Sunday, November 05, 2006

രണ്ടാം ഇമറാത്ത് ബൂലോഗ സംഗമം

(അധവാ കലേഷിന്റെ മകളുടെ കല്യാണം)

jokes apart, ഞാനിന്നലെയും ഇന്നുമായി യു.ഏ.ഈയിലുള്ള ഒരുമാതിരി എല്ലാ മലയാളി ബ്ലോഗറുമ്മാരേയും ഫോണില്‍ വിളിച്ചു. ഞാന്‍ വിളിക്കാത്തവരായിട്ടാ‍രേലും ഉണ്ടെങ്കില്‍ ആ നമ്പരുകള്‍ എന്റെ കൈയ്യില്‍ ഇല്ലാഞ്ഞാണ്. ദയവായി ഞാന്‍ വിളിക്കാത്തവര്‍ എന്നെ 050-3095964ലോട്ട് ഒന്ന് വിളിക്കാമോ?

ഇന്നലെ എല്ലാരോടും സംസാരിച്ചത് പ്രകാരം ഉള്ള കണക്ക് ഇങ്ങനെയാണ് :
1 അനിലേട്ടന്‍/സുധേച്ചി : 2 + 2 കുഞ്ഞുങ്ങള്‍
2 ആരിഫ് ബ്രഹ്മംകുളം : 1
3 ഇബ്രാഹിം മുഹമ്മദ് : 1
4 കലേഷ് കുമാര്‍ എസ്.ജി :2
5 ഗോപാലകൃഷ്ണന്‍ : 1
6 ജോഷി : 1
7 ദിലീപ് : 1
8 ദേവേട്ടന്‍ : 1
9 നദീര്‍.വി.കെ : 1
10 നിഷാദ് ചേട്ടായി : 2 + 1 കുഞ്ഞ്
11 മണിയേട്ടന്‍ : 2
12 രാഗേഷേട്ടന്‍ : 1
13 രാജീവ് : 1
14 രാജ് നായര്‍ : 1
15 രാമേട്ടന്‍ : 1
16 വിനോദ് മേനോന്‍ : 2 + 2 കുഞ്ഞുങ്ങള്‍
17 ശാന്തി ശര്‍മ്മ : 2 + 1 കുഞ്ഞ്
18 ഷെനിന്‍ : 1
19 സജീവ് എടത്താടന്‍ : 2
20 സമീഹ് : 2 + 2 കുഞ്ഞുങ്ങള്‍
21 ബാബു ചേട്ടന്‍ : 2 + 2 കുഞ്ഞുങ്ങള്‍
22 മുസ്തഫ മുഹമ്മദ് : 2 + 1 കുഞ്ഞ്
23 അഭിലാഷ് നായര്‍ : 2 + 1 കുഞ്ഞ്
24 അലിയു ചേട്ടന്‍ /രഹനേച്ചി : 2 +‌2 കുഞ്ഞുങ്ങള്‍
25 അബ്ദുള്ള വല്ലപ്പുഴ : 1
26 തൌഫീക്ക് പാറമ്മല്‍ : 2
27 പ്രശാന്ത് : 2
28 ധര്‍മ്മജന്‍ പട്ടേരി : 1
29 റഷീദ് : 1
30 സാലിഹ് : 1
31 ചന്തൂസ് : 3
32 സക്കീന വക്കീല്‍ : 2
33 വില്‍‌സണ്‍/മേരി : 2
-------------------------------------------------
ആകെ 51 + 13 കുഞ്ഞുങ്ങളും

പിന്നെ, നമ്മുടെ വിശിഷ്ടാതിഥിയായ പ്രിയപ്പെട്ട സാക്ഷാല്‍ വിശ്വേട്ടനും. അങ്ങനെ 52 പേരും 13 കുഞ്ഞുങ്ങളും.

പൊതുജനാഭിപ്രായം മാനിച്ച് നോര്‍ത്തിന്ത്യന്‍ ഡിഷസൊക്കെ മാറ്റി മെന്യു ഒന്ന് മലയാളീകരിച്ചു.
അതിങ്ങനെയാണ് :

സ്വീറ്റ് കോണ്‍ വെജിറ്റബിള്‍ സൂപ്പ് / ടൊമാറ്റോ സൂപ്പ്
ടോസ്‌ഡ് സലാഡ്, ചിക്കന്‍ അച്ചാറി സലാഡ്
ചിക്കന്‍ മലബാറി
കേരള സ്റ്റൈല്‍ ബീഫ് ചില്ലി ഫ്രൈ
വെജിറ്റബിള്‍ കുറുമ
അവിയല്‍
ക്യാബേജ് തോരന്‍
വെജിറ്റബിള്‍ ബിരിയാണി, നാന്‍-റൊട്ടി, റൈത്ത, പിക്കിള്‍സ്, പാപ്പഡ്‌സ്.
ട്രൈഫിള്‍ പുഡ്ഡിംഗ്
പായസം


