Saturday, October 24, 2009

‘ജ്വാ‍ലകൾ ശലഭങ്ങൾ‘ പ്രകാശനവും പരിപാടികളും

സുഹൃത്തുക്കളേ,

കൈതമുള്ള് ശശിയേട്ടൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ജ്വാലകൾ ശലഭങ്ങൾ’ എന്ന പുസ്ത്കം ഒക്റ്റോബർ 6 ന് കോഴിക്കോട് വച്ച്, ശ്രീ. സുകുമാർ അഴീക്കോട്, സിസ്റ്റർ ജെസ്മിക്ക് നൽകി പ്രകാശനം നടത്തിയത് മൊത്തം ഫ്ലാഷയല്ലോ!

ആയതിന്റെ യു.എ.ഇ.പ്രകാശനം ഈ വരുന്ന വെള്ളിയാഴ്ച, അതായത് ഒക്റ്റോബർ 30 ന് ദുബായ് മെജസ്റ്റിക് ഹോട്ടലിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതും ഏറെക്കുറെ ഫ്ലാഷായതാണല്ലോ!

യു.എ.ഇ. പ്രകാശനവും തുടർചടങ്ങുകളും താഴെപറയും വിധമായിരിക്കും:

സ്ഥലം:
മജെസ്റ്റിക് ഹോട്ടല്‍, മ്യൂസിക് റൂം, ബർദുബായ്,
(റമദ ഹോട്ടലിനും സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിനും ഇടയില്‍)

പരിപാടികളുടെ സമയം: രാവിലെ 9 മണിമുതൽ ഉച്ചതിരിഞ്ഞ് 4 മണി വരെ.

9:00: എല്ലാവരും വരുന്നു!
9:30 : സിത്താർ (ശ്രീ. ഇബ്രാഹിം കുട്ടി & ടീം)
10:00 : പുസ്തക പ്രകാശനം
സ്വാഗതം - ശ്രീ. രാം മോഹന്‍ പാലിയത്ത്
അദ്ധ്യക്ഷന്‍: ശ്രീ. ബാലചന്ദ്രൻ തെക്കന്മാർ
പ്രകാശനം: ശ്രീ. ശിഹാബ് എം. ഘാനിം. (പ്രശസ്ത അറബ് കവി, വിവർത്തകൻ, പുലി)
പുസ്തകം ഏറ്റുവാങ്ങുന്നത് ശ്രീമതി. സിന്ധു മനോഹരൻ (കവയത്രി, നോവലിസ്റ്റ്)

ആശംസകള്‍:
1) ജ്യോതികുമാർ
2) കുഴൂർ വിത്സൺ
3) സദാശിവൻ അമ്പലമേട്


മറുപടി പ്രസംഗം കം നന്ദി:
ശ്രീ. ശശി ചിറയിൽ

11:30 - വീണ്ടും സിത്താർ
12: 00 - വയലിന്‍ (നിതിന്‍ വാവ)
12:15 - ഗാനമേള (ഏയ്ഞ്ചൽ വോയ്സ്, ദുബായ് )*
12.45 മുതല്‍ പ്രേയര്‍ ബ്രേക്

പ്രെയർ ബ്രേയ്ക്ക് കഴിഞ്ഞ് എത്തിയാൽ യുദ്ധകാലാടിസ്ഥാനത്തിൽ ലഞ്ച്.

2.00 - ചൊൽക്കാഴ്ച - ശ്രീ. കുഴൂർ വിത്സൺ
2:20 - ഫോട്ടോ പ്രദർശനം
3.00 - നമ്മുടെ സ്വന്തം പരോള്‍

ശശിയേട്ടന്റെ ടി പുസ്തകപ്രകാശനം ഒരു ഗംഭീരം പരിപാടി ആക്കുവാൻ എല്ലാ ബ്ലോഗേഴ്സിന്റെയും സാന്നിദ്ധ്യവും ആശംസകളും പ്രതീക്ഷിച്ചുകൊള്ളുന്നു.

സാന്നിദ്ധ്യം അറിയിച്ച ബ്ലോഗേഴ്സ് (സോ ഫാർ):

