Saturday, November 11, 2006

നന്ദി!

മീറ്റ് കഴിഞ്ഞു.

ഇന്ന് പിന്മൊഴികളിലൂടെ ചര്‍ച്ച ചെയ്ത വിഷയം അല്ലാതെ തന്നെ എന്റെ മനസ്സില്‍ ചില വിഷമങ്ങളൊക്കെയുണ്ടായിരുന്നു. ചിലരോടൊക്കെ ഞാനത് ഇന്നലെ തന്നെ ഫോണിലൂടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇനി അതൊന്നും ഒരു ചര്‍ച്ചയ്ക്ക് ഞാന്‍ വിധേയമാക്കുന്നില്ല. വന്ന എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി. തെറ്റുകുറ്റങ്ങള്‍ ഒക്കെ പൊറുക്കുക - എല്ലാ തെറ്റുകളും എന്റേത് മാത്രമാണ്. എല്ലാരും ക്ഷമിക്കുക.

മീറ്റിന്റെ വിജയത്തിനു വേണ്ടി വളരെ നിശബ്ദമായി ഓരോ കാര്യങ്ങള്‍ ചെയ്ത ആളുകളോട് ഞാന്‍ പ്രത്യേകം നന്ദി പറയട്ടെ.

അതുല്‍ ശര്‍മ്മ & അതുല്യ ശര്‍മ്മ - അതുല്യ ചേച്ചിയുടെ ശര്‍മ്മാജിക്ക് പ്രത്യേകം നന്ദി! മലയാളി അല്ലാതിരുന്നിട്ടും ഞങ്ങടെ കൂട്ടത്തില്‍ എത്ര മനോഹരമായി ബ്ലെന്‍ഡ് ചെയ്തു! അതുല്യ ചേച്ചിയുടെ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇവന്റ് ആയിരുന്നിട്ടു കൂടി ചേച്ചിയെ വരാന്‍ അനുവദിച്ചതിലും, ഒപ്പം വന്നതിനും, ഗെയിംസ് ഓര്‍ഗനൈസ് ചെയ്ത് ഞങ്ങളെയൊക്കെ രസിപ്പിച്ചതിനും, മനോഹരങ്ങളായ മൊമെന്റോകളും സമ്മാനങ്ങളും എല്ലാവര്‍ക്കും വാങ്ങിക്കൊടുത്തതിനും എല്ലാവരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു.

അലിയു & രഹ്ന - തറവാടിയും വല്യാന്റിയും. രണ്ടുപേരും മീറ്റിന്റെ വിജയത്തിനു വേണ്ടി ഒരുപാട് പ്രയത്നിച്ചു. രാജീവിനെ അബുദാബിയില്‍ നിന്ന് രാജീവിനെ തലേദിവസം പിക്ക് ചെയ്ത് വീട്ടില്‍ താമസിപ്പിച്ചു. സകുടുംബ സമേതം പറഞ്ഞ സമയത്ത് തന്നെ കൃത്യമായി എത്തി. അവസാനം വരെ പങ്കെടുത്തു. ഒരുപാട് സന്തോഷം തോന്നി.

ദില്‌ബാസുരന്‍ - ദിലീപ് ഒരു മൂലയില്‍ ഒഴിഞ്ഞിരുന്ന് ഇന്റര്‍നെറ്റ് പ്രചരിച്ചുതുടങ്ങിയ സമയത്തെ സ്പീഡിലുള്ള ഒരു ഡയലപ്പ് കണക്ഷനുമായി മല്ലിട്ട് ലൈവ് അപ്‌ഡേറ്റുകള്‍ നല്‍കുകയും പടങ്ങളും മറ്റും പോസ്റ്റ് ചെയ്യുകയും ചെയ്തു. ദിലീപ്, എനിക്ക് നിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തരണമെന്നുണ്ടായിരുന്നു. സാധിച്ചില്ല.

വിശ്വേട്ടന്‍ - കുവൈറ്റില്‍ നിന്ന് മീറ്റിനായിട്ടെത്തിയതിന്.

ദേവേട്ടന്‍ - പൊന്നാട മേടിച്ചതിനും പിന്നെ വേറെ ഒരു കാര്യത്തിനും കൂടെ.

