Tuesday, October 24, 2006

ഉമ്മല്‍കുവൈന്‍ മീറ്റ്

അതുല്യ ചേച്ചി ചോദിച്ചു:
# ഖജാന്‍ജി ആരാണു? എങ്ങനെയാണു ഫണ്ട്‌ സോഴ്സിങ്ങ്‌?
# ഫാമിലിയുള്ളവര്‍ എത്ര? കുട്ടികള്‍ എത്ര? ഗെയിംസിനുള്ള തയ്യാറെടുപ്പിനു ഇത്‌ സഹായകരമാവും.

അതിനൊരു കമന്റിടാന്‍ നോക്കീട്ട് പറ്റുന്നില്ല.

ഖജാന്‍‌ജി അല്ല. ഖജാന്‍‌ജികള്‍. നദീര്‍ ആണ് നമ്മ മുദീര്‍. കൂടെ ഇബ്രാനും ആരിഫും ഉണ്ടാകും. ദില്‍ബാനന്ദനും പട്ടേരിയും അവരുടെ കൂടെയുണ്ടാകണം. കഴിഞ്ഞ തവണ വളരെ ഭംഗിയായി അവര്‍ കാര്യങ്ങള്‍ നീക്കി - ഇത്തവണയും അവര്‍ തന്നെ അത് ചെയ്യും - വയ്യന്നൊന്നും പറയണ്ട ആരും.പരമാവധി 40-45 ദിറഹംസിനകത്ത് പെര്‍-ഹെഡ് കോസ്റ്റ് (സ്‌മാളിംഗ്സ് ഇല്ലാതെ) നിര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈദിന്റെ തിരക്ക് കഴിഞ്ഞിട്ട് മെന്യൂ വര്‍ക്കൌട്ട് ചെയ്യാം. എത്രത്തോളം റേറ്റ് കുറയ്ക്കാമോ അത്രത്തോളം കുറയ്ക്കാന്‍ ശ്രമിക്കും.

മീറ്റിന് എത്ര പേര് വരും?എത്ര ഫാമിലിക്കാര്‍? എത്ര കുട്ടികള്‍? എത്ര ഗസ്റ്റുകള്‍ - എല്ലാവരും ദയവായി കമന്റുകളിട്ട് അതൊന്ന് കണ്‍ഫേം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എത്ര പേര്‍ക്ക് ഭക്ഷണം കരുതണം എന്ന് കൃത്യമായിട്ടറിയണം. കഴിഞ്ഞ തവണ ഓഡര്‍ ചെയ്തിട്ട് അത്രയും പേര്‍ എത്തിയില്ല. ഇത്തവണ അത് പറ്റില്ല, കൃത്യമായ കണക്ക് വേണം.

എന്തൊക്കെ പരിപാടികളാ സംഘടിപ്പിക്കാന്‍ പോണത്? അതുല്യ ചേച്ചി ഗെയിംസ് എല്ലാം പ്ലാന്‍ ചെയ്യട്ടെ. ഗെയിംസ് ആന്റ് മറ്റ് വറൈറ്റി എന്റര്‍ടെയിന്മെന്റ്സിന്റെ ചുമതല അതുല്യ ചേച്ചി ഏറ്റെടുക്കണമെന്ന് അപേക്ഷിക്കുന്നു. എന്തൊക്കെ വേണേലും പ്ലാന്‍ ചെയ്തോ! ഒരു ഹാള്‍ ഉണ്ട്. ഹാളിനകത്ത് ഒരു സ്റ്റേജുണ്ട്, പിന്നെ വയര്‍ലെസ്സ് മൈക്കും സൌണ്ട് സിസ്റ്റവും ഉണ്ട്. പിന്നെ പുറത്ത് ലഗൂണിന്റെ തീരത്ത് ഒരു ഓപ്പണെയര്‍ പുല്‍ത്തകിടിയുണ്ട്. അവിടെ വച്ച് ഓപ്പണെയര്‍ ഗെയിംസ് സംഘടിപ്പിക്കാം (ഉദാ, വടം വലി (വടം കൂടെ ആരേലുംകൊണ്ടുവരണം - വടയല്ല. വല്യാന്റി എന്ത് പറയുന്നു?) ) തംബോലയും മറ്റ് ആക്റ്റിവിറ്റീസും ഒക്കെ അതുല്യ ചേച്ചി പ്ലാന്‍ ചെയ്യൂ... മൈക്ക് ചേച്ചിയുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ അതും കൊണ്ടു വരൂ...

രാമേട്ടന്‍ എന്തോ ഗാനമേളയുടെയോ പാട്ടിന്റെയോ ഒക്കെ കാര്യം പറഞ്ഞിരുന്നു. രാമേട്ടാ, അത് അറേഞ്ച് ചെയ്യുമോ?

കഴിഞ്ഞ തവണ പങ്കെടുക്കാത്ത, പുതിയതായി വരുന്നവര്‍ (അങ്ങനെ വേര്‍തിരിച്ച് കാണുകയൊന്നുമല്ല) അവരാല്‍ കഴിയുന്നതൊക്കെ ( പ്രസംഗം, ഗെയിംസ്, കലാപരിപാടികള്‍... ) അവതരിപ്പിക്കണം.

എന്തൊക്കെ പറ്റുമെന്ന് മുന്‍‌കൂട്ടി അറിയിക്കണം. കമന്റുകളായിട്ടിട്ടാ‍ല്‍ മതി. ഐസ് ബ്രേക്കിംഗ് ഒന്നൂടെ വേണ്ടി വരും. പുതിയ ആളുകള്‍ കുറച്ചു പേരുണ്ട്!

കഴിഞ്ഞതവണത്തെപ്പോലെ ഇടിവെട്ട് സെമിനാറുകളുമായി നിഷാദ് ചേട്ടായിയും സിദ്ധാര്‍ത്ഥനും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. സെമിനാറുകള്‍, അങ്ങനത്തെ മറ്റ് സംഗതികള്‍ - അവയുടെ ചുമതല രാജും പ്രസീദും ദേവേട്ടനും ഏല്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ദേവേട്ടന് ഗള്‍ഫുകാരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഒരു ആരോഗ്യ സെമിനാര്‍ എടുത്തുകൂടേ? പറ്റില്ല്ലെന്ന് മാത്രം പറയരുത്. (വടം ചോദിച്ചപ്പം വടയുടെ കാ‍ര്യം പറഞ്ഞ ആളോടാ‍ണീ പറയുന്നതെന്നറിയാം.)

അതിമനോഹരമായി കവിത/നാടന്‍‌പാട്ട് ചൊല്ലുന്ന വിശാലനും രാഗേഷേട്ടനും ഇത്തവണയും ചൊല്ലണം. വില്‍‌സണ്‍ഭായിയും സൂപ്പറായി കവിത ചൊല്ലും. പുള്ളിക്കാരനും കവിത ചൊല്ലണം.

