Saturday, March 29, 2008

യു.എ.ഇ. ബ്ലോഗേഴ്സ് മീറ്റ് (പിക്നിക്) 2008 - റിപ്പോര്‍ട്ട്

ബ്ലോഗ് എന്ന മാധ്യമത്തിലൂടെ പരിചയപ്പെട്ട കുറേ പേര്‍ ഒന്നിച്ച് ചേര്‍ന്ന് കുറേ നല്ല നിമിഷങ്ങള്‍ പങ്കുവെച്ചു... അതെ, അതു തന്നെയായിരുന്നു പോയ വെള്ളിയാഴ്ചയുടെ സായഹ്നത്തില്‍ ക്രീക്ക് പാര്‍ക്കില്‍ അരങ്ങേറിയത്.

മുന്‍പ് കണ്ടിട്ടുള്ളവരും ആദ്യമായി കാണുന്നവരും ചിരകാലമായി അറിയുന്നവരെ പോലെ സൌഹൃദം പങ്കുവെക്കുന്ന കാഴ്ച... അതിനെ മീറ്റെന്നോ പിക്നിക്കെന്നോ കൂട്ടായ്മയെന്നോ കൂടിച്ചേരലെന്നോ... എന്ത് പേരില്‍ വേണമെങ്കിലും നമുക്ക് വിളിക്കാം. പക്ഷെ, എന്ത് പേരിട്ട് വിളിച്ചാലും അതിന്‍റെ മുന്‍പ് ഒരു വാക്ക് കാണും. അവിടെ കൂടിയിരുന്നവരുടേയെല്ലാം പരിചയത്തിന് ഹേതുവായത് ബ്ലോഗ് എന്ന മാധ്യമം തന്നെയായിരുന്നു.

എല്ലാവരും ചേര്‍ന്ന് ആത്മാര്‍ത്ഥതയോടെ പരസ്പരം കാണണം പരിചയപ്പെടണം എന്ന ആഗ്രഹത്തോടെ സംഘടിപ്പിച്ച ഈ പരിപാടി എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹകരണത്തോടെ വിജയകരമായി തീര്‍ന്നിരിക്കുകയാണ്.

യു.എ.ഇ. യുടെ പലഭാഗങ്ങളില്‍ നിന്നും എത്തിയവര്‍, മൂന്ന് മണിക്കും അതിനു മുമ്പ് തന്നേയും എത്തിച്ചേര്‍ന്നവര്‍... തിരക്കുകള്‍ക്കിടയിലും സമയമുണ്ടാക്കി അവസാന നിമിഷങ്ങളില്‍ എത്തിച്ചേര്‍ന്നവര്‍, എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുക്കുക എന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് അവിടെ എത്തിച്ചേര്‍ന്നത്.

കുഞ്ഞുങ്ങളുള്‍പ്പെടെ പങ്കെടുത്ത എല്ലാവരുടേയും പേരുകള്‍ ചേര്‍ക്കുന്നു, ആരേയും വിട്ടുപോയിട്ടില്ല എന്ന് വിചാരിക്കുന്നു. ആരെയെങ്കിലും വിട്ടുപോയതായി ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി അറിയിക്കണം. ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നമ്മളോരോരുത്തരുടേയും പേരില്‍ നന്ദി അറിയിക്കട്ടെ... പ്രത്യേകിച്ചും ബ്ലോഗര്‍മാരല്ലാത്ത... ബ്ലോഗര്‍മാരെ സഹിച്ച എല്ലാവര്‍ക്കും :)

അതുല്യ, ശര്‍മ്മാജി
അനില്‍ശ്രീ, പ്രിയ, ആദ്യത്യ, ആദര്‍ശ്
അപ്പു, ദീപ, ഉണ്ണിമോള്‍, മനു
അത്ക്കന്‍
ഇത്തിരിവെട്ടം
ഉഗാണ്ട രണ്ടാമന്‍
കനല്‍
കരീം മാഷ്
കുറുമാന്‍, കവിത, റിഷിക, അവന്തിക
കാവലാന്‍
കൈതമുള്ള്, പ്രേമ
കൈപ്പള്ളി
ചന്ദ്രകാന്തം
ചുള്ളിക്കാല ബാബു
തമനു
തറവാടി, വല്യമ്മായി, പച്ചാന, ആജു, ഫിറാസ്, സജ്ന
ദില്‍ബാസുരന്‍
ദേവന്‍, വിദ്യ, ദത്തന്‍
നിതിന്‍ വാവ & പാരന്‍റ്സ് ഷംസുദ്ദീന്‍, വഹീദ
പട്ടേരി
പൊതുവാള്‍
ബൈജു സുല്‍ത്താന്‍, റസീന, അജ്ന, അന്‍സില്‍
ഭടന്‍, സറീന, ഫറാഷ, ഫെന്‍സിര്‍
മുസാഫിര്‍, ശ്രീലത, നിതീഷ്, ഋതിക് & സതീഷ്, ഷീന
മുഹമ്മദ്
മിന്നാമിനുങ്ങ്
രാധേയന്‍, ഭദ്ര (മകള്‍)
വഴിപോക്കന്‍
വിശാലമന‍സ്കന്‍‍
ശരത്
ശിവപ്രസാദ് (മൈനാഗന്‍)
ശ്രീജിത്ത്
ഷംസ്
ഷാരു
സമീഹ, ഷഫീഖ് (ബ്രദര്‍)
സുല്‍, ഹസീന, അമി, അനു
സൂരജ്
സാക്ഷി, ആതിര
സിദ്ധാര്‍ത്ഥന്‍, ഷെമീന, ബിലാല്‍
സിമി
ഹരിയണ്ണന്‍
അഗ്രജന്‍, മുനീറ, പാച്ചു

