Sunday, October 22, 2006

ബാരക്കൂഡയില്‍ കൂടാം

ശ്രീ.കുറുമാന്‍ അവര്‍കള്‍ എറ്റെടുത്ത ഈ മീറ്റ് നമുക്ക് ഉമ്മല്‍ ക്വൈന്‍ ‘ബാരക്കൂഡ’യില്‍ വെച്ച് നടത്താം. എല്ലാ സൌകര്യങ്ങളും കലേഷേട്ടന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ഥലം ഉടന്‍ ബുക്ക് ചെയ്യാം. ഒരാഴ്ച സമയം കിട്ടുകയാണെങ്കില്‍ എല്ലാം ഭംഗിയായി നടത്താമെന്ന് മാത്രമല്ല ഈ ആഴ്ച സ്ഥലത്തില്ലാത്ത പല ബ്ലോഗേഴ്സിനും അത് സൌകര്യമാവും എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഈ വെള്ളിയാഴ്ചത്തെ തെരക്കും ഒഴിവാക്കാം.

ഇന്നലെ ഞാന്‍ ഫോണില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും ഈ വെന്യു സമ്മതമായിരുന്നു എന്നത് കൂടി കണക്കില്‍ എടുത്താല്‍ ഈ ബന്ധം നമുക്കങ്ങോട്ട് ഉറപ്പിച്ചൂടെ കാര്‍ന്നോമ്മാരേ? തീയതി നമുക്ക് ചര്‍ച്ച ചെയ്ത് തീരുന്മാനിക്കാം. അടുത്ത വെള്ളിയാഴ്ച അതായത് 3/11/2006 ഞാന്‍ മുന്നോട്ട് വെയ്ക്കുന്നു. അഭിപ്രായങ്ങള്‍ എല്ലാവരും കമന്റായി അറിയിക്കുമല്ലോ? കലേഷേട്ടന്റെ കമന്റിനായി കാതോര്‍ക്കുന്നു.

28 comments:

Unknown said...

കലേഷേട്ടന്റെ അഭിപ്രായ പ്രകാരം ബാരക്കൂഡയില്‍ കൂടുന്നതിനെ പറ്റി ഇതാ പോസ്റ്റ് ഇട്ടിരിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍, ഹാജര്‍ മുതലായവ ഇവിടെ ഇടുക.

ഓടോ: ഈ മീറ്റിനെ പറ്റിയുള്ള അവസാനത്തെ (ഒടുക്കത്തെ :-)) പോസ്റ്റാവും ഇത് എന്ന് പ്രത്യാശിക്കുന്നു.

Rasheed Chalil said...

ദില്‍ബൂ ഇത് നല്ല അഭിപ്രായം തന്നെ. എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും അങ്ങനെയാവും നല്ലത്.

ഈ ഒടുക്കത്തെ പോസ്റ്റിലും ഞാന്‍ ഹജര്‍ വെച്ചു.

രാജ് said...

എഡോ വെള്ളിയാഴ്ച 27 ആണ് 29 അല്ല. ബാരക്കുഡയില്‍ കലേഷാശ്രമത്തിലേയ്ക്കു ഞാനും റെഡ്യായിരിക്കുന്നു. ബൂലോഗമീറ്റിന് ആശംസകള്‍.

വല്യമ്മായി said...

തറവാട്ടിലെ നാലുപേരെ കൂട്ടിക്കോളൂ

കുറുമാന്‍ said...

ഒരു തല ഞാനും വച്ചു. ബരാക്കുഡയായതുകാരണം, തിരിച്ചു വരുമ്പോള്‍ രണ്ടു തലയാവാതിരുന്നാല്‍ മതി :)

ഇളംതെന്നല്‍.... said...

വെള്ളിയാഴ്‌ചയണെങ്കില്‍ ഞാനും ഹാജര്‍

Unknown said...

അയ്യോ...ഡേറ്റ് തെറ്റിപ്പോയി. 3/11/2006 എന്നാണ് ശരി. (ന്യൂയോര്‍ക്കില്‍ നിന്ന് പെട്ടെന്ന് വന്നത് കൊണ്ടുള്ള ജെറ്റ് ലാഗിന്റെ പ്രശ്നങ്ങളേയ്..) :-)

Unknown said...

വെള്ളിയാഴ്‌ചയണെങ്കില്‍ ഞാനും ഹാജര്‍

അത്തിക്കുര്‍ശി said...

ഹാജര്‍,

'ദൈവമേ, ഈ ഹാജരെങ്കിലും വരവുവെക്കേണമേ!..
ഇതിപ്പൊ ഈ വിഷയതിലെ എത്രാമത്തെ പോസ്റ്റ്‌, എത്രാമത്തെ ഹാജര്‍!

ഒടുക്കത്തെ ഹാജര്‍!!

ഇടിവാള്‍ said...

ഞാനും ഒരു തല സ്പോണ്‍സാര്‍ ചെയ്തിരിക്കുന്നു.

