Sunday, October 22, 2006

ബാരക്കുട എങ്കില്‍ ബാരക്കുട!

ദില്‍ബാനന്ദന്‍/അനിലേട്ടന്‍/രാജ് പ്രൊപ്പോസ് ചെയ്തതുപോലെ “കലേഷാശ്രമമായ“ ബാരക്കുടയില്‍ വച്ച് തന്നെ ആകട്ടെ അടുത്ത ബൂലോഗ സംഗമം!

ബാരക്കുടയെക്കുറിച്ച് അറിയാത്തവര്‍ക്കു വേണ്ടി: ബാരക്കുട റിസോര്‍ട്ട് ഇമറാത്തില്‍ ഉം അല്‍ കുവൈന്‍ എന്ന എമിരേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ദുബൈ-ഷാര്‍ജ്ജ-അജ്‌മാന്‍ വഴി റാസ് അല്‍ ഖൈമയ്ക്ക് പോകുന്ന ഹൈവേ ആയ അല്‍ ഇത്തിഹാദ് റോഡില് ഉം അല്‍ കുവൈന്‍ മെയിന്‍ റൌണ്ട് എബൌട്ട് (ഗാവാ ചൌക്ക്) കഴിഞ്ഞ് നേരെ റാസ് അല്‍ ഖൈമയ്ക്ക് പോകുമ്പോള്‍ ഡ്രീംലാന്റ് അക്വാ പാര്‍ക്കിന്റെയും ഉം അല്‍ കുവൈന്‍ ഫ്ലൈയിംഗ് ക്ലബ്ബിന്റെയും മധ്യേയാണ് ബാരക്കുട ബീച്ച് റിസോര്‍ട്ട്.

ബാരക്കുടയുടെ ഗൂഗിള്‍ ഏര്‍ത്ത് പടം ദാ ഇവിടെയുണ്ട്.

ഉം അല്‍ കുവൈനിനെക്കുറിച്ച് കൂടുതല്‍ ദാ ഇവിടെയും ഇവിടെയും.

ബീച്ച് റിസോര്‍ട്ട് എന്നു പറഞ്ഞ് ജുമൈറയിലെ പോലെ ഒരു ബീച്ചും പ്രതീക്ഷിച്ച് ആരും ഇങ്ങോട്ട് വരണ്ട. ബീച്ചില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് -മണ്ണിട്ട് നികത്തി ഉണ്ടാക്കിയ ഒരു ആര്‍ട്ടിഫിഷ്യല്‍ ബീച്ച് - 72000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. ഒരു ബാക്ക് വാട്ടര്‍ ലഗൂണിന്റെ കരയ്ക്കാണ് ബാരക്കുട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് കടലില്‍ ഇറങ്ങല്‍ നടക്കില്ല.