അതുപോലെ തന്നെ കണ്ണനുണ്ണിമാരുടെ കവിതാ പാരായണം - ഇത്തവണ അത് തീര്‍ച്ഛയായും വേണം. അനിലേട്ടന്‍/സുധേച്ചി നോട്ട് ദ പോയിന്റ്. കവിത പാരാ‍യണം, മിമിക്രി, പാട്ട്, ഡാന്‍സ്, മറ്റ് കലാപരിപാടികള്‍ എന്നിവ അവതരിപ്പിക്കാ‍ന്‍ കഴിവുള്ളവര്‍ മുന്നോട്ട് വരണം. അവയൊക്കെ വേണം. മീറ്റിംഗ് / കള്‍ച്ചറത്സ് എങ്ങനെ നടത്തണം എന്ന് കൃത്യമായ ഒരു അജണ്ട വേണം (കഴിഞ്ഞതവണ അതൊന്നും നടന്നില്ല)

മാധ്യമ കവറേജ് വേണോ വേണ്ടയോന്ന് തീരുമാനിക്കണം. അത് വേണമെങ്കില്‍ നന്നായിട്ട് പ്ലാന്‍ ചെയ്യണം. മീഡിയയോട് സംസാരിക്കാന്‍ അനിലേട്ടനെയും ദേവേട്ടനെയും ചുമതലപ്പെടുത്തണം. ഹാന്റൌട്ടുകള്‍/സി.ഡികള്‍ വല്ലതും വിതരണം ചെയ്യണമെന്നുണ്ടെങ്കില്‍ അത് തയാറാക്കണം.

ഭക്ഷണകാര്യം എനിക്ക് വിട്ടു തരൂ. ഞാന്‍ ഖജാന്‍ജികളെ കൂടെ കൂട്ടി അത് ശരിയാക്കിക്കോളാം.

കഴിഞ്ഞ തവണ എന്തൊക്കെ വിട്ടുപോയെന്ന് പങ്കെടുത്തവര്‍ പറയണം. എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വേണം. ഇത്തവണത്തെ മീറ്റ് എന്നും ഓര്‍മ്മിക്കത്തക്കതാക്കണം.

ഇങ്ങോട്ടുള്ള (ബാരക്കുടയിലേക്കുള്ള) റൂട്ട് മാപ്പ് ദാ ഇവിടെ പി.ഡി.എഫ് രൂപത്തില്‍ ഉണ്ട്.

കഴിയുന്ന എല്ലാവരേയും നേരിട്ട് തന്നെ വിളിക്കാം. ഞാന്‍ വിളിക്കുന്നതും കാത്തിരിക്കാ‍തെ എന്നെ ഇങ്ങോട്ടും എല്ലാവര്‍ക്കും വിളിക്കാം. എന്റെ മൊബൈല്‍ നമ്പര്‍ 3095694.

ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കുകയാണ് : യു.ഏ.ഈയിലെ ബൂലോഗരുടെ പേരും മൊബൈല്‍ നമ്പരും ഈ-മെയില്‍ അഡ്രസ്സും അടങ്ങുന്ന ഒരു ഗൂഗിള്‍ സ്പ്രെഡ്ഷീറ്റ് ഞാന്‍ തയാറാ‍ക്കീട്ടുണ്ട്. പലരും അത് കണ്ടുകാണും. അതിന്റെ ലിങ്ക് പോസ്റ്റ് ചെയ്യല്‍ നടക്കില്ല. യൂ.ഏ.ഈയിലുള്ള സകല മലയാളം ബ്ലോഗറുമ്മാര്‍ക്കും അക്സസ്സ് ചെയ്യാ‍നും എഡിറ്റ് ചെയ്യാനും വേണ്ടി ഞാന്‍ അതിലേക്ക് ഇന്‍‌വിറ്റേഷന്‍ അയക്കാം. അതില്‍ അക്സസ്സ് ഇല്ലാത്തവര്‍ ദയവായി മൊബൈല്‍ നമ്പറും ഈ-മെയില്‍ അഡ്രസ്സും കമന്റായി പോസ്റ്റ് ചെയ്യണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ ഇന്‍‌വിറ്റേഷന്‍ അയക്കാം.

സ്നേഹപൂര്‍വ്വം
സ്വന്തം
കലേഷ്

20 comments:

Aravishiva said...

ബൂലോക സംഗമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു..

ദേവന്‍ said...

ചന്തു വരുമോ അതോ ചതിക്കുമോ?
വന്നാല്‍ പുള്ളിടെ പാട്ടും കേള്‍ക്കാം.

Rasheed Chalil said...

ഗൂഗിള്‍ സ്പ്രെഡ്ഷീറ്റിലേക്ക് മ്മളേം കൂടി ചേര്‍ക്കണേ കലേഷ് ഭായ്.

rasheedchalil@gmail.com
050-8421243

ഏറനാടന്‍ said...

കലേഷ്‌ജീ, വീണ്ടും വീണ്ടും ഞാന്‍ ഊന്നിയൂന്നി അറിയിക്കുന്നു, ഞാനുണ്ടേയ്‌ (തനിയേയാട്ടോ).

"അതിമനോഹരമായി കവിത/നാടന്‍‌പാട്ട് ചൊല്ലുന്ന വിശാലനും രാഗേഷേട്ടനും ഇത്തവണയും ചൊല്ലണം."

ഒരു ചിന്ന സംശയം: വിശാലനിവിടെയുണ്ടോ? നാട്ടീപോയീന്ന് കേട്ടു. ഈ പോസ്‌റ്റിലാണേല്‍ പുള്ളിക്കാരന്‍ പങ്കെടുക്കുംന്ന് കണ്ടു! അങ്കലാപ്പാക്കല്ലേ, അപരന്‍ അറിഞ്ഞ്‌ വന്ന് പങ്കെടുക്കുമോ!!

എന്റെ ഈമെയില്‍:ksali2k@gmail.com മൊബ: 3792394

Abdu said...

ഞാനും ഹാജര്‍

mob. 050 3928508

g mail id. 'abdusown'

ഗൂഗിള്‍ സ്പ്രെഡ്ഷീറ്റിലേക്കും ചേര്‍ക്കാന്‍ അപേക്ഷ

-അബ്ദു-

അതുല്യ said...
This comment has been removed by a blog administrator.
അതുല്യ said...