കുറൂമന്‍, പോകുന്ന വഴി എന്നെയൊന്നു പിക്കാമോ ? വണ്ടിയെടുക്കണ്ടാ‍യെങ്കില്‍, ധൈര്യമായിട്ടു വീശാലോ, ആര്ര്മാദിക്കാലോ എന്നോര്‍ത്താ..

അല്ല, കുറു തന്നെ വേണംന്നില്ല്യാ, ഷാര്‍ജ വഴി പോകുന്ന ആരേല്ലും എന്നെ ഒന്നു പിക്കിയാല്‍ മതി. ഞാന്‍ താമസിക്കുന്നതു ബുതീനയില്‍,അതായതു നമ്മുടെ കഴിഞ്ഞ മീറ്റു നടത്തിയ സ്ഥലമില്ലേ, അതിനരികിലാണ് !!

Rasheed Chalil said...

സ്വന്തമായി പെട്ടിഓട്ടോ ഇല്ലാത്ത ഒരാള്‍ ദുബൈ അവിയര്‍ ഇന്റര്‍ നാഷണല്‍ സിറ്റിയിലും ഉണ്ട്. ആര്‍ക്കെങ്കിലും ഒന്ന് പിക്കാന്‍ കഴിയുമോ... ?.

മുസാഫിര്‍ said...

ഹം ദോ ഹമാരെ ദോ എന്നു പണ്ടു സന്‍‌ജയ് ഗാന്ധി പറഞ്ഞ പോലെ,വീണ്ടും വരവ് വെച്ചിരിക്കുന്നു.
വാള്‍ജി,
എന്നാലും തിരിച്ചു വരുമ്പോള്‍ കുറുജിയുടെ വണ്ടിയിലിരിക്കാന്‍ ധൈര്യമില്ല എന്നു ഇത്ര പബ്ലിക് ആയി പറയേണ്ടായിരുന്നു.

ഏറനാടന്‍ said...

ജയന്‍ സ്റ്റെയിലില്‍ പറഞ്ഞാല്‍: "എല്ലാരും ഉണ്ടെങ്കില്‍ല്‍ല്‍ ഞാനും റെഡീ.. ഹെലികോപ്‌റ്ററില്‍ തൂങ്ങിപ്പിടിച്ചെങ്കിലും ഞാന്‍ ബാരക്കൂഡയില്‍ ചാടിയെത്താാം.."

രാജീവ് സാക്ഷി | Rajeev Sakshi said...

ഇവിടെ വന്ന് ഹാജര്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ അച്ഛനെ വിളിച്ചിട്ട് ക്ലബ്ബില്‍ കേറിയാല്‍ മതീന്നു ദില്ബാസുരന്‍ സാറ് പറഞ്ഞു.

ഹാജര്‍ര്‍ര്‍ര്‍ര്‍ര്‍... സാര്‍ര്‍ര്‍ര്‍ര്‍ര്‍

Kalesh Kumar said...

ബാരക്കുടയെങ്കില്‍ ബാരക്കുട.

നവംബര്‍ 3ന് പാര്‍ട്ടി വെന്യൂ കിട്ടില്ല - വേറെ പാര്‍ട്ടി ഉണ്ടവിടെ. നവംബര്‍ 10ന് ഒഴിവുണ്ട്.
ബുക്ക് ചെയ്യട്ടേ? അതാ നല്ലതെന്ന് എനിക്ക് തോന്നുന്നു!

ഒയാസിസ് എന്നു പറഞ്ഞ ഒരു ഓപ്പണ്‍ എയര്‍ ഈറ്ററിയും ഒരു ഹാളും ആണ് ബ്ലോക്ക് ചെയ്യാനുദ്ദേശിക്കുന്നത്.
ബുഫേ ഒയാസിസില്‍ ഇടാം.

സ്മാളിംഗ്സ് & റ്റച്ചിംഗ്സിന് ബാര്‍ക്കൌണ്ടര്‍ ഹാളിന്റെ പുറകിലെ മുറിയില്‍ ഇടാം. (അര്‍ത്ഥാത്: തലയില്‍ മുണ്ടിടാ‍തെ സ്മോളടിക്കാം)

ഹാളില്‍ ആട്ടം,പാട്ട്, കവിത, സിമ്പോസിയം, സെമിനാര്‍ ഒക്കെ കൂടാം. പെണ്ണുങ്ങളെയും പിടക്കോഴികളെയും ഒക്കെ ഹാളില്‍ ഇരുത്താം.
വടം വലിയും മറ്റ് ഗെയിംസുമൊക്കെ വേണേല്‍ ഒയാസിസ്സില്‍ നടത്താം.

ഏല്ലാവരും എന്ത് പറയുന്നു? സമ്മതമാണേല്‍ ഇത് കുറച്ചൂടെ വിപുലീകരിച്ച് ഒരു പോസ്റ്റായിട്ടിടാം. (ബാരക്കുടയെക്കുറിച്ച് എനിക്ക് ചിലതൊക്കെ പറയാനുണ്ട്.)

Rasheed Chalil said...
This comment has been removed by a blog administrator.
മുസ്തഫ|musthapha said...

ഞാന്‍ രണ്ടര ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നു.

