Sunday, October 15, 2006

വെറും ചാറ്റുമതിയോ... നമുക്ക് ഒന്ന് മീറ്റണ്ടേ... ?

പ്രിയ യു. യെ. ഇ ബൂലോഗരേ... കഴിഞ്ഞ മാസം നാം പ്ലാന്‍ ചെയ്ത ഇഫ്താര്‍ മീറ്റ് പലകാരണങ്ങളാല്‍ നടക്കാതെ പോയി. എങ്കിലും നമുക്ക് ഒന്ന് മീറ്റണ്ടേ... ഈ ഈദിനായാലോ... ?

അടുത്ത ഞായറാഴ്ചയോ തിങ്കളാഴ്ചയോ (ഒക്ടോബര്‍ 22 / 23) ഈദ് ആയിരിക്കും. അത് കഴിഞ്ഞ് തൊട്ടടുത്ത വെള്ളിയാഴ്ച ഒന്ന് മീറ്റിയാലോ... ?

കലേഷ്ഭായ്,ദേവേട്ടാ,അനിലേട്ടാ,വിശാല്‍ജീ, ഡ്രസില്‍,ഇബ്രൂ,കണ്ണൂസ് മാഷേ,ഗന്ധര്‍വ്വരേ,അതുല്യ ചേച്ചീ,സാക്ഷി,ചന്തുവേ, ദില്‍ബാ,വല്യമ്മായീ,അഗ്രജാ,കരിംഭായ്,തറവാടി,സങ്കുചിതഗുരോ,സമീഹേ, ഇടിവാള്‍ജീ,പെരിങ്ങോടരേ, സിദ്ധാര്‍ത്ഥന്‍‌ജീ, കുറുജീ, പട്ടേരിമാഷേ, അത്തികുര്‍ശ്ശിമഷേ, മിന്നമിനുങ്ങേ... മറ്റ് എല്ലാ യു യേ ഇ യിലെ ബൂലോഗരേ... എല്ലാവരും ഒന്ന് ഉത്സാഹിച്ചേ... നമുക്ക് മീറ്റ് ഗംഭീരമാക്കാം.

എന്റെ ചില അഭിപ്രായങ്ങള്‍ :
തിയ്യതി ഈദ് ദിവസങ്ങളിലായാല്‍ ചിലര്‍ക്കെങ്കിലും പങ്കെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് ഒക്ടോബര്‍ 27 വെള്ളി നന്നാവും എന്ന് തോന്നുന്നു.

സ്ഥലം : എല്ലാവര്‍ക്കും എത്തിചേരാനാവുന്നതും പാര്‍ക്കിംഗ് സൌകര്യമുള്ളതുമായ സ്ഥലം തിരഞ്ഞെടുത്താല്‍ നന്നായിരിക്കും.

ഇനി എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ വരട്ടേ...

46 comments:

ഗന്ധര്‍വ്വന്‍ said...

ബൂലോഗരുടെ സംഗമം
Hajer,
Won"t be checking blog frequently.
Pls inform decision.
I am free on any Eid holidays, and tell me what I have to do.

My-mob-8432612

കൈപ്പള്ളി said...

ഇത്തവണ അല്പംകൂടി അലോചിച്ച് തിട്ടപെടുത്തണം.

കണ്ണൂസ്‌ said...

ഞാന്‍ ഒരു ഒന്നര മാസത്തേക്ക്‌ ഇവിടെയില്ല സുഹൃത്തുക്കളേ.. മീറ്റിന്‌ എല്ലാ ആശംസകളും.

mariam said...

ഒരൊന്നൊന്നര മാസമല്ലേ ശരി കണ്ണൂസെ

കണ്ണൂസ്‌ said...

ക്ഷമി മറിയമേ.. ക്ഷമി..
:-)
ഞാന്‍ ഒരൊന്നൊന്നര മാസത്തേക്ക്‌ നാടു വിടുന്നു.

കലേഷ്‌ കുമാര്‍ said...

ഞാന്‍ റെഡി!
സ്ഥലം സമയം പറയൂ....
എന്തായാലും തീരുമാനിക്കു - എന്നെ അറിയിക്കൂ..
ഈ മീറ്റ് നടക്കണം.
എന്റെ മൊബൈല്‍ നമ്പര്‍ - 3095694

ഇടിവാള്‍ said...

