ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഭവമായതിനാലാണ് പ്രത്യേകം ഒരു പോസ്റ്റായിട്ട് തന്നെ ഇതിട്ടത്.
ജി.സി.സിയിലുള്ള മലയാളികളില്‍ 1998 മുതല്‍ മലയാളം റേഡിയോ പ്രക്ഷേപണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചന്തു ജഗന്നാഥനെ അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ചന്തു റേഡിയോ ഏഷ്യയോടും ഗള്‍ഫിനോടും വിടവാങ്ങുകയാണ് ഉടന്‍ തന്നെ. വളരെ വേദനാജനകമായ വാര്‍ത്തയാണെങ്കിലും ചന്തു ബൂലോഗത്ത് തന്നെയുണ്ടാകും.
ഗള്‍ഫില്‍ ഒതുങ്ങിപോകാനുള്ള ഒരു കലാകാരനല്ല ചന്തു. കലാരംഗത്ത് ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള ചന്തു കേരളത്തിലെ വളരെ വളരെ പ്രശസ്തമായ ഒരു സ്ഥാപനത്തിലാണ് ചേരുന്നത്.
നമ്മളിലൊരുവനായ ചന്തുവിന്റെ വിടവാങ്ങല്‍ നമ്മുക്ക് ആഘോഷിക്കണം. ഈ ബൂലോഗസംഗമം അതിനുള്ള വേദിയാകട്ടെ. ഇതൊരു മീഡിയ ഇവന്റ് കൂടിയാക്കണം. ചന്തുവിന് ബൂലോഗര്‍ കൊടുക്കുന്ന ഫെയര്‍വെല്‍ പാര്‍ട്ടി ആകട്ടെ നമ്മുടെ ബൂലോഗ സംഗമം.
ചന്തു കുടുംബസമേതം സംഗമത്തിനെത്തും. വേദി ചന്തു ഏറ്റെടുക്കും എന്ന് സസന്തോഷം അറിയിച്ചിട്ടുണ്ട്. ചന്തു അവതരിപ്പിച്ചിട്ടുള്ള പരിപാടികളില്‍ ഞാന്‍ പോയിട്ടുണ്ട്. സൂപ്പറായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ....
എങ്ങനെ വേണം/എന്ത് വേണമെന്ന് തീരുമാനിക്കണം.
Monday, October 30, 2006
Friday, October 27, 2006
യു ഏ യീ രണ്ടാം മീറ്റ്- കാര്യപരിപാടികള്‍?
രണ്ടു ദിവസം മുന്നേ കലേഷ് വിളിച്ചിരുന്നു. കാര്യപരിപാടികള്‍ കാര്യമായിത്തന്നെ ഉണ്ടാകണം എന്ന് പുള്ളി കാര്യമായിത്തന്നെ പറഞ്ഞു.
എന്തൊക്കെയാണെന്ന് എല്ലാവരും ഒന്നു തയ്യാറാക്കിക്കേ.
ഇതാ ഒരു പരിപാടിയുടെ സര്‍പ്രൈസ് ഞാന്‍ ഇപ്പോഴേ പൊട്ടിക്കുന്നു :-
Category- ഡിണ്ഡിമമങ്ക്യമിടയ്ക്കയുടുക്കുകള്‍...
(ഹലോ മൈക്ക് ടെയിസ്റ്റിംഗ് ഹലോ.) "അന്നേ ദിവസം ഭേരിഭൂഷണം കരാമ കുറുമാന്‍ അവര്‍കളുടെ ചെണ്ടമേളം ഉണ്ടായിരിക്കുന്നതാണ്."
(കൈമണിയടി ദിനവും ആപ്പീസില്‍ ചെയ്തു കൈ തെളിഞ്ഞ ആരെങ്കിലും ഉണ്ടെങ്കില്‍ മൂപ്പര്‍ക്കൊരു കൂട്ടായി ഇലത്താളം കൊട്ടാന്‍ വരുമോ?)

Tuesday, October 24, 2006
ഉമ്മല്‍കുവൈന്‍ മീറ്റ്
അതുല്യ ചേച്ചി ചോദിച്ചു:
# ഖജാന്‍ജി ആരാണു? എങ്ങനെയാണു ഫണ്ട് സോഴ്സിങ്ങ്?
# ഫാമിലിയുള്ളവര്‍ എത്ര? കുട്ടികള്‍ എത്ര? ഗെയിംസിനുള്ള തയ്യാറെടുപ്പിനു ഇത് സഹായകരമാവും.
അതിനൊരു കമന്റിടാന്‍ നോക്കീട്ട് പറ്റുന്നില്ല.
