Saturday, October 14, 2006

മീറ്റല്ല, വെറും ചാറ്റ്

മുരളീധരന്‍ ചെയ്തപോലെ ഗ്രൂപ്പു രഹസ്യയോഗം വിളിച്ചു കൂട്ടിയതല്ലേ. ആകസ്മികമായി കുറച്ചുപേരു കണ്ടുമുട്ടിയതാ.


43 comments:

ശ്രീജിത്ത്‌ കെ said...

ദേവഗുരോ, ഒരു സംശയം. ആദ്യ ചിത്രത്തില്‍ കുറുമാന്റെ കൂടെ ആരാണ്? കണ്ടിട്ട് മനസ്സിലായില്ല. ആരായാലും എന്നോട് ഈ ചോദ്യത്തിന് ക്ഷണിക്കണമെന്നപേക്ഷ.

പുതിയ ബ്ലോഗേര്‍സിന് മനസ്സിലാ‍വാന്‍ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് കൊടുക്കുന്നതും നന്നായിരുന്നു.

ഇടിവാള്‍ said...

അല്ലാ മാഷേ.. ഇതിനകത്ത്, ആദ്യത്തെ ആ ഫോട്ടോയില്‍, സിദ്ദാര്‍ത്ഥന്റെ കൂടെ, മഞ്ഞ ടി ഷട്ടും, ജീന്‍സുമിട്ട്, കണ്ണട വച്ച് ബുള്‍ഗാനും വച്ച ആ വ്യക്തിയെ എവിടെയോ കണ്രു പരിചയം തോന്നുന്നു!

ഒന്നു പരിചയപ്പെടുത്തിത്തരാമോ ??

ഇത്തിരിവെട്ടം|Ithiri said...

ദേവേട്ടാ നന്നായി... ഇടിവാള്‍ജീ ആ കാലാട്ടല്‍ കണ്ടിട്ട് മനസ്സിലായില്ലേ.

നമുക്ക് ഒരു ഈദ് മീറ്റിനെ കുറിച്ച് ആലോചിക്കണ്ടേ ?

ദേവന്‍ said...

അങ്ങോട്ടും ഇങ്ങോട്ടും മറുപടി ആയല്ലൊ!
ചിത്രം 1 കുറുമാന്‍ കാലാട്ടുന്നു സിത്ഥാര്‍ത്തന്‍ താളം പിടിക്കുന്നു

ചിത്രം 2 വ്രീളാവിവശനായി "ഓ കല്യാണമൊന്നും ആലോചിച്ച്‌ തുടങ്ങിയില്ല" എന്നു പറയുന്ന പെരിങ്ങോടന്‍

ചിത്രം 3 ചുവപ്പിട്ടത്‌ ഗന്ധര്‍വ്വര്‍. കയ്യില്‍ ബീയറല്ല, സാദാ ചായ. കൊടത്തുണികൊണ്ട്‌ തുന്നിയ കുപ്പായം ഇട്ടത്‌ കൊടകരക്കാരന്‍.

ചിത്രം 4
കവിതാ സപ്താഹയജ്ഞം. പാര.. ക്ഷമിക്കണം പാരായണം വിശാലന്‍.

ചിത്രം 5
ഇടം- വലം> സിഡ്‌, കുര്‍, പെരി, വിശ.
മേശപ്പുറത്തു കിടക്കുന്നത്‌ ഇത്രയും പേരു കൂടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോകുന്ന എം എസ്‌ ഓഫീസിന്റെ ഡിസ്ക്‌.

ദില്‍ബാസുരന്‍ said...

ഇതാണോ വിശാലേട്ടാ ഇന്നലെ വന്ന റിലേറ്റീവ്സ്? :-)

ഇത് ഗ്രൂപ്പ് യോഗമല്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പപ്പു പറഞ്ഞ പോലെ “കൊറച്ചീ... ബുദ്ധിമുട്ടാണ്...” ;-)

(ഓടോ: ദേവേട്ടന്‍ എവിടെ?)

വല്യമ്മായി said...
This comment has been removed by a blog administrator.
ദില്‍ബാസുരന്‍ said...

രണ്ടാമത്തെ ചിത്രം പെരിങ്സ് കുനിഞ്ഞ് ‘ടച്ചിങ്സ്’ വാരുന്നതല്ലേ എന്ന് വര്‍ണ്ണ്യത്തിലാശങ്ക. ;-)

വല്യമ്മായി said...

നല്ല പടങ്ങള്‍.എന്നാലും ആരും ദേവേട്ടന്‍റെ ഒരു പടം ഇട്ടില്ലല്ലോ

ദില്‍ബാസുരന്‍ said...

വിശാലേട്ടന്‍ കവിതാ പാരായണം ചെയ്തു എന്നോ? കണ്ടിട്ട് എനിക്ക് തോന്നിയത് “ആരാ ഈ വൃത്തികെട്ട പാട്ട് പുസ്തകം വിടിട്ടേ. ഒന്ന് മാറ്റിയിട്ടേടാ ചുള്ളാ” എന്ന് പറയുന്നതായിട്ടാണ്. :-)

പട്ടേരി l Patteri said...