ബാരക്കുടയെന്ന് കേട്ടാല്‍ പെണ്ണുങ്ങള്‍ക്ക് വരാന്‍ പ്രശ്നമുണ്ടോ എന്നൊക്കെ ആളുകള്‍ ചോദിക്കും - ഈ ചോദിക്കുന്ന ആളുകള്‍ ബാരക്കുടയില്‍ വന്നിട്ടുണ്ടാകില്ല. അല്ലേല്‍ ബാരക്കുടയിലെ കള്ള് ഷോപ്പില്‍ വന്ന് കള്ളും മേടിച്ച് പോയിട്ടുണ്ടാകും.അല്ലേല്‍ ബാരക്കുടയെക്കുറിച്ച് പറഞ്ഞ് കേട്ടുള്ള അറിവേ ഉണ്ടാകൂ. ബാരക്കുടയുടെ ഹോട്ടല്‍ ഡിവിഷനെക്കുറിച്ച് യാതൊന്നും അറിയാതെയാണവര്‍ ആ ചോദ്യം ചോദിക്കുന്നത്. ഇവിടെ ഓപ്പണെയര്‍ ബാറൊന്നും അല്ല. കള്ള് മേടിക്കാന്‍ വരുന്നവര്‍ കള്ളും മേടിച്ചോണ്ട് അവരുടെ വഴിക്ക് പോകും. ലിക്കര്‍ ഷോപ്പ് ബാരക്കുടയുടെ ഒരറ്റത്താണ്. യാതൊരു ശല്യവും ഇല്ല. ബാരക്കുടയുടെ ലിക്കര്‍ റീറ്റെയില്‍ ഔട്ട്‌ലെറ്റിന്റെ വളരെ വിശാലമായ ക്യാമ്പസില്‍ 52 വിവിധതരം മുറികളും വില്ലകളും ഉള്ള പ്രൊഫഷണലായി നടത്തപ്പെടുന്ന ഒരു റിസോര്‍ട്ട് ഉണ്ട്, അതിന്റെ കൂടെ ഒരു മള്‍ട്ടി-ക്യുസീന്‍ റെസ്റ്റോറന്റും 2-3 ഔട്ട്‌ലെറ്റുകളും ഉണ്ട്. ബാച്ചിലേഴ്‌സിന് വീക്കെന്‍ഡുകളില്‍ റൂമുകള്‍ കൊടുക്കില്ലെന്നത് റിസോര്‍ട്ടിന്റെ ഒരു പോളിസിയും കൂടെയാണ്. ഇവിടെ വല്യ പാര്‍ട്ടികളും ഗെറ്റ് റ്റുഗദറുകളും കോള്‍ഫറന്‍സുകളും പ്രൊഡക്റ്റ് പ്രസന്റേഷന്‍ ലോഞ്ചുകളും ടീംബില്‍ഡിംഗ് ഇവന്റുകളും പ്രസ്സ് കോണ്‍ഫറന്‍സുകളും മറ്റ് ഫംക്ഷനുകളും ഒക്കെ നടക്കാറുണ്ട്.

നമ്മുടെ ഗെറ്റ് റ്റുഗദര്‍ കൂടാനുദ്ദേശിക്കുന്നത് “ഒയാസിസ്“ എന്ന് പേരുള്ള ഓപ്പണെയര്‍ ഈറ്ററിയിലാ‍ണ് - ലഗൂണിന്റെ കരയിലുള്ള ഒരു പുല്‍തകിടിയാണ് “ഒയാസിസ്”. അത് മൊത്തമായി നമ്മുക്ക് വിട്ടുതരും. അതിനോടൊപ്പം ഒയാസിസ്സിനോട് ചേര്‍ന്നുള്ള ഒരു ഹാളും (ഇന്ത്യന്‍ നൈറ്റ് ക്ലബ്ബ്) നമ്മുക്കായി വിട്ടുതരും. ഹാളിന്റെ പുറകില്‍ ഒരു മുറിയുണ്ട്. അവിടെ ബാര്‍ കൌണ്ടര്‍ സെറ്റ് ചെയ്യാം. ഹാളില്‍ സൌണ്ട് സിസ്റ്റം ഉണ്ട്. സെമിനാറും, പാട്ടും, മറ്റ് കലാപരിപാടികളും ഹാളില്‍ അറേഞ്ച് ചെയ്യാം.

എഫ്&ബി മാനേജരുമായി ഞാന്‍ സംസാരിച്ചിരുന്നു. നവംബര്‍ 3 ന് വേറെ പാര്‍ട്ടികള്‍ വെന്യൂ ബുക്ക് ചെയ്തിട്ടുള്ളത് കാരണമാണ് നവംബര്‍ 10ന് ആക്കാമെന്ന് കരുതിയത്. നവംബര്‍ 10 വെള്ളിയാഴ്ച്ചയാണ്. ഹാള്‍ വൈകിട്ട് 6 മണിക്ക് തിരികെ കൊടുക്കണം. രാവിലെ തൊട്ട് വൈകിട്ട് വരെ സമയമുണ്ട്. എങ്ങനെ ഇവന്റ്സ് പ്ലാന്‍ ചെയ്യണമെന്ന് വിശദമായി ആലോചിക്കാം. വെന്യൂ ഞാന്‍ ടെന്റേറ്റീവായി ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഇന്നു തൊട്ട് ഈദിന്റെ തിരക്കാണ്. ഇന്നു തൊട്ട് ഒരാഴ്ച്ചത്തേക്ക് ഹോട്ടല്‍ ബാക്ക്‍-ടു-ബാക്ക് ഫുള്‍ ആണ്. നല്ല ബിസി! നിങ്ങളൊക്കെ അവധി അടിച്ചു പൊളിക്കുമ്പോള്‍ ഞാന്‍ ഗസ്റ്റുകളുടെ വായിന്ന് മുട്ടന്‍ തെറിയും കേട്ട് ഒന്നും തിരിച്ച് പറയാനാകാതെ തലയും കുലുക്കി ചിരിച്ചോണ്ട് നില്‍ക്കുകയായിരിക്കും!