അതെന്തവാ കaലേഷേ..

വീട്ടിലെ കാരണവരു, സ്വന്തമ്മകന്റെ കല്യാണത്തിനു “അപ്പോ ഞാന്‍ രാവിലെ 8 മണിക്കു തന്നെ കല്യാണഹാളില്‍ വരാം“ എന്നു പറയുന്ന പോലായല്ലോ ? ;)

കലേഷല്ലേ ഓര്‍ഗനൈസിങ്ങ് കുമ്മിറ്റി ചെയര്‍മാന്‍ !

ഇത്തിരിവെട്ടം|Ithiri said...

കലേഷ് ഭായ് അതെന്താ അങ്ങനെ...

ദേവന്‍ said...

ഞാന്‍ എത്തുന്നുണ്ടേ!
അക്രമം എവിടെ ഉണ്ടായാലും ഈ സി ഐ ഡി രാമദാസന്‍ അവിടെ എത്തിയിരിക്കും.

ദില്‍ബാസുരന്‍ said...

മെനു പറയൂ.. എന്നിട്ട് തീരുമാനിക്കാം വരണോ വേണ്ടയോ എന്ന്. :-)

ikkaas|ഇക്കാസ് said...

മീറ്റിന് ആശംസകള്‍...
എല്ലാരും കൂടി ഒരു വിസ ശരിയാക്കിത്തന്നാല്‍ ഞാനും വരാം!

വല്യമ്മായി said...

ഞങ്ങള്‍ എപ്പോഴേ റെഡി.ദുബായി വെച്ചാല്‍ ഉപകാരം.
തറവാടി,വല്യമ്മായി,പച്ചാന,ആജു.

ജെബെല്‍ അലി ബ്ലോഗേഴ്സിനു വേണ്ടി നടത്താന്‍ നിശ്ചയിച്ചിരുന്ന ഇഫ്താര്‍ ടി യൂണിയന്‍റെ പ്രസിഡന്‍റും പ്രബലനായ മറ്റൊരു മെംബറും മറു കണ്ടം ചാടിയതിനാല്‍ റദ്ദു ചെയ്തിരിക്കുന്നു.

ഇടിവാള്‍ said...

ജബല്‍ അലി ബ്ലോഗേഴ്സിനു പ്രത്യേക യൂണിയനൊക്കെ ഉണ്ടോ ?


എന്നാ പുതിയ ഒരു യൂണീയന്‍ കൂടി !!

BABAS = Blogger's Association of Buteena Area Sharjah.


രണ്ടു എം.എല്ല്.എ മാ‍ാരുടെ പിന്തുണയുണ്ട് ഞങ്ങക്ക് !

ഗന്ധര്‍വ്വന്‍ said...

ഇടിവാളിന്റെ കമെന്റെനിക്ക്‌ പെരുത്തിഷ്ടായി. കലേഷില്ലാതെ ഒന്നും മെറ്റീരിയലൈസ്‌ ആവില്ല. എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതല്ല സംഘാടനം.
ബ്ലോഗ്‌ മീറ്റ്‌ യാഥാര്‍ത്യമാവണമെങ്കില്‍ കലേഷ്‌ തന്നെ തുനിഞ്ഞിറങ്ങണം.
പിന്നെ എല്ലാവരോടും ചെയ്യേണ്ടതെന്താണെന്ന്‌ പറഞ്ഞാല്‍ മതി.

സംഘടനാപാടവമുള്ള- അനുഭവമുള്ളവര്‍ വേറേയും ഉണ്ട്‌.
പേര്‌ ഞാന്‍ പറയില്ല നിങ്ങള്‍ ഊഹിച്ചു കണ്ട്‌ പിടിക്കു. എന്റെ നാവില്‍ നിന്നത്‌ വീണാല്‍ വെള്ളിയാകും. വെറുതെ ഒരു വിവാദം എന്ന നോവലിന്റെ പണിത്തിരക്കിലാണ്‌ ഞാന്‍.

ഏറനാടന്‍ said...

