Saturday, October 21, 2006

ഈ യൂയേയി ക്കാരൊക്കെ എവിടെ..?

പ്രിയ യൂയേയീ ബൂലോഗ പുലി.പുപ്പുലി,എലി,കൊതുക്‌,മൂട്ട....കളെ,

നമ്മടെ(?)രണ്ടാം മീറ്റെന്തായി...?എല്ലാരും മറന്നോ?ആരും ഇപ്പൊ അതേക്കുറിച്ചൊന്നും മിണ്ടേം പറേം ചെയ്യണില്ല്യ.അതോണ്ട്‌ ചോയിച്ചതാ..
നമ്മളല്ലേ ഈദ്‌ കഴിഞ്ഞ്‌ ആദ്യ വെള്ളിയാഴ്ച കൂടാന്ന് പറഞ്ഞീന്നത്‌.?ഇതിപ്പോ,സമയം അടുത്തുവന്നല്ലോ..(എന്റെതല്ല,മീറ്റിന്റെ കാര്യാ പറഞ്ഞെ)

ഇത്തിരിവെട്ടം...പൂയ്‌,എവടെ..?തല്‍ക്കാലം നമ്മടെ പോക്കരിനെ വല്ല മീന്‍ കച്ചോടത്തിനോ അല്ലെങ്കി പെരുന്നാമാസം കാണാനോ പറഞ്ഞയച്ചിട്ട്‌ ഇതൊന്ന് തട്ടിക്കൂട്ട്‌.ഇങ്ങളല്ലേ ഇക്കാര്യം ഇന്നാള്‍ ഇബടെ പറഞ്ഞ്‌ എല്ലാരേം മോയിപ്പിച്ചത്‌..?

ബ്ലോഗ്‌ രത്നം കലേഷേട്ടാ,എബടേ..?ഇങ്ങളെ ഞമ്മള്‍ ബുദ്ധിമുട്ടിക്കല്ലാ..ന്നാലും,തെരക്കും പ്രശ്നങ്ങളുമൊക്കെ ഒന്നടങ്ങീട്ടുണ്ടെങ്കി ഇങ്ങളൊന്ന് ഉശാറാവിന്‍.ഇങ്ങളല്ലേ,ഓര്‍ഗനൈസിംഗ്‌ കമ്മറ്റി തലവന്‍.?

ഡ്രിസ്സിലേ,അനിലേട്ടാ,ദേവേട്ടാ,കുറുമേട്ടാ,എന്താ എല്ലാരും മിണ്ടാണ്ടിരിക്കണേ..?ഇങ്ങളൊക്കെയല്ലേ ഒന്നാം മീറ്റ്‌ ഒരൊന്നൊന്നര മീറ്റാക്കിയത്‌?എല്ലാരും ഒന്നുകൂടെ ഉശാറായേ..എന്നാ ഞമ്മക്ക്‌ ഈ രണ്ടാം മീറ്റ്‌ ഒരു രണ്ട്‌-രണ്ടേ മുക്കാല്‍ മീറ്റാക്കാം.

അല്ല,കലേഷേട്ടാ,ഒരു തംസയം.?ഈ യൂയേയി ബൂലോഗത്ത്‌ ആകെ എത്ര ബ്ലോഗര്‍-ബ്ലോഗിനിമാരുണ്ട്‌?ഒന്നാം മീറ്റിന്റെ പോട്ടത്തില്‍ കണ്ട തലകള്‍ 32.പിന്നീം ഒരുപാട്‌ തലകള്‍ ഇവിടെ ഉദയം ചെയ്തീലേ.?ഇങ്ങളിണ്ടാക്കിയ ഇമറാത്തിലെ ബൂലോഗ ഡയറക്ടറീല്‍ 32 പേരേ കാണുന്നുള്ളൂ.ബാക്കീള്ളവരൊക്കെ എബടെപ്പോയി?നമ്മടെ ഇത്തിരിവെട്ടം,ഏറനാടന്‍,അത്തിക്കുര്‍ശ്ശി,ഇടങ്ങള്‍,പുഞ്ചിരി...തുടങ്ങിയ മറ്റ്‌ ഇമാറാത്ത്‌ പുലികളൊന്നും ലിസ്റ്റില്‍ കയറിക്കൂടാത്തതെന്തേ?ഡയറക്ടറി പരിസ്കരിക്കാന്‍ സമയമായി,കലേഷേട്ടാ.