മെന്യൂ പ്ലാനിംഗും മറ്റും 25ന് ശേഷം പോരേ? എല്ലാവരെയും നേരിട്ട് വിളിച്ച് ഇതൊക്കെ പറഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നു - പക്ഷേ, അല്പം ബിസിയായി പോയി!

എന്തൊക്കെ ഈവന്റ്സ് വേണമെന്ന് എല്ലാവരും കൂടി പ്ലാന്‍ ചെയ്യ്. വടംവലി വേണമെന്ന് വല്യമ്മായി പറഞ്ഞതോര്‍ക്കുന്നു (വടത്തിനെവിടെ പോകും?)

എല്ലാം യൂ.ഏ.ഈ ബ്ലോഗന്മാരുടെയും ബ്ലോഗിനികളുടെയും ഒരു ഗൂഗിള്‍ സ്പ്രെഡ് ഷീറ്റ് ഉണ്ടാക്കീട്ടുണ്ട്. അതില്‍ പേര് ഇല്ലാത്തവര്‍ ദയവായി അവരുടെ മൊബൈല്‍ നമ്പറും ഈ-മെയില്‍ അഡ്രസ്സും ബ്ലോഗിന്റെ പേരും കമന്റായിട്ടിട്ടാല്‍ ഞാന്‍ ആ സ്പ്രെഡ് ഷീറ്റിലോട്ട് ഇന്‍‌വിറ്റേഷന്‍ അയക്കാം.

എന്റെ മൊബൈല്‍ നമ്പര്‍ 3095694. എന്നെ ആരേലും വിളിക്കുന്നുണ്ടേല്‍ വൈകിട്ട് നാലുമണിക്ക് ശേഷം മാത്രം വിളിക്കണമെന്ന് അപേക്ഷിക്കുന്നു. (അഹങ്കാരമായിട്ട് കാണല്ലേ പ്ലീസ്. തിരക്കുകൊണ്ടാ)

ഇതിന്റെ മറുപടി കമന്റുകളായി എല്ല്ലാരുമൊന്ന് ഹാജര്‍ വച്ചാല്‍ നന്നായിരുന്നു. എത്ര പേര്‍ വരുമെന്നൊരു ഐഡിയയും വേണം. uaemeet ബ്ലോഗില്‍ അംഗത്വമില്ലാത്തവര്‍ പറഞ്ഞാല്‍ അവര്‍ക്ക് അംഗത്വം കൊടുക്കുന്നതായിരിക്കും - അത് അനിലേട്ടനും ദില്‍ബാനന്ദനും ഏല്‍ക്കണമെന്ന് ഞാനപേക്ഷിക്കുന്നു.

28 comments:

Rasheed Chalil said...

കലേഷ് ഭായ് ഞാന്‍ ഹാജര്‍ വെച്ചു.

ഇടിവാള്‍ said...

ഞാനും ഹാജര്‍..

കലേഷിന്റെ എഫര്‍ട്ട്സ് അഭിനന്ദനാര്‍ഹനീയം !

Unknown said...

കലേഷേട്ടാ,
എന്നെ ഏല്‍പ്പിച്ച ജോലികള്‍ ക്ലീന്‍ ക്ലീന്‍ ആക്കാം. അംഗത്വം വേണ്ടവര്‍ dilbaasuran@ജിമെയിലിലെയ്ക്ക് മെയില്‍ ചെയ്യുക അല്ലെങ്കില്‍ ഇവിടെ കമന്റ് ഇടുക.

(ഓടോ: ഭയങ്കര അഹങ്കാരം തന്നെ. ഹൊ! മനുഷ്യന്മാരായാല്‍ ഇത്രേം പാടില്ല)

ദേവന്‍ said...

