Sunday, December 20, 2009

കാണാക്കാഴ്ചകള്‍!

ത്തവണത്തെ ബ്ലോഗ് മീറ്റിനുമുന്‍പെങ്കിലും ഒരു പുട്ടുകുറ്റി സെറ്റപ്പുള്ള കാമറ വാങ്ങണമെന്നും അതിന്റെ സുനാല്‍ഫി പഠിക്കാന്‍ ഏതെങ്കിലുമൊരു ബ്ലോഗ് ഫോട്ടോ ജീനിയസിന്റെ മടയില്‍ ചെന്ന് അടയിരിക്കണമെന്നും കരുതിയെങ്കിലും ആ ആഗ്രഹത്തിന്റെ കടക്കല്‍ ആഞ്ഞുവെട്ടിയ റിസഷനുമുന്നില്‍ ഒരു പിടി മണ്ണുവാരിയിട്ട് ഞാനും മീറ്റാന്‍ പോയി.

എന്റെ കയ്യിലെ പാവം മൊബൈല്‍ കാമറ ലവന്മാരെയെല്ലാം അസൂയയോടെ നോക്കി.സംഭവമൊക്കെ ബഹുജോറായിക്കഴിഞ്ഞ് ബാക്കിയായ ബിരിയാണിപ്പാക്കറ്റൊക്കെ തപ്പുന്നതിന്റെയിടയില്‍ മീറ്റിന്റെ സംഘാടകര്‍ ഒളിച്ചുമീറ്റുന്നതുകണ്ടു.

ഇതുംപിന്നെ ഇതും..സ്റ്റില്‍ കാമറായായതുകൊണ്ട് ഇവര്‍ അടക്കം പറയുന്നത് മനസ്സിലേ പതിഞ്ഞിട്ടുള്ളൂ.
എന്നാലും അതെന്തായിരുന്നിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ..അല്ലേ?!
:)

13 comments:

ഹരിയണ്ണന്‍@Hariyannan said...

സ്റ്റില്‍ കാമറായായതുകൊണ്ട് ഇവര്‍ അടക്കം പറയുന്നത് മനസ്സിലേ പതിഞ്ഞിട്ടുള്ളൂ.
എന്നാലും അതെന്തായിരുന്നിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ..അല്ലേ?!
:)

Prasanth - പ്രശാന്ത്‌ said...

ഹ..ഹ..
ഹരിയണ്ണാ, അപ്പോ സ്പൈ ക്യാമറയുമായിട്ടായിരുന്നു കറക്കം!!
ഇതു കലക്കി..

ഇനി വേറെ ആരുടേയെങ്കിലും ക്യാമറയില്‍ ഇതുപോലത്തെ കാണാകാഴ്ചകള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍‌ അതുകൂടി ഇവിടെ പോസ്റ്റണേ...

kaithamullu : കൈതമുള്ള് said...

പിരിവെടുപ്പ് കഴിഞ്ഞ് എണ്ണിനോക്കിയപ്പോ ആകെ മൊത്തം 4 രൂഫാ മുപ്പത്തഞ്ച് പൈസേന്റെ കൊറവു കാണുന്നൂന്ന് വാഴ പകലോനോട് മന്ത്രിച്ചത് കെട്ട് വന്ന കിച്ചൂസ്:‘സാരല്യാ, അത് ഇത്തിരി തന്നെ അഡ്ജസ്റ്റ് ചെയ്യണം.ഓന്റെ പൊസ്തകത്ത്‌മ്മേ അല്ലേപ്പാ നമ്മള് ടോര്‍ച്ചടിച്ച് കാട്ടീത്?’

kichu / കിച്ചു said...

ഹരിയണ്ണാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ!!!!
:) :)

ഇനി നിന്നെ സൂക്ഷിച്ചോളാം..
നിന്നെ പിന്നെ കണ്ടോളാം :)

വാഴക്കോടന്‍ ‍// vazhakodan said...

ഹരിയണ്ണോ,
കാശ് തികഞ്ഞില്ലെങ്കില്‍ ഹരിയണ്ണനെ ഹോട്ടലിലെ അരിയാട്ടാന്‍ വിടാം എന്നാണ്, സസാരിച്ചത് :)

സത്യം പറഞ്ഞാ ഒത്തിരി പേര്‍ എന്റെയടുത്ത് വന്ന് ക്യാഷ് തികഞ്ഞില്ലെങ്കില്‍ പറയണെ എന്ന് പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. എല്ലാം കൊണ്ടും വളരെ നല്ലൊരു മീറ്റ് സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നത് അപക്വമായ ഔപചാരികതയാകും എന്ന് മനസ്സിലാക്കിക്കോണ്ട് ഈ കൂട്ടായ്മ എന്നും ഉണ്ടാവട്ടേ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

ഹരിയണ്ണാ ഞാന്‍ ശരിയാക്കിത്തരാം ! :):)

സുല്‍ |Sul said...

അപ്പ ലാസ്റ്റ് വന്നിട്ട് ഇതായിരുന്നു പരിപാടിയല്ല്യോ. ആദ്യ ക്ലിക്ക് കണ്ടപ്പോള്‍ തോന്നി മീറ്റ് തുടങ്ങും മുമ്പ് എത്തിയ ഏതോ പുലിയാണെന്ന് :)

-സുല്‍

Jimmy said...

വാഴക്കോടനായിരുന്നല്ലേ മെയിൻ ബക്കറ്റുകാരൻ...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പാവം കിച്ചു ...
ധനനഷ്ടം മാനഹാനി ഈയാഴ്ച് ബഹുകേമം...

ഹരിയണ്ണന്റെ കാര്യം അല്ലേ.. ഞാന്‍ ഒന്നും പറയുന്നില്ലേ.....

പകല്‍കിനാവന്‍ | daYdreaMer said...

ഹരിയണ്ണാ‍ാ‍ാ‍ാ .. :):)

ഉപാസന || Upasana said...

അണ്ണന്‍ ഇവിടെയൊക്കെ ഉണ്ടല്ലേ

ഖാന്‍പോത്തന്‍കോട്‌ said...

UAE ബ്ലോഗ് മീറ്റിനിടയില്‍ കളഞ്ഞു കിട്ടിയ കുറച്ച് സാധനങ്ങല്‍ ഞാന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ശരിയായ അവകാശികളോ, പരിചയക്കാരോ ഇവ തിരിച്ചറിയുവാന്‍ താത്പ്പര്യപ്പെടുന്നു.

ഖാന്‍പോത്തന്‍കോട്‌ said...

UAE ബ്ലോഗ് മീറ്റ് അക്രമങ്ങള്‍ ഇവിടെ കാണുക.

പാര്‍ത്ഥന്‍ said...

എന്റെ ഒറ്റക്കണ്ണിൽ അറിഞ്ഞും അറിയാതെയും പതിഞ്ഞത് ഇവിടെ ഉണ്ട്.

http://picasaweb.google.com/paarthansphotos/UaeBlogMeet2009#