സജീവ് ഭായ് - പൊന്നാട മേടിച്ചതിനും, സ്റ്റേജില്‍ കയറിയിട്ട് 1-2 വട്ടം സന്തോഷപൂര്‍വ്വം ഇറങ്ങിയതിനും (അതിന് എന്നോട് പൊറുക്കൂ)

ചന്തുവിന്റെ ഭാര്യ (പേര് മറന്നു - ക്ഷമിക്കൂ) - വളരെയേറെ തിരക്കായിട്ടും ചന്തുവിനെ സ്പേര്‍ ചെയ്തതിനും, കൈക്കുഞ്ഞിനെയും കൊണ്ട് വന്നതിനും

ആരിഫ് - ആരെയും ബുദ്ധിമുട്ടിക്കാതെ ബഹളങ്ങളൊന്നുമുണ്ടാക്കാതെ നീറ്റാ‍യിട്ടും ഡീസന്റായിട്ടും ഖജാന്‍‌ജിപ്പണി ചെയ്തതിന്.

സിമി ഫ്രാന്‍സിസ് - ബ്ലോഗറല്ലാതിരുന്നിട്ടും ക്ഷണം സ്വീകരിച്ചിവിടെ വരികയും വിക്കീപീഡിയയെക്കുറിച്ച് സംസാരിച്ചതിനും. (രാജിനും ടാങ്ക്സ്)

ശ്രീജിത്ത്, കുമാര്‍ ഭായ് - നാട്ടീന്ന് ലൈവ് അപ്ഡേറ്റ്സിന് വേണ്ട ടെക്ക്നിക്കല്‍ സപ്പോര്‍ട്ട് ദില്‍ബുവിന് കൊടുത്തതിന്.

എഫ് & ബി / എഞ്ചിനീയറിംഗ് / ഹൌസ്കീപ്പിംഗ് ടീം - ബാ‍രക്കുട റിസോര്‍ട്ട് - പ്രത്യേകിച്ച് ഷെഫ് ഫിലിപ്പിന് - നല്ല അവിയലും ബീഫുമൊക്കെ ഉണ്ടാക്കിയതിനു്.

നന്ദി ഇനിയും ഒരുപാട് പേരോട് പറയാനുണ്ട്. കുഞ്ഞുങ്ങളുമായ് മീറ്റിനെത്തിയ അമ്മമാര്‍ക്ക് പ്രത്യേകം ഞാന്‍ നന്ദി പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് കമന്റ് ചെയ്തും ഫോണ്‍ വിളിച്ചും ഞങ്ങളോടൊപ്പം സന്തോഷം പങ്കുവച്ചവരോട് പ്രത്യേകം നന്ദി!

പിന്നെ പങ്കെടുത്ത നിങ്ങളോരോരുത്തര്‍ക്കും എന്റെ പ്രത്യേകം പ്രത്യേകം നന്ദി!

37 comments:

മുസ്തഫ|musthapha said...

കലേഷ്, താങ്കളുടെ ആത്മാര്‍ത്ഥമായ എല്ലാ പ്രയത്നങ്ങള്‍ക്കും അഭിനന്ദനങ്ങള്‍!

Unknown said...

കലേഷേട്ടാ അഥവാ വൃത്തികെട്ടവനേ,
ഇങ്ങനെയാണോ അഭിനന്ദിക്കുക? കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുമത്രേ. നാട്ടുകാര്‍ പോട്ടെ... റീമ ചേച്ചി എന്ത് കരുതും? ചിലര്‍ക്കൊന്നും മലയാളാം വായിക്കാന്‍ അറിയാത്തത് മുജ്ജന്മ സുകൃതം... :-)

(ഓടോ: കലേഷേട്ടന്‍ ഇല്ലാതെ യു.എ.ഇയില്‍ ഒരു മീറ്റ് നടക്കില്ല എന്ന് 5 മില്ല്യണ്‍ ദിര്‍ഹംസിന് ഞാന്‍ ബെറ്റ് വെയ്ക്കുന്നു.)

ഇളംതെന്നല്‍.... said...

എന്നെ ബുദ്ധിമുട്ടിക്കാതിരുന്ന എല്ലാവര്‍ക്കും നന്ദി.....

thoufi | തൗഫി said...
This comment has been removed by a blog administrator.
Kalesh Kumar said...

മുസ്തഫാ, നന്ദി!