ഞാന്‍ എപ്പഴേ ഹാജരു വിളിച്ചിരിക്കണ്‌ .ഉമ്മല്‍ കുവൈനില്‍ ആകെ അറിയാവുന്നത്‌ വാട്ടര്‍ തീം പാര്‍ക്കും ബാരക്കൂടയുമാണ്‌ വഴി ആരും പറഞ്ഞു തരണ്ടാ. പക്ഷേ അതറിയാത്തവര്‍ക്ക്‌ ആ റോഡുമാപ്പ്‌ ഒന്നിട്ടേക്കണേ ഭായി.

വടം കിട്ടാനില്ല വട മതിയെങ്കില്‍ ഇവിടെ ശരവണ ഭവനീന്നോ വുഡ്‌ലാന്‍സീന്നോ ഞാന്‍ വാങ്ങിക്കോണ്ടു വരാം. അതല്ല വടം വലിക്കു പകരം ഗരുഡന്‍ തൂക്കം മതിയെങ്കില്‍ ദേ ഇപ്പറഞ്ഞതിന്റെ നേരേ മുന്നിലാ ഉമ്മല്‍ കുവൈന്‍ ഏറോ ക്ലബ്ബ്‌. അവിടെ സ്കൈ ഡൈവിങ്ങിനും ഏര്‍പ്പാടാക്കാം. (ഉയരോഫോബിയാ ഉള്ളവര്‍ അതിന്റെ മുന്നില്‍ നിലത്തു കുത്തിയിരിക്കുന്ന ഇത്തിള്‍ പിടിച്ച ആന്റണോവ്‌ വിമാനത്തേല്‍ കേറി താഴോട്ടു ചാടിയാ മതി.)

കലേഷേ ആ സ്പ്രെഡ്‌ ഷീറ്റിന്റെ ലിങ്ക്‌ ഒന്നൂടിടണേ. ഞാന്‍ മറന്നുപോയി അതേലൊപ്പിടാന്‍.

വല്യമ്മായി said...

ഹാജര്‍
ഹാജര്‍
ഹാജര്‍
ഹാജര്‍

കുറുമാന്‍ said...

ഒരു ഹാജര്‍ ഞാനും വച്ചു...

പട്ടേരിയുടെ പിക് അപ് ഞാന്‍ ഏറ്റു....ഡ്രൈവിങ് അറിയാവുന്ന, ധാരു കൈകൊണ്ടു തൊടാത്ത ഒരു ബ്ലോഗറെ കിട്ടിയിരുന്നെന്കില്‍, വണ്ടിയോടിക്കാതെ കഴിക്കാമായിരുന്നു.

മുസാഫിര്‍ said...

ഞാന്‍ + 3 പേര്‍ ഹാജര്‍.

സുല്‍ |Sul said...

ഞാനും ഹാജര്‍
എന്റെ പെണ്ണും ഹാജര്‍
പിന്നെ എന്റെ മക്കളും ഹാജര്‍.

Unknown said...

കുറുമാന്‍ ചേട്ടാ,
ഞാന്‍ ബ്ലോഗറ് ആണ്.
ഡ്രൈവിങ് അറിയാം.
‘ദാരു‘ കുടിയ്ക്കില്ല.
ബട്ട്
ഡ്രൈവിങ് ലൈസന്‍സില്ല. അതൊരു കുറവല്ല എങ്കില്‍ ഞാനേറ്റു. :-)

മുസാഫിര്‍ said...

കുറുമാന്‍‌ജി,
ദില്‍ബുവിന്റെ കമന്റ് വായിച്ച് , എന്നാല്‍ എന്റെ വണ്ടിയും കൂടെ അതിന്റെ പുറകില്‍ കെട്ടട്ടോ എന്നു ചോദിക്കാന്‍ വരികയായിരുന്നു.അപ്പോഴാണു അവസാന വരി കണ്ടതു.
ലൈസന്‍സുള്ള ഡീസ്ന്റായ (ബാചിലര്‍ പോലും)ഒരാളെ കിട്ടാനില്ലല്ലോ ദൈവമേ.

thoufi | തൗഫി said...

