ഇത്തവണത്തെ ബ്ലോഗ് മീറ്റിനുമുന്‍പെങ്കിലും ഒരു പുട്ടുകുറ്റി സെറ്റപ്പുള്ള കാമറ വാങ്ങണമെന്നും അതിന്റെ സുനാല്‍ഫി പഠിക്കാന്‍ ഏതെങ്കിലുമൊരു ബ്ലോഗ് ഫോട്ടോ ജീനിയസിന്റെ മടയില്‍ ചെന്ന് അടയിരിക്കണമെന്നും കരുതിയെങ്കിലും ആ ആഗ്രഹത്തിന്റെ കടക്കല്‍ ആഞ്ഞുവെട്ടിയ റിസഷനുമുന്നില്‍ ഒരു പിടി മണ്ണുവാരിയിട്ട് ഞാനും മീറ്റാന്‍ പോയി.
എന്റെ കയ്യിലെ പാവം മൊബൈല്‍ കാമറ ലവന്മാരെയെല്ലാം അസൂയയോടെ നോക്കി.

സംഭവമൊക്കെ ബഹുജോറായിക്കഴിഞ്ഞ് ബാക്കിയായ ബിരിയാണിപ്പാക്കറ്റൊക്കെ തപ്പുന്നതിന്റെയിടയില്‍ മീറ്റിന്റെ സംഘാടകര്‍ ഒളിച്ചുമീറ്റുന്നതുകണ്ടു.
ഇതും

പിന്നെ ഇതും..

സ്റ്റില്‍ കാമറായായതുകൊണ്ട് ഇവര്‍ അടക്കം പറയുന്നത് മനസ്സിലേ പതിഞ്ഞിട്ടുള്ളൂ.
എന്നാലും അതെന്തായിരുന്നിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ..അല്ലേ?!
:)