Saturday, April 19, 2008

അതുല്യേച്ചിക്ക് യാത്രയയപ്പ്‌ - റിപ്പോര്‍ട്ട്‌

.വ്യാഴം 7:30 പി.എം.
പൂ ... പൂ ... പൂ...
(മൊബെയിലില്‍ ഹരിപ്രസാദ്‌ ചൗരസ്യ ഓടക്കുഴല്‍ വായിക്കുന്നു...)

ഹലോ..

ഹലോ

എന്താ അഗ്രൂ..

അതു പറഞ്ഞോ...?

യേത്‌...?

ഉഴുന്നു വട പറഞ്ഞോന്ന്...?

ഉഴുന്നു വടയോ ...?

എന്താ കേട്ടിട്ടില്ലേ...? കഴിഞ്ഞ മീറ്റിന്‌ വന്നിരുന്ന് പത്ത്‌ പതിനഞ്ചെണ്ണം തിന്നുന്നത്‌ കണ്ടല്ലൊ...

അത്‌ അഗ്രുവല്ലേ ഓര്‍ഡര്‍ ചെയ്യാമെന്ന് പറഞ്ഞത്‌...

എടോ കോപ്പേ ഞാന്‍ 4 മണിക്ക്‌ തന്നെ വിളിച്ച്‌ പറഞ്ഞതല്ലേ, ഞാന്‍ ചെന്നപ്പോ കട അടച്ചിട്ടേക്കുവാരുന്നു, അതുല്യേച്ചിയുടെ പരിചയക്കാരാ ആ കടക്കാര്‍, അതു കൊണ്ട്‌ ചേച്ചിയേക്കൊണ്ട്‌ ഒന്ന് വിളിപ്പിക്കണം എന്ന്...?

അങ്ങനെ പറഞ്ഞിരുന്നാ ...? അഗ്രൂ ഞാന്‍ ഒരു സത്യം പറയട്ടേ...?

എന്താ ..?

എനിക്കത്‌ തീരെ ഓര്‍മ്മയില്ലാട്ടോ...!!

%$#$%#$@ (ഹൂൂൂൂൂൂൂ.... ഈ തെറിയൊന്നും കേട്ടാ ഈ കക്ഷിയാ ആഴ്ചക്കുറിപ്പെഴുതുന്നേന്ന് ആരും പറയില്ല..)

ഇനിയിപ്പോ എന്താ ചെയ്ക...?

എന്ത് ചെയ്യാന്‍... ഈ ചൂടത്ത്‌ അവിടെ വരെ നടന്ന് പോകാന്‍ എനിക്ക്‌ വയ്യ... നാളെ ആരും വട തിന്നണ്ടാ..

അപ്പു പഴമ്പൊരി വാങ്ങാം എന്ന് പറഞ്ഞിട്ടുണ്ട്‌. അതെന്തായെന്ന് ചോദിക്കട്ടെ..

താനെന്തേലും ചെയ്‌ ... തന്നെ ഏല്‍പ്പിച്ചപ്പോഴേ എനിക്കറിയാരുന്നു..

ക്ഖ്ടക്ച്‌..

ട്രീം.... ട്രീം.... ട്രീം.... ട്രീം....

ഹലോ അപ്പൂ

എന്താ മാഷേ...?

പഴം പൊരി വാങ്ങിയോ...?

മാഷല്ലേ പറഞ്ഞത്‌ അഗ്രു വട വാങ്ങുന്നെന്ന്. മാത്രോമല്ല സന്ധ്യയ്ക്ക്‌ മുന്‍പ്‌ എന്നെ വിളിച്ച്‌ പറയാമെന്നും പറഞ്ഞില്ലേ...?

ഞാനോ...!!!! അങ്ങനെ പറഞ്ഞോ...?

ഉവ്വ്‌ .. പറഞ്ഞു...

ഇനിയിപ്പോ എന്നാ ചെയ്യുക...?

ആ....


ട്രീം....ട്രീം....ട്രീം....ട്രീം....

അത്യുല്യേച്ചീ...

എന്താടാ...?

നാളെത്തേക്ക്‌ എന്തെങ്കിലും ഒന്നുണ്ടാക്കാമോ..?

പിന്നെന്താ...

താങ്ക്യൂ ചേച്ചീ ...എന്തുണ്ടാക്കും...?