ദില്‍ബാനന്ദാ, ഉമ്മകള്‍ പല ടൈപ്പുണ്ട് ! റീമയ്ക്ക് കൊടുക്കുന്ന ഉമ്മയല്ല .(ആ‍ ടൈപ്പ് ഉമ്മ എന്തെന്നറിയണമെങ്കില്‍ ആദ്യം പോയി പെണ്ണൂകെട്ട്). അത് വേ, ഇത് റേ! റീമയെന്ത് കരുതാനാ? ഞാന്‍ ആണാണെന്നും ആണും പെണ്ണും കെട്ടവനല്ലെന്നും ആരേക്കാളും അവള്‍ക്ക് വ്യക്തമായിട്ടറിയാം. എന്നെ വൃത്തികെട്ടവനെന്നു വിളിച്ചതില്‍ എനിക്ക് സങ്കടമൊന്നുമില്ല! (എന്റെയമ്മ പലതവണ എന്നെ വിളിച്ചിട്ടുള്ളതാണത്‌!)

മുസ്തഫ|musthapha said...

ഉഴുന്നുവട കുറച്ച് പൊതിഞ്ഞെടുക്കാന്‍ മറന്നു

രാജ് said...

കലേഷ് ഒരു ആനയെപ്പോലെയാണു്, സ്വന്തം വലിപ്പം തിരിച്ചറിയുന്നില്ല (കുറ്റം പറഞ്ഞതാണു്).

സെമിനാറുകള്‍ക്കും, ഊണിനും, തമ്പോലകളിക്കും ഉപരി, മീറ്റില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ കാണുകയേ ചെയ്യുകയില്ലാതിരുന്ന സഹൃദയരെ കാണുവാനും അവരോടൊപ്പം സംവദിക്കുവാനും രസിക്കുവാനും വളരെ നല്ലൊരു വേദി ഒരുക്കിത്തന്ന കലേഷിനും അവസാന നിമിഷം വരെ കലേഷിനു ‍‌തുണയായി നിന്ന റീമയ്ക്കും നന്ദിയും നമസ്കാരവും. നിങ്ങള്‍ക്കു പകരം വയ്ക്കാന്‍ ഞങ്ങളിലാരുമില്ല :)

മീറ്റിന് വരില്ലെന്ന് തോന്നിപ്പിച്ചെങ്കിലും സഹോദരിയെക്കൂടെ കൊണ്ടു വന്ന് മീറ്റില്‍ പങ്കെടുത്ത അനിയന്‍സിനും, ഒരു റേഡിയോ പ്രോഗ്രാം പോലെ ബ്ലോഗേഴ്സ് സംഗമം ലൈവ് ആക്കിത്തന്ന ചന്തുവിനും (തിരക്കുകള്‍ക്കിടയിലും ആദിത്യനെ അലോസരപ്പെടുത്താതെ കൊണ്ടുനടന്നു ചന്തുവിനു തുണയേകിയ അദ്ദേഹത്തിന്റെ വൈഫിനും), മലയാളികള്‍ക്കിടയില്‍ അവരിലൊരാളെന്ന പോലെ അടുത്തു പെരുമാറിയ ശര്‍മ്മാജിക്കും, കുതൂഹലങ്ങളോടെ യൂ.ഏ.യീ ബ്ലോഗേഴ്സിനെ കാണുവാന്‍ വന്നുചേര്‍ന്ന വിശ്വത്തിനും, മീറ്റ് തുടങ്ങുന്നതിനും മുമ്പേ വിശ്വത്തിനും ഗന്ധര്‍വ്വനും ദില്‍ബനും എനിക്കും ആതിഥേയനായ ദേവനും, രാത്രിപാതിരായ്ക്ക് ഉറക്കം പോലും ഗൌനിക്കാതെ കമ്പനി തരാന്‍ വന്ന ദില്‍ബന്‍, രാമേട്ടന്‍ എന്നിവര്‍ക്കും, ശബ്ദകോലാഹലങ്ങള്‍ക്കിടയിലും ക്ഷമവിടാതെ വിക്കിപീഡിയക്കു വേണ്ടി സംസാരിച്ച ഫ്രാന്‍സീസിനും, ഇടിവാള്‍, കുറുമാന്‍, രാധേയന്‍, ഇബ്രു, അതുല്യേച്ചി, അനിലേട്ടന്‍, സങ്കു-ഭാര്യ, സാക്ഷി, കൈപ്പള്ളി, സുധചേച്ചി, പട്ടേരി, പണപ്പിരിവിന്റെ ഉസ്താദ് ആരിഫ്, ഉത്തരാധുനിക കവിത ചൊല്ലിയ അബ്ദു, പണ്ടെങ്ങോ ഞാന്‍ ചെയ്തൊരു സഹായം ഓര്‍ത്തെടുത്തു നന്ദിപ്രകാശിപ്പിച്ച പുഞ്ചിരി എന്നിവര്‍ക്കും അടുക്കളപ്പുറത്തു തന്നെ കുറിച്ചുള്ള വിമര്‍ശനം പുഞ്ചിരിയോടെ സ്വീകരിച്ചു സംവാദത്തില്‍ പങ്കുചേര്‍ന്ന വിശാലനും, ഫോണ്‍ വിളിച്ചു കുശലം ചോദിച്ച തഥാഗതന്‍, ഉമേച്ചി, ഡാലി, കുമാറേട്ടന്‍ എന്നിവര്‍ക്കും, മനസ്സുകൊണ്ടും കമന്റുകള്‍കൊണ്ടും സാമീപ്യം അറിയിച്ച അന്യദേശക്കാര്‍ക്കും, എന്നെ ജുബ്ബയെന്നു വിളിച്ചു അടുപ്പം കാണിച്ച ആജുവിനും അയല്‍‌ക്കാരെപ്പോലെ ഹൃദ്യമായി പെരുമാറിയ അവന്റെ അച്ഛനമ്മമാര്‍ക്കും സഹോദരിക്കും, നിര്‍മ്മലമായ സ്പര്‍ശം അനുഭവേദ്യമാക്കിയ കുട്ടിക്കുറുമി, കുഞ്ഞിച്ചന്തു‍ എന്നീ കുഞ്ഞുങ്ങള്‍ക്കും സ്മരണീയരായ മറ്റെല്ലാവര്‍ക്കും ഊഷ്മളമായ സൌഹൃദം പങ്കുവച്ചതിന്റെ പേരില്‍ നന്ദിയും ആശംസകളും.

