Saturday, December 19, 2009

യു എ ഇ ബൂലോഗ സംഗമം 2009 - റിപ്പോര്‍ട്ടും പടങ്ങളും

ഡിസംബര്‍ 18 ന്റെ പ്രഭാതം ഏവരും പ്രതീക്ഷിച്ചതു പോലെ കിഴക്കു സൂര്യനുദിച്ചു, ആരംഭിച്ചു. കാലത്ത് 9.30ന് എല്ലാവരിലും മുന്നെ മീറ്റിനെത്തി എല്ലാവരേയും വരവേല്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും... ഈ ദുബായിലൊക്കെ സമയം എത്ര വേഗമാണ് ഓടിപ്പോകുന്നത്. എന്തായാലും നമ്മുടെ മീറ്റിലെ കാരണവരായ രാമേട്ടനേയും (ഗന്ധര്‍വ്വന്‍) കൂട്ടി ഒരു പത്ത് - പത്തേകാലോടെ സഫാപാര്‍ക്കിലെത്തി. ആ സമയം കൊണ്ട് തന്നെ പാര്‍ക്കില്‍ ബൂലോഗരുടെ ഒരു ചെറിയ കൂട്ടം എത്തിച്ചേര്‍ന്നിരുന്നു.





(photo : shamsudheen)





ഒരു പായയും കക്ഷത്തിലൊതുക്കി ടിക്കറ്റ് ക്യൂവില്‍ നിന്നിരുന്ന ബിനോയിയെ ആണ് ആദ്യംകണ്ടത്. സുല്ലല്ലേ എന്നു പരിചയപ്പെടുന്നതിനിടയില്‍ സ്വയം “അഭയാര്‍ത്ഥി” എന്നു വിശേഷിപ്പിക്കുകയും (പായ കക്ഷത്തിലുണ്ട്) ചെയ്തു. ഇത് കേട്ട് എന്റെ കൂടെയുണ്ടായിരുന്ന ഒറിജിനല്‍ അഭയാര്‍ത്ഥിയുടെ (ഗന്ധര്‍വ്വന്‍) മുഖത്ത് പുഞ്ചിരി... “യിവനാരെടാ” എന്ന ഒരു ലുക്കും.

മീറ്റ് മരച്ചുവട്ടിലെത്തിയപ്പോള്‍ ഉഷേച്ചി, സിദ്ധാര്‍ത്ഥന്‍, പകലന്‍, വാഴക്കോടന്‍, കുറുമാന്‍, പ്രിയ, കൈപ്പള്ളി തുടങ്ങി അറിയുന്നവരും അറിയാത്തവരുമായി ഒരു മുപ്പതോളം പേര്‍ സന്നിഹിതരായിരുന്നു. പിന്നെ പരിചയം പുതുക്കുന്ന തിരക്കായിരുന്നു. പുതിയ ബൂലൊഗരെ ആരെന്നു തിരിച്ചറിയാതെ തന്നെ കൈകൊടുത്ത് ചിരിച്ച് തിരിയേണ്ടി വന്നു. സോറീട്ടാ.. ഒന്നും വേണമെന്നു വച്ചിട്ടല്ല.

അതിനു ശേഷം എല്ലാവരും സ്വയം പരിചയപ്പെടുത്തി. വളരെ സിമ്പിള്‍ ആയി സ്വന്തം പേരും ബൂലോഗ നാമവും സ്ഥലവും പറഞ്ഞ് പരിചയപ്പെടുത്തി. ലഡുക്കുട്ടന്റെ പേര് കേട്ടപ്പോല്‍ വാഴക്കോടന്‍ ജൂനിയറിന്റെ “കണ്ടാലും അതു പോലെ” എന്ന കമെന്റ് എല്ലാവരിലും ചിരിയുണര്‍ത്തി. ആ കമെന്റിനു ശേഷം പിന്നെ പരിചയപ്പെടുത്തുന്നവര്‍ പെട്ടു പോകുന്ന അവസ്ഥയായിരുന്നു. പുതിയ ബ്ലോഗേര്‍സിനെ റാഗിംങ് ചെയ്യെരുതെന്ന അനൌണ്‍സ്മെന്റ് വരെ ചെയ്യേണ്ടിവന്നു. അതോടെ മീറ്റ് യഥാര്‍ത്തത്തില്‍ ഒരു സൌഹൃദക്കൂട്ടമായി മാറുകയായിരുന്നു.