35 ദിറഹംസ് ഒരാള്‍ക്ക് ചിലവ് (കുട്ടികള്‍ക്ക് ഫ്രീ‍)

മെന്യുവില്‍ മാറ്റം വരുത്തണമെങ്കില്‍ ഇന്ന് തന്നെ പറയണം. എല്ലാവരുടെയും അഭിപ്രായങ്ങളും / നിര്‍ദ്ദേശങ്ങളും വേണം. മെന്യൂ ഫൈനലൈസ് ചെയ്യണം. എല്ലാവരും എത്രയും പെട്ടന്ന് അഭിപ്രായങ്ങളറിയിക്കണേ പ്ലീസ്...
അബുദാബിയില്‍ നിന്നും വരുന്നവര്‍ക്ക് ബ്രേക്ക്ഫാസ്റ്റ് കൊടുക്കാമെന്ന് രഹ്ന ചേച്ചീടെ ഓഫറുണ്ട്.

സെമിനാറെന്ന് ഒക്കെ കേട്ടപ്പോള്‍ പലര്‍ക്കും ഇതൊരു വളരെ ഫോര്‍മലായ ഒരു ഗെറ്റ് റ്റുഗദറാ‍ണോന്ന് സംശയം തോന്നി. മീറ്റെന്ന് പറയുന്നത് -നമ്മളെല്ലാരും ഒത്തു കൂടുന്നൊരു വളരെ അണ്‍ഒഫിഷ്യലായുള്ള ഒരു സംഭവമല്ലേ? ചന്തു സ്റ്റേജ് ഹാന്‍ഡില്‍ ചെയ്യും. ചന്തൂന്റെ മിമിക്രി, ചന്തൂന്റെ പാട്ട്, രാഗേഷേട്ടന്റെ ചെണ്ടകൊട്ട്, വിശാലന്റെയും രാഗേഷേട്ടന്റെയും നാടന്‍പാട്ട്, കുഴൂ‍ര്‍ വില്‍‌സന്റെ കവിത ചൊല്ലല്‍ + ചൊല്‍ക്കാഴ്ച്ച, കണ്ണനുണ്ണിമാരുടെ കവിത ചൊല്ലല്‍, ആച്ചുവിന്റെയും പച്ചാനക്കുട്ടീടെയും കവിത ചൊല്ലല്‍, അതുല്യ ചേച്ചീടെ ക്വിസ്/തംബോല/ഗെയിംസ് - ഇതൊക്കെ തന്നെ പരിപാടികള്‍. ഇതിനിടയ്ക്ക് നിഷാദിന്റെയും (വിഷയങ്ങള്‍ - വെബ് 2.0, വിക്കീ മീഡിയ), രാജിന്റെയും (വിഷയം - ലിനക്സ്), ഇബ്രുവിന്റെയും (വിഷയം - കണ്‍സ്ട്രക്ഷന്‍/റിയല്‍ എസ്റ്റേറ്റ്) വളരെ അണ്‍ ഒഫിഷ്യലായിട്ടുള്ള സെമിനാര്‍, എന്നിവയും ഉച്ചഭക്ഷണവും ഉണ്ടാകും. അത്രേയുള്ളു.

രാജ് എന്തോ സര്‍പ്രൈസ് പരിപാടി ഒക്കെ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു - അതും കാണും. പിന്നെ, കഴിഞ്ഞ മീറ്റിന് ഇല്ലാതിരുന്നവര്‍ കുറച്ചുപേര്‍ ഈ മീറ്റിനുണ്ടാകുമെന്നുള്ളതുകൊണ്ട് “ഐസ് ബ്രേക്കിംഗ് “ ഒന്നൂടെ വേണ്ടിവരില്ലേ? (പൊട്ടിച്ചതിന്റെ ബാക്കി ഐസ് നമ്മ “ബ്ലോഗാഭിമാനി” ടീമിന് പാഴ്സല്‍ ചെയ്യാം!) അഭിപ്രായം ഇരുമ്പുലക്കയല്ല. ഇവിടെ സമ്പൂര്‍ണ്ണ ജനാ‍ധിപത്യമാണ്. പരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ - എല്ലാം സ്വാഗതം ചെയ്യുന്നു.