ആ..അപ്പോ,എല്ലാരും ഒന്ന് ഉശാറായേ.റെഡി..അ ഒന്ന്,അ രണ്ട്‌,അ മൂന്ന്,അ നാലു..അ മൂസിക്ക്ട്ടേ...(വീയെം കുട്ടിയോട്‌ കടപ്പാട്‌)
(ഇതൊക്കെ പറയാന്‍ ഇവനാരെടാ എന്നാകും,അല്ലെ?ഒന്നാം മീറ്റിനെക്കുറിച്ച്‌ വായിച്ചുമാത്രമറിഞ്ഞ,രണ്ടാം മീറ്റിനു കാത്തിരിക്കുന്ന ഒരു പാവം"സുണ്ടെലി")

7 comments:

മിന്നാമിനുങ്ങ്‌ said...
This comment has been removed by a blog administrator.
മിന്നാമിനുങ്ങ്‌ said...

പ്രിയ യൂയേയീ ബൂലോഗ പുലി.പുപ്പുലി,എലി,കൊതുക്‌,മൂട്ട....കളെ,
അല്ലാ,നമ്മടെ(?)രണ്ടാം മീറ്റെന്തായി...?
എല്ലാരും മറന്നോ?ആരും ഇപ്പൊ അതേക്കുറിച്ചൊന്നും മിണ്ടേം പറേം ചെയ്യണില്ല്യ.
അതോണ്ട്‌ ചോയിച്ചതാ..

കുറുമാന്‍ said...

മീറ്റില്‍ ഒരു തല ഞാന്‍ വെച്ചു. കലേഷ് ഭായാണു എപ്പോഴും മുന്‍ കൈ. ഇനിയിപ്പോ, കലേഷ് ഉഷാറായില്ലെങ്കില്‍, ഞാന്‍ തന്നെ മുന്‍ കൈ എടുക്കും.........ദേവേട്ടാ, വിശാലാ, പെരിങ്ങോടരെ, ഇബ്രുവേ, ഡ്രിസിലേ, ഗന്ധര്‍വ്വരേ, അതുല്യേച്ചീ, പിന്നെ മൊത്തം യു യേയി ബ്ലോഗേഴ്സേ, പറയ്, ഞാന്‍ ഇറങ്ങട്ടെ


27 ഫ്രൈഡെ, ഒരു ബാര്‍ബേക്ക്യൂ പരിപാടിയുമായി

ചില നേരത്ത്.. said...

kurumaane
ഗോ എഹെഡ്

മുസാഫിര്‍ said...

ധൈര്യമായിട്ടു ഇറങ്ങു കുറുമാന്‍‌ജി,

ദേവന്‍ said...

യൂയേയി ബ്ലോഗ്ഗര്‍മാരില്‍ കുറേപ്പേര്‍ നാട്ടിലും മറ്റും പോയിക്കഴിഞ്ഞു. (പറഞ്ഞതില്‍ കൂടുതല്‍ മിണ്ടാതെ മുങ്ങിയ പഹയന്മാരാണ്‌)

ഗ്യാങ്ങ്‌ ലീഡര്‍ കലേഷിനു ഒഴിവുകാലം ആണു തിരക്കു കാലം (അതാണു ടൂറിസം വിസിനസ്സിന്റെ ഒരു കൊഴപ്പം) കമാന്‍ഡര്‍ അതുല്യ ദീപാവലിയെന്നും പറഞ്ഞു മുങ്ങിയിട്ടുണ്ട്‌. സകലരും വരുകയാണേല്‍ വരുമെന്ന് ഒരു എസ്‌ എം എസ്സും..

വരനില്ലാത്ത കല്യാണം പോലെയാകും ഈയാഴ്ച്ച മീറ്റുവച്ചാല്‍..

മീറ്റുവയ്ക്കല്‍ നീട്ടിവച്ചെന്നാ തോന്നുന്നത്‌ മിന്നാ..

ദേവന്‍ said...

ആ കുറുമാന്‍ നേതൃത്വമേറ്റെടുത്തോ?
ഒന്നു ശ്രമിച്ചോ കുറുമാനേ, നടക്കുമെങ്കില്‍ നടക്കട്ടെ..
നേരത്തേ അറിയിച്ചാല്‍ ഞാന്‍ റെഡി.