ഇളംതെന്നല്‍.... said...

ഫോണ്‍ ചെയ്‌ത ശ്രീജിത്തിനും നന്ദി....
കൈപ്പള്ളിയുടെ സെമിനാര്‍ ഒരു പോസ്റ്റ്‌ ആയി ഇട്ടാല്‍ കൊള്ളാമായിരുന്നു...

രാജീവ് സാക്ഷി | Rajeev Sakshi said...

പെരിങ്ങോടന്റെ നന്ദി പ്രകടനത്തിനാണോ കലേഷിന്റെ നന്ദി പ്രകടനത്തിനാണോ നീളം കൂടുതല്‍?

പെരിങ്സേ എനിക്കു ഒരു നന്ദി പറഞ്ഞാല്‍ നൂറ് നന്ദി ഞാന്‍ തിരിച്ചു പറയുവേ.

keralafarmer said...
This comment has been removed by a blog administrator.
keralafarmer said...

കലേഷെ തിരുവനന്തപുരത്തുകാരെ മറക്കല്ലെ

പട്ടേരി l Patteri said...

ശ്ശേ ... ഞാന്‍ ഡ്രാഫ്റ്റ് എഴുതി വെച്ച നന്ദി പ്രമേയം എങ്ങനെ ഈ പെരിങ്ങ്സിന്റെ ഫാക്ക്സില്‍ എത്തി?
പെനിങ്ങ്സിന്റെ കമ്ന്റിന്റെ താഴെ എന്റെ ഒപ്പ്...
(കാമറ കിട്ടിയോ ?)
കലേഷേട്ടാ... ആള്‍ക്കാരെ കിണറ്റിലിറക്കുകയും കയറ്റുകയും ചെയ്ത കൈപ്പള്ളി ചേട്ടായിയെ പറ്റി പറഞ്ഞില്ല..
അതു പോട്ടെ എന്നെ പറ്റി...ഈ എന്നെപറ്റി....
ഹ്‌ം മാപ്പര്‍ഹിക്കാത്ത ഈ കുറ്റത്തിനു ശിക്ഷവിധിച്ചിരിക്കുന്നു.....ഞാന്‍ ആ ഫോട്ടോ ഓഫ് യൂണിയനില്‍ പോസ്റ്റ് ചെയൂഊഊഉല്ലോ :)

after all well done... cheeRs

വിനോദ്, വൈക്കം said...

കലേഷിനും റീമയ്ക്കും അഭിനന്ദനങ്ങള്‍... യു യേ യി മീറ്റ് ഗംഭീരമാക്കിയതിന്..

അതുല്യ said...