ഇനിയും നമുക്ക് ഇടയ്ക്കിടെ ഇതുപോലെയൊക്കെ കൂടണം, കത്തിവെക്കണം, ഫുഡ്ഡടിക്കണം, പടം പിടിക്കണം...

വേണ്ടേ...? വേണം!

ഫോണിലൂടെ ഈ പരിപാടിക്ക് ആശംസകള്‍ അറിയിച്ച കലേഷ്, തഥാഗതന്‍, ബയാന്‍, അഭിലാഷ്, കുട്ടന്മേനോന്‍, ദേവദാസ്, ആഗ്നേയ എന്നിവര്‍ക്ക് സ്നേഹത്തോടെ നന്ദി അറിക്കുന്നു!

രുചികരമായ ഭക്ഷണസാധങ്ങള്‍ എത്തിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി, ഇനിയും ഇതുപോലുള്ള എല്ലാ പരിപാടികളിലും ഈ നന്ദി ഏറ്റുവാങ്ങാന്‍ നിങ്ങള്‍ക്കാവട്ടെ :)

പിന്നെ, എല്ലാ മീറ്റുകളിലും കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങളുമായി എത്തി മീറ്റിനെ കളര്‍ഫുള്‍ ആക്കുന്ന ശര്‍മ്മാജിക്ക് എല്ലാവരുടെ പേരിലും പ്രത്യേകം നന്ദി അറിയിക്കട്ടെ!

മീറ്റിനോടനുബന്ധിച്ച പടങ്ങളും പോസ്റ്റുകളും:-

അപ്പു വഹ

അനില്‍ ശ്രീ‍ വഹ ‍

തറവാടി വഹ

കനല്‍ വഹ

ദേവേട്ടന്‍ വഹ

അതുല്യേച്ചി വഹ

ബൈജു സുല്‍ത്താന്‍ വഹ

മിന്നാമിനുങ്ങ് വഹ

സുല്‍ വഹ

സിദ്ധാര്‍ത്ഥന്‍ വഹ

ഇതും അതുല്യേച്ചി വഹ പിന്നെ ഇതും

അഗ്രജന്‍ വഹ

ചുള്ളിക്കാല ബാബു വഹ വീഡിയോ ക്ലിപ്പ്

47 comments:

മുസ്തഫ|musthapha said...

നിയമപ്രകാരമുള്ള അറിയിപ്പ്:
മീറ്റ് റിപ്പോര്‍ട്ട് എന്നത് ടൈറ്റിലില്‍ മാത്രം... ഇതൊരു റിപ്പോര്‍ട്ടല്ല :)

ജെയിംസ് ബ്രൈറ്റ് said...

ഇത്രധികം ബ്ലോഗര്‍മാരെ ഒരുമിച്ചു കാണുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.
ഫോട്ടോയെല്ലാം സൂപ്പര്‍

ഗുപ്തന്‍ said...

ഈ ദിവ്യ ആരാ? ദേവേട്ടന്റെ പ്രൊഫൈലില്‍ ഭാര്യ വിദ്യ, മകന്‍ ദേവദത്തന്‍ എന്നാണ് കൊടുത്തേക്കുന്നത്.

മുസ്തഫ|musthapha said...

അയ്യോ... ഗുപ്താ... നന്ദി നന്ദി നന്ദി :)

എനിക്ക് തലതിരിഞ്ഞു പോയതാണ്... തിരുത്തിയിട്ടുണ്ട്... എന്‍റെ പുത്തി മൈനസ് പ്ലസ്സിന്‍റെ മോളിലോട്ടാ പോയത്...