ഇവിടെ തൊട്ട് അടുത്ത് തന്നെ പള്ളിയുണ്ട്. വെള്ളിയാഴ്ച്ച ജുമാ മുടങ്ങുമെന്നാരും വിഷമിക്കണ്ട. രാവിലെ ഒരു 9 മണിയോടെ എല്ലാവരും എത്തണമെന്ന് താല്പര്യപ്പെടുന്നു. വൈകിട്ട് 5 മണിക്ക് എനിക്ക് ഹാള്‍ തിരികെ ഏല്‍പ്പിക്കണം. അതു വരെ സമയമുണ്ട്.

അതുപോലെ ചന്തൂനുള്ള നമ്മുടെ യാത്രയയപ്പ് കൂടിയാണീ സംഗമം. സെമിനാര്‍ വച്ചതെന്തിനെന്ന് ചോദിച്ചാല്‍, വെബ് 2.0 / വിക്കീ മീഡിയ / ലിനക്സ് , ഇവിടുത്തെ കണ്‍സ്ട്രക്ഷന്‍/റിയല്‍ എസ്റ്റേറ്റ് രംഗങ്ങള്‍ എന്നൊക്കെ പറയുന്നത്, നമ്മളറിയാതെ തന്നെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ സംഭവങ്ങളാണ്. അവയെക്കുറിച്ച് എല്ലാവര്‍ക്കും അറിയില്ല. വളരെ രസകരമായ രീതിയില്‍ നിഷാദും രാജും ഇബ്രുവുമൊക്കെ ഈ വിഷയങ്ങള്‍ അവതരിപ്പിക്കും.നമ്മുടെയിടയില്‍ അറിവും വിജ്ഞാനവുമുള്ളവര്‍ അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നതിലെന്താ തെറ്റ്? വെറുതേ ഇവിടെ വന്ന് ഭക്ഷണോം കഴിച്ചിട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലല്ലോന്ന് കരുതിയാ സെമിനാറുകള്‍ വയ്ക്കുന്നത്. മസിലു പെരുക്കാനും കോര്‍പ്പറേറ്റ് ജാട കാണിക്കാനുമല്ല. (കുറുമി ചേച്ചിയുമായി ഞാന്‍ സംസാരിച്ചിരുന്നു. സെമിനാര്‍ കാരണമല്ല, ചേച്ചിക്ക് യാത്ര ചെയ്യാന്‍ ആരോഗ്യം അനുവദിക്കാത്തത് കൊണ്ട് മാത്രമാ ചേച്ചി വരാത്തതെന്ന് എന്നോട് പറഞ്ഞു.)

ഒരുമാതിരി എല്ലാവര്‍ക്കും പരസ്പരം അറിയാം. ബുദ്ധിയുള്ളവരൊരുപാടുണ്ട് - ബൂജിജാട കാണിക്കുന്നവരെയൊന്നും ഞാനിതുവരെ കണ്ടില്ല. എല്ലാവരും സാധാരണക്കാരല്ലേ? :)എന്നെ വിശ്വസിക്കൂ - ഒരുപാട് ഫണ്‍ മൊമന്റ്സ് ഉള്ള ശരിക്കും എന്റര്‍ടെയിനിംഗ് ആയ ഒരു പരിപാടിയായിരിക്കും നമ്മുടെ സ്നേഹ സംഗമം.

ഈ പോസ്റ്റിന് മുകളില്‍ പറഞ്ഞവരാരും ഹാജര്‍ വയ്ക്കണ്ട. ഹാജര്‌ വച്ച് ഹാജര് വച്ച് പലരുടെയും വിരല് തേഞ്ഞു. മുകളില്‍ എഴുതിയ ലിസ്റ്റില്‍ പെടാത്ത യു.ഏ.ഈയില്‍ ഉള്ളവര്‍ ആരേലും ഉണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കണം. എന്നെ വിളിക്കണം.
മീറ്റിന് തീര്‍ച്ഛയായും വരണം.

റൂട്ട് മാപ്പ് ദാ ഇവിടെ നിന്ന് പി.ഡി.എഫ് ആയി ഡൌണ്‍ലോഡ് ചെയ്യാം. അതല്ല ആര്‍ക്കേലും ഫാക്സ് ആയി ഞാനയച്ചു തരണമെങ്കില്‍ ഞാനയച്ചുതരാം - എന്നെ വിളിക്കൂ.