കലേഷിനും മറ്റ്‌ എല്ലാ മീറ്റിനു വരുവാന്‍ പോകുന്ന ബ്ലോഗ്ഗേഴ്സിനും,

(1) ആദ്യമായിട്ട്‌ ദയവായി ഈ പോസ്റ്റില്‍ തന്നെ എല്ലാ കാര്യപരിപാടിയും ഡിസ്കസ്സ്‌ ചെയ്യുക. ദേവന്റെ പോസ്റ്റ്‌ കണ്ടു. ഞാന്‍ ആദ്യം ഒരു തവണയും പറഞ്ഞിരുന്നു, ഒരു ആകെ തുക അന്വേക്ഷിച്ച്‌, നിരന്തരം കമന്റ്‌/ബ്ലോഗ്ഗ്‌ തുറക്കാത്തവര്‍ക്ക്‌ അത്‌ ഉപകാരമാകും.

(2) കലേഷിന്റെ ആവേശങ്ങള്‍ക്ക്‌ അഭിനന്ദനങ്ങള്‍.

(3) തലവരി പണം 45 ദിര്‍ഹംസ്‌ എന്നത്‌ സ്ഥലം വിസാ വിസ്‌ ഭക്ഷണം വിസ്‌ കള്‍ച്ചറല്‍ ആക്റ്റിവിറ്റീസ്‌ ആവുമ്പോള്‍ അധികമല്ലാ. കുട്ടികള്‍ ഒഴിവാക്കപെടുമോ? അതായത്‌ 10 വയസ്സിനു കുറവുള്ളവര്‍? കുറുമാന്‍, അനിലേട്ടന്‍..... എന്നിവര്‍ റ്റോട്ടല്‍ 4 മെമ്പര്‍ എങ്കില്‍ എകദേശം 200 ദിര്‍ഹംസ്‌ ഒരല്‍പം കൂടുതല്‍ എന്ന് തന്നെ തോന്നുന്നു.

(4) ഭക്ഷണം ഒരുപാട്‌ മെനു വേണമെന്ന അഭിപ്രായമില്ലാ. ഔട്ട്‌ ഡോര്‍ മീറ്റ്‌/ഗെയിംസ്‌ എന്നിവ ഒക്കെയുള്ളപ്പോള്‍ 8/10 ഇനമുള്ള മാംസാഹാര ബഫറ്റ്‌ കഴിയുമ്പോള്‍, ഉച്ചയ്ക്‌ ശേഷമുള്ള സമയം അല്‍പം മന്ദത അനുഭവപ്പെട്ട്‌ ഒരു വൈന്‍ഡ്‌ അപ്പ്‌ മെന്റാലിറ്റിയിലേയ്ക്‌ മനസ്സ്‌ തിരിയ്കും. (അല്ലെങ്കിലും പിക്ക്നിക്‌ മൂഡ്‌ എങ്കില്‍, എവിടെയെങ്കിലും പോയി പായ വിരിച്ച്‌ വീട്ടീന്ന് കൊണ്ട്‌ വന്ന ആഹാരം കഴിച്ച്‌ കഴിഞ്ഞ്‌ പായ മടക്കി വണ്ടിയില്‍ കേറി തിരിച്ച്‌ പോകുന്നവരാണധികവും ഞാന്‍ ദുബായില്‍ കണ്ടിട്ടുള്ളത്‌).

(5) സോ ഇന്‍ വ്യൂ ഓഫ്‌ ദ ഫോര്‍ ഗോയിംഗ്‌ എനിക്ക്‌ തോന്നുന്നു, മെനു വളരെ സിമ്പിള്‍ ആയാല്‍ മതീന്ന്. പര്‍ ഹെഡ്‌ കണക്ക്‌ ക്ര്ത്യമായിട്ട്‌ തന്നെ എടുക്കാന്‍ എല്ലാരും സഹായിയ്കുക.

(6) ബ്ലോഗ്ഗെഴ്സ്‌ മീറ്റ്‌ എന്നതിലുപരി ഒരു കുടുംബ സംഗമം ആയിട്ട്‌ കാണാനാണു എനിക്ക്‌ താല്‍പര്യം, കാരണം, നമ്മള്‍ ദുബായിക്കാരു മാത്രമേയുള്ളു ഈ മീറ്റില്‍. അതും എന്നും/ചിലപ്പോഴും ഒക്കെ ഫോണിലൂടെ സംസാരിയ്കുന്നവരും, കുടുംബങ്ങളേയും അറിയുന്നവരും ഒക്കെ തന്നെ. പുതു മുഖങ്ങള്‍ ഉണ്ടെങ്കിലും, എല്ലാരും ഫോണിലൂടെ എങ്കിലും പരിചയപ്പെട്ടവര്‍. അത്‌ കൂടാതെ, ബ്ലോഗില്ലൂടെ നിരന്തരം ആശാ വിനിമയം നടത്തിയിരുന്ന ദുബായി ബ്ലോഗ്ഗേഴ്സ്‌, ഈയ്യിടെയായി ബ്ലോഗ്ഗില്‍ പല കാരണങ്ങള്‍ കൊണ്ട്‌ പ്രത്യക്ഷപെടുന്നില്ല. ഞാന്‍, ദേവന്‍, കുറുമാന്‍, അത്തിക്കുറിശ്ശി, ഇടിവാള്‍, ഗന്ധര്‍വന്‍. സോ, ബ്ലോഗ്ഗ്‌ ഇല്ലെങ്കിലും നമ്മളോക്കെ ഇടയ്കൊക്കെ വിളിയ്കുന്നു.. ദേവന്‍ ചിലരെ വീട്ടിലും കാണുന്നു. അതു കൊണ്ട്‌ എനിക്ക്‌ തോന്നുന്ന്, ബ്ലോഗ്ഗെഴ്സ്‌ മീറ്റ്‌ എന്ന ബാനര്‍ വേണോ?

(7) മേല്‍ പറഞ്ഞത്‌ ശരി വയ്കുവാന്‍ ഒരു തോന്നലുണ്ടായാല്‍, മീഡിയാക്കാര്‍ വേണ്ടാ എന്ന് തന്നെയാണു തോന്നുന്നത്‌. ബ്ലോഗുകള്‍/എന്ത്‌/എങ്ങനെ/എപ്പോ/വരമൊഴി/കീമൊഴി/ബ്ലോഗ്ഗ്‌ വഴി വരാനിരിയ്കുന്ന അപകടങ്ങള്‍/സസ്പെന്‍ഷന്‍/ഡിസ്മിസ്സല്‍ ഒക്കെ എനിക്ക്‌ തോന്നുന്ന് വേണ്ടതിലും കൂടുതല്‍ മാധ്യമവല്‍ക്കരിയ്കപ്പെട്ടിട്ടുണ്ട്‌. നമുക്ക്‌ ഇനി മീഡിയയ്ക്‌ എന്ത്‌ നല്‍കാനാവും?

