ഏറ്റവും ഒടുവില്‍ പോസ്റ്റ് അപ്ഡേറ്റ് ചെയ്തത്:
19-2-2009 05:58 PM
അല്ലെന്റെ യൂയേയീ ബൂലോഗരേ,
എനിക്കറിയാമ്പാടില്ലാഞ്ഞ് ചോദിക്കുവാ. നമ്മുക്കിതെന്തുവാ പറ്റിയേ? ആഴ്ച്ചേലാഴ്ചേല്‍ മീറ്റിക്കൊണ്ടൊരിന്ന നമ്മള്‍, ബ്ലോഗ് മീറ്റ് ആചാരത്തിന്റെ തന്നെ സ്ഥാപകരായ നമ്മള്‍, കഴിഞ്ഞ ഒരു കൊല്ലമായി മീറ്റിയിട്ടില്ല. ഇങ്ങനെ പോയാല്‍ പറ്റുമോ? മീറ്റണം, മീറ്റ് ഓവര്‍ഡ്യൂ ആയി.
കാര്യപരിപാടികളൊന്നും വേണമെന്നില്ല. എന്തിന്, യൂയേയീ ബൂലോഗത്തിന്റെ തനതു കായികവിനോദമായ മുണ്ടിട്ടു പിടി പോലും വേണമെന്നില്ല, എല്ലാരെയും ഒന്നു കാണാന്‍, കൊതിയും നുണയും കൊച്ചുവര്‍ത്താനോം പറഞ്ഞു പിരിയാന്‍ ഒരു മീറ്റ് അങ്ങോട്ട് മീറ്റാം?
ഹിന്ദിക്കാരു പറയുന്ന പോലെ പ്യാരീ മൌസം. പാര്‍ക്കില്‍ മീറ്റാന്‍ പറ്റിയ കാലം-തണുപ്പുമില്ല ചൂടുമില്ല. സബീല്‍ പാര്‍ക്കിലോ മുശ്രിഫ് പാര്‍ക്കിലോ ഇത്തിരി നേരം ഒത്തു കൂടാം? എല്ലാരുടെയും സൌകര്യം പോലെ ഏതു ദേശമാകിലും തെലുങ്കു ദേശമാകിലും ചുമ്മാ ചേക്കേറാം ഒരേ തൂവല്‍ പക്ഷികളേ.
എന്റെ കമ്പ്യൂട്ടര്‍ ചതിച്ചിട്ടില്ലെങ്കില്‍ ഫെബ്രുവരി ഇരുപത് വെള്ളിയാഴ്ചയാണ്. എന്തു പറയുന്നു? ഉച്ചക്ക് കൂടാം, വൈകിട്ട് പിരിയാം. കാര്യപരിപാടികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ തീരുമാനിക്കാം, ഒന്നുമില്ലെങ്കിലും ഒരു പ്രശ്നവുമില്ല- നമ്മള്‍ പണ്ടാറടങ്ങിയില്ലെന്ന് സ്വയം ബോദ്ധ്യപ്പെടുത്തുകയെങ്കിലുമാകാമല്ലോ? ഒരുപാട് പുതിയ യൂയേയീ ബൂലോഗരുണ്ട്, അവരെ
ആരെയെങ്കിലുമൊക്കെ കാണുകേം ചെയ്യാം.
എന്തു പറയുന്നു? ഒന്ന് മീറ്റാം?
**********************
ഇവിടെ വന്ന അഭിപ്രായങ്ങളും പ്രായോഗീകതയും പരിഗണിച്ച് നമ്മുടെ മീറ്റ് താഴെ പറയും വിധം നടത്തപ്പെടുന്നതാണ്...
തിയ്യതി: 20-02-2009 വെള്ളിയാഴ്ച
വേദി: സാബീല്‍ പാര്‍ക്ക് (zabeel park) ദുബൈ
ഗേറ്റ് : 1 ന്റെ ഉള്ളില്‍ വലതുവശത്ത്
ടിക്കറ്റ് : ആളൊന്നിന് 5 ദിര്‍ഹം
സമയം: രാവിലെ 10 മണി മുതല്‍...
ഭക്ഷണം: ഉച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്...
ലഘുഭക്ഷണം: ആര്‍ക്കും എന്തും കൊണ്ടു വരാം...
സാധനസാമഗ്രികള്‍: പായ, വിരി... മുതലായവ സ്വാഗതാര്‍ഹം...
