Monday, November 13, 2006

മീറ്റു പടങ്ങള്‍ : 2

ബാരക്കുട - ഒരു ദൃശ്യം.ഞാന്‍ തിരിച്ചു ചെന്നിട്ടു വേണം കുവൈറ്റില്‍ ഇതു പോലൊന്നു സംഘടിപ്പിക്കാന്‍.
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം.ഗന്ധര്‍വന്‍.അനിലേട്ടാ,ഛയാഗ്രഹണ യന്ത്രം നിലത്തിനു തിരശ്ചീനമായി പിടിക്കു.


എല്ലാവര്‍ക്കും സ്നേഹം വിതറിക്കൊടുത്ത് ക്ഷീണിച്ചു ഞാന്‍ - തറവാടിയുടെയും വല്യമമായിയുടേയും മകന്‍കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി കുറുമാന്‍ പണ്ടൊരു ചെണ്ട.
ശബ്ദ തരംഗങ്ങളേറ്റു ക്യാമറയുടെ കണ്ണു കൂടി മഞ്ഞളിച്ച ഒരു നിമിഷം.

16 comments:

മുസാഫിര്‍ said...

കുറച്ചു കൂടി പടങ്ങള്‍ ..

അതുല്യ said...

മുസാഫിറെ... വിശ്വം പറഞ്ഞ സംഘടിപ്പിയ്കല്‍ എന്നെ പോലെത്തെ വല്ലവരുടേയും
കാര്യമാണോ?

എന്നാലും ഗന്ധര്‍വന്റെ നെറ്റീലെ റിഫ്ലക്ഷന്‍ ...

സു | Su said...

മുസാഫിര്‍, ചിത്രങ്ങള്‍ നന്നായിരിക്കുന്നു. കുറുമാന്റെ ഫോട്ടോയ്ക്ക് എന്തുപറ്റി? :)

അതുല്യ said...

അത്‌ സൂവേ... ആരേലും അടുത്ത്‌ നിന്ന് തീപ്പട്ടി ഒരച്ചതാവും. അത്രയ്ക്‌ സ്പോര്‍ട്ട്മാന്‍ "സ്പിരിട്ടില്ല്യായിരുന്നോ"?

മുസാഫിര്‍ said...

അതുല്യാജി,

ആപ്പീസിലിരുന്നു എന്നെ ചിരിപ്പിക്കല്ലേ,അരി പ്രശ്നമാണെ !.

വരിക്കീടയില്‍ അങ്ങിനെ വായിക്കണ്ട.മിറ്റ് സംഘടിപ്പിക്കുന്ന കാര്യമാണു ഞാന്‍ പറഞ്ഞതു.

ഏറനാടന്‍ said...

ഇത്രേം ദ്രുതഗതിയില്‍ കൊട്ടോ? ചെണ്ടമേളയാശാന്മാരെയെല്ലാം പമ്പ കടത്തിയല്ലോ..

സു | Su said...

അല്ലെങ്കിലും വിശ്വത്തിന് അത്രേം ധൈര്യം ഉണ്ടാകില്ല .; )

അതുല്യ said...

മുസാഫിറേ, സത്യായിട്ടും അടിക്കുറിപ്പ്‌ കണ്ടിട്ട്‌ (മേല്‍ക്കുറിപ്പ്‌) കണ്ടിട്ട്‌ ഞാനും ചിരിച്ചു. അതോണ്ടാ അത്‌ പങ്ക്‌ വയ്കാംന്ന് കരുതിയത്‌.
ഇനി ആവര്‍ത്തിയ്കില്ല്യ. ഉറപ്പ്‌.

Ragesh said...

ഇത്രേം ദ്രുതഗതിയില്‍ കൊട്ടോ? ചെണ്ടമേളയാശാന്മാരെയെല്ലാം പമ്പ കടത്തിയല്ലോ..
ഏറനാടാ - പിന്നല്ലാതെ.

ഷഡ്കാലഗോവിന്ദമാരാര്‍ എന്നു കേട്ടിട്ടില്ലേ? സാധാരണ മാരാന്മാരും കൊട്ടുകാരും, നാലാം കാലം കൊട്ടി തകര്‍ത്ത് അഞ്ചാം കാലവും കൊട്ടി തകര്‍ക്കാന്‍ പരിശ്രമിക്കും, പക്ഷെ ആറാം കാലത്തില്‍ കൊട്ടനായി ആരുമില്ല.

ഇതിപ്പോ ഞാന്‍ ഷഡ്കാലഗോഗിന്ദമാരാരേം കടത്തി വെട്ടി, ഏഴും, എട്ടും കൊട്ടി പൊട്ടി നില്‍ക്കുകയായിരുന്നു, അപ്പോഴല്ലേ മുസാഫിര്‍ ഭായ് ക്യാമറ ഞെക്കിയത്. പറന്നു പൊങ്ങുന്ന ചെണ്ടക്കോലിന്റെ ഇടയിലൂടെ പ്രകാശത്തിനു എന്റെ അരികിലേക്ക് വരാന്‍ കഴിയാഞ്ഞതാ കാരണം:)

മുസാഫിര്‍ said...

ഷഡ്കാലഗോഗിന്ദമാരാര്‍ക്കു ചേണ്ട് കൊട്ടായിരുന്നെന്നൊ?
ദൈവമേ !
സു.
അതു കലക്കി.

അതുല്യാജി,

കുഴപ്പമില്ല,ബോസ്സ് ദുബയില്‍ ഒരു മീറ്റിങ്ങില്‍ ആണ്.