വിശാലേട്ടാ, ഇതാണു അല്ലേ നാട്ടില്‍ നിന്നും വന്ന റിലേറ്റീവ്സ് ...;) :)

...ദേവേട്ടാ, പിരിയുന്നതിനു മുമ്പ് ഏടുത്ത പടങ്ങള്‍ ഇടുമോ ;;) റെഡ് ഐ ഉണ്ടോ എന്നു നോക്കാനാ .:)
ദില്ഭാ യു ര്‍ സ്റ്റില്‍ എ യങ്ങ് ബാച്ചിലര്‍ ടു....;)
സ്ലിം ബ്യൂട്ടിയുടെ ഫോട്ടൊ എവിടെ ദേവേട്ടാ :D

ഡ്രിസില്‍ said...

എന്നാലും ഒന്ന് പറയാമായിരുന്നു. ഇത്രയും പേര്‍ ആകസ്‌മികമായി കണ്ടു മുട്ടുക എന്നത് ചെറിയ കാര്യമൊന്നുമല്ല ദേവേട്ടാ.. ഗിന്നസ് ബുക്കില്‍ കൊടുക്കണമ്. :)

ഏറനാടന്‍ said...

എന്നാലുമെന്റെ വിശാലോ, നാട്ടീന്നുവന്ന കുടുംബക്കാര്‍ക്ക്‌ ഇവിടെത്തെ ചില പുലികളുടെ ഒരു ഛായ! അപരന്‍മാര്‍ വല്ലോരുമാണോ?!

കലേഷ്‌ കുമാര്‍ said...

ചതിയായിപ്പോയി!
സാ‍രമില്ല!
നടക്കട്ടെ!

വല്യമ്മായി said...

ഡ്രിസ്സില്‍‍,പട്ടേരി,ഇത്തിരി,ഇബ്രു,ഏറനാടന്‍,ദില്‍ബു,

ഇതിന്നലെ നമ്മള്‍ ഷാര്‍ജയില്‍ വെച്ചു കണ്ടപോലെയുള്ള തികച്ചും ആകസ്മികമായകണ്ടുമുട്ടല്‍!!

ഇടിവാള്‍ said...

കൊള്ളാം മക്കളേ !
ഇതിനിടക്ക് യൂയേയി ബൂലോഗര്‍ ഗ്രൂപ്പു കളിയും തുടങ്ങിയല്ലേ !

വീയെസ് പക്ഷവും, പിണറായ് പക്ഷവുമെല്ലാം “ആകസ്മിക” ം ഈറ്റുകള്‍ നടത്തി..

കലേഷേ.. നമുക്കൊരു മൂന്നാം മുന്നണി ആകസ്മികച്ചാലോ ?

( ഇന്നലെ കൂടിയ രണ്ടാം മുന്നണി, ചിക്കന്‍ ബിരിയാണി, ഫ്രൂട്ട്സ് തുടങ്ങിയ ഭീകര ഭക്ഷണ വസ്തുക്കളുമായാണ് ബുഹൈറാ മജാസ് പാര്‍ക്കില്‍ വച്ചു 20 പേര്‍ ആക്സ്മികമാക്കി മീറ്റിയതെത്രേ )

ഇതില്‍ പ്രതിഷേധിച്ച് ഞാന്‍ രൂപീകരിക്കുന്ന്ന മൂന്നാം യൂയേയി ബ്ലോഗേഴ്സ് മുന്നണി അഥവാ TUB = Third UAE Blog union) ലേക്കു അംഗത്വം ക്ഷണിക്കുന്നു.

ഡ്രിസില്‍ said...

ഹ ഹ ഹ..
ഇടിവാളേട്ടാ...
ഇന്നലെ ബുഹൈറ കോര്ണീഷില്‍ ഒരേ ഒരു ഇഫ്‌താര്‍ മാത്രമേ നടന്നുള്ളൂ.. അത് ഡാഫൊഡില്സ് യു.എ.ഇ ചാപ്‌റ്റര്‍ അമ്ഗങളുടേതാണ്‌. അതിലേക്ക് ഞങള്‍ എല്ലാ അമ്ഗങളെയും വിളിച്ചിരുന്നു. അതിനെ വെറുതെ മുന്നണിയാക്കല്ലെ എന്റെ ഇടിവാളേട്ടാ.. ഇടി.. ഇടി... ഗ്‌ഹാ..
അതിന്റെ ഫോടോസ് ഇവിടെ ഉണ്ട്

ഡ്രിസില്‍ said...

cont...
അതിന്റെ ഫോടോസ് ഇവിടെ ഉണ്ട്

ഇത്തിരിവെട്ടം|Ithiri said...

ഇടിവാള്‍ജീ ആകസ്മികമായ മീറ്റലുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് ബ്ലോഗേഴ്സിനെ തെറ്റിദ്ധരിപ്പിച്ച് ഗ്രൂപ്പുണ്ടാക്കാനുള്ള പദ്ധതിയാണല്ലേ... നമുക്ക് മൂന്നാം ഗ്രൂപ്പും രണ്ടാഗ്രൂപ്പും ലയിപ്പിക്കാം എന്നിട്ട് ഒന്നാം ഗ്രൂപ്പില്‍ ചേരാം...