ഇത്തിരിവെട്ടം (റഷീദ് ചാലില്‍) എഴുതിയ “സാര്‍ത്ഥവാഹക സംഘം” എന്ന കൃതിയുടെ പ്രകാശനമായിരുന്നു അടുത്ത ചടങ്ങ്. ആദ്യക്ഷം വഹിച്ച രാമേട്ടന്‍ ഈ കാലഘട്ടത്തില്‍ ഇത്തരം ഒരു കൃതിയുടെ ആവശ്യവും അതെഴുതിയ രീതിയെപറ്റിയും സംസാരിച്ചു. തുടര്‍ന്ന് സിദ്ധാര്‍ത്ഥന്‍ പുസ്തകം വിശാലമനസ്കനു നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. ചന്ദ്രകാന്തം പുസ്തക പരിചയം നല്‍കി. കാട്ടിപ്പരുത്തി, കുറുമാന്‍, കൈതമുള്ള്,കിലുക്കാം‌പെട്ടി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.




അതേ തുടര്‍ന്ന് വിശാലമനസ്കന്‍ റീലോഡഡ് - കൊടകരപുരാണത്തിന്റെ രണ്ടാം പതിപ്പ് രാമേട്ടന്‍ ഉഷേച്ചിക്ക് നല്‍കികൊണ്ട് റീ-പ്രകാശനം ചെയ്തു.









അതുല്യാമ്മക്കു പിന്നാലെ ഇപ്പൊള്‍ ഉഷേച്ചിയും. കുട്ടികള്‍ക്കിടയില്‍ കുട്ടിയായി ഓടി നടന്നിരുന്ന കിലുക്കാം പെട്ടി ഉഷേച്ചി യു ഏ ഈ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്നു. ഉഷേച്ചിക്ക് കൈതമുള്ള് ബൂലോഗം വക ഉപഹാരം നല്‍കി, “നാട്ടിലേക്ക് പോകുകയല്ലേ... ഈ ഉപകാരം ഒരിക്കലും മറക്കില്ലെന്ന്“ കൂടി നിന്നവര്‍ പിറുപിറുക്കുന്നതിനിടയില്‍.




ഭക്ഷണശേഷം കൈപ്പള്ളിയും പ്രിയയും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ആ ഡാം പൊട്ടിയാലുണ്ടാവാവുന്ന ഭീകരാവസ്ഥയെകുറിച്ചും സംസാരിച്ചു. ബൂലോഗര്‍ക്ക് ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയും എന്നതിനെ പറ്റി ചര്‍ച്ചക്ക് വേണ്ടി എല്ലാവരും http://rebuilddam.blogspot.com/ ഇവിടെ അംഗങ്ങളാവുവാന്‍ താല്പര്യപ്പെടുന്നു.

വാഴക്കോടന്‍ ഗെയിംസ് ആയിരുന്നു അടുത്ത ഇനം. പൊട്ടിച്ചിരികള്‍ക്കിടയിലൂടെ ഒരു മീറ്റ് കൂടി സന്തോഷമായി തീര്‍ന്നു.

മീറ്റിനു വന്നവര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും വരാമെന്നു പറഞ്ഞ് മറ്റു വിഷമങ്ങള്‍ മൂലം വരാതിരുന്നവര്‍ക്കും ഇനി അടുത്ത വര്‍ഷവും കൂടാം എന്ന ആശയോടെ നന്ദി. നംസ്കാരം.

കുറച്ചു ചിത്രങ്ങള്‍ ഇവിടെ :




























































































photo : pullippuli














































































































































































































































25 comments:

സുല്‍ |Sul said...

"യു എ ഇ ബൂലോഗ സംഗമം 2009 - റിപ്പോര്‍ട്ടും പടങ്ങളും"

ഞാന്‍ എവിടെയെങ്കിലും പടമായിട്ടുണ്ടെങ്കില്‍ ലിങ്ക് അയച്ചു തരിക :)

-sul

Kaippally said...

ഗൊള്ളാം

കാട്ടിപ്പരുത്തി said...