1. കൈതമുള്ള് ശശിയേട്ടൻ & ഫാമിലി :) - 2
2. ഹരിയണ്ണൻ & ഫാമിലി - 2+2
3. കൈപ്പള്ളി & ഫാമിലി - 2+2
4. കിച്ചു - 1
5. ഷംസുദ്ദീൻ -1
6. നിതിൻ വാവ - 1
7. കുഴൂർ വിത്സൺ & ഫാമിലി -2+1
8. രാം മോഹൻ പാലിയത്ത് & ഫാമിലി- 2+1
9. ടി.പി.അനിൽകുമാർ - 1
10. അഗ്രജൻ & ഫാമിലി - 2+2
11. സിദ്ദാർത്ഥൻ & ഫാമിലി - 2
12. ദേവൻ - 1
13. പകൽകിനാവൻ & ഫാമിലി - 2+1
14. ചന്ദ്രകാന്തം - 1+1
15. പാർത്ഥൻ - 1+1
16. അഭിലാഷ് -1
17. കാട്ടിപ്പരുത്തി -1
18.സങ്കുചിതമൻസ്കൻ & ഫാമിലി -2
19.വിശാലമനസ്കൻ & കു. (കുടുംബം) - 2+2
20.ഇത്തിരിവെട്ടം - 1
21.അഞ്ചൽക്കാരൻ & ഫാമിലി - 2+2
22. കിലുക്കാം പെട്ടി - 1
23. കാവലാൻ & ഫാമിലി -1+1
24. ശ്രീരാഗ് നെടുങ്ങാടി - 1
25.സാക്ഷി - 1
26. നിഷാദ് ആലാട്ട് -1
27. വഴിപോക്കൻ - 1
28. നൌഷാദ് - 1
29. ആർബി - 1
30. pandavas - 1
31. വാഴക്കോടൻ & ഫാമിലി - 2+1
32. രവീഷ് - 1
33. ഷൈൻ/കുട്ടേട്ടൻ - 1
34. കനൽ & ഫാമിലി - 2
35. പ്രിയ & ഫ്രൻസ് - 3
36. ഷിഹാബ് മോഗ്രാൽ - 1
37. അനിൽശ്രീ - 4
38. ഏറനാടന്‍ - 1
39. നജൂസ് - 1
40. നസീര്‍ കടിക്കാട് - 1
41 എരകപ്പുല്ല് ശശി - 1
42. അസ്മോ പുത്തന്‍ ചിറ - 1
43. ബിനോയ് - 2
44. ഷംസ് - 1
45. പുള്ളിപുലി - 1
46. രാധേയൻ - 2+2
47. ഉഗാണ്ട രണ്ടാമൻ - 1+1
48. സിമി - 1
49. പട്ടേരി - 1
50. തണൽ - 1
51. ലിയോ ജയൻ & ഫാമിലി - 2+1
52. ഷഫി & ഫാമിലി - 2+2
53. vasamvadan -1
54. namaskar - 1
55. ലടു - 1 :)

55 ബ്ലോഗേഴ്സും അവരുടെ ഫാമിലിയും, അവരുടെ ഫ്രൻസും ഇതുവരെ കൺഫേം ചെയ്തവർ - 97 (കുട്ടികൾ ഉൾപെടെ).
------------------------------------------------------------------------------------------

അന്വേഷണങ്ങൾക്ക്: 0504521274 - കൈതമുള്ള്
------------------------------------------------

“ഒരു പ്രത്യേക അറിയിപ്പ്: DC books ന്റെ ഒരു സ്റ്റാൾ, ഹാളിന്റെ കിഴക്ക് പടിഞ്ഞാറ് ഭാഗത്തായി ഉണ്ടായിരിക്കുന്നതാണ്!“

85 comments:

ദേവസേന said...

ഒരു മഹാ ആഗ്രഹമായിരുന്നു ഈ ചടങ്ങ്.
നന്നായി വരട്ടെ നന്നായി വരട്ടെ.
എല്ലാ ആശംസകളും.
സസ്നേഹം.

Ziya said...

ശശിയേട്ടന് പ്രാണവേദന (പുസ്തകം വിക്കുമോന്ന്)
മേഴ്സി ചേച്ചിക്ക് വീണവായന!
അതും പോരാഞ്ഞ് ആ വാവേടെ വയലിനും...

വിശാലേട്ടാ നടക്കട്ടെ നടക്കട്ടെ! :)

നിഷാർ ആലാട്ട് said...

അണ്ണാ ...

എല്ലാവർക്കും ആശംസകൾ .

പരിപടിയിൽ പങ്കെടുക്കൻ തല്പര്യമുണ്ട്.

:) ആരുടേ കാലാ പിടിക്കേണ്ടത് :)

sHihab mOgraL said...

എല്ലാം നടക്കട്ട്..
12.45 മുതല്‍ 2.00 വരെയുള്ള സമയത്ത്‌ വന്നാല്‍ കൊള്ളാമെന്നുണ്ട്.
(അല്ലാത്തപ്പൊ ജോലിയൊള്ളത് കൊണ്ടാണ്‌ട്ടോ..
;-)..........)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസകള്‍ ശശിയേട്ടാ.

അഞ്ചല്‍ക്കാരന്‍ said...

ഞാനിതാ പേരു രെജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നു. ആരാണ് രെജിസ്ട്രാര്‍?

t.a.sasi said...

പരിപാടി ഗംഭീരമാകട്ടെ..
ആശംസകള്‍...

Sureshkumar Punjhayil said...

Ella prarthanakalum, Mangalangalum..!
Snehapoorvam...!!!

