Monday, February 16, 2009

ഒന്ന് മീറ്റാം?

ഏറ്റവും ഒടുവില്‍ പോസ്റ്റ് അപ്ഡേറ്റ് ചെയ്തത്:
19-2-2009 05:58 PM

അല്ലെന്റെ യൂയേയീ ബൂലോഗരേ,
എനിക്കറിയാമ്പാടില്ലാഞ്ഞ്‌ ചോദിക്കുവാ. നമ്മുക്കിതെന്തുവാ പറ്റിയേ? ആഴ്ച്ചേലാഴ്ചേല്‍ മീറ്റിക്കൊണ്ടൊരിന്ന നമ്മള്‍, ബ്ലോഗ്‌ മീറ്റ്‌ ആചാരത്തിന്റെ തന്നെ സ്ഥാപകരായ നമ്മള്‍, കഴിഞ്ഞ ഒരു കൊല്ലമായി മീറ്റിയിട്ടില്ല. ഇങ്ങനെ പോയാല്‍ പറ്റുമോ? മീറ്റണം, മീറ്റ്‌ ഓവര്‍ഡ്യൂ ആയി.

കാര്യപരിപാടികളൊന്നും വേണമെന്നില്ല. എന്തിന്‌, യൂയേയീ ബൂലോഗത്തിന്റെ തനതു കായികവിനോദമായ മുണ്ടിട്ടു പിടി പോലും വേണമെന്നില്ല, എല്ലാരെയും ഒന്നു കാണാന്‍, കൊതിയും നുണയും കൊച്ചുവര്‍ത്താനോം പറഞ്ഞു പിരിയാന്‍ ഒരു മീറ്റ്‌ അങ്ങോട്ട്‌ മീറ്റാം?

ഹിന്ദിക്കാരു പറയുന്ന പോലെ പ്യാരീ മൌസം. പാര്‍ക്കില്‍ മീറ്റാന്‍ പറ്റിയ കാലം-തണുപ്പുമില്ല ചൂടുമില്ല. സബീല്‍ പാര്‍ക്കിലോ മുശ്രിഫ്‌ പാര്‍ക്കിലോ ഇത്തിരി നേരം ഒത്തു കൂടാം? എല്ലാരുടെയും സൌകര്യം പോലെ ഏതു ദേശമാകിലും തെലുങ്കു ദേശമാകിലും ചുമ്മാ ചേക്കേറാം ഒരേ തൂവല്‍ പക്ഷികളേ.

എന്റെ കമ്പ്യൂട്ടര്‍ ചതിച്ചിട്ടില്ലെങ്കില്‍ ഫെബ്രുവരി ഇരുപത്‌ വെള്ളിയാഴ്ചയാണ്‌. എന്തു പറയുന്നു? ഉച്ചക്ക്‌ കൂടാം, വൈകിട്ട്‌ പിരിയാം. കാര്യപരിപാടികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ തീരുമാനിക്കാം, ഒന്നുമില്ലെങ്കിലും ഒരു പ്രശ്നവുമില്ല- നമ്മള്‍ പണ്ടാറടങ്ങിയില്ലെന്ന് സ്വയം ബോദ്ധ്യപ്പെടുത്തുകയെങ്കിലുമാകാമല്ലോ? ഒരുപാട്‌ പുതിയ യൂയേയീ ബൂലോഗരുണ്ട്‌, അവരെ
ആരെയെങ്കിലുമൊക്കെ കാണുകേം ചെയ്യാം.

എന്തു പറയുന്നു? ഒന്ന് മീറ്റാം?

**********************

ഇവിടെ വന്ന അഭിപ്രായങ്ങളും പ്രായോഗീകതയും പരിഗണിച്ച് നമ്മുടെ മീറ്റ് താഴെ പറയും വിധം നടത്തപ്പെടുന്നതാണ്...

തിയ്യതി: 20-02-2009 വെള്ളിയാഴ്ച

വേദി: സാബീല്‍ പാര്‍ക്ക് (zabeel park) ദുബൈ
ഗേറ്റ് : 1 ന്റെ ഉള്ളില്‍ വലതുവശത്ത്
ടിക്കറ്റ് : ആളൊന്നിന് 5 ദിര്‍ഹം

സമയം: രാവിലെ 10 മണി മുതല്‍...

ഭക്ഷണം: ഉച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്...

ലഘുഭക്ഷണം: ആര്‍ക്കും എന്തും കൊണ്ടു വരാം...

സാധനസാമഗ്രികള്‍: പായ, വിരി... മുതലായവ സ്വാഗതാര്‍ഹം...


റൂട്ട്: ദേരയില്‍നിന്നും, അബുദാബിയില്‍നിന്നും, ഷാര്‍ജയില്‍ നിന്നും വരുന്നവര്‍ ഷേയ്ഖ സായദ് റോഡിലേക്ക് പോകാതെ,ട്രേഡ് സെന്റര്‍ റൌണ്ട് അബൌട്ടില്‍ എത്തുക. അവിടെനിന്ന് വലത്തേക്ക് കരാമയിലേക്ക് പോകുന്ന റോഡ് എടുക്കുക (സന സിഗ്നലിലേക്ക്).റൌണ്ട് അബൌട്ട് തിരിഞ്ഞ് അല്പ ദൂരം കഴിഞ്ഞാല്‍ ഒരു എമാറാത് പെട്രോള്‍ സ്റ്റേഷന്‍ ഉണ്ട്. അതുകഴിഞ്ഞ് മെട്രോ റെയില്‍‌വേ സ്റ്റേഷന്‍. ഈ സ്റ്റേഷന്‍ കഴിഞ്ഞാലുടന്‍ വലത്തേക്ക് ഒരു എന്‍ട്രിയുണ്ട്. അത് സബീല്‍ പാര്‍ക്കിന്റെ ഗെയ്റ്റ് 1 ന്റെ പാര്‍ക്കിംഗിലേക്കാണ് എത്തുന്നത്. കാര്‍ പാര്‍ക്ക് ചെയ്തിട്ട് ഗെയ്റ്റ് 1 ലേക്ക് വരുക. (ഗെയ്റ്റ് ഒന്നിന്റെ നേരേ എതിര്‍ വശത്തായി എത്തിസാലാത്തിന്റെ പുതിയ ബില്‍ഡിംഗ് കാണാം (മുകളിലുള്ള ഗോളം അടയാളം). ബര്‍ദുബായിക്കാരും കരാമയിലുള്ളവരും ഗെയ്റ്റ് രണ്ടിന്റെ പാര്‍ക്കിംഗിലൂടെ കയറി ഒന്നിന്റെ പാര്‍ക്കിംഗിലേക്ക് എത്തുകയാണ് നല്ലത്.ഗെയ്റ്റ് രണ്ടിന്റെയും മൂന്നിന്റെയും എന്‍‌ട്രന്‍സ് സന സിഗ്നലില്‍ നിന്ന് ഷാര്‍ജയ്ക്ക് പോകുന്ന റോഡ് സൈഡില്‍ ആണ്.

Location Map ഇവിടെ

വീണ്ടും ഒരു Location Map !

പാര്‍ക്കില്‍ സിഗററ്റ് വലി പാടില്ല

ഇതുവരെ എത്താമെന്ന് അറിയിച്ചിട്ടുള്ളവരുടെ പേരു വിവരങ്ങള്‍:-
01. ഹരിയണ്ണന്‍ 2 + 2
02. അനില്‍ശ്രീ 2 + 2
03. കൈപ്പള്ളി 2 + 2
04. കുറുമാന്‍ 1
05. കരീം മാഷ് 1
06. ദേവേട്ടന്‍ 2
07. ഇത്തിരിവെട്ടം 1
08. അഗ്രജന്‍ 1 + 1
09. അഞ്ചല്‍ക്കാരന്‍ 1
10. രാധേയന്‍ 2 + 2
11. കിച്ചു 2
12. അപ്പു 2 + 2
13. കൈതമുള്ള് 2
14. വിശാലമനസ്കന്‍ 2 + 2
15. മലയാളി 1
16. പൊതുവാള്‍ 1
17. [Shaf] 1
18. shams 1
19. shihab mogral 1
20. പി. ശിവപ്രസാദ്‌ 1
21. ഇളംതെന്നല്‍ 1
22. സുല്‍ Sul 2 + 2
23. sami 2
24. മുസിരിസ് 1
25. പാര്‍ത്ഥന്‍ 1
26. ഏറനാടന്‍ 1
27. teepeeടീപീ 1
28. യൂസുഫ്പ (അത്ക്കന്‍) 1
29. ഉഗാണ്ട രണ്ടാമന്‍ 1
30. സാല്‍ജോҐsaljo 1
31. കാവാലാന്‍ 1
32. കുറ്റ്യാടിക്കാരന്‍ 1
33. സിദ്ധാര്‍ത്ഥന്‍ 1
34. കാട്ടിപ്പരുത്തി 1
35. ദില്‍ബാസുരന്‍ 1
36. പകല്‍കിനാവന്‍ 2 + 1
37. കനല്‍ 1
38. സിമി 2
39. ആര്‍ബി 1
40. ഗന്ധര്‍വ്വന്‍ 1
41. രണ്‍ജിത്ത് ചെമ്മാട് 1
42. ശരത് ചന്ദ്രന്‍ 1
43. പാര്‍പ്പിടം/ എസ്. കുമാര്‍ 1

44. സങ്കുചിതന്‍ 1
45. രാമചന്ദ്രന്‍ വെട്ടിക്കാട്ട് 1
46. ടി ഏ ശശി (എരകപ്പുല്ല്) 1
47. തറവാടി/വല്യമ്മായി 3 + 2
48. രാജീവ് ചേലനാട്ട് 1
49. തണല്‍ 1
50. റാം മോഹൻ പാലിയത്ത് 2 + 1
51. Namaskar 1
52. നജൂസ് 1
53. സാക്ഷി 1

പങ്കെടുക്കുമെന്നറിയിച്ച 86 പേരില്‍ 69 മുതിര്‍ന്നവരും 17 കുട്ടികളും ഉള്‍പ്പെടുന്നു...

സംശയ നിവാരണങ്ങള്‍ക്കായി അപ്പുവിനേയോ (050-5597092), ഇത്തിരിവെട്ടത്തേയോ (050-8421243), വിശാലനേയോ (050-5449024), അഗ്രജനേയോ (050-6754125) വിളിക്കാവുന്നതാണ്...

447 comments:

«Oldest   ‹Older   201 – 400 of 447   Newer›   Newest»
കാവലാന്‍ said...

പറഞ്ഞുപറഞ്ഞേറുക, എണ്ണിയെണ്ണിക്കുറയുക എന്നൊരു പഴങ്കഞ്ഞിയുണ്ട്,
ഇതെന്താ ഇവിടെ നടക്കുന്നത്???

കുറ്റ്യാടിക്കാരന്‍|Suhair said...

അയാം ദ സോറി... അല്‍പ്പം ലേറ്റായിപ്പോയി... ഞാനൂണ്ടാവും... ഞാനൂണ്ടാവും...

kichu / കിച്ചു said...

There is one option at Zabeel park. They have one hall inside the park, i think near gate #3. If you take 50tickets the hall is free. Timing is 10am-4Pm or 4-11pm.

Those who are staying near bye can check whether it is free on 20th or not. If free purchase the tickets, distribute it to bloggers coming and collect the money. Some one should coordinate and come on time at the gate with the pass. You can have food there, small children ( If any) can sleep, wash rooms are near bye. We have done one party there before.

സിദ്ധാര്‍ത്ഥന്‍ said...

ഒരു ടിക്കറ്റു കണ്‍ഫേം ചെയ്തോളൂ യൂയേയീ ബ്രദറന്മാരേ. മറ്റേ ഫുള്ളും പൈന്റും വരാന്‍ നേരത്തു കണ്‍ഫേം ചെയ്യാം

അഞ്ചല്‍ക്കാരന്‍ said...

കിച്ചു പറഞ്ഞതിനെ കുറിച്ച് ആലോശിയ്ക്കൂ സംഘാടകരേ.

ആരാ‍ണ് സംഘാടക സമിതി സെക്രട്ടറി?

അഗ്രജന്‍ said...

കിച്ചു പറഞ്ഞ പോലെ ഹാള് കിട്ടുന്ന കാര്യം കുറുമാനോ മറ്റോ ഒന്നന്വേഷിച്ചാല് നന്ന്... പക്ഷെ അതിനു മുൻപ് 50 പേർ ഉണ്ടാകും എന്നുറപ്പിക്കേണ്ടിയിരിക്കുന്നു...

കാട്ടിപ്പരുത്തി said...

നമ്മേം ഒന്നു കൂട്ടണേ- ഇവിടെ ഒരു ദുബായിക്കാരനാ

അനില്‍ശ്രീ... said...

അമ്പത് പേരില്ലെങ്കിലും ടിക്കറ്റ് എടുത്താല്‍ പോരേ? ഒരു നാല്പത്തഞ്ചെങ്കിലും കാണില്ലേ?... അഞ്ചെണ്ണം കോമണ്‍ ഫണ്ടില്‍ എടുക്കൂ സംഗാഡഗരേ,,, :)

ea jabbar said...

best wishes...

കുറുമാന്‍ said...

ആണ്ടിനോ, സംക്രാന്തിക്കോ, മീറ്റിനോ, ഈറ്റിനോ ഇങ്ങനെ ഒത്തുകൂടുമ്പോള്‍ മാത്രം ശുദ്ധവായു ശ്വസിച്ച്, പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്ന് മൂന്നാലഞ്ച് മണിക്കൂര്‍ സമയം ചിലവഴിക്കാന്‍ കിട്ടുന്ന അവസരം ഒരു ഹാളെടുത്ത് അതിന്റെ ഉള്ളിലാക്കണോ‍? നല്ല തണല്‍ മരങ്ങളും, ഷെഡുകളുമൊക്കെ ഇഷ്ടം പോലെ ഉണ്ടല്ലോ സബീലില്‍. ടിക്കറ്റ് എന്തായാലും 40-50 എടുക്ക്കേണ്ടി വരും, ഹാളെടുത്താലും ഇല്ലെങ്കിലും. ഇനി ഇപ്പോ 30 ആളെ ഉള്ളൂ എങ്കിലും 50 ടിക്കറ്റെടുത്താലും പ്രത്യേകിച്ച് നഷ്ടമൊന്നും വരാനുമില്ല. പക്ഷെ ഹാളിലൊതുങ്ങികൂടണോ വേണ്ടയോ എന്ന് തീരുമാനിക്കൂ.

അധ്യക്ഷന്‍, സെക്രട്ടറി, ഖജാന്‍ജി, ഇളയത്, നേരിയത്, അമ്പട്ടന്‍, പാണന്‍, സാരഥി, തുടങ്ങിയവര്‍ മുന്നോട്ട് വരൂ.

അനില്‍ശ്രീ... said...

എനിക്ക് ഹാള്‍ വേണ്ട, മരം മതി.. ... അങ്ങനെയൊരു അഭിപ്രായം വന്നപ്പോള്‍ പറഞ്ഞുവെന്നേയുള്ളൂ...

മുസാഫിര്‍ said...

വെള്ളിയാ‍ഴ്ച നല്ല മഴയായിരിക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്.കൂടല്‍മാണിക്യത്തില്‍ താമരമാ‍ല വഴിപാട് വേണമെങ്കില്‍ നേരത്തെ അറിയിക്കണം.

കുറുമാന്‍ said...

മുസാഫിര്‍ ഭായ് താമരമാലയില്ലെങ്കില്‍ എം എം ഐയിലോ,കോവളത്തോ, മാപ്രാണത്തോ ഒരു വെടിവഴിപാടായാലും മതി.

അഗ്രജന്‍ said...

അധ്യക്ഷന്‍, സെക്രട്ടറി, ഖജാന്‍ജി, ഇളയത്, നേരിയത്, അമ്പട്ടന്‍, പാണന്‍, സാരഥി, തുടങ്ങിയവര്‍ ആരും തന്നെ മുന്നോട്ട് വരാത്ത സ്ഥിതിക്ക് ഞാന് മുന്നോട്ട് വന്ന് പറയുന്നതെന്തെന്നാല് ... കുറു പറയുന്നതിലും കാര്യമില്ലാതില്ല... എന്നാലും ചുമ്മാ കിട്ടുന്ന ഹാളാണെങ്കില് എടുത്തിടുന്നതില് (കിട്ടുമെങ്കിൽ) വിരോധമില്ലല്ലോ... വല്ല പൈതങ്ങൾക്ക് പാലു കൊടുക്കാനോ മറ്റോ പ്രയോജനപ്പെടുമെങ്കില്... നല്ലതല്ലേ...