ബാരക്കൂടയെങ്കില്‍ ബാരക്കൂട
ദേ,ഞാനും വെച്ചു,ഒരൊന്നൊന്നര തല
സ്വന്തമായി ശകടവും അതില്‍ എന്റെ
സീയെച്‌ എ എന്‍ ടി എഛ്‌ ഐ വെക്കാന്‍
ഒരിത്തിരി സ്ഥലവുമുള്ള
ദുബായിക്കാരാരെങ്കിലും എന്നെയുമൊന്നു കൂട്ടൂ.
എന്റെ മൊബൈല്‍ നമ്പര്‍:050-2553140

രാജ് said...

ലൊക്കേഷന്‍: http://www.barracuda.ae/location.html

പട്ടേരി l Patteri said...

എല്ലാം യൂ.ഏ.ഈ ബ്ലോഗന്മാരുടെയും ബ്ലോഗിനികളുടെയും ഒരു ഗൂഗിള്‍ സ്പ്രെഡ് ഷീറ്റ് ഉണ്ടാക്കീട്ടുണ്ട്..ഇതെവിടെ കാണാന്‍ പറ്റും
?

പ്ലീസ്... യു എ ഈ യിലെ നിയമങ്ങളെ കാറ്റില്‍ പറത്തിയുള്ള വണ്ടിയോട്ടം നമുക്കു വേണ്ടാ (ദേവേട്ടാ നോട്ട് ദ പോയിന്റ് )
വണ്ടിയോട്ടം ഞാന്‍ ഏറ്റു കുറുജീ.. പിറകില്‍ നിന്നു ഉള്ള മെല്ലെ പോ...മെല്ലെ ഓടിക്കൂ എന്ന ശബ്ദം വരില്ലെങ്കില്‍ ;)

sreeni sreedharan said...

(ഇവിടെ അതിക്രമിച്ച് കയറുന്നത് ശിക്ഷാര്‍ഹമാണോ??)

പ്രിയ യുയേയീക്കാരേ,
ബാരാക്കൂഡാ റിസോര്‍ട്ടില്‍,
സ്വിമ്മിംഗ് പൂളിനടുത്തുള്ള
പുല്‍ത്തകിടിയില്‍ ഇരുന്ന്
ഫുഡ് കഴിക്കുംബോളെങ്കിലും
എന്നെ ഓര്‍ക്കണേ...പ്ലീസ്..

(ഈശ്വരാ ഞാനിതെങ്ങിനെ സഹിക്കും.. ;)

അഭയാര്‍ത്ഥി said...

Agreed/ബാരക്കൂഡയില്‍ കൂടാം"
Looking forward to meet all on 10 th Nov, at baracuda/kalesh's home town.
One and only kalesh can organize such a big event and eagerly anticipating the advent of the venue.

സൂര്യോദയം said...

കേരളത്തിലിരുന്ന് എത്തിനോക്കാനല്ലാതെ വേറെ ഒന്നും പറ്റൂല്ല.. ഇരിക്കട്ടെ ഒരു ലോഡ്‌ ആശംസകള്‍...

അതുല്യ said...

ചെക്കന്റെ പരീക്ഷ ചതിച്ചില്ലെങ്കില്‍ ഞാനും കുടുംബവും ഉണ്ടാവും, തംബോല കളിയുണ്ടാവും, ക്വിസ്‌ ഉണ്ടാവും, കസേരകളിയുണ്ടാവും,
സമ്മാനദാനമുണ്ടാവും.... പക്ഷെ, ദേവഗുരുവിന്റെ മൈക്കേ പ്രസംഗം ഉണ്ടാവണം.


രണ്ട്‌ പെട്ടി ഓട്ടോ എന്റേടത്തും ഉണ്ട്‌. അജമാന്‍, ഷാര്‍ജ വസിയ്കുന്ന ഏതെങ്കിലും ബ്ലോഗറിനു വേണമെങ്കില്‍ മുന്‍കൂര്‍ കാശടച്ച്‌ സീറ്റ്‌ ഉറപ്പാക്കുമല്ലോ. ഈ സ്റ്റാന്‍ഡില്‍ നിന്നോടുന്ന വണ്ടി പേട്ട നിരക്കുകള്‍ പീന്നീട്‌ അറിയ്കുന്നതായിരിയ്കും.

ദേവന്‍ said...