Rasheed Chalil said...

haajar...

നരിക്കുന്നൻ said...

ആശംസകൾ!

മുല്ലപ്പൂ said...

aasamsakal

കാട്ടിപ്പരുത്തി said...

മ്മളുംണ്ടേ-

Shaf said...

ആശംസകൾ .

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഞാനും വരും

പകല്‍കിനാവന്‍ | daYdreaMer said...

ഹാജര്‍..വിത്ത് കുടവും പുട്ടുകുറ്റിയും..!

അനിലൻ said...

ആശംസകളും ഹാജരും!

Kaithamullu said...

സിയക്കുട്ടാ,
അടുത്ത വണ്ടി പിടിച്ചോ....

നിഷാർ ആലാട്ട്,
കൃത്യസമയത്തിന് മജെസ്റ്റിക്കില്‍ വരിക. (valet parking സൌകര്യമുണ്ട്)

ശിഹാബ്,
വെള്ളിയല്ലേ...നേരത്തേയെത്തുമല്ലോ?

അനില്‍, അഞ്ചല്‍, വഴിപ്പോക്കന്‍, കാട്ടിപ്പരുത്തി,ഇത്തിരി, അഞ്ചല്‍- വരവ് വച്ചിരിക്കുന്നു

ശശി: അബുദാബി പാര്‍ട്ടി ഫുള്‍ ക്വോറം വേണം ട്ടാ!

രാമചന്ദ്രന്‍:
ബുക്ക് കിട്ടിയോ?

ശ്രീകുമാര്‍,നരിക്കുന്നന്‍,മുല്ലപ്പൂ, ഷാഫി:
നന്ദി!

ചന്ദ്രകാന്തം said...

ആശംസകള്‍.
(ഹാജര്‍ നേരത്തേ രേഖപ്പെടുത്തീട്ടുണ്ടേ..)

Noushad said...

ഹാജര്‍

ബിന്ദു കെ പി said...

ശശിയേട്ടാ,
അവിടേയും എനിയ്ക്കായി ഒരു കസേര ഒഴിച്ചിടുമല്ലോ..... :) :) :)
ഞാനുണ്ടാകും അവിടെ..മനസ്സുകൊണ്ട്...

ആര്‍ബി said...

nhanum nhanum ethaan nokkaam

ARBI

chithrakaran:ചിത്രകാരന്‍ said...

അസോസിയേഷന്‍ ഇലക്ഷന്‍ മീറ്റിങ്ങ് കാരണം കോഴിക്കോട് വച്ചു നടന്ന പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനായില്ല.
കൈതമുള്ളേട്ടാ... ക്ഷമിക്കുക !!!
പ്രായശ്ചിത്തമായി പുസ്തകം വായിച്ച് ചീത്തവിളിച്ചോളാം.
ദുബായീലെ പ്രകാശിപ്പിക്കലിന് ചിത്രകാരന്റെ ആശംസകള്‍.

രഞ്ജിത് വിശ്വം I ranji said...

ആശംസകള്‍ ശശിയേട്ടാ.. ഇങ്ങു ബഹ് റൈനിലാണേ.. അതു കൊണ്ട് വരാന്‍ സാധിക്കില്ല.. ആശംസകള്‍. പുസ്തകം കണ്ടില്ല ഇവിടെ കിട്ടുമോ.?

pandavas... said...

ഞാനും വരണുണ്ട്...
പാസ്സ് വേണേ......
തരമട്ടാ....
എനിക്കു പാസ്സ് തരമാട്ടാ....??
ഇന്ത പുത്തകപ്രകാശനത്തിന് എനിക്ക് പാസ്സ് തരമാട്ടാ..??
ഇന്നേക്ക് മൂന്നാം നാള്‍ക്കകം എനിക്ക് പാസ്സ് തന്നില്ലേ....
ഞാന്‍ കരഞ് കാലുപിടിക്കും
“ഒരു പാസ്സ് തായോ ശശിയേട്ടാന്നും പറഞ്.”
എന്റെ തൊലിക്കട്ടി പരീക്ഷിക്കണോ..?

അതുല്യ said...

ഒരു പൊത്തകം എന്തോരം തവണ പ്രകാശിപ്പിയ്ക്കും എന്റെ അമ്മച്ഛീ... സിയേടെ കമന്റ് അലക്കനായിട്ടോ.

ശശി മാഷേ, നടക്കട്ടേ എല്ലാം മംഗളമായിട്ട്. പിരിവുണ്ടോ ആവോ? അതിനു ഖജാന്‍-ജി ദില്‍ബു ചെക്കന്‍ ഇവ്ടാണല്ലോ?

വാഴക്കോടന്‍ ‍// vazhakodan said...