:: VM :: said...

ഹാളിന്റെ അടുത്ത് ഗ്രൊസറിയുണ്ടോ?

സോഡ വാങ്ങാനല്ല!

അഗ്രജന്‍ said...

ഇടീ... കറുത്ത കണ്ണട വാങ്ങിക്കാനാണോ

:: VM :: said...

കുറു, ഹോളു വേണ്ടാ എന്ന കടുത്ത തീ‍ീരുമാനം ഒന്നും എടുക്കല്ലേ ;)


കമ്മിറ്റിക്കാരു ആല്‍ക്ക"ഹോളും"കേറ്റില്ല അങ്ങോട്ട്... ;)

അല്ലാതെ ഞാന്‍ വേറൊന്നും ഉദ്ദേശിച്ചതല്ലാ ട്ടാ ;)

കുറുമാന്‍ said...

താന്‍ എന്താ ഉദ്ദേശിച്ചതെന്ന് ഇവിടെ എല്ലാ‍വര്‍ക്കും മനസ്സിലായി ഇടീ...വൃത്തികെട്ടവന്‍.

തനിക്ക് ഗ്രോസറിയല്ല റോസറിയാണ് വേണ്ടത്...പ്രാ‍ര്‍ത്ഥിക്കാന്‍ ഹോളും വേണം.

പകല്‍കിനാവന്‍ | daYdreaMer said...

കൂട്ടുകാരെ എന്നേം കൂട്ടണേ... ഞാനുമുണ്ടേ.. എല്ലാരെയും കാണാന്‍ കൊതിയാവുന്നെ...!!
അവസാനം എന്ത് തീരുമാനിച്ചു ... എവിടെ എന്ന് എപ്പോള്‍... വല്ലോം നടക്കുമോ?

:: VM :: said...

ഹോളിനെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്!

മരം തന്നെ നല്ലത്. (മുള്ള്‌മുരിക്ക് ആയാല്‍ ബെസ്റ്റ്)

Roy said...

ഇതെന്തൂട്ടാ മാഷന്മാരെ അഫു ദാഫീലെങ്ങും സ്ഥലമില്ലാഞ്ഞിട്ടാണോ, ഈ സാലിക്കെല്ലാം മറി കടന്ന് ദുഫായില്‌ മീറ്റ്‌ വച്ചത്‌. ഒന്നുമല്ലെങ്കിൽ യു.ഏ .ഈ- ന്റെ തലസ്ഥാനമല്ലേ ഇത്‌? എന്റെ ശക്തമായ (ഒരഞ്ചാറ്‌ ഹോഴ്സ്‌ പവർ വരും)പ്രതിക്ഷേധം അറ്യിക്കുന്നതോടൊപ്പം, ഇത്രയും ബ്ലോഗർ മാരെ ഒന്നിച്ചു കാണാനുള്ള അസുലഭ സന്ദർഭം നഷ്ടമാവുന്നതിലുള്ള നിരാശ അറിയിക്കുകയും ചെയ്യുന്നു.
കുഞ്ഞു കുട്ടി പരാധീനക്കാരായ പാവം അബുദാബി ബ്ലോഗർമാരെ പ്രധിക്ഷേധിക്കുവിൻ! അതോടൊപ്പം ഈനല്ല സംരഭത്തിന്‌ ഹൃദയം നിറഞ്ഞ പാരകൾ നേരുവിൻ!
അബുദാബിയിലെ ഖലീഫ സ്റ്റ്രീറ്റിൽ വച്ച്‌ ഒരു മീറ്റ്‌ നടക്കുന്നതും കാത്ത്‌ (ഫ്ലാറ്റീന്നങ്ങെറങ്ങിയാൽ മത്യെ!) ഒരു പാവം പഥിക്‌

ഇൻഷാ അള്ളാ, അടുത്ത തവണ ഞാനുമുണ്ടാവും. നിറഞ്ഞ ഭാവുകങ്ങളോടെ.

പാര്‍ത്ഥന്‍ said...

എല്ലാവരും റെഡിയായോ.
“മോസം ഹൌ ആർ യു”
ഒരാളും കൂടി വരുന്നുണ്ടേ. (കുടുമ്പം ഉണ്ടാവില്ല)

ഫൈനൽ റിപ്പോർട്ട് പോസ്റ്റിന്റെ ആദ്യം തന്നെ ഒന്നു എഡിറ്റു ചെയ്ത് എഴുതിയിരുന്നെങ്കിൽ എല്ലാ കമന്റും വായിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം, എല്ലാവർക്കും.

അഞ്ചല്‍ക്കാരന്‍ said...

അതേ പഥിക് പറഞ്ഞതിലും കാര്യമില്ലാതില്ല. എന്തുകൊണ്ട് മീറ്റ് അബൂദാബിയില്‍ വെച്ചായിക്കൂടാ?
------------------
വ്യാഴാഴ്ച വൈകിട്ട് അബൂദാബി വരെയൊന്നു പോണം. അവിടെ വെച്ചായാല്‍ പിന്നെ പിറ്റേന്നു മീറ്റും കഴിഞ്ഞിങ്ങ് വന്നാല്‍ മതിയല്ലോ?

അപ്പോ പിന്നെ അങ്ങിനേം ആലോചിയ്ക്കാം. അല്ലേ?

അഞ്ചല്‍ക്കാരന്‍ said...

ചുക്കുകാപ്പി, കപ്പലണ്ടി, ഇഞ്ചിമിട്ടായി, പാറ്റാഗുളിക, എഞ്ചുവടി എന്നിവ മീറ്റിന്റെടേല്‍ വില്‍ക്കാനുള്ള അനുവാദം ഉണ്ടാകുമോ?

Unknown said...

Oops how did I miss out on this post? Where there is a meet there is a eat. So I have to be there. (I hope the recession has not affected this part of the festivities :P) So somebody please add me to the list, make it bold and count me as two while ordering the food. Thanks.

(Mozhiyum kizhiyum onnum illa typaan. sorry)

:: VM :: said...

10 സോഡ
1 മേളം നാരഞ്ഞാ അച്ചാര്‍
1 പ്രിയം കടുമാങ്ങാ അച്ചാര്‍
;)

അഞ്ചല്‍ക്കാരന്‍ said...

ഇടീ,
എന്നതാ ഈ “നാരഞ്ഞ”. പേപ്പിടിയാകുന്ന സംഗതി വല്ലോം ആണോ?

അഞ്ചല്‍ക്കാരന്‍ said...

ഹായ്...വന്നല്ലോ ദില്‍ബു.
അങ്ങിനെ ഫുഡ് കമ്മിറ്റിയുടെ കാര്യത്തിനൊരു പരിഹാരം ആയി!

അനില്‍ശ്രീ... said...

അബുദാബിയില്‍ നിന്ന് ട്രാന്‍സ്പൊര്‍ട്ടേഷന്‍ ഇല്ലാത്തത് കൊണ്ട് മാത്രം വരാന്‍ സാധിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കുക. we help!!

അഞ്ചല്‍ക്കാരന്‍ said...
This comment has been removed by the author.
ഏറനാടന്‍ said...

അബുദാബി ജില്ലയില്‍ നിന്നും മീറ്റാനും ഈറ്റാനും പോകുന്ന കൂട്ടുകാരന്‍ അനില്‍ശ്രീ & മറ്റ് അവര്‍കളും സഹകരിക്കാമെങ്കില്‍....ഞമ്മളേം കൂടി കൂട്ടത്തില്‍ ഒരു മൂലയ്ക്ക് ഇരുത്തി കൊണ്ടുപോകുന്നതില്‍ ഞമ്മള്‍ക്ക് സന്തോഷമേയുള്ളൂട്ടോ.

അല്ലെങ്കില്‍ ഞാന്‍ തലേന്ന് ഉഗാണ്ട രണ്ടാമന്‍ വഴി വന്ന് ഒന്ന് ഹാള്‍ട്ടായിട്ട് സബീല്‍ പാര്‍ക്കില്‍ ഹാജര്‍ ആയിക്കോളാം.

അല്ലെങ്കില്‍ വേണ്ട ഞാന്‍ വന്നോളാം. :)

കനല്‍ said...

201,
പിന്നെ ഞാനും.

കുറുമാന്‍ജി,
ആന്‍സര്‍ ദ ഫോളോയിങ്.
കരാമയില്‍ നിന്ന് എത്രമണിക്കാണു പുറപ്പെടുന്നത്? ഞാന്‍ എവിടെ നില്‍ക്കണം?
ആരാണ് ഡ്രൈവിങ് ചെയ്യുന്നത്?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

hmmmmmmmmmmmmmm nadakkatteeee....appol njan engane ithil koodum
MARCH 10 nu sesham MATHI meettunnathu...hmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm.njan OBAMA yude aduthunnu angu enthanulla samayam tharuuuuu blogeerseeeeeeeeeee....... aa chandar kantham polum enne orthilla alle......venda ellam manassilayi ketto............

ഏറനാടന്‍ said...

കനല്‍ പ്ലീസ് നോട്ട് ദാറ്റ്: ആരാണ്‌ ഡ്രൈവിങ്ങ് ചെയ്യുന്നത് എന്ന വാചകം ഈസ് റോംഗ്.

ആരാണ്‌ ഡ്രൈവ് ചെയ്യുന്നത്/ചെയ്യാന്‍ പോകുന്നത് എന്നോ ആരാണ്‌ വണ്ടി/കാര്‍/ശകടം ഓടിപ്പിക്കാന്‍ പോകുന്നത്/പോകാന്‍ പോകുന്നത് എന്നോ ചോദിക്കുന്നതാണ്‌ ശരി.

ഉമേഷിനോടോ കലേഷിനോടോ അതുല്യേച്ചിയോടോ അതുമല്ലെങ്കില്‍ നമ്മുടെ ഭാഷാവിചക്ഷണന്‍ ശ്രീ.കൈപ്പള്ളിയോടോ ചോദിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ ഭാഷയിലെ തെറ്റുകളെ പറ്റി.. :)

Rasheed Chalil said...

ഇത് വരെ ഹാജര്‍ വെച്ചവര്‍...

01. ഹരിയണ്ണന്‍ + കുടുംബം.
02. അനില്‍ശ്രീ.
03. കൈപ്പള്ളി + 3
04. കുറുമാന്‍ + കുടുംബം.
05. കരീം മാഷ്
06. ദേവേട്ടന്‍
07. ഇത്തിരിവെട്ടം.
08. അഗ്രജന്‍ + 1
09. അഞ്ചല്‍ക്കാരന്‍
10. രാധേയന്‍ + കുടുംബം.
11. കിച്ചു + കുടുംബം
12. അപ്പു
13. കൈതമുള്ള് + കുടുബം
14. വിശാലമനസ്കന്‍ + കുടുംബം.
15. ഹനുമാന്‍
16. മലയാളി
17. പൊതുവാള്‍.
18. [Shaf]
19. shams
20. shihab mogral
21. പി. ശിവപ്രസാദ്‌ / മൈനാഗന്‍ .
22. ഇളംതെന്നല്‍... + കുടുംബം
23. സുല്‍ |Sul + കുടുംബം
24. sami
25. മുസിരിസ്.
26. പാര്‍ത്ഥന്‍
27. ഏറനാടന്‍
28. teepee|ടീപീ
29. യൂസുഫ് പെ(അത്ക്കന്‍)
30. ഉഗാണ്ട രണ്ടാമന്‍.
31. സാല്‍ജോҐsaljo
32. കാവാലാന്‍.
33. കുറ്റ്യാടിക്കാരന്‍
34. സിദ്ധാര്‍ത്ഥന്‍.
35. കാട്ടിപ്പരുത്തി.
36. ദില്‍ബാസുരന്‍
37. പകല്‍കിനാവന്‍...
38. കനല്‍.

ലിസ്റ്റ് പോസ്റ്റില്‍ അപ് ഡേറ്റൂ ദേവേട്ടാ‍...

അഞ്ചല്‍ക്കാരന്‍ said...

ദുഷ്ടാ ഇത്തിരീ,
ചട്ടിപ്പത്തിരിയാക്കിക്കളയും. ലേറ്റസ്റ്റു ലിസ്റ്റുണ്ടാക്കി വന്നപ്പോള്‍ ദേണ്ടെ ചാമ്പീട്ടു പോയിരിയ്ക്കുന്നു!
കശ്മലന്‍.

അനില്‍ശ്രീ... said...

അനില്‍ശ്രീയുടെ കൂടെ രണ്ട് കുട്ടികള്‍ (പത്ത് വയസ്+മൂന്നു വയസ്) കൂടിയുണ്ട് ..ഒരു ഭാര്യയും കാണും..

Rasheed Chalil said...

അഞ്ചലേ വെറുതെ ഓരോന്ന് പറയണ്ട... ആല്‍മാര്‍ത്തത കണ്ട് അഗ്രു ആ കറുത്ത കവര്‍ ഏല്‍പ്പിക്കും...

teepee | ടീപീ said...

കഴിഞ്ഞ മീറ്റില്‍ പങ്കെടുത്ത ചിലരെയൊന്നും ഈ വഴിക്ക് കാണാനെയില്ല.അവരറിഞ്ഞിട്ടുണ്ടാകില്ലെ? ഈ ലിസ്റ്റില്‍ പേര് കാണാത്ത അത്തരം ചിലരുടെ പേരുകള്‍(ഓര്‍മ്മയില്‍ വന്ന)ഇവിടെ പറയുന്നു.

- ചുള്ളിക്കാലെ ബാബു
- സാക്ഷി
- പട്ടേരി
- തറവാടി&വല്ല്യമ്മായി
- ഷാരു
- ശരത്
- ബൈജുസുല്‍ത്താന്‍
- ഭടന്‍
- വഴിപോക്കന്‍
- ശ്രീജിത്ത്
- സൂരജ്

നമ്പര്‍ കയ്യിലുള്ളവര്‍ ആരെങ്കിലും ഇവരെയും പതിവായി പങ്കെടുക്കുന്ന മറ്റുള്ളവരെയുമൊക്കെയൊന്ന് വിളിച്ച് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.
മീറ്റ് തീരുമാനം പെട്ടെന്നായത് കാരണം ചിലരൊന്നും അറിഞ്ഞുകാണില്ലെന്ന് തോന്നുന്നു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

march 10th kazhinjittanel njanum varunnu ketto.....njan ithinu munpu itta comment evide?aru athu thoothu matti?enikku ippol manglish type cheyyane pattullu....manglish ittal meet il cherkkilla ennu valla niyamavum undo? njanum ..........plzzzzzzzzz

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അസൂയ മൂത്ത് എനിയ്ക്ക് വയറുവേദന വന്നു.
യൂയേയീ മീറ്റെന്നു കേട്ടപ്പോ കഴിഞ്ഞ വര്‍ഷോം ഇങ്ങനെ ആയിരുന്നു.

നോക്കിക്കോ ഇന്നേയ്ക്ക് രണ്ടുവര്‍ഷത്തിനകം ഞാനും വരും അങ്ങോട്ട്, മീറ്റാന്‍ വേണ്ടി മാത്രം . റിസഷനാണേ സത്യം

ഫോടോസ് ഒക്കെ ഫ്രഷായി പോസ്റ്റണേ.

അഗ്രജന്‍ പച്ച ടീഷര്‍ട്ടും ഇടി നീല ഷര്‍ട്ടും വിശാല്‍ജീ വെള്ള ഷര്‍ട്ടും നീല ജീന്‍സും ഇടരുത്. അപേക്ഷയാണ്.

മീറ്റിന് ആശംസകള്‍

simy nazareth said...

ഞാനും ഭാര്യയും കൂടെ....

Rasheed Chalil said...

അഗ്രജന്‍ പുതിയ കുറച്ച് ബാഡ്ജ് വാങ്ങാന്‍ മാര്‍ക്കറ്റില്‍ ഇറങ്ങിയെത്രെ... പഴയ ടീഷര്‍ട്ടില്‍ അതും കുത്തിവേണം മീറ്റിന് വരാന്‍ എന്ന്...

Rasheed Chalil said...

പുതുക്കിയ ലിസ്റ്റ്...