ഒരു കുടുംബ കലഹോം ഒരു ബ്ലോഗ് കൊലപാതകോം ഒഴിവായിക്കിട്ടി :)

ഗുപ്തന്‍ said...

ആ കമന്റ്സ് വേണേല്‍ കളഞ്ഞേക്ക്.. ഇനി ദിവ്യ എന്നു പേരുള്ള ഏതെങ്കിലും കഥാപാത്രം (പെങ്ങളോ മറ്റോ) സീനില്‍ ഉണ്ടോന്ന് സംശയം തോന്നീട്ടാ നേരേ പറയാഞ്ഞത് :)

ജോണ്‍ജാഫര്‍ജനാ::J3 said...

ബ്ലോഗ് പിക്ക്നിക്കിനു ഇട്ട എല്ലാ പോസ്റ്റും വായിക്കണം.എന്നാലേ രാവിലെ മനോരമയും മംഗളവും ദേശാഭിമാനിയും , കൂട്ടത്തില്‍ ദീപികയും വായിക്കുന്ന ഒരു എഫക്റ്റ് കിട്ടൂ:)

ഒരു വി ഐ പിയുടെ ഫോട്ടോ മിസ്സായിരിക്കുന്നു എവിടേ പാച്ചു?

ഖാന്‍പോത്തന്‍കോട്‌ said...

ബ്ലോഗ് മീറ്റ് ഫോട്ടോസും വിവരണവും കണ്ടു.
വരാന്‍ കഴിഞ്ഞില്ല. അടുത്ത മീറ്റില്‍ വരാനും നിങ്ങളെ നേരില്‍ കാണാനും പരിചയപ്പെടാനും ശ്രമിക്കാം.
സ്നേഹത്തോടെ ..ഖാന്‍പോത്തന്‍കോട്...ദുബായ്
www.keralacartoons.bogspot.com

അപ്പു ആദ്യാക്ഷരി said...

അഗ്രജാ ഞങ്ങളൊക്കെ മീറ്റ് റിപ്പോര്ട്ട് എഴുതിയിട്ടും, അതിന്ടെ പിന്നിലെ സ്നേഹവും സഹകരണവും താത്പര്യവും നന്നായി എഴുതിയത് അഗ്രജന്‍ മാത്രം. നന്ദി എല്ലാത്തിനും.

Umesh::ഉമേഷ് said...

സിദ്ധാര്‍ത്ഥന്റെ മീശ നരച്ചിരിക്കുന്നതു കണ്ടു് എനിക്കു സഹിച്ചില്ല. എന്തു ഗ്ലാമറുള്ള ചെക്കനായിരുന്നു! കുഞ്ഞുകുട്ടിപരാധീനമൊക്കെ ആയപ്പോള്‍ വയസ്സനായി, അല്ലേ?

അതുല്യാമ്മയും ഒരു വൃദ്ധയായി.

കൈപ്പള്ളി മാത്രം ചെറുപ്പമായിട്ടുണ്ടു്. അവസാനം മുടി വെട്ടി, അല്ലേ? നല്ല കാര്യം!

കേട്ടും വായിച്ചും മാത്രം അറിയാവുന്ന ചിലരെ കാണാന്‍ കഴിഞ്ഞു. വളരെ സന്തോഷം. എല്ലാവര്‍ക്കും നന്ദി.


(ഓ. ടോ.: ആ അനോണി ആന്റണിയെ അവിടെയെങ്ങാനും കണ്ടോ? ഹെലിക്കോപ്ടറില്‍ വന്നു പുഷ്പവൃഷ്ടി നടത്തുമെന്നു പറഞ്ഞിരുന്നു :) )

chithrakaran ചിത്രകാരന്‍ said...

അഗ്രജാ,
ഉഗ്രനായിരിക്കുന്നു പരിപാടി.
ബ്ലൊഗിലൂടെ പരിചയപ്പെടുന്നവരെ കണ്ടും,സംസാരിച്ചും ബോധ്യപ്പെടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇത്തരം ബ്ലോഗ് മീറ്റുകളിലൂടെ കുറെ മനുഷ്യരുടെ ജീവിതവും,അവരുടെ ജീവിതവും രേഖപ്പെടുത്താനാകുന്നു എന്നത് നിസ്സാരമായ കാര്യമല്ല.
അഗ്രജനും,മറ്റു സംഘാടക സുഹൃത്തുക്കള്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍.

അനില്‍ശ്രീ... said...

അഗ്രജന് തല തിരിഞ്ഞു പോയെന്ന് അഗ്രജന്‍ തന്നെ സമ്മതിച്ചിരിക്കുന്നു... വിധി..