Unknown said...

കലേഷേട്ടാ,
ഞാന്‍ പിന്താങ്ങുന്നു. പോസ്റ്റ് ആക്കൂ (ഈശ്വരാ... ഒരെണ്ണം കൂടി)

Rasheed Chalil said...

കലേഷ് ഭായ് പോസ്റ്റ് വരട്ടേ... ഇനിയും ഹാജര്‍.

ഏറനാടന്‍ മാഷേ ഇപ്പോഴാണ് ഞാന്‍ കണ്ട

സ്വപ്നം
യാഥാര്‍ത്ഥ്യമായത്. കാല് പൊക്കി പിടിക്കാന്‍ മറക്കരുതേ...

അത്തിക്കുര്‍ശി said...

ദൈവമേ, ഈ വെച്ച ഹാജരുകളൊക്കെയും വെള്ളത്തിലായല്ലോ!
കഴിഞ്ഞമീറ്റിന്‌ കൂടുമാറല്‍, നവ:10ന്‌ വീണ്ടും ഒരാഴ്ചത്തേക്ക്‌ നാട്ടിലെക്ക്‌.. ഈതിലും പങ്കെടുക്കനാവില്ലല്ലോ!

മീറ്റിന്‌ സര്‍വവിധ ആശംസകളും...(ഗദ്‌ ഗദ്‌..!!)

ഓ;ടൊ: കൊച്ചിക്കാരെ, കൊച്ചിയില്‍ ഒരു സമാന്തരമീറ്റ്‌! 5 ദിവസം കൊച്ചിയില്‍ കാണും

Abdu said...

ഞാനും ഹാജര്‍

ബൂലോഗമീറ്റിന് ആശംസകള്‍.

ദേവന്‍ said...

ഞാനുണ്ട്!
ബാരക്കൂഡയോ ആവോലിയോ നെയ്മീനോ എവിടായാലും ഞാനുണ്ട് .

Radheyan said...

ബാരക്കൂഡയുടെ വിശദാംശങ്ങള്‍ പോരട്ടെ.വഴി അറിയാവുന്ന വണ്ടിയില്ലാത്ത ദുബായിക്കാരുണ്ടേല്‍ വിളി 0504240256

ഇഡ്ഡലിപ്രിയന്‍ said...

കലേഷേട്ടാ,

എനിക്ക്‌ ഗൂഗിള്‍ ഷീറ്റില്‍ പേര്‌ ചേര്‍ക്കാന്‍ പറ്റിയില്ല, എന്നെയും ഈ മീറ്റില്‍ കൂട്ടുമെങ്കില്‍ ഞാനും പെമ്പറന്നോത്തിയും ഹാജര്‍. ഫോണ്‍ 050-6411823.

thoufi | തൗഫി said...

ബാരക്കൂടയെങ്കില്‍ ബാരക്കൂട
ദേ,ഞാനും വെച്ചു,ഒരൊന്നൊന്നര തല
സ്വന്തമായി ശകടവും അതില്‍ എന്റെ
സീയെച്‌ എ എന്‍ ടി എഛ്‌ ഐ വെക്കാന്‍
ഒരിത്തിരി സ്ഥലവുമുള്ള
ദുബായിക്കാരാരെങ്കിലും എന്നെയുമൊന്നു കൂട്ടൂ.
എന്റെ മൊബൈല്‍ നമ്പര്‍:050-2553140

Kalesh Kumar said...

സ്പ്രെഡ് ഷീറ്റ് കാണണമെന്നുള്ളവര്‍ മൊബൈല്‍ നമ്പറും ജീ-മെയില്‍ അഡ്രസ്സും ദയവായി കമന്റായി ഇടുക. ഇന്‍‌വിറ്റേഷന്‍ അയച്ചു തരാം. (പട്ടേരി ശ്രദ്ധിക്കൂ...)

മെനുവിന്റെ സ്കെലിട്ടണ്‍ ഒരെണ്ണം പറഞ്ഞു വച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ പിന്നാലെ...

എല്ലാവര്‍ക്കും എന്റെയും റീമയുടെയും വക ഈദ് ആശംസകള്‍

പട്ടേരി l Patteri said...

അപ്പോ: നമ്മള്‍ കഴിഞ്ഞ മീറ്റിനുണ്ടാക്കിയ മൊബൈല്‍ നമ്പറിന്റെയും ഇമെയില്‍ ഐഡിയുടെയും ലിസ്റ്റ് എവിടെ :-?
നദീറെ, ഈബ്രൂ ഡാറ്റാബേസ് മാനേജ്‌മെന്റ് ബെസ്റ്റ് ട്ടാ...
Kul Am Anthum Bil Khair...
Eid Mubarak
ഈദ് ആശംസകള്‍ ഒരിക്കല്‍ കൂടി.

അഭയാര്‍ത്ഥി said...

Agreed/ബാരക്കൂഡയില്‍ കൂടാം"
Looking forward to meet all on 10 th Nov, at baracuda/kalesh's home town.
One and only kalesh can organize such a big event and eagerly anticipating the advent of the venue.