01. ഹരിയണ്ണന്‍ + കുടുംബം.
02. അനില്‍ശ്രീ. + 3
03. കൈപ്പള്ളി + 3
04. കുറുമാന്‍ + കുടുംബം.
05. കരീം മാഷ്
06. ദേവേട്ടന്‍
07. ഇത്തിരിവെട്ടം.
08. അഗ്രജന്‍ + 1
09. അഞ്ചല്‍ക്കാരന്‍
10. രാധേയന്‍ + കുടുംബം.
11. കിച്ചു + കുടുംബം
12. അപ്പു
13. കൈതമുള്ള് + കുടുബം
14. വിശാലമനസ്കന്‍ + കുടുംബം.
15. ഹനുമാന്‍
16. മലയാളി
17. പൊതുവാള്‍.
18. [Shaf]
19. shams
20. shihab mogral
21. പി. ശിവപ്രസാദ്‌ / മൈനാഗന്‍ .
22. ഇളംതെന്നല്‍... + കുടുംബം
23. സുല്‍ |Sul + കുടുംബം
24. sami + 1
25. മുസിരിസ്.
26. പാര്‍ത്ഥന്‍
27. ഏറനാടന്‍
28. teepee|ടീപീ
29. യൂസുഫ് പെ(അത്ക്കന്‍)
30. ഉഗാണ്ട രണ്ടാമന്‍.
31. സാല്‍ജോҐsaljo
32. കാവാലാന്‍.
33. കുറ്റ്യാടിക്കാരന്‍
34. സിദ്ധാര്‍ത്ഥന്‍.
35. കാട്ടിപ്പരുത്തി.
36. ദില്‍ബാസുരന്‍
37. പകല്‍കിനാവന്‍...
38. കനല്‍.

അഗ്രജന്‍ said...

ഇത്തിരിവെട്ടത്തിന്റെ ലാസ്റ്റ് ലിസ്റ്റ് ഞാനൊന്നു കൂടെ എഡിറ്റ് ചെയ്തിട്ടുണ്ട്... അജ്മാനില്‍ നിന്നുള്ള ഹനുമാന്‍ ഇല്ല എന്നറിയിച്ചിരുന്നു... പുള്ളിയെ ഒഴിവാക്കി... സിമിയേയും കുടുംബത്തേയും ആഡ് ചെയ്തിട്ടുണ്ട്...

01. ഹരിയണ്ണന്‍ 2 + 2
02. അനില്‍ശ്രീ 2 + 2
03. കൈപ്പള്ളി 2 + 2
04. കുറുമാന്‍ 1
05. കരീം മാഷ് 1
06. ദേവേട്ടന്‍ 1
07. ഇത്തിരിവെട്ടം 1
08. അഗ്രജന്‍ 1 + 1
09. അഞ്ചല്‍ക്കാരന്‍ 1
10. രാധേയന്‍ 2 + 2
11. കിച്ചു 2
12. അപ്പു 2 + 2
13. കൈതമുള്ള് 2
14. വിശാലമനസ്കന്‍ 2 + 2
15. മലയാളി 1
16. പൊതുവാള്‍ 1
17. [Shaf] 1
18. shams 1
19. shihab mogral 1
20. പി. ശിവപ്രസാദ്‌ 1
21. ഇളംതെന്നല്‍ 1
22. സുല്‍ |Sul 2 + 2
23. sami 2
24. മുസിരിസ് 1
25. പാര്‍ത്ഥന്‍ 1
26. ഏറനാടന്‍ 1
27. teepee|ടീപീ 1
28. യൂസുഫ് പെ(അത്ക്കന്‍) 1
29. ഉഗാണ്ട രണ്ടാമന്‍ 1
30. സാല്‍ജോҐsaljo 1
31. കാവാലാന്‍ 1
32. കുറ്റ്യാടിക്കാരന്‍ 1
33. സിദ്ധാര്‍ത്ഥന്‍ 1
34. കാട്ടിപ്പരുത്തി 1
35. ദില്‍ബാസുരന്‍ 1
36. പകല്‍കിനാവന്‍ 1
37. കനല്‍ 1
38. സിമി 2

ഇതുവരെ പങ്കെടുക്കുമെന്നറിയിച്ച 64 പേരില്‍ 49 മുതിര്‍ന്നവരും 15 കുട്ടികളും ഉള്‍പ്പെടുന്നു...

കാപ്പിലാന്‍ said...

എനിക്കും പങ്കെടുക്കണം എന്ന അതിയായ മോഹമുണ്ട് .എങ്കിലും ചില സാഹചര്യങ്ങളാല്‍ എത്തിചേരാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു .ആശ്രമത്തിലെയും ആല്‍ത്തറയില്‍ അംഗങ്ങളും അംഗങ്ങള്‍ അവിടെ ഞങ്ങളുടെ പ്രതിനിധികളായി എത്താം എന്നറിച്ചിട്ടുണ്ട്.
ഏറ്റവും ഭംഗിയായി എല്ലാം നടക്കട്ടെ എന്നാശംസിക്കുന്നു .

ആശ്രമ മീറ്റിംഗില്‍ യു എ യി ലെ അംഗങ്ങളെയും ക്ഷണിക്കുന്നു .

ഒരു മുന്‍ യു .എ .ഈ പ്രവാസി .

ചാണക്യന്‍ said...

യു ഏ ഇ മീറ്റിനു ആശംസകള്‍....

മുസ്തഫ|musthapha said...

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കട്ടെ...

250 അടിച്ചിട്ട് കാലം കൊറേയായി...

അഞ്ചല്‍ക്കാരന്‍ said...

അവസാനവട്ട അഗ്രജ ലിസ്റ്റില്‍ ഗുരുതരമായ ഒരു തെറ്റു കടന്നു വന്നിട്ടുണ്ട്.

35. ദില്‍ബന്‍ 1 എന്നത് ദില്‍ബന്‍ + ദില്‍ബന്‍ എന്നോ ദില്‍ബന്‍ 1 x 2 എന്നോ മാറ്റേണ്ടുന്നതാണ്.
----------------
അഗ്രൂ,
അല്ല ആരാ ഈ “ഞങ്ങള്‍”?

Rasheed Chalil said...

അഞ്ചല്‍ സഖാവേ... അഗ്രുവും പാച്ചുവും ആയിരിക്കും ആ ഞങ്ങള്‍.

Appu Adyakshari said...

ഇന്നലെ ഓഫീസില്‍ നിന്നു പോകുന്നവഴി സബീല്‍ പാര്‍ക്കില്‍ നമ്മുടെ സംഗമസ്ഥലമായി സജ്സ്റ്റ് ചെയ്തിരുന്ന സ്ഥലത്ത് ഒന്നു പോയിരുന്നു (ഉള്ളീല്‍) ഗെയ്റ്റ് 1 ന്റെ മുമ്പിലാണ് ഏറ്റവും കൂടുതല്‍ പാര്‍ക്കിംഗ് ലോട്ട് ഉള്ളത്. ഗെയ്റ്റ് 1 ല്‍ നിന്ന് ഉള്ളിലേക്ക് കയറുമ്പോള്‍ ആദ്യം തന്നെ ഇടതുവശത്ത് കുട്ടികളുടെ പ്ലേ ഏരിയ ആണ് (സിന്തറ്റിഗ് ഫ്ലോറിംഗ്, റൂഫ് ഉണ്ട്). അതിന്റെ മുമ്പിലായി ഒരു കഫറ്റേരിയ, സൈക്കിള്‍ വാടകയ്ക്ക് കിട്ടുന്ന സ്ഥലം എന്നിവയുണ്ട്. ഗെയിന്റെ വലതുവശത്തായി നമുക്ക് ഇരിക്കാന്‍ പാകത്തില്‍ മൂന്നുനാലു സ്ഥലങ്ങള്‍ ഉണ്ട്. സബീലില്‍ പിന്നെ പച്ചപ്പുല്‍ തകിടിയില്ല്ലാത്ത ഒരു സ്ഥലവും ഇല്ല. ക്രീക്ക് പാര്‍ക്കിലെയോ, സഫയീലെയോ പോലെ വലിയ തണല്‍ മരങ്ങള്‍ സബീലില്‍ ഒരു സ്ഥലത്തും പ്രതീക്ഷിക്കരുത്. വലിയ മരങ്ങള്‍ എന്നു പറയാവുന്നത് ഈന്തപനകളാണ്. കിച്ചു പറഞ്ഞ ഹാള്‍ ഗെയ്റ്റ് മൂന്നിന്റെ അടൂത്തായി ആണ്. ഫ്രീയാണോ എന്നറീയില്ല. പാര്‍ക്കില്‍ കൂടുന്നതിനു പകരം ഹാളില്‍ കൂടുന്നതീനോട് യോജിപ്പില്ല. എന്നാലും ഫ്രീയായി കിട്ടുന്നുണ്ടെങ്കില്‍ നല്ലതാണല്ലോ. അങ്ങനെയാണെങ്കില്‍ ആ ഏരിയയില്‍ എവിടെയെങ്കിലും ഇരിക്കുകയുമാവാം. (ഒന്നു ഫോണ്‍ ചെയ്ത് ഇന്ന് അന്വേഷിച്ചു നോക്കാം, അല്പം കഴിയട്ടെ). അങ്ങനെയാണെങ്കില്‍ ഗെയ്റ്റ് മൂന്ന് എന്ന് ലൊക്കേഷന്‍ തീരുമാനിക്കണം.

ഗെയ്റ്റ് ഒന്നില്‍ പിള്ളേരുടെ പ്ലേ ഏരിയ ആയതിനാല്‍ പാര്‍ക്കില്‍ വരുന്ന മിക്കവരും ആഭാഗത്തായിരിക്കും കാറുകള്‍ കൊണ്ടുവരിക എന്ന് ന്യായമായും പ്രതീക്ഷിക്കാം. പിന്നെ നമ്മള്‍ കൂടുന്നത് രാവിലെ ആയതിനാല്‍ വലിയ തെരക്ക് പ്രതീക്ഷിക്കേണ്ടതില്ല.

Appu Adyakshari said...

സബീല്‍ പാര്‍ക്കിന്റെ ഓഫീസില്‍ വിളിച്ചിരുന്നു. അവിടെ ഹാള്‍ ഉള്ളത് ഗെയ്റ്റ് 6 ന്റെ മുമ്പിലുള്ള (അതായത് ബോട്ടിംഗ് ഉള്ള ലേയ്ക്കിന്റെ അടുത്ത്) റെസ്റ്ററന്റില്‍ ആണെന്നാണ് അവര്‍ പറഞ്ഞത്. ഈ ഹാള്‍ ഫ്രീ അല്ല. റെസ്റ്ററന്റിന് ചാര്‍ജ് കൊടുക്കണം. (അവിടുന്ന് ശാപ്പാട് ഓര്‍ഡര്‍ ചെയ്താല്‍ വാങ്ങിയാല്‍ ഫ്രീ ആയിരിക്കുമൊ എന്തോ). ഗെയ്റ്റ് 6 ന്റെ അവിടെയാണ് നല്ല മരങ്ങള്‍ + തണല്‍ ഉള്ളത്. ഇനി വേണ്ട. ഒന്നെന്ന് തീരുമാനിച്ചിട്ട് ഇനി ആറിലേക്ക് മാറണ്ടാ. അതുമല്ല ഗെയ്റ്റ് ആറ് റോഡിന്റെ ആദ്യം പറഞ്ഞ സൈഡിലേ അല്ല. ട്രെയ്ഡ് സെന്റര്‍ സൈഡില്‍ ആണ്.

ദേവന്‍ said...

അപ്പ് ഡേറ്റ്:
ഞാനും ഒരു ബ്ലോഗ് വായനക്കാരനും (2 പേര്‍ )എത്തും

കുറുമാന്‍ said...

അഞ്ചല്‍ക്കാരന്റെ വക കഥാ പ്രസംഗം
ദേവട്ടന്റെ വക ചാക്യാ‍ര്‍ കൂത്ത്
എന്റെ വക വാള്‍പയറ്റ്
ഇത്തിരിയുടെ വക പത്തിരി

ഗന്ധര്‍വ്വരെവിടെ?

Roy said...

അനിൽശ്രീ,
ട്രാൻസ്പോർടേഷനല്ല പ്രശ്നം. പെട്ടെന്ന് പ്ലാൻ ചെയ്യാൻ പറ്റാത്തതോണ്ടാ. ഒരു വെള്ളിയാഴ്ച, എന്തെങ്കിലും പുതുതായി ചെയ്യണോങ്കിൽ മുൻപിലത്തെ വെള്ളിയാഴ്ച തന്നെ ഒരുക്കം തുടങ്ങണം. അല്ലെങ്കിൽ കുളന്തൈകളുടെ, പരൂഷ കഴിഞ്ഞ്‌ ഫ്രീ ആകണം.
സഹായ ഹസ്തം നീട്ടിയതിന്‌ നന്ദി.

തമനു said...

ചതിയന്മാരേ .... ചതിയത്തികളേ..

:(

ബാക്കിയൊള്ളോന്‍ പോരാന്‍ നോക്കിയിരുന്നു മീറ്റാന്‍ അല്ലേ..

അന്നുകൊണ്ടുവരുന്ന ഭക്ഷണത്തില്‍ മുഴുവന്‍ പാര്‍ക്കിലെ കാക്ക ... അല്ലേല്‍ കാക്ക വേണ്ടാ .. ബാലേറിക്കാ റെഗുലോറം ഉഗാണ്ടയില്‍ നിന്നും വന്നു കാഷ്ടിച്ചു വയ്ക്കട്ടെ..

സിയാ ... കൊടിയുടെ ഒരറ്റം ഇങ്ങോട്ടു തന്നേ... :)

കുറുമാന്‍ said...

ഗന്ദര്‍വ്വന്‍ മിക്കവാറും വരാമെന്നേറ്റിട്ടുണ്ട്. ഷാര്‍ജനിവാസികളാരേലും പൊക്കികൊണ്ട് വരേണ്ടി വരും.

kichu / കിച്ചു said...

ഞാന്‍ പറഞ്ഞ ഹാള്‍ ഗേറ്റ് 3യുടെ അടുത്ത് ഉള്ളതാണ്. മീറ്റ് ഹാളിലാക്കുന്നതില്‍ തീരെ താല്പര്യം ഇല്ല. പിന്നെ ഫ്രീയായി കിട്ടുന്നെങ്കില്‍ വേണമെങ്കില്‍ ഉപയോഗിക്കാലോ എന്നു കരുതി പറഞ്ഞതാ. അപ്പു ഒന്നു വിളിച്ചു നോക്കൂ..

sHihab mOgraL said...

കമന്റടിക്കലും ഒരു കലയാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്നു നിങ്ങള്‍...
ഇപ്പോ ഈ കമന്റ് വായിക്കാനും ഒരു സുഖമുണ്ടേ...

പകല്‍കിനാവന്‍ | daYdreaMer said...

കൂട്ടുകാരെ ... ഒന്നുകൂടി .. സമയം സ്ഥലം ഗേറ്റ് നമ്പര്‍ . ഇതൊക്കെ പറയൂ... ആരാ ഗജാന്ജീ ... നമ്പര്‍ തന്നാല്‍ വിളിച്ചു ചോദിക്കാമായിരുന്നു...ഷാര്‍ജ നാഷണല്‍ പെയിന്റ്സ് ന്റെ അടുത്ത് നിന്നും വരുന്നവര്‍ക്ക് ലിഫ്റ്റ് തരാം... 050 6854232

ആര്‍ബി said...

ഇങ്ങോട്ടു കുടിയേറിയിട്ട് കുറച്ചെ ആയുള്ളൂ....

ആരും റാഗ് ചെയ്യില്ല എന്നു ഉറപ്പു തന്നാല്‍ ഞാനും വരാം,,,( ആഗ്രഹമുണ്ട്..)
കൂടെകൂടാം..ആടാം...

Appu Adyakshari said...

ഗെയ്റ്റ് 3 യുടെ അവിടത്തെ ഹാള്‍ ഫ്രീയല്ലെന്ന്!!

നിലവിലുള്ള തീരുമാനം ഗെയ്റ്റ് 1 ആണ്. രാവിലെ പത്തുമണിക്ക്....

ഇതില്‍ വല്ല മാറ്റവും ഉണ്ടെങ്കില്‍ സംഘാടകര്‍ പറയട്ടെ. (സംഘാടകര്‍ ആരെങ്കിലും ഈ കമന്റുകള്‍ വായിക്കുന്നുണ്ടോ ആവൊ!)

Ranjith chemmad / ചെമ്മാടൻ said...

വൈകിപ്പോയി, തിരക്കിലായിരുന്നു...
ഞാനും എത്താന്‍ ശ്രമിക്കുന്നു....