നുമ്മ 1 മരക്കാത്തി 2 കിടാങ്ങള്‍ 3.
അയ്യോ മൊത്തം തെറ്റി , നുമ്മ 1 ഫാര്യ 1 കിടാവ് -ഒന്ന് ഹാഫ്‌ ടിക്കറ്റ്‌, ഒരു കോര്ട്ടര്‍
അങ്ങിനെ ആകെ മൊത്തം ടോട്ടല്‍ നാല് പേര്‍ ഹാജര്‍!

കാവലാന്‍ said...

23. കാവലാന്‍ -1+1, അതായത് ബഹുവചനം തന്നെ എന്ന് :)

kichu / കിച്ചു said...

ശൊ വഴിപോക്കനെയും വാഴക്കൂട്ടത്തെയും വിശാലന്‍ കണ്ടില്ലെ. ഒന്ന് അപ്ഡേറ്റൂ.....:)

രാം മോഹൻ പാലിയത്ത് & ഫാമിലി- 2-1
ഇതെന്താ ഒരു മൈനസ് വണ്‍ !

Raveesh said...

ഞാനും വരട്ടേ ?
:)

Appu Adyakshari said...

ശശിയേട്ടാ,
മാങ്ങപഴുത്തപ്പോൾ കാക്കക്കു വായിൽ പുണ്ണ് എന്ന് പറഞ്ഞതുപോലെ അന്നേദിവസം ഞാനിവിടെ ഉണ്ടാവില്ല :-(

പ്രകാശനം ഗംഭീരമായി നടക്കട്ടെ.
ആശംസകൾ!

★ Shine said...

ആശംസകള്‍. Hope I can also come and see everyone there. Thanks.

കനല്‍ said...

nanum varum.

with family
(sorry for english letters)

sHihab mOgraL said...

ഞാനുണ്ടേ....! വരവ് വെച്ചേക്കുക.

അനില്‍ശ്രീ... said...

എന്റെയും കുടുംബത്തിന്റേയും സാനിദ്ധ്യ സഹകരണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. (2+2)

അനില്‍ശ്രീ... said...

@ അപ്പു..
മാങ്ങാ അല്ല.. ആലിന്‍‌കായ് പഴുത്തപ്പോള്‍ ....

Kaithamullu said...

വിശാലാ,
അബുദാബി ടീം (reloaded) ഫുള്‍ ഫോഴ്സില്‍ വരുന്നുണ്ടെന്നറിയുന്നു:

ഏറനാടന്‍
സാക്ഷി
അനില്‍ ശ്രീ++
നജൂസ്
നസീര്‍ കടിക്കാട്(പനിച്ച് കിടപ്പാണ്)
എരകപ്പുല്ല് ശശി

പിന്നെ അസ്മുക്കായും.(അസ്മോ പുത്തന്‍ ചിറ)

പൊറാടത്ത് 50/50

Kaithamullu said...

സോറി,
ദിനേശിനെ (വഴിപോക്കന്‍) മറന്ന് പോയി!

പൊറാടത്ത് said...

അപ്പു പറഞ്ഞത് തന്നെ എന്റേം അവസ്ഥ..

വരാന്‍ പറ്റാത്തതില്‍ വല്ലാത്ത വിഷമം തോന്നുന്നു..

എല്ലാ ആശംസകളും..

kichu / കിച്ചു said...

കൈതേ..
വഴിപോക്കനെ കൂടെ കൂട്ടീട്ടുണ്ട് വിശാലന്‍ :)

Visala Manaskan said...

ത്രില്ല് തലക്കടിച്ച് തട്ടിപ്പോയ ആരെയെങ്കിലും പറ്റി മുൻപ് കേട്ടിട്ടുണോ?

ഇല്ലങ്കിൽ, ഈ നിലക്ക് പോയാൽ എനിക്ക് അങ്ങിനെയൊരു റെക്കോഡ് കിട്ടാൻ ചാൻസുണ്ട്!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പുസ്തക പ്രകാശനത്തിനു എന്റെ എല്ലാ ഹൃദയം നിറഞ്ഞ ആശംസകൾ.....!

ഇതൊരു തുടക്കം മാത്രമാകട്ടെ..!

@സിയാ--- ഹോ.കൊള്ളാം ഒരു വർമ്മ ടച്ച് !

@കിച്ചു ചേച്ചി-- ലഞ്ചിനുള്ള മീൻ വറുത്തത് എവിടെയാ വച്ചിരിക്കുന്നതെന്ന് നേരത്തെ കണ്ടുപിടിച്ചിട്ടുണ്ടാവും അല്ലേ?

kichu / കിച്ചു said...

വിശാ‍ാലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
കൂ‍ൂ‍ൂ‍ൂ‍ൂ‍ൂള്‍ ഡൌണ്‍ കൂള്‍ ഡൌണ്‍ :)
നമുക്ക് വഴിയുണ്ടാക്കാം :) :)

അനുരഞ്ജ വര്‍മ്മ said...