വഴക്കുണ്ടാക്കിയാ മതിയോ...?

ചേച്ചീ..

പിന്നേ.... ഇവിടെ എന്തുമ്മാത്രം പണി കെടക്കുന്നു അതിന്റെടേലാ ഇനി ഉണ്ടാക്കാന്‍ പോന്നേ..

എന്നാ ഓകെ.. ചിപ്സും പച്ചവെള്ളൊം നല്ല കോമ്പിനേഷനല്ലേ..?

നാളെ എന്നെ പിക്ക്‌ ചെയ്യാന്‍ നീ വണ്ടി അറേഞ്ച്‌ ചെയ്തിട്ടില്ലേ...?

ഓകെ(ഞാന്‍ ഓകെ പറയും മുന്‍പ്‌ അതുല്യേച്ചി എന്തോ പറഞ്ഞിരുന്നോ .... ശരിക്കു കേട്ടില്ല..)


പൂ പൂ പൂ പൂ‍.....
(ഈ മൊബൈല്‍ കണ്ട് പിടിച്ചോനെ ഇന്ന് ഞാന്‍ തല്ലിക്കൊല്ലും..)

തമനൂ....

എന്താ കുറുമാനേ...?

നാളെത്തേക്ക് എല്ലാം അറേഞ്ച്മെന്റ്സ് ആയോ...?

പിന്നെ എല്ലാം ആയി... കഴിക്കാന്‍ വട മാത്രം പോരേ കുറൂ...

വട മാത്രമോ ... അതിലൊഴിക്കാന്‍ സമ്മന്തീം സാമ്പാറും ഒക്കെ തന്റെ %$#$%@# കൊണ്ടു വരുമൊ...?

(ഇതെന്താ കുറു ഇങ്ങനെ ...? ഓ .. ഇന്ന് വീക്കെന്‍ഡ് .. സമയം 8:30 .. ... അങ്ങനെ വച്ച് നോക്കിയാ ഇത് പോരല്ലോ...)

പേടിക്കണ്ടാ കുറൂ ... വേറെ രണ്ട അറേഞ്ച്മെന്റ്സ് ഇപ്പൊ കഴിഞ്ഞതേ ഉള്ളൂ..

എന്നാ ഓകെ ... നാളെ കാണാം.. ഗ്ലുഷ്ബി..

ഓകെ.. (അവസാനം പറഞ്ഞതെന്താണാവോ ... !!! ഗുഡ് നൈറ്റ് എന്നാരിക്കും..)




18-04-08 വെള്ളിയാഴ്ച.രാവിലെ 10:00 മണി.

പൂ... പൂ...

ഹലോതമനു.... ഇടിവാളാ...

എന്താ ഇടീ ... എത്താന്‍ ഒക്കില്ലേ...?

ഒക്കില്ലേന്നോ..? ഞാന്‍ ഇവിടെ പാര്‍ക്കിന്റെ മുന്‍പില്‍ ഉണ്ട്‌. പത്ത്‌ മണി എന്നല്ലേ പറഞ്ഞത്‌. താന്‍ എവിടാ...?

ഞാന്‍ ദാ പാര്‍ക്കിങ്ങില്‍ ഉണ്ട്‌..

ഏത്‌ പാര്‍ക്കിംഗില്‍... ഫ്രണ്ടിലാ..?

ദേ കരീം മാഷ്‌ വിളിക്കുന്നു.. എന്താന്ന് നോക്കട്ടെ (പിന്നേ ഏതു പാര്‍ക്കിംഗാണെന്നറിഞ്ഞില്ലേല്‍ ഇപ്പൊ ആകാശം വീഴും... ഒന്നു പോടേ..)

ഓകെ


പറയൂ.... കരീം മാഷേ.

ഇതെന്താ തമനൂ ഒരുത്തരവാദിത്തം ഇല്ലാതെ ..?ആരും എത്തിയില്ലേ ഇതു വരേ..?

ഉണ്ടല്ലോ മാഷേ... വരുന്നോരെ ഒക്കെ സ്വീകരിക്കാന്‍ ഇടിവാളിനെ അവിടെ നിര്‍ത്തിയിട്ടുണ്ടല്ലൊ...

ഉണ്ടോ...? ഗുഡ്‌ ... നോക്കട്ടെ..

ഓകെ.