കലേഷിന്റെ ആവേശങ്ങള്‍ എന്നും ഒരു പണതൂക്കം മുമ്പില്‍. നന്ദി പ്രകടനത്തിനു ഞാന്‍ നിന്നാല്‍ എനിക്കും ആ ചെക്കനെ ഒന്ന് കെട്ടി പുണര്‍ന്ന് ഉമ്മവയ്കാന്‍ തോന്നുന്നു. ഇതിലെല്ലാം ഉപരി ഞാന്‍ കലേഷിനോട്‌ കടപ്പെട്ടിരിയ്കുന്നു. പരിപാടികള്‍ക്കിടയില്‍ എത്തിപെട്ട സഹോദരന്മാരെ സ്വീകരിച്ചതിലും തന്നാലാവുന്ന വിധവും അതിലതികവും മീറ്റിന്റെ പങ്കാളികളാവാന്‍ നിര്‍ബ്ബദ്ധിച്ചതിലും. ഇത്തരുണത്തില്‍ ആ ഒരു കടപ്പാടിന്റെ മുദ്രപത്രം ഞാന്‍ കലേഷിന്റേയും ദേവഗുരുവിന്റേയും മുമ്പില്‍ ഒപ്പിടുന്നു.

തറവാടി said...

“ ജുബ്ബയിട്ടിട്ട് അടിപൊളിയായിട്ടുണ്ട്“
എന്നാണ് ആജു പറഞ്ഞത്

അതുല്യ said...

പെരിങ്ങ്സേ... ചതിച്ചു!! എന്റേയും, ഗന്ധര്‍വന്റേയും ഒരു 'ഫ്യാമിലി" ക്ലോസപ്പിന്റെ ആപ്പീസ്‌ പൂട്ടിയല്ലേ? ഇനി അടുത്തത്‌ വിശ്വംജിയിലാണു പ്രതീക്ഷ.

രാജ് said...

അത് നമ്മള്‍ ലാസ്റ്റ് ഒപ്പം നിന്നപ്പോഴായിരുന്നില്ലേ തറവാടീ, ഞാന്‍ കയറി വന്നപ്പോഴേ ആജു ജുബ്ബ ശ്രദ്ധിച്ചിരുന്നു :) ജുബ്ബയിട്ട് ബുജിയാവാനുള്ള എന്റെ ശ്രമമോ പാളി, ആജുവിനു കൂടിയത് അത് പിടിച്ചില്ലായിരുന്നെങ്കില്‍ വൃത്തികെട്ടവന്‍ എന്ന പേര് മാത്രം ബാക്കിവന്നേനെ ;)

Kiranz..!! said...

ചിത്രങ്ങളും ഈ സംഭാഷണങ്ങളും ഒക്കെ കാണുമ്പോള്‍ ശരിക്കും ഹൃദയം നിറയുന്നു.ഇങ്ങിനെയുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനും വിജയമാക്കുന്നതിനും വേണ്ടി പ്രയത്നിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍.പരിഭവങ്ങള്‍ ഒക്കെ കുടുംബത്തിലെ സഹോദരങ്ങള്‍ അന്യോന്യം പങ്കുവയ്ക്കുമ്പോള്‍ അതില്‍ നിന്നും ചോരകുടിക്കാന്‍ നടക്കുന്ന അനോണികളെ പുറന്തള്ളുക.ഒരു വലിയ ഒത്തുചേരല്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍..!

Unknown said...

കലേഷേട്ടാ,
ഞാന്‍ പറഞ്ഞത് കേട്ട് ഫീലിങ്സ്+ചൂട് ആയോ? ഇനിയെങ്ങാനും ഞാന്‍ കലേഷേട്ടന്‍ ഫീലിങ്ങായി മാങ്ങാത്തൊലിയായി എന്നൊക്കെ പറഞ്ഞ് കേട്ടാല്‍ കളി മാറുമേ.

ആര്‍ക്കാടാ ഇവിടെ കലേഷേട്ടനെ ഫീലിങ്ങാക്കണ്ടത്? ങേ.... ങാ... :-)

വിശ്വപ്രഭ viswaprabha said...

നന്ദി യൂഏയീക്കാരെ,

I am at Gate No.8, about to board J9403.

It was a great experience!

I enjoyed evey moment of being with you at UAE!

And
I WILL BE BACK SOON!

അതുല്യ said...

