ വീണു പിടഞ്ഞു മറിഞ്ഞു
വാണീ ദേവിയുമൊന്നു കരഞ്ഞു
പോവുക ചേച്ചീ പുലര്‍കാലങ്ങള്‍
പൂവുകള്‍ നീട്ടിയിരുപ്പുണ്ടവിടെ
ഓര്‍ക്കുക വല്ലപ്പോഴും നെഞ്ചില്
ചേര്‍ക്കുക മണലില്‍ വരച്ചൊരു ചിരികള്‍....
ചേച്ചിക്ക് ആശംസകള്‍....
അതുല്യേച്ചി ഇതൊന്നും കാണുന്നില്ലേ...
:)
എന്റമ്മോ എനീക്കു വയ്യ.
അല്ലാ അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ ഈ യു.ഏ.ഈ ബ്ലോഗേഴ്സിന് ആഴ്ചേല്‍ ആഴ്ചേല്‍ മീറ്റലു മാത്രേയുള്ളോ പരിപാടി?
അതുല്യചേച്ചിക്ക് നാട്ടിലേയ്ക്ക് സ്വാഗതം.
കേരളത്തിലേക്ക് സ്വാഗതം...
ആഷാ- നല്ല ചോദ്യം. മീറ്റലും പിന്നെ തീറ്റി -ശാപ്പാടും :)
അതുല്യയ്ക്ക് അഭിനന്ദന്ദങ്ങള്‍!
യു. ഏ. ഈ - എല്ലാവര്‍ക്കും ആശംസകള്‍.
(എന്നാലും നാടു കടത്തേണ്ടായിരുന്നു... :) )
"ഓര്‍ക്കുക വല്ലപ്പോഴും നെഞ്ചില്
ചേര്‍ക്കുക മണലില്‍ വിതറിയ ചിരികള്‍"
“ബൂലോഗരത്നം“ ഉഗ്രന്‍! “അതുല്യം “ ഓട്ടന്‍തുള്ളന്‍! അത്യുഗ്രന്‍. അതുല്യേച്ചിക്ക് ആശംസകള്‍.
ഹോ, എന്നാലും ദേവേട്ടാ..ആ അവസാനത്തെ കട്ടപ്പാര എനിക്കിട്ടു വേണ്ടായ്യിരുന്നു..
ഞാന്‍ ട്രഷറര്‍ അല്ലായിരുന്നു.. ജനറല്‍ സെക്രട്ടറി ആയിരുന്നു..
ട്രഷറര്‍ ആയിരുന്നേല്‍ ഞാന്‍ ആരായേനേ .. ? (എട്ടു ദിക്കില്‍ നിന്നും ഇടി കിട്ടി വളഞ്ഞ് ഒരു അഷ്ടവക്രന്‍ ആയേനേ..)
എന്തായാലും അവിടെ വന്നു ചിലവഴിച്ച 1 മണിക്കൂര്‍ നേരം ആനന്ദപ്രദമായിരുന്നു..
നാട്ടിലെ പോകുന്ന അതുല്യേച്ചിക്ക് എല്ലാ ആശംസകളും നേരുന്നു..
ജി. മനുവിന്റെ ഒരു കവിത.. ഹോ..
ഈ കുരിശിനെക്കൊണ്ട് തോറ്റു കര്‍ത്താവേ.. പോസ്റ്റിലും കമന്റിലും ഒക്കെ ചിരിപ്പിക്കാന്‍ തന്നെ ഭാവം ല്ലേ?
ഞാന്‍ ട്രഷറര്‍ അല്ലായിരുന്നു.. ജനറല്‍ സെക്രട്ടറി ആയിരുന്നു..
ഇടിവാള്‍
രണ്ടിലേതായാലും വരാനുള്ളതു വഴിയില്‍ തങ്ങില്ല!
:(
മനുവിന്റെ കമന്റും.
ദേവന്റെ പോസ്റ്റും
നല്ല നിലവാരം
അതുല്യ യു.എ.ഇ. വിടുന്നത് യ.എ ഇ ബൂലോകരെ സംബന്ധിച്ചിടത്തോളം തീരാ നഷ്ടം തന്നെയാണ്‍. നാട്ടിലെത്തിയാല്‍ തുടര്‍ന്നും ബൂലോകത്തു തന്നെയുണ്ടാവുമെന്നതിനാല്‍ യു.എ.യി.ല്‍ അല്ലാത്ത ഞങ്ങളെപ്പോലുള്ളവര്‍ക്ക് നഷ്ടബോധം വരുന്നില്ല.. എന്നും ഇപ്പോഴത്തെപ്പൊലെ ആ സാന്നിദ്ധ്യം ഉണ്ടാവുമല്ലോ?!..
അതുല്യയ്ക്ക് എല്ലാ വിധ യാത്രാ മംഗളങ്ങളും ആശംസകളും..
ദേവേട്ടന്റെ മുഖത്ത് ഒരു പോസ്റ്റിടാനുള്ള ലക്ഷണം വായിച്ചതിനാലല്ലെ, ഞാന്‍ വന്നതും ഒരു പോസ്റ്റിട്ടത്. അവിടെ സംഭവിച്ചതൊക്കെ അതില്‍ കൂട്ടി ചേര്‍ക്കണമെന്നുണ്ട്. എന്തായിരുന്നു ആക്രാന്തം ചിലരുടേ (ഏയ് ഞാനല്ല)
അതുല്യേച്ചിയെ കൊച്ചിയിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു...ബ്ലോഗിലൂടെ ഇനിയും കാണാം എന്നു പ്രതീക്ഷിക്കട്ടേ...
ദേവന്‍ said...
പടങ്ങള്‍ കണ്ട് ആരും അസൂയപ്പെടരുത്, ഫോട്ടോഗ്രഫി ഒരു കലയാണ്, അത് അങ്ങനെ എല്ലാവര്‍ക്കും സിദ്ധിക്കില്ല.
ശരിയാണ് ദേവേട്ടാ... ദേ... ഇതൊന്ന് നോക്കിക്കേ... ഒരു കലാകാരന്‍റെ അദ്ധ്വാനം :)
Post a Comment