ബൂലോകരെ,
നമുക്കെല്ലാം ഒഴിവാണല്ലോ , രണ്ട് ദിവസം
എല്ലാവരേയും ഒന്ന് കാണാന്‍ ഒരാഗ്രഹം.നമുക്കെല്ലാവറ്ക്കും തറവാട്ടില്‍ ഒന്ന് കൂടിയാലോ?യാതൊരു ഔപചാരികതയുമില്ലാതെ.നാളെ എല്ലാവരും തറവാട്ടിലേക്ക് വരാന്‍ താത്‌പര്യപ്പെടുന്നു ,നമുക്ക് വല്ല കടം കഥകളും മറ്റും പറഞ്ഞിരിക്കാമെന്നൈ.
പിന്നെ ഭക്ഷണക്കാര്യം.
അരി , ( കുത്തരി മുതല്‍ , ബിരിയാണി അരി മുതലായവ) , പഞ്ചസാര , ഉപ്പ്` , മുളക് ചായപ്പൊടി , പാല്പ്പൊടി ,പാല്‍ , ഇറച്ചി , മീന്‍ , പഴവര്‍ഗങ്ങള്‍ , , പച്ചകറിസാധനങ്ങള്‍ , ബാക്കി പലചരക്ക് സാധനങ്ങള്‍ , , വെള്ളം , അടുപ്പ് , ഗസ് ഇത്യാതി സാധനങ്ങള്‍ ആ പിന്നെ പാത്രങ്ങളും , അടുക്കളയിലുണ്ട് എല്ലാവര്‍ക്കും ഉണ്ടാക്കാം , കഴിക്കാം , ( എനിക്ക് തരണേ!!!)
എല്ലാ "കുക്കര്‍" മാര്ക്കും സ്വാഗതം , അവര്ക്ക് പ്രത്യേക പരിഗണന നല്കുന്നതാണ് .
വരിക എല്ലാവര്‍ക്കും സ്വാഗതം , യാതൊരു " ഫോര്‍മാലിറ്റ്യ്" യു മില്ലാതെ നിങ്ങള്‍ക്ക് നിങ്ങടെ തറവാട്ടിലേക്ക് സ്വാഗതം
എന്നെ 050-5090933 , വല്യമ്മായിയെ 050-5850117 , തറവാടില്‍ 04-8820231 നമ്പറുകളില്‍ ബന്ധപ്പെടാം.
36 comments:
തറവാടീ, ആദ്യമേ ഒരു ഡവുട്ട്. നാളെ എന്നു പറഞ്ഞ് ഇട്ടിരിക്കുന്ന പോസ്റ്റിന്റെ ഡേറ്റ് 29 ആണല്ലോ? അപ്പോ നാളെ ഇന്നാണോ അതോ നാളെയാണോ?
നാളെ , ഒന്നാം തീയതി ഡിസംബര്‍ 2006
സംഗതി മീറ്റാനൊക്കെ വരാം...
അവിടെ വെച്ച് തറവാടിയുടെ പോസ്റ്റിന് കമന്‍റിടാന്‍ മാത്രം നിര്‍ബന്ധിക്കരുത് :)
തറവാടും തറവാട്ടിലുള്ളവരും ആ ഒരൊറ്റദിവസം കൊണ്ടുതന്നെ അന്യരല്ലാതായിക്കഴിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ പ്രത്യേകിച്ചൊരു അറിയിപ്പോ ഔപചാരികതയോ കൂടാതെ എന്നും എപ്പോഴും തറവാട്ടില്‍ വന്നുകേറാമെന്ന വിശ്വാസവുമുണ്ട്. കൂടാതെ ആജുവിനെ വല്ലാതെ മിസ് ചെയ്തു തുടങ്ങിയിരിക്കുന്നു. പെട്ടെന്നുള്ള അറിയിപ്പായതു കാരണം, മറ്റ് അവിചാരിതമായ പ്രശ്നങ്ങളൊന്നും വന്നുപെട്ടില്ലായെങ്കില്‍ തീര്‍ച്ചയായും അവിടെയുണ്ടാകാന്‍ ശ്രമിക്കാം.
