പകല്‍കിനാവന്‍, അപ്പു
യു.എ.ഇ ബൂലോകരുടെ ഈ വര്‍ഷത്തെ മീറ്റ് മുന്‍നിശ്ചയിച്ച പ്രകാരം ഇന്നു രാവിലെ പത്തുമണിമുതല്‍ ദുബായ് സബീല്‍ പാര്‍ക്കില്‍ വച്ച് കൂടി. 62 ബ്ലോഗര്‍മാരും അവരില്‍ ചിലരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് 80 പേരോളം ഈ മീറ്റിന് ഉണ്ടായിരുന്നു. ഇതുവരെ നടത്തിയിട്ടുള്ളവയില്‍ വച്ച് ഏറ്റവും ആളുകള്‍ പങ്കെടുത്ത മീറ്റ് ഇതായിരുന്നു എന്നതില്‍ തര്‍ക്കമില്ല. വളരെ കുറഞ്ഞ സമയംകൊണ്ട് - വെറും ഒരാഴ്ച- ഓര്‍ഗനൈസ് ചെയ്തു നടത്തി എന്നതാണ് ഈ മീറ്റിന്റെ പ്രത്യേകത. ശൈത്യകാലം അവസാനിക്കാറായെങ്കിലും, 23°സെല്‍ഷ്യസ് ചൂടുമാത്രമേ ഇന്നലെ രാവിലെ ഉണ്ടായിരുന്നുള്ളൂ. ഉച്ചയായപ്പോഴും പാര്‍ക്കിലെ മരത്തണലുകളുടെ ശീതളിമയിലും, പച്ചപ്പരപ്പുമാത്രമുള്ള അവിടുത്തെ പുല്‍ത്തകിടിയിലും ആറുമണിക്കൂറോളം കടന്നുപോയത് അറിഞ്ഞതേയില്ല.

പങ്കെടുത്തവരുടെ ഗ്രൂപ്പ് ഫോട്ടോ. ക്ലിക്ക് ചെയ്ത് വലുതാക്കി കാണൂ
മീറ്റില്‍ പങ്കെടുത്തവരെ കൂടാതെ അമേരിക്കയില്‍ നിന്ന് കിലുക്കാംപെട്ടിചേച്ചി, നാട്ടില്‍ നിന്ന് അതുല്യച്ചേച്ചി, തമനു എന്നിവരും, ബഹറിനില്‍ നിന്ന് കുഞ്ഞനും, പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അതിനു കഴിയാതെ വന്ന ബഷീര്‍ വെള്ളറക്കാട്, ബിനോയ് എന്നീ ബ്ലോഗര്‍മാരും മീറ്റ് നടന്നുകൊണ്ടിരുന്നപ്പോള്‍ ഫോണില്‍ കൂടി അവരുടെ മാനസിക സാന്നിദ്ധ്യം അറിയിക്കുകയുണ്ടായി.
മീറ്റിന് ലഘുഭക്ഷണങ്ങളായി കൈതമുള്ളുചേട്ടനും ചേച്ചിയും കൊണ്ടുവന്ന മുളകുബജി, രാധേയന്‍ ഫാമിലിയുടെ ഉണ്ണിയപ്പം, തറവാട്ടുകാരുടെ ജ്യൂസ് ചിപ്സ്, കിച്ചുവിന്റെ കപ്പലണ്ടിവറുത്തതും ജിഞ്ചര്‍ടീയും ഉണ്ടായിരുന്നു. ഉച്ചഭക്ഷണമായി രുചികരമായ ചിക്കന്‍ ബിരിയാണി. അതിന്റെ അറേഞ്ച്മെന്റ് കൈതമുള്ള് ശശിയേട്ടന്‍ ആയിരുന്നു. ഇവര്‍ക്കെല്ലാം യു.എ.ഇ. ബ്ലോഗര്‍മാരുടെ പേരില്‍ നന്ദി അറിയിക്കുന്നു.
മീറ്റില്‍ വച്ച് ചില ബ്ലോഗര്‍മാരുടെ പുസ്തകങ്ങളുടെ വില്പനയും / വിതരണവും ഉണ്ടായിരുന്നു. സിമി നസറേത്തിന്റെ ചിലന്തി, പ്രിയ ഉണ്ണികൃഷ്ണന്റെ പ്രയാണം, ടി.പി വിനോദിന്റെ നിലവിളിയെകുറിച്ചുള്ള കടം കഥകള്‍, വിഷ്ണുമാഷിന്റെ കുളം+പ്രാന്തത്തി, ലീല ചന്ദ്രന്റെ ലൌലി ഡാഫൊഡിത്സ്, ഹൃദയം പറയുന്ന കഥകള്‍ എന്നിവയായിരുന്നു ഈ പുസ്തകങ്ങള്‍. പുസ്തകങ്ങളെപ്പറ്റി ഒരു പ്രത്യേക പോസ്റ്റ് ഹരിയണ്ണന്‍ പബ്ലിഷ് ചെയ്യുന്നതായിരിക്കും.
അമൃതാ ടി.വി യ്ക്കുവേണ്ടി സമീഹ ഈ മീറ്റിന്റെ ക്ലിപ്പിംഗുകള്‍ പകര്‍ത്തിയിട്ടുണ്ട്. അത് ഇന്നത്തെ (ഫെബ്രു 21) അമൃത വാര്‍ത്തകളില്‍ എപ്പോഴെങ്കിലും കാണാം.
‘ബൂലോക കാരുണ്യം‘ എന്ന ബ്ലോഗില്‍ പറഞ്ഞിട്ടുള്ള സാവിയോ എന്ന നാലുവയസുകാരന്റെ ചികിത്സാഫണ്ടിലേക്ക് 860 ദിര്‍ഹം (11000 രൂപ) ഇവിടെ കൂടിയ സുമനസുകളായ ബ്ലോഗര്‍മാര്‍ പിരിച്ചെടുക്കയും ചെയ്തു.
ഈ മീറ്റില്‍ പങ്കെടുത്ത ബ്ലോഗര്‍മാരില്‍ ചിലര്‍ പബ്ലിഷ് ചെയ്ത മീറ്റ് പോസ്റ്റുകള്‍:
0. അഞ്ചല്‍ക്കാരന്‍
1. ദേവരാഗം
2. രണ്‍ജിത് ചെമ്മാട്
3. സുല്ല്
4. വിശാലമനസ്കന്‍
5. അനില്‍ശ്രീ
6. ടീ.പി
7. കൈപ്പള്ളിയുടെ നവരസങ്ങള്‍ - അപ്പു
8. കിച്ചുവിന്റെ പോസ്റ്റ്

ഉച്ചഭക്ഷണത്തിനു ശേഷം നാലുമണിയോടെ എല്ലാവരും പിരിഞ്ഞു. മീറ്റില്‍ പങ്കെടുത്ത എല്ലാവരുടെയും ഒറ്റയ്ക്കൊറ്റയായുള്ള ചിത്രങ്ങളും പേരുകളും താഴെനല്‍കിയിട്ടുണ്ട്. അതുകൊണ്ട് ഓരോ ഗ്രൂപ്പ് ഫോട്ടോകളിലും ഉള്ളവര്‍ ആരൊക്കെ എന്ന് എഴുതുന്നില്ല.
ഈ മീറ്റിന്റെ വിശദവിവരങ്ങളും കൂടുതല്‍ ഫോട്ടോകളും ഈ ബ്ലോഗില്‍തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
























