അഗ്രജന്‍ said...

പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്...

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

“യു യെ ഇ ബ്ലോഗേഴ്സ് മീറ്റ് - 2009’

ഡുണ്ടു ഡും.....


ലൊക്കേഷന്‍ : സാബീല്‍ പാര്‍ക്ക് ഗേറ്റ് നമ്പര്‍ - 1
മെസ്സ് : ദില്‍ബന്‍ & ഹരിയണ്ണന്‍ (എന്നാലേ ബാക്കിയുള്ളവര്‍ക്ക് വല്ലതും കിട്ടൂ)
നിശ്ചലഛായാഗ്രഹണം : ‍ അപ്പു / ദേവേട്ടന്‍ / അഗ്രജന്‍ (പിന്നെ സ്വന്തമായി ക്യാമറയുള്ളാ ആര്‍ക്കും ആവാം)
ക്യാമറ : വിശാലന്‍ .
സംഗീത സംവിധാനം : കൈതമുള്ള് (ശശ്യേട്ടാ ... :))
പാടുന്നവര്‍ : ഈശ്വരാ... ഇവിടെ പേരെഴുതിവര്‍ പാടിയാല്‍ മീറ്റിന് എല്ലാവരും കൂടെ എന്നെ കൊല്ലും.
സംഘട്ടനം : അഞ്ചല്‍കാരന്‍ / കൈപ്പള്ളി
നൃത്തം : കുറുമന്‍ , സുല്‍ (കുറൂനെ വീഴാതെ സൂക്ഷിക്കാന്‍)
വാള്‍പയറ്റ് : ഇടി + പൊതു വാള്‍സ്
ഫൈനാന്‍സ് : അഗ്രജന്‍ / ഇളം തെന്നല്‍ (എന്നെ കൊണ്ട് ഇത്രയേ പറ്റൂ.. )
പ്രൊഡക്ഷന്‍ കണ്ട്രോളര്‍ : കിച്ചു
കോഡിനേറ്റര്‍ : ദേവേട്ടന്‍ (ഉം ഉം ഒരു പോസ്റ്റ് ഇട്ടേച്ച് മുങ്ങി നടപ്പാ...)
വാര്‍ത്താ വിനിമയം : ഏറനാടന്‍ / sami
പ്രൊഡ്യൂസര്‍ : പാവം യു യെ ഇ ബ്ലോഗേഴ്സ്
കഥ : ദേവേട്ടന്‍
തിരക്കഥ / സംഭാഷണം : കൈപ്പള്ളി (ഇന്ന് ഞാന്‍ എന്തേലും മേടിച്ച് കൂട്ടും )

അസൂയ സ്പോണ്‍സര്‍ ചെയ്തത് : തമനു.
ഫീഷണി സ്പോണ്‍സര്‍ ചെയ്തത് : അതുല്യേച്ചി.

തിരശ്ശീലയില്‍ നിങ്ങളുടെ ഇഷ്ടതാരങ്ങള്‍.
01. ഹരിയണ്ണന്‍ 2 + 2
02. അനില്‍ശ്രീ 2 + 2
03. കൈപ്പള്ളി 2 + 2
04. കുറുമാന്‍ 1
05. കരീം മാഷ് 1
06. ദേവേട്ടന്‍ + 1
07. ഇത്തിരിവെട്ടം 1
08. അഗ്രജന്‍ 1 + 1
09. അഞ്ചല്‍ക്കാരന്‍ 1
10. രാധേയന്‍ 2 + 2
11. കിച്ചു 2
12. അപ്പു 2 + 2
13. കൈതമുള്ള് 2
14. വിശാലമനസ്കന്‍ 2 + 2
15. മലയാളി 1
16. പൊതുവാള്‍ 1
17. [Shaf] 1
18. shams 1
19. shihab mogral 1
20. പി. ശിവപ്രസാദ്‌ 1
21. ഇളംതെന്നല്‍ 1
22. സുല്‍ |Sul 2 + 2
23. sami 2
24. മുസിരിസ് 1
25. പാര്‍ത്ഥന്‍ 1
26. ഏറനാടന്‍ 1
27. teepee|ടീപീ 1
28. യൂസുഫ് പെ(അത്ക്കന്‍) 1
29. ഉഗാണ്ട രണ്ടാമന്‍ 1
30. സാല്‍ജോҐsaljo 1
31. കാവാലാന്‍ 1
32. കുറ്റ്യാടിക്കാരന്‍ 1
33. സിദ്ധാര്‍ത്ഥന്‍ 1
34. കാട്ടിപ്പരുത്തി 1
35. ദില്‍ബാസുരന്‍ 1
36. പകല്‍കിനാവന്‍ 1
37. കനല്‍ 1
38. സിമി 2
39. ആര്‍ബി.
40. രണ്‍ജിത്ത് ചെമ്മാട്.

ഓടോ : എന്നെ തല്ലണ്ട, ഒന്ന് വിരട്ടി വിട്ടാല്‍ മതി...

അനില്‍ശ്രീ... said...

ജബല്‍ അലിയിലുള്ള ഒരു ബ്ലോഗ് കുടുംബത്തെ കാണാനില്ലല്ലോ...ആര്‍ക്കെങ്കിലും അറിവുണ്ടോ?,,,

Unknown said...

അനില്‍ പറഞ്ഞതു പോലെ തറവാടി കുടുംബത്തിന്റെ പേരെങ്ങും കാണാനില്ലല്ലോ?
ഇവിടില്ലേ നാട്ടിലാണോ?

എസ് കുമാറിനെ ഞാന്‍ അറിയിച്ചിരുന്നു, തിരക്കാണെങ്കിലും എത്താന്‍ ശ്രമിക്കാമെന്നു പറഞ്ഞിട്ടുണ്ട് എന്തായാലും ആ ലിസ്റ്റില്‍ ചേര്‍ക്കാന്‍ അഭ്യര്‍ഥിക്കുന്നു.

teepee | ടീപീ said...

അനില്‍ പറഞ്ഞതു പോലെ
ഇവിടെ ആര്‍ക്കും “അറിവില്ലെ”..?

കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ കുറെ പുതിയ പുലികളെ കൂട്ടിലാക്കാന്‍ വേണ്ടി പെന്‍സിലും ക്യാന്‍വാസുമായി ഇപ്പോള്‍തന്നെ റെഡിയായിരിക്കുകയാണെന്നൊരു
സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്

Visala Manaskan said...

മണികണ്ഠന്‍/സങ്കുചിതനേം ആഡിക്കോ..

പകല്‍കിനാവന്‍ | daYdreaMer said...

ഒരു കാര്യം പറയാന്‍ മറന്നു.. ഞാന്‍ ഒറ്റക്കല്ലേ... ഒരു കിനാവത്തിയും ഒരു ഇത്തിരി പോന്ന കിനാവും ഉണ്ടേ...രണ്ടു ഫുള്ളും ഒരു കൊട്ടറും !!

മുസാഫിര്‍ said...

മനോരമക്കാര്‍ക്ക് ലാവ്ലിന്‍ കേസ് കിട്ടിയപ്പോലെയാണല്ലൊ ഇപ്പോള്‍ ഈ പോസ്റ്റിലെ ആഘോഷം.സന്തോഷായി.ഇത്രയും കമന്റ് ഏതെങ്കിലും പോസ്റ്റില് ഒരുമിച്ച് കണ്ടിട്ട് കുറച്ച് നാളായീ അതുകൊണ്ടാ.

kichu / കിച്ചു said...

ദേവന്റെ പോസ്റ്റോടെ ഇതിന് ഒരവസാനമായോ???

വിശാലാ...

“മണികണ്ഠന്‍/സങ്കുചിതനേം ആഡിക്കോ“

ഇതു രണ്ടും ഒരാളല്ലേ.. ഒരു സംശയം..ലിസ്റ്റില്‍ രണ്ടാളെ കണ്ടു....

പാര്‍ക്കില്‍ സന്ദിക്കും വരൈക്കും വണക്കം...

അഞ്ചല്‍ക്കാരന്‍ said...

ഈറ്റിനുള്ള സംഗതികള്‍ എങ്ങിനെയാണ്. സംഘാടക സമിതിയ്ക്കാര്‍ സ്പോണ്‍സെര്‍ ചെയ്യുന്നതാണോ അതോ അവനവന്‍ സ്പോണ്‍സര്‍ ഷിപ്പോ?

ക്രമീകരണം എങ്ങിനെയാണ്? മീറ്റിലേയ്ക്ക് ഈറ്റ് വരികയാണോ അതോ ഈറ്റിനായി പുറത്തേയ്ക്കു പോവുകയാണോ?

തറവാടി said...

ബ്ലോഗിലൂടേയും മെയിലിലൂടേയും ഫോണിലൂടെയുമുള്ള ആരാധകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ഞാനും എന്റെ വീട്ടിലെ ബാക്കി നാല് ബ്ലോഗ്ഗേര്‍സും മീറ്റില്‍ പങ്കെടുക്കുന്നതായിരിക്കും :)

അനില്‍ശ്രീ... said...

ഹാവു,,, അവസാനം ആ കുടുംബവും എത്തി...

ഈ ആരാധകരുടെ ഒരു കാര്യം....
തറവാടിക്ക് ഇന്നലെ മുതല്‍ 45 കോളും 327 SMSഉം കിട്ടിയെന്ന് കേള്‍ക്കുന്നു. :)

teepee | ടീപീ said...
This comment has been removed by the author.
മുസ്തഫ|musthapha said...

ടീപീ... ടീപി അതേ പറ്റി വേവലാതെ, അതു വണ്ടിയോടിക്കുന്നവരു നോക്കിക്കോളും...

മുസ്തഫ|musthapha said...

ഹാ... അതേതാ അനിലേ... എസ്.എം.എസ്. വഴി എന്ട്രി കെടച്ച കുടുംബം... :)

മുസ്തഫ|musthapha said...

ഇത്തിരിവെട്ടം എത്രയും പെട്ടെന്ന് ഈ സ്റ്റേജിന്റെ പരിസരത്ത് വരേണ്ടതും ഒരു 300 അടിച്ച് പോവേണ്ടാതുമാണ്...


അഞ്ചലേ... ഇരിക്കുന്ന കൊമ്പ് മുറിക്കല്ലേ... :)

മുസ്തഫ|musthapha said...
This comment has been removed by the author.
അനില്‍ശ്രീ... said...

അഗ്രജാ...

അപ്പോള്‍ തറവാടിയുടെ കമന്റ് കണ്ടില്ല അല്ലേ? ...

പകല്‍കിനാവന്‍ | daYdreaMer said...

ഇതിപ്പോ സാക്ഷാല്‍ മമ്മുക്കക്കും നാണം ആകുമോ .. ഈ കമെന്റുകളുടെ എണ്ണം ഇങ്ങനെ കൂടിയാല്‍... ! എന്തായാലും സംഗതി കൊഴുക്കുന്നു...!

അഞ്ചല്‍ക്കാരന്‍ said...

ലേറ്റായാലും ലേറ്റസ്റ്റാ വന്ത തറവാടി ആന്റ് ബ്ലോഗേഴ്സിനു സംഘാടക സമിതിയുടെ പേരില്‍ ഹാര്‍ദ്ദവമായ സ്വാഗതമരുളുന്നു...

അഞ്ചല്‍ക്കാരന്‍ said...

മീറ്റിലേയ്ക്കു ചീഫ് ഗസ്റ്റിനെ ആരെയെങ്കിലും ക്ഷണിച്ചിട്ടുണ്ടോ?

Rasheed Chalil said...

അഗ്രജാ ഈ മുന്നൂറ് നിനക്കായി നോം ദാനം ചെയ്യുന്നു...

അനില്‍ശ്രീ... said...

യു.എ.ഇ ബ്ലോഗ് അക്കാദമിയുടെ തീരുമാനപ്രകാരം മീറ്റില്‍ ഇറ്റല്ലാതെ ചിഫ് ഗസ്റ്റ് അനുവദനീയമല്ല.

അഞ്ചല്‍ക്കാരന്‍ said...

യൂ.എ.യീ ബ്ലോഗ് അക്കാദമിയോ?

അനില്‍ ശ്രീ ഇവിടുത്തെ ക്രമസമാധാനം തിരുവനന്തപുരം ശില്പശാലയാക്കി മാറ്റാന്‍ വല്ല പ്ലാനുമുണ്ടോ?

kichu / കിച്ചു said...

കമെന്റു ഭരണി നിറഞ്ഞു കവിയുന്നു. നറുക്കെടുപ്പിനു സമയമാവാറായി.

deadline - 5 pm Dubai time.

പിന്നീടു വരുന്നവരെ പരിഗണിക്കാന്‍ ദുബായ് ഇക്കണൊമിക് ഡിപ്പാര്‍ട്ടുമെന്റ് അനുവദിക്കില്ലെന്ന് ഒരു മുന്നറിയിപ്പ്..

Rasheed Chalil said...

കിച്ചൂ ആ കമന്റു ഭരണി എടുത്ത് തളികയിലേക്ക് മാറ്റൂ... പാവം ഭരണി...

Rasheed Chalil said...

അഞ്ചല്‍ മാഷേ... അക്കാദമി എന്നാല്‍ അക്കാ അടി എന്നാണൊ അര്‍ത്ഥം

Rasheed Chalil said...

ആ അഗ്രു എവിടാ... മുന്നൂറ് അടിക്കാന്‍ (അവന്‍ ഇന്ന് ഇന്‍സുലിന്‍ എടുത്തിട്ടുണ്ടാവില്ല... )

കുട്ടിച്ചാത്തന്‍ said...

ആശംസകള്‍...

ചാത്തനേറ്: ട്രാക്കിങ്.... 300 ആവുമ്പോഴേക്ക് തിരക്ക് കൂടുമോ??

ദേവന്‍ said...

റാം മോഹന്‍ പാലിയത്ത്, ഭാര്യ മകള്‍ . ടെമ്പററി ആയി സമ്മതിച്ചിട്ടുണ്ട്. നാളെ റീകണ്‍ഫേം ചെയ്തിട്ട് ലിസ്റ്റില്‍ കേറ്റാം.

കണ്ണൂസിന്റെ നമ്പറില്‍ വിളിച്ചപ്പോല്‍ വേറാരോ എടുത്തു. ഇനി വരാന്‍ മടികാരണം നമ്പറിട്ട് ശബ്ദം മാറ്റിയതാണോ..

സിമി നാളെ ദുബായില്‍ എത്തേണ്ടതാണ്, നാളെ വൈകിട്ട് ആളെത്തിയാല്‍ വിളിച്ചു ചോദിക്കാം.

സാക്ഷിയുടെ വല്ല വിവരവും?
ഉറുമ്പ് ആന്റണി?

ഇബ്രു?

ദേവന്‍ said...

പണ്ട് ഒരായിരം അടിച്ചത് എവിടെയായിരുന്നു? ഈ ബ്ലോഗില്‍ തന്നെയല്ലേ?

Rasheed Chalil said...

സാക്ഷിയുടെ ഫോണ് ഇത്തിസാലാത്തിലേ ആരോ അടിച്ച് മാറ്റീന്നാ തോന്നുന്നേ... തല്‍കാലം ഔട്ട് ഓഫ് സര്‍വ്വീസാണെന്നാ പറയുന്നേ...

Rasheed Chalil said...

ദേവേട്ടാ... ഈ മുന്നൂറ് അടിച്ചെടുക്കുമോ...

Rasheed Chalil said...

യെവടെ....

Rasheed Chalil said...

ശ്ശോ...

:: VM :: said...

// തറവാടി :
ബ്ലോഗിലൂടേയും മെയിലിലൂടേയും ഫോണിലൂടെയുമുള്ള ആരാധകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ഞാനും എന്റെ വീട്ടിലെ ബാക്കി നാല് ബ്ലോഗ്ഗേര്‍സും മീറ്റില്‍ പങ്കെടുക്കുന്നതായിരിക്കും :) //

എന്നെ മാത്രം ഒരുത്തനും നിര്‍ബന്ധിക്കുന്നില്ല.. നിങ്ങളുടെയൊക്കെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ല്‍ പ്രതീക്ഷ്സിച്ച്, ഞാനെന്റെ മെയിലിലേക്കും, ,ഫോണിലേക്കും നോക്കിയിരിക്കൂന്നൂ!

അപ്പോ വിളിച്ചുതുടങ്ങിക്കോളൂ..

Rasheed Chalil said...