റൂട്ട്: ദേരയില്‍നിന്നും, അബുദാബിയില്‍നിന്നും, ഷാര്‍ജയില്‍ നിന്നും വരുന്നവര്‍ ഷേയ്ഖ സായദ് റോഡിലേക്ക് പോകാതെ,ട്രേഡ് സെന്റര്‍ റൌണ്ട് അബൌട്ടില്‍ എത്തുക. അവിടെനിന്ന് വലത്തേക്ക് കരാമയിലേക്ക് പോകുന്ന റോഡ് എടുക്കുക (സന സിഗ്നലിലേക്ക്).റൌണ്ട് അബൌട്ട് തിരിഞ്ഞ് അല്പ ദൂരം കഴിഞ്ഞാല്‍ ഒരു എമാറാത് പെട്രോള്‍ സ്റ്റേഷന്‍ ഉണ്ട്. അതുകഴിഞ്ഞ് മെട്രോ റെയില്‍വേ സ്റ്റേഷന്‍. ഈ സ്റ്റേഷന്‍ കഴിഞ്ഞാലുടന്‍ വലത്തേക്ക് ഒരു എന്‍ട്രിയുണ്ട്. അത് സബീല്‍ പാര്‍ക്കിന്റെ ഗെയ്റ്റ് 1 ന്റെ പാര്‍ക്കിംഗിലേക്കാണ് എത്തുന്നത്. കാര്‍ പാര്‍ക്ക് ചെയ്തിട്ട് ഗെയ്റ്റ് 1 ലേക്ക് വരുക. (ഗെയ്റ്റ് ഒന്നിന്റെ നേരേ എതിര്‍ വശത്തായി എത്തിസാലാത്തിന്റെ പുതിയ ബില്‍ഡിംഗ് കാണാം (മുകളിലുള്ള ഗോളം അടയാളം). ബര്‍ദുബായിക്കാരും കരാമയിലുള്ളവരും ഗെയ്റ്റ് രണ്ടിന്റെ പാര്‍ക്കിംഗിലൂടെ കയറി ഒന്നിന്റെ പാര്‍ക്കിംഗിലേക്ക് എത്തുകയാണ് നല്ലത്.ഗെയ്റ്റ് രണ്ടിന്റെയും മൂന്നിന്റെയും എന്‍ട്രന്‍സ് സന സിഗ്നലില്‍ നിന്ന് ഷാര്‍ജയ്ക്ക് പോകുന്ന റോഡ് സൈഡില്‍ ആണ്.
Location Map ഇവിടെ
വീണ്ടും ഒരു Location Map !
പാര്‍ക്കില്‍ സിഗററ്റ് വലി പാടില്ല
ഇതുവരെ എത്താമെന്ന് അറിയിച്ചിട്ടുള്ളവരുടെ പേരു വിവരങ്ങള്‍:-
01. ഹരിയണ്ണന്‍ 2 + 2
02. അനില്‍ശ്രീ 2 + 2
03. കൈപ്പള്ളി 2 + 2
04. കുറുമാന്‍ 1
05. കരീം മാഷ് 1
06. ദേവേട്ടന്‍ 2
07. ഇത്തിരിവെട്ടം 1
08. അഗ്രജന്‍ 1 + 1
09. അഞ്ചല്‍ക്കാരന്‍ 1
10. രാധേയന്‍ 2 + 2
11. കിച്ചു 2
12. അപ്പു 2 + 2
13. കൈതമുള്ള് 2
14. വിശാലമനസ്കന്‍ 2 + 2
15. മലയാളി 1
16. പൊതുവാള്‍ 1
17. [Shaf] 1
18. shams 1
19. shihab mogral 1
20. പി. ശിവപ്രസാദ് 1
21. ഇളംതെന്നല്‍ 1
22. സുല്‍ Sul 2 + 2
23. sami 2
24. മുസിരിസ് 1
25. പാര്‍ത്ഥന്‍ 1
26. ഏറനാടന്‍ 1
27. teepeeടീപീ 1
28. യൂസുഫ്പ (അത്ക്കന്‍) 1
29. ഉഗാണ്ട രണ്ടാമന്‍ 1
30. സാല്‍ജോҐsaljo 1
31. കാവാലാന്‍ 1
32. കുറ്റ്യാടിക്കാരന്‍ 1
33. സിദ്ധാര്‍ത്ഥന്‍ 1
34. കാട്ടിപ്പരുത്തി 1
35. ദില്‍ബാസുരന്‍ 1
36. പകല്‍കിനാവന്‍ 2 + 1
37. കനല്‍ 1
38. സിമി 2
39. ആര്‍ബി 1
40. ഗന്ധര്‍വ്വന്‍ 1
41. രണ്‍ജിത്ത് ചെമ്മാട് 1
42. ശരത് ചന്ദ്രന്‍ 1
43. പാര്‍പ്പിടം/ എസ്. കുമാര്‍ 1
44. സങ്കുചിതന്‍ 1
45. രാമചന്ദ്രന്‍ വെട്ടിക്കാട്ട് 1
46. ടി ഏ ശശി (എരകപ്പുല്ല്) 1
47. തറവാടി/വല്യമ്മായി 3 + 2
48. രാജീവ് ചേലനാട്ട് 1
49. തണല്‍ 1
50. റാം മോഹൻ പാലിയത്ത് 2 + 1
51. Namaskar 1
52. നജൂസ് 1
53. സാക്ഷി 1
പങ്കെടുക്കുമെന്നറിയിച്ച 86 പേരില്‍ 69 മുതിര്‍ന്നവരും 17 കുട്ടികളും ഉള്‍പ്പെടുന്നു...