വിശ്വംജീ, ഞാന്‍ നൈറ്റ്‌ ഡ്യൂട്ടിയിലുള്ള ശര്‍മ്മാജീനെ ഏല്‍പ്പിച്ചിട്ടുണ്ട്‌, വിശ്വം തീര്‍ച്ചയായും ജസീറയില്‍ തന്നെ കേറിതായും, പിന്നെ ക്രൂവിനോട്‌ സ്പെഷലായും നോക്കാന്‍ ഏര്‍പെടുത്തി, ദുബൈക്കാരുടെ "ബോര്‍ഡിംഗ്‌ ആന്‍ഡ്‌ ലോഡ്ജിംഗ്‌" എബിലിറ്റി കണ്ട്‌ അബുദാബിയിലെങ്ങാനും എറക്കാന്‍ വിശ്വംജി പറഞ്ഞാലും ചെയ്യരുത്‌ എന്ന്.

എന്നാലും ഞാന്‍ വാങ്ങി തന്ന മിഠായിയുടെ കാര്യം പ്രത്യേകം പറയായിരുന്നു.

And
I WILL BE BACK SOON!

അത്‌ വേണോ?

ഖാദര്‍ said...

കലേഷിനു.....
നന്ദി.ഒരുപാട് നന്ദി...
രാവിലെ ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അതോണ്ടാണു മെയില്‍ അയച്ചത്.
‘....തെറ്റുകുറ്റങ്ങള്‍ ഒക്കെ പൊറുക്കുക - എല്ലാ തെറ്റുകളും എന്റേത് മാത്രമാണ്. എല്ലാരും ക്ഷമിക്കുക‘
എന്റെ തെറ്റുകളും കുറ്റങ്ങളും എനിക്ക് വേണം അതു ഞാന്‍ കലേഷിനു തരില്ല.
190 ല്‍ വണ്ടിയോടിച്ച് കുപ്പായത്തില്‍ ചോര തെറിപ്പിക്കാതെ എന്നെ ദുബായ് റ്റു ബാരകുട ട്രാന്‍‍സ്പോര്‍ട്ട് ചെയ്യുകയും ബ്ലോഗിങ്ങിന്റെ സകല സീക്രട്ടുകളും (കൊടകര പുരാണം എഴുതുന്ന വിദ്യയടക്കം)ലളിതമായി എനിക്ക് പറഞ്ഞു തരികയും ചെയ്ത ‘വിശാല‘ മനസിനു നന്ദി.
മീറ്റിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി
ഖാദര്‍<>kader

ദേവന്‍ said...

ക്രൂരമായ നിസ്സംഗതയോടെ ഞാന്‍ ചെയ്യേണ്ടതെല്ലാം തലയില്‍ കെട്ടിവച്ചിട്ടും എല്ലാം ഏറ്റ, എല്ലാം താങ്ങിയ കലേഷിനു നന്ദി. പങ്കെടുത്തവര്‍ എല്ലാവര്‍ക്കും നന്ദി.

(പൊന്നാട സംഭവം മാത്രം എത്രയാലോചിച്ചിട്ടും പിടികിട്ടിയില്ല. എന്തിന്‌? കുഴിയാന പോലെ പിറകോട്ട്‌ നടക്കുന്നതിനും അവാര്‍ഡുണ്ടോ?)

J9403 to Kuwait t got its runway clearence at 00.08 hours today. A VIP onboard wishes to thank you all

വിശ്വപ്രഭ viswaprabha said...

At 1.01AM, J9403 landed in kuwait ടafely.

Thanks to all, especially KaippallY.

സുല്‍ |Sul said...

“നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു“

-സുല്‍

Rasheed Chalil said...

കലേഷ് ഭായ്, വിശ്വേട്ടന്‍, ദേവേട്ടന്‍, അനിലേട്ടന്‍, കുറുമന്‍‌ജി,വിശാലേട്ടന്‍,ഗന്ധര്‍വ്വന്‍‌ജി, ഇടിവാള്‍ജീ, മുസാഫിര്‍ ഭായ്, പെരിങ്ങോടര്‍,ദില്‍ബന്‍, ഇബ്രൂ, കൈപ്പളിമാഷ്, ഇളംതെന്നല്‍ .... തുടങ്ങി പരിചയപ്പെട്ട എല്ലാവരോടും ഒത്തിരി നന്ദി. മീറ്റ് ഒരു അനുഭവമാക്കിയതിന്, പങ്കുവെച്ച സൌഹൃദത്തിന്. ലഭിച്ച നല്ല വാക്കുകള്‍ക്ക്, പകര്‍ന്നേകിയ സ്നേഹത്തിന്... എല്ലാറ്റിനും ഒത്തിരി നന്ദി.