പൂ ... പൂ... പൂ ... (അതുല്യേച്ചിയാണ്‌.... പാര്‍ക്കില്‍ ചെന്നിട്ട്‌ വിളിക്കുകയാരിക്കും..)

തമനൂ...

എന്തോ....?

ഞാന്‍ റെഡിയാണ്‌ കേട്ടൊ...?

എവിടെ പാര്‍ക്കിലാ...?

പാര്‍ക്കിലല്ല.. വീട്ടില്‍... നീയല്ലേ എന്നെ പിക്ക്‌ ചെയ്യാമെന്ന്‌ പറഞ്ഞത്‌...?

ഞാനങ്ങനെ പറഞ്ഞാ...?

ഡാ തെണ്ടീ....

ഓകെ ഓകെ ഓകെ .. ചേച്ചി ഒരു കാര്യം ചെയ്‌... ഒരു 10:10 ന്‌ ബില്‍ഡിംഗിന്റെ മുന്നില്‍ റെഡിയായി നില്‍..

ഓകെ ഡാ കുട്ട്യേ എനിക്കറിയാം നീ മിടുക്കനാണെന്ന്..

എന്നിട്ട്‌ ഒരു 10:15 ന്‌ ഒരു ടാക്സി വിളിച്ച്‌ നേരേ പാര്‍ക്കിലോട്ട്‌ പോര്‌..
(ബാക്കി കേള്‍ക്കാന്‍ നിന്നില്ല)

എങ്കിലും അഗ്രുവും, അപ്പുവും, ദേവേട്ടനും, അതുല്യേച്ചിയും ഒക്കെ ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഡീസന്റായിരുന്നത്‌ കൊണ്ട്‌ രാവിലെ തന്നെ വട, പഴം പൊരി, പക്കാവട, പേരറിയാത്ത ഒരു പലഹാരം ഒക്കെ റെഡിയാരുന്നു. കുറുമാനും, ദേവേട്ടനും, അപ്പുവും, അതുല്യേച്ചിയും, അഗ്രുവും, തറവാടിയും,കിലുക്കാം‌പെട്ടിയും, ഭടനും ഒക്കെ എഴുതിയതു പോലെ മീറ്റ്‌ വളരെ ഭംഗിയായിരുന്നു. (ഒരു നല്ല സംഘാടകനുള്ള അവാര്‍ഡ്‌ എനിക്കു നല്‍കിയില്ലെന്ന ഒരു കുഴപ്പം ഒഴിച്ചാല്‍...)

അനുബന്ധം : ആകെ ഒരു സമാധാനം രാവിലെ പാര്‍ക്കില്‍ വച്ച്‌ ദില്‍ബുവിനെ കണ്ടപ്പോഴാരുന്നു..

ഡേ ദില്‍ബാ... മീറ്റിന്‌ വരാന്‍ എല്ലാരേം വിളിച്ചിട്ടുണ്ടല്ലൊ അല്ലേ...?

സമയം കിട്ടിയില്ലച്ചായാ ... നാളെ എന്തായാലും വിളിക്കാം ... പക്കാ..

$#$#^%&%#@

18 comments:

തമനു said...

അതുല്യേച്ചിക്ക് യാത്രയയപ്പ് - ഒരു റിപ്പോര്‍ട്ട്

അഗ്രജന്‍ said...

19-04-08 ശനിയാഴ്ച. 15:20 മണി.

തമനു:
‘ഈ പരിപാടി ഇത്രയും ഭംഗിയാക്കാന്‍ അക്ഷീണം പ്രയത്നിച്ച തമനുവിനെ ഇത്തരുണത്തില്‍ അഭിനന്ദിക്കാതെ വയ്യ...’

എടോ കോപ്പേ ഇങ്ങനെയൊന്ന് എഴുതിയേക്കണേ...

മി: എവിടെ?

തമനു: എടോ ഞാനൊരു പോസ്റ്റിടാന്‍ പോണെന്ന്..

മി: ഓകെ, പോസ്റ്റിട്ട് ലിങ്ക് താ...

തമനു: ഓകെ


ഓ.ടോ:
തമനുവിന് ഒരു പൂച്ചേണ്ട്... :)

അഭിലാഷങ്ങള്‍ said...

ഓ വല്യ മീറ്റുകാര്‍ വന്നിരിക്കുന്നു...