(8) ദേവന്‍/സിദ്ധാര്‍ഥന്‍/പെരിങ്ങോടന്‍ അങ്ങനെ എന്നിവര്‍ ഏത്‌ വിഷയത്തേക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിയ്കട്ടെ.

(9) ഒരാഴ്‌വ മുമ്പ്‌ കൂട്ടി കിഴിച്ച്‌ ഒരു അജന്‍ഡയുണ്ടാക്കണം.

(10) ഒത്ത്‌ ചേരുന്നവര്‍ എല്ലാരും ഒരു ഷാര്‍ജയില്‍ ഒരു കോമണ്‍ അസംബ്ലി പോയിന്റ്‌ ഉണ്ടാക്കി മീറ്റ്‌ ചെയ്താല്‍ വാലെ തൂങ്ങി പോയി ഒരേ സമയത്ത്‌ ബാരക്കൂടയില്‍ എത്താം. അല്ലെങ്കില്‍ ആദ്യം എത്തിയവര്‍ പരിചയപെട്ട്‌ ആറിയ കഞ്ഞി പഴംകഞ്ഞി എന്ന മട്ടില്‍ നിന്ന്, ബാക്കി വരുന്നവരൊട്‌ പിന്നേം പിന്നേം ഞാന്‍... ദാ ആ നീല ഷര്‍ട്ട്‌ അപ്പൂ... ആ മൊട്ടത്തല ... ന്‍.. എന്നൊക്കെ പറയും, ഈവന്‍ ദോ സ്റ്റേജില്‍ ഒരു ഇന്റ്രൊഡക്ഷന്‍ പിന്നീട്‌ ഉണ്ടായാല്‍ തന്നെ.

(11) കുട്ടികള്‍ക്കായി (കുട്ടികള്‍ എത്ര?) എന്തെങ്കില്‍ സ്പെഷല്‍ വിഷങ്ങള്‍/ഗെയിംസ്‌ ഒക്കെ ഉണ്ടാവണം.

(12)കുട്ടികള്‍/മുതിര്‍ന്നവര്‍ക്കായി എത്ര സമയം എന്റര്‍ട്ടെയിന്മെന്റിനും ഞാന്‍ ആക്റ്റിവിറ്റീസ്‌ ശരിയാക്കാം. ഗെയിംസിനുള്ളാ ഉപകരണങ്ങള്‍/പെന്‍സില്‍/പേന/പേപ്പര്‍/കുട്ടികള്‍ക്കുള്ള ഡ്രോയിംഗ്‌ മെറ്റീരിയല്‍സ്‌/പ്രൈസ്‌ ഇനങ്ങള്‍/ബാറ്റ്‌/ബോള്‍/കളി തൊപ്പ്പ്പി എന്നിവ ഞാന്‍ കൊണ്ടു വരാം. കുട്ടികള്‍ നാണം കുണുങ്ങികളാവാതെ, അമ്മയുടെ സാരിത്തലപ്പില്‍ തൂങ്ങാതെ മുതിര്‍ന്നവര്‍ എന്‍കറേജ്‌ ചെയ്യണം.

(13) എനിക്ക്‌ പല ഔട്ട്‌ ഡോര്‍ മീറ്റിങ്ങിലും ഒരുപാട്‌ ആസ്വദിയ്കാന്‍/ക്കുക്ക്‌ വിളിയ്കാന്‍ പറ്റുന്ന ഒരിനമായിട്ടാണു തംബോലകളി തോന്നിയട്ടുള്ളത്‌. ഒരു ഗെയിം മുഴുവാനാവാന്‍ 30/40 മിനിറ്റ്‌ വേണ്ടി വരും. ഉച്ചയൂണിനു ശേഷം തംബോല ഫിക്സ്‌ ചെയ്താല്‍ ആലസ്യത്തിനും ബൈ പറയാം.

(14) ഗാനമേളയാവാം. ചന്തുവിന്റെ പാട്ട്‌ കേള്‍ക്കാതെ എന്തോന്ന് മീറ്റ്‌.

(15) മൈക്കുണ്ട്‌, പൊടി തട്ടിയെടുക്കണം.

(16) വടം എത്ര മീറ്റര്‍ വേണ്ടി വരും? അളവു പറഞ്ഞാല്‍, ഷാര്‍ജ ഇറാനി മാര്‍ക്കറ്റീന്ന് ഞാന്‍ വാങ്ങാം.

(17) മെനു - കലേഷെ... പടര്‍പ്പും വള്ളിയും, പുല്ലും തിന്നുന്നവരെ ഒന്ന് പ്രതെയ്യ്കിച്ച്‌ പരിഗണിയ്കുമല്ലോ. സദ്യയ്ക്‌ പോകുമ്പോള്‍ പൊതി ചോറുമായിട്ട്‌ പോകേണ്ടി വരില്ലല്ലാ അല്ലേ?

(18) ബീയര്‍ വേണോ? വെള്ളത്തിലിറങ്ങണോ? ലേക്കില്‍ ഇറങ്ങണം എന്നാണു താല്‍പര്യം എങ്കില്‍ ലൈഫ്‌ ഗാര്‍ഡും/ കാര്യമായി ഗാര്‍ഡ്‌ ചെയ്യാന്‍ ഒരാളും ഉണ്ടാവണം എന്നാണു എന്റെ അഭിപ്രായം. വളരെ ലളിതമായി കാണുന്ന പല കാര്യങ്ങളും ഈ വക മീറ്റുകളില്‍ വലിയ വിപത്തായി മാറാറുണ്ട്‌.

(19) മീറ്റിനു വരുന്നവര്‍ സ്പൊര്‍ട്ട്‌സ്‌ ഋഗ്ഗില്‍ വന്നാല്‍ മീറ്റിനു ലഹരി കൂടുതലുണ്ടാവും. ഡ്രെസ്സ്‌ ചീത്തയാവും (ഫാമിലികള്‍ നോട്ട്‌ ദ പോയിന്റ്‌..) എന്ന പേടിയില്‍ മാറിയിരിയ്കേണ്ടി വരില്ലല്ലോ?