ഖജാന്‍ജി അല്ല. ഖജാന്‍ജികള്‍. നദീര്‍ ആണ് നമ്മ മുദീര്‍. കൂടെ ഇബ്രാനും ആരിഫും ഉണ്ടാകും. ദില്‍ബാനന്ദനും പട്ടേരിയും അവരുടെ കൂടെയുണ്ടാകണം. കഴിഞ്ഞ തവണ വളരെ ഭംഗിയായി അവര്‍ കാര്യങ്ങള്‍ നീക്കി - ഇത്തവണയും അവര്‍ തന്നെ അത് ചെയ്യും - വയ്യന്നൊന്നും പറയണ്ട ആരും.പരമാവധി 40-45 ദിറഹംസിനകത്ത് പെര്‍-ഹെഡ് കോസ്റ്റ് (സ്‌മാളിംഗ്സ് ഇല്ലാതെ) നിര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈദിന്റെ തിരക്ക് കഴിഞ്ഞിട്ട് മെന്യൂ വര്‍ക്കൌട്ട് ചെയ്യാം. എത്രത്തോളം റേറ്റ് കുറയ്ക്കാമോ അത്രത്തോളം കുറയ്ക്കാന്‍ ശ്രമിക്കും.
മീറ്റിന് എത്ര പേര് വരും?എത്ര ഫാമിലിക്കാര്‍? എത്ര കുട്ടികള്‍? എത്ര ഗസ്റ്റുകള്‍ - എല്ലാവരും ദയവായി കമന്റുകളിട്ട് അതൊന്ന് കണ്‍ഫേം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എത്ര പേര്‍ക്ക് ഭക്ഷണം കരുതണം എന്ന് കൃത്യമായിട്ടറിയണം. കഴിഞ്ഞ തവണ ഓഡര്‍ ചെയ്തിട്ട് അത്രയും പേര്‍ എത്തിയില്ല. ഇത്തവണ അത് പറ്റില്ല, കൃത്യമായ കണക്ക് വേണം.
എന്തൊക്കെ പരിപാടികളാ സംഘടിപ്പിക്കാന്‍ പോണത്? അതുല്യ ചേച്ചി ഗെയിംസ് എല്ലാം പ്ലാന്‍ ചെയ്യട്ടെ. ഗെയിംസ് ആന്റ് മറ്റ് വറൈറ്റി എന്റര്‍ടെയിന്മെന്റ്സിന്റെ ചുമതല അതുല്യ ചേച്ചി ഏറ്റെടുക്കണമെന്ന് അപേക്ഷിക്കുന്നു. എന്തൊക്കെ വേണേലും പ്ലാന്‍ ചെയ്തോ! ഒരു ഹാള്‍ ഉണ്ട്. ഹാളിനകത്ത് ഒരു സ്റ്റേജുണ്ട്, പിന്നെ വയര്‍ലെസ്സ് മൈക്കും സൌണ്ട് സിസ്റ്റവും ഉണ്ട്. പിന്നെ പുറത്ത് ലഗൂണിന്റെ തീരത്ത് ഒരു ഓപ്പണെയര്‍ പുല്‍ത്തകിടിയുണ്ട്. അവിടെ വച്ച് ഓപ്പണെയര്‍ ഗെയിംസ് സംഘടിപ്പിക്കാം (ഉദാ, വടം വലി (വടം കൂടെ ആരേലുംകൊണ്ടുവരണം - വടയല്ല. വല്യാന്റി എന്ത് പറയുന്നു?) ) തംബോലയും മറ്റ് ആക്റ്റിവിറ്റീസും ഒക്കെ അതുല്യ ചേച്ചി പ്ലാന്‍ ചെയ്യൂ... മൈക്ക് ചേച്ചിയുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ അതും കൊണ്ടു വരൂ...
രാമേട്ടന്‍ എന്തോ ഗാനമേളയുടെയോ പാട്ടിന്റെയോ ഒക്കെ കാര്യം പറഞ്ഞിരുന്നു. രാമേട്ടാ, അത് അറേഞ്ച് ചെയ്യുമോ?
കഴിഞ്ഞ തവണ പങ്കെടുക്കാത്ത, പുതിയതായി വരുന്നവര്‍ (അങ്ങനെ വേര്‍തിരിച്ച് കാണുകയൊന്നുമല്ല) അവരാല്‍ കഴിയുന്നതൊക്കെ ( പ്രസംഗം, ഗെയിംസ്, കലാപരിപാടികള്‍... ) അവതരിപ്പിക്കണം.
എന്തൊക്കെ പറ്റുമെന്ന് മുന്‍കൂട്ടി അറിയിക്കണം. കമന്റുകളായിട്ടിട്ടാല്‍ മതി. ഐസ് ബ്രേക്കിംഗ് ഒന്നൂടെ വേണ്ടി വരും. പുതിയ ആളുകള്‍ കുറച്ചു പേരുണ്ട്!