ഏതായാലും കുറച്ച് ദിവസങ്ങളായി കണ്ടു കൊണ്ടും അനുഭവിച്ച് കൊണ്ടുമിരിക്കുന്ന ഈ സ്നേഹത്തിനും സ്പിരിറ്റിനും എന്റെ വക അഭിവാദനങ്ങള്‍.. ..

പിന്നെ ആരെയൊക്കെയോ ഇന്നലെ നേരില്‍ കണ്ട് സംസാരിക്കാന്‍ പറ്റാതെ പോയിട്ടുണ്ട്.. അത് ആദ്യമായി ഒരു മീറ്റിന് വന്ന് ഇത്ര പേരെ ഒരുമിച്ച് കണ്ടതു കൊണ്ടുണ്ടായ ഒരു കണ്‍ഫ്യൂഷന്‍ കൊണ്ടാണ്. അടുത്ത തവണ ഇങ്ങനെ ഉണ്ടാവില്ല എന്ന് അറിയിച്ചു കൊള്ളൂന്നു.

കുഞ്ഞന്‍ said...

അഗ്രജാ,

മീറ്റ് സന്തോഷകരമായി നടന്നുവെന്ന് ഫോട്ടൊയില്‍ക്കൂടി മനസ്സിലാക്കി. ഒത്തുചേരല്‍ വിജയമാക്കിയ എല്ല ബൂലോക കൂടപ്പിറപ്പുകള്‍ക്കും നന്ദി ( നിങ്ങളെ ഒരുമിച്ചു കാണാന്‍ പറ്റിയതും പിന്നെ പേരുകൊണ്ടു മാത്രമെ അധികം ആളുകളെപ്പറ്റി അറിഞ്ഞിരുന്നത്)

chithrakaran ചിത്രകാരന്‍ said...

അഗ്രജന്‍ വഹ പിക്കാസ ആല്‍ബം കണ്ടു. സംഗമം മുഴുവനായിത്തന്നെ ഒപ്പിയെടുത്തിരിക്കുന്നു. അടിക്കുറിപ്പുകൂടി ഉണ്ടെങ്കില്‍ കൂടുതല്‍ മുഖപരിചയം മനസ്സില്‍ സൂക്ഷിക്കാമായിരുന്നു. പരിപാടി ഗംഭീരം.ആശംസകള്‍!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തലതിരിഞ്ഞ അഗ്രൂക്കാ, കലക്കന്‍ ട്ടൊ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്തായാലും എനിക്ക് വരാന്‍ പറ്റിയില്ല എന്നതില്‍ ദുഃഖമുണ്ട്
എല്ലാവരേയും ഫോട്ടൊവഴികാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..

Roby said...

വായിച്ചു..ചിത്രങ്ങളൊക്കെ കണ്ടു.
വായിച്ചു മാത്രം പരിചയമുള്ള ഒരുപാടു പേരെ കാണാനായതില്‍ സന്തോഷം.

Kalesh Kumar said...

എല്ലാം വളരെ ഭം ഗിയായതില്‍ സന്തോഷിക്കുന്നു...
മുസ്തഫയ്ക്ക് പ്രത്യേക അഭിനന്ദനങ്ങള്....

നിങ്ങളെ എല്ലാവരെയും മിസ്സ് ചെയ്യുന്നു....
കൂട്ടായ്മ വളരുന്നതില്‍ അതിയായി സന്തോഷിക്കുന്നു.....

കുറുമാന്‍ said...

അഗ്രജോ സൂപ്പര്‍ ഡ്യൂപ്പര്‍ റിപ്പോര്‍ട്ട്.....എല്ലാവരുടേയും പേരും വിവരവും സംഘടിപ്പിച്ചിവിടെ പതിപ്പിച്ചതിന് നന്ദി.

ഫോണ്‍ വിളിച്ച് ആശംസകള്‍ അറിയിച്ചവരില്‍ ഞാന്‍ കലേഷിനെ വിട്ടു പോയിരുന്നു. എന്റെ മൊബൈലില്‍ അല്ല വിളിച്ചതിനാല്‍ എന്നതിനാല്‍ വിട്ടു പോയതാണ് ക്ഷമ.

കുട്ടന്മേനോനും ആശംസകള്‍ അറിയിച്ചിരുന്നു.

ദേവദാസ്, തഥാഗതന്‍ എന്നിവരുടെ ആശംസകള്‍ നേരിട്ട് ഇന്നലെ തന്നെ അറിയിച്ചിരുന്നു.

അപ്പോ ഇനിയും നമുക്ക് മീറ്റാം....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അഗ്രജാ..ഗംഭീരം.

ബയാന്‍ said...

അഗ്രജാ: ഒരു കടിഞ്ഞൂല്‍‌പൊട്ടന്റെ ഹൃദയം ഇവിടെ തുറന്നു വെച്ചിരിക്കുന്നു. നന്ദി പറയുന്നില്ല. ഈ കൃതജ്ഞത ബാക്കിയാവട്ടെ...

അനില്‍ശ്രീ... said...

അഗ്രജാ..
കൃഷ്ണയുടെ പേര് ഇതില്‍ കണ്ടില്ല,, അദ്ദേഹവും ഉണ്ടായിരുന്നു,,,

മറ്റുള്ളവരുടെ അറിവിലേക്കായി, ഈ കൂട്ടായ്മയില്‍ ബ്ലോഗ്ഗേഴ്സ് മാത്രമല്ല, ബ്ലോഗ് തുടങ്ങാനിരിക്കുന്ന ചിലര്‍ കൂടി പങ്കെടുത്തിരുന്നു. അവരും ബൂലോഗത്തേക്ക് എത്രയും പെട്ടെന്ന് കടന്നു വരും എന്നു പ്രത്യാശിക്കുന്നു.

ബഹുവ്രീഹി said...

പോട്ടങ്ങളൊക്കെ കണ്ടു..എല്ലാ ദുബ്ലൊഗരേയും ചിത്രത്തിലെങ്കിലും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ( ദുബായി+ബ്ലോഗര്‍ = ദുബ്ലോഗര്‍ ; മധ്യമപദ ലോപി തല്പുരുഷന്‍ അല്ലെ ഉമേഷേട്ടാ ; (അടിച്ചോളൂ..ഓടാന്‍ വയ്യ) )

ചില പുലികളെയൊക്കെ മുഖദാവില്‍ കാണാനുള്ള ആഗ്രഹം ഇല്ല്യാഞ്ഞിട്ടല്ല , ഇത്തിരി കാശിന്റെ പോരായയുണ്ട്. അല്ലെങ്കില്‍ ഞാനും വന്നേര്‍ന്നു.കൂടാന്‍.

ചിയേര്‍സ്...

അനില്‍ശ്രീ... said...

ഒരു അക്ഷരതെറ്റ്..കൃഷ്ണ എന്നത് തൃഷ്ണ. എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ..

പിന്നെ... ഇതില്‍ അദ്ദേഹത്തിന്റെ പേരാണ് (ഷംസ്) ചേര്‍ത്തിരിക്കുന്നത് എന്ന് മനസ്സിലായതിനാല്‍ അഗ്രുവിന് മാപ്പ് നല്‍കി വിട്ടയച്ചിരിക്കുന്നു.

thoufi | തൗഫി said...

മീറ്റിന് ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ഇതാ ഇവിടെ

ബഷീർ said...

എന്തായാലും എനിക്കു വരാന്‍ കഴിഞ്ഞില്ല... പിന്നെ കേട്ടറിഞ്ഞ -കണ്ടറിഞ്ഞ വിവരങ്ങളൊക്കെ വെച്ച്‌ ഒരു ചെറിയ റിപ്പോര്‍ട്ട്‌ പത്രങ്ങളിലൊക്കെ കൊടുക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്‌..

എന്ത്‌ ബ്ലോഗ്‌ ? ഏത്‌ ഗ്ലോബ്‌ ? ആ കൊട്ടയില്‍ തട്ടടേയ്‌ ..എന്നാവുമോ പ്രതികരണം എന്നറിയില്ല.. എന്നാലും ഒരു പരീക്ഷണം.. കണ്ടറിയാത്ത ഞാന്‍ കൊണ്ടറിയാം എന്ന് തീരുമാനിച്ചു.

ആരെങ്കിലും നാളെയോ അടുത്ത ദിവസമോ ഏതെങ്കിലും പത്രത്തില്‍ കാണുകയാണെങ്കില്‍ അടുത്തുള്ള പോലീസ്‌ സ്റ്റേഷനില്‍ വിവരം അറിയിക്കരുതേ..

സുല്‍ |Sul said...

എന്നെക്കൊണ്ടാവുന്നത് ഇവിടെ കാണാം.

-സുല്‍

മുസ്തഫ|musthapha said...

ആഴ്ചയില്‍ മിനിമം മൂന്ന് പോസ്റ്റെങ്കിലും ഇടുക എന്ന ദൌര്‍ബല്യത്തിന്‍റെ ഭാഗമായി ഒരു മീറ്റ് കൂടാം എന്ന പോസ്റ്റ് ഇട്ടു എന്നത് മത്രം ഞാന്‍ ചെയ്ത തപ്പ് :) ബാക്കി കാര്യങ്ങളിലെല്ലാം പലരുടേയും ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ ഉണ്ടായിരുന്നു.