(20) എത്ര ഫാമിലിയുണ്ട്‌? ബരാക്കുടയില്‍ സ്ഥലം മാത്രമായിട്ട്‌ കിട്ടുമെങ്കില്‍ ഒരു പോട്ട്‌ ലക്ക്‌ സംഘടിപ്പിച്കൂടെ. ഒന്ന് രണ്ട്‌ ഫാമിലികള്‍, ഫ്രൈഡ്‌ രൈസ്‌, ചിലര്‍ വേറേ വിഭവം, ചിലര്‍ ഇഡ്ഡലി/ചട്ടണി/ ചിലര്‍ ദഹി രൈസ്‌/പിക്കിള്‍, ചിലര്‍ കപ്പ/ചമന്തി, ചിലര്‍ പപ്പടം/സാലഡ്‌ ചിലര്‍ പറോട്ട ചിലര്‍ ചിപ്സ്‌/കൂള്‍ ഡ്രിങ്ക്സ്‌ എന്നിവ ഉണ്ടാക്കി (ദേവന്‍ പ്ലീസ്‌ ഒന്നും ഉണ്ടാക്കി കൊണ്ട്‌ വരരുത്‌.. പ്ലീസ്‌...) കൊണ്ട്‌ വന്നാല്‍ മീറ്റിനു മിനുക്ക്‌ കൂടും. അല്‍പം പേഴ്സണല്‍ റ്റച്ചും വരും. ഒന്ന് ആലോചിയ്കൂ. ബാച്ചിലേഴ്സ്‌ രക്ഷപെട്ടൂന്ന് വിചാരിയ്കണ്ട... കുപ്പൂസ്സ്‌/ബ്രെഡ്‌ സാലഡ്‌ എന്നിവ തയ്യാറാക്കുക.

(21) സ്പ്രേഡ്‌ ഷീറ്റില്‍ അപ്പ്ഡേട്‌ ചെയ്യാതെ, എനിക്ക്‌ തോന്നുന്നു. ഒരു നോഡല്‍ പോയിന്റ്‌ എന്ന് കരുതി കലേഷിനേയോ/നദീറിനേയോ ഒക്കെ വിളിച്ച്‌ പറഞ്ഞാല്‍ മതിയെന്നാണു അഭിപ്രായം. ഒരു ലിസ്റ്റുണ്ടാക്കി വച്ചാല്‍ വിളിയ്കുമ്പോ ഒരു ടിക്കോ/കൂട്ടിചേര്‍ക്കലോ ഒക്കെ മതിയല്ലോ അതിനു.

(22) അബുദാബിയില്‍ നിന്ന്, സാക്ഷീ... മറ്റ്‌ ആരെങ്കിലും? അവര്‍ക്ക്‌ ഈ ദീര്‍ഘയാത്ര അങ്ങൊട്ടും ഇങ്ങോട്ടും വലിയ ബുദ്ധിമുട്ടാവില്ലേ?

(23) തല്‍ക്കാലം മണ്ടയില്‍ വന്നതാണു മേല്‍ എഴുതിയത്‌. മണ്ട തെളിയുന്നത്‌ പോലെ ഇവിടേം തെളിയും.

അതുല്യ said...

test???

1 2 3 mike testing
1 2 3 miek testing

ദേവന്‍ said...

അഹാ ഞാന്‍ അപ്രത്തൊരു പോസ്റ്റ്‌ ഇട്ടതും അതുല്യ ഹാജരായി. എന്തൊരനുസരണ.

ചെറിയതോതില്‍ ഭക്ഷണം- സന്തോഷം. പക്ഷേ അതു വീടുകളില്‍ ഉണ്ടാക്കാന്‍ പറയുന്നത്‌ കടുപ്പം- എല്ലാര്‍ക്കും ആറ്റു നോറ്റ്‌ കിട്ടുന്ന ഒരവധി കുക്കിക്കുക്കി തീര്‍ക്കണോ? (ഞാന്‍ ഒന്നും ഉണ്ടാക്കാതിരുന്നാല്‍ മോശമല്ലേ, അതുകൊണ്ട്‌ വഴക്ക്‌ ഉണ്ടാക്കാം എന്നു തീരുമാനിച്ചു)

കാശ്‌- തലയെണ്ണി വേണമെന്നില്ല, കുടുംബമെണ്ണി മതി (ബ്ലോഗ്ഗെണ്ണി വേണമെന്നു പറഞ്ഞാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും)

മീഡിയ- എന്തരിന്‌? നമ്മളു മലയൊന്നും മറിക്കാന്‍ പോണില്ലല്ല് ചെല്ലക്കിളീ.

ദേവന്‍- ഒരു (pra)ബന്ധവും അവതരിപ്പിക്കേണ്ട ആവശ്യമില്ലല്ലോ? സിദ്ധു- നാട്ടില്‍ന്നു മീറ്റിനു മുന്നെ എത്തില്ല. അപ്പോ പിന്നെ പെരിങ്ങോടന്‍ ബാക്കി.

കോമണ്‍ വെല്‍ത്ത്‌ അസ്സംബ്ലി- അതു വേണോ? കാത്തിരിക്കാനാണെങ്കില്‍ അതു ഉമ്മലംകുഴി ബീച്ചില്‍ തന്നെ പോരേ, വെറുതേ വഴീല്‍ കാത്തു കിടക്കനോ? അതോ കാര്‍ റാലി സംഘടിപ്പിക്കുകയാണോ?

മൈക്ക്‌?? :(

ബീര്‍- നിര്‍ബ്ബന്ധമില്ല. വെള്ളത്തില്‍ ഇറങ്ങുന്നവന്റെ മണ്ടക്ക്‌ ഞാന്‍ കല്ലെറിയും. കുളിക്കാനല്ലേ ഇവരുടെയൊക്കെ വീട്ടില്‍ ബാത്ത്‌ റൂം?

സ്പോര്‍ട്ട്‌സ്‌ തുണി. എനിക്കറിയാവുന്ന സ്പോര്‍ട്ട്സിന്‌- ചീട്ടുകളിയും വാചകമടിയും- കൈലിമുണ്ട്‌ ധാരാളം മതി. അപ്പോ ഞാന്‍ അതിട്ടു വരട്ടോ? (സീരിയസ്സായി- എന്തെങ്കിലും കാഷ്വല്‍ പോരേ?വെറുതേ ട്രാക്ക്‌ സ്യൂട്ടൊക്കെ ഇട്ടു വരണോ?)

Unknown said...

ഒരു പ്രത്യേക അറിയിപ്പ്: അന്താക്ഷരി, തംബോല, കസേരകളി, കുട്ടികളുടെ മിമിക്രി പരിപാടിയാണെങ്കില്‍ മേം ഗായബ്. പോയ വഴി പുല്ല് പോലും മുളക്കില്ല എന്ന്.:-)

ഇതൊക്കെ ആവാം ബട്ട് ബേസിക്കലി ഇത് ബ്ലോഗേഴ്സിന്റെ മീറ്റ് തന്നെയാണ്. അല്ലാതെ ഉമ്മല്‍ കുവൈനില്‍ കടലില്‍ കുളി അല്ല. ദേവേട്ടന്‍ പറഞ്ഞ എല്ലാറ്റിനേയും ഞാന്‍ പിന്താങ്ങി.