കലേഷ് ഭായ് സ്പെഷ്യല്‍ നന്ദി. താങ്കളുടെ സേവനം ഒരു നന്ദിവാക്കിലൊതുക്കാനാവില്ല എന്നറിയാം... എങ്കിലും.

തറവാടിമാഷേ വല്ല്യമ്മായി താങ്കസ്... അവിടം വരെ എത്തിച്ച് ഇടയ്ക്കുള്ള കത്തി സഹിച്ചതിന്. പിന്നെ ഒരു നല്ല സൌഹൃദത്തിന്.

സുല്‍ നന്ദി. തിരിച്ച് ഷാര്‍ജയില്‍ എത്തിച്ചതിനും

ഇല്ല... പറഞ്ഞ് തീര്‍ക്കാനാവില്ല. എല്ലാവരോടും, എങ്കിലും വാക്കുകളിലൊതുക്കാനാവത്ത കടപ്പാട് ഇവിടെ പറയുന്നു എന്ന് മാത്രം.

എല്ലാവര്‍ക്കും ഒത്തിരി നന്ദി. ഒത്തിരി നന്ദി.

അളിയന്‍സ് said...

അതേയ്... മീറ്റ് ഫോട്ടോകളുടെ താഴെ ഫോട്ടോയില്‍ ഉള്ള മാന്യദേഹങ്ങളുടെ പേരും കൂടി ഇട്ടാല്‍ ഉഫകാരമായിരുന്നു..
ഫ്ലീസ്.....

മീറ്റിന്റെ അമരക്കാരന്‍ കലേഷ്ഭായിക്ക് ഒരു ലോഡ് അഭിനന്ദനങ്ങള്‍ ഇപ്പൊ ഇവിടന്ന് കേറ്റിവിട്ടിട്ടുണ്ട്...

കുറുമാന്‍ said...

അനുജാ കലേഷേ......ബ്ലോഗിലെ മുത്തല്ല, പവിഴമാണ് താന്‍. ഇത്രയും ആത്മാര്‍ത്ഥത, ഇത്രയും ഓര്‍ഗനൈസിങ് കപ്പാക്കിറ്റി വേറെ ആര്‍ക്കും ഞാന്‍ കണ്ടിട്ടില്ല. നന്ദിയുണ്ട്. ഒരുപാടൊരുപാട്.

പിന്നെ അഗ്രജന്‍ പറഞ്ഞതുപോലെ വട പൊതിഞ്ഞെടുക്കാന്‍ ഞാന്‍ മറന്നു.

മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, ഫോണുകളും കമന്റുകളും ചെയ്ത് യു എ എ മീറ്റ് ഒരു വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി.

ചന്തു said...

മീറ്റ് എന്നു പറഞ്ഞാല്‍ ഇതാണ് മീറ്റ്.ഒരൊന്നൊന്നര മീറ്റ്.മധുരമുള്ള ഒരുപാട് നിമിഷങ്ങളാണ് ഈ മീറ്റ് എനിക്ക് നല്‍കിയത്.നന്ദി എന്ന രണ്ടക്ഷരത്തില്‍ എല്ലാം ഒതുക്കാനാകില്ല എന്നറിയാം.എങ്കിലും കൂടപ്പിറപ്പുകളേ നന്ദി ഒരുപാട് നന്ദി :-))

ഒ.ടോ:എന്റെ നല്ലപാതിയുടെ പേര് ലിജി.

ചില നേരത്ത്.. said...

നന്ദി പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി(ഞാന്‍ ഉസ്താദോം കാ/കേ/കി ഉസ്താദ്)

Anonymous said...

നന്ദി പ്രകടിപ്പിച്ചവര്‍ക്ക്‌ നന്ദി പറഞ്ഞ ഇബ്രുവിനു നന്ദി!
qw_er_ty

മുസാഫിര്‍ said...

പരിചയമില്ലാത്തവരെ പരിചയപ്പെടാനും പരിചയമുള്ളവരുമായുള്ള സൌഹൃദം ഒന്നുകൂ‍ടി ആഴത്തിലാക്കാനും ഈ സംഗമം സഹായിച്ചു.ഈ ദിവസം നന്ദിപൂര്‍വ്വം മനസ്സില്‍ സൂ‍ക്ഷിക്കാന്‍ കുറെ നല്ല ഓര്‍മകള്‍ സമ്മാനിച്ചു.എല്ലാവര്‍ക്കും ഒരിക്കല്‍ കൂ‍ടി നന്ദി.