ഈ മുന്നൂറ് അഗ്രൂന് വേണ്ടിയാണ്... ലവന്‍ പ്രത്യേകം വിളിച്ച് പറഞ്ഞതാ...

അഞ്ചല്‍ക്കാരന്‍ said...

കമന്റുകള്‍ അഗ്രജന്റെ ആഴ്ചകുറിപ്പുകള്‍ പോലെ വളഞ്ഞ് പുളഞ്ഞങ്ങ് പോകയാണല്ലോ?

കുറുമാന്‍ said...

ഒരു 43 എസ് എം എസ്സിനു ഇടിവാള്‍ പിന്നോട്ടാണ്. ഇടിവാളിനു മുന്നോട്ടാവണമെങ്കില്‍ നിങ്ങളുടെ എസ് എം എസ് വേണം. ദയവു ചെയ്ത് എല്ലാവരും നിങ്ങളുടെ എസ് എം എസ് അയക്കുക. അയക്കേണ്ട വിലാസം ഡേഷ് ഇടിവാള്‍ സ്പേസ് ശൂന്യം.

:: VM :: said...

ഡേഷേ ..കുറൂ ;)

മുസ്തഫ|musthapha said...

അഞ്ചലേ... ആഴ്ചക്കുറിപ്പിനെ പറ്റി ഒരക്ഷരം മിണ്ടരുത്... ഞാൻ പോലും മറന്നിരിക്കുന്ന സംഗതിയാ...

ഈ ഇത്തിരിയും അഞ്ചലും കൂടി ദേവേട്ടന് പറഞ്ഞ കാര്യം ചെയ്യും... :)

ഇടീ... വന്നേ പറ്റൂ... എന്റെ അല്ലെങ്കില് എന്റെ പച്ച ടീ ഷറ്ട്ടിനോട് കിടപിടിക്കുന്ന നീല ടീ ഷറ്ട്ടാരിടും...

മുസ്തഫ|musthapha said...

ഹഹഹഹ് കുറൂ‍ൂ :))

ഇടീ തനിക്ക് സമാധാനായില്ലേ :)

teepee | ടീപീ said...

അഞ്ചല്‍, ആഴ്ച്ചക്കുറിപ്പ്
പണ്ടല്ലായിരുന്നോ..? ഇപ്പോഴത്
തോന്നുമ്പൊ കുറിപ്പല്ലെ?

Rasheed Chalil said...

ടി പിയേ അധികം ബളഹം വെക്കണ്ട... അഗ്രൂ നിന്നെ ഒതുക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നെത്രെ... എന്നോട് കാശ് കടം ചോദിച്ചു... :)

അനില്‍ശ്രീ... said...

സാക്ഷിയെ ഞാന്‍ വിളിച്ചിരുന്നു... പാവത്തിന്റെ ഫോണ്‍ നഷ്ടമായി.. നമ്പര്‍ ഉള്ളവര്‍ പഴയ നമ്പറില്‍ 055 ചേര്‍ത്തു വിളിച്ചാല്‍ മതി. കക്ഷി വരും എന്ന് തന്നെയാണ് അറിഞ്ഞത്.

മുസാഫിര്‍ said...

ക്വട്ടേഷന്‍കാര്‍ക്ക് ഒന്നും ഒഴിവില്ല, ഇത്തിരീ, എല്ലാം പാര്‍ട്ടിയുടെ പറയെടുപ്പിന് പോവുകയാണ്.

അനില്‍ശ്രീ... said...

T.A.Sasi എന്ന ബ്ലോഗര്‍ സുഹൃത്ത് (എരകപ്പുല്ല് എന്ന ബ്ലോഗ്) വരണമെന്ന ആഗ്രഹം അറിയിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഇട്ടോളൂ..

teepee | ടീപീ said...
This comment has been removed by the author.
Kaithamullu said...

എക്സ് മിലിട്ടറിക്കാര്‍ ആരെങ്കിലുമുണ്ടോ? (മുസാഫിര്‍ കുവൈറ്റിലായതിനാല്‍) കൈ പൊക്കൂ, പ്ലീസ്...

-ഗേറ്റില്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ വച്ച് ചെക്ക് ചെയ്ത് വേണം എല്ലാ ബ്ലോഗന്മാരേയും ബ്ലോഗിണികളേം അകത്ത് പ്രവേശിപ്പിക്കാന്‍.

കാരണം ഒരു കയ്യാങ്കളിക്ക് സാധ്യത ഏറി വരുന്നൂ!

teepee | ടീപീ said...
This comment has been removed by the author.
രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഞാനും വരുന്നു.

മുസാഫിര്‍ said...

ശശിയേട്ടാ(കൈത) മെറ്റല്‍ ഡിറ്റക്റ്റര്‍ മതിയോ അതൊ ആണുങ്ങളെക്കൊണ്ട് ‘മീനാക്ഷി ശേഷാദ്രി’ എന്നും കൂടി പറയിക്കണോ ?

ഹരിയണ്ണന്‍@Hariyannan said...

മീറ്റിനോടൊപ്പം കുറേ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങള്‍ കാണുവാനും വാങ്ങുവാനുമുള്ള അവസരവും ഉണ്ടാക്കുന്നുണ്ട്.

ലാപുഡ വിനോദ്, വിഷ്ണുപ്രസാദ് മാഷ്,സിമി, എം.ലീല, പ്രിയാ ഉണ്ണികൃഷ്ണന്‍,ശ്രീജാ ബാലരാജ് എന്നിവരുടെ പുസ്തകങ്ങള്‍ ലഭ്യമാക്കാനാവുമെന്ന് കരുതുന്നു.
ആരുടേയെങ്കിലും കൈവശം മറ്റ് എഴുത്തുകാരുടെ പുസ്തകങ്ങള്‍ ലഭ്യമാണെങ്കില്‍ അറിയിക്കുക.
0504108344

കുറുമാന്റെ പുസ്തകത്തിന്റെ അവസാനകോപ്പി ഏതോ മധുപാനകടയില്‍ ബാര്‍ട്ടര്‍ സംബ്രദായത്തില്‍ നടയിരുത്തിയെന്ന് കേള്‍ക്കുന്നു.

വിശാലന്റെ പുസ്തകം പുള്ളിതന്നെ കണ്ടകാലം മറന്നിരിക്കുന്നു.

വിഷ്ണുമാഷിന്റെ പുസ്തകം ഇന്ന് സലാലയില്‍ നിന്നും വിശാഖ്‌ശങ്കര്‍ ഇന്ന് ബസില്‍ അയക്കുന്നുണ്ട്. നാളെ ഇവിടെയെത്തുമെന്ന് കരുതുന്നു.

കുഴൂര്‍,അനിലന്‍ എന്നിവരുടെ പുസ്തകങ്ങള്‍ ആരെങ്കിലും സംഘടിപ്പിക്കാമൊ?

അതുപോലെ ഏറനാടന്റെ സിനിമാഡയറി?!



ഹരി

Rasheed Chalil said...

ബാബുട്ടാ... ന്നാലും ശശ്യേട്ടനെ അങ്ങനെ വിളിക്കാന്‍ പാടില്ലായിരുന്നു... ആ ബ്രാകറ്റിലെ വിളിയേയ്...

അഞ്ചല്‍ക്കാരന്‍ said...

യൂ.ഏ.യീ മീറ്റ് 2009 നിബന്ധനകള്‍:

യൂ.ഏ.യീ. മീറ്റ് 2009 ഒരു വന്‍ വിജയമാകാന്‍ പോകുന്ന ചരിത്ര നിമിസത്തിലെയ്ക്കാണ് നാം നടന്നടുക്കുന്നത്. ഈ മീറ്റ് ബൂലോഗ ചരിത്രത്തിന്റെ ഏടുകളില്‍ തങ്ക ലിപികളാല്‍ എഴുതി ചേര്‍ക്കാന്‍ പോകുന്ന ഒന്നാകയാല്‍ പങ്കെടുക്കുന്ന ബൂലോഗ വാസികള്‍ ചില നിബന്ധനകള്‍ പാലിയ്ക്കേണ്ടതാകുന്നു. സംഘാടക സമിതിയ്ക്കു വേണ്ടി ഈ നിബന്ധനകള്‍ സമര്‍പ്പിയ്ക്കുവാന്‍ എന്നെ തന്നെ തിരഞ്ഞെടുത്തതിനു സമിതിയ്ക്കു വേണ്ടി ഞാന്‍ തന്നെ നന്ദി പറയുന്നു.

1. ബ്ലോഗ്, പോസ്റ്റ്, ബൂലോഗം, കമന്റ് എന്നീ വാക്കുകളോ വിഷയങ്ങളോ മീറ്റ് പ്രദേശിന്റെ നാലതിരുകള്‍ക്കുള്ളില്‍ കടന്നാല്‍ ആരും ഉരിയാടാന്‍ പാടില്ല.

2. സ്വന്തം ബ്ലോഗിന്റെ പ്രചാരണം അനുവദിയ്ക്കപ്പെടുന്നതല്ല. അതായത് അവരവരുടെ ബ്ലൊഗിന്റെ ലിങ്കുകള്‍ മീറ്റു പ്രദേശത്ത് പ്രദര്‍ശിപ്പിയ്ക്കാന്‍ ഒരു സാഹചര്യത്തിലും സംഘാടക സമിതി അനുവദിയ്ക്കുന്നതല്ല.

3. കമന്റു ദാദാക്കളോടു ബ്ലോഗുടമകള്‍ നന്ദി പ്രകാശനം നടത്താന്‍ മീറ്റ് പ്രയോജനപ്പെടുത്തരുത്. അതായത് നന്ദി കമന്റുകള്‍ മീറ്റില്‍ പാടില്ലാ എന്നര്‍ത്ഥം.

4. ഇഷ്ടബ്ലോഗുകളുടെ ലിങ്കുകള്‍ മീറ്റില്‍ വെച്ച് ഷെയര്‍ ചെയ്യാന്‍ പാടില്ല.

5. മീറ്റു തുടങ്ങുന്ന സമയം എല്ലാവരും ആത്മ സംയംനം പാലിയ്ക്കണം. ആരും തേങ്ങയുടയ്ക്കരുത്. സുല്ലിനെ പ്രത്യേകം സൂക്ഷിയ്ക്കണം.

6. മുന്‍ ബ്ലോഗ് ചര്‍ച്ചകളില്‍ നടന്ന തല്ലുകളില്‍ മാപ്പു പറയാന്‍ വിട്ടു പോയവര്‍ മീറ്റില്‍ മാപ്പു പറയാന്‍ പാടില്ല. അഥവാ മാപ്പ് പറയാന്‍ ആരെങ്കിലും മുട്ടി വരികയാണെങ്കില്‍ മുന്നേ കൂട്ടി സംഘാടക സമിതിയുടെ അനുവാദം വാങ്ങിയിരിയ്ക്കണം. അവര്‍ക്ക് മാപ്പിനുള്ള സ്കോപ്പ് സംഘാടക സമിതി ഉണ്ടാക്കി തരുന്നതായിരിയ്ക്കും.

7. ബ്ലോഗില്‍ മുന്‍ കാലങ്ങളില്‍ നടന്ന പിന്മൊഴി, കറിവേപ്പില, ഹരികുമാര്‍, സരസ്വതിയുടെ ലത് തുടങ്ങിയ ബുദ്ധിപരമായ തര്‍ക്കങ്ങളില്‍ ആര്‍ക്കെങ്കിലും ആരോടെങ്കിലും പകരം വീട്ടാനുണ്ടെങ്കില്‍ അക്കാര്യം മുന്‍ കൂട്ടി സംഘാടക സമിതിയെ അറിയിയ്ക്കേണ്ടതാകുന്നു. അതിനുള്ള അവസരം നിശ്ചയമായും സംഘാടക സമിതി ഒരുക്കിയിട്ടുണ്ടാകും.

8. ആഗോള സാമ്പത്തിക പ്രതിസന്ധിയാണെന്നു കരുതി മീറ്റില്‍ ആരും ചുക്കുകാപ്പി, ഇഞ്ചിമിട്ടായി,എഞ്ചുവടി, പാറ്റാ ഗുളിക കച്ചവടം നടത്തരുത്. അതിനുള്ള അവകാശം സംഘാടക സമിതിയ്ക്കായിരിയ്ക്കും.

മഹത്തായ മീറ്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഒരു വാളണ്ടിയര്‍ കമ്മിറ്റിയെ നിശ്ചയിച്ചിട്ടുണ്ട്. വാളണ്ടിയര്‍ കമ്മിറ്റിയുടെ ക്യാപ്റ്റന്‍ കുറുമാന്‍ ആയിരിയ്ക്കും. ക്രമസമാധാന പാലനത്തിനു ക്യാപ്ടനെ സഹായിയ്ക്കാന്‍ ദില്‍ബാസുരന് പ്രത്യേക ചുമതലയുണ്ടായിരിയ്ക്കും. (ആര്‍ക്കെങ്കിലും കൈത്തരിപ്പു തീര്‍ക്കണമെങ്കില്‍ ഇവര്‍ക്കിട്ട് മാത്രം അതു കൊടുത്ത് തീര്‍ത്തോളണമെന്ന്!)

മീറ്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പങ്കാളികള്‍ മേപ്പടി നിബന്ധനകള്‍ പാലിയ്ക്കണമെന്നു താല്പര്യപ്പെടുന്നു.

സംഘാടക സമിതിയ്ക്കു വേണ്ടി,
sd/-

Rasheed Chalil said...

ന്നാലും അഞ്ചല്‍ മാഷേ തങ്കലിപി വേണോ... തല്‍കാലം അഞ്ചലി ഓള്‍ഡ് ലിപിയില്‍ എഴുതിയാല്‍ പോരേ...

എഴുത്ത് ഏത് ലിപി ആയാലും ഇനി ലിപി തന്നെ ഇല്ലേലും തല്ല് ഒറപ്പാക്കുകയാ ല്ലേ... :)

ഏറനാടന്‍ said...

മൈ ഡിയര്‍ മീറ്റ് ഫാരവാഹികളേ...

ഇത്രേം പുലീസ് പുപ്പുലീസ് വിത്ത് ഫാമിലി വരുന്ന ജനക്കൂട്ടത്തിനു വേണ്ടി ഞാന്‍ ഒരു ഉപകാരം ചെയ്യാന്‍ ആഗ്രഹിക്കുന്നൂ..

എന്തെന്നാല്‍, എന്റെ ബാഗിലെ 'മണല്‍ക്കാറ്റ്' ഞാന്‍ അവിടെ വീശാന്‍ റെഡി! ആരും ഓടുകയോ, ബോധം കെടുകയോ എന്നെ തല്ലി നിലം പരിശാക്കുകയോ ചെയ്യില്ലെങ്കില്‍..

മണല്‍ക്കാറ്റിന്റെ വെറും നാലര മണിക്കൂര്‍ നീളം വരുന്ന സൂപ്പര്‍ ഹിറ്റ് സീരിയല്‍ ഷോ ഫ്രീ ആയി പ്രദര്‍ശിപ്പിച്ചോളാം.

എന്നിട്ടും പൂതി കെട്ടില്ലെങ്കില്‍ സീഡി ഫോര്‍ സെയില്‍സ് ചെയ്യാം. അല്ലെങ്കില്‍ ലേലം വിളിച്ചെടുക്കാം. ഫാരവാഹികള്‍ കിട്ടുന്ന തുകയുടെ ഒരു ശതമാനം മീറ്റ് ഫണ്ടിലിട്ടോളൂ, എന്തേയ്..?

ഈ അസുലഫമൂഹൂര്‍ത്തം നഷ്ടപ്പെടുത്തരുത്, ഇനി എന്നെ കൈയ്യില്‍ കിട്ടിയില്ലാലോ എന്ന വ്യഥ പാടില്ല എന്നുകൂടി ഓര്‍മ്മിപ്പിച്ചോട്ടെ.. :)

ഈ അനൗണ്‍സ്മെന്റ് കേട്ട് മീറ്റില്‍ ആള്‍തിരക്കും ജനബാഹുല്യവും കൂടി സബീല്‍ പാര്‍ക്കിന്‌ കേടുപാടോ അവരുടെ തടിക്ക് കോട്ടമോ തട്ടിയാല്‍ ഞാനോ മണല്‍ക്കാറ്റോ മീറ്റ് ഭാരവാഹികള്‍സോ റെസ്പോണ്‍സിബിള്‍ ആയിരിക്കുന്നത് ആയിരിക്കില്ല എന്ന് വാണിംഗ് തരുന്നൂ..