സംശയ നിവാരണങ്ങള്‍ക്കായി അപ്പുവിനേയോ (050-5597092), ഇത്തിരിവെട്ടത്തേയോ (050-8421243), വിശാലനേയോ (050-5449024), അഗ്രജനേയോ (050-6754125) വിളിക്കാവുന്നതാണ്...
447 comments:
«Oldest ‹Older 401 – 447 of 447400 കഴിഞ്ഞല്ലോ
ബ്ലോഗ് മീറ്റിനീ കുറിച്ചു Asianet Radioയിൽ ഇപ്പോൾ സംസാരിച്ചു
മലയാളം ബ്ലോഗ് എഴുത്തുകാരും വായനക്കാരും തമ്മിൽ ഒത്തുചേരുന്ന അപൂരവമായ ഒരു സംഗമമാണെന്നു, ഇതു് നടക്കുന്നതു് നാലാമത്തെ തവണയാണെന്നും. ഇതുപോലുള്ള സംഗമങ്ങൾ നടന്നതിനു ശേഷം അനേകം പുതിയ ബ്ലോഗ് എഴുത്തുകാർ ബ്ലൊഗിലേക്ക് വരാറുണ്ടെന്നും പറഞ്ഞു.
(ഓവറായില്ലെല്ലെ? )
കൈപ്പള്ളിക്ക് ശേഷം കൈതമുള്ള ചേട്ടനും സംസാരിച്ചു ഏഷ്യാനെറ്റ് റേഡിയോയില്‍ സംസാരിച്ചു. രണ്ടുപേരും കൂടി അഞ്ചുമിനിറ്റോളം മലയാളം ബ്ലോഗുകളെപ്പറ്റിയും, അവിടെ നാളെ നടക്കാന്‍ പോകുന്ന മീറ്റിനെപ്പറ്റിയും, അവിടെ കൊണ്ടുവരുന്ന ബുക്കുകളെപ്പറ്റിയും ഒക്കെ സംസാരിച്ചത്രെ. !
യു യെ ഇ ബ്ലോഗ് മീറ്റിന്റെ മുഴുവന്‍ ചിലവും കൈപ്പള്ളിയും കൈതമുള്ളേട്ടനും കൂടെ സ്പോണ്‍സര്‍ ചെയ്തു എന്ന് പറഞ്ഞത് അപ്പു മാഷേ അറിഞ്ഞില്ലേ...
ഓടോ :
റൂമില്‍ മൊബയില്‍ ഔട്ട് ഓഫ് റേഞ്ചാ...
"യു യെ ഇ ബ്ലോഗ് മീറ്റിന്റെ മുഴുവന്‍ ചിലവും കൈപ്പള്ളിയും കൈതമുള്ളേട്ടനും കൂടെ സ്പോണ്‍സര്‍ ചെയ്തു എന്ന് പറഞ്ഞത് അപ്പു മാഷേ അറിഞ്ഞില്ലേ"
എനിക്ക് സന്തോഷമെ ഉള്ളു
കൈപ്പള്ളി മാഷേ നാളെ മുങ്ങാനുള്ള പദ്ധതിയാണോ... :)
ഇത്തിരീ.. നാന്നൂറടിക്കാനുള്ള വഹ പോയിക്കിട്ടി...
മീറ്റിനു മുമ്പ് ഒരഞ്ഞൂറടിച്ചെടുത്താലോ.... ;)
അല്ലെങ്കീ വേണ്ട, നാന്നൂറ് തട്ടിപ്പറിച്ച സുല്ലിന് അഞ്ഞൂറാമത്തേത് മീറ്റില്‍ വെച്ച് നേരിട്ടടിച്ചേക്ക്... ;)
ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു.....
നിഷാദ് ചേട്ടായി ഇപ്പം വിളിച്ചിരുന്നു. റേഡിയോയില്‍ സംസാരിച്ചെന്നറിഞ്ഞു. അതാരേലും റെക്കോര്‍ഡ് ചെയ്തിട്ടുണ്ടേല്‍ എവിടേലുമൊന്ന് പോസ്റ്റ് ചെയ്ത് ലിങ്ക് ഒന്ന് തരാമോ?