മാന്യബൂലോഗരേ, പാര്‍ട്ടിയില്ലാ പാര്‍ട്ടിയുടെ വക്താവെന്ന കണക്കെ എവിടെയാണേലും എന്നേം കൂട്ടത്തിലുള്‍പ്പെടുത്തണമെന്ന് ഊന്നിയൂന്നി അഭ്യര്‍ത്ഥിക്കുന്നൂ, അപേക്ഷിക്കുന്നൂ. എന്റെ മൊബൈല്‍: 050-3792394

ഇത്തിരിവെട്ടം|Ithiri said...

വാചാലമായ മൌനം അവസാനിപ്പിച്ച് കലേഷ് ഭായ് പുറത്ത് വരേണ്ടതാണ്.

അത്തിക്കുര്‍ശി said...

മീറ്റിന്‌ ഹാജര്‍!

എന്തു ചെയ്യണമെന്നു പറയുക! സധാസന്നദ്ധം..

ദിനം..വെന്യു.. മെനു.. അജണ്ട.. എന്റര്‍റ്റൈന്‍മന്റ്‌.. ? തീരുമാനിക്കൂ..
മൊബൈല്‍: 3299010

ഓ.ടോ: 'ഗ്ലാസ്സ്‌ മെയ്റ്റ്‌'സിനിമയുണ്ടെങ്കില്‍... 'ഫെല്ലൊസിപ്പ്‌ നല്‍കുന്നുണ്ടെങ്കില്‍... ജലസേചന സാധ്യത കൂടുതലുള്ള അജ്മാന്‍ തന്നെ നല്ലത്‌.. ഞാനാ ടൈപല്ല ട്ടോ..

കലേഷ്‌ കുമാര്‍ said...

ദൈവമേ....
അഹങ്കാരം കൊണ്ടല്ല ഞാനങ്ങനെ പറഞ്ഞത്.

സത്യമായും എന്റെ ജീവിതത്തിലെ വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. (നമ്മളില്‍ ചിലര്‍ക്കൊക്കെയത് അറിയാം.) ഞാനതെക്കുറിച്ച് പിന്നീട് ബ്ലോഗാം.
അതിന്റെ പുറകേയായിപോയതാണ് പ്രശ്നം.

ഏതായാലും നാളെ (16 ഒക്ടോബര്‍) ഞാന്‍ ലീവിലാണ്. നാളെ എല്ലാവരെയും വിളിച്ച് കാര്യങ്ങള്‍ ഓര്‍ഗനൈസ് ചെയ്യാം.
എല്ലാവരുടെയും സ്നേഹത്തിന് നന്ദി!

കലേഷ്‌ കുമാര്‍ said...

ഇടി-മേന്നേ, BABAS എന്ന് കണ്ടപ്പോള്‍ ഞാന്‍ വായിച്ചത് BARABAS എന്നാ!

വല്യമ്മായി said...

പ്രതിസന്ധികളെന്തായാലും തളരാതിരിക്കൂ കലേഷേ,എന്തു സഹായം വേണമെങ്കിലും തറവാട്ടിലേക്ക് സ്വാഗതം.

വല്യമ്മായി said...

ഇക്കാസിന് വിസ സീരിയസ്സായി വേണമെങ്കില്‍ മെയില്‍ ചെയ്യൂ.ഷോപ്പിങ് ഫെസ്റ്റിവല്‍ സമയത്താണെങ്കില്‍ എമിറേറ്റ്സ് വിസ കിട്ടുമല്ലോ

ഇടിവാള്‍ said...

സത്യമായും എന്റെ ജീവിതത്തിലെ വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്....


കലേഷേ...
ബാച്ചികള്‍ വിവാഹിതരെ അടിക്കാനൊരു വടിക്കായി നടക്കുകയാണ് ! കൊണ്ടക്കൊടുക്കല്ലേ !

എല്ലാം ശരിയാവൂടോ..


BABAS നെ BARABAS എന്നു വിളിച്ചതില്‍ പ്രതിഷേധിക്കുന്നു !

ഈ സംഘടനക്ക് BAR ഉമായോ, BARBAR ഉമായോ യാതൊരു ബന്ധവുമില്ല

അഗ്രജന്‍ said...