കഴിഞ്ഞതവണത്തെപ്പോലെ ഇടിവെട്ട് സെമിനാറുകളുമായി നിഷാദ് ചേട്ടായിയും സിദ്ധാര്‍ത്ഥനും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. സെമിനാറുകള്‍, അങ്ങനത്തെ മറ്റ് സംഗതികള്‍ - അവയുടെ ചുമതല രാജും പ്രസീദും ദേവേട്ടനും ഏല്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദേവേട്ടന് ഗള്‍ഫുകാരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഒരു ആരോഗ്യ സെമിനാര്‍ എടുത്തുകൂടേ? പറ്റില്ല്ലെന്ന് മാത്രം പറയരുത്. (വടം ചോദിച്ചപ്പം വടയുടെ കാര്യം പറഞ്ഞ ആളോടാണീ പറയുന്നതെന്നറിയാം.)
അതിമനോഹരമായി കവിത/നാടന്‍പാട്ട് ചൊല്ലുന്ന വിശാലനും രാഗേഷേട്ടനും ഇത്തവണയും ചൊല്ലണം. വില്‍സണ്‍ഭായിയും സൂപ്പറായി കവിത ചൊല്ലും. പുള്ളിക്കാരനും കവിത ചൊല്ലണം.
അതുപോലെ തന്നെ കണ്ണനുണ്ണിമാരുടെ കവിതാ പാരായണം - ഇത്തവണ അത് തീര്‍ച്ഛയായും വേണം. അനിലേട്ടന്‍/സുധേച്ചി നോട്ട് ദ പോയിന്റ്. കവിത പാരായണം, മിമിക്രി, പാട്ട്, ഡാന്‍സ്, മറ്റ് കലാപരിപാടികള്‍ എന്നിവ അവതരിപ്പിക്കാന്‍ കഴിവുള്ളവര്‍ മുന്നോട്ട് വരണം. അവയൊക്കെ വേണം. മീറ്റിംഗ് / കള്‍ച്ചറത്സ് എങ്ങനെ നടത്തണം എന്ന് കൃത്യമായ ഒരു അജണ്ട വേണം (കഴിഞ്ഞതവണ അതൊന്നും നടന്നില്ല)
മാധ്യമ കവറേജ് വേണോ വേണ്ടയോന്ന് തീരുമാനിക്കണം. അത് വേണമെങ്കില്‍ നന്നായിട്ട് പ്ലാന്‍ ചെയ്യണം. മീഡിയയോട് സംസാരിക്കാന്‍ അനിലേട്ടനെയും ദേവേട്ടനെയും ചുമതലപ്പെടുത്തണം. ഹാന്റൌട്ടുകള്‍/സി.ഡികള്‍ വല്ലതും വിതരണം ചെയ്യണമെന്നുണ്ടെങ്കില്‍ അത് തയാറാക്കണം.
ഭക്ഷണകാര്യം എനിക്ക് വിട്ടു തരൂ. ഞാന്‍ ഖജാന്‍ജികളെ കൂടെ കൂട്ടി അത് ശരിയാക്കിക്കോളാം.
കഴിഞ്ഞ തവണ എന്തൊക്കെ വിട്ടുപോയെന്ന് പങ്കെടുത്തവര്‍ പറയണം. എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വേണം. ഇത്തവണത്തെ മീറ്റ് എന്നും ഓര്‍മ്മിക്കത്തക്കതാക്കണം.
ഇങ്ങോട്ടുള്ള (ബാരക്കുടയിലേക്കുള്ള) റൂട്ട് മാപ്പ് ദാ ഇവിടെ പി.ഡി.എഫ് രൂപത്തില്‍ ഉണ്ട്.
കഴിയുന്ന എല്ലാവരേയും നേരിട്ട് തന്നെ വിളിക്കാം. ഞാന്‍ വിളിക്കുന്നതും കാത്തിരിക്കാതെ എന്നെ ഇങ്ങോട്ടും എല്ലാവര്‍ക്കും വിളിക്കാം. എന്റെ മൊബൈല്‍ നമ്പര്‍ 3095694.
ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കുകയാണ് : യു.ഏ.ഈയിലെ ബൂലോഗരുടെ പേരും മൊബൈല്‍ നമ്പരും ഈ-മെയില്‍ അഡ്രസ്സും അടങ്ങുന്ന ഒരു ഗൂഗിള്‍ സ്പ്രെഡ്ഷീറ്റ് ഞാന്‍ തയാറാക്കീട്ടുണ്ട്. പലരും അത് കണ്ടുകാണും. അതിന്റെ ലിങ്ക് പോസ്റ്റ് ചെയ്യല്‍ നടക്കില്ല. യൂ.ഏ.ഈയിലുള്ള സകല മലയാളം ബ്ലോഗറുമ്മാര്‍ക്കും അക്സസ്സ് ചെയ്യാനും എഡിറ്റ് ചെയ്യാനും വേണ്ടി ഞാന്‍ അതിലേക്ക് ഇന്‍വിറ്റേഷന്‍ അയക്കാം. അതില്‍ അക്സസ്സ് ഇല്ലാത്തവര്‍ ദയവായി മൊബൈല്‍ നമ്പറും ഈ-മെയില്‍ അഡ്രസ്സും കമന്റായി പോസ്റ്റ് ചെയ്യണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ ഇന്‍വിറ്റേഷന്‍ അയക്കാം.