ഒരു മൂത്ത ചേച്ചിയുടെ അഹങ്കാരത്തോടെ ഈ മീറ്റ് തീരുവോളം ചീത്ത വിളിച്ച അതുല്യേച്ചി, പിന്നെ പാര്‍ക്കായ പാര്‍ക്കെല്ലാം കറങ്ങി നടന്ന് നമുക്ക് കൂടാന്‍ പറ്റിയ ഇടം വിശദമായി തന്നെ പറഞ്ഞു തന്ന അപ്പു, പരിപാടിയുടെ അവസാനത്തില്‍ യാതൊരു ഉളുപ്പുമില്ലാതെ പിരിക്കാനിറങ്ങിയ ദില്‍ബാസുരന്‍, പിരിവൊരുവിധമായപ്പോള്‍ പിരിച്ചതെല്ലാം കൂടെ വാങ്ങി കയ്യില്‍ വെച്ച് നെറ്റിയില്‍ നിന്നും വിയര്‍പ്പു കണങ്ങള്‍ വിരലാല്‍ വടിച്ചെടുത്ത് ആളായ തമനു... ഉള്‍പ്പെടെ പലരുടേയും സഹകരണങ്ങള്‍ വെറും ഒരു കൂടിച്ചേരല്‍ എന്ന നിലയില്‍ മാത്രം നടന്ന ഈ പരിപാടിക്കുണ്ടായിരുന്നു.

ഇവിടെ കിട്ടിയ നന്ദികളും അഭിനന്ദങ്ങളും ഈ പരിപാടിയില്‍ പങ്കെടുത്ത് സഹകരിച്ച നമ്മളോരോരുത്തര്‍ക്കും വീതിക്കുന്നു. എനിക്കുള്ള വിഹിതം... ഓഫീസ് ജോലികള്‍ തീര്‍ത്താ മതി, എന്നിട്ട് നീ ചാറ്റോ ചീറ്റോ എന്ത് വേണമെങ്കിലും ചെയ്തെടാ കുട്ടാ എന്ന് പറഞ്ഞ് എന്നെ സഹിക്കുന്ന എന്‍റെ ബോസ്സിന് കൈമാറുന്നു :)

[എങ്ങിനെ കൂടുതല്‍ വിനയകുനിയനാവാം എന്നതിനെ പറ്റി ആഴമേറിയ ഒരു ഗവേഷണത്തിലാണു ഞാന്‍ :)]

പങ്കെടുക്കാനായില്ലെങ്കിലും ഈ മീറ്റിനോട് ബന്ധപ്പെട്ട പോസ്റ്റുകളില്‍ അഭിപ്രായങ്ങളും തമാശകളും പങ്ക് വെച്ച് ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും... അതെ, ആ സ്പിരിറ്റിന് ഞങ്ങള്‍ യു.എ.ഇ. ബ്ലോഗേഴ്സിന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ!

JamesBright
ഗുപ്തന്‍
ജോണ്‍ജാഫര്‍ജനാ<>J3
സത്യം പാച്ചു പലപ്പോഴും മിസ്സായിരുന്നു - അവളുടെ പിറകെ പായുക എന്നതും മീറ്റിലെ ഒരൈറ്റമായിരുന്നു :)
ഖാന്‍പോത്തന്‍കോട്‌
അപ്പു
Umesh::ഉമേഷ്
കുഞ്ഞന്‍
ചിത്രകാരന്‍chithrakaran said...
അടിക്കുറിപ്പുകള്‍ - ഇന്നലത്തെ ശക്തമായ ജോലിത്തിരക്ക് അതിന് വിഘാതം സൃഷ്ടിച്ചു :)
പ്രിയ ഉണ്ണികൃഷ്ണന്‍
മിന്നാമിനുങ്ങുകള്‍ //സജി.
റോബി
കലേഷ് കുമാര്‍
കുറുമാന്‍
കുട്ടന്മേനോനേയും ദേവദാസിനേയും വിട്ട് പോയതാണ്, ചേര്‍ത്തിട്ടുണ്ട്.
::വഴിപോക്കന്‍[Vazhipokkan]
ബയാന്‍
ബഹുവ്രീഹി
ഉഗാണ്ട രണ്ടാമന്‍
അനില്‍ശ്രീ
എനിക്ക് മാപ്പ് തന്നതിനാല്‍ ഞാന്‍ മാപ്പ് തന്നിരിക്കുന്നു :)
മിന്നാമിനുങ്ങ്
സുല്‍
നിങ്ങളുടെ പടപിടിവള്ളികള്‍ ഇതില്‍ ചേര്‍ക്കുന്നുണ്ട്.
ബഷീര്
നന്ദി ഈ ശ്രമത്തിന്

ചന്ദ്രകാന്തം said...

