യു യെ ഇ രണ്ടാം മീറ്റ് എന്നെന്നും ഓര്‍ത്തിരിക്കാനുള്ള ഒത്തിരി നല്ല മുഹൂര്‍ത്തങ്ങളെ സമ്മാനിച്ച ഒരു പകല്‍. ചിരിച്ചും കളിച്ചും പരിചയപ്പെട്ടും പരിചയം പുതുക്കിയും കടന്ന് പോയ നവംബര്‍ പത്ത്. ഈ ഒത്തുചേരലിന് വഴിയൊരുക്കിയ ബൂലോഗര്‍ക്കും വിശിഷ്യാ കലേഷേട്ടനും ഹൃദയം നിറഞ്ഞ നന്ദി. കൂടെ എന്റെ മൊബയ്‌ലില്‍ പതിഞ്ഞ് ഏതാനും അസുലഭ മുഹൂര്‍ത്തങ്ങള്‍. ചിത്രങ്ങളുടെ കുറവുകള്‍ക്ക് ഞാനും എന്റെ മൊബൈലും മാത്രം ഉത്തരവാദി.
ചിത്രങ്ങള്‍ക്ക് ബൂലോഗ കൂട്ടായ്മയുടെ സ്വാതന്തൃം വെച്ച് ഞാന്‍ അടിക്കുറിപ്പ് നല്‍കുന്നു. അതിന് ഹാസ്യത്തിനപ്പുറം ഒരു പ്രാധ്യാന്യവും നല്‍കരുത് എന്ന് അഭ്യര്‍ത്ഥനയോടെ ഇത് ഇവിടെ പോസ്റ്റുന്നു.
ഇവിടെ ക്ലിക്കൂ
32 comments:
യു യെ ഇ രണ്ടാം മീത് എന്നെന്നും ഓര്‍ത്തിരിക്കാനുള്ള ഒത്തിരി നല്ല മുഹൂര്‍ത്തങ്ങളെ സമ്മാനിച്ച ഒരു പകല്‍. ചിരിച്ചും കളിച്ചും പരിചയപ്പെട്ടും പരിചയം പുതുക്കിയും കടന്ന് പോയ നവംബര്‍ പത്ത്. ഈ ഒത്തുചേരലിന് വഴിയൊരുക്കിയ ബൂലോഗര്‍ക്കും വിശിഷ്യാ കലേഷേട്ടനും ഹൃദയം നിറഞ്ഞ നന്ദി. കൂടെ എന്റെ മൊബയ്‌ലില്‍ പതിഞ്ഞ് ഏതാനും അസുലഭ മുഹൂര്‍ത്തങ്ങള്‍. ചിത്രങ്ങളുടെ കുറവുകള്‍ക്ക് ഞാനും എന്റെ മൊബൈലും മാത്രം ഉത്തരവാദി.
ചിത്രങ്ങള്‍ക്ക് ബൂലോഗ കൂട്ടായ്മയുടെ സ്വാതന്തൃം വെച്ച് ഞാന്‍ അടിക്കുറിപ്പ് നല്‍കുന്നു. അതിന് ഹാസ്യത്തിനപ്പുറം ഒരു പ്രാധ്യാന്യവും നല്‍കരുത് എന്ന് അഭ്യര്‍ത്ഥനയോടെ ഇത് ഇവിടെ പോസ്റ്റുന്നു
മിന്നൂ:)
ഇതുവരെ വന്നതില്‍ നല്ല പടങ്ങള്‍ എന്നു പറയാം.
എന്തെന്നാല്‍ ഞാനുമുണ്ടല്ലൊ കൂട്ടത്തില്‍
ഹെ ഹെ
-സുല്‍
മിന്നാമിനുങ്ങേ നല്ല ചിത്രങ്ങള്‍...
പായസ ചെമ്പിന് കാവല്‍ നില്‍ക്കുന്ന ദില്‍ബന്‍... അടിപൊളീ.