വര്‍മ്മമാര്‍ക്ക് ക്ഷണനം ഉണ്ടാവുമോ അങ്കിള്‍ പ്രകാശനത്തിന്?

അനുരഞ്ജ വര്‍മ്മ said...

സുനില്‍ വര്‍മ്മേ
ക്ഷണനം എന്ന പേരിലാണല്ലോ എല്ലാര്‍ക്കും ക്ഷണക്കത്ത്കി ട്ടിയത്?
ഇനി ശരിക്കും ക്ഷണനം തന്നെയാവുമോ അവിടെ
നടക്കുക :)

ഓടോ. ഈ ക്ഷണനത്തിന് വധം എന്നും അര്‍ത്ഥമുള്ളതായി ശ്രീകണ്ഠേശ്വരം വര്‍മ്മ പറയുന്നല്ലോ!

Visala Manaskan said...

പ്രിയപ്പെട്ട സഹവർമ്മമാരെ,
പ്ലീസ്.. ആകെപ്പാടെ ചളമാക്കരുത്.

പകല്‍കിനാവന്‍ | daYdreaMer said...

അപ്പു, അനില്‍.. മാങ്ങയും ആലിന്‍ കായയും അല്ല.. കൈത പൂത്തപ്പോഴാ.
അപ്പൊ അപ്പൂന്റെ ക്ലാ‍സ്സ് ഇല്ലേ. ആ വിശാലന് ഒരു ഫോട്ടോ ക്ലാസ്സ് അത്യാവശ്യമായും വേണ്ടിവരും.. :)

:: VM :: said...

/2.30 ചര്‍ച്ച - ബ്ലോഗും ക്യാമെറയും (അപ്പു & കൈപ്പള്ളി)
3.00 - പരോള്‍(ടെലിഫിലിം)/


പരോള്‍ ഷോ പിറ്റേന്നു പുലര്‍ച്ച 3.00 നു മോണിങ്ങ് ഷോ ആക്കാനാണോ ഉദ്ദേശം ?? :)

ബിനോയ്//HariNav said...

ഞാനൂണ്ടേ.. ഈയുള്ളവനും പെട്രോമാക്സ് പരുവത്തിലുള്ള പുത്രനും വരണുണ്ട് (ആ ഗോവണിയുടെ കീഴെയെങ്ങാനും കൂടിക്കൊള്ളാം). ഉച്ചക്ക് ഒരു മണിക്ക് മുന്‍പ് ഞങ്ങള്‍ക്ക് തിരികെ ഷാര്‍ജയില്‍ എത്തേണ്ടതുണ്ട്. ശശിയേട്ടന്‍ ക്ഷമിക്കുമല്ലോ. :)

അഗ്രജന്‍ said...

പരോൾ ഞാൻ പിന്നീടെപ്പോഴെങ്കിലും കണ്ടോളാമെന്ന് തീരുമാനിച്ചു :)

Ziya said...

ഭേദം പരോളിലിറങ്ങാതിരിക്കുന്നതല്ലേ അഗ്രജാ :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വിശാല മനസ്കൻ,
എന്റെ നേരത്തെയുള്ള കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നു.അങ്ങനെ ഉണ്ടാവണമെന്ന് കരുതിയിരുന്നില്ല.

shams said...

എന്നെക്കൂടി ചേര്‍ക്കണേ.

Kaippally said...

ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു് അറിയിപ്പ്

അനുരഞ്ജ വര്‍മ്മ said...

കൊച്ചു കളസവുമിട്ട്, പച്ചാളം ഭാസിയുടെ ദശരസങ്ങളോടെ, ക്യാമറക്ലാസ്സു നടത്തുന്ന കൈപള്ളിയണ്ണന്റെ രൂപം എന്റെ മനോകുമരകത്തില്‍ ഞാന്‍ തെളിഞ്ഞു കാണുന്നു. ക്ലാസ്സു നീണ്ടു നീണ്ടു മൊറോക്കോവിലെ പ്രത്യേകയിനം പക്ഷികളിലും ഒബാമയുടെ വീട്ടിലെ പട്ടികളെക്കുറിച്ചും ഒക്കെ എത്തിച്ചേരാതിരുന്നാല്‍ വര്‍മ്മാലയത്തിന്റെ അസ്തിത്തറയില്‍ ഞാനൊരു വിളക്കു വച്ചോളാമേ!

Kaippally said...

അനുരഞ്ജ വര്‍മ്മ
എടോ താനും വരുന്നുണ്ടല്ലോ അവിടെ. കാണാനുള്ള പൂരം എന്തിനാ മോനെ പറഞ്ഞറിയിക്കുന്നതു്?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ശശിയേട്ടാ, ഞാന്‍ വിനോദിനെ വിളിച്ചിരുന്നു. സാധിക്കുമെങ്കില്‍ ഇന്ന് പോയി വാങ്ങുന്നതാണ്.