വല്ല്യമ്മായി ഷാര്‍ജയിലെ ആകസ്മികത്തിലെ ചിലരെ വിട്ടുപോയിരിക്കുന്നു.

കലേഷ് ഭായി ... ഇങ്ങളെവിടേ ... ഞമ്മക്കും കൂടണ്ടേ ഒരു മീറ്റ്... ഇനി പെരുന്നാളിന് ഒരു ആഴചയേ ബാക്കിയൊള്ളൂ.

അഗ്രജന്‍ said...

ഷാര്‍ജയിലെ ആകസ്മികതയില്‍ നിന്നും വിളിച്ചോണ്ടു പോയ എന്‍റെ ബോസ്സേട്ടനോടെനിക്കൊട്ടും ദേഷ്യം തോന്നുന്നില്ല... ഹോ... എന്തൊരു കലക്കന്‍ ബുഫേ.

ഇത്തിരിപറഞ്ഞത് പോലെ എല്ലാര്‍ക്കുമൊന്ന് കൂടേണ്ടേ...!

അത്തിക്കുര്‍ശി said...

ഒരു 'ആകസ്മിക'പെരുന്നാള്‍ മീറ്റിന്‌ സര്‍വവിധ പിന്തുണയും..

സീനിയര്‍ ബ്ലൊഗ്ഗെര്‍സ്‌ ആരെങ്കിലും മുന്നൊട്ടു വരൂ.. മുന്‍ കൈ എടുക്കൂ...

ഗന്ധര്‍വ്വന്‍ said...

മീറ്റിന്റെ കഥ.
സമയം ചൈത്രത്തിലെ 12 മണി രാത്രി- ഗള്‍ഫിലെ ചൂടുകാലം അവസാനിച്ചിട്ടില്ല. ഗന്ധര്‍വന്‍ വാരാന്ത്യത്തിലെ വൈകിയുള്ള നിദ്രാസുഷുപ്ത്തിയിലേക്കൂളിയിടാന്‍ തുടങ്ങുന്നു.
മൊബയിലില്‍ സാറ്റി മണിനാഥം. കുറുമാനാണ്‌. രാമേട്ട ഉറങ്ങിയിട്ടില്ലെങ്കെല്‍ ദേവലോക കവാടത്തിനരികില്‍ വരിക. ഗന്ധര്‍വന്റെ ആവാസം ദേവലൊകത്തിന്‌ അടുത്താണല്ലൊ.
ഉറക്കം ഓടിയൊളിച്ചു. ചെല്ലുമ്പ്പോള്‍ പുരാണമെഴുത്തുകാരനും , പെരിങ്ങോടനും ദേവനും കുറുമാനും കവാടത്തില്‍.
നിശീഥിനി നീയെത്ര ധന്യ.....
അല്‍പസമയത്തിനു ശേഷം സിദ്ധാര്‍ത്ഥനുമെത്തി.
മൂന്ന്‌ മണിക്കൂറോളം നീണ്ട മീറ്റും ചാറ്റും.
2ആം ബൂലോഗ മീറ്റ്‌ ചാറ്റിപ്പോയ ദുഖം മാറിക്കിട്ടി പിരിയുമ്പോള്‍.

ദേവന്‍ said...

അമ്മച്യാണെ ലത്‌ ആകസ്മികമായിരുന്നേ. ആരും വിശസിക്കുന്നില്ലല്ലോ.

നമുക്കു പെരുന്നാളിനു കൂടാമെന്നേ. എപ്പോ എവിടെ എങ്ങനെ വരണമെന്ന് പറഞ്ഞാല്‍ മതി. മീറ്റിംഗ്‌ ഇല്ലേല്‍ ഞാന്‍ വീടു വീടാന്തിരം കയറി ഓരോരുത്തരെയായി കാണും, അതാകുമ്പോല്‍ ഒരാഴ്ച്ചത്തേക്കുള്ള ഞം ഞം നു പരിഹാരമായി. വാചകം പോലെയല്ല പാചകമെന്ന് അനുഭവിച്ചറിയുന്ന ഒരു പാവം ഏകാകി.

[വല്യമായി, ഫോട്ടോയെടുത്തത്‌ ഞാനാ, അതാ ഞാന്‍ ഇല്ലാത്തത്‌ പടത്തില്‍.]

ഗന്ധര്‍വ്വന്‍ said...

കലേഷെ ഒന്നു ഉഷാറാക്കു.
നമുക്കൊന്നു മീറ്റിയാലെന്ത്‌. ഡാഫ്സയിലെ ഫൂഡ്‌ കോര്‍ട്‌ ഞാന്‍ പണ്ട്‌ പറഞ്ഞതാണ്‌. ഒഴിവുണ്ടാകുമൊ ആവൊ. ഉണ്ടെങ്കില്‍ ധാരാളം പാര്‍ക്കിംഗ്‌ സൗകര്യ്മുള്ള ഇടമാണ്‌. എല്ലാവരേയും അക്കോമഡേറ്റ്‌ ചെയ്യുകയും ചെയ്യും.