കാലം കുറേയായി കൊതിപ്പിക്കാന്‍ തുടങ്ങീട്ട്...:)
ഞാനും തുടങ്ങും റോളയിലൊരു BARAS :)

ഡ്രിസില്‍ said...

ഇത്തിരിയേ.. എന്നെയും കൂട്ടൂ... എന്റെ നമ്പര്‍ : 050 8675371
എവിടെയാണെങ്കിലും റെഡി..
ഇത്തിരിക്ക്‌ അഭിവാദ്യങ്ങള്‍.. അവസാനം ഇത്തിരി തന്നെ മുന്‍കൈ എടുക്കേണ്ടി വന്നല്ലോ..
കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

കലേഷ്‌ കുമാര്‍ said...

പ്രിയ വല്യാന്റീ, നല്ല മനസ്സിന് നന്ദി! ദൈവം തമ്പുരാ‍ന്‍ ആക്റ്റീവായിട്ട് ഇടപെടുന്നുണ്ട് എന്റെ കാര്യത്തില്‍ - അതുകൊണ്ട് ഒരു ശുഭപ്രതീക്ഷയുണ്ട്. ഒരിക്കല്‍ കൂടി നല്ല മനസ്സിന് നന്ദി!

മേന്നേ, ഈ പാര വേണ്ടായിരുന്നു! റീമ എന്റെ കൂടെയില്ലായിരുന്നെങ്കില്‍ ഞാന്‍ സത്യമായും ചെമ്പരത്തിപ്പൂവ് തിരുകി ഡാന്‍സ് ചെയ്തേനെ! പ്രതിസന്ധി ധൈര്യമായി നേരിടുന്നത് റീമ കൂടെയുണ്ടെന്ന ബലത്തിലല്ലേ? (അതൊന്നും പറഞ്ഞാല്‍ ബ്യാച്ചിലര്‍ പിള്ളേര്‍ക്ക് മനസ്സിലാകില്ല!)

ഒക്കെ ശരിയാകും - ഏതായാലും ഒരു പോസ്റ്റിനുള്ള വകയുണ്ട്!

പുഞ്ചിരി said...

ദയവായി ഷാര്‍ജാ ബുഹൈറ കോര്‍ണിഷില്‍ നിലകൊള്ളുന്ന ഈ പാവത്തെയും ഈ സംഗമത്തില്‍ ഉള്‍ക്കൊള്ളിക്കണേ എന്ന് അഡ്മിന്‍ പവറുള്ള മഹാന്മാരോട് അഭ്യര്‍ഥിക്കുന്നു. സ്വീകരിക്കുമല്ലോ... അതിനാ‍യി ഞാന്‍ എന്റെ ഭാഗത്ത് നിന്നും എന്തു ചെയ്യണമെന്ന് അറിയിക്കുമല്ലോ... എന്റെ ഒരു ചെറിയ സ്ഥലം പൂനിലാവ് (poonilavu.blogspot.com) എന്ന പേരില്‍ നിലകൊള്ളുന്നുണ്ട്. സസ്നേഹം പുഞ്ചിരി.

പുഞ്ചിരി said...

കലേഷേ, കമന്റിട്ടതിനു ശേഷമാ വായിച്ചത്. ധൈര്യമായിരി... ഈ ആത്മവിശ്വാസവും റീമയുടെ പിന്‍ബലവും മതി കലേഷിന് കാര്യങ്ങള്‍ പുഷ്പം പോലെ സോള്‍വ് ചെയ്യാന്‍. പിന്നെ ഞങ്ങളൊക്കെ ഇവിടെ ഇട്ടാവട്ടത്തിലില്ലേ...

മുസാഫിര്‍ said...

ഈദ് കഴിഞുള്ള വെള്ളിയാഴ്ച സൌകര്യമാണു.
ഇപ്രാവശ്യം പുരത്ത് എവിടെയെങ്കിലും ആയാലോ ?

ദുബായിലെ-മംസാര്‍,ക്രീക്ക്,സബില്‍ .
ഷാര്‍ജായിലെ-അല്‍ ജസിര,നാഷ്ണല്‍.
റാസ് അല്‍ ഖൈമ.
എന്താണു അഭിപ്രായം ?

