Saturday, October 21, 2006

യു എ ഇ സംഗമം -2006 ഒക്റ്റോബര്‍ - 27

പ്രിയ ബൂലോകരെ,

ആരും ഇനീഷ്യെറ്റീവ് എടുക്കാതിരിക്കുന്ന ഈ അവസരത്തില്‍, കലേഷ് ഭായിക്ക് പകരമായി ഞാന്‍ തന്നെ മുന്നോട്ടിറങ്ങുന്നു.

വരുന്ന 27-ആം തിയതി, വെള്ളിയാഴ്ച, ദുബായിലെ, സബീല്‍ പാര്‍ക്കിലോ, മംസാര്‍ പാര്‍ക്കിലോ വച്ച് യു എ എ ബൂലോകസംഗമം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇബ്രുവൂം, ഇത്തിരിവട്ടവും, പെരിങ്ങോടനും, ഇതിന് സപ്പോര്‍ട്ട് ചാറ്റ് വഴി ചെയ്തു കഴിഞ്ഞിരിക്കുന്നു. ദേവേട്ടനോട് പെര്‍മിഷന്‍ ചോദിച്ചു കഴിഞ്ഞു, ഇനി ഉത്തരം കിട്ടാന്‍ വെയ്റ്റ് ചെയ്യുന്നു.

രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് മീറ്റ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഒരു ബാര്‍ ബേ ക്യൂ മീറ്റാണ് എന്റെ സജഷന്‍. വെജിറ്റബിള്‍ ആന്റ് നോണ്‍വെജിറ്റേറിയന്‍ (അതുല്യേച്ചിക്ക് വേണ്ടി).
പങ്കെടുക്കുന്ന എല്ലാവരും, കുറച്ചു ബാര്‍ ബേ ക്യൂവിനുള്ള ഐറ്റംസ് കൊണ്ടു വന്നാല്‍ സംഭവം ക്ലീന്‍.
അഭിപ്രായം പറയൂ........

എന്നെ ഫോണ്‍ വിളിച്ച് പറഞ്ഞാല്‍ പങ്കാളികളുടെ എണ്ണം അറിയാം.

050-7868069
നന്ദി

13 comments:

കുറുമാന്‍ said...

പ്രിയ യു എ യി ബൂലോകരെ,

ഹാജര്‍ ബുക്ക് തുറന്നു വച്ചിരിക്കുന്നു......

പങ്കാളികള്‍ ഹാജര്‍ വക്കൂ, അതുമല്ലെങ്കില്‍, എന്നെ ഫോണ്‍ ചെയ്തു വിവരം അറിയിക്കൂ....

ഈ മീറ്റ് തകര്‍ക്കും എന്നുറപ്പ് ഞാന്‍ ഇപ്പോള്‍ തന്നെ തരുന്നു.

വല്യമ്മായി said...

തറവാട്ടിലെ നാലുപേരെ കൂട്ടിക്കോളൂ

Unknown said...

എവിടെ ബാര്‍ബെക്യു ഉണ്ടോ അവിടെ ദില്‍ബനുണ്ട്! ഞാന്‍ ഉണ്ട് എന്ന് നാല് തരം. (പിന്നെ ബാര്‍ബെക്യു ക്യാന്‍സല്‍ ചെയ്താല്‍ ഞാനും വാനിഷ് ആവും എന്ന് വാണിങ് തരുന്നു)

ഓടോ: നീ വന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒരു തേങ്ങയുമില്ല എന്നല്ലേ? ഞാന്‍ കേട്ടു. ബട്ട് നിങ്ങള്‍ക്ക് തേങ്ങയില്ലെങ്കില്‍ ആര്‍ക്കാ അതിന്റെ മോശം? അത് കൊണ്ട് ഞാന്‍ വരും.

thoufi | തൗഫി said...

ഞാന്‍ ഹാജര്‍
ദേ,കുറുമേട്ടന്‍ ഹാജര്‍പൊസ്തകം
തുറന്നു വെച്ചിരിക്കുന്നു,
എല്ലാരും വന്നൊന്നു ഹാജറിട്ടേ.വേഗമാകട്ടെ

പട്ടേരി l Patteri said...

ഹാജര്‍ വെച്ചു ഹാജര്‍ വെച്ചു എന്റെ പെന്നിലെ മഷി തീര്‍ന്നു :(
പ്രസന്‍സ് സാര്‍ ... :) :)
യു എ ഇ മീറ്റും ബര്‍ത്ത്ഡെ ട്രീറ്റും ..ടണ്‍ ട ടാങ്ങ്!!!!