ക്യാമറ (സ്റ്റില്ലും വീഡിയോയും) ഉള്ളവര്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ കൂടെയുള്ളവരായ കണ്ണൂസ് (പ്രസീദ്), സിദ്ധാര്‍ത്ഥന്‍ (സജിത്ത്), ജ്യോതിഷ്, കരീം മാഷ് എന്നിവര്‍ നാട്ടിലാണ്.അത്തിക്കുറിശ്ശി അന്ന് രാവിലെ നാട്ടില്‍ പോകും (അന്നത്തെ ദിവസം തന്നെ തിരഞ്ഞെടുത്തല്ലോ :( ) അവരെ എല്ലാവരും മിസ്സ് ചെയ്യും. കരീംഭായ് ഈ മീറ്റിന്റെ ഹോസ്റ്റ് ആയി നിന്ന് പ്രവര്‍ത്തിക്കേണ്ടിയിരുന്ന ആള്‍ ആണ്. കരിം ഭായ് ഇവിടെ തൊട്ടടുത്താണ് ജോലി ചെയ്യുന്നതും താമസിക്കുന്നതും. സിദ്ധാര്‍ത്ഥന്റെ ഒരുഗ്രന്‍ സെമിനാര്‍ മിസ്സാകുന്നതിലുള്ള വിഷമവും ഉണ്ട്!

ഒരു കാര്യം കൂടെ പറയാനുണ്ട്. ഒരിക്കലും ഇതൊരു വണ്‍-മാന്‍-ഷോ ആയി ആരും കരുതരുത്. നിങ്ങളെല്ലാവരും എന്റെകൂടെയുണ്ടന്ന വിശ്വാസത്തിലും ഉറപ്പിലുമാണ് ഞാനിതൊക്കെ കാട്ടികൂട്ടുന്നത്. കുറ്റങ്ങള്‍-കുറവുകള്‍-തെറ്റുകള്‍ - എല്ലാം എന്റേത് മാത്രമാണ്. എല്ലാം ക്ഷമിക്കുക.

ഒന്നാം മീറ്റ് നന്നായി നടന്നു. ഈ സ്നേഹസംഗമം അതിലും നന്നായിട്ട് ഒരു വന്‍ വിജയമാക്കി തീ‍ര്‍ക്കണമെന്ന് എല്ലാവരുടെയും പേരില്‍ യു.ഏ.ഈയിലെ എല്ലാ മലയാളി ബ്ലോഗറുമ്മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

616 comments:

«Oldest   ‹Older   201 – 400 of 616   Newer›   Newest»
keralafarmer said...

ബൂലോഗ സംഗമത്തില്‍ ഇംഗ്ലീഷ്‌ ജന്മദിനം ആഘോഷിക്കുന്ന വിശ്വപ്രഭയ്ക്ക്‌: Many many happy returns of the day

സു | Su said...

വിശ്വം :)

ജന്മദിനാശംസകള്‍.

സു.

സു | Su said...

എല്ലാരും പോയോ? അവിടെ എന്തായി?

reshma said...

ഇവിടെ വെള്ളാപ്പം സ്റ്റൂ.
അവിടെയോ സൂ?

qw_er_ty

സു | Su said...

ഇവിടെ ദോശ, ഉള്ളി സ്പെഷല്‍ ചട്ണി, പാലട(പാലട ഇന്നലെ ഉണ്ടാക്കി ഫ്രിഡ്ജില്‍ വെച്ചു ;)

qw_er_ty

Obi T R said...

എല്ലാരും എത്തി തുടങ്ങിയോ?
ദില്‍ബന്റെ ചാറ്റിങ് കഴിഞ്ഞില്ലെ?

മണി | maNi said...

ആശംസകള്‍.

Peelikkutty!!!!! said...

ഓ.ടോ : ങേ..ആരുടെയാ ഹാപ്പി ബര്‍ത്ഡേ...ഒ.കെ..ഒ.കെ.
വിശ്വേട്ടാ,ഹാപ്പി ബേത്ഡേ റ്റൂ യൂ...

സൂ ചേച്ചീ ഞാന്‍ ഇഡ്ലിയാ കഴിച്ചെ :)!!!

സു | Su said...