അപ്പൊ നീയും സുല്ലി-

sHihab mOgraL said...

പടമായാല്‍ പിന്നെ നട്‌ന്ന പരിപാടിയല്ലേ നോക്കാ.. ലിങ്ക് അയച്ച് തര്വേ,,

ഭായി said...

നന്നായിട്ടുണ്ട്! :-)

സുല്‍ |Sul said...

pinnem update cheythu...

Appu Adyakshari said...

എന്നെ ഓർക്കാഞ്ഞ ദുഷ്ടാ, ഞാനൊന്നു തീരിച്ചെത്തിക്കോട്ടെ, ഒറ്റയ്ക്കു സഫാ പാർക്കിൽ മീറ്റുന്നുണ്ട്.

മുസ്തഫ|musthapha said...

ഇതാരാ സുല്ലേ, ഈ മുകളിൽ കമന്റിട്ടിരിക്കുന്ന വ്യക്തി? എന്താ അദ്ദേഹത്തിന്റെ പ്രശ്നം :)

Appu Adyakshari said...

അതൊരു എക്സ്-ബ്ലോഗറാണ് അഗ്രജാ... (നിങ്ങളെപ്പോലെ)

വാഴക്കോടന്‍ ‍// vazhakodan said...

അത്തിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ്, എന്ന് പറഞ്ഞ പോലായി അപ്പു വിന്റെ കാര്യം ! പാവം ! അടുത്ത മീറ്റില്‍ സങ്കടം തീര്‍ക്കാം !
കൊള്ളാം! കൂടുതല്‍ ചിത്രങ്ങള്‍ ക്കായി നീങ്ങട്ടെ :)

Ranjith chemmad / ചെമ്മാടൻ said...

സുല്ലേ നല്ല പോട്ടങ്ങള്‍ക്കും കുറിപ്പിനും നണ്ട്രി.......

ഖാന്‍പോത്തന്‍കോട്‌ said...

എന്റെ പോസ്റ്റില്‍ ഞാന്‍ സുല്ലി-ട്ടില്ല...!! അതുകൊണ്ടാകും സുല്ല് എന്നെ ഇവിടുന്ന് ഒഴിവാക്കിയത്..!!

സുല്‍ |Sul said...

ഖാന്‍... താങ്കളുടെ പടം ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ട്.

അനില്‍ശ്രീ... said...

അങ്ങനെ ഒരു മീറ്റും കൂടി കഴിഞ്ഞു.. ഇനി എന്നാണ് ?.. അതു കൂടി പറഞ്ഞിട്ടു പോ...

kichu / കിച്ചു said...

സുല്ലേ ഗോള്ളാം ഗൊള്ളാം :)

വശംവദൻ said...

:)

നന്നായിട്ടുണ്ട്.

SUNIL V S സുനിൽ വി എസ്‌ said...

സുല്ലേ കലക്കി...ഉള്ളതു നന്നായി..
ഇനി വല്ലോം ബാക്കിയുണ്ടോ..?
ഉണ്ടെങ്കിൽ അതും കൂടി പൂശിയേരേ..

ബിനോയ്//HariNav said...

സുല്ലേ എന്തോ ഒരു കുറവുണ്ടല്ലോ എന്നുകരുതി താഴേക്ക് ഉരുട്ടി നോക്കി പിന്നെ മേലോട്ട് നിരക്കി നോക്കി, അടച്ച് തുറന്ന് നോക്കി എന്നിട്ടും കണ്ടില്ല. എനിക്കറിയാം എന്‍റെ ഫോട്ടോ അപ്ലക്കും ഉമ്മറത്ത് ചില്ലിട്ട് വച്ചതോണ്ടല്ലേ ഇവടെ ഇടാമ്പറ്റാത്തേ.
പോസ്റ്റ് കലക്കീട്ടാ :)

സുല്‍ |Sul said...

ബിനോയിയുടെ പടം എങ്ങനെയോ മിസ്സ് ആയതാണ്. അതു ചേര്‍ത്ത് ഉടനെ അപ്ഡേറ്റ് ചെയ്യാം. ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.

-സുല്‍

Kaithamullu said...

അപ്പു(അപ്പി അല്ല)ഇട്ടതല്ല, സുല്ലിട്ടതാണെന്ന് തോന്നില്യാ ട്ടോ!