ഓ ടോ: യൂറോപ്പ് സ്വപ്നങ്ങള്‍ - ഭാഗം - 2 എവിടെ...
വണ്ടി ഡെ 2 ഡെ യുടെ മുമ്പില്‍ നിര്‍ത്തണേ

Rasheed Chalil said...

മേ ഹാജര്‍ ഹൂം...

Abdu said...

പട്ടേരി l Patteri said
"ഹാജര്‍ വെച്ചു ഹാജര്‍ വെച്ചു എന്റെ പെന്നിലെ മഷി തീര്‍ന്നു"

സത്യമതാണ്, എന്നാലും വീണ്ടും ഹാജര്‍ സര്‍

-അബ്ദു-

aneel kumar said...

കടവത്ത് തോണിയുണ്ടെങ്കില്‍...
വന്നിരിക്കും. ചുട്ടിരിക്കും. തിന്നിരിക്കും.

ഒരു കണ്‍ഫ്യൂഷന്‍ മാത്രം. സബീല്‍-മംസാര്‍ പാര്‍ക്കിലൊക്കെ ഈ നീണ്ട അവധിക്കാലമാകെ ചാള അടുക്കിയപോലെ ജനമായിരിക്കില്ലേ?

കലേഷിന്റെ കഴിഞ്ഞ തവണത്തെ വാഗ്ദത്തഭൂമിയായ ഉമ്മല്‍കുവൈന്‍ തീരങ്ങളില്‍ (ദ്വീപിലല്ലെങ്കില്‍) അല്ലെങ്കില്‍ അങ്ങനത്തെ ആളെമുട്ടാതെ മീറ്റാന്‍ പറ്റിയ ഇടങ്ങളില്‍ എവിടെയെങ്കിലുമായിക്കൂടേ?

കുറുമാന്‍ said...

ഞാന്‍ ഒരു സ്ഥലം സജസ്റ്റ് ചെയ്തു എന്നേ ഉള്ളൂ, ഉം അല്‍ കൊയ്‌വാനോ, ഫുജൈറയോ, എന്തായാലും കുഴപ്പമില്ല........

പിന്നെ കലേഷ് ഭായ് ഒന്നുഷാറായാലെ ഇതൊരുവഴിക്കാകൂ......

ഇടിവാള്‍ said...

"യു എ ഇ സംഗമം -2006 ഒക്റ്റോബര്‍ - 27" ആരും ഇനീഷ്യെറ്റീവ് എടുക്കാതിരിക്കുന്ന ഈ അവസരത്തില്‍, posted by കുറുമാന്‍ >>>>>
================ ===============
I propose for “Barracuda” Resort, in Umm-Al –Quwain.
( Not Mangrove Islands, but the Barracuda Beach Resorts, hardly 60 Kms away from Dubai?)

Or an alternative in UAQ, is Flamingo Beach Resort, which is not a bad one either.
(it has the optional support of nearby Heineken Shops ;), I had been there once for a party, and have only good words about this place. I’m not sure if they allow external catering!

Zabeel/ Mamzar parks are not a sensible place to be on any Friday. I had tough time to find a place for four people on a Friday at Mamzar ! So, for 40-50 people, it’s goanna be a mess.

It’s my suggestion only, and I will try to be there for the meet, even if it’s going to be Emirate’s road side Desert ! Thank guys.

OT. Sorry for English due to time constriction
Vinod

സുല്‍ |Sul said...

എന്റെ പേരു വിളിച്ചോ ആവോ. അല്പം ലേറ്റായി. ആ ബുക്കിലൊന്നു X മാര്‍ക്ക് ചെയ്തോ മാഷെ.

അത്തിക്കുര്‍ശി said...

ഹാജര്‍,

വെന്യൂവെക്കുറിച്ച്‌ ഒരു പുനര്‍ചിന്തനം ആവാം.. ഇടിയുടെ നിര്‍ദേശം പരിഗണിക്കത്തക്കതാണ്‌.

ഞാന്‍ വിളീക്കാം

മുസാഫിര്‍ said...

കുറുമാന്‍‌ജി,

രണ്ടു വലുത്,രണ്ടു ചെറുത്.

മംസാറിന്റെ കാര്യം ദേവ്ജി പറഞ്ഞ പോലെ ആകാനാണു സാദ്ധ്യത.വൈകിയാല്‍ അവര്‍ അഡ്മിഷന്‍ ക്ലോസും ചെയ്യും.
കലേഷ്ജിയുടെ സ്വന്തം ഇമാരാത്ത് തന്നെ ആയിക്കോട്ടെ.