Rasheed Chalil said...

ബ്ലോഗേഴ്സിന്റെ മീറ്റ് തന്നെയല്ലേ പ്രധാന ലക്ഷ്യം. അതെങ്ങനെ എന്ന് മാത്രം ആലോചിച്ചാല്‍ പോരേ.


ഓ.ടോ :
ഞാനും ദേവേട്ടനോട് യോജിക്കുന്നു. കുക്കല്‍ തന്നെ പ്രധാന പ്രശ്നം.

Kalesh Kumar said...

അതുല്യ ചേച്ചിയുടെ കമന്റ് സംഗതി ഉഷാറാക്കുന്ന ലക്ഷണമുണ്ട്. ചേച്ചി പറഞ്ഞ പോലെ “എല്ലാവരും സല്‍‌സ്വഭാവം കാണിക്കുന്നത്” കൊണ്ടായിരിക്കും ആരും കമന്റുകളിടാത്തത്. ദുബൈക്കാ‍രു മാത്രമല്ല മീ‍റ്റില്‍. ഉമ്മല്‍കുവൈന്‍ കാരനായ ഞാനുണ്ട്. അബുദാബിക്കാരിയായ സമിയും കടുംബവും ഉണ്ട്, അബുദാബിയില്‍ നിന്നു വരുന്ന സാക്ഷിയുണ്ട്..... കുടുംബ സംഗമം തന്നെ. എന്തേര് മീറ്റ്? പിക്ക്നിക്ക് അല്ല!

പള്ളി അടുത്ത് തന്നെയുണ്ട്. വെള്ളിയാഴ്ച്ച ജുമാ മുടങ്ങുമെന്ന് കരുതി വിഷമിച്ച് ആരും വരാതിരിക്കണ്ട.

വെറുതേ വന്ന് ചാപ്പാടും അടിച്ച് വാചകവുമടിച്ച് പോയാല്‍ മതിയോ? നമ്മുടെയിടയിലെ വിവരമുള്ളവര്‍ അത് ഷെയറ് ചെയ്യണം. രാജ് (പെരിങ്ങോടര്‍) ലിനക്സിനെക്കുറിച്ച് സംസാരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട് (രാജേ, സമ്മതിച്ചതാണ്, പറ്റില്ലെന്നൊന്നും പറഞ്ഞ് ഒഴിയാന്‍ കഴിയില്ല). നിഷാദ് കൈപ്പള്ളി വിക്കിപീഡിയയെക്കുറിച്ചും വിക്കിമീഡിയയെക്കുറിച്ചും വെബ് 2.0നെ കുറിച്ചും സെമിനാറെടുക്കും (സംസാരിക്കും). ഇബ്രു യു.ഏ.ഈയിലെ കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രിയെക്കുറിച്ചും റിയല്‍ എസ്റ്റേറ്റ് വ്യവസാ‍യത്തെക്കുറിച്ചും സംസാരിക്കും. (ഇബ്രൂ, സമ്മതിച്ചതാണ്, പറ്റില്ലെന്നൊന്നും പറഞ്ഞ് ഒഴിയാന്‍ കഴിയില്ല) ദേവേട്ടനും പ്രബന്ധം അവതരിപ്പിക്കും. സിദ്ധാര്‍ത്ഥന്‍ സ്ഥലത്തില്ലാത്തതൊരു അടിയായിപോയി!

അതുല്യ ചേച്ചിയുമായി സംസാ‍രിച്ചിരുന്നു. പുള്ളിക്കാരി കുറേ സര്‍പ്രൈസസ് കൊണ്ടുവരുന്നുണ്ട്! കുറേ തല വര്‍ക്ക് ചെയ്യിക്കാനുള്ളതും എന്റര്‍ടെയിനിംഗുമാ‍യിട്ടുള്ള ഗെയിംസ് ചേച്ചിയുടെ വകയായിട്ടുണ്ടാകും. ഗെയിംസിനുള്ള ഉപകരണങ്ങള്‍/ പെന്‍സില്‍/ പേന/പേപ്പര്‍/കുട്ടികള്‍ക്കുള്ള ഡ്രോയിംഗ്‌ മെറ്റീരിയല്‍സ്‌/പ്രൈസ്‌ ഇനങ്ങള്‍/ബാറ്റ്‌/ബോള്‍/കളി തൊപ്പി ഒക്കെ ചേച്ചി എത്തിക്കും (ക്വിസ് , തംബോല, വടം വലി - ഇത്രേം എന്തായാലും ഉണ്ടാകുമെന്ന് സംഭാഷണത്തീന്ന് മനസ്സിലായി. ബാക്കി സര്‍പ്രൈസ് ആയിക്കോട്ടെന്ന് ചേച്ചി പറഞ്ഞു). ഫ്യാമിലിക്കാര്‍ എത്രയുണ്ടെന്നൊക്കെ ചേച്ചി എന്നോട് ചോദിച്ചു. എന്തോ ഗെയിം പ്ലാന്‍ ചെയ്യാനാ! അതുപോലെ തന്നെ ചേച്ചിയുടെ കാ‍റില്‍ ചേച്ചിയോടും അപ്പുവിനോടും ഒപ്പം ഷാര്‍ജ്ജയില്‍ നിന്ന് ഉമ്മല്‍ കുവൈന്‍ വരെ വരാന്‍ ആഗ്രഹമുള്ളവര്‍ ചേച്ചിയെ അറിയിക്കണം.

രാഗേഷേട്ടന്റെ ചെണ്ടമേളം ഉണ്ടായിരിക്കും - അതീ സംഗമത്തിന്റെ ഹൈലൈറ്റായിരിക്കും! അതുപോലെ തന്നെ കണ്ണനുണ്ണിമാരുടെ കവിതാലാപനം. (അനിലേട്ടന്‍/സുധേച്ചി പ്രത്യേകം ശ്രദ്ധിക്കൂ). വടം വലി ഉണ്ടാകും. വടം സ്പോണ്‍സര്‍ ചെയ്യാമെന്ന് അതുല്യ ചേച്ചി ഏറ്റു. ഇറാനി മാര്‍ക്കറ്റീന്ന് ചേച്ചി അത് മേടിക്കും.