ഇതിനാണ് തറവാടിത്തം, തറവാടിത്തം എന്നു പറയുന്നത്. വേറെ ആരു വിളിക്കും സ്വന്തം വീട്ടില്‍ മീറ്റാന്‍ ഈ കാക്കത്തൊള്ളായിരം പേരേ?
വരണമെന്നുണ്ട് തറവാടി. പക്ഷേ സാധ്യത വളരെ കുറവാണ്. നാട്ടില്‍ നിന്ന് തിരിച്ചു വന്നിട്ട് ആദ്യത്തെ വെള്ളിയാഴ്ച്ച ആയതു കൊണ്ട്, റീസെറ്റ്‌ലിംഗ് പ്രോസസ്സിന് നീക്കിവെച്ചിരിക്കുന്ന ദിവസമാണ്. :-)
മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ് തറവാടിയ്ക് ഒരുപാട് നന്ദി. അപ്പൂസിന്റെ അച്ഛന്‍ വെക്കേഷന്‍ പോണു, ശബരിമലയിലേയ്ക് വെള്ളിയാഴ്ച .. വരണമെന്ന് തോന്നുന്നുന്നു, വരാന്‍ പറ്റില്ല്യാന്ന് പറയാനും തോന്നുന്നു.
എല്ലാരും മംഗളമായിട്ട് കൂടു, ഫോട്ടം ഒക്കെ ഇടു. (ചിക്കന്റേയും ബിരിയാണീയിടേയും മുട്ടേടെയും അല്ലാ :)
അയ്യോ . ബൂലോകരെ
ഇതൊരു " മീറ്റ്" ആയൊന്നും കണ്ടേക്കല്ലെ ,
നമുക്കൊരു ഒഴിവ് ദിനം കിട്ടി , എന്നാല്‍ എല്ലാര്‍ക്കും ഒന്നു കാണാം എന്ന് മാത്രമെ കരുതിയുള്ളൂ ,
" ഒഫീഷ്യല്‍"
ആക്കല്ലെ പ്ളീസ് , ഞാന്‍ ഒഫീഷ്യല്‍ മീറ്റ് സംഘടിപ്പിക്കാന്‍ ഒരു സംഘാടകനേയല്ലാ....
നിങ്ങള്‍ നിങ്ങടെ വീട്ടിലേക്ക് വരൂ , അത്രയേ ഞങ്ങളുദ്ധേശിച്ചിട്ടുള്ളൂ..,
പിന്നെ എന്റെ ബ്ളോഗ് വായിക്കാത്തവരുന്റെങ്കില്‍ കണ്ടോട്ടെ എന്ന് കരുതിയാണിവിടെയിട്ടത്
അവധിയാണെങ്കിലും എനിക്കൊന്നാപ്പീസില്‍ വരണം. ഞാനെത്തിക്കോളാം വഴിയേ (ശാപ്പാടു നേരം ഉറപ്പായും കാണും)
1,2 തീയതികളില്‍ കാറ്റും കനത്ത മഴയും ഉണ്ടാവാന്‍ സാദ്ധ്യത വളരെ കൂടുതല്‍ ആണെന്ന് ഇവിടത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഞ്ചു മിനുട്ടു മുന്നേ കുറിപ്പിറക്കിയിട്ടുണ്ട്. ഡ്രൈവന്മാര്‍ സൂക്ഷിക്കുക, ദീര്‍ഘയാത്രകള്‍ കഴിവതും ഒറ്റക്കു ചെയ്യാതിരിക്കുക ( കൂടെ വരാന്‍ ബ്ലോഗന്മാര്‍ ഇല്ലെങ്കില്‍ ആരെയെങ്കിലെയും ജബേല്‍ അലി വരെ ഡ്രൈവിനു വരുന്നോ ഫ്രീ ശാപ്പാടും തരാം എന്നു പറഞ്ഞ് വഴിയില്‍ നിന്നും വിളിച്ചു കയറ്റൂ, ഒറ്റയാന്‍ ആകാതിരിക്കൂ.. :) )
വരണമെന്നതിയായ ആഗ്രഹമുണ്ട്, പക്ഷെ ചില സാങ്കേതിക കാരണങ്ങളാല്‍ വരുവാന്‍ സാധിക്കുമോ എന്നൊരു സംശയമുണ്ട്. എന്തിന്നും ശ്രമിക്കുന്നതായിരിക്കും.