ഇതാ ദേവന്റെ വീളി കേട്ടില്ലെ. കേവലം ഒരാഴ്ച്ചയെ ഉള്ളു ഈദിന്‌. ഒന്നൊത്തു പിടിക്കു. ബ്ലോഗെഴുത്തിന്റെ ഏറ്റവും വലിയ ആനന്ദമല്ലെ ചാറ്റും മീറ്റും

അതുല്യ said...

കരിങ്ങാലി വെള്ളം മാത്രം കുടിയ്കുന്നത്‌ കൊണ്ടാകും, ദേവഗുരു ഈ കരിങ്കാലി പണി ചെയ്തത്‌ അല്ലേ?

വിളിച്ചവരും കൊള്ളാം പോയവരും കൊള്ളാം.


ഐ ഒബ്ജകറ്റ്‌ യുവര്‍ ഓണര്‍.

ഓ നമുക്കൊന്നും ചിലപ്പോ ദേവന്റെ വീട്ടിലു പോകാന്‍ യോഗ്യതയില്ലായിരിയ്കും. ങ്ഗ്‌.. പോട്ട്‌..

കണ്ണൂസ്‌ said...

കുറച്ചു ദിവസം അടുപ്പിച്ച്‌ ബ്ലോഗ്‌ ചെയ്യാതിരുന്നാല്‍ ഇതാ പ്രശ്നം.. മുഖ്യധാരയില്‍ നിന്ന് ഒഴിവായിപ്പോയി എന്ന് ഞാന്‍ വേദനയോടെ മനസ്സിലാക്കുന്നു. നാലു വീട്‌ അപ്പുറത്തായിട്ടും ഒരു പാപിക്കും ഒന്ന് വിളിച്ച്‌ പറയാന്‍ തോന്നിയില്ല. നിങ്ങടെയൊക്കെ തലയില്‍ കാക്ക തൂറും.

ഇടിവാള്‍ said...

സമദാനിക്ക് കണ്ണൂസേ.. സമാദാനിക്ക് !
മുക്കിയ ധാരയില്‍ നിന്നൊന്നും ഒഴിവാവൂല്ല.. ഇജ്ജ് പുല്യല്ലേ ?

ന്നാലും, ആ ശാപം എനിക്ക് ക്ഷ പിടിച്ചൂന്നു പറയാതിരിക്കാന്‍ വയ്യ.

ദേവന്‍ said...

അതുല്യേ
കിട്ടാനുള്ള പൈസ വേഗം കൊണ്ടുവാ എന്നല്ലെ പറഞ്ഞതിന്റെ വ്യംഗ്യം.. മനസ്സിലായി. മീറ്റിന്റെ അന്ന് (ചിട്ടി പൊടിച്ചോ കടം മേടിച്ചോ ) ഞാന്‍ തരാം..

കരിങ്ങാലി:
അതൊരു മരുന്നല്ലേ, വെറുതേ ഇരിക്കുമ്പോളെല്ലാം അതു കുടിക്കല്ലേട്ടോ. തണുപ്പുകാലത്ത്‌ ജീരകവെള്ളവും ചൂടുകാലത്ത്‌ മല്ലിവെള്ളവും കുടിക്കുക (ഞാന്‍ മടി കാരണം പച്ച വെള്ളം ചവക്കാതെ കുടി തുടങ്ങി )

കണ്ണൂസേ
ഗന്ധര്‍വ്വരു സമയം പറഞ്ഞതു കണ്ടില്ലേ. സീറോ സീറോ അവേര്‍സ്‌, ആ സമയത്ത്‌ ബാച്ചിന്‍സ്‌ അല്ലാതെ ആരേം വിളിക്കില്ല എന്നു തീരുമാനിച്ചു വിളിക്കാഞ്ഞത. ഇബ്രുവിനെ നൊയമ്പുകാലമായി വിളിച്ചിറക്കുന്നില്ല എന്നും വച്ചത. സിദ്ധുവിനെ പെരിങ്ങോടനു വഴീന്നു കിട്ടി. കരാമാ വണ്ടിയിലെ രണ്ടുപേര്‍ മാത്രമേ പ്ലാന്‍ ചെയ്തു വന്നുള്ളൂ .

നട്ട പാതിരാക്കു വിളിച്ചെങ്കില്‍ എന്തായേനെ?

അതുല്യ said...

വാദങ്ങളെല്ലാം പൊളിച്ചെടുക്കും ദേവ ഗുരുവേ ഞാന്‍. ദേവഗുരുവിന്റെ ആര്‍ഗുമെന്റ്സിന്റെ നീളംതന്നെ നിഗൂഡത ഒളിപ്പിയ്കാനുള്ള ശ്രമമാണു.

ഓ അപ്പോ അത്‌ ശരി, വിശാലനും കുറുമാനും പെരിങ്ങ്സിനും മാത്രമേ വിളിയുണ്ടായുള്ളു അല്ലേ? ഗന്ധര്‍വനേം, സിദ്ധൂം ഒക്കെ..

ഛേ... വഴി കണ്ട്‌ വിളി കേട്ട്‌ പോയവരെ പറഞ്ഞാ മതീലോ..

സ്റ്റില്‍ ഐ ആം നോട്ട്‌ കണ്‍വിന്‍സ്ഡ്‌ ഗുരുവേ... മാറ്റി പാടു..