-ഇനി മുഖം കണ്ടാ ഓര്‍മ്മയില്‍ പേര്‍ പരതേണ്ടാ (പരേത അല്ല)ല്ലോ!

ആഗ്നേയ said...

ദുഷ്ടന്മാരും ദുഷ്ടകളും..:(എനിക്കു വല്യ ഇഷ്ടൊന്നും ആയില്ലാ..നിങ്ങൾക്കൊന്നും വേറെപണീല്ലേ?
ഉഷേച്ചിക്കും,ഇത്തിരിക്കും ,വിശാൽജിക്കും ആശംസകൾ!

മാണിക്യം said...

ഓ ! ഇതു വല്ലൊം ഒരു മീറ്റാണോ?
സുല്ലേ പടം എന്റെ കയ്യില്‍ ഉണ്ട് ....:)

ഏറനാടന്‍ said...

വിശാലൻ ജിമ്മിനു പോണത് നിറുത്തീട്ട് ഇപ്പോൾ ഗുസ്തിക്ക് പോക്കു തുടങ്ങിയോ? നല്ല പോസ്!
ബാക്കിയുള്ളവരും പടമായപ്പോള് ഉഷാറായിട്ടുണ്ട്.
എന്റെ അപ്പുറത്തെ ബെഡ്ഡില് കിടക്കുന്ന സഹവാസിക്ക് ഇത്രേം ഗ്ലാമറ് കൊടുത്ത ട്രിക്ക് എന്താണ് സുല്ലേ????????

ഹിഹി സുല്ലേ ആ ക്യാമറ വാടകക്ക് കൊടുക്കുമോ??

paarppidam said...

ഓഫീസ്‌ തിരക്കുകൾ മൂലം വരാൻ പറ്റിയതില്ല എന്നതിലെ വിഷമം പറയേണ്ടതില്ലല്ലോ? മീറ്റ്‌ മിസ്സായതിന്റെ വിഷമം മൂലം ഇരിക്കുമ്പോളാ ഈ പടംകാട്ടി കൊതിപ്പിക്കുന്നേ...



വേണ്ടാഗട്യേ മൊടകാണിക്കണ്ടാ ട്ടാ..വിശാലൻ

ജനിച്ചപ്പോൾ തുറന്ന വായ ഇപ്പോളും അടക്കാതെ കുറുമാൻ....
ഉം കൈതമുള്ളിന്റെ ഒരു ചിരി, അവിടെ എന്താ ഉണ്ണിത്താൻ ഇരിക്കുന്നുണ്ടോ?

റാഡിക്കലായി പറഞ്ഞാൽ..എന്നാണോ കാട്ടിപ്പരത്തി പറയുന്നേ?

ഔസേപ്പേട്ടൻ ഓസിയാർ കണ്ടാലുള്ള മുഖഭാവം ആണ്‌ ജിമ്മി ചിരിക്കുന്ന പടം കണ്ടപ്പോൾ...

കിനാവന്റെ മുഖത്തെ കലാപരിപാടി അൽപം കൂടെ വ്യക്തമാകുന്ന വിധം എടുക്കാമായിരുന്നു.

ഹലോ സി.എമ്മ്മ് അല്ലേ...ഇതു ഹരിയണ്ണനാ...

മോന്റെ കൂടി ചിരി അച്ചൻ ചിരിക്കുന്നു...അനിൽശ്രീ

അല്ലാ അഗ്രജൻ അങ്കമാലീലെ അമ്മാവന്റെ വീട്ടിൽ നിന്നും വന്നോ?

സുല്ലേ താങ്കൾ കൂടോത്രം ചെയ്തിട്ടാ എനിക്കു വരാൻ പറ്റാഞ്ഞതെന്നാ മോഹനേട്ടൻ പങ്കുപ്പണിക്കർട്ടെ അവിടെ പോയപ്പോൾ പറഞ്ഞേ..നിനക്ക്‌ ഞാൻ പണി വേറേ തരുവേ....

ഖാന്‍പോത്തന്‍കോട്‌ said...

UAE ബ്ലോഗ് മീറ്റ് അക്രമങ്ങള്‍ ഇവിടെ കാണുക.