അപ്പോ തലവാചകത്തിലെ മീറ്റ്, റെഡ്‌മീറ്റ് ല്ലേ?
അലിപ്പാറ തറയിലിറങ്ങി ഇതുവരെ കണ്ടിട്ടില്ല. ആഗ്രമുണ്ട് നാളെ വരാന്‍. പക്ഷേ ഉച്ചകഴിഞ്ഞ് ഷാര്‍ജാത്താവളത്തില്‍ ഒരാളെ സ്വീകരിക്കാനുണ്ട്.
(അതുമായി ബന്ധപ്പെട്ട് യുയേയിക്കാരെ ഒന്നു ശല്യപ്പെടുത്തേണ്ടിവന്നേക്കാം പിന്നീട്)
തറവാട്ടുകൂടിക്കാഴ്ചയ്ക്ക് എല്ലാ മംഗളങ്ങളും.
ഇവന്മാര്‍ക്കൊന്നും വേറെ പണിയൊന്നുമില്ലേ.. മീറ്റ് തന്നെ ഈറ്റ്..:)
ഈ ബൂലോക ഈറ്റ് പ്രേമികളൊക്കെ എത്തിച്ചേര്‍ന്നാല്‍ വല്ല്യമ്മായിയും തറവാടിയും പാടു പെടുമല്ലോ.. എനിക്ക് ഓര്‍ത്തിട്ട് ചിരിവരുന്നു..
അയ്യോ തറവാടീ!
ഇതു രണ്ടു ദിവസം മുന്‍പു പറഞ്ഞിരുന്നെങ്കില്‍ ഈ ഞാനും കുഞ്ഞുകുട്ടിപരാധീനങ്ങളുമൊക്കെയായി എത്തുമായിരുന്നില്ലേ?
വല്ലാതെ വൈകിപ്പോയി!
വരാന്‍ തടസ്സമായി സാങ്കേതിക കാരണങ്ങള്‍ കവിടി നിരത്തലില്‍ കാണുന്നുണ്ടെങ്കിലും വല്ല്യമ്മായി എന്നും മുടങ്ങാതെ വൈകുന്നേരം പറഞ്ഞ് കൊതിപ്പിക്കാറുള്ള മെന്യു ആലോചിക്കുമ്പോള്‍ ഒരു ജബായ്... ജബായ്..
ഓടോ: ശകടാസുരന്മാരാരെങ്കിലുമുണ്ടാവുമോ ദില്‍ബാസുരനൊരു ലിഫ്റ്റ് തരാന്‍?
ഹഹഹ..
അത് നന്നായി.
അപ്പൊ ഫേമിലി ഗെറ്റ് ടുഗതര്‍!!
നടക്കട്ടെ, നടക്കട്ടെ.
ആശംസകള്‍!!
ഇതുവരെ ഒരു കണ്‍ഫേംട് ഹാജറും ആരും വെച്ചു കണ്ടില്ല!
വൈകുന്നേരം വിളിച്ചു പറയാം. ( പോസ്റ്റില്‍ ഹാജര്‍ വെക്കില്ല..ബ്ലോഗാഭിമാനിയെങ്ങാനും കണ്ടാല്‍..!!)
ഉറപ്പിച്ചാല്‍ അജ്മാന്‍ ടു ജബല്‍ അലി റൂട്ടില്‍ ആരെവേണമെങ്കിലും പിക്കാം!