സ്നേഹപൂര്‍വ്വം
സ്വന്തം
കലേഷ്

Sunday, October 22, 2006
ബാരക്കുട എങ്കില്‍ ബാരക്കുട!
ദില്‍ബാനന്ദന്‍/അനിലേട്ടന്‍/രാജ് പ്രൊപ്പോസ് ചെയ്തതുപോലെ “കലേഷാശ്രമമായ“ ബാരക്കുടയില്‍ വച്ച് തന്നെ ആകട്ടെ അടുത്ത ബൂലോഗ സംഗമം!
ബാരക്കുടയെക്കുറിച്ച് അറിയാത്തവര്‍ക്കു വേണ്ടി: ബാരക്കുട റിസോര്‍ട്ട് ഇമറാത്തില്‍ ഉം അല്‍ കുവൈന്‍ എന്ന എമിരേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ദുബൈ-ഷാര്‍ജ്ജ-അജ്‌മാന്‍ വഴി റാസ് അല്‍ ഖൈമയ്ക്ക് പോകുന്ന ഹൈവേ ആയ അല്‍ ഇത്തിഹാദ് റോഡില് ഉം അല്‍ കുവൈന്‍ മെയിന്‍ റൌണ്ട് എബൌട്ട് (ഗാവാ ചൌക്ക്) കഴിഞ്ഞ് നേരെ റാസ് അല്‍ ഖൈമയ്ക്ക് പോകുമ്പോള്‍ ഡ്രീംലാന്റ് അക്വാ പാര്‍ക്കിന്റെയും ഉം അല്‍ കുവൈന്‍ ഫ്ലൈയിംഗ് ക്ലബ്ബിന്റെയും മധ്യേയാണ് ബാരക്കുട ബീച്ച് റിസോര്‍ട്ട്.
ബാരക്കുടയുടെ ഗൂഗിള്‍ ഏര്‍ത്ത് പടം ദാ ഇവിടെയുണ്ട്.
ഉം അല്‍ കുവൈനിനെക്കുറിച്ച് കൂടുതല്‍ ദാ ഇവിടെയും ഇവിടെയും.
ബീച്ച് റിസോര്‍ട്ട് എന്നു പറഞ്ഞ് ജുമൈറയിലെ പോലെ ഒരു ബീച്ചും പ്രതീക്ഷിച്ച് ആരും ഇങ്ങോട്ട് വരണ്ട. ബീച്ചില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് -മണ്ണിട്ട് നികത്തി ഉണ്ടാക്കിയ ഒരു ആര്‍ട്ടിഫിഷ്യല്‍ ബീച്ച് - 72000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. ഒരു ബാക്ക് വാട്ടര്‍ ലഗൂണിന്റെ കരയ്ക്കാണ് ബാരക്കുട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് കടലില്‍ ഇറങ്ങല്‍ നടക്കില്ല.
ബാരക്കുടയെന്ന് കേട്ടാല്‍ പെണ്ണുങ്ങള്‍ക്ക് വരാന്‍ പ്രശ്നമുണ്ടോ എന്നൊക്കെ ആളുകള്‍ ചോദിക്കും - ഈ ചോദിക്കുന്ന ആളുകള്‍ ബാരക്കുടയില്‍ വന്നിട്ടുണ്ടാകില്ല. അല്ലേല്‍ ബാരക്കുടയിലെ കള്ള് ഷോപ്പില്‍ വന്ന് കള്ളും മേടിച്ച് പോയിട്ടുണ്ടാകും.അല്ലേല്‍ ബാരക്കുടയെക്കുറിച്ച് പറഞ്ഞ് കേട്ടുള്ള അറിവേ ഉണ്ടാകൂ. ബാരക്കുടയുടെ ഹോട്ടല്‍ ഡിവിഷനെക്കുറിച്ച് യാതൊന്നും അറിയാതെയാണവര്‍ ആ ചോദ്യം ചോദിക്കുന്നത്. ഇവിടെ ഓപ്പണെയര്‍ ബാറൊന്നും അല്ല. കള്ള് മേടിക്കാന്‍ വരുന്നവര്‍ കള്ളും മേടിച്ചോണ്ട് അവരുടെ വഴിക്ക് പോകും. ലിക്കര്‍ ഷോപ്പ് ബാരക്കുടയുടെ ഒരറ്റത്താണ്. യാതൊരു ശല്യവും ഇല്ല. ബാരക്കുടയുടെ ലിക്കര്‍ റീറ്റെയില്‍ ഔട്ട്‌ലെറ്റിന്റെ വളരെ വിശാലമായ ക്യാമ്പസില്‍ 52 വിവിധതരം മുറികളും വില്ലകളും ഉള്ള പ്രൊഫഷണലായി നടത്തപ്പെടുന്ന ഒരു റിസോര്‍ട്ട് ഉണ്ട്, അതിന്റെ കൂടെ ഒരു മള്‍ട്ടി-ക്യുസീന്‍ റെസ്റ്റോറന്റും 2-3 ഔട്ട്‌ലെറ്റുകളും ഉണ്ട്. ബാച്ചിലേഴ്‌സിന് വീക്കെന്‍ഡുകളില്‍ റൂമുകള്‍ കൊടുക്കില്ലെന്നത് റിസോര്‍ട്ടിന്റെ ഒരു പോളിസിയും കൂടെയാണ്. ഇവിടെ വല്യ പാര്‍ട്ടികളും ഗെറ്റ് റ്റുഗദറുകളും കോള്‍ഫറന്‍സുകളും പ്രൊഡക്റ്റ് പ്രസന്റേഷന്‍ ലോഞ്ചുകളും ടീംബില്‍ഡിംഗ് ഇവന്റുകളും പ്രസ്സ് കോണ്‍ഫറന്‍സുകളും മറ്റ് ഫംക്ഷനുകളും ഒക്കെ നടക്കാറുണ്ട്.
നമ്മുടെ ഗെറ്റ് റ്റുഗദര്‍ കൂടാനുദ്ദേശിക്കുന്നത് “ഒയാസിസ്“ എന്ന് പേരുള്ള ഓപ്പണെയര്‍ ഈറ്ററിയിലാണ് - ലഗൂണിന്റെ കരയിലുള്ള ഒരു പുല്‍തകിടിയാണ് “ഒയാസിസ്”. അത് മൊത്തമായി നമ്മുക്ക് വിട്ടുതരും. അതിനോടൊപ്പം ഒയാസിസ്സിനോട് ചേര്‍ന്നുള്ള ഒരു ഹാളും (ഇന്ത്യന്‍ നൈറ്റ് ക്ലബ്ബ്) നമ്മുക്കായി വിട്ടുതരും. ഹാളിന്റെ പുറകില്‍ ഒരു മുറിയുണ്ട്. അവിടെ ബാര്‍ കൌണ്ടര്‍ സെറ്റ് ചെയ്യാം. ഹാളില്‍ സൌണ്ട് സിസ്റ്റം ഉണ്ട്. സെമിനാറും, പാട്ടും, മറ്റ് കലാപരിപാടികളും ഹാളില്‍ അറേഞ്ച് ചെയ്യാം.
എഫ്&ബി മാനേജരുമായി ഞാന്‍ സംസാരിച്ചിരുന്നു. നവംബര്‍ 3 ന് വേറെ പാര്‍ട്ടികള്‍ വെന്യൂ ബുക്ക് ചെയ്തിട്ടുള്ളത് കാരണമാണ് നവംബര്‍ 10ന് ആക്കാമെന്ന് കരുതിയത്. നവംബര്‍ 10 വെള്ളിയാഴ്ച്ചയാണ്. ഹാള്‍ വൈകിട്ട് 6 മണിക്ക് തിരികെ കൊടുക്കണം. രാവിലെ തൊട്ട് വൈകിട്ട് വരെ സമയമുണ്ട്. എങ്ങനെ ഇവന്റ്സ് പ്ലാന്‍ ചെയ്യണമെന്ന് വിശദമായി ആലോചിക്കാം. വെന്യൂ ഞാന്‍ ടെന്റേറ്റീവായി ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ഇന്നു തൊട്ട് ഈദിന്റെ തിരക്കാണ്. ഇന്നു തൊട്ട് ഒരാഴ്ച്ചത്തേക്ക് ഹോട്ടല്‍ ബാക്ക്‍-ടു-ബാക്ക് ഫുള്‍ ആണ്. നല്ല ബിസി! നിങ്ങളൊക്കെ അവധി അടിച്ചു പൊളിക്കുമ്പോള്‍ ഞാന്‍ ഗസ്റ്റുകളുടെ വായിന്ന് മുട്ടന്‍ തെറിയും കേട്ട് ഒന്നും തിരിച്ച് പറയാനാകാതെ തലയും കുലുക്കി ചിരിച്ചോണ്ട് നില്‍ക്കുകയായിരിക്കും!
മെന്യൂ പ്ലാനിംഗും മറ്റും 25ന് ശേഷം പോരേ? എല്ലാവരെയും നേരിട്ട് വിളിച്ച് ഇതൊക്കെ പറഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നു - പക്ഷേ, അല്പം ബിസിയായി പോയി!