കലേഷിന്റെ, അറേബ്യന്‍ രീതിയിലുള്ള, ഉമ്മ വെച്ച് സ്വീകരണം ഉണ്ടാവുമെന്ന് മുന്‍‌കൂട്ടിയറിഞ്ഞ ബ്ലോഗ്ഗേര്‍സിന്റെ, സമയത്തിനു മുമ്പെത്താനുള്ള വെപ്രാളത്തില്‍പ്പെട്ട് ബാരക്കുടയിലേക്കുള്ള റോഡുകള്‍ മുഴുവന്‍, നിറഞ്ഞ് കവിഞ്ഞ് സ്തംഭിച്ചതായി, ഞങ്ങളുടെ ബാരക്കുട ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അത്തരമൊരു സ്വീകരണം, തങ്ങളുടെ തടിയ്ക്ക് കേടാകും എന്ന് കണ്ടറിഞ്ഞ ദേവനും, വിശ്വവും, കലേഷിന്റെ സല്‍ക്കാരം കഴിഞ്ഞേ എത്തൂ എന്ന് തീരുമാനിച്ചതായും അറിയിപ്പ് കിട്ടിയിരിക്കുന്നു. ;)

Adithyan said...

ദില്‍ബന്‍ ഓരോരോ മഷീന്‍ മാറിമാറിക്കളിക്കുന്നു.
ഇപ്പോ ദേവേട്ടന്റെ മഷീനിലാരുന്നു.

ഹാര്‍ഡ് ഡിസ്ക്ക് ഫോര്‍മാറ്റ് ചെയ്യുന്നതെങ്ങനാന്നൊക്കെ ചോദിക്കുന്നേ കേട്ടു. പാവം ദേവേട്ടന്‍ :(

രേഷ്മേച്ചി, ഇന്നവിടെ മീനെന്താരുന്നു :))

സു | Su said...

സമയത്തിനു തന്നെ ഉത്ഘാടിക്കാനുള്ള വെപ്രാളത്തില്‍, വിളക്കിനു വെച്ചിരുന്ന എണ്ണയ്ക്ക് പകരം, ഉച്ചയ്ക്ക്, അടിയ്ക്കാന്‍ വെച്ചിരുന്ന, വെള്ളം ഒഴിച്ചതായും റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.

reshma said...

വൊ! ലൈവ് കവറേജ് പുലികള്‍ ഇറങ്ങി. നിങ്ങ കഥകള്‍ തട്ടിവിട്, നമ്മ കയ്യടിച്ച് ചിരിക്കാം.

ഇന്നിവിടെ തക്ക കിലോ മുക്കാളിയാ ആദിത്യോ.

qw_er_ty

സു | Su said...

മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്ത പാവങ്ങളുടെ സൌകര്യാര്‍ത്ഥം, ഈ വേര്‍ഡ് വെരി ഒന്നു മാറ്റാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Anonymous said...

യൂ.ഏ.ഈ മീറ്റിന് ആശംസകള്‍ ...വിശ്വ പ്രഭയ്ക്ക് ജന്മദിനാശംസകള്‍ ...

തണുപ്പന്‍ said...

എണ്ണക്ക് പകരം വെള്ളമൊഴിച്ച നിലവിളക്ക് ആടിയാടി കത്തുന്ന പ്രതിഭാസം തുടങ്ങിക്കഴിഞ്ഞിരിക്കൂന്നു. ദില്‍ബന്‍ ഇടക്കിടെ ബട്ടര്‍ ചിക്കന്‍ എന്ന് വിളിച്ച് പറഞ്ഞ് ഞെട്ടുന്നതെന്താ?

ഈ വേഡ് വെരിയൊന്ന് ഒഴിവാക്കെന്നേ.

Adithyan said...

വേര്‍ഡ് വേലി പൊളിക്കാന്‍ ഇനി ആരും അവിടെ ബാക്കിയില്ല എന്നു തോന്നുന്നു.

ആകെയുണ്ടാരുന്നത് ദില്‍ബനാ.. അവന്‍ ഡിസ്ക്ക് ഫോര്‍മാറ്റ് ചെയ്തെന്നു തോന്നുന്നു, ഇപ്പോ കാണുന്നില്ല.

വരയാണെന്നും പറഞ്ഞ് ഫോട്ടോ എടുത്തിടുന്ന സാക്ഷീടെ കള്ളി പുറത്താക്കാന്‍ വേണ്ടി സാക്ഷിയോട് ലൈവ് ആയിട്ട് വരക്കാന്‍ ആവശ്യപ്പെട്ടത് സാക്ഷി നിരസിച്ചു എന്നാണ് ഇപ്പോ കിട്ടിയ വാര്‍ത്ത. ;) സാക്ഷി ഇന്ന് തിങ്കളാഴ്ച നോയമ്പ് നോക്കുവാണത്രെ, അതു കൊണ്ട് വരക്കാന്‍ പറ്റില്ലെന്ന്.

Santhosh said...

ബ്ലോഗേഴ്സ് മീറ്റിന് വീണ്ടും ആശംസകള്‍... വിശ്വത്തിന് പിറന്നാളാശംസകളും!