എന്ന് മണല്‍ക്കാറ്റിനു വേണ്ടി രണ്ട് കൊല്ലം ലൈഫ് ഹോമിച്ച

അതിലെ തരികിട സുലൈമാന്‍ എന്ന ഏറനാടന്‍ (ഒപ്പ്/-)

ദേവന്‍ said...

ലിസ്റ്റിലൊരു സംശയം- സങ്കുചിതന്‍ അല്ലാതെ വേറേ മണിക‌ണ്‍‌ഠനുണ്ടോ?

:: VM :: said...

പ്രത്യേക അറീപ്പ്:

ഞാന്‍ മീറ്റിനു വരുന്നില്ലെന്നു ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു! ;)

:: VM :: said...

ദേവേട്ട, ഇത് സങ്കു തന്നെ,
മറ്റേ മണികണ്ടന്‍ മകരവിളക്ക് കഴിഞ്ഞ തെരക്കിലാ, വരുമെന്നു തോന്നണില്ല..

എന്റെ ഇതിനു മുന്‍പിട്ട കമന്റിനു ഏറനാടന്റെ മണല്‍ക്കാറ്റുമായി ബന്ധമില്ലെന്നും ഘോരം ഘോരം പ്രസ്താവിക്കുന്നു ;)

ഏറൂ..ഷെമി..

ദേവന്‍ said...

എന്നാ പിന്നെ കലാപരിപാടി അതുതന്നെ ആയിക്കോട്ടേ ശശിയേട്ടാ. ഇത്തവണ പ്രോഗ്രാം ഒന്നുമില്ലല്ലോ എന്നാലോചിച്ചതേയുള്ളു

രാവിലേ പത്തു മുതല്‍ പതിനൊന്നുവരെ ഓച്ചിറക്കളി- അല്ലല്ല ദുബായിക്കളി, സബീല്‍ പടനിലത്തില്‍

ഏറനാടന്‍ said...

എന്റെ ഗഡീ.. എന്നാലും മറ്റുള്ളോര്‌ കരുതൂല്ലേ അതും ഇതും തമ്മില്‍ ബന്ധമുണ്ടോ ഇല്ല്യോന്ന്?

എന്നാലും ഗഡി വരാതിരിക്കരുത്. വരാന്ന് പറഞ്ഞിട്ട് ഗഡി വരാതിരിക്കരുതേ...!

ഇനീം ആളുകള്‌ മനസ്സ് മാറുന്നതിനും മുന്‍പ്, മീറ്റിന്റെ വിജയത്തിനു വേണ്ടി ഞാന്‍ മണല്‍ക്കാറ്റ് വീശുന്നതല്ല എന്ന് ലോകനാര്‍ കാവില്ലമ്മയാണേ സത്യം ആ സത്യം ആആആ സത്യം ആണി ഇടുന്നൂ.. :)

ഓടേണ്ട ഓടേണ്ടാ ഓടിപ്പോകേണ്ടാ
മീറ്റ് കീ ജയ് ഈറ്റ് കീ ജയ് ജയ്...

ദേവന്‍ said...

പടപേടിച്ച് പന്തളത്തു ചെന്നപ്പോ പന്തളം സുധാകരന്റെ പ്രസംഗം എന്നു പറഞ്ഞതുപോലെ ആയല്ലോ. ടീവിയില്‍ നിന്നും ബ്ലോഗില്‍ നിന്നും ഒരു ദിവസമെങ്കിലും രക്ഷ്പ്പെടാമെന്നു വിചാരിച്ചപ്പോള്‍ ബ്ലോഗ് പുസ്തകവും സീരിയല്‍ പ്രദര്‍ശനവുമോ?

(ഇടിവാളില്ലാതെ നമുക്കെന്തു മീറ്റ്, വരണമെന്നില്ല ഞങ്ങള്‍ വീട്ടില്‍ വന്നു പൊക്കാം)

Unknown said...

കുശുമ്പു സഹിക്കാന്‍ പറ്റണില്ല..
എങ്കിലും ആശംസകള്‍!എന്നാലും ഈ എടിപിടീന്ന് നിങ്ങളു മീറ്റാന്‍ ശ്രമിച്ചത് അക്രമായിപ്പോയി.ഞങ്ങളെപ്പോലെ കാട്ടിലുള്ളവരൊക്കെ എന്തുചെയ്യും?:-(
ഓഫ്.ഏറൂ..ഈ ദുബായ്ക്കാരെ വെറുതെ വിട്ടാല്‍ ശരിയാവോ?വാട്ട് എബൌട്ട് എ അബുദാബി ഈറ്റ്?അതു ഗയാത്തീവച്ചാവാന്നു പറഞ്ഞു ഇത്തിരീം,ടീ.പീം.അഗ്രൂം വരണ്ട.

Unknown said...

കുശുമ്പു സഹിക്കാന്‍ പറ്റണില്ല..
എങ്കിലും ആശംസകള്‍!എന്നാലും ഈ എടിപിടീന്ന് നിങ്ങളു മീറ്റാന്‍ ശ്രമിച്ചത് അക്രമായിപ്പോയി.ഞങ്ങളെപ്പോലെ കാട്ടിലുള്ളവരൊക്കെ എന്തുചെയ്യും?:-(
ഓഫ്.ഏറൂ..ഈ ദുബായ്ക്കാരെ വെറുതെ വിട്ടാല്‍ ശരിയാവോ?വാട്ട് എബൌട്ട് എ അബുദാബി ഈറ്റ്?അതു ഗയാത്തീവച്ചാവാന്നു പറഞ്ഞു ഇത്തിരീം,ടീ.പീം.അഗ്രൂം വരണ്ട.

ദേവന്‍ said...

ആഗ്നേയ റുവൈസില്‍ ആണല്ലേ? നമ്മുടെ മീറ്റിങ്ങ് വെന്യൂ അബുദാബീ ഭാഗത്തു നിന്നും എത്തിച്ചേരാന്‍ എളുപ്പമുള്ള ഭാഗത്താണ്. രാവിലേ വന്നെത്താന്‍ പറ്റിയില്ലെങ്കില്‍ താമസിച്ചാലും കുഴപ്പമില്ലെന്നേ (മുഴു ദിവസ മീറ്റല്ലേ, തിരക്കുള്ളവര്‍ ഉച്ചക്കെത്തിച്ചേര്‍ന്നാലും മതി)

ഏറനാടന്‍ said...

ആഗ്നേയ പറ്റുമെങ്കില്‍ റുവൈസില്‍ നിന്നും ഫാമിലിയൊന്നിച്ച് വന്നെത്തിച്ചേരുക. പിന്നെ ദേവേട്ടന്‍ പറഞ്ഞതുപോലെ എമറാത്തിന്റെ എല്ലാ ഭാഗത്തൂന്നും എത്തിച്ചേരാവുന്ന ഹാര്‍ട്ട് ഭാഗത്താണ്‌ വെന്യൂ.

പിന്നെ, അബുദാബീല്‍ കൂടുന്ന കാര്യം. അതേക്കുറിച്ച് ഞാന്‍ കൈപ്പള്ളിയുമായി ചര്‍ച്ചിയിരുന്നു. അബുദാബീലെ ഒരു പ്രമുഖ അസോസ്സിയേഷന്‍ (ഊഹിച്ചതു തന്നെ) ഒരു ബ്ലോഗ് മീറ്റ് വലിയ പ്രാധാന്യത്തോടെ സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. അതേക്കുറിച്ച് എന്താണഭിപ്രായം എന്നത് മീറ്റ് വെന്യൂവില്‍ വെച്ച് ചര്‍ച്ചയ്ക്കും വാഗ്വാദത്തിനും വാക് പയറ്റിനും ഇട്ടുകൊടുക്കണമെന്ന ആശയുണ്ടെനിക്ക്..

മണല്‍ക്കാറ്റ് മാറിപ്പോയ സ്ഥിതിക്ക് ഇതായിക്കോട്ടെ നേരമ്പോക്കിനും ഉപയോഗപ്രദമായ ചര്‍ച്ചയ്ക്കും ഉചിതം അല്ലേ ദേവേട്ടാ...?

കാപ്പിലാന്‍ said...

ഇപ്പോള്‍ കിട്ടിയത്

യു .എ .ഇ ബ്ലോഗേര്‍സ് മീറ്റില്‍ അരൂപിക്കുട്ടന്‍ പങ്കെടുക്കാന്‍ സാധ്യത ഉള്ളതായി കുട്ടനുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ ഇന്നുച്ചക്ക് വെളിവാക്കി .അരൂപിക്കുട്ടന് വേണ്ടതായ സംരക്ഷണം കൊടുക്കുന്നതിന് യു എ ഇ പോലീസ് മലയാളം ബ്ലോഗര്‍മാരില്‍ നിന്നും കരിമ്പൂച്ചകളെ തിരഞ്ഞെടുക്കുന്നു .

തടിമിടുക്കും തെറി വാക്കുകളും പ്രയോഗിക്കാന്‍ കഴിവുള്ള കാണാന്‍ സൌന്ദര്യമുള്ള മലയാളം ബ്ലോഗേര്‍സിന് മുന്‍ഗണന .ബ്ലോഗായനം ചാനലിന് വേണ്ടി യു .എ .യിലെ പേര് വ്യക്തമാക്കാന്‍ താല്പര്യമില്ലാത്ത aroopikkuttan syndicate അംഗം ഞങ്ങളുടെ ലേഖകന്‍ ശ്രീ കുഞ്ഞാണ്ടിയോട് വ്യക്തമാക്കിയതാണ് ഈ വാര്‍ത്ത.

Visala Manaskan said...

ങ്ങേ..??? ഇടിവാള്‍ വരുന്നില്ലെന്നോ??

( ങ്ങേ..എന്നെഴുതിയെങ്കിലും, ഏഹ്... ഒന്നൊരു ശബ്ദമാണ് ഞാന്‍ ഉദ്ദേശിച്ചത്..)

ഇടീ.. മീറ്റിന് വന്നാല്‍ ഒരു കാര്യംണ്ട് . ഭയങ്കര കോണ്‍ഫിഡന്‍ഷ്യലാ... വന്നാലേ പറയൂ!

വാ..ന്ന്‌.

Rasheed Chalil said...

ഇടിവാള്‍ വന്നില്ലങ്കില്‍ എല്ലാവരും കൂടെ അങ്ങോട്ട് പോവാം... മീറ്റിലെ ഈറ്റിന്റെ പ്രശ്നത്തിന് ഒരു പരിഹാരവും ആവും..

ഇടീ ഞാന്‍ ഇവിടെ ഇല്ല ... :)

അനില്‍ശ്രീ... said...

ഒരു അപ്‌ഡേറ്റ്. ചെറിയ മോന് ഇന്നലെ രാത്രിയില്‍ ചെറിയ പനിയുണ്ടായിരുന്നു. ഇന്നും തുടര്‍ന്നാല്‍ ഭാര്യയുടേയും ചെറിയ മകന്റേയും വരവ് അനിശ്ചിതത്വത്തിലാവും.

കുറുമാന്‍ said...

അനില്‍ശ്രീയുടെ വാവയുടെ പനി മാറാന്‍ പ്രാര്‍ത്ഥിക്കുന്നു.

(ഇവിടെം അതു തന്നെ അവസ്ഥ, ചെറീയവള്‍ക്കും, വാ‍മഭാ‍ഗത്തിനും പനി, പോരാത്തതിനു മൂത്തവള്‍ക്ക് പരൂഷയും)

ബഷീർ said...

all the best ..

G Joyish Kumar said...

പേരു ചേര്‍ക്കാന്‍ സമയം കഴിഞ്ഞിട്ടില്ലെങ്കില്‍ ഈ പേരും കൂടിചേര്‍ക്കാവുന്നതാണ്

നമസ്കാര്‍ -1

Kaippally said...

ഇതെന്തരിടേയ് അപ്പി, കമന്റെല്ലാം തോനെയായിപ്പോയി കേട്ട. ഒരുമാതിരി തിരോന്തരത്തു് ആറ്റുകൽ പൊങ്കാലക്ക് റോട്ടിലിട്ട് അടുപ്പ് കുട്ടിയ കണക്ക് നീണ്ടു നീണ്ടു പോവേണല്ലി. ഇതെല്ലാം വായിച്ച് കഴിയുമ്പം ഉച്ചയാവും.

അരെങ്കിലും ഇതിന്റെയെക്ക രത്നചുരുക്കം തൂത്ത് ഒപ്പിച്ച് ഒരു പോസ്റ്റാക്കി ഇടീങ്

കുറുമാന്‍ said...

കൈപ്പള്ളീ, രത്ന, തങ്ക, സ്വര്‍ണ്ണ ചുരുക്കം ഇട്ടല്ലോ....അതിലൊരു അപ്ഡേറ്റ്

നമസ്കാര്‍ എന്നൊരംഗം കൂടി എന്ന് മാത്രം.

സാല്‍ജോҐsaljo said...

അഞ്ചലേ ചൂടുവെള്ളത്തിൽ കുളിക്കാമോ? ;)

Kaippally said...

സബീൽ park Zabeel Roadന്റെ മൂന്നു വശത്തായി പരന്നു കിടക്കുന്ന park ആയതിനാൽ ഏതു് കവാടത്തിലൂടെ പ്രവേശിക്കണം എന്നുകൂടി വ്യക്തമാക്കണം. World Trade Centreന്റെ ഭാഗത്തുള്ള പാർക്കിന്റെ പ്രവേശന കവാടം No.6-ലൂടെ അകത്തു കടക്കുന്നതായിരിക്കും നല്ലതു്. Zabeel Parkന്റെ രണ്ടു ഭാഗങ്ങളും.

ഷാർജ്ജയിൽ al isthiqlal street (immigration road)ൽ നിന്നും എന്നോടൊപ്പം വരാൻ താല്പര്യമുള്ള 2പേർക്ക് വാഹനത്തിൽ സൌകര്യം ഉണ്ടെന്നുള്ള കാര്യം അറിയിക്കട്ടെ. സമയം: 9:30AM. കാത്തുനിൽക്കില്ല.

Kaippally said...

സ്വാറി. update കണ്ടില്ല.

Rasheed Chalil said...

ക്ലോക്ക് ടവര്‍ / ദുബൈ സിനിമാ പരിസരത്തൂടെ പാസ്സ് ചെയ്യുന്ന ആരെങ്കിലും ഉണ്ടേല്‍ കൂടെ കൂടായിരുന്നു... :)

Promod P P said...

ആരും വിളിച്ച് നിർബന്ധിക്കാതെ തന്നെ അവസാനം ഇടിവാൾ മീറ്റിൽ പങ്കെടുക്കാം എന്ന് രഹസ്യമായി സംഘാടക സമിതിയെ അറിയിച്ചു എന്നാണല്ലൊ ന്യൂസ്

Rasheed Chalil said...

തഥാഗതന്‍ said...
ആരും വിളിച്ച് നിർബന്ധിക്കാതെ തന്നെ അവസാനം ഇടിവാൾ മീറ്റിൽ പങ്കെടുക്കാം എന്ന് രഹസ്യമായി സംഘാടക സമിതിയെ അറിയിച്ചു എന്നാണല്ലൊ ന്യൂസ്...

ഇടി പങ്കെടുക്കാന്‍ കാരണം ഇതാവും...

ഇടിവാള്‍ വന്നില്ലങ്കില്‍ എല്ലാവരും കൂടെ അങ്ങോട്ട് പോവാം... മീറ്റിലെ ഈറ്റിന്റെ പ്രശ്നത്തിന് ഒരു പരിഹാരവും ആവും..

:: VM :: said...

ഹഹ! തഥാ അണ്ണാ ;)

ഇതേ വരെ സംഗാടക സമിതിയോട് സമ്മതിച്ചിട്ടില്ല.. എന്നെ “ഒന്നു വാടോ പ്ലീസ്” എന്നു നിര്‍നന്ധിക്കാന്‍ ഞാന്‍ പ്രധാന പുലികളോടെല്ലാം വിളിച്ച് ശട്ടം കെട്ടിയിട്ടുണ്ട്.

ഒക്കെ പാരകളാ,.. ഇതേ വരെ ഒരുത്തന്‍ പോലും നിര്‍ബന്ധിച്ചിട്ടില്ലെന്നേ..