മീറ്റിനെപറ്റി ഒരു വാക്ക് എന്നോട് സൂചിപ്പിക്കാത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു...

ഇന്നലെ മീറ്റ് ഉള്ള കാര്യം ഇന്ന് ദില്‍ബന്‍ അറിയിച്ചിട്ടുണ്ട്... നന്ദി..

ഓഫ്: അതുല്യേച്ചിക്ക് എല്ലാ നന്മകളും നേര്‍ന്നുകൊണ്ട്...

ചേച്ചീ,ഷാര്‍ജ്ജയില്‍ ബു-തിന യിലാ അല്ലേ താമസം? ഞാനും ട്ടോ.. ഇടിവാള്‍ പറഞ്ഞപ്പഴാ ആ സംഭവം മനസ്സിലായത്.. :-)

കുറുമാന്‍ said...

തമനുവേ,

പറഞ്ഞതുപോലെ ഞാന്‍ തനിക്കും, ദില്ലുവീനും ഒരു നന്ദി പറയാന്‍ വിട്ടുപോയി.......

നിങ്ങള്‍ തന്നെ കോര്‍ഡിനേറ്റര്‍ അവാര്‍ഡ് നേടിയവര്‍.....

നന്ദി തമനു, നന്ദി ദില്‍ബാ, നന്ദി കുറുമാനെ (ചുമ്മാ കിടക്കട്ടേന്ന്‌)

അഭിലാഷങ്ങള്‍ said...

ഓ ..ഒരു കാര്യം പറയാന്‍ മറന്നു..

തമനൂസേ...വിവരണം രസമുണ്ട്..നന്നായി

അഗ്രജന്‍ തെറി പറഞ്ഞു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുല്ല... ഹി ഈസ് എ സ്വീറ്റ് & നൈസ് പേഴ്‌സണ്‍!

(ഈ പ്രശംസിച്ചതിന്റെ കാശ് എത്രയും പെട്ടന്ന് എന്റെ ADCB ബാങ്ക് അക്കൌണ്ടിലേക്ക് അഗ്രജന്‍ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതാണ്..)

പിന്നെ, അതുല്യേച്ചി എപ്പഴാ ആക്ച്വലി നാട്ടില്‍ പോകുന്നത് എന്ന് തമനുവും അഗ്രുവും അടക്കമുള്ള കുറേ മഹാന്മാരോട് ഞാന്‍ ഫോണ്‍ ചെയ്ത് ചോദിച്ചു. ഒരുത്തനും അറിയില്ല. ആ അപ്പു വേണ്ടിവന്നു ഉത്തരം തരാന്‍. ചുമ്മ, വടകിട്ടും ന്നും കരുതിയാ ചിലര്‍ അവിടെ പോയത്. അഗ്രുവും, തമനുവും ഒക്കെ. :-)

ചില സാങ്കേതികകാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നിട്ടും ഇവന്മാരെക്കാള്‍ ഇതൊക്കെ ഇപ്പോ ശരിക്ക് അറിയാവുന്നത് എനിക്കാണ്.. അതുല്യേച്ചീ, പ്ലീസ് നോട്ട് ദ പോയിന്റ്..

:-)

തമനു said...

അഭിലാഷേ ... (ഇടിവാള്‍ പറയുമ്പോലെ കുളിര് കോരുന്നു....)

താന്‍ ബുതീനയിലാ താമസം എന്ന് അറിഞ്ഞതു മുതലാ ചേച്ചീ ഇവിടം വിട്ട് പോകണം എന്ന് ചിന്തിച്ച് തുടങ്ങിയതെന്ന് ഒരു കിംവദന്തി ഉണ്ട്, അതോണ്ടാ ആരും തനിക്ക് കൃത്യമായ ഡേറ്റ് പറഞ്ഞ് തരാഞ്ഞേ...

അപ്പു പറഞ്ഞത് കൃത്യം ഡേറ്റാന്നാ തന്റെ വിചാരം... ഹഹഹഹ ... പാവം അഭിലാഷ്.. :)

മുസ്തഫ|musthapha said...

എടോ അഭിലാഷേ... താനെന്താഡോ നന്നാവാത്തേ... :)

മുസ്തഫ|musthapha said...