എന്തൊക്കെ ഈവന്റ്സ് വേണമെന്ന് എല്ലാവരും കൂടി പ്ലാന്‍ ചെയ്യ്. വടംവലി വേണമെന്ന് വല്യമ്മായി പറഞ്ഞതോര്‍ക്കുന്നു (വടത്തിനെവിടെ പോകും?)
എല്ലാം യൂ.ഏ.ഈ ബ്ലോഗന്മാരുടെയും ബ്ലോഗിനികളുടെയും ഒരു ഗൂഗിള്‍ സ്പ്രെഡ് ഷീറ്റ് ഉണ്ടാക്കീട്ടുണ്ട്. അതില്‍ പേര് ഇല്ലാത്തവര്‍ ദയവായി അവരുടെ മൊബൈല്‍ നമ്പറും ഈ-മെയില്‍ അഡ്രസ്സും ബ്ലോഗിന്റെ പേരും കമന്റായിട്ടിട്ടാല്‍ ഞാന്‍ ആ സ്പ്രെഡ് ഷീറ്റിലോട്ട് ഇന്‍വിറ്റേഷന്‍ അയക്കാം.
എന്റെ മൊബൈല്‍ നമ്പര്‍ 3095694. എന്നെ ആരേലും വിളിക്കുന്നുണ്ടേല്‍ വൈകിട്ട് നാലുമണിക്ക് ശേഷം മാത്രം വിളിക്കണമെന്ന് അപേക്ഷിക്കുന്നു. (അഹങ്കാരമായിട്ട് കാണല്ലേ പ്ലീസ്. തിരക്കുകൊണ്ടാ)
ഇതിന്റെ മറുപടി കമന്റുകളായി എല്ല്ലാരുമൊന്ന് ഹാജര്‍ വച്ചാല്‍ നന്നായിരുന്നു. എത്ര പേര്‍ വരുമെന്നൊരു ഐഡിയയും വേണം. uaemeet ബ്ലോഗില്‍ അംഗത്വമില്ലാത്തവര്‍ പറഞ്ഞാല്‍ അവര്‍ക്ക് അംഗത്വം കൊടുക്കുന്നതായിരിക്കും - അത് അനിലേട്ടനും ദില്‍ബാനന്ദനും ഏല്‍ക്കണമെന്ന് ഞാനപേക്ഷിക്കുന്നു.

ബാരക്കൂഡയില്‍ കൂടാം
ശ്രീ.കുറുമാന്‍ അവര്‍കള്‍ എറ്റെടുത്ത ഈ മീറ്റ് നമുക്ക് ഉമ്മല്‍ ക്വൈന്‍ ‘ബാരക്കൂഡ’യില്‍ വെച്ച് നടത്താം. എല്ലാ സൌകര്യങ്ങളും കലേഷേട്ടന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ഥലം ഉടന്‍ ബുക്ക് ചെയ്യാം. ഒരാഴ്ച സമയം കിട്ടുകയാണെങ്കില്‍ എല്ലാം ഭംഗിയായി നടത്താമെന്ന് മാത്രമല്ല ഈ ആഴ്ച സ്ഥലത്തില്ലാത്ത പല ബ്ലോഗേഴ്സിനും അത് സൌകര്യമാവും എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഈ വെള്ളിയാഴ്ചത്തെ തെരക്കും ഒഴിവാക്കാം.
ഇന്നലെ ഞാന്‍ ഫോണില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും ഈ വെന്യു സമ്മതമായിരുന്നു എന്നത് കൂടി കണക്കില്‍ എടുത്താല്‍ ഈ ബന്ധം നമുക്കങ്ങോട്ട് ഉറപ്പിച്ചൂടെ കാര്‍ന്നോമ്മാരേ? തീയതി നമുക്ക് ചര്‍ച്ച ചെയ്ത് തീരുന്മാനിക്കാം. അടുത്ത വെള്ളിയാഴ്ച അതായത് 3/11/2006 ഞാന്‍ മുന്നോട്ട് വെയ്ക്കുന്നു. അഭിപ്രായങ്ങള്‍ എല്ലാവരും കമന്റായി അറിയിക്കുമല്ലോ? കലേഷേട്ടന്റെ കമന്റിനായി കാതോര്‍ക്കുന്നു.

Saturday, October 21, 2006
യു എ ഇ സംഗമം -2006 ഒക്റ്റോബര്‍ - 27
പ്രിയ ബൂലോകരെ,
ആരും ഇനീഷ്യെറ്റീവ് എടുക്കാതിരിക്കുന്ന ഈ അവസരത്തില്‍, കലേഷ് ഭായിക്ക് പകരമായി ഞാന്‍ തന്നെ മുന്നോട്ടിറങ്ങുന്നു.