വേഡ് വെരിഫിക്കേഷന്‍ മാറ്റാന്‍ ആളുണ്ടെങ്കില്‍ കമന്‍റില്‍ പ്രൊഫൈല്‍ പടം കാണിക്കുന്ന ഏര്‍പ്പാടും ഓഫ് ചെയ്യണേ...

സു | Su said...

ഓട്ടന്‍‌തുള്ളന്‍ തുടങ്ങാമെടാ എന്ന് പറഞ്ഞ പെരിങ്ങോടനോട്, നീ തുള്ളിക്കോടാ, ഞാന്‍ ഓടിക്കോളാം എന്ന് ദില്‍ബു പറഞ്ഞതായും, ആ വൈരാഗ്യം വെച്ച്, ഉരല്‍ എന്നൊരു കോഡ് വാക്ക് പെരിങ്ങ്‌സ് പറഞ്ഞതായും റിപ്പോര്‍ട്ട്.

Adithyan said...

പര്‍ദ്ദയിട്ട കുറെ ആള്‍ക്കാര്‍ മീറ്റ് സ്ഥലത്ത് ചുറ്റി നടപ്പുണ്ടെന്നു റിപ്പോര്‍ട്ട് കിട്ടി. അനോണികള്‍ ആണെന്നാണ് ഊഹം. :)

ബുക്കും പേനയുമായി വാര്‍ത്ത എഴുതിയെടുക്കാന്‍ വരാനിരിക്കുന്ന ബ്ലോഗഭിമാനി റിപ്പോര്‍ട്ടറെ തലവഴി ചാക്കിട്ട് പിടിച്ച് ഇരുട്ടടി അടിക്കാന്‍ ഇബ്രുവിന്റെ നേതൃത്തത്തില്‍ ആള്‍ക്കാര്‍ റെഡിയാണ്.

Obi T R said...

അവിടെ മീറ്റൊന്നും ഇല്ലേ? ഒരു അനക്കവും ഇല്ലെല്ലോ? എല്ലാരും കുറുമാന്റെ അവസ്ഥയില്‍ ആണോ?

തണുപ്പന്‍ said...

കരിങ്കല്ലില്‍ പുളിങ്കൊമ്പ് കൊണ്ടടിച്ച് പ്രാക്റ്റീസ് ചെയ്ത് ഒരാള്‍ നേരം വെളുത്തപ്പൊ കിക്കിറങ്ങാഞ്ഞ് ചെണ്ടക്കും കോലിനും പകരം കരിങ്കല്ലും പുളിങ്കൊമ്പുമായി വന്നിട്ടുള്ളതായി റിപോര്‍ട്ട്

Siju | സിജു said...

വിശ്വേട്ടനു ജന്മദിനാശംസകള്‍..
ബാരക്കുടയില്‍ ആരും എത്തിയില്ലേ..
മണിയൊമ്പതായല്ല്

Shiju said...

225

Peelikkutty!!!!! said...

ഹലൊ..ഹലൊ..ദില്‍ബനെന്ന അസുരന്‍ ലൈനിലുണ്ടു..
ഹലൊ..ദില്‍ബാ കേള്‍ക്കാമോ..
ഹലൊ..ഹലൊ..
ക്ഷമിക്കണം..ലൈന്‍ കട്ടായി.
അദ്ദേഹം സ്വാഗത പ്രസംഗത്തിനു നോട്ട്സ് പ്രിപ്പയര്‍ ചെയ്യുന്ന തിരക്കിലാണെന്നു തോന്നുന്നു...

225 ഞാനടിച്ചേ !!!

Shiju said...

അങ്ങനെ 225 അടിച്ചു കൊണ്ട് ഐശ്വര്യമായി തുടങ്ങിയിരിക്കുന്നു.

ആനെങ്കിലും ഇന്നത്തേക്ക് ഈ വേര്‍ഡ് വേരിയും ഒന്ന് എടുത്തു മാറ്റാമോ?

സു | Su said...

എവിടെ ചേകവന്മാരെല്ലാം? അങ്കത്തട്ടിലേക്ക് പേടിയില്ലാതെ ഇറങ്ങൂ.

Peelikkutty!!!!! said...

സമയം നോക്ക്..10.13 AM - 10.13 AM സേം പിച്ച്..ന്നിട്ടെന്താ എന്റെ 225 താഴെ ആയിപ്പൊയെ..

വേണു venu said...

ആശംസകള്‍! ആശംസകള്‍!!

സു | Su said...