വല്യമ്മായി ഒന്നു കൂടണമെന്നു പറഞ്ഞിരുന്നു. അതിങ്ങനെ ഒരു ‘കൂടല്‍” ആണെന്നു വിചാരിച്ചില്ല. ഏതായാലും തറവാടല്ലെ കൂടിക്കളയാം അല്ലെ.
വരുന്ന വഴി അഗ്രുവിനെം പിക്കിക്കൊണ്ടുവരാം. അതല്ലെ അതിന്റെ ഒരിത്. യേത്....
-സുല്‍
ദ്രാവകങ്ങളുടെ ലഭ്യത -അലഭ്യത അറിയിക്കണേ, പ്ലീസ്. എന്റെ വാറ്റ് പൊട്ടിച്ചാലോ?
നിങ്ങളുടെ ഈ സ്‌നേഹത്തിനു മുന്‍പില്‍ ഒരു കൈ നെഞ്ചോട് ചേര്‍ത്തുപിടിച്ച് തലകുനിക്കുന്നു.
അവിടെ വന്ന് നിങ്ങളോടൊപ്പം ഘോരഘോരം കത്തിവച്ചിരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും; ഒഴിവാക്കാന്‍ പറ്റാത്ത ചില പ്രോഗ്രാംസ്/പണികള്‍ ഉള്ളതുകൊണ്ട് വരാന്‍....പറ്റില്ല. :(
തറവാടീ വളരെ വളരെ നന്ദി.
തറവാടീ മാഷേ,
അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ക്കൂ..
എന്നിട്ടിങ്ങിനെ ഒരു ഓഫര്‍ വെക്കൂ...പ്ലീസ്.
സമയം രാത്രി 12:30. ഇന്ന് ഒന്നാം തീയതി. സാധാരണ രാത്രി കഴിക്കാറുള്ള 10 പൊറോട്ടയും രണ്ടു പ്ലേറ്റ് ബീഫ് കറിയും കഴിക്കാത്തതിനാലാവും നല്ല വിശപ്പ്. ദില്‍ബു അടുക്കളയിലേക്കൊന്ന് കയറി. കിട്ടാവുന്നിടത്തോളും ഒണക്ക ബ്രെഡും ചീസും ജാമുമെടുത്ത് വെട്ടി.തിരിച്ച് വന്നു കിടക്കുമ്പോള്‍ വെറുതെ ഒന്ന് ആലോചിച്ചു. ഇനി ഇപ്പോ തറവാട്ടില്‍ ചെന്ന് ബിരിയാണിയും നെയ്ച്ചോറുമെല്ലാം എങ്ങനെ അകത്താക്കുമെന്ന മനോവിഷമം ഒരു വശത്ത് മറ്റൊരു വശത്ത് വെറുതെ ഒരു നേരം ഉപവാസമെടുത്തല്ലോയെന്ന നഷ്ടബോധവും..എന്തായാലും നേരം വെളുക്കട്ടെ...
-ം യു.എ.ഇ മീറ്റിന് ആശംസകള്‍.
മേനോഞ്ചേട്ടാ,
ഹ ഹ.. :-)
അങ്ങനെയായിരുന്നെങ്കില്‍ രസമുണ്ടായിരുന്നു. നാളെ ഒരു രക്ഷയുമില്ല. ഒരു പ്രസവക്കേസ് വന്നു പെട്ടു. (അയ്യേ അതല്ലാ) :-)
അടുത്ത മീറ്റിന് നോക്കാം മിസിസ് ആന്റ് മിസ്റ്റര്‍ തറവാടീ... ;-)
ഗുഡ് മോറ്ണിങ്ങ്
111 മതു യു എ ഈ മീറ്റിനു ആശംസകള്‍ !!!
(പ.പ.)
//കുട്ടിക്കുറിമീസ് , ജുനിയര്‍ തറവടീസ്, പാച്ചൂ... മിസ്സ് യു
അജൂട്ടാ, മോനേ , കല്ലു താഴെ ഇടൂ , പ്ലീസ്.....