നമ്മുടെയിടയിലെ സ്റ്റാറായ ചന്തുവിന്റെ യാതൊരു അനക്കവും ഇല്ല. സകലകലാവല്ലഭനായ ചന്തു മുന്നിലേക്ക് വന്ന് ഫംക്ഷന്‍ ഏറ്റെടുക്കണമെന്ന് അപേക്ഷിക്കുന്നു. ചന്തുവിന്റെ കൈയ്യിലില്ലാത്ത പരിപാടികളില്ല. മിമിക്രി, പാട്ട്, ഗെയിംസ്..... ചന്തൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.... മാസ്റ്റര്‍ ഓഫ് ദ സെറിമണി ചന്തു ആ‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഡ്രെസ്സ് കോഡ് - ക്യാഷ്വല്‍! (എന്തര് ഡ്രെസ്സ് കോഡ്!) വെള്ളത്തിലിറങ്ങല്‍ ഇറങ്ങുന്നവരുടെ റിസ്കിലാ. ലഗൂണ്‍ ആണ്. കടലല്ല. ചൊറി പിടിക്കും ചിലപ്പം. അതുകൊണ്ട് കടലില്‍ ചാടലൊന്നും വേണ്ട. മീഡിയ വേണ്ട - എന്തര് മീഡിയ.

ശരി. എന്റെ ഭാഗത്തൂന്ന് ചെയ്യേണ്ട സംഗതികളുടെ റിപ്പോര്‍ട്ട് ദാ:

മെന്യു റെഡി. വളരെ സിമ്പിള്‍ മെന്യു ആണ്.

സ്വീറ്റ് കോണ്‍ വെജിറ്റബിള്‍ സൂപ്പ്
റ്റോസ്ഡ് സലാഡ്
ചിക്കന്‍ അച്ചാറി സലാഡ്
മസാല ഫ്രൈഡ് കിംഗ് ഫിഷ്
ചിക്കന്‍ മലബാറി
വെജിറ്റബിള്‍ കുറുമ
പനീര്‍ മട്ടര്‍ മസാല
ഡാല്‍ തട്ക
ജീര പുലാവ്,
നാന്‍-റൊട്ടിറൈത്ത
പിക്കിള്‍സ്

പാപ്പഡ്
ചോക്കളേറ്റ് ചീസ് കേക്ക്.

പെര്‍ ഹെഡ് കോസ്റ്റ് 32 ദിറഹംസ്. (പെര്‍ അഡല്‍റ്റ്), 16 ദിറഹംസ് (പെര്‍ ചൈല്‍ഡ് - 5 മുതല്‍ 11 വയസ്സുവരെയുള്ളവരാണ് ചൈല്‍ഡ് എന്ന് ഉദ്ദേശിക്കുന്നത്)കാശ് കൂടുതല്‍ കൊടുക്കാന്‍ തയാറാണേല്‍ മെന്യൂ കുറച്ചൂടെ ആഡംബരം ആക്കാം. വെന്യൂനു് പ്രത്യേകം കാശൊന്നും കൊടുക്കണ്ട. എത്രപേരുണ്ടാകുമെന്ന് കൃത്യമായി കണക്ക് 3 ദിവസം മുന്‍പ് കൊടുക്കണം. തലയെണ്ണന്‍ ദില്‍‌ബാനന്ദന്‍ ഏറ്റു. നദീറിനെ വിളിച്ചു. അവന്‍ നല്ല തിരക്കിലാ.

അഭിപ്രായങ്ങള്‍ /നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കൂ:

അഭയാര്‍ത്ഥി said...

ചെണ്ടക്കൊരു കോലുണ്ടട മണ്ടക്കൊരു കൊട്ടുണ്ടട ചൊല്ലിപ്പടി തല്ലിപ്പടി താളം....
വരുണുണ്ടട വരുണുണ്ടട കേക്കാനായ്‌ വരുണുണ്ടട കുറുമാനേ.

മെനുവെന്തായാലും പ്രശ്നമല്ല കലേഷുണ്ടായല്‍ മതി .

അതായത്‌ കലേഷ്‌ ഉണ്ടാല്‍ മതിയെന്നല്ലാട്ടൊ.
അദ്ധാനിക്കാതെ അഭിപ്രായം പാടില്ലാ എന്നതിനാല്‍ മീറ്റിന്‌ എല്ലാ ഭാവുകങ്ങളും.

അവിടെക്കാണാം

Let everything goes according to what Kalesh said.
My Openion is to curtail the meet to a maximum of 4 hours duration.
More than that will make the meet stale.This is purely my personal view

കുറുമാന്‍ said...

കുട്ടികുറുമി നമ്പര്‍ റണ്ടിനെ രാവിലെ മുതല്‍ വൈകുന്നേരം വരെ എവിടേയെങ്കിലും സമാധാനമായി ചിലവഴിക്കല്‍ തികച്ചും അസാധ്യമാണെന്നറിയിച്ചുകൊണ്ട് കുറുമി കാലു മാറിയതിനാല്‍ എന്റെ ഒരു സിംഗിള്‍ തല ഞാന്‍ വച്ചു. പിന്നെ അവിടെ വന്നിട്ട് നമുക്ക് തല വേറെ വക്കാം (ഇടിവാള്‍, ദേവേട്ടന്‍, പെരിങ്ങോടന്‍, കലേഷ് - നോട് ദ പോയ്ന്റ്).

കൈപ്പിള്ളി പറഞ്ഞതുപോലെ പത്തമ്പത് കിലോമീറ്റര്‍ ഓടിയും, ഓടിച്ചും വന്നിട്ട് ബിയറേജ് സോറി, ബെവറേയ്ജസ് ഒന്നും കിടയാതാ?

ചെണ്ട ഞാന്‍ കൊണ്ടു വരാം. കൊട്ടാനായി വല്ല മാരാരോ, പൊതുവാളോ, ഇടിവാളോ വന്നാല്‍ താളത്തില്‍ മേളം വായിക്കാമായിരുന്നു. അല്ല ഇനി ഇപ്പോഞാന്‍ തന്നെ കൊട്ടണം എന്നു പറഞ്ഞാല്‍ ശവതാളം രാഗത്തില്‍ ഒരു മൃതതാളം ഞാന്‍ വായിക്കാം. അതിന്നെനിക്കു സമ്മതം. പിന്നെ വൈകുന്നേരം വീട്ടില്‍ വന്നിട്ട് ആ പണ്ടാര ചെണ്ട ഇല്ലായിരുന്നുവെങ്കില്‍, ചെവിടിങ്ങിനെ മൂളില്ലായിരുന്നു എന്നു പറയാന്‍ ഇടവരുത്തണോ? ആലുവ യോജിച്ച് പറഞ്ഞാല്‍ മതി..

എല്ലാവരും ഉത്സാഹിച്ചാല്‍, പമ്പരം കൊത്ത്, കുപ്പികായ (ഗോലി അഥവാ ഗോട്ടി), അമ്പസ്ഥാനി, സാറ്റ്, ഏറും പന്ത്, കുട്ടിയും കോലും (കുട്ടി എന്നു പറയുന്നത് വരുന്ന കുട്ടികളല്ല), കബഡി, വാളുവെച്ചുകളി തുടങ്ങിയവയും ഉള്‍പെടുത്താം.