മിനുങ്ങേ പറയാന്‍ മറന്നു. സൂപ്പര്‍ അടിക്കുറിപ്പുകള്‍.
മിന്നേ... ഇത് വരെയിട്ട എല്ലാ പടത്തിനേക്കാളും ഞാനിത് ആസ്വദിച്ചൂ.
തറവാടിയുടേ മോനുമായിട്ട് ഒരു ഫോട്ടമെടുത്തില്ലാ എന്ന വിഷമത്തിലായിരുന്നു ഞാന്‍. കൈപിള്ളി പേടിപ്പിച്ചാലും അത് കിട്ടീല്ലോ. പെരുത്ത് നന്ദി.
ഒരുപാട് ഇഷ്ടായി അടിക്കുറിപ്പുകള്‍.
മിന്നാമിനുങ്ങേ, കലക്കന്‍ അടിക്കുറിപ്പുകള്‍... എന്നാലും എന്‍റെ ‘ആ’ആക്രാന്തത്തിനിടയില്‍ തന്നെ
പണിപറ്റിച്ചു അല്ലേ :)
ഹഹഹഹ....അലക്കിപ്പൊളിച്ചേടാ മോനേ.. അലക്കി.അടിപൊളി അടിക്കുറിപ്പുകള്‍..
കലേഷിനെ തടഞ്ഞുനിര്‍ത്തിയ അതുല്യേച്ചിനെ കണ്ടിട്ട് എനിക്ക് ചിരി അടക്കാന്‍ പറ്റിയില്ല. എല്ലാം ആപ്റ്റായിട്ടുണ്ട്.
അതു ശരി. മീറ്റിനുവന്നിട്ട്, കിച്ചണില്‍ ഗ്യാസുകുറ്റി ഇരിക്കുമ്പോലെ അനങ്ങാതെ കയ്യും കെട്ടി ഇരുന്ന് മനസ്സില്‍ ഇമ്മാതിരി കാച്ചുകള്‍ ഉണ്ടാക്കുകായായിരുന്നല്ലേ??
വളരെ വളരെ ഇഷ്ടമായി.
മിന്നാമിനുങ്ങേ,
കലക്കി മാഷേ. അടിക്കൂറിപ്പുകള്‍ സൂപ്പര്‍. പെരിങ്ങോടന്‍ മൂന്നാം റൌണ്ട് ഫുഡ്ദടിച്ചത് നോട്ട് ചെയ്തു അല്ലേ. :-)
ദുഷ്ട് ദുഷ്ട്..വിശാലാ ആരേലും കാണാതെ അതങ്ങട് പോട്ടെന്ന് കരുതിയിരിയ്കുമ്പോ... ദുഷ്ട് ദുഷ്ട്...
മിന്നേ - അടിക്കുറിപ്പിനു മാര്‍ക്ക് നൂറ്.....കലക്കി
അതു കുറൂന്റെ ഒരുപാട് പടം കണ്ടതിന്റെ സോപ്പാട്ടോ മിന്നേ. എന്നാലും കുറു ശര്‍മാജിയോട് എന്താ പറഞ്ഞേ ആവോ. പിന്നെ ആ ഉറങ്ങണ വാവ ശര്‍മാജീടേ ചക്കരമുത്തായിരുന്നൂട്ടോ. ഞാനൊരു പോസ്റ്റിടുന്നുണ്ട്. തലക്കെട്ട്.. മീറ്റും ശര്‍മാജീം. ഉള്ളെടക്കം ബ്ലാങ്ക്... ഒന്നും എഴുതണ്ടാ. അതായത് ശര്‍മാജിയ്ക് അവിടെ നടന്നതൊക്കെ ബ്ലാങ്ക്!! എന്നൊട് പറഞ്ഞു.. കുപ്പി ഗ്ലാസ്സിലു സ്പൂണിട്ട് സ്റ്റിര്‍ ആക്കിയത് പോലേന്ന്.