അത്തിക്കുര്‍ശി said...

എന്തായി... വല്ലതും തീരുമാനിച്ചോ ? അതനുസരിച്ച്‌ മറ്റ്‌ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്യാനാണ്‌.

എന്തോ ഒരു സ്റ്റാര്‍റ്റിംഗ്‌ ട്രബിള്‍ ??

വല്യമ്മായി said...

ഞാനും മുസാഫിറിനോടു യോജിക്കുന്നു.എന്നാല്‍ കുറച്ച് ഔട്ഡോര്‍ കളികള്‍ പ്ലാന്‍ ചെയ്യാം (ഉദ:ഞാന്‍ സ്വപ്നം കണ്ട ബാച്ചികളും എക്സ് ബാച്ചികളും തമ്മിലുള്ള വടം വലി പോലെ)

കലേഷ്‌ കുമാര്‍ said...

നമ്മുക്കെല്ലാര്‍ക്കും കൂടെ എന്നാ ഉം അല്‍ കുവൈനില്‍ കൂടിയാലോ?ഇവിടെ കുറേ മാംഗ്രോവ് ഐലന്റൊക്കെയുണ്ട്.അതില്‍ ഏതേലും ഒരു ദ്വീപില്‍? പക്ഷേ, അതിന് പെര്‍മിഷന്‍ എടുക്കണം. അതൊക്കെ ഒപ്പിക്കാം. ബോട്ടില്‍ പോകണം ദ്വീപിലേക്ക്. ഒരു വെള്ളിയാഴ്ച്ച രാവിലെ തൊട്ട് വൈകിട്ട് വരെ ഒരു ഫുള്‍ ഡേ പ്രോഗ്രാം.
ദ്വീപില്‍ ബാര്‍-ബ-ക്യൂ, വടം വലി, മറ്റ് ഗെയിംസ് - എല്ലാം പ്ലാന്‍ ചെയ്യാം. എന്താണ് എല്ലാവരുടെയും അഭിപ്രായമെന്ന് അറിയാന്‍ താല്പര്യപ്പെടുന്നു!

ദേവന്‍ said...

ഞാനും ഔട്ട്‌ ഡോര്‍ പരിപാടിയെ പിന്‍ താങ്ങുന്നു (മംസാറിലാണെങ്കില്‍ വളരെ സൌകര്യം!)

അപ്പോ 27നു ഒറപ്പിക്കാം? എവിടെ സം ഘാതകര്‍ നദീര്‍, കലേഷ്‌, അതുല്യ ആരെങ്കിലും ഇതൊക്കെ കാണുന്നുണ്ടോ?

ദേവന്‍ said...

എന്നല്‍ ദ്വീപിലോട്ട്‌ പോകാം! ഉമ്മംകുഴിയില്‍ ഒരു ദ്വീപുണ്ടെന്ന് പലരും പറനിജു കേട്ടിട്ടും ഇതുവരെ പോകാന്‍ പറ്റിയിട്ടില്ല!

ഇത്തിരിവെട്ടം|Ithiri said...

കലേഷ് ഭായ് നല്ല ഐഡിയ... ഞാന്‍ റെഡി.

അത്തിക്കുര്‍ശി said...

കലേഷ്‌,

ദ്വീപ്‌ കൊള്ളാം.. ഞാന്‍ റെഡി.. തീയതിയും ബാക്കി കാര്യങ്ങളും തീരുമാനമാക്കാം!!

വല്യമ്മായി said...

വെള്ളിയാഴ്ച ഉച്ച വരെ എനിക്കു ജോലിയുണ്ടേ...

ഉച്ചയ്ക്ക് ശേഷം ഒരു മണിയ്ക്ക് ശേഷം ഞങ്ങള്‍ റെഡി.

അത്തിക്കുര്‍ശി said...

ioivzവല്യമ്മായി..

വെള്ളിയും ഒ ടി യെടുത്തു കാശുണ്ടാക്കുകയാണല്ലേ!

ഒരു വെള്ളി ഓഫെടുക്കൂ..

വല്യമ്മായി said...