പട്ടേരി സുമന്ത്രരു തെളിക്കുന്നകുറുമാന്റെ തേരില്‍ പത്തു പേരും കഴിഞ്ഞ്‌ 3 ഇഞ്ച്‌ സീറ്റുകഷണം എന്റെ സീറ്റു പാര്‍ക്കു ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍ ദേവന്‍ പ്രസംഗിക്കും അതുല്യാക്കാ. വെറും പ്രസംഗമല്ല, അധികപ്രസംഗം തന്നെ നടത്താം. ഇല്ലെങ്കില്‍ മൈക്കു കണ്ടാല്‍ ഞാനോടും..എത്?

അല്ല ഔട്ട്‌ ഡൂറില്‍ എന്തു പ്രസംഗം? ഇനി വല്ല പാപീം മെഗഫോണ്‍ കൊണ്ടു വരുമോ?

അതുല്യ said...

രാവിലെ പറയാന്‍ മറന്നു.

# മൈക്കുണ്ടാകും മൂന്നര തരം. വരുന്നത്‌ ഓര്‍ഗനൈസെഷനില്‍ സ്പെക്ഷലൈസ്‌ ചെയ്ത ശര്‍മാജിയെങ്കില്‍.

# അടി, തടി, തണ്ണിയടി ഒന്നും പറ്റില്ലാ. പറ്റില്ലാ, പറ്റില്ലാ.. തിരിച്ച്‌ ഡ്രൈവ്‌ ചെയ്യേണ്ടി വരും. ബീര്‍ പോലും മമ്നൂന്‍.... കുപ്പീടെ പുറകില്‍ പോകുന്നവര്‍ക്ക്‌ നല്ലാ ചൂരലടിയുണ്ടാകും സൂക്ഷിയ്കുക. ഇടയ്കിടയ്ക്‌ കാറില്‍ പോയി വരാം എന്ന് കുറുമാന്റെ കുറുക്കു കുറുക്കന്‍ ബുദ്ധിയില്‍ ഇപ്പോ തന്നെ ഉദിച്ചെങ്കില്‍ കണ്ട്രോള്‍ ആള്‍റ്റ്‌ ഡില്ലീറ്റ്‌ ആക്കിയേക്ക്‌. എല്ലാ കാറിന്റെയും താക്കോല്‍ ഞാന്‍ മേടിച്ച്‌ വയ്കും.


# ഔട്ട്‌ ഡോര്‍ ആയത്‌ കൊണ്ട്‌ നമുക്ക്‌ ഒരുപാട്‌ ഗെയിംസ്‌ ഒക്കെ നടത്തി അടിച്ച്‌ പൊളിയ്കാം. വടം വലിയ്കുള്ള എന്റെ റ്റീമില്‍ ദേവഗുരുവിനേ വയ്കരുത്‌.

# ഖജാന്‍ജി ആരാണു? എങ്ങനെയാണു ഫണ്ട്‌ സോഴ്സിങ്ങ്‌?


# ഫാമിലിയുള്ളവര്‍ എത്ര? കുട്ടികള്‍ എത്ര? ഗെയിംസിനുള്ള തയ്യാറെടുപ്പിനു ഇത്‌ സഹായകരമാവും.

വല്യമ്മായി said...

അതുല്യേച്ചീ,ഞങ്ങള്‍ രണ്ടു വലിയവര്‍,രണ്ടു കുട്ടികള്‍(12&8) എന്തുകളിയിലും മത്സരത്തിലും പങ്കെടുക്കും.

Rasheed Chalil said...

സ്വന്തമായി പെട്ടിഓട്ടോ ഇല്ലാത്ത ഒരാള്‍ ദുബൈ അവിയര്‍ ഇന്റര്‍ നാഷണല്‍ സിറ്റിയിലും ഉണ്ട്. ആര്‍ക്കെങ്കിലും ഒന്ന് പിക്കാന്‍ കഴിയുമോ... ?.

Abdu said...

ഞാനും ഹാജര്‍

mob. 050 3928508

g mail id. 'abdusown'

പുഞ്ചിരി said...

ഒരു ഹാജര്‍ ഞാനും വച്ചു...