രാജ് said...

കലേഷേ മിക്കവര്‍ക്കും ലിനക്സിനെ കുറിച്ച് അറിയാം, വീണ്ടും ആവര്‍ത്തിച്ചു നല്ലോരു ഈവന്റ് മുഷിപ്പിക്കണോ? ഞാന്‍ വേറൊരു സര്‍പ്രൈസ് ഈവന്റ് റെഡ്യാക്കുന്നുണ്ട് (ഏയ് ഓട്ടമൊന്നുമല്ല). ഇബ്രുവും പങ്കാളി ആയിരിക്കും.

വല്യമ്മായി said...

മീറ്റിനെ കുറിച്ചുള്ള പോസ്റ്റുകളെല്ലാം കണ്ട് എവിടെ കമന്‍റിടണം എന്ന് ശങ്കിച്ചിരിക്കുകയായിരുന്നു.സെമിനാറുകള്‍ കൊള്ളാം,അധിക നേരം ഉണ്ടാവില്ലെങ്കില്‍,ഇപ്പൊ തന്നെ കുറുമി വരില്ലത്രെ ഇനിയെത്ര പേര്‍ ഇങ്ങനെ മുങ്ങുമോ ആവോ.പ്രിയ കുറുമാന്‍,കുട്ടികളുടെ കാര്യത്തില് വിഷമിച്ച് അവരെ കൂട്ടാതിരിക്കരുതേ,ഞങ്ങളൊക്കെ ഇല്ലേ അവിടെ.
(അതോ,കുടുംബത്തെ കൂട്ടി വന്നാല്‍ ചേണ്ട കൊട്ടാന്‍ പറ്റില്ല എന്ന് കരുതിയാണോ).

കളികളുടെ കാര്യം അപ്പു,പച്ചാന,കണ്ണനുണ്ണികള്‍ എന്നിവരാണ് വലിയ കുട്ടികള്‍(വേറെ ആരെങ്കിലുമുണ്ടോ) പിന്നെയുള്ളതെല്ലാം ചെറിയ കുട്ടികള്‍(കൃത്യമായ നമ്പര്‍ അറിയില്ല,ആജു(8),പാച്ചു(2.5),സുല്ലിന്‍റെ കുട്ടികള്‍(4,2),മുസാഫിരിന്‍റെ കുട്ടികള്‍,സമീഹയുടെ കുട്ടികള്‍,കുഞ്ഞ് ഇടിവാളുകള്‍.കളികള്‍ പ്ലാന്‍ ചെയ്യാന്‍ അതുല്യേച്ചിയ്ക് ഈ വിവരങ്ങള്‍ സഹായകമാകും എന്നു കരുതുന്നു.

വലിയവര്‍ക്കുള്ള കളികളും ആകാം.കപ്പിള്‍ ഗെയിംസിന് കപ്പിള്‍ ആകണമെന്ന നിര്‍ബന്ധമൊന്നുമില്ലല്ലോ.(സാധാരണ ഞങ്ങള്‍ എവിടെ പോയാലും ഞാന്‍ പച്ചാനയെ കൂട്ടിയാണ് കപ്പിള്‍ ഗെയിംസില്‍ പങ്കെടുക്കാറ്) ഏതു തരം കളികളായാലും കൂടുതല്‍ പേര്‍ പങ്കെടുക്കണമെന്നതാണ്.

ചന്തുവിന്‍റെ നേതൃത്വത്തില്‍ ഒരു അന്താക്ഷരി ആകാം(ഭക്ഷണം കഴിഞ്ഞ് ഉറക്കം വരുന്ന സമയത്ത്). കലാപരിപാടികള്‍ ഉണ്ടെങ്കില്‍ അതും ഭക്ഷണ ശേഷമാണ് നല്ലത്.

അബുദാബിയില്‍ നിന്നും വരുന്നവര്‍ക്ക് പ്രാതല്‍ തറവാട്ടില്‍ ഒരുക്കാം.(ഇതു വായിച്ചിനിയാരെങ്കിലും ദുബായില്‍ നിന്നും ജെബെല്‍ അലിയില്‍ വന്ന് ഉമ്മുല്‍ക്വയിനിലേക്ക് പോകാമെന്ന് കരുതുമോ റബ്ബേ).

ഇത്തിരിയ്ക്ക് വേണ്ടി തറവാട്ടിലെ പെട്ടി ഓട്ടോ അവീര്‍ വഴി വരുന്നതായിരിക്കും.(ഇ.അ)

രാജ് said...

വടംവലി വേണോ? വേണമെങ്കില്‍ തന്നെ കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളില്‍ കിണറ്റില്‍ നിന്ന് പാട്ടയും കയറും ഉപയോഗിച്ച് വെള്ളം കോരിയിട്ടുള്ളവരായിരിക്കണം പങ്കെടുക്കേണ്ടത് എന്നൊരു നിബന്ധന വേണം ;) ഒരു ആവേശത്തിന്റെ പുറത്ത് കൈയെന്തിനാ വെറുതെ കേടുവരുത്തണേ?

Rasheed Chalil said...

ഇത്തിരിയുടെ വക തറവാടി ഫാമിലിക്ക് ഒരു സ്പെഷ്യന്‍ താങ്സ്.

മുസ്തഫ|musthapha said...

ജബല്‍ അലിയില്‍ നിന്നും അലി ഭായിയുടെ നേതൃത്വത്തില്‍ അവീര്‍ വഴി വരുന്ന പെട്ടി ഓട്ടോക്ക് റോളയില്‍ സ്വീകരണമുണ്ടായിരിക്കുന്നതും, തുടര്‍ന്ന് അകത്തോട്ട് ഇടിച്ചുകയറുന്നതുമായിരിക്കും :)

aneel kumar said...

പരൂഷകളും മുല്‍ക്ക്യയില്ലായ്മയ്ക്കുമിടെ കയ്യാലപ്പുറത്തെ ദ്യാങ്ങ പോലെ ആണെങ്കിലും മീറ്റിനും വരും.

ഇന്നിപ്പോ കിട്ടിയ വിവരമനുസരിച്ച് വിശ്വം ഉണ്ടാവും. ഒരു വാക്കു പറഞ്ഞാല്‍ ഇങ്ങനെ വേണം. ഈദിനാണെങ്കില്‍ വരാമെന്നു പറഞ്ഞയാള്‍ അതു കഴിഞ്ഞിട്ടും വരാന്‍ തയാറായതില്‍ സന്തോഷം.
വേറെയും ജിസിസി ലോഗന്മാരെ കിട്ടാനും ചിലപ്പോള്‍ വഴിയുണ്ടത്രേ.