അയ്യോ അല്ല.ഞങ്ങള്‍ക്ക് ശനിയാണ് ഓഫ്.എല്ലാവരും മുഴുവന്‍ ദിവസവും പണിയെടുക്കുമ്പോള്‍ ഞാന്‍ മാത്രമാണ് വെള്ളി പകുതി പണിയെടുക്കുന്നത്.

ദില്‍ബാസുരന്‍ said...

കലേഷേട്ടാ,
ദ്വീപിനെ ഞാന്‍ പിന്താങ്ങുന്നു.

(ഓടോ: പണ്ടാരത്തിന്റെ പിന്‍ ഭാഗത്തിന് അപാര കനം.ആരെങ്കിലും രണ്ടാള്‍ കൂടി താങ്ങോ...)

അളിയന്‍സ് said...

എല്ലാരു കൂടി അപ്പോ അടിച്ചു പൊളിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണല്ലേ... എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
ദില്‍ബാ, വടം വലിയില്‍ ആഞ്ഞുവലിച്ചോളണേ... ഒരു കാരണവശാലും വിട്ടുകൊടുക്കരുത്.ഞങ്ങളുടെ സ്പെഷല്‍ ആശംസകള്‍.
കുപ്പി പൊട്ടിക്കുന്നുണ്ടെങ്കില്‍ ചിയേര്‍സിനു ശേഷം ഒരു ഡ്രോപ് ബാക്കിയുള്ള ബ്ലോഗേര്‍സിനു വേണ്ടി സമര്‍പ്പിക്കാന്‍ മറക്കരുത്.

വല്യമ്മായി said...

എന്തെങ്കിലും തീരുമാനമായോ.

നീയെല്ലെങ്കില്‍ ഞാന്‍ പോകില്ല എന്ന പ്രിയപ്പെട്ടവന്‍റേയും ഉമ്മച്ചിയില്ലെങ്കില്‍ ഞങ്ങളില്ല എന്ന കുട്ടികളുടേയും സ്നേഹത്തിനു മുന്നില്‍,മീറ്റ് രാവിലെ തുടങ്ങുകയാണെങ്കില്‍ ഞാന്‍ ലീവൊപ്പിച്ച് വരാന്‍ റെഡിയാണെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
(ബാച്ചിലേഴ്സ് കണ്ടു കൊതിച്ചോ,വിവാഹിതര്‍ക്ക് വീട്ടില്‍ നിന്ന് കിട്ടുന്ന സ്നേഹവും പരിഗണനയും)

അതുല്യ said...

കാനഡക്കാരന്‍ സായിപ്പ്‌ ഞാന്‍ ഹൗ ഈസ്‌ നെക്സ്റ്റ്‌ വീക്ക്‌ ഗൊീങ്ങ്‌ റ്റു ബീ.. എന്ന് മുഴുവാനുക്കും മുമ്പ്‌ ആന്‍സ്വറീ... ബീ അറ്റ്‌ ഹോം റ്റില്‍ നെക്സ്റ്റ്‌ റ്റു നെക്സ്റ്റ്‌ സാറ്റര്‍ഡേ..... കൊച്ചിയ്കു പോയാലോന്ന് വരെ ആലോചിയ്കുന്നു. മീറ്റിന്റെ മീറ്റര്‍ എവിടെയെങ്കിലും നിന്നാ എന്നേം കൂടി വിളി. ശര്‍മാജിയ്ക്‌ ഷിഫ്റ്റ്‌ സൈക്കിള്‍ തുടങ്ങും ഹോളിഡെയ്സിനു. സോ മൈനസ്‌ ശര്‍മാജി ഞാനെത്താന്‍ ശ്രമിയ്കാം.

ദ്വീപിന്റെ ഐഡിയ കണ്ടു. നല്ലത്‌ പക്ഷെ, ദുബായി, അബുദാമ്പി ഒക്കെ കുഞ്ഞു കുട്ടി പരാധീനതയായിട്ട്‌ അസംബ്ലി പോയിന്റില്‍ എത്തുമ്പോഴേയ്കും രാവിലെ പത്തെങ്കിലും ആവില്ലേ? പിന്നീട്‌ മെയിന്‍ സ്പോര്‍ട്ട്‌ അനന്തര്‍ 1 മണിക്കൂര്‍. പിന്നെ 4 മണിയ്ക്‌ പുറപ്പടേണ്ട്‌ വരില്ലേ തിരിച്ച്‌ മെയിന്‍ ലാഡില്‍ 7 നെങ്കിലും കൂടണയാന്‍?