അക്ഷരങ്ങളിലൂടയുള്ള പരിചയത്തിനപ്പുറം, മുഖപരിചയം നേടാന്‍ കഴിഞ്ഞതില്‍, .. കുറഞ്ഞ സമയമെങ്കിലും എല്ലാവരോടും നേരില്‍ സംസാരിയ്ക്കാന്‍ കഴിഞ്ഞതില്‍... വളരെ വളരെ സന്തോഷമുണ്ട്‌.
ആദ്യമായാണ്‌ മീറ്റില്‍ പങ്കെടുക്കുന്നത്‌. എത്താനും കുറച്ചു വൈകിപ്പോയി. എന്നാലും എല്ലാം വിശദമായി വിവരിയ്ക്കുന്ന റിപ്പോര്‍‌ട്ടുകള്‍ ആ ക്ഷീണം തീര്‍ത്തു.
അണിയറയിലെ എല്ലാ നല്ലമനസ്സുകള്‍ക്കും.......
നന്ദി....

Kaithamullu said...

അഗ്രൂ,

ഹാവൂ! എന്തൊരാശ്വാസം, അല്ലേ?
(നന്ദി എന്ന് പറയുന്നില്ല, പറഞ്ഞാലാ കടപ്പാട് കഴിഞ്ഞുവെന്ന തോന്നല്‍ വന്നാലോ?)

-അപ്പോ അടുത്ത് മീറ്റ്?

Mubarak Merchant said...

അസൂയ തോന്നുന്നു...
ഒരിക്കല്‍ ഞാനും വരും നിങ്ങടെ ഴൂ.ഴേ.ഴി മീറ്റിന് :(

Sharu (Ansha Muneer) said...

എല്ലാവരെയും ഞാന്‍ കണ്ടു...എന്നെ കണ്ടൊ എന്ന് അറിഞ്ഞു കൂടാ... എന്തായാലും മീറ്റി, ഈറ്റി...തിരികെ വന്നു....വളരെ നല്ല ഒരു അനുഭവം.. വായിച്ചു മാത്രം അറിവുള്ളവരെ ഒരുമിച്ചു കാണാനും പരിചയപ്പെടാനും കഴിഞ്ഞു..

ഏറനാടന്‍ said...

ഇന്നിപ്പോള്‍ ആണിതൊക്കെ കാണാനായത്. അന്ന് രാത്രി കുറുമാനേട്ടന്‍ വിളിച്ച് വാര്‍ത്ത അറിയിച്ചിരുന്നു. എനിക്ക് എല്ലാവരേയും ശരിക്കും മിസ്സ് ആയിപ്പോയി. അടുത്ത മീറ്റിന് എത്താന്‍ ശ്രമിക്കാം. :)

തമനു said...

ഏറനാടാ പ്ലീസ്...

:)‌

അടുത്ത മീറ്റും വിജയമാക്കണം ... അതിനാ...

(നോക്കണ്ടാ ഞാന്‍ ഉടനെ നാട്ടില്‍ വരുന്നില്ല...:)

ഏറനാടന്‍ said...

തമനു പ്ലീസ് അങ്ങനെ പറയല്ല്. നിനക്ക് ഞാനൊരു ഗള്‍ഫ് ഗേറ്റ് വിഗ്ഗ് മേടിച്ച് തരാം. (ആരുമറിയാതെ)
നാട്ടില്‍ വെച്ച് നിന്നെ പിടിക്കാന്‍ പറ്റിയില്ല. അടുത്ത മീറ്റില്‍ പിടിക്കാം. :)

ബൈജു സുല്‍ത്താന്‍ said...

മീറ്റിന്റെ ഹാങ്ങോവര്‍ മാറിയില്ല, ഇനിയും..

ഒരിക്കലും നേരില്‍ക്കാണാത്ത..അക്ഷരങ്ങളിലൂടെയും..ചില കൊച്ചു പടങ്ങളിലെയും മാത്രം അറിയുന്നവരെ തിരഞ്ഞ് ക്രീക്ക് പാര്‍ക്കില്‍ ഞാനും ഭടനും കുടുംബങ്ങളും കുറേ നേരം നടന്നത്..ഇപ്പോ ആലോചിക്കുമ്പോള്‍ രസം തോന്നുന്നു.

കരീം മാഷ്‌ said...