കൂട്ടായ്മ ഇനിയും വളരട്ടെ. എല്ലാം മംഗളമാകട്ടെ...
എല്ലാ ദുഷ്ടന്മാര്‍ക്കും ദുഷ്ടത്തികള്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു....................................ഈ ചെയ്തത് ഒരിക്കലും മറക്കില്ല ...............................
കിലുക്കാംപെട്ടി ചേച്ചീ, ഹരിയണ്ണനു ക്വട്ടേഷന്‍ കൊടുക്കണോ :)
അപ്പോ എല്ലാവരേയും നാളെ നേരിട്ടു കാണാമെന്ന സന്തോഷത്തോടെ... നാളെ കാണും വരേയ്ക്കും വിട...
ഞാന്‍ മാത്രമേ കാണൂ എന്ന് തൊണ്ണൂറ് ശതമാനവുമുറപ്പിച്ചു. അച്ചുവിനു പനി കുറഞ്ഞിട്ടില്ല.
ഒടുവില്‍ കിട്ടിയത് :
മീറ്റില്‍ “ചിലതൊക്കെ” നടക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയതിനെത്തുടര്‍ന്ന് ദുബൈ പോലീസ് പ്രത്യേക സംഘത്തെ
സാബീല്‍ പാര്‍ക്കിനുചുറ്റും വിന്യസിപ്പിക്കുമെന്നും ദുബൈ റെഡ്ക്രസന്റ് വക രണ്ട് ആംബുലന്‍സും മൂന്ന് ഡാക്കിട്ടറന്മാരെയും(Stretcher സഹിതം) പാര്‍ക്കിന്റെ പ്രധാന ഗേറ്റിന് സമീപം ഒരുക്കുമെന്നും ബ്ലോഗാനെറ്റിന്റെ സ്വ.ലേ. അറിയിച്ചിട്ടുണ്ട്.
400 കിട്ടിയില്ലെങ്കിലെന്താ..?
400 നേക്കാള്‍ വലുതല്ലെ 417..?
ഞാനെന്തിനാ കൂറയ്ക്കുന്നത് ?
ഇതാ കെടക്കുന്നു 201
വെളുപ്പിനേ എഴുന്നേറ്റ് വിഷ്ണുമാഷിന്റെ പുസ്തകം സലാലയില്‍ നിന്നും കൊണ്ടുവരുന്ന ബസ് ഡ്രൈവറെക്കാണാന്‍ പോണം.വിധിയെന്നുകരുതി സമാധാനിക്കുക!
:)
കിലുക്കാമ്പെട്ടിച്ചേച്ചീ...
നിങ്ങളിതെവിടെയാണ്?ഒബാമയെ യോഗാ പഠിപ്പിക്കാന്‍ പോയതാണോ?
ആ തളത്തില്‍(വഴിപോക്കന്‍)ദിനേശനേയും ചേച്ചിയേയും മിസ് ചെയ്യുന്നു!
ഹരി
ദേ.. ഞാന്‍ ഉമ്മുല്‍ ഖുവൈനില്‍ നിന്നു പുറപ്പെട്ടു.....
ശംസുക്കാന്റെയും,കിച്ചുവിന്റെയും വാവയുടെയും വീട്ടില്‍ പ്രാതല്‍ കഴിഞ്ഞു
സബീല്‍ പാര്‍ക്കില്‍ ഒന്നിച്ചു വരാം...
ഞാന്‍ സബീല്‍ പാര്‍ക്കിലെത്തിക്കഴിഞ്ഞു (മനസ്സുകൊണ്ട്).....
ആരെങ്കിലും ഒരു ലൈവ് അപ്ഡേറ്റ് തന്നിരുന്നെങ്കില്‍....
ദില്‍ബാ....
കലേഷ് മാഷെ എന്തൊക്കെ വിശേഷങ്ങള്‍..... ബാരക്കുട മീറ്റ് ഓര്‍മ്മ വരുന്നു....
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ അജ്മാനില്‍ നിന്നും പുറപ്പെടുന്നതായിരിക്കും............
ആരിഫേ, സുഖമാണോ?
കണക്കപ്പിള്ളകള്‍ ഇത്തവണ ആരൊക്കെയാ?
എല്ലാം നോക്കിക്കോണേ....
ഏറ്റു മാഷെ... ഇത്തിരിയുടെ ഹിറ്റ് ലിസ്റ്റില്‍ പെട്ടിട്ടുണ്ട് .. ഇനി എല്ലാം വിധി പോലെ :)... അടി മേടിക്കാതിരിക്കാന്‍ പ്രാത്ഥിച്ചേക്കണേ....