അനുരഞ്ജ വര്‍മ്മ said...

കൈപ്‌സേ പൂരം കാണാന്‍ ഞാനും വരാം തന്റെ കൂടെ.......
എന്നേം കൂടി പിക്ക് ചെയ്യാമോ കൈപ്‌സ്?
കുവൈറ്റ് റൌണ്ട് എബൌട്ടില്‍ നിന്ന് സ്ട്രെയിറ്റ് വന്ന് അല്‍ ഫല പ്ലാസയുടെ മുമ്പിലുള്ള ഷാര്‍ജ കോ-ഓപില്‍ വന്നു നിന്നാല്‍ ഒരു ലിഫ്‌റ്റ് തരാമോ?

Kaippally said...

അനുരഞ്ജ വര്‍മ്മ
അത്രമാത്രം ചുറ്റിക്കറങ്ങണോ ?

Kaippally said...

അനുരഞ്ജ വര്‍മ്മ
Abu Dhabiയിൽ ഇരിക്കുന്ന താങ്കൾ എന്തിനാണാവോ Sharjahയിൽ വന്നു Dubaiയിലേക്ക് പോകുന്നതു്.

അനുരഞ്ജ വര്‍മ്മ said...

കൈപ്പിള്ളിയണ്ണന്റെ ഐ പി പിടിയന്‍ മിഷ്യന്‍ കേടായിക്കെടക്കുവാണോ അതോ എക്‍സ്‌പയറായോ :)

Kiranz..!! said...

ഒരു പ്രാർത്ഥനാ‍ഗാനമില്ല,ഒരു ലളിതഗാനമില്ല.അതും പത്ത് നാല്പത്തിനാലു ഘടാഘടിയന്മാരു വിത്ത് ഫാമിലി.എന്റെ കർത്താവേ ദുബായിലേക്കെന്നേയീ ജന്മത്തെടുത്തേക്കല്ലേ..
ശശിയേട്ടാ..ചുമ്മാ (ആത്മഗതം,അസൂയ എന്നൊക്കെപ്പറഞ്ഞൊരു ലേബലിട്ട് വെക്കാനായിട്ടേ:).അഭിനന്ദനങ്ങൾ എഗേൻ.ബൈദവേ ആരാണു ഖത്തറിലെ ശലഭങ്ങളുടെ മൊത്തവ്യാപാരി ? മിസ്റ്റർ വെട്ടിക്കാടൻ ?

രാജേഷ്‌ ചിത്തിര said...

ദുഫായിലേക്ക് ഒന്നര മണിക്കൂര്‍ യാത്രയുള്ളത് കൊണ്ട് ആശംസകള്‍ ;കൈതമുള്ളേ
പൊസ്തകം ഫിന്നെ മേങ്ങി അപിപ്രായം പറയാം ...

തല്ക്കാലം ആശസകളും ഒരു കെട്ടിപ്പിടിയും ;എയറില്‍

അഭിലാഷങ്ങള്‍ said...

F1.... F1..... F1

ആരേലും ഹെല്‍പ്പുമോ? ഷാര്‍ജ്ജയില്‍ നിന്ന് ദുബായിലേക്ക് പോകുന്ന ഏതേലും ഷാര്‍ജ്ജ ഷേക്ക്മാര്‍ എന്നേയും അവരുടെ വണ്ടിയില്‍ കയറ്റാമോ? മുകളിലെ ലിസ്റ്റില്‍ കാണുന്ന മഹാന്മാരുടെ സ്വഭാവം വച്ച് പറയുവാ, “ബ്ലീസ്... വണ്ടീടെ ഡിക്കിയില്‍ കയറ്റരുത്!!!“ :) കൈപ്പള്ളിയോടാണേല്‍ ഒന്നേ പറയാനുള്ളൂ, “ബ്ലീസ്സ്സ്.... വണ്ടി കയറ്റരുത്? കലിപ്പ് തീര്‍ക്കരുത്..!” പിന്നെ, ഈ 2+2 എന്നൊക്കെ എഴുതിയ വല്യ ഷേക്കന്മാര്‍ക്ക് ബുദ്ധിമുട്ടാണേല്‍ വല്ല 1 ഓ, 1+1 എന്നൊക്കെ മുകളില്‍ എഴുതിയ ആരേലും? ബ്ലീസ്....! നാല് തവണ അറ്റന്റ് ചെയ്തിട്ടും ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടാത്ത ഒരു ഹതഭാഗ്യന്റെ ഹൃദയഭേദകമായ ഈ വിലാപം ആരും കേള്‍ക്കുന്നില്ലേ? ലൈസന്‍സ് ഇല്ലാത്തോണ്ട് മാത്രമാണ് ഈ യാചിക്കുന്നത്! (അല്ലേലങ്ങ് ഒലത്തും!)