ഇനി ഞാന്‍ തന്നെ കുറേ പുത്യേ ഐഡി ക്രിയേറ്റ് ചെയ്ത് നിര്‍ബന്ധിക്കല്‍ തുടങ്ങേണ്ടി വരുമെന്നാ തോന്നണേ.. (ഇന്നു വൈകീട്ട് വരെ വെയ്റ്റ് ചെയ്യും.. അതു കഴിഞ്ഞാ കുറേ പുതിയ യുയേയി ബ്ലോഗേഴ്സ് നിര്‍ബന്ധിക്കാന്‍ സാധ്യതയുണ്ട് ;)

ഇത്തിരീ..
ഇങ്ങോട്ട് വരണ്ടാ.. ഞാണും അബിലാഷും, ഒരു റിമല്‍ മീറ്റ് ബുത്തീന കാര്‍പാര്‍ക്കില്‍ വച്ച് സംഘടിപ്പിക്കാനുള്ള പരിപാടിയുണ്ട്. 2-3 ഫോട്ടോ എടുത്ത് ബോണ്ട തിന്നു മീറ്റ് വിജയിപ്പിക്കാനാ അജണ്ട;) റിബലാണേല്‍ പേരേ

അനില്‍ശ്രീ... said...

ഡിയര്‍ മിസ്റ്റര്‍ ഇടിവാള്‍,

താങ്കളെ കാണാന്‍ മാത്രം വരുന്ന ആരാധകവൃന്ദങ്ങളെ നിരാശനാക്കാതെ, ആ പാദസ്പര്‍ശമേറ്റ് സബീല്‍ പാര്‍ക്കിന്റെ ഓരോ മണല്‍ത്തരിക്കും പുളകമണിയാന്‍ വേണ്ടി ഭവാന്‍ അവിടെ വരണം എന്ന് ശക്തമായി എന്നാല്‍ വിനീതനായി അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.
പുലികളെയൊക്കെ ചട്ടം കെട്ടാതെ പാവം ഈ പൈതങ്ങളെ അറിയിച്ചിരുന്നെങ്കില്‍ എത്ര SMS ഇന്നലെയേ കിട്ടിയേനെ..

പറഞ്ഞപോലെ ആ അഭിലാഷങ്ങള്‍ എവിടെ? ഒരു മെയില്‍ അയച്ചിരുന്നു,,, എന്നിട്ടും അനക്കമൊന്നും കണ്ടില്ല...

teepee | ടീപീ said...

ഇടിയുടെ മൊബൈലില്‍ നിന്ന് ഒരഞ്ച് ദിറഹംസിന്റെ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ മെസ്സേജ് കിട്ടി. കൂടെ "പ്ലീസ്, എന്നെ ഒന്നു നിര്‍ബന്ധിക്കൂ" എന്നൊരു എസ് എം എസും

വരവൂരാൻ said...

ഞാനും വരുന്നു ഈ അക്ഷര കൂട്ടത്തിലേക്ക്‌, ആശംസകളോടെ

Rajeeve Chelanat said...

പങ്കെടുക്കുന്നുണ്ട്.

അനില്‍ശ്രീ... said...

ഒരു അ‌പ്‌ഡേറ്റ് കൂടി..
രാജീവ് ചേലനാട്ട് വരുമെന്ന് മെയില്‍ കിട്ടി. ഇന്നാണ് മീറ്റിനെപറ്റി അറിഞ്ഞത് . അറിയാന്‍ വൈകി പ്പോയതുകാരണം ഈ പരിപാടിയില്‍ മുഴുവന്‍ സമയം പങ്കെടുക്കാന്‍ സാധിക്കില്ല. പെട്ടെന്ന് പോകണമെന്ന് പറഞ്ഞു. ഈറ്റ് വരെ കാണില്ലെന്നര്‍ത്ഥം.

അനില്‍ശ്രീ... said...

രാജീവ് അതിനിടയില്‍ കമന്റ് ഇട്ടിരുന്നോ? കണ്ടില്ല...

പാര്‍ത്ഥന്‍ said...

(ആൽത്തറ ബസ്സേ നിക്ക് നിക്ക്.)
വൈകി പോയോ. ഒരാളും കൂടിഉണ്ടേ.
എന്റെ കൂടെ ‘തണൽ‘ ബ്ലോഗർ ഫുജൈറയിൽ നിന്നും വരുന്നുണ്ട്.
ഈ പേരുകൂടി ചേർക്കുമല്ലോ.

Rammohan Paliyath said...

1 + 1 + 1 ഹാജർ

Visala Manaskan said...

മീറ്റ് രത്നേച്ചിയെ വച്ച് പുതിയ ഒരു പോസ്റ്റിടാന്‍ ടൈമായോ?

“ബ്രേക്കിങ്ങ് ന്യൂസ്: ഇടിവാള്‍ സമ്മതിച്ചു!!!”

Kalesh Kumar said...

അവിടെ എല്ലാവര്‍ക്കും സുഖമാണെന്ന് കരുതുന്നു....

വീണ്ടും ഒരു ബ്ലോഗ് മീറ്റ്.....പുതിയതായി എത്രപേരാ.....

ഒരുപാട് സന്തോഷവും വിഷമവും തോന്നുന്നു.....

ഇനി മീറ്റുകളൊന്നും നടക്കില്ലെന്ന് പറയുന്നത് കേട്ടിരിക്കുമ്പോള്‍ നിങ്ങളെല്ലാരും ഒന്നൂടെ കൂടുന്നതില്‍ ഒരുപാട് സന്തോഷം.
വിഷമം നിങ്ങളെ എല്ലാവരെയും മിസ്സ് ചെയ്യുന്നതിലാ....

സത്യം.... നിങ്ങളെയെല്ലാവരെയും ഞാനൊരുപാട് മിസ്സ് ചെയ്യുന്നു....

നാളെ ഞാനും അവിടെ നിങ്ങളുടെ കൂടെയുണ്ടാകും - മനസ്സുകൊണ്ട്....

മീറ്റിനു വരുന്നവരുടെ പേരുകളുടെ ലിസ്റ്റില്‍ പഴയ പേരുകളില്‍ ചിലതൊന്നും കാണുന്നില്ല..... എന്നെപ്പോലെ വനവാസത്തിലായിരിക്കും പലരും....

എല്ലാം മംഗളമനോരമമാതൃഭൂമിയായി നടക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട്....

ഒരു ആദിബ്ലോഗര്‍
(“ആദിവാസി“ എന്നൊക്കെ പറയുന്നതുപോലെ)

കുറുമാന്‍ said...

ആദിയില്‍ വചനമുണ്ടായി എന്നു പറയുന്നത് പോലെ, ആദിയില്‍ ബ്ലോഗറുണ്ടായി എന്നാണോ കലേഷേ ഉദ്ദേശിച്ചത്?

വി മിസ്സ് യു കലേഷ്. ബരാക്കുഡയിലെ മീറ്റ് ഒന്നൊന്നര രണ്ട് രണ്ടര മീറ്റല്ലായിരുന്നോ (ഞാന്‍ കസേരയില്‍ ഇരുന്നുറങ്ങിയത് ഇന്നലെയെന്ന പോലെ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും എന്ന് കരുതുന്നു. നിങ്ങളൊക്കെ മറന്നാ‍ലും എന്റെ വാമഭാഗം ഇടക്കിടെ ആ ഓര്‍മ്മകള്‍ എന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്)

ബിനോയ്//HariNav said...

എല്ലാവര്‍ക്കും ആശംസകള്‍. മീറ്റിനു വരണമെന്നും എല്ലാവരെയും പരിചയപ്പെടണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഒഴിവാക്കാനാവത്ത ചില അസൗകര്യങ്ങള്‍ വന്നു പെട്ടു. സാരമില്ല അടുത്ത തവണ ആകട്ടെ. അടിച്ചു പൊളിക്കുമ്പോള്‍ അടിയങ്ങളേക്കൂടി ഓര്‍ത്തേക്കണേ.

ഒരിക്കല്‍ കൂടി ആശംസകള്‍.

Visala Manaskan said...

കലേഷ്!!

വി റ്റൂ മിസ് യൂ ഡാ.. :(

യു.എ.ഇ.യില്‍ ഉള്ള ബ്ലോഗേഴ്സ്, വല്യ വല്യ അല്‍ക്കുല്‍ത്ത്സ് ഒന്നും ഇല്ല എങ്കില്‍ എങ്ങിനെയെങ്കിലും വരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. പ്ലീസ്...!!

എല്ലാവരേം ഒന്നിച്ച് കാണാന്‍ പറ്റുകാന്ന് വച്ചാല്‍ അടിപൊളീയല്ലേ ന്നേയ്?

നമ്മക്ക് തകര്‍ക്കണ്ടേ?

അഗ്രജന്‍ said...

കലേഷ്
അതുല്യേച്ചി
തമനു

നിങ്ങളെ ശരിക്കും മിസ്സ് ചെയ്യുന്നു...

അഗ്രജന്‍ said...

കലേഷിന്റെ ആ സൈക്കിളിലു വരുന്ന പടം ഇവിടെ ഒന്നൂടെ പോസ്റ്റുന്നതായിരിക്കും... :)

Rasheed Chalil said...

കലേഷേട്ടാ... നിങ്ങളെയെല്ലാം ശരിക്കും മിസ്സ് ചെയ്യുന്നു...

Kalesh Kumar said...

ഈ ബ്ലോഗിലെ പഴയ പോസ്റ്റുകളൊക്കെയൊന്ന് ഓടിച്ച് വായിച്ചു ഞാന്‍ .....
എല്ലാവരെയും വല്ലാതെ മിസ്സ് ചെയ്യുന്നു....

രാഗേഷേട്ടാ, മലയാളം ബ്ലോഗില്‍ (ബൂലോഗത്തില്‍) ആദ്യം ഉണ്ടായിരുന്നവരിലൊരാള്‍ എന്നാണ് ആദിബ്ലോഗര്‍ എന്ന വാക്കുകൊണ്ടുദ്ദേശിച്ചത്.....

സജീവ് ഭായ്....
നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നു.....
വരല്‍ നടക്കില്ല. ആഗ്രഹമില്ലാഞ്ഞല്ല, നടക്കില്ല. നാടുവിട്ടിനി എങ്ങോട്ടുമില്ല ഞാന്‍ .....

എല്ലാവരും തകര്‍ത്ത് അടിച്ച് പൊളിക്ക്... പടങ്ങള്‍ പോസ്റ്റ് ചെയ്യണം - വീഡിയോകളും....

എല്ലാം നന്നായി നടക്കട്ടെ...

kichu / കിച്ചു said...

എന്തായി സാറമ്മാരേ..

ഫൈനല്‍ ലിസ്റ്റ് ആയോ??

വിശാലാ..

സിദ്ധാര്‍ത്ഥനറിയേണ്ടത് ചായക്കെന്താ കടിയെന്നാ??

വിരല്‍ കടിച്ചാല്‍ മതിയെന്നു പറഞ്ഞിട്ടുണ്ട്.

എച്ചൂയ്സ് മീ.

എന്താ ഇത്ന്റെ ഒക്കെ ഒരു സെറ്റ് അപ്.
അഗ്രജനോ/കുറുവോ/ദേവനോ/ഇത്തിരിയൊ/ദില്‍ബുവോ/ ഹരിയോ

ഒന്നു വിശദീകരിയ്ക്കൂ..പ്ലീസ്..

ഈറ്റു നോക്കിയിരിക്കുന്നവര്‍ക്കൊന്നു സമാധാനിക്കാലോ...

Rasheed Chalil said...

സെറ്റപ്പ് ഇങ്ങനെ ഇട്ടിരുന്നു മുമ്പൊരു കമന്റില്‍... ഒന്നും കൂടെ ആവര്‍ത്തിക്കുന്നു.

“യു യെ ഇ ബ്ലോഗേഴ്സ് മീറ്റ് - 2009’

ഡുണ്ടു ഡും.....


ലൊക്കേഷന്‍ : സാബീല്‍ പാര്‍ക്ക് ഗേറ്റ് നമ്പര്‍ - 1
മെസ്സ് : ദില്‍ബന്‍ & ഹരിയണ്ണന്‍ (എന്നാലേ ബാക്കിയുള്ളവര്‍ക്ക് വല്ലതും കിട്ടൂ)
നിശ്ചലഛായാഗ്രഹണം : ‍ അപ്പു / ദേവേട്ടന്‍ / അഗ്രജന്‍ (പിന്നെ സ്വന്തമായി ക്യാമറയുള്ളാ ആര്‍ക്കും ആവാം)
ക്യാമറ : വിശാലന്‍ .
സംഗീത സംവിധാനം : കൈതമുള്ള് (ശശ്യേട്ടാ ... :))
പാടുന്നവര്‍ : ഈശ്വരാ... ഇവിടെ പേരെഴുതിവര്‍ പാടിയാല്‍ മീറ്റിന് എല്ലാവരും കൂടെ എന്നെ കൊല്ലും.
സംഘട്ടനം : അഞ്ചല്‍കാരന്‍ / കൈപ്പള്ളി
നൃത്തം : കുറുമന്‍ , സുല്‍ (കുറൂനെ വീഴാതെ സൂക്ഷിക്കാന്‍)
വാള്‍പയറ്റ് : ഇടി + പൊതു വാള്‍സ്
ഫൈനാന്‍സ് : അഗ്രജന്‍ / ഇളം തെന്നല്‍ (എന്നെ കൊണ്ട് ഇത്രയേ പറ്റൂ.. )
പ്രൊഡക്ഷന്‍ കണ്ട്രോളര്‍ : കിച്ചു
കോഡിനേറ്റര്‍ : ദേവേട്ടന്‍ (ഉം ഉം ഒരു പോസ്റ്റ് ഇട്ടേച്ച് മുങ്ങി നടപ്പാ...)
വാര്‍ത്താ വിനിമയം : ഏറനാടന്‍ / sami
പ്രൊഡ്യൂസര്‍ : പാവം യു യെ ഇ ബ്ലോഗേഴ്സ്
കഥ : ദേവേട്ടന്‍
തിരക്കഥ / സംഭാഷണം : കൈപ്പള്ളി (ഇന്ന് ഞാന്‍ എന്തേലും മേടിച്ച് കൂട്ടും )


സ്ക്രീനില്‍ നിങ്ങളുടെ ഇഷ്ടതാരങ്ങള്‍.

01. ഹരിയണ്ണന്‍ 2 + 2
02. അനില്‍ശ്രീ 2 + 2
03. കൈപ്പള്ളി 2 + 2
04. കുറുമാന്‍ 1
05. കരീം മാഷ് 1
06. ദേവേട്ടന്‍ 2
07. ഇത്തിരിവെട്ടം 1
08. അഗ്രജന്‍ 1 + 1
09. അഞ്ചല്‍ക്കാരന്‍ 1
10. രാധേയന്‍ 2 + 2
11. കിച്ചു 2
12. അപ്പു 2 + 2
13. കൈതമുള്ള് 2
14. വിശാലമനസ്കന്‍ 2 + 2
15. മലയാളി 1
16. പൊതുവാള്‍ 1
17. [Shaf] 1
18. shams 1
19. shihab mogral 1
20. പി. ശിവപ്രസാദ്‌ 1
21. ഇളംതെന്നല്‍ 1
22. സുല്‍ Sul 2 + 2
23. sami 2
24. മുസിരിസ് 1
25. പാര്‍ത്ഥന്‍ 1
26. ഏറനാടന്‍ 1
27. teepeeടീപീ 1
28. യൂസുഫ്പ (അത്ക്കന്‍) 1
29. ഉഗാണ്ട രണ്ടാമന്‍ 1
30. സാല്‍ജോҐsaljo 1
31. കാവാലാന്‍ 1
32. കുറ്റ്യാടിക്കാരന്‍ 1
33. സിദ്ധാര്‍ത്ഥന്‍ 1
34. കാട്ടിപ്പരുത്തി 1
35. ദില്‍ബാസുരന്‍ 1
36. പകല്‍കിനാവന്‍ 2 + 1
37. കനല്‍ 1
38. സിമി 2
39. ആര്‍ബി 1
40. ഗന്ധര്‍വ്വന്‍ 1
41. രണ്‍ജിത്ത് ചെമ്മാട് 1
42. ശരത് ചന്ദ്രന്‍ 1
43. പാര്‍പ്പിടം/ എസ്. കുമാര്‍ 1
44. സങ്കുചിതന്‍ 1
45. രാമചന്ദ്രന്‍ വെട്ടിക്കാട്ട് 1
46. ടി ഏ ശശി (എരകപ്പുല്ല്) 1
47. തറവാടി/വല്യമ്മായി 3 + 2
48. രാജീവ് ചേലനാട്ട് 1
49. തണല്‍ 1
50. റാം മോഹൻ പാലിയത്ത് 2 + 1


ഓടോ : എന്നെ തല്ലണ്ട, ഒന്ന് വിരട്ടി വിട്ടാല്‍ മതി...