ഞാന്‍ എഴുന്നേറ്റു. ഇനി മീറ്റിനു ഇത്രയും ദൂരം (1 കിമി) പോണ്ടേയെന്ന് ആലോചിച്ച് ടെന്‍ഷനടിച്ചിരിക്കുന്നു :)
ടെന്‍ഷന്‍ മാറ്റാന്‍ വകുപ്പൊന്നുമില്ലേ കുറൂൂൂ
കലേഷ് രാവിലേ തന്നെ ഹാജരായല്ലോ! സ്വാഗതം.
ഞാന്‍ ദാ എഴൂന്നേറ്റു. റെഡി ആകുന്നു, നേരേ ദേര വരെ പോകുന്നു, ബ്ലോഗ് എഴുതാത്ത എന്നാല്‍ സ്ഥിരമായി സകല ബ്ലോഗും വായിക്കുന്ന ഒരാളെ കണ്ടുകിട്ടിയിട്ടുണ്ട്. പുള്ളിയെ പൊക്കുന്നു, നേരേ സബീല്‍ പാലസില്‍ വരുന്നു.
ആരെങ്കിലും ലൈവ് അപ്ഡേറ്റ് തന്നിരുന്നെങ്കില്‍......
യു എ ഇ മീറ്റിനു അഭിവാദ്യങ്ങൾ
ഈ മീറ്റിന്റെ ആരവങ്ങൾ ഒക്കെ കണ്ട് പ്രാന്തായ ഒരു മുൻ യു എ ഇ ബ്ലോഗ്ഗർ,രാവിലെ തന്നെ ഫോണീൽ.. “ചെട്ടാ നമുക്കും ഇങ്ങനെ ഒന്ന്നു വേണ്ടേ?” ഞാൻ പറഞ്ഞു
“ആന ചെയ്യുന്നതു കണ്ട് ആടു ചെയ്താൽ ശരിയാകില്ലാ കലേഷേ” എന്ന്
പാവം
ഈ കൂട്ടായ്മയെ നല്ല മനസ്സു കൊണ്ട് അഭിനന്ദിക്കുന്നു. എല്ല്ലാ അതിര്‍വരമ്പുകളേയും പരിമിതികളേയും മറികടന്ന് സൌഹൃദത്തിന്റെ കൂട്ടായ്മ ഒരുക്കിയതില്‍...കൂടിച്ചേരല്‍ ഒരുക്കിയതിനും...
എന്ന് സ്നേഹപൂര്‍വ്വം,
ആന ചെയ്യുന്നത് കണ്ട് ചെയ്യാന്‍ പാങ്ങില്ലാത്ത ഒരു ബാംഗ്ലൂര്‍ ആട്.
സൌദി നിവാസിയാണ് ബൂലോകത്തിന്റെ ഉമ്മറത്ത് കാലെടുത്തു വച്ചതെയുള്ളു... ഉള്ളിലേക്ക് കയറണമെങ്കില്‍ നിങ്ങളുടെയൊക്കെ തികഞ്ഞ സൌഹ്രിദം വേണം.... കുറച്ചെങ്കിലും പരിചയമുള്ളത് കുറുമാനേയും, ശിവേട്ടനേയു(ചാരുലത) ആണ്.... നിങ്ങളുടെ കൂട്ടായ്മ്യ്ക്ക് എന്റെ എല്ലാ ഭാവുകങ്ങളും.. ഒരിക്കല്‍ നിങ്ങളുടെ കൂടെ കൂടാന്‍ ഞാനും വരുന്നുണ്ട്
സബീല്‍ പാര്‍ക്ക് ബ്ലോഗേഴ്സിനെക്കൊണ്ട് നിറയുമെന്നാണ് റിപ്പോര്‍ട്ട്!
രാവിലെ 6.30 നുപോയി 8 മണിവരെ ദെയ്ര ഗോള്‍ഡ് സൂക്കിനടുത്ത് കാത്തുനിന്ന് വിഷ്ണുമാഷിന്റെ പുസ്തകങ്ങള്‍ കൈപ്പറ്റി!
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സബീലില്‍ എത്തുന്നതായിരിക്കും.
ദുബായ് പോലീസ് നീതിപാലിക്കുക!
ദേവേട്ടന്‍ പറഞ്ഞ ആ ബ്ലോഗ് വായനക്കാരന്‍ നമ്മുടെ അനോണി ആന്റണിയാണോ?
തുടങ്ങിയില്ലേ?