(കാശിനു മാര്‍വാഡി പലിശയാട്ടോ)

ഗന്ധര്‍വ്വന്‍ said...

ഒരു കാക്ക തലക്കുമീതെ വട്ടമിട്ട്‌ പറക്കുന്നത്‌ കണ്ടുള്ള ഭയപ്പാടില്‍ നിന്നും ഈ കമെന്റെഴുതട്ടെ.
മീറ്റിനിടയില്‍ (ചിക്കന്‍ ചെക്കയല്ല തിക്കയല്ല) ഞാന്‍ കണ്ണൂസെത്തുമോ എന്ന്‌ തിരക്കിയിരുന്നു.
(ഏകദേശം 0 ഹവര്‍ + 1) .

എല്ലാവരേയും കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടെന്നുള്ളതല്ലെ പരമമായ സത്യം -അതായത്‌ പരം പൊരുള്‍.

ഇതാ ബ്ലോഗ്‌ മീറ്റ്‌ വരുന്നു. ശത്രുമിത്ര ഭേദമന്യേ കാണാം സൊള്ളാം.

ഒരു ബൈബിള്‍ വചനം--
കൂട്ടത്തിലുള്ള കുഞ്ഞാടുകളേക്കാല്‍ കൂട്ടം തെറ്റിയ കുഞ്ഞാടിനേയെ ഉടമസ്ഥന്‍ തിരയു.
സഹോദരങ്ങളെ കാണാന്‍ ക്ഷണത്തിന്ന്‌ കാത്തു നില്‍ക്കേണ്ട.

പലവട്ടം എനിക്കു കുറുകെ പോകുന്ന ദേവനോട്‌ സംസാരിച്ചിട്ടില്ല-ദേവന്‍ എന്നെ കണ്ടിട്ടുമില്ല.
ഇഷ്ടക്കുറവല്ല- പല പ്രശ്നങ്ങള്‍ക്കു പുറകെപ്പായുന്ന ആളെ വിളിച്ച്‌ ആയുരാരോഗ്യം ,കൂമന്‍പിള്ളി, സാല്‍ഭജ്ഞനം എന്നിവയെ കുറിച്ച്‌ ചോദിച്ചാല്‍ വകതിരിവുകേട്‌ എന്നാണ്‌ ഞങ്ങളുടെ നാട്ടില്‍ പറയുക.

എങ്കിലും അടുത്തുള്ള കണ്ണൂസിനേയും ഇബ്രുവിനേയും മിസ്സ്‌ ചെയ്തു എന്നത്‌ സത്യം. കണ്ണൂസ്‌ നാട്ടില്‍ പോകുന്നു എന്നതുകൊണ്ട്‌ പ്രത്യേകിച്ചും.

pisakan said...

Mashanmare,
Ithu puthiya Alaa,peru pisakan,peru poleyalla,njan pavamane.
Innu aadyamalle athu kondu nirthunnu,
Pinne visadamayi parichayappedan
Ningalude Puthiya Suhruthu,
Pisakan

pisakan said...

Mashummare,
Puthiya Allane,
Visadamayi pinne
Pisakan

Anonymous said...

ദേവേട്ടാ
ഞാന്‍ ഒരു സ്വപ്നം തന്നെ രണ്ട് തവണ റിപീറ്റ് ചെയ്തു കണ്ട്. ഇന്നലേയും ഇന്നും അതേ സ്വപ്നം.
ആദ്യായിട്ടാണ് ഞാന്‍ ബൂലോഗ്ഗത്തില്‍ എന്തെങ്കിലും വെച്ച് സ്വപ്നം കാണുന്നത്..
സ്വപ്നം ഇതാണ് : ഞാന്‍ ഗ്ഗ്രീന്‍ റോഡ് കഴിഞ്ഞ് അമേഡ് റോഡിലേക്ക് തിരിയുമ്പൊ, അവിടെ റോഡിന്റെ സൈഡില്‍ ഒരു ചാര നിറമുള്ള കെട്ടിടത്തിന്റെ അടുത്ത്, ദേവേട്ടന്റെ കറുത്ത ഫോര്‍ഡ് ലാണ്ട് റോവര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. ദേവരാഗം എന്ന് ചുവന്ന ഒരു സ്റ്റിക്കര്‍ ഗ്ലാസ്സില്‍ ഉണ്ട്. അതോണ്ട് ദേവേട്ടന്റെ വണ്ടീന്ന് ഉറപ്പ്. ഞാന്‍ വണ്ട് നിറുത്തി അവിടെ ഇറങ്ങി ദേവേട്ടനെ കണ്ടാലോന്ന് വിചാരിക്കുന്നു..പിന്നെ മുകളില്‍ നിന്ന് കുറുമാന്‍ ചേട്ടന്റെ ഉറക്കെയുള്ള ചിരിയും ബഹളവും..ഇപ്പോ വേണ്ടാ...എന്നെ വിളിച്ചിട്ടില്ലല്ലോ, ഒളിച്ച് എല്ലാരും കൂടി കൂടിയതല്ലേ? പിന്നെ എപ്പോഴെങ്കിലും എന്ന് വിചാരിച്ച് ഞന്‍ വണ്ടി നിറുത്താണ്ട് ഓടിച്ചു പോവുന്നു. പക്ഷെ, എന്റെ ചങ്കില്‍ ഭയങ്കര ഒരു സങ്കടവും.