[നോട്ട് ദ പോയിന്റ്: ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടാത്തത് എന്റെ കുറ്റമല്ല, ഞാനുദ്ദേശിച്ച “ലെഫ്റ്റും” അറബിപ്പോലീസ് ഉദ്ദേശിച്ച “ലെഫ്റ്റും” ഒരിക്കലും സേം ആകാറില്ല! ]

പിന്നെ, ഒടുക്കത്തെ ഡൌട്ട്: വിശാല്‍ജീ, അഗ്രജഗുണ്ടേ, ഈ 2+2 ... എന്ന്വച്ചാ, രണ്ടാംക്ലാസില്‍ രണ്ട് കൊല്ലം എന്ന് തന്നെയല്ലേ ഉദ്ദേശിച്ചത്?? :)

സ്നേഹപൂര്‍വ്വം,
അഭിലാഷങ്ങള്‍...

Visala Manaskan said...

പുള്ളി പുലി said...

ശശിയേട്ടാ എന്നെ കൂടി ചേര്‍ക്കണം ഷാര്‍ജയില്‍ നിന്ന് ഒരു കാറും ഒരാളും വരുന്നുണ്ട്‌. കൂടെ വരാന്‍ താല്പര്യമുള്ളവര്‍ക്ക്‌ മെയിലയക്കാം ഇന്നലെ ഇതു കണ്ടത്‌ മുതല്‍ കമന്റാന്‍ നോക്കുന്നതാ ഇപ്പോഴാ നടന്നെ. 9:04 AM
--------------

അഭിലാഷേ... പുള്ളിയെ ഒന്ന് കോണ്ടാക്റ്റ് ചെയ്യുമോ?

pandavas... said...

അല്‍ക്കൂസിന്റെ പ്രാന്തപ്രദേശങളീന്ന് ‘പ്രാന്തന്മാരല്ലാത്ത ആരെങ്കിലും വരുന്നുണ്ടെങ്കില്‍ ഒന്ന് പറയണേ.
ദുബായില്‍ വെറും ആറുമാസം പ്രായമുള്ള ഒരു ശിശുവാണ് ഞാന്‍ ബസ്സ് കയറി അറിയാത്ത സ്ഥലം കണ്ട്പിടിച്ച് ഞാനെത്തുമ്പോഴേക്കും ശശിയേട്ടന്‍ ജ്വലകള്‍ 30 എന്ന അടുത്ത പുസ്തകം എഴുതി കഴിഞിട്ടുണ്ടാകും( ജ്വാലകളെ വിട്ട് ഒരു കളിക്ക് പുള്ളി പോകുമെന്ന് തോനുന്നില്ല).
സോ...
പ്ലീസ്...
എന്റ നമ്പര്‍ ഇതാണ് 0552632489.
എനിക്ക് ലിഫ്റ്റ് തരുന്നവര്‍ക്കുള്ള നന്ദി ഞാന്‍ മുന്‍ കൂട്ടി അറിയിക്കട്ടെ.
നന്ദി മാത്രമേ ഉള്ളൂട്ടാ..മീറ്റര്‍ ചാര്‍ജ് ചോദിക്കരുത്.

മാണിക്യം said...

കൈതമുള്ള്ന്റെ പുസ്തക പ്രകാശനത്തിനു [യു.എ.ഇ.]
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.....!

simy nazareth said...

ഞാനും കൂടെ

മാണിക്യം said...

ഇതാ ഇപ്പൊള്‍ അറിഞ്ഞ വിവരം.എനിക്ക് UAEവിസ കിട്ടി.
ഒരു പത്ത് ദിവസം കൂടി ഈ ചടങ്ങ് നീട്ടി വയ്ക്കാഞ്ഞത്
ശരിക്കും സങ്കടമായി ...
ഒരു ഗംഭീരചടങ്ങ് കൂടാന്‍ ആവാത്തതും UAE ബ്ലോഗേഴ്സിനെ നേരില്‍ കാണനുള്ള ചാന്‍സ് ഇല്ലതായല്ലൊ എന്നുമുള്ള ദുഖം രേഖപെടുത്തുന്നു...

ഉറുമ്പ്‌ /ANT said...

പണിക്കന്മാരെയെല്ലാം ഒന്നിച്ച് ഒന്നുകൂടെ കാണാനുള്ള ഭാഗ്യം കളഞ്ഞിട്ടാണല്ലോ മാതാവേ ഒരു തുള്ളിനക്കാൻ കിട്ടാത്ത ഈ കുവൈറ്റിൽ വന്നു കിടക്കുന്നതോർകുമ്പോൾ ചങ്കു കലങ്ങുന്നു. (അവിടായിരുന്നെകിൽ കൈപ്പള്ളി ചങ്കു കലക്കിയേനെ എന്നുള്ളതു മൂന്നരത്തരം.)