തഥാഗതന്‍ said...

പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന സിനിമയില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കുറിച്ച്‌ പറഞ്ഞ്‌ കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ ശങ്കരാടി " തമ്പ്രാന്‍ നേരത്തെ ഒരു വൈദ്യരെ കുറിച്ച്‌ പറഞ്ഞില്ലേ" എന്ന് ചോദിച്ച പോലെ ആയല്ലൊ കുറുമാനെ..

എട്ട്‌ കാലങ്ങളില്‍ പാടാന്‍ കഴിവുള്ള ആളാണ്‌ ഷഡ്‌കാല ഗോവിന്ദമാരാര്‍.. അദ്ദേഹം തായമ്പക കൊട്ടുകരനല്ല..

മുസാഫിര്‍ said...

തഥാഗതന്‍,
കുറുമാനു അറിയാഞ്ഞിട്ടല്ല.തമാശയാണു.അതു കൊണ്ടാണു ഞാന്‍ അതു ക്വോട്ടു ചെയ്തത്.

കുറുമാന്‍ said...

തഥാഗതന്‍ ഷഡ്കാല ഗോവിന്ദമാരേരെ കുറിച്ചു പറഞതില്‍ സന്തോഷം.

അദ്ദേഹം തായമ്പക വാ‍യനക്കാരനല്ല എന്നെനിക്കറിയാം. പക്ക്ഷെ അദ്ദേഹം അനവധി തവണ, പല പല ക്ഷേത്രങ്ങളില്‍ ഇടക്ക കൊട്ടി പാടിയിട്ടുണ്ടെന്നാണ് കേട്ടീരിക്കുന്നത്.

കൂടാതെ ആറേ ആറു കാലങ്ങളില്‍ ആണ് അദ്ദേഹം സംഗീതം ആലപിച്ചിരുന്നത്. ആറാം കാലത്തില്‍ പാടുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമോ, സാധാരണ സംഗീതഞ്ജര്‍ക്ക്ക്ക് പറന്ന്ഞിട്ടുള്ള കാര്യമോ അല്ലായിരുന്നു.അദ്ദേഹം ആറാം കാലത്തില്‍ പാടുന്നതു കേട്ടിട്ട് ത്യാഗരാജ സ്വാമികള്‍ വരെ അത്ഭുതപെട്ടിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട്.

ആദി ആദി വിളംഭിദ കാലം
ആദി വിളംഭിദ കാലം
വിളാംഭിദ കാലം
മധ്യമ കാല്ലം
ദ്രുത കാaലം
ആദി ദ്രുത കാലം

ഈ ആറു കാലങ്ങളിലാണ്‍ അദ്ദേഹ പാടിയിരുന്നത്. കൂടാതെ പാടുന്നതിനൊപ്പ്പ്പം തന്ന്നെ വലം കയ്യാല്‍ തംബുരു മീട്ടുകയും, ഇടം കയ്യാല്‍ ഗഞ്ചിറ വായിക്കുകയും അദ്ദേഹം ചെയ്തിരുന്നു.

കാര്യമായുള്ള അറിവില്ല. കേട്ടിട്ടുള്ളത്, വായിച്ചോര്‍മ്മയില്‍ നില്‍ക്കൂന്നതാണെ. തെറ്റുകള്‍ല്‍ തിരുത്തുക

തഥാഗതന്‍ said...

കുറുമാനെ..

നിങ്ങള്‍ക്ക്‌ തെറ്റ്‌ പറ്റിയതാണ്‌ എന്ന അര്‍ത്ഥത്തില്‍ പറഞ്ഞതല്ല.. തമാശയ്ക്ക്‌ അല്‍പം എരിവുകൂട്ടാന്‍ പറഞ്ഞതാണേ..

ഇക്കാര്യം അത്യാവശ്യം വയിക്കുന്ന ആര്‍ക്കും അറിയാവുന്നതാണെന്ന് എനിക്ക്‌ അറിയരുതോ?

പക്ഷെ കുറുമാന്‍ജി സംഗതിയെ കുറിച്ച്‌ ആഴത്തില്‍ അറിവുള്ള ആളാനെന്ന് ഇപ്പോള്‍ മനസ്സിലായി

പ്രണാമം ..

indiaheritage said...

അത്യതി വിളംബിതം
അതിവിളംബിതം
വിളംബിതം
മധ്യം
ദ്രുതം
അതിദ്രുതം എന്നിങ്ങനെയല്ലെ- അക്ഷരങ്ങള്‍ അറിഞ്ഞു കൊണ്ട്‌ കളിയാക്കാന്‍ തെറ്റിച്ചതാണോ?

ഡാലി said...

കൂറുജേയ്, അപ്പോ കൊറെ ഇടയ്ക്ക കളകഷന്‍ കയ്യില് കാണൂലൊ! പറ്റൂന്നച്ചാ ഒന്ന് ഷെയര്‍ ചെയ്തൂടെ.
ഒന്നാം കാലത്തില് തൊടങ്ങി എട്ടാം കാലത്തിലു കൊട്ട്യ ആ കൊട്ടിന്റെ ഒരു വീഡിയോ പോലും ആരും ഇട്ടില്ലല്ലോ മാഷേ? അപ്പോ അതൊരു നാനോ പള്‍സ് വൈബ്രേഷന്‍ ആയിരുന്നു. വെറുതെയല്ല ആ പടം ഇങ്ങനെ ആയത്. ആ ക്യാമറയ്ക്ക് നാനോ താങ്ങണ കപ്പാകിറ്റി കാണാന്‍ വഴിയില്ല!