നിര്‍വ്വചനം: (കട: ഇബ്രു)
എനിക്ക് തോന്നണേ, കുറുമാന്‍ ചേട്ടന്റെ ഉറക്കെയുള്ള ചിരി എന്നെ ശരിക്കും ഭയപ്പെടുത്തി. അതോണ്ട് ഞാന്‍ നിറുത്താണ്ട് ഓടിച്ചു പോയി.

ദേവേട്ടനെ കാണണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ബാക്കിയെല്ലാരും ഉണ്ടല്ലോ അവിടേയെന്ന ജാള്യത. പ്രത്യേകിച്ച് പെരിങ്ങ്സ് .

കറുത്ത ഫോര്‍ഡ് ലാണ്ട് റോവര്‍ - ഞങ്ങടെ ഒരു കൂട്ടുകാ‍രന്‍ ഈയിടെ അത് മേടിച്ചാ‍യിരുന്നു. സ്റ്റൈലന്‍ വണ്ടി.

ദേവേട്ടനെ കണ്ടാലോ എന്നു എനിക്ക് തോന്നുന്നത് : ദേവേട്ടന്‍ ഒരു പുതിയ പോസ്റ്റില്‍ ഡി.ഡി.റ്റി തിന്നോളൂ ഇഞ്ചിയേ എന്ന് പറഞ്ഞത്.

ചങ്കിലെ സങ്കടം : ആ കുഞ്ഞി വാവേന്റെ മുഖമുള്ള കണ്ണൂസേട്ടനെ പോലും നിങ്ങള്‍ മറന്നൂല്ലോ, അതിന് കണ്ണൂസേട്ടന്റെ ശാപവും.

വണ്ടിയുടെ ഗ്ലാസ്സില്‍ ദേവരാഗം എന്ന ചുവന്ന സ്റ്റിക്കര്‍ - ഗന്ധര്‍വ് ജിയുടെ ചുവന്ന ടി ഷര്‍ട്ട്

ആഷ് കളര്‍ ബിള്‍ഡിങ്ങ് - സ്വപ്നത്തില്‍ നിറങ്ങളുടെ ഒരു കോണ്ട്രാസ്റ്റിനായിരിക്കും.

ഞാനീ സ്വപ്നം രണ്ട് തവണ റിപ്പീറ്റ് കണ്ടു. എന്താവും കാരണം?

ഡാലി said...

അയ്യോ‍ാ‍ാ‍ാ ഇഞ്ചീസേ എനിക്കു ചിരിയടക്കാന്‍ പറ്റിണില്ലേ.... എന്റെ അമ്മേ..........

“ആഷ് കളര്‍ ബിള്‍ഡിങ്ങ് - സ്വപ്നത്തില്‍ നിറങ്ങളുടെ ഒരു കോണ്ട്രാസ്റ്റിനായിരിക്കും.“

അയ്യോ ആ പെരിങ്ങോടരുടെ ഷര്‍ട്ടൊന്നു നോക്കികേ. ഇപ്പോള്‍ എല്ലാം ക്ലിയര്‍ ആയില്ലേ.

രണ്ടു തവണ കണ്ടൂലേ, അപ്പോ തിയറി ഒഫ് റെപ്പറ്റീഷന്‍ തന്നെ

ദില്‍ബാസുരന്‍ said...

ദേവരാഗം എന്ന് ചുവന്ന ഒരു സ്റ്റിക്കര്‍ ഗ്ലാസ്സില്‍ ഉണ്ട്

ഇഞ്ചി ചേച്ചീ,
ഇത കലക്കി. രണ്ട് വട്ടം കണ്ടു അല്ലേ? ഒരു വ്യത്യാസവും ഇല്ലതെയോ? ഭയങ്കരം തന്നെ. പേടി സ്വപ്നം രണ്ടാം റൌണ്ട് വരുക എന്നൊക്കെ വെച്ചാല്‍.... :-)

ഇടിവാള്‍ said...

ഇഞ്ചിയേ..
ഫോര്‍ഡു കമ്പനി ലാന്‍ഡ്‌ റോവര്‍ എന്ന മോഡല്‍ ഇറക്കുന്നുണ്ടോ ?

അതിറക്കുന്നത്‌ യൂക്കേയിലെ റോവര്‍ കമ്പനിയല്ലേ ?

സ്വപ്നമായതോണ്ട്‌, കുഴപ്പമില്ല, എന്തും കാണാല്ലോ.

ഫോര്‍ഡ്‌ കമ്പനിയുടെ ദേവരാഗം മോഡല്‍ കാറു കണ്ടില്ലല്ലോ, അദ്വന്നെ സമാദാനം !;)

പാപ്പാന്‍‌/mahout said...

[ലാന്‍ഡ് റോവര്‍, മാസ്‌ദ, വോള്‍വോ (കാറുകള്‍) ഇവയെല്ലാത്തിനും ഉടമ ഫോര്‍ഡ് മോട്ടോര്‍സ് ആണു തല്‍‌ക്കാലം. എങ്കിലും, “ഫോര്‍ഡ് ലാന്‍ഡ് റോവര്‍“ എന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല ഇതുവരെ. ഒരു ഫ്ലോറിഡിയന്‍ വെര്‍‌ണ്ണാക്കുലര്‍ പ്രയോഗമാവാം, അല്ലേ ഇഞ്ചീ? :-)]

കുറുമാന്‍ said...