കുറുമാന്‍ said...

ചായക്ക് കടിക്കാന്‍ എന്താണെന്നോ?
പഴയതാണെങ്കിലും വീണ്ടും

“കടിക്കാന്‍ പട്ടിയുണ്ട്” (പൊമേറിയന്‍, ഡോബര്‍മാന്‍, അത്സേഷ്യന്‍.ഏതാ ബേണ്ട് - മാമുക്ക്കോയ സ്റ്റൈലില്‍)

തൊട്ടുകൂട്ടാന്‍ എന്താണാവോ?

Ranjith chemmad / ചെമ്മാടൻ said...

അങ്ങനെ നാളെ മീറ്റു തുടങ്ങുന്നു.....ഓളം വന്‍പുലികളും ചെറുപുലികളും പങ്കെടുക്കുന്ന വന്മീറ്റ്...
ഒരു പാട് കാര്യങ്ങളാലോചിച്ച് വെച്ചിട്ടുണ്ട്....

വിശാലനെ ഒന്ന് നുള്ളിനോക്കണം, വെറുതേ....
ഫുജൈറയില്‍ നിന്നെന്നുത്തുന്ന 'തണ'ലണ്ണനെ ഒന്ന്
കെട്ടിപ്പിടിക്കണം....
കൈപ്പള്ളിയുടെയും അപ്പുവിന്റെയും ലെന്‍സുകളും
ക്യാമറയും ഒന്ന് കാണണം....
ദോഹ-അബുദാബി റൂട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടുമോടാറുള്ള,
ഫോണിലൂടെ മാത്രം സംസാരിച്ചിട്ടുള്ള കവി രാമചന്ദ്രന്‍ വെട്ടിക്കാടിനോട്
ഫോണിലൂടെയല്ലാതെ നേരെയൊന്ന് മിണ്ടണം...
പ്രിയ കവി ശിവേട്ടനെ/മൈനാഗനെ...ഒന്ന് നേരില്‍ കാണണം...
കുറമാന്റെ വയറു നോക്കി ഒള്ളതു തന്നെ എന്ന് ചോദിക്കണം..
ബുക് റിപ്പബ്ലിക്കന്‍മാരായ സഹപ്രവര്‍ത്തകര്‍ സിമിയെയും, ഹരിയണ്ണനെയും
കൂട്ടി പുസ്തകകച്ചവടം നടത്തണം!!!
ആശ്രമത്തിലെ സഹനടന്മാരായ അനില്‍ശ്റീയോടും ഏറനാടനോടും(ഹൈദ്രോസ് ഹാജി)
തോന്ന്യാശ്രമത്തിന്റെ ഭാവി കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യണം...
ശരത്തിനെക്കണ്ട് 'സമകാലിക കവിത' കമ്മ്യൂണിറ്റിയില്‍ കൂടുതലെന്തെങ്കിലും
ചെയ്യാന്‍ ശ്രമിക്കാന്‍ പറയണം....
കാവലാനെ ഒന്ന് പ്രത്യേകം കാണണം.....
ദേവേട്ടനോട് ചില സംശയങ്ങള്‍ ചോദിക്കണം...
അടുത്ത മീറ്റിലെന്തായാലും കാണാമെന്നു പറഞ്ഞ, ഇപ്പോള്‍ അമേരിക്കയിലുള്ള,
ഉഷേച്ചി (കിലുക്കാമ്പെട്ടി) ഇല്ലാത്ത വിഷമം അറിയിക്കണം...
ചന്ദ്രകാന്തത്തിന്റെ അസാന്നിദ്ധ്യത്തെ വീട്ടിലെത്തി നികത്തണം...
പാര്‍ത്ഥന്‍ മാഷുടെ കൂടെ ഓസിലൊരു യാത്ര സംഘടിപ്പിക്കണം...
എമിറേറ്റ്സിലെമിതുവരെ കണ്ടിട്ടില്ലാത്ത മറ്റു ബൂലോക പുലികളെയൊക്കെ
നേര്‍ക്കുനേര്‍ കാണണം....

ഇതൊക്കെയാണ് കാര്യമെങ്കിലും, പങ്കെടുക്കാന്‍ കഴിയുമോയെന്ന
അവസാന ചോദ്യത്തിലൂടെ സ്വയം ഉലാത്തുകയാണ്...!
ബാക്കി മീറ്റ് കഴിഞ്ഞു പറയാം......

teepee | ടീപീ said...

മീറ്റിനു വരാമെന്ന് ഇടി സമ്മതിചെന്നും ഇല്ലാന്നും ഒരു സ്ഥിരീകരിക്കാത റിപ്പോര്ട്ടുണ്ട്.ആളെ തിരിചറിയാതിരിക്കാന്‍ (തലയിലിട്ടു വരാന്) വിശാലന്റെ കയ്യീന്ന് ആ പഴയ ചുവന്ന മുണ്ട് ഇടിഗഡി വാങിവെചിട്ടുണ്ടെന്നും ബ്ലോഗാനെറ്റ് ന്യൂസ് ഫ്ലാഷില്‍ പറയുന്നു.

കുറൂ, തൊട്ടുകൂട്ടാന്‍ കാല്ക്കുലേറ്റര്‍ മതിയോ..?

G Joyish Kumar said...

നമ്മുടെ അപേക്ഷ പരിഗണിക്കില്ല എന്നാണോ? :(

അനില്‍ശ്രീ... said...

'സാക്ഷി' ഹാജരുണ്ട്.. +1 ഇല്ല എന്നാണറിവ്. അപ്പോള്‍ അപ്‌ഡേറ്റിക്കോ...

അഗ്രജന്‍ said...

Namaskar താങ്കളെ എപ്പഴേ പരിഗണിച്ചു കഴിഞ്ഞു :)

teepee | ടീപീ said...

ആഗോള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് സുല്‍ തന്റെ തേങ്ങയുടക്കല്‍ നിര്‍ത്താന്‍ പോവുകയാണെന്നും തന്റെ കയ്യിലുള്ള 300 ഏക്കര്‍ തെങ്ങുംപറമ്പ് മീറ്റില്‍ വെച്ച് ലേലം വിളിക്കുന്നതാണെന്നും ബ്ലോഗാനെറ്റ് ഫ്ലാഷ് ന്യൂസ്.

ഇവിടെ ആരൊക്കെയോ ചുറ്റിപറ്റി നില്ക്കുന്നുണ്ടല്ലൊ..നാന്നൂറിനായിരിക്കും അല്ലെ..?

Kaippally said...

കലേഷിനെ അറിയാത്ത് പുതിയ ബ്ലോഗന്മാർക്ക്: Blog meet എന്ന പരിപാടി ആദ്യമായി നടപ്പാക്കിയ വ്യക്തിയാണു് കലേഷ്. രണ്ട് ഗംഭീരം blog meetഉകൾ കലേഷിന്റെ നേതൃത്വത്തിൽ ഷാർജ്ജയിലും, um al quwainലും വെച്ചു നടന്നിരുന്നു. പലരും തമ്മിൽ പരിചയപ്പെടുന്നതു് ഈ meetകളിലൂടെയാണു്. കലേഷിന്റെ ഏറ്റവും വലിയ asset അദ്ദേഹത്തിന്റെ smiling face തന്നെയാണു്. ബ്ലോഗിൽ ചില ചേട്ടന്മാരുടേ പെരുമാറ്റം കണ്ടു കാലിൽ തൂക്കി തറയിൽ അടിക്കാനുള്ള ദേഷ്യം ഉണ്ടെങ്കിലും, ആരോടും എതിർക്കാനും വഴക്കിനും പോയ അറിവേയില്ല. കലേഷിന്റെ organisation skillsന്റെ അഭാവം പില്ക്കാലത്തിൽ നടത്തിയ എല്ലാ meetലും ഉണ്ടായിരുന്നു.

Yes we all miss you, and wish you were here.

G Joyish Kumar said...

കലേഷിനെ നേരിട്ട് അറിയാവുന്ന പുതു ബ്ലോഗറാണ് ഞാന്‍. (ഒടുവില്‍ കണ്ടത് കലേഷിന്റെ പെങ്ങളുടെ കല്യാണത്തിന്).

I also miss him. :(

അഗ്രജന്‍, താങ്ക്സ് :)

അഗ്രജന്‍ said...

ഹഹഹ Namaskar കൊല്ലാം 2009 ആയി കേട്ടോ :)

G Joyish Kumar said...

Namaskar കൊല്ലാം 2009 ആയി കേട്ടോ

എന്താണ് ഉദ്ദേശിച്ച്ത്?

അഗ്രജന്‍ said...

ഹഹ പുതുബ്ലോഗർ എന്നു കണ്ടതോണ്ട് പറഞ്ഞതാണേ...

നജൂസ്‌ said...

ഒരാളെ കൂട്ടിന് കിട്ടിയിരിക്കുന്നു. ഞാനും എത്തുന്നതായിരിക്കും.

[(അഗ്രജനെ മുസഫ്ഫയിലേക്ക്‌ വരുത്തേണ്ടന്ന്‌ വെച്ചു :)]

G Joyish Kumar said...

അഗ്രജന്‍,

ആപേക്ഷികമായി പറഞ്ഞതാണ്.

പഴയ മീറ്റുകളില്‍ പങ്കെടുകാത്തതു കൊണ്ട് ഒരു ‘പുതു‘ പരിഗണന കിട്ടുമെന്ന് പ്രതീക്ഷിച്ചു.

ആഹ്, അല്ലങ്കി വേണ്ട :)

ശ്രീ said...

ആശംസകള്‍ നേരുന്നു...

ഏറനാടന്‍ said...
This comment has been removed by the author.
ഏറനാടന്‍ said...

-വാര്‍ത്താ വിനിമയം : ഏറനാടന്‍ / sami???? -

ഞമ്മള്‌ ഇത്തിസലാത്തില്‍ സലാത്തും ചൊല്ലി ഇരിക്കുന്നവന്‍ ആയതോണ്ടാണോ ഇത്തിരിമാഷേ ഞമ്മളെ വാര്‍ത്താവിനിമയം ആക്കിയത്?

എല്ലാരും അവരവരുടെ മൊബൈലീന്ന് ഓരോ അഞ്ച് ദിര്‍ഹംസ് ഞമ്മളെ മൊബൈലീക്ക് ആക്കിക്കോളീം അമാന്തിക്കാതെ, മടിക്കാതെ തൊടങ്ങിക്കോളീം..? ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ജാം ആകാതെ ഈസി ആക്കാന്‍ ഞമ്മള്‌ ശട്ടം കെട്ടിയിട്ടുണ്ട്.

അപ്പോ വാര്‍ത്താവിനിമയം മായമില്ലാതെ മറിമായമല്ലാതെ തൊടങ്ങട്ടെ.. ഞമ്മളിതാ അബുദാബീന്നും ദുബായീക്ക് പുറപ്പെട്ടുകഴിഞ്ഞു. ഉഗാണ്ടയില്‍ ഒന്ന് തങ്ങീട്ട് സബീലില്‍ തെളിയാം.

ഓ.ടോ: കുറുമാന്‌ തൊട്ടുകൂട്ടാന്‍ ഞാന്‍ കാല്‍ക്കുലേറ്ററും അരക്കുലേറ്ററും മുഴുക്കുലേറ്ററും സംഘടിപ്പിക്കാന്‍ ഉഗാണ്ടയോട് അറിയിച്ചിട്ടുണ്ടേയ്.

sHihab mOgraL said...

ഒരു ബ്ലോഗ് പോസ്റ്റില്‍ ഇത്ര കമന്റേ പാടുള്ളൂ എന്ന നിബന്ധനയുണ്ടോ.. അതായിരിക്കുമോ ഇത്തിരിയെ കാണാത്തത്..
അല്ല സ്ക്രിപ്റ്റ് തയ്യാറാക്കിയതിന്ന് കണക്കിന്‌ കിട്ടിയോ...?!

കുറുമാന്‍ said...

ഓണത്തിന്റെ ഇടയില്‍ പൂട്ട് കച്ചോടമാണെന്ന് കരുതരുത്.

http://www.boologakarunyam.blogspot.com

6 വയസ്സുള്ള സാവിയോ എന്ന ബാലന്റെ അവസ്ഥയെ കുറിച്ച് അവിടെ എഴുതിയിട്ടുണ്ട്. നാ‍ളെ മീറ്റിനു വരുന്നവരില്‍ കഴിയുന്നവര്‍ ഒരു 10 ദിര്‍ഹംസ് എങ്കിലും വച്ച് പിരിച്ചാല്‍, ആ‍ കുട്ടിക്കും, കുടുംബത്തിനും അതൊരു സഹായമായിരിക്കും.

സാല്‍ജോҐsaljo said...

സംഘട്ടനം ആരാന്നു പറഞ്ഞില്ലാ ഇത്തിരി. നാളെയവിടെ വല്ലോമൊക്കെ നടക്കും! ജാഗ്രതൈ!

സാല്‍ജോҐsaljo said...

400 ഇനി ആരേലും പ്രത്യേകം പറയണോ?

സാല്‍ജോҐsaljo said...

വേഗമാകട്ടെ...

Rasheed Chalil said...

ഏറനാടാ ഈ ഉഗാണ്ട എന്ന് പറയുന്നത് മണല്‍ക്കാറ്റിന്റെ ഷൂട്ടിംഗ് ലോക്കേഷന്‍ ആണോ...

ശിഹാബേ... അങ്ങനെ ഒരു കണക്കും ഇല്ല... പിന്നെ നാനൂറും ഞാന്‍ തന്നെ... അത്രയ്ക്ക് ആക്രാന്തം പാടില്ലല്ലോ...

സാല്‍ജോ... സംഘട്ടനം നടക്കും... ഇനി നടക്കാന്‍ വയ്യങ്കില്‍ ഇരിക്കുമായിരിക്കും.. :)

ഉഗാണ്ട രണ്ടാമന്‍ said...

ഏറനാടാ ഈ ഉഗാണ്ട എന്ന് പറയുന്നത് മണല്‍ക്കാറ്റിന്റെ ഷൂട്ടിംഗ് ലോക്കേഷന്‍ ആണോ...

ഇത്തിരി...ഈ ID നോക്കിയ്ക്കേ...

സുല്‍ |Sul said...

Eranaada
maNalkaattine patti maathram parayaruth. ath 4 veLLiyazchakaLil kantathinte kashtappad njanngaLkke aRiyuu.

-sul

Rasheed Chalil said...

സുല്ലേ തേങ്ങയെ പറ്റി പറയാമോ...

മുസാഫിര്‍ said...

സബീല്‍ പാര്‍ക്കിന്റെ മുകളിലൂടെ നാളെ കാലത്ത് പത്ത് മണിക്ക് ഒരു പുഷ്പവൃഷ്ടി നടത്താമോ‍ന്ന് നമ്മുടെ രാവണനണ്ണാച്ചിയോട് ചോദിച്ചപ്പോ അങ്ങേര് പറയാ പുലികളും ശ്രീലങ്കന്‍ സേനയും തമ്മിലുള്ള വെടിവെപ്പില് അതിന്ന്റ്റെ കാറ്റ്പോയി കെടക്കുകയാണെന്ന്.

Unknown said...

എത്തിചേരാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു .. :(

സുല്‍ |Sul said...

ദേ 400 ആവുന്നു.
ആയൊ.

സുല്‍ |Sul said...

ഇല്ലേ

സുല്‍ |Sul said...

മീറ്റിനു 400ആം തേങ്ങ സുല്‍ വഹ.

Rasheed Chalil said...

സുല്ലേ നീ വിളിച്ച് പറഞ്ഞത് കൊണ്ട് മാത്രം ആ നാനൂറ് നിനക്കായി മാറ്റിവെച്ചു... കിട്ടിയല്ലോ... സന്തോഷായാല്ലോ...


ഓടോ :
ഇനി ഉരുളാന്‍ വയ്യ :)

സുല്‍ |Sul said...
This comment has been removed by the author.
സുല്‍ |Sul said...

വഹിക്കാനുള്ള കഴിവില്ലേല്‍ വാഹകനാവരുത് ഇത്തിരീ.

ഓടോ : നീ ഇത്തിരിയാ നിന്റെ നാവൊത്തിരിയാ.

-സുല്‍

«Oldest ‹Older   201 – 400 of 447   Newer› Newest»