(ഹ ഹാ കേള്ക്കില്ല അല്ലെ... കുട്ടന്‍ അങ്കിള്സ് ആര്‍ കമിങ്ങ്...ജാഗ്രതൈ :)
ഈന്തപ്പനായോലകളാലങ്കരിച്ച കമാനങ്ങളും കടന്ന് സുല്കുടുമ്ബവും അഗ്രജ കുടുമ്ബവും തറവാട്ടിന്റെ അങ്കണത്തിലേക്ക് കാലെടുത്ത് വെച്ചു കഴിഞ്ഞു...
ടെന്ണ്ട ടേം
എന്തായി തറവാട്ടിലെ മീറ്റ്??
കൂട്ടു കുടുംബക്കൂട്ടായ്മക്കാശംസകള്‍...
ഒഴിവു ദിനങ്ങള്‍ ആഹ്ലാദകരമാകട്ടെ....
അഗ്രജന്‍ ബിരിയാണിപുരയില്‍. ഉള്ളിയും പച്ചമുളകും ഇഞ്ചിയും മാത്രം ഉപയോഗിച്ച് ബിരിയാണി മസാല തയ്യാറാക്കുന്നു. വേവ് പാകമാകുമൊ ഇല്ലെ. അഗ്രജന്‍ ടെന്‍ഷനില്‍...
ഇത്തിരിയുടെ ബിരിയാണി കൂട്ട് കാലഹരണപ്പെട്ടതാണെന്ന് അഗ്രുവിന്‍റെ ആത്മഗതം.
കഴിച്ചു നോക്കിയിട്ട് പറയാം എന്ന മട്ടില്‍ തറവാടിയും വല്യമ്മായിയും എത്തിനോക്കുന്നുണ്ട്.
ഭാവിബ്ലൊഗന്മാര്‍ അവരുടെ ലോകത്തില്‍...
അര മണിക്കൂറിനു ശേഷം അടുത്ത അപ്ഡേറ്റ്.
-സുല്‍
ആരൊക്കെ വന്നിട്ടുണ്ട്?
ആരെങ്കിലും തറവാടിയുടെ കമ്പ്യൂട്ടറില്‍ ഓണ്‍ലൈന്‍ വരൂ.. വേഗം.
bluemoondigital @ gmail.com
സിനിമ കണ്ടുകൊണ്ടിരുന്ന കുക്കര്‍ അഗ്രു ബിരിയാണി തിളക്കുന്നത് കേട്ട് അടുക്കളയിലേക്ക് വാണം വിട്ടപോലെ പായുന്നു. ഇതിനു പിന്നാലെ അതേ സ്പീഡില്‍ തറവാടിയും...
-സുല്‍
ഹായ്...അവിടെ അര്‍മ്മാദിക്ക്യാ അല്ലേ? :)
എല്ലാവര്‍ക്കും ആശംസകള്‍.
എനിക്കും ബിരിയാണിയാണ്. ഉപ്പുമാവ് ബിരിയാണി. ഏകാദശിപ്രമാണിച്ച്. സവാളയില്ലാതെ, ബാക്കി പച്ചക്കറികള്‍ ചേര്‍ത്ത്.
qw_er_ty
ബിരിയാണി കരിയുന്ന മണം!!
സുല്ലേ, അടുക്കളയില്‍ ചെന്നു നോക്കൂ ബിരിയാണി എവിടെവരെയായെന്ന് ;)
ബിരിയാണി കഴിക്കുമ്പോള്‍ ഞങ്ങളെയും ഓര്‍ക്കണേ..:)
ഹായ് നല്ല ബിരിയാണിയുടെ മണം.
എല്ലാ ആശംസകളും.
:(
ഈ പോസ്റ്റ് കാണാൻ വൈകിപോയി! :(
ഇനി പറഞ്ഞിട്ടെന്ത് കാര്യം!
:(
enthu cheyyan
:)
Post a Comment