ഇനി ഞങ്ങള്‍ അടുത്ത മാസം നടത്തണ മീറ്റിന്‍റേയോ അതിനടുത്ത മാസം നടത്തണ ബ്ലോഗേഴ്സ് ഹത്ത ട്രിപ്പിന്‍റേയോ പരിസരത്തെങ്ങാനം കണ്ടാല്‍... :)

thoufi | തൗഫി said...

തമനൂ..
റിപ്പോര്‍ട്ട് കലക്കിട്ടാ..
ചിരിച്ചുവശായി ഷ്ടാ..
ഇനി ഒരു ക്യാമറകൂടി കയ്യില്‍ കിട്ടിയാല്‍ മതി.

ബുതിനയിലുള്ളവരെല്ലാം റൂം ഒഴിഞ്ഞ് പോകുകയാണെന്ന് കേട്ടത് ശരിയാണല്ലെ.
തമനു,കുറച്ചുകാലം ബര്‍ദുബായിയില്‍ വന്ന്
താമസിക്ക്..ഇവിടെയൊക്കെ മുടിഞ്ഞ വാടകയാ.
അങ്ങനെയിലും വാടകയൊന്ന് കുറഞ്ഞുകിട്ടുമല്ലൊ.

ഓ.ടൊ)അഗ്രജന് തെറിവഴങ്ങില്ലാന്ന് ആരാ പറഞ്ഞെ..? പിന്നെ എല്ലാരും ആഴ്ച്ചതോറും വായിച്ചോണ്ടിരിക്കുന്നത് വേറെ എന്തുവാ..?

കുറുമാന്‍ said...

തമനുവേ റിപ്പോര്‍ട്ട് തകര്‍ത്തു.....

എന്നാലും ഞാന്‍ ഗുഷ്ദ്ഫ്ങ്ക്ന്‍ എന്നു പറഞ്ഞതിനെ തെറ്റിദ്ധരിച്ചുവല്ലോ താന്‍ :)

ഏറനാടന്‍ said...

അതുല്യേച്ചി ഒരു സംഭവം അല്ല ഒരു മഹാപ്രസ്ഥാനം തന്നെയാണെന്ന് നൂറിലധികം യാത്രയയപ്പ് പോസ്റ്റുകള്‍ തെളിയിച്ചുകഴിഞ്ഞു! :)

Unknown said...

അതുല്ല്യ ചേച്ചിയാണു താരം ആശംസകള്‍

അപ്പു ആദ്യാക്ഷരി said...

ചതിയാ തമനൂ... രാവിലെ ഞാന്‍ കൂടെക്കൊണ്ടുപോയത് വിട്ടുപോയിഅല്ലേ. ദുഷ്ടന്‍!

അഭിലാഷേ, വച്ചിട്ടുണ്ട് മോനേ. മീറ്റുകള്‍ ഇനിയും വരും!

Rasheed Chalil said...

ഡേയ്... രാവിലെ വിളിച്ച് ‘വല്ലതും ദുഫായീന്ന് കൊണ്ട് വരണോ ന്ന് ചോദിച്ചത് മറന്നൂ ല്ലേ...‘ ചതിയന്‍ തമനു.

'ഈ പരിപാടി ഇത്രയും ഭംഗിയാക്കാന്‍ അക്ഷീണം പ്രയത്നിച്ച തമനുവിനെ ഇത്തരുണത്തില്‍ അഭിനന്ദിക്കാതെ വയ്യ...’

തമനൂ ഞാനും വാക്ക് പാലിച്ചു.

Unknown said...

തമനുവേ,

റിപ്പോര്‍ട്ട് നന്നായി...

( എന്തോന്ന് കോപ്പ് റിപ്പോര്‍ട്ട് കുന്നംകുളം ഇല്ലാത്ത മാപ്പോ എന്നു ചോദിച്ച പോലെ എന്നെക്കുറിച്ച് പറയാത്ത റിപ്പോര്‍ട്ടോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. അതിന് ഞാന്‍ വന്നില്ലല്ലോ വിളിച്ചതല്ലേയുള്ളൂ എന്നു പിന്നീടാ ഓര്‍ത്തത്.)


അതുല്യേച്ചീ എല്ലാ വിധ നന്മകളും ഒരിക്കല്‍ക്കൂടി നേരുന്നു.....

Ziya said...

തഹര്‍ത്തു :)

മയൂര said...

ആശംസകള്‍...

:: niKk | നിക്ക് :: said...

ഹഹ ഇതു കിടു :)