പട്ടേരിയുടെ പിക് അപ് ഞാന്‍ ഏറ്റു....ഡ്രൈവിങ് അറിയാവുന്ന, ധാരു കൈകൊണ്ടു തൊടാത്ത ഒരു ബ്ലോഗറെ കിട്ടിയിരുന്നെന്കില്‍, വണ്ടിയോടിക്കാതെ കഴിക്കാമായിരുന്നു.
---------------------------
കുറുമന്‍ ജീ, ഞാനുണ്ടിവിടെ, ധാരു കൈ കൊണ്ടോ വായ കൊണ്ടോ തൊടാത്ത, ദുബായില്‍ നിന്നും ഗവര്‍മെന്റ് രണ്ടായിരത്തി രണ്ടില്‍ ആശീര്‍വദിച്ചനുഗ്രഹിച്ച് അനുവദിച്ചു തന്ന ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ പിടിച്ച്, എവിടെ ഒരു വണ്ടി, എവിടെ ഒരു കാറ്, എന്ന് ഓടിക്കാന്‍ തപ്പി നടക്കുന്നു. ജോലി മാറിയപ്പോ, പഴയ കമ്പനി അനുവദിച്ചു തന്നിരുന്ന, ഞാന്‍ മൂന്നു കൊല്ലം അര്‍മ്മാദിച്ചോടിച്ച കൊറോള്ള തിരിച്ചു വാങ്ങീന്നേ... യാതോരു അലിവും അവന്മാര്‍ പ്രകടിപ്പിച്ചില്ലെന്നേ...! അപ്പോ, വിളിക്കുക ഈ പുഞ്ചിരിയെ - 05 072 88 270 എന്ന മൊബൈല്‍ നമ്പറില്‍. താങ്കളുടെ കൂടെ ബാരക്കുടയിലേക്ക് ഞാനുമുണ്ടേ...

പിന്നെ, എനിക്ക് യൂ ഏ ഈ ക്കാരുടെ ഇടയില്‍ ഒരംഗത്വം അനുവദിക്കൂ ദില്‍ബേട്ടാ...:-)

മുസാഫിര്‍ said...

കലേഷ്/അതുല്യാജി.

ഞാന്‍ ഒരു ഭാര്യ.
രണ്ടു ആണ്‍ മക്കള്‍ പതിനൊന്നിലും ഒന്നിലും പഠിക്കുന്നു.
ശകടത്തില്‍ ഒരാള്‍ക്കു കൂടി സ്ഥലമുണ്ടാവും.താമസം ഷാര്‍ജ അബു ഷഗാര.ലിഫ്റ്റ് വേണമെങ്കില്‍ ദയവായി വിളിക്കുക.
മൊബൈല്‍ 050 2146686.
ഇ മൈല്‍ : babu647918@gmail.com
greenfarm_1@excite.com

Unknown said...

പുഞ്ചിരീ,
ഈ മെയില്‍ ഐഡി തരൂ. അംഗത്വം അയയ്ക്കാം.

സുല്‍ |Sul said...

ദിലൂ എനിക്കും കീറിക്കോ അംഗത്വ ചീട്ട്. sullvu@gmail.com

K M F said...

ഒരു ഹാജര്‍ ഞാനും....

പുഞ്ചിരി said...

അല്ലാ ദില്‍ബേട്ടാ... എന്താ പ്രൊഫൈലില്‍ ഇങ്ങള് മയില്‍ വിലാസം വെക്കാത്തത്...? ഞാനിപ്പോ എങ്ങനെയാ എന്റെ വിലാസം ഇങ്ങളെ അറീക്യാന്നാലോചിച്ച് തല വെറുതെ പുണ്ണാ‍ക്കാനിരിക്യാരുന്നു. പിന്നേ ഓര്‍മ്മവന്നത് - ഇവിടെ കമന്റായി വിലാസം ഇട്ടാല്‍ മതിയല്ലോന്ന്. കൂടാതെ, മുകളിലെഴുതിയ കമന്റില്‍ താങ്കളുടെ വിലാസം ഉണ്ടല്ലോന്നും പിന്നിട് ഓര്‍മ്മ വന്നു - ന്നാലും ചങ്ങായ്യേ... പ്രൊഫൈലിലും കൂടി ആ വിലാസം പതിപ്പികാമായിരുന്നു. ഞാനിതാ ഒരു മയില്‍ സന്ദേശം ഇപ്പോ അയക്കാം... ഒരു ഷിപ്പ് എനിക്കും പോരട്ടെ - മെമ്പര്‍ഷിപ്പേ... :-)