ഇഞ്ചിയേ, നല്ല സ്വപ്നവും നല്ല നിര്‍വ്വചനവും. മൊത്തം സ്വപ്നത്തിന്റേയും നിര്‍വ്വചനം ശരിയാണോ എന്നെനിക്കറിയില്ല പക്ഷെ മുകളില്‍ നിന്ന് കുറുമാന്റെ ഉറക്കേയുള്ള ചിരിയും ബഹളവും - അക്ഷരം പ്രതി ശരിയാണ് - കുറുമാന്‍ എവിടെയെത്തിയാലും ചിരിയില്ലെങ്കിലും, ബഹളം ഉറപ്പ്.....എന്തായാലും എന്റെ ഉറക്കേയുള്ള ചിരി ഇഞ്ചിയെ ഭയപെടുത്തിയല്ലോ, അങ്ങനെ ജീവിതത്തില്‍ ഒരാളെങ്കിലും എന്നെ ഭയന്നു വണ്ടി നിര്‍ത്താതെ പോയതില്‍ ഞാന്‍ കൃതാര്‍ത്ഥന്‍.

Anonymous said...

ഇടിവാളേട്ടാ,
വേറെ എന്തു വേണോങ്കിലും പറഞ്ഞൊ,പക്ഷെ എന്റെ സ്വപ്നത്തില്‍ തെറ്റുണ്ട് എന്നു മാത്രം പറയരുത്...അമ്മയാണേ ഞാന്‍ സഹിക്കൂല്ല.

ഞാന്‍ സ്വപ്നത്തില്‍ ഫോര്‍ഡിന്റെ ലാന്റ് റോവര്‍ എന്നു തന്നെ കണ്ടു. അത് എന്റെ കുഴപ്പമാണൊ? :( ചിലപ്പൊ അത് മെക്കാനിക്കല്‍ സഹവാസമാവാം കാരണം.

ദേ പിന്നെ ലിങ്ക്..
ഞാന്‍ വിത്ത് ലിങ്ക് റിഫറന്‍സാണ് സ്വപ്നം കണ്ടത്

ഡാലീ, പെരിങ്ങ്സിന്റെ ഷര്‍ട്ട് ഫേഡഡ് നീല കളറല്ലേ? അപ്പോഴും ആ ആഷ് കളര്‍ എന്നെ വലക്കുന്നു..

ദില്‍ബൂട്ടിയെ, പിന്നെം ഇനി ഒരു തവണ കൂടി കണ്ട് ചങ്കിലെ സങ്കടം നിലനിര്‍ത്തണ്ടാന്ന് കരുതിയാണ് ദേവേട്ടനോട് പറ്യാന്ന് കരുതിയെ.

സങ്കുചിത മനസ്കന്‍ said...

ദേവേട്ടാ,

മ്മളും യൂയേയീ ക്കാരനാണേ.....

അതുല്യ said...

ആരെ വേണമെങ്കിലും സ്വപ്നം കാണുക/അനര്‍ഗളം പറയുക. ബട്ട്‌, പോളന്‍ഡ്‌ എന്ന ഗന്ധര്‍വനെ പറ്റി കമാന്ന് പറയരുത്‌. അതെനിക്ക്‌ സഹിയ്കില്ല.

ഗുരുവേ ഓഫ്‌ ആവാമോ? (തരാനുള്ള കാശില്‍ പിഴ കഴിച്ച്‌ തന്നാ മതി).

.. ഉറക്കമുണര്‍ന്ന ഭാര്യ,പ്രേമ വിവശയായി ഭര്‍ത്താവിനോട്‌:

"പ്രിയാ.. നിങ്ങള്‍ എനിക്കൊരു വൈര നെക്ലലേസ്‌ വാങ്ങി തന്നതായി സ്വപ്നം കണ്ടു. എന്താവും ഇതിന്റെ അര്‍ഥം?

ഭര്‍ത്താവ്‌ : അത്‌ ഇന്ന് വൈകുന്നേരം നിനക്ക്‌ മനസ്സില്ലാവും. നിനക്ക്‌ നിരാശപ്പെടേണ്ടി വരില്ല.