പച്ച ജീവനോടെ ജീവിതത്തിൽ ആദ്യമായി ഒരു ബ്ലോഗറേ നേരിൽ കാണുന്നത് മനുജിയെയാണ്. അദ്ദേഹം വഴി മറ്റ് ചില ബ്ലോഗർമാരെയും കാണാൻ സാധിച്ചു. ഒക്കെയും മനുജിയോട് ആരാധന മൂത്ത് പിരാന്തായവരെ. അവരാരും പോങ്ങുമ്മൂടനെ അറിഞ്ഞിരുന്നില്ല. അധികപ്പറ്റായി നിൽക്കാൻ ആയിരുന്നു എന്റെ വിധി. :)
നിങ്ങളോക്കെ യുഎയി-ൽ മീറ്റ് സംഘടിപ്പിക്കുമ്പോൾ ഓർക്കുക നിങ്ങൾക്കിടയിൽ ഞാനും ഉണ്ടാവുമെന്ന്. എന്റെ ശരീരത്തിനല്ലേ പാസ്പോർട്ടും വിസയുമൊക്കെ ആവശ്യമുള്ളു. എന്റെ മനസ്സിന് അതൊന്നും ആവശ്യമില്ലല്ലോ?
വിശാലേട്ടനെയും കുറുമേട്ടനുയും മറ്റ് ബ്ലോഗ് രാജാക്കന്മാരെയും അവരുടെ കുടുംബത്തെയുമൊക്കെ പോങ്ങുമ്മൂടന്റെ മനസ്സ് പരിചയപ്പെടും. നിങ്ങളോടൊപ്പം ഞാനും ഉണ്ടാവും. എന്നെങ്കിലും എന്റെ വലിയശരീരത്തോടൊപ്പവും നിങ്ങളെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ...ആശംസകളോടെ
പോങ്ങു.
അവിടെ സമയം പത്തര ആയില്ലേ? മീറ്റ് തുടങ്ങിയോ? ആരെങ്കിലും അപ്ഡേറ്റൂ...
ഇവിടെ രാത്രി 1:30 ആയി. ഇനിയും ഉറങ്ങിയില്ലെങ്കിൽ നാളെ ഓഫിസിൽ ലേറ്റാവും :(
ദേശക്കാരോക്കെ ചെറുപൂരങ്ങളുമായി എത്തിയില്ലെ.അപ്പൊ ഇലഞ്ഞിത്തറ മേളം തുടങ്ങാ അല്ലെ ? കുറുവിന്റെ അടാട്ട് പത്മനാഭന്‍ (പാത്ത് ഫൈന്‍ഡര്‍) നടയില്‍ തന്നെ ഉണ്ടല്ലോ അല്ലെ ?
മനുഷ്യ മനസ്സുകളിൽ പരസ്പര സ്നേഹം ഊട്ടിയുറപ്പിക്കാനും നല്ല സന്ദേശങ്ങൾ കൈമാറാനും ഉതകുന്നതാകട്ടെ സംഗമങ്ങൾ
തകര്‍ക്കുകയായിരിക്കും എല്ലാരും.....
ലൈവ് അപ്ഡേറ്റും പ്രതീക്ഷിച്ചിരുന്നത് വെറുതേയായി....
എല്ലാം ഭംഗിയായി നടക്കുന്നുവെന്ന് കരുതുന്നു.....
ബൂലോഗ സുഹൃത്തുക്കളെ..
ഞാനിപ്പോള്‍ മീറ്റിലെ അപ്പുവിനോട് സംസാരിച്ചിരുന്നു. പ്രതീക്ഷയിലും കവിഞ്ഞ ആളുകളാണ് മീറ്റിനെത്തിയിരിക്കുന്നതെന്നും(ഏകദേശം അമ്പതില്‍പ്പരം ബ്ലോഗേഴ്സുകള്‍) രാവിലെ പത്തുമണിയായപ്പോഴേക്കും ഒരുവിധം എല്ലാവരും എത്തിയെന്നും ഇപ്പോള്‍ ഉച്ചയാഹാരം ബിരിയാണി എത്തിച്ചേര്‍ന്നുണ്ടെന്നും പിന്നെ പടം പിടുത്തക്കാര്‍-വാളെടെത്തവരെല്ലാം വെളിച്ചപ്പാട് എന്ന രീതിയിലാണെന്നും ക്യാമറയും മൊബൈലും കാരണം ഫ്ലാഷുകള്‍ ടക ടകയായി മിന്നിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
എല്ലാവരും വളരെ സന്തോഷത്തോടെ ഈ സൌഹൃദ കൂട്ടായ്മയിലൂടെ ഈ ഒത്തുചേരല്‍ ഒരു ചരിത്ര നിമിഷങ്ങളാക്കി മാറ്റുകയാണെന്നും അപ്പുമാഷ് പറഞ്ഞു. കൂടുതല്‍ പറയാന്‍ അപ്പുമാഷ് തയ്യാറായില്ല കാരണം ബിരിയാണി..!!!