Promod P P said...

ഹാവു

പൂരം കഴിഞ്ഞ കാവശ്ശേരി പാടം പോലെ....

ഡാലി പറഞ്ഞ കമന്റ്‌ ആലോചിച്ച്‌ ഞാന്‍ കുറേ ചിരിച്ചു. പെരിങ്ങോടന്റെ നെടുംഗന്‍ ജുബ്ബ കണ്ടിട്ട്‌.

ഡ്രാക്കുളയുടെ നെടുംഗന്‍ കോട്ടിനെ അനുകരിച്ച്‌ ജുബ്ബ തയ്പ്പിച്ചതാണ്‌ എന്നാണ്‌ മിനിയാന്ന്‌ നേരില്‍ കണ്ടപ്പോള്‍ കുട്ടപ്പായി അതിനെ കുറിച്ച്‌ അഭിപ്രായപ്പെട്ടത്‌

ഇത്രയും ക്രിയാത്മകമായ രീതിയില്‍ അതിലേറെ വര്‍ണ്ണശബളമായി ഇങ്ങനെ ഒരു സംഗമം സംഘടിപ്പിയ്ക്കാന്‍ മുന്‍കൈ എടുത്ത കലേഷിന്റെ നേതൃത്വപാടവത്തെ,എത്ര അനുമോദിച്ചാലും മതിയാകില്ല.

അതുല്യ said...

എവിടെയെങ്കിലും ഒരു മീറ്റുണ്ടായിരുന്നെങ്കില്‍ അല്‍പം ചാറ്റായിരുന്നു.

Shiju said...

ചേട്ടന്മാരെ ചേച്ചിമാരെ,
മീറ്റിന്റെ പോട്ടങ്ങള്‍ ഫ്ലിക്കര്‍ /പിക്കാസ/ ഗൂഗില്‍ ഇവയില്‍ മാത്രം ഇടാതെ അതോക്കെ ഒരു പോസ്റ്റ് ആയി നല്ല ഒരു അടികുറിപ്പോടൂ കൂടി ബ്ലോഗ്ഗറില്‍ ഇടൂ.

ദല്‍ഹി ബ്ലൊഗ്ഗര്‍മാര്‍ അവരുടെ ഫോട്ടോകള്‍ പോസ്റ്റ് ആക്കിയതു നോക്കൂ.


മുകളില്‍ പറഞ്ഞ സാധങ്ങള്‍ ഒക്കെ ഇവിടെ ബ്ലോക്ക്ഡ് ആണ്. പിന്നെ ഇത്തരം മീറ്റുകളില്‍ ഒന്നും പങ്കെടുക്കാന്‍ കഴിയാത്ത പല ഹതഭാഗ്യരും ബൂലൊഗത്തില്‍ ഉണ്ട്.

പൂനെയില്‍ എന്നാണോ ഒരു മീറ്റ് സംഘടിപ്പികാന്‍ കഴിയുക?

ഒപ്പ്
പൂനെയിലെ ഏകാംഗ മലയാളം ബ്ലോഗ്ഗര്‍

അതുല്യ said...

ഷിജൂവേ.. സബര്‍ സബര്‍...
മീറ്റ്‌ കഴിഞ്ഞെത്തിയ ക്ഷീണം ഒന്ന് മാറട്ടെ. ഇന്നലെ 1, 10, 15, 20, 75,100,150, ...1500 ഒക്കെ അടിയ്കാനുള്ള തിരയ്കില്‍ ഫോട്ടം ബ്ലൊഗിടാനിരുന്നാ ... അത്‌ കൊണ്ടാ. എടുത്തവരൊക്കെ ഇടുന്നുണ്ടാവും. സബര്‍ സബര്‍...

അതുല്യ said...

ഈ വിശ്വം മീറ്റിനെ പറ്റി എഴുതും ഫോട്ടൊ ഇടും എന്നൊക്കെ പറഞ്ഞ്‌ രണ്ട്‌ പെട്ടി ജുവല്‍ സ്വീറ്റുസ്‌ എന്റേന്ന് വാങ്ങി പോയതാ. ഏത്‌ വഴി പോയോ എന്തോ? വിശ്വംജിയെ.. എന്നെ കൊണ്ട്‌ ആ കടും കൈ ചെയ്യിയ്ക്കല്ലേ.. വേഗം അപ്ലോട്‌