ഫ്ലിക്കര്‍ , പിക്കാസ തുടങ്ങിയ ഇടങ്ങളിലേക്ക് ഫോട്ടോ അപ് ലോഡ് ചെയ്യുന്നത് ബൂലോഗത്തില്‍ നിരോധിക്കേണ്ടതാകുന്നു. ഈ വക സാധങ്ങള്‍ ഒക്കെ ബ്ലോക്ക്ഡ് ആയ പ്രദേശങ്ങള്‍ ഈ ബൂലോഗത്തില്‍ ഉണ്ട്.
എന്ത് അടിക്കുറിപ്പ് എന്ത് ഫോട്ടോ. ഞാന്‍ ഇവീടെ കഥയറിയാതെ ആട്ടം കണ്ടു കൊണ്ടിരിക്കുക ആണേ. ഫോട്ടോ ബ്ലോഗ്ഗറിലേക്ക് അപ് ലോഡ് ചെയ്തു കൂടെ
ഹഹഹ ഉഷാറ് പടങ്ങള്‍
കലക്കന്‍ അടിക്കുറിപ്പുകള്‍
പാവം പാവം ഷിജു
ഹഹഹഹ
മിന്നാമിനുങ്ങ് മിന്നീ ട്ടാ. അടിക്കുറിപ്പുകള്‍ വായിച്ചു ചിരിച്ചു പോയി.
രണ്ടാം പേജിലെ അവസാന ഫോട്ടം.
ത്രിമൂത്രികള്‍ കവിത ചൊല്ലണ പടം.
കണ്ടപ്പോള്‍ ഓര്‍ത്തത് :
റോഡ് സൈഡിലെ രസായനം വില്പന.
വിയെം ജി അനൌണ്‍സ്മെന്റ് “നടുവേദന,പല്ലുവേദന,മൊരിച്ചില്‍, പിരിച്ചില്‍ ,തിരിച്ചില്‍ പുളച്ചില്‍ ഇവക്കെക്കെ ഒരു സിദ്ധൌഷദ്ധം..” ആ ലൈന്‍.
കുറുജി അസ്സിസ്റ്റന്റ് - കടന്നുവരൂ കടന്നു വരൂ , കടന്നു വരൂ അമ്മാവാ..വഴി മാറിക്കൊട് ...ആ ഒരു സ്റ്റൈല്‍.
ഇടീഗഡിയും അസിസ്റ്റന്റ്. ഒരു കുപ്പി താഴേന്നെടുത്ത് കസ്റ്റമര്‍ക്ക് കൊടുക്കാന്‍ പോകുന്നു.
ഹോ! യെന്തൊരു അടിക്കുറിപ്പ്! :-)
നമിച്ചു മിനുങ്ങേ നമിച്ചു!
സൂപ്പര്‍ പടങ്ങള്‍!
ഒരുപാട് പുലികള്‍ ഇടിവെട്ട് ക്യാമറകളും കൊണ്ട് തലങ്ങും വിലങ്ങും ഓടിയിട്ടും , ഈ പടങ്ങളുടെയത്ര രസികന്‍ പടങ്ങള്‍ ആരും പോസ്റ്റ് ചെയ്തില്ല!
നന്നായെന്നല്ല, ഉഗ്രന്‍ എന്നു പറയണം!
അടിപൊളി മിന്നാമിനുങ്ങേ... :-) ഒരു രക്ഷയുമില്ലാത്ത ചിത്രങ്ങളും അടിക്കുറിപ്പുകളും.
നമിച്ചൂ, നമിച്ചൂ...
കലക്കന്‍ അടിക്കുറിപ്പുകള്‍. എന്നെ പടമാക്കിയതൊന്നും ഞാന്‍ അറിഞ്ഞില്ലല്ലോ (അല്ല, അതിലത്ഭുതമില്ല!)