വരുന്ന 27-ആം തിയതി, വെള്ളിയാഴ്ച, ദുബായിലെ, സബീല്‍ പാര്‍ക്കിലോ, മംസാര്‍ പാര്‍ക്കിലോ വച്ച് യു എ എ ബൂലോകസംഗമം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ഇബ്രുവൂം, ഇത്തിരിവട്ടവും, പെരിങ്ങോടനും, ഇതിന് സപ്പോര്‍ട്ട് ചാറ്റ് വഴി ചെയ്തു കഴിഞ്ഞിരിക്കുന്നു. ദേവേട്ടനോട് പെര്‍മിഷന്‍ ചോദിച്ചു കഴിഞ്ഞു, ഇനി ഉത്തരം കിട്ടാന്‍ വെയ്റ്റ് ചെയ്യുന്നു.
രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് മീറ്റ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ഒരു ബാര്‍ ബേ ക്യൂ മീറ്റാണ് എന്റെ സജഷന്‍. വെജിറ്റബിള്‍ ആന്റ് നോണ്‍വെജിറ്റേറിയന്‍ (അതുല്യേച്ചിക്ക് വേണ്ടി).
പങ്കെടുക്കുന്ന എല്ലാവരും, കുറച്ചു ബാര്‍ ബേ ക്യൂവിനുള്ള ഐറ്റംസ് കൊണ്ടു വന്നാല്‍ സംഭവം ക്ലീന്‍.
അഭിപ്രായം പറയൂ........
എന്നെ ഫോണ്‍ വിളിച്ച് പറഞ്ഞാല്‍ പങ്കാളികളുടെ എണ്ണം അറിയാം.
050-7868069
നന്ദി

ഈ യൂയേയി ക്കാരൊക്കെ എവിടെ..?
പ്രിയ യൂയേയീ ബൂലോഗ പുലി.പുപ്പുലി,എലി,കൊതുക്,മൂട്ട....കളെ,
നമ്മടെ(?)രണ്ടാം മീറ്റെന്തായി...?എല്ലാരും മറന്നോ?ആരും ഇപ്പൊ അതേക്കുറിച്ചൊന്നും മിണ്ടേം പറേം ചെയ്യണില്ല്യ.അതോണ്ട് ചോയിച്ചതാ..
നമ്മളല്ലേ ഈദ് കഴിഞ്ഞ് ആദ്യ വെള്ളിയാഴ്ച കൂടാന്ന് പറഞ്ഞീന്നത്.?ഇതിപ്പോ,സമയം അടുത്തുവന്നല്ലോ..(എന്റെതല്ല,മീറ്റിന്റെ കാര്യാ പറഞ്ഞെ)
ഇത്തിരിവെട്ടം...പൂയ്,എവടെ..?തല്‍ക്കാലം നമ്മടെ പോക്കരിനെ വല്ല മീന്‍ കച്ചോടത്തിനോ അല്ലെങ്കി പെരുന്നാമാസം കാണാനോ പറഞ്ഞയച്ചിട്ട് ഇതൊന്ന് തട്ടിക്കൂട്ട്.ഇങ്ങളല്ലേ ഇക്കാര്യം ഇന്നാള്‍ ഇബടെ പറഞ്ഞ് എല്ലാരേം മോയിപ്പിച്ചത്..?
ബ്ലോഗ് രത്നം കലേഷേട്ടാ,എബടേ..?ഇങ്ങളെ ഞമ്മള്‍ ബുദ്ധിമുട്ടിക്കല്ലാ..ന്നാലും,തെരക്കും പ്രശ്നങ്ങളുമൊക്കെ ഒന്നടങ്ങീട്ടുണ്ടെങ്കി ഇങ്ങളൊന്ന് ഉശാറാവിന്‍.ഇങ്ങളല്ലേ,ഓര്‍ഗനൈസിംഗ് കമ്മറ്റി തലവന്‍.?
ഡ്രിസ്സിലേ,അനിലേട്ടാ,ദേവേട്ടാ,കുറുമേട്ടാ,എന്താ എല്ലാരും മിണ്ടാണ്ടിരിക്കണേ..?ഇങ്ങളൊക്കെയല്ലേ ഒന്നാം മീറ്റ് ഒരൊന്നൊന്നര മീറ്റാക്കിയത്?എല്ലാരും ഒന്നുകൂടെ ഉശാറായേ..എന്നാ ഞമ്മക്ക് ഈ രണ്ടാം മീറ്റ് ഒരു രണ്ട്-രണ്ടേ മുക്കാല്‍ മീറ്റാക്കാം.