ഞാന്‍ മീറ്റിനൊന്നു പോയി തിരിച്ചെത്തി- 10-12 മണി വരെ ഉണ്ടായിരുന്നു. കഷ്ടി 50 ബ്ലോഗര്‍മാരും, പലരുട്യും ഫാമിലികള്‍ലും ഉണ്ടായിരുന്നു.
വട്ടത്തിലിരുന്നു ഐസ് ബ്രേക്കിങ്ങ് പകുതിയായപ്പോള്‍,സ്വയം പരിചയപ്പെടുത്തി ഞാന്‍ മുങ്ങി.
കുറച്ചു പുതിയ ബ്ലോഗേഴ്സിനെ കണ്ടു പരിചയപ്പെട്ടു..പഴയ പലരേയും കണ്ട് സൌഹൃ^ദം പുതുക്കി..
കൈപ്പള്ളിയും കുറുമാനും തകര്ക്കുന്നുണ്ട് അവിടെ ;) കുറുമാന്നു ബൂലോഗ പീഡക പട്ടം കിട്ടീയ സാഹചര്യങ്ങളെക്കുറിച്ച് ഒരു ബ്രീഫിങ്ങ് നടക്കുന്നുണ്ടായിരൂന്നു അവിടെ ;)
(ബിരിയാണി വരുമെന്ന കാര്യം ആരും പറഞ്ഞില്ല്യാരുര്‍ന്നു! ;( )
ഓടുവില്‍ കിട്ടിയ വാര്‍ത്ത ഫ്രം അഗ്രു..
തന്റെ മാത്രം അവകാശമായ കറുത്ത ഗാര്‍ബേജ് ബാഗ് (വേസ്റ്റ് കളയുവാന്‍) ആര്‍ക്കും കൊടുക്കുകയില്ലെന്നും പറഞ്ഞ് ഇത്തിരി നടക്കുകയാണെന്നും,ഇത്തരിയുടെ ഈയവകാശം ഉന്നയിച്ചുകൊണ്ടുള്ള നടപ്പു കണ്ടിട്ട് കുറുമാന് സങ്കടം വന്നുവെന്നും അഗ്രു പറഞ്ഞു. കാരണം ഒരാള്‍ത്തന്നെ ഈ വേസ്റ്റൊക്കെ പറക്കിക്കളയുകയെന്നുവച്ചാല്‍....
ഇത്തിരിമാഷെ..ദേ എന്നൊട് ദേഷ്യം തോന്നേണ്ടാ..അഗ്രു സത്യസന്ധമായി പറഞ്ഞകാര്യങ്ങള്‍ ഞാന്‍ അങ്ങിനെതന്നെ ഇവിടെ കമന്റിയതാണ്.
മീറ്റിനായി കൂടിയ എല്ലാവര്‍ക്കും ആശംസകള്‍.....
ഓടോ: മീറ്റിനു ശേഷം ജാഥയോ പോലിസ് സ്റ്റേഷന്‍ മാര്‍ച്ചോ ഉണ്ടോ...:):):):):)
ദേ ഇപ്പോള്‍ കിട്ടിയ വാര്‍ത്ത ഫ്രം ഇത്തിരി...
അഗ്രൂ എന്തുകൊണ്ടാണ് ഈ വേസ്റ്റ് ബാഗ് ഇത്തിരിയുടെ അവകാശമാണെന്ന് പറഞ്ഞു നടക്കുന്നതെന്ന് ഞാന്‍ ഇത്തിരിയോട് ചോദിച്ചു, ഇത്തിരിമാഷിന്റെ വെളിപ്പെടുത്തല്‍..