ഇത്രനാന്നായി ആരും തന്നെ എടുത്തിട്ടില്ല ..സത്യം. മിന്നാമിനുങ്ങേ , ശരിക്കും നന്നായിട്ടൊ!!
( ഓ.ടോ: ആരും കാണാതെ , ഒരു മുലക്കൊതുങ്ങികൂടി എതായിരുന്നില്ലെ പ്പണി)
മിന്നാമിനുങ്ങേ, നല്ല ഫോട്ടോകളും അതിലും നല്ല അടിക്കുറുപ്പുകളും ;)
ഇപ്പഴാണ് ബാരക്കുടയിലെന്താണ് സംഭവിച്ചതെന്ന് ക്ലീയറായത്! മിന്നാമിനുങ്ങിന്റെ പടങ്ങളെല്ലാം നല്ല വെട്ടത്തില്‍ തന്നെ എടുത്തതായതോണ്ട് നല്ല ഭംഗി..
സത്യം പറഞ്ഞാല്‍ ബാരക്കൂടയില്‍ നിന്നൊരു ലൈവ് വന്ന പോലുണ്ട്..മര്‍മ്മം പഠിച്ച നമ്പൂരിക്ക് പശൂനെത്താല്ലാന്‍ പറ്റില്ല എന്നു പറഞ്ഞ മാതിരി പുലികളെമ്പാടും ഉണ്ടായിട്ടും ഒടുക്കം ഇത്തിരിയുടെ മൊബൈലും ചിരിക്കുന്ന മനസ്സും വേണ്ടിവന്നു ഒരു യഥാര്‍ത്ത ചിത്രം കിട്ടാന്‍!
സോറി മിന്നാമിനുങ്ങിന്റെ
മിന്നാമിനുങ്ങിന്റെ പടം കണ്ടിട്ട് ഇത്തിരീന്ന് പറഞ്ഞ് മാഗ്നി മിന്നാമിനുങ്ങിനു ബാനര്‍ പിടിയ്ക്യാല്ലേ? അതാ ഞാന്‍ പറഞ്ഞ ഗ്രൂപ്പ്.. ഹ ഹാ ഇപ്പോഴല്ലേ... രണ്ട് തവണ മ്ന്നാമിന്നുങ്ങ് പിന്നെ ഇത്തിരി എന്നൊക്കെ എഴുതിയാ ഹൈലെറ്റ്... ഹും ഹും....
ഫോട്ടം ഇടാംന്ന് ഒക്കെ പറഞ്ഞ് വിശ്വം പോയിട്ട് എന്തായോ എന്തോ? ദേവാ വെയര്‍ ഈസ് ഹീ? ദേവസഭാതലത്തിലു തന്നേയോ? എന്നിട്ട് ഒരു റിപ്പോര്‍ട്ടെങ്കിലും വിശ്വം ഇട്ടോ? പോട്ട് എന്റെ വരവിനു ചുവന്ന കാര്‍പറ്റ് ഒരുക്കിയ നമുക്ക് ഒരു നന്ദിയെങ്കിലും പറഞ്ഞോ? ഒരു ഫോട്ടോ ഇടും എന്നൊക്കെ പറഞ്ഞ് ഒരു ഭീഷണിയൊക്കെ തന്നാ പോയത്. എന്തായോ എന്തോ?
മിന്നാത്ത കാമറയുമായി
മിന്നി മിന്നി നടന്നതു ഇതിനായിരുന്നു അല്ലെ :)
നന്നായി....
ഫ്ലാഷ് ഇല്ലാത്തതിനാല്‍ ആരും കോണ്ഷ്യസ് ആയില്ല :)
എന്തിനാ ചിലരെ ചെരിച്ചിട്ടിരിക്കുന്നതു.... അവരെ പിടിച്ചു നേരെ നിര്‍ത്തൂ......