അല്ല,കലേഷേട്ടാ,ഒരു തംസയം.?ഈ യൂയേയി ബൂലോഗത്ത് ആകെ എത്ര ബ്ലോഗര്‍-ബ്ലോഗിനിമാരുണ്ട്?ഒന്നാം മീറ്റിന്റെ പോട്ടത്തില്‍ കണ്ട തലകള്‍ 32.പിന്നീം ഒരുപാട് തലകള്‍ ഇവിടെ ഉദയം ചെയ്തീലേ.?ഇങ്ങളിണ്ടാക്കിയ ഇമറാത്തിലെ ബൂലോഗ ഡയറക്ടറീല്‍ 32 പേരേ കാണുന്നുള്ളൂ.ബാക്കീള്ളവരൊക്കെ എബടെപ്പോയി?നമ്മടെ ഇത്തിരിവെട്ടം,ഏറനാടന്‍,അത്തിക്കുര്‍ശ്ശി,ഇടങ്ങള്‍,പുഞ്ചിരി...തുടങ്ങിയ മറ്റ് ഇമാറാത്ത് പുലികളൊന്നും ലിസ്റ്റില്‍ കയറിക്കൂടാത്തതെന്തേ?ഡയറക്ടറി പരിസ്കരിക്കാന്‍ സമയമായി,കലേഷേട്ടാ.
ആ..അപ്പോ,എല്ലാരും ഒന്ന് ഉശാറായേ.റെഡി..അ ഒന്ന്,അ രണ്ട്,അ മൂന്ന്,അ നാലു..അ മൂസിക്ക്ട്ടേ...(വീയെം കുട്ടിയോട് കടപ്പാട്)
(ഇതൊക്കെ പറയാന്‍ ഇവനാരെടാ എന്നാകും,അല്ലെ?ഒന്നാം മീറ്റിനെക്കുറിച്ച് വായിച്ചുമാത്രമറിഞ്ഞ,രണ്ടാം മീറ്റിനു കാത്തിരിക്കുന്ന ഒരു പാവം"സുണ്ടെലി")

Sunday, October 15, 2006
വെറും ചാറ്റുമതിയോ... നമുക്ക് ഒന്ന് മീറ്റണ്ടേ... ?
പ്രിയ യു. യെ. ഇ ബൂലോഗരേ... കഴിഞ്ഞ മാസം നാം പ്ലാന്‍ ചെയ്ത ഇഫ്താര്‍ മീറ്റ് പലകാരണങ്ങളാല്‍ നടക്കാതെ പോയി. എങ്കിലും നമുക്ക് ഒന്ന് മീറ്റണ്ടേ... ഈ ഈദിനായാലോ... ?
അടുത്ത ഞായറാഴ്ചയോ തിങ്കളാഴ്ചയോ (ഒക്ടോബര്‍ 22 / 23) ഈദ് ആയിരിക്കും. അത് കഴിഞ്ഞ് തൊട്ടടുത്ത വെള്ളിയാഴ്ച ഒന്ന് മീറ്റിയാലോ... ?
കലേഷ്ഭായ്,ദേവേട്ടാ,അനിലേട്ടാ,വിശാല്‍ജീ, ഡ്രസില്‍,ഇബ്രൂ,കണ്ണൂസ് മാഷേ,ഗന്ധര്‍വ്വരേ,അതുല്യ ചേച്ചീ,സാക്ഷി,ചന്തുവേ, ദില്‍ബാ,വല്യമ്മായീ,അഗ്രജാ,കരിംഭായ്,തറവാടി,സങ്കുചിതഗുരോ,സമീഹേ, ഇടിവാള്‍ജീ,പെരിങ്ങോടരേ, സിദ്ധാര്‍ത്ഥന്‍ജീ, കുറുജീ, പട്ടേരിമാഷേ, അത്തികുര്‍ശ്ശിമഷേ, മിന്നമിനുങ്ങേ... മറ്റ് എല്ലാ യു യേ ഇ യിലെ ബൂലോഗരേ... എല്ലാവരും ഒന്ന് ഉത്സാഹിച്ചേ... നമുക്ക് മീറ്റ് ഗംഭീരമാക്കാം.
എന്റെ ചില അഭിപ്രായങ്ങള്‍ :
തിയ്യതി ഈദ് ദിവസങ്ങളിലായാല്‍ ചിലര്‍ക്കെങ്കിലും പങ്കെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് ഒക്ടോബര്‍ 27 വെള്ളി നന്നാവും എന്ന് തോന്നുന്നു.
സ്ഥലം : എല്ലാവര്‍ക്കും എത്തിചേരാനാവുന്നതും പാര്‍ക്കിംഗ് സൌകര്യമുള്ളതുമായ സ്ഥലം തിരഞ്ഞെടുത്താല്‍ നന്നായിരിക്കും.
ഇനി എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ വരട്ടേ...

Saturday, October 14, 2006
മീറ്റല്ല, വെറും ചാറ്റ്
Subscribe to:
Posts (Atom)