കൈതമുള്ളിനും അണ്ഡകടാഹം മുഴുവനുമുള്ള? യൂയേയീ ബ്ലോഗർമാർക്കും ആശംസകൾ.
ഒരു എക്സ്. യൂയേയീ ബ്ലോഗർ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പുസ്തക പ്രദര്‍ശനം ഉണ്ടാകുമോ..? ഡി.സി ബുക്സ് വക.

Visala Manaskan said...

പ്രിയ വഴിപോക്കൻ,

ഡി.സി. ബുക്സ്റ്റിന്റെ സ്റ്റാൾ ഉണ്ടായിരിക്കും.

വശംവദൻ said...

ഈ പോ‍സ്റ്റ് കാണാൻ വൈകീപ്പോയ ഒരാൾ കൂടി പങ്കെടുക്കാൻ ആഗ്രഹിക്കുന്നു.

G Joyish Kumar said...

വണ്ടി വിടല്ലേ - ഒരാളും കൂടി...

അഞ്ചല്‍ക്കാരന്‍ said...

ഹപ്പോ നാളെ കാണാം.
ആഹ്ലാദം....ആമോദം!

കുളക്കടക്കാലം said...

ആശംസകള്‍ ....

ലടുകുട്ടന്‍ said...

Registraaar saaar...
eeyullavande peru koodiii...!

പാര്‍ത്ഥന്‍ said...

ഹാജർ അവിടെ ഉണ്ട്.
ആശംസകൾ മുഖദാവിൽ !!!!!!!!!

★ Shine said...
This comment has been removed by the author.
★ Shine said...

Is there any special for "Kerala Piravi" as it's just after a day...? (sorry for English here, no malayalam in office system.)

Ranjith chemmad / ചെമ്മാടൻ said...

ഒരാളും കൂടിയുണ്ടേ.......

ഉഗാണ്ട രണ്ടാമന്‍ said...

രണ്‍ജിത് ...യെവിടെയായായിരുന്നു... കുറെ കാലമാ‍യലോ കണ്ടിട്ട്...

അഭിലാഷങ്ങള്‍ said...

വിശാല്‍ജി, ശശിയേട്ടാ,

ചില ടെക്ക്നിക്കല്‍ നൂലാമാലകള്‍ കാരണം ഓഫീസില്‍ പോകേണ്ടിവന്നതിനാല്‍ പരിപാടിക്ക് വരാന്‍ പറ്റിയില്ല. :( അതിലുള്ള വിഷമം അറിയിക്കുന്നതിനോടോപ്പം, ഈ ബൂലോകസംഗമത്തിനും പുസ്തകപ്രകാശനത്തിനും എല്ലാവിധ ആശംസകളും അറിയിക്കുന്നു.

ദയവായി എന്റെ കോപ്പി അവിടെ എടുത്തുവെക്കണേ, ഒരാഴ്ചക്കുള്ളില്‍ ഞാന്‍ നേരിട്ട് വാങ്ങിക്കോളാം. ഇപ്പോള്‍ പരിപാടി നടന്നോണ്ടിരിക്കുകയല്ലേ, അതാ ഞാന്‍ ഫോണ്‍ വിളിച്ച് കാര്യം പറയാത്തത്. അല്ലതെ ശശിയേട്ടന്റെ അടുത്തൂന്ന് തെറികേള്‍ക്കേണ്ടിവരും എന്ന് ഭയന്നിട്ടല്ല, സത്യായിട്ടും! :). ഇനി പരിപാടിയൊക്കെ കഴിഞ്ഞിട്ട് വിളിച്ചാലും ശശിയേട്ടന്‍ തെറിയൊന്നും പറയില്ല (നല്ല തങ്കപ്പെട്ടമനുഷ്യനാ! :) ) എന്ന പൂര്‍ണ്ണ വിശ്വാസത്തോടെ....

സ്നേഹപൂര്‍വ്വം,
അഭിലാഷങ്ങള്‍....

OpenThoughts said...

മൂന്നു ദിവസമായി കിടപ്പില്‍ ... ഇപ്പോള്‍ സുഖം തോന്നുന്നു ...പ്രകാശനം ഏതായാലും മിസ്സായി..ഉച്ച കഴിഞ്ഞ് എല്ലാരേം കാണാന്‍ ഒന്ന് വരണം,

സസ്നേഹം,
ഓപന്‍ തോട്സ്

:: VM :: said...

Sasiyetta- Sorrrrrrrry! I really wanted to be there..

Some technical problems :) ( as any unjustified issues we call it)

:: VM :: said...

ഓ പിന്നെ..ഒന്നു പോ എന്റെ അനോണി മച്ചാനേऽ ഞങ്ങളു യുയെയിക്കാരൊക്കെ ചായ കുടിക്കാന്‍ ഗെതിയില്ലാണ്ടു നറ്റക്കുവാന്നു കരുതിയോ. അടി..ഗോച്ചു ഗള്ളാ!