ഞങ്ങള്‍ 6 മാസം മുമ്പ്‌ എക്സ്‌ ഡിഫെന്‍സ്‌ മെമ്പേഴ്സ്‌ ഉമ്മെല്‍ക്കുവിനിലെ ഫാള്‍ക്കണ്‍ റിസോര്‍ട്ടില്‍ കൂടിയിരുന്നു. ഓണ്‍ലി കാറ്ററിങ്ങ്‌/ബിയറടി എന്നിവയ്ക്‌ മാത്രമേ പൈസ വേണ്ടു. ബീച്ചില്‍ ആര്‍മാദിയ്കാം, (കുടിച്ചിട്ട്‌ വെള്ളത്തില്‍ ആരെങ്കിലും ഇറങ്ങിയാ ചുട്ട പെട എന്റെ വകയുണ്ടാവും. ഞാനാ സീനയര്‍ കൂട്ടത്തില്‍ ഇപ്പോ, ഉറുമാന്‍ നോട്ട്‌ ദ പോയിന്റ്‌) കുട്ടികള്‍ക്ക്‌ കൂടാരത്തില്‍ കളികളാവാം. പുല്‍തകിടില്‍ ഉറങ്ങണ്ടവര്‍ക്ക്‌ ഉറങ്ങാം. സ്പേയ്സ്‌ കണ്‍സ്റ്റ്രേയ്ന്റ്‌ തീരെ ഇല്ലാത്ത ഒരു സ്ഥലം എന്ന് ഞങ്ങള്‍ക്ക്‌ തോന്നിയിരുന്നു. പക്ഷെ ബുക്ക്‌ ചെയ്യണം.

ഇടിവാള്‍ said...

ഹേയ്, ഞാനും കുറുവുമൊന്നും ബിയറടിച്ച് വെള്ളത്തീലെങ്ങില്ല, നല്ല അസ്സലു പൊന്നുംകൂട്ട്യോളല്ല്ല്ലേ ?

വരുന്നതു നല്ല വെള്ളത്തിലായിരിക്കും എന്നു മാത്രം..

പിന്നെ ഉമ്മല്‍ കോയിന്‍ ! ഹോ, ബെസ്റ്റ് സ്തലം ! ആ പേരുകേട്ടാ മ്മക്കൊക്കെ എനര്‍ജി കൂടും !

കേട്ടിട്ടില്ലേ: ഒരു ഉമ്മല്‍ ക്കോയിന്‍ വീരഗാധ ഡയലോഗ് ?

“പാട്ട പൊട്ടിച്ച് ഏതു റോട്ടിലിരുന്നും മോന്താവുന്ന ഉമ്മല്‍ കോയിന്‍..” “ചീപ്പ് റേറ്റിനു ഏതു ചാപ്പിനും ഈസിയായി ചോപ്പാവന്‍ പറ്റിയ സ്ഥലം ഉമ്മല്‍ കോയിന്‍”... അങ്ങനെ പാണന്മാര്‍ പലതും പാടി നടക്കുന്നുണ്ട് മക്കളേ ഉമ്മല്‍ കോയിനെ പറ്റി.. ഉമ്മല്‍കോയിനേക്കാള്‍ നല്ല സ്ഥലമില്ല ഈ ലോകത്തില്‍ ബാക്കി..

മക്കളേ.. അതുകൊണ്ട്, മ്മക്ക് അവടെ പോവാം

ഇടങ്ങള്‍|idangal said...

എവിടെയാണെങ്കിലും എന്നെയും അറിയിക്കുക,
ഞാന്‍ ഫുജൈറയിലാണ്,

മൊബൈല്‍. 050 3928508
gtalk id. abdusownഅറ്റ്gmail.com
നന്ദി.

-അബ്ദു-

സുഗതരാജ് പലേരി said...

മീറ്റിന് എന്‍റെ എല്ലാ ഭാവുകങ്ങളും നേരുന്നു.

K M F said...

എന്‍റെ ആശംസകള്‍