ഒന്നിനി ശ്രുതിതാഴ്ത്തി... ആ കുട്ടിയെ ഒഴികെ ;;)
ഈ മിന്നാമിനുങ്ങിന്റെ ഫോട്ടോ ആരെങ്കിലും എടുത്തിട്ടുണ്ടോ? എനിക്കോര്‍മ്മ വരുന്നില്ലല്ലോ മുഖം...? സ്വയം പരിചയപ്പെടുത്തിയപ്പോഴും കണ്ടതായി ഓര്‍ക്കുന്നില്ല.
-നല്ല ചിത്രങ്ങള്‍, അടിക്കുറിപ്പുകള്‍ തന്നെ അതിന്റെ കാമ്പ്..
-സങ്കുചിതന്‍
http://photos1.blogger.com/blogger/199/3147/1600/IMG_1457.jpg
ഗ്രൂപ്പ് (ഏതു ഗ്രൂപ്പ്..ഫോട്ടൊ ഗ്രൂപ്പ്) ഫോട്ടോവില്‍
ഗ്രൂപ്പ് (ഏതു ഗ്രൂപ്പ്..ഫോട്ടൊ ഗ്രൂപ്പ്) ഫോട്ടോവില്‍ സുല്ലിനും അനിലേട്ടനും നടുവില്‍ ഉള്ള ചുവന്ന കുപ്പയക്കാരന്‍
(ഇനി അതല്ലെങ്കിലും ആരെങ്കിലും വന്നു ലവന്‍ അതലല്‍ ഇവനാ എന്നു പറഞ്ഞോളും :)
എന്റെ കാമറയില്‍ ഉണ്ടു ...പക്ഷെ ഷേക്കായ മിന്നമിനുങ്ങാ
തള്ളേ!
എന്തരു കമന്റു മിന്നമിനുങ്ങേ!!!
യു.ഏ.ഇ.രണ്ടാം മീറ്റിലെ എന്റെ മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞ അവ്യക്തമായ ഈ ചിത്രങ്ങള്‍ തല ചെരിച്ചും മോണിറ്റര്‍ തിരിച്ചും ഏറെ പ്രയാസപ്പെട്ട് കണ്റ്ട്,അടിക്കുറിപ്പുകള്‍ വായിച്ച് ആസ്വദിച്ച എല്ലാ ബൂലോഗര്‍ക്കും നന്ദി പറയട്ടെ.ഒപ്പം ഇത് പോസ്റ്റ്ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ച,പ്രേരിപ്പിച്ച,എല്ലാ ജോലികളും ഭംഗിയായി നിര്‍വഹിച്ച് തന്ന ഇത്തിരിവെട്ടത്തിനും ഒത്തിരി നന്ദി.
മിന്നാമിനുങ്ങെ ഫോട്ടംസ് ഇപ്പഴാ കണ്ടത്..ഇത്രെം ആസ്വദിച്ച് ഫോട്ടൊ ആല്‍ബം കാണാനാവുംന്നു മനസ്സിലായി.എന്തു രസാ..അടിക്കുറിപ്പുകളും ചിത്രങ്ങളും..ഒറ്റ പടൊം ചിരിക്കാതെ വിട്ടിട്ടില്ല!
പീലിക്കുട്ടീ..ഒത്തിരി നന്ദി
മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്ത മറ്റു ബൂലോഗര്‍ക്ക്
ഈ ചിത്രങ്ങള്‍ എതെങ്കിലും വിധത്തില്‍ ആസ്വാദ്യകരമാകുമെങ്കില്‍ ആയ്ക്കോട്ടെ,എന്നു കരുതിയാണ് ചിത്രങ്ങള്‍ ഇവിടെ പോസ്റ്റിയത്.
അതിനു ലഭിച്ച സ്വീകാര്യത എന്റെ മനം കുളിര്‍പ്പിക്കുന്നു.ഹൃദയം നിറഞ്ഞ നന്ദി
Post a Comment