അതിനെയാണമ്മൂ, ഷിജുവിന്റെ സമയം എന്ന് പറയുന്നത്.

sreeni sreedharan said...

ലൈവ് അപ്ഡേറ്റ് കിട്ടാന്‍ ദില്‍ബനെ വിളിച്ചിട്ട് അവനെയൊട്ട് കിട്ടിയതുമില്ല, എന്‍റെ കാശ് പോകേം ചെയ്തു! പണ്ടാരം :(
ബില്ലടക്കഡേയ് ദില്‍ബാ....

Adithyan said...

സ്പോട്ടില്‍ നിന്ന് ഇബ്രൂന്റെ റിപ്പോര്‍ട്ട്.

സ്ഥലത്തെത്തിയ ആള്‍ക്കാര്‍-
കുറുമാന്‍ ജി, പട്ടേരി, ഇബ്രു, ഇടിവാള്‍ജി, അതുല്യാജി, ശര്‍മ്മാജി, അപ്പു, മുസാഫിര്‍,ഇത്തിരി, പുഞ്ചിരി... കുറുംജിയുടെ മൂത്ത് മോളും കൂടെയുണ്ട്.

ദേവേട്ടന്‍, വിശാലന്‍ തുടങ്ങിയവര്‍ യാത്രയിലാണ്...

കുറുമാന്‍ജിയുടെ വണ്ടിയുടെ പിറകുവശം പ്രൈവറ്റ് ബാര്‍ ആക്കിയിരിക്കുന്നത്.

കലേഷ്ജി ആരെയോ തല്ലാ‍ാന്‍ പോകുന്നു.

മുല്ലപ്പൂ said...

പറ്റിച്ചേ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ബ്ലൊഗഭിമാനിയേം, അനോണിയേം പറ്റിച്ചു.
അവരെല്ലാം വേറേ സ്ഥലത്ത് മീറ്റ് തുടങ്ങിക്കഴിഞ്ഞേ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!1

asdfasdf asfdasdf said...

കെട്ട്യോളെം കുട്ട്യോളെം ഇവിടെ ഇട്ടിട്ട് ബാര്‍ക്കുടയില്‍ ജന്മദിനാഘോഷിക്കാന്‍ പോയ വിശ്വേട്ടന്‍ ഇവിടെ Q8 ല്‍ തിരിച്ചെത്തിയാല്‍ തമോഗര്‍ത്തത്തില്‍ ഇട്ട് കടുകു വറക്കുമെന്ന് ചേച്ചിയുടെ വാര്‍ണിങ്ങ് മെസ്സേജുണ്ടായിരുന്നു. കലേഷ് ഭായ്, നിങ്ങള്‍ക്ക് ഈ റിസോര്‍ട്ടിനോടെന്തെങ്കിലും വിരോധമുണ്ടോ ?

സു | Su said...

മുല്ലപ്പൂ സ്നേഹപൂര്‍വ്വം അയച്ച മുല്ലപ്പൂ, സ്റ്റേജ് അലങ്കരിക്കാനാണെന്ന് കലേഷും, അത് പെണ്ണുങ്ങളുടെ മുടി അലങ്കരിക്കാനാണെന്ന് അതുല്യേച്ചിയും തമ്മില്‍ കശപിശ നടന്നതായി റിപ്പോര്‍ട്ട്.

Siju | സിജു said...

പീലിക്കുട്ടി..
ചിലപ്പോ, പി ടി ഉഷക്ക് നഷ്ടപെട്ടതുപോലെ പോയതായിരിക്കും, സെക്കന്റിന്റെ നൂറിലൊരംശത്തില്‍ :-)

Kalesh Kumar said...

ലൈവ് അപ്ഡേറ്റ്:

രാവിലെ തന്നെ ആവശ്യമായ പോലീസ് പ്രൊട്ടക്ഷന്‍ പറഞ്ഞിട്ടുണ്ട്.

എല്ലാരും വിശാലനും ദേവേട്ടനും വിശ്വേട്ടനും രാജും വരുന്നത് കാത്തിരിക്കുന്നു.
അവരില്ലേല്‍ പിന്നെന്ത് സംഗമം?

ഏതായാ‍ലും ഉടന്‍ തന്നെ പരിപാടികള്‍ ആരംഭിക്കും

സു | Su said...

ഈ വേര്‍ഡ് വെരി ഒന്നു മാറ്റൂ കലേഷേ, ദയവായിട്ട്. :)

asdfasdf asfdasdf said...