വൈകുന്നേരം ഒരു സമ്മാനപൊതിയുമായി വന്ന ഭര്‍ത്താവിനെ കണ്ട പ്രിയതമയ്ക്‌ സന്തോഷം പെരുത്ത്‌ കയറി. (കടപ്പാക്കട: വക്കാരിയ്ക്‌). പൊതി അഴിച്ച്‌ നോക്കി അവള്‍ : നിങ്ങളുടെ സ്വപ്നങ്ങളും അവയുടെ അര്‍ഥങ്ങളും, ന്യൂ എഡിഷന്‍ 2005"

^^^^^^^^^

സങ്കുചിതാ... അലറി വിളിച്ചിട്ട്‌ കാര്യമില്ലാട്ടോ. യു ആര്‍ ഇന്‍ തെ ക്വ്യൂ..ആള്‍ ഒവര്‍ എക്സികൂട്ടീവ്സ ആര്‍ ബിസി വിത്ത്‌ അദര്‍ കസ്റ്റമേഴ്സ്‌..... പ്ലീസ്‌ ബി ഓണ്‍ ദ ലൈന്‍. യോഗ്യതാ നിര്‍ണ്ണയം നടക്കുന്നു. കടും കളര്‍ ഷര്‍ട്ടുള്ളവര്‍ക്ക്‌ മുന്‍ ഗണന. താങ്കല്‍ ക്യൂവിലാണു. ദയവായി കാത്തിരിയ്കുക. ആപ്‌ അഭി ക്യൂ മേ ഹെ... ക്രിപയാ ഇന്ദസാര്‍ കരിയേ.......

തഥാഗതന്‍ said...

എന്റെ മാങ്ങോട്ടംബികേ

ഈ സിദ്ധാര്‍ത്ഥന്‍ എന്ന പുള്ളി ഇങ്ങനെ ഉള്ള ആളാണൊ?

കുറച്ച്‌ കാലം മുന്‍പ്‌ ഇദ്ദേഹം വീട്ടില്‍ വന്നപ്പോള്‍ കണ്ട ഓര്‍മ്മയെ ഒള്ളു. അന്നൊരു വള്ളി ട്രൌസറും ഇട്ട്‌.( അല്ല അല്ല ഡ്രസ്സ്‌ എന്തായിരുന്നു എന്ന് ഓര്‍മ്മ ഇല്ല..) ഒരു കൊച്ച്‌ പയ്യനായിരുന്നു..

കാലം പോണ പോക്കേ..

അപ്പോള്‍ പെരിങ്ങോടന്റെ പ്രൊഫയിലില്‍ ഉള്ള ഫോട്ടോ വേറേ ആരുടേയൊ ആണോ?

ദേവന്‍ said...

ഇഞ്ചി കണ്ട സ്വപ്നം ഒട്ടു മുക്കാലും ശരിയാണല്ലോ!
എന്റെ കറുത്ത ലാന്‍ഡ്‌ റോവര്‍ എന്നു തെറ്റിദ്ധരിച്ചത്‌ കുറുമാന്റെ പാത്ത്‌ ഫൈന്‍ഡര്‍ എന്റെ പാര്‍ക്കിങ്ങില്‍ കയറ്റി ഇട്ടതായിരുന്നു.

മഞ്ഞയില്‍ ചുവന്ന ഒരു സ്റ്റിക്കര്‍ ഉണ്ട്‌ carല്‍ .അറബിയില്‍ "എയര്‍പോര്‍ട്ട്‌ കാര്‍പ്പാര്‍ക്ക്‌ എന്റ്രി" എന്നെഴുതിയിരുന്നത്‌ മലയാളത്തില്‍ "ദേവരാഗം" എന്ന് ഇഞ്ചി വായിച്ചതാ.

കുറുമാന്റെ ചിരി- വളരെ ശരി. അട്ടഹാസമല്ലിയോ ഒരുമാതിരി എം എന്‍ സമ്പ്യാരുടേതുപോലെ.

കുഞ്ഞി വാവേടെ മുഖമുള്ള കണ്ണൂസ്‌- അതു കണ്ണൂസിന്റെ മടിയില്‍ അഞ്ജുമോള്‍ കയറി ഇരുന്നതാ. കുട്ടിടെ മുഖം കണ്ട്‌ കണ്ണൂസാണെന്നു കരുതി. കണ്ണൂസിന്റെ ശരിയായ മുഖം കണ്ടാല്‍ ഹാര്‍ട്ട്‌ ബീറ്റ്‌ നിന്നു പോകും! (എന്റെ തലേ കാക്കേക്കൊണ്ട്‌ തൂറിച്ച പഹയന്‍!)

യോഗിമാഷേ,
നിക്കറിട്ട സിദ്ധാര്‍ത്ഥനെ ഈയിടെ കണ്ടെങ്കില്‍ കണ്ടത്‌ ഇനി സ്വിമ്മിംഗ്‌ പൂളില്‍ വച്ചാവുമോ? (ഇല്ലേല്‍ പട്ടഷാപ്പില്‍ വച്ചാവും

തഥാഗതന്‍ said...

മീശേ.. ഇയ്യിടെ അല്ല.. ഒരു പത്ത്‌ പതിനഞ്ച്‌ വര്‍ഷമായിക്കാണും.
നമ്മുടെ താഴെ പിറന്ന ഭീകരനും ഈ വിദ്ധ്വാനും ബാല്യ-കൌമാര-യൌവന സുഹൃത്തുക്കള്‍ ആണ്‌

തെന്നിലാപുരം മുതല്‍ ആലത്തൂര്‍,കാവശ്ശേരി പഴമ്പാലക്കോട്‌ വരെയുള്ള മരനീര്‍ ഓലപ്പുരകളില്‍ ഇവരുടെ സാഹസങ്ങള്‍ അച്ചാറിന്റെ ചാറുകൊണ്ട്‌ എഴുതപ്പെട്ട്‌ കിടപ്പുണ്ട്‌