കലേഷിനു പകരം വെക്കാന്‍ ആര് എന്ന ചോദ്യത്തിനു മുന്നില്‍ ഞാന്‍ കുടുങുന്നു.
കിടക്കട്ടെ രണ്ടാള്‍ക്കും ഓരോ വോട്ട്!
അപ്പു = അഗ്രജന്‍
തുല്യമായി വീതിച്ചെടുത്തോളൂ

ചുള്ളിക്കാലെ ബാബു said...

:)

അപ്പു ആദ്യാക്ഷരി said...

കരീം മാഷേ നന്ദി. എനിക്കു തന്ന പകുതി മാര്‍ക്ക് ഞാന്‍ സന്തോഷത്തോടെ എടുത്തിട്ട് എല്ലാവരുടെയും സമ്മതത്തോടെ അത് അഗ്രജനു കൊടുക്കുന്നു. :)

പൈങ്ങോടന്‍ said...

റിപ്പോര്‍ട്ടും ചിത്രങ്ങളും പല സുഹൃത്തുക്കളുടെ ബ്ലോഗിലുമയി കണ്ടു...
ഇങ്ങിനെ ഒരു മീറ്റ് സംഘടിപ്പിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമവും

kichu / കിച്ചു said...

അഗ്രജാ....

ഇതാ പിടിച്ചോളൂ ഓര്‍ഗനൈസര്‍ക്കുള്ള ഒരു പിടി അഭിനന്ദനങ്ങള്‍...

shams said...

അഗ്രൂ..,
വേണം വേണം ,
കൂടണം നമുക്കിനിയുമിതുപോലെ
കൂട്ടുകാരൊരുമിച്ചൊരു കുടുംബമായി .

അനില്‍ശ്രീ നന്ദി എന്നെ ഓര്‍ത്തിരിക്കുന്നതിന്.

ചുള്ളിക്കാലെ ബാബു said...

പിക്നിക്കും, മീറ്റും, ഈറ്റും ഭംഗിയായി പര്യവസാനിച്ചു. ബാക്കിവന്ന ഈറ്റിംഗ് മെറ്റീരിയല്‍ സ്പോട്ടില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ ബോലോഗര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.
ബിലാല്‍, ദത്തന്‍- പിറന്നാള്‍ കേക്ക് മുറി പിറന്നാളാശംസകളായി ഇവിടെ കാണാം. ഏതായാലും മീറ്റ് കഴിഞ്ഞ് ഒരുമണിക്കൂറിലധികം റോഡുവക്കില്‍ ടാക്സി കാത്തുനിന്നത് മറക്കാനാവാത്ത അനുഭവമായി.
ഒടുവില്‍ മിന്നാമിനുങ്ങും, ഇത്തിരിവെട്ടവും ത്യാഗം ചെയ്ത്, തമന്നുവിന്റെ കാറില്‍ എന്നെ ബസ്റ്റാന്റിലെത്തിച്ചു. എല്ലാവര്‍ക്കും നന്ദി.

പ്രയാസി said...

Kakkaaaaaaaaaaaa kalakki..!:)

Unknown said...

ho..ente comoputer kedarunnondu ithokke inna kaanunne..
santhosham,asooya ellam koode onnichu vannu..
adutha meettinu njan thanne adyam ethum..
pinnoru parathi...annu ravile njanum vilich aasamsichirunnu agrajan,chanthrakantham,appu,sul, simi,abhilash thudangiyavare..nnattum ente peru vachillallo..
ee kuttathinu maappilla...

മുസ്തഫ|musthapha said...

സോറി, ആഗ്നേയ... വിളിച്ചാശംസിച്ചവരുടെ പേരുകള്‍ ഓര്‍ത്തതില്‍ ആദ്യം വന്നത് രാവിലെ തന്നെ വിളിച്ച ആഗ്നേയയുടേതായിരുന്നു... പക്ഷെ, എഴുതി വന്നപ്പോള്‍ വിട്ടുപോയി... സോറി!

gabs അന്‍സാര്‍ പെരുമ്പിലാവ്‌ said...

പ്രിയരെ...

നാളെ (25-04-08) വെള്ളിയാഴ്ച്ച U.A.E സമയം രാവിലെ 8.00 മണിക്ക്‌ ASIA NET RADIO 1539 AM ചൊല്ലരങ്ങില്‍ ബ്ലോഗ്ഗറും അന്‍സാര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നജൂസിന്റെ വേശ്യ എന്ന കവിത ഉണ്ടായിരിക്കുന്നതാണ്‌.

കേള്‍ക്കുക.....
അഭിപ്രായങ്ങള്‍ അറിയിക്കുക...

സ്മിജ said...

ങ്ങളൊക്കെ ദുബ്ബായ് ക്കാരാ?
ന്റമ്മോ....