കലേഷ് ഭായ്, തുടങ്ങിയില്ലേ ? പത്തര കഴിഞ്ഞല്ലോ ? ലൈവ് അപ്ഡേറ്റ് മറക്കരുത് കേട്ടോ ? ദില്‍ബുവിന്റെ നേരം വെളുത്തുവോ ?

sreeni sreedharan said...

കുറുമാന്‍‍ജീ ചെണ്ടമേളത്തിനു പുറമേ കരകാട്ടവും പ്ലാനിടുന്നതായി അനൌദിക റിപ്പോര്‍ട്ട്..

Obi T R said...

ഐസ് ബ്രേക്ക് ചെയ്തു തുടങ്ങിയോ?

asdfasdf asfdasdf said...

അപ്ഡേറ്റ് : തറവാട്ടില്‍ ബ്രേക്ഫാസ്റ്റടിച്ചവര്‍ അടുത്തുള്ള വില്ലകളിലെ ടോയ് ലറ്റുകളുടെ ഭംഗി ആസ്വദിക്കുന്ന തിരക്കിലായതുകൊണ്ട് ബാര്‍കുടയിലെത്താന്‍ വൈകുമെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ട്.

സു | Su said...
This comment has been removed by a blog administrator.
Promod P P said...

UAE സമയം 10.37

9 മണിയ്ക്ക്‌ തുടങ്ങാന്‍ ഇരുന്ന മീറ്റില്‍ പങ്കെടുക്കാന്‍ പെരിങ്ങോടന്‍,വിശ്വം,ദേവരാഗം,ഗന്ധര്‍വന്‍,ദില്‍ബാസുരന്‍ എന്നിവര്‍ സഞ്ചരിക്കുന്ന വാഹനം അജ്‌മാനില്‍ എത്തിയിട്ടേയൊള്ളു. വഴിയില്‍ ഇത്ര നേരത്തെ ബാറുകള്‍ തുറന്നത്‌ അവരുടെ കുറ്റമാണോ?

വിശാലമനസ്കനും മറ്റു ടീമുകളും ഇവര്‍ക്കും പുറകില്‍ ആണെന്നന്‌ പെരിങ്ങോടന്‍ ഇപ്പോള്‍ ഫോണില്‍ പറഞ്ഞത്‌

ഈ റിപ്പോര്‍ട്ട്‌ എഴുതുന്നത്‌ ബാംഗളൂരില്‍ നിന്നും തഥാഗതന്‍

ഉമേഷ്::Umesh said...

ഒരിക്കല്‍ക്കൂടി ആശംസകള്‍!

ആദിയേ, എനിക്കു വേണ്ടിക്കൂടി നീ പങ്കെടുക്കണേ...

സു | Su said...

ഇത്തിരിയുടെ കൈയില്‍ ഉള്ള വല്യ പായ്ക്കറ്റില്‍ ദയവായിട്ട് ആരും കണ്ണുവെക്കരുതെന്നും, സമ്മാനമാണെന്ന് തെറ്റിദ്ധരിച്ച് അത് കൈക്കലാക്കാന്‍ ശ്രമം വേണ്ടെന്നും, അത്, കഴിഞ്ഞയാഴ്ച, ബ്ലോഗിലിട്ട ബിരിയാണിയുടെ ബാക്കിയാണെന്നും സ്പെഷല്‍ സി.ഐ. ഡി- കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Obi T R said...

യു ഏ ഈ മീറ്റ് അപ്‌ഡേറ്റ് അങ്ങട് പോരാല്ലോ, എന്തേലും ഒന്നറിഞ്ഞിട്ട് ഊണു കഴിക്കാന്‍ പോകാം എന്നു വെച്ചാല്‍ നടക്കില്ലാന്നു തോന്നുന്നു.

Shiju said...

ഒരു 250 ന്റെ മണം

Obi T R said...

അമ്മായി ബ്രേക്ക്ഫാസ്റ്റ് താമസിപ്പിച്ചതു ആണോ എല്ലാറ്റിനും കാരണം

Kumar Neelakandan © (Kumar NM) said...

250 ഇന്നാ പിടിച്ചോളൂ...

Adithyan said...

ഉമേഷേട്ടന്‍ ധൈര്യായിട്ടു പൊക്കോ...
ഞാന്‍ ദേ ഉറങ്ങാന്‍ പോകുന്നു ;)

സു | Su said...

ബാംഗളൂരിലെ ചേകവന്മാരെല്ലാം തിരക്കിലാണെന്നും, ശ്രീജിത്ത് ചേകവന്‍, മറ്റന്നാള്‍ നടക്കുന്ന കൊച്ചിസംഗമത്തിന്റെ വില്ലടിച്ചാന്‍ പാട്ടിന്റെ