കാലത്ത് ഒമ്പതുമണിക്ക് ഞാന്‍ മീറ്റിന്റെ വേദിയുടെ ഗെയിറ്റില്‍ എത്തിയപ്പോള്‍ അവിടെ രണ്ടുപേര്‍ തമ്മില്‍ പൊരിഞ്ഞ വാക്കുതര്‍ക്കം നടക്കുകയായിരുന്നു അവര്‍ കുറുമാനും അഗ്രൂവും ആയിരുന്നു. എന്തിനാണ് ഇങ്ങനെ ശണ്ഠ കൂടുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചപ്പോള്‍ വേസ്റ്റ് കളക്റ്റ് ചെയ്യുന്നതിനെപ്പറ്റിയുള്ള തര്‍ക്കമാണെന്ന് പറഞ്ഞു. അഗ്രൂവിന്റെ വാദം കഴിഞ്ഞ മീറ്റുകളില്‍ അഗ്രുവായിരുന്നു വേസ്റ്റ് പറക്കുകയും അത് കൊണ്ടുപോകുകയും ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ കുറുമാന് വേസ്റ്റ് പറക്കാനുള്ള അവകാശം വേണമെന്നും അത് സ്വയം പെറുക്കിക്കൂട്ടി കൊണ്ടുപോകുമെന്നും പറയുന്നു. ഇതിന്‍ച്ചൊല്ലിയായിരുന്നു ബഹളം. ഈ സമയം ഇടി ഗഡി അവിടെ വരുകയും തര്‍ക്കം ഒഴിവാക്കാനായി തല്‍ക്കാലും ഗാര്‍ബേജ് ബാഗ് എന്നൊട് പിടിക്കാനും ആഹാരം കഴിച്ചശേഷം വിശാലന്റേയും പിന്നെ കൈതമുള്ളേട്ടന്റെയും അഭിപ്രായം ആരാഞ്ഞിട്ട് അല്ലെങ്കില്‍ അവിടെ വന്ന മറ്റു ബ്ലോഗേഴ്സിനോട് ചോദിച്ചിട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കാമെന്നും പറഞ്ഞിരിന്നു. എന്നാല്‍ ബിരിയാണി എത്തിയപ്പോള്‍ വീണ്ടും അഗ്രുവും കുറുമാനും തമ്മില്‍ വേസ്റ്റ് കൊണ്ടുപോകുന്നതിനെച്ചൊല്ലി തര്‍ക്കം ഉണ്ടാകുകയും കാലത്ത് ഇതില്‍ ഇടപെട്ട ഇടിവാള്‍ അവരോടുള്ള ദേഷ്യത്തില്‍ മീറ്റില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു... ഇത്രയുമാണ് ഇത്തിരി എന്നോട് പറഞ്ഞത്.
അങ്ങനെ ആ കത്തിക്കലും കഴിഞ്ഞു! സമാധാനമായി.....
അങ്ങിനെ ആ സംഭവം വളരെ നന്നായി നടന്നു...
സന്തോഷം... വളരെ വളരെ സന്തോഷം...
വെറും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനിക്കപ്പെട്ട് നടന്ന ഒരു കൂടിച്ചേരല്‍...,
എല്ലാവരും ചുമ്മാ മിണ്ടാനും പറയാനും ഒരവസം കാത്തിരിപ്പായിരുന്നു... എന്ന് ചുരുക്കം...
വരാമെന്നു പറഞ്ഞവരില്‍ ഏറെക്കുറെ എല്ലാവരും എത്തിച്ചേര്‍ന്നിരുന്നു... കൂടാതെ അറിയിക്കാതെ എത്തിച്ചേര്‍ന്നവരും ഉണ്ടായിരുന്നു..
കൂടുതല്‍ വിവരങ്ങളും വിശേഷങ്ങളും പടങ്ങളും ഉടനെ തന്നെ അണി നിരക്കുന്നതായിരിക്കും... :)
അപ്പോ അതു കഴിഞ്ഞു അല്ലേ അഗ്രൂ?? ആഹ്ഹ്.. യുഎഇ കാരുടെ ഭാഗ്യം.. ഇനി എന്നാണാവോ ഞങ്ങള്‍ ബംഗലൂരുക്കാര്‍ക്ക് ഇങ്ങിനെയൊക്കെ??!!
നന്ദി..മാളോകരേ... നല്ലൊരു ദിവസത്തിന് നന്ദി...അബുദാബിയില്‍ തിരിച്ചെത്തി
മീറ്റ് ഭംഗിയായി നടത്തിയ എല്ലാ ബ്ലേഗേഴ്സിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
അഭിനന്ദനങ്ങള്‍ 450 പ്രാവിശ്യം..!!!
ഈ മീറ്റ് ഗംഭീര വിജയമാക്കിയ എല്ലാവര്‍ക്കും.
ഇന്നത്തെ ദിനം മറക്കില്ലൊരിക്കലും.
ഒരുപാട് കാലത്തിനു ശേഷം എല്ലാവരേയും കണ്ടുമുട്ടിയതില്‍ പെരുത്ത് സന്തോഷായി.
ഇന്നലെ പിരിഞ്ഞുപോയി ഇന്ന് കണ്ടുമുട്ടി നിറുത്തിവെച്ച സംസാരത്തില്‍ നിന്നും വള്ളിപുള്ളി വിടാതെ തുടരുന്നവരെ പറ്റി കേട്ടിട്ടുണ്ട്. അത് പലര്‍ക്കും ഇന്ന് അനുഭവപ്പെട്ടിട്ടുണ്ടാവും എന്ന് കരുതുന്നു.
ഇനിയെന്ന് കാണും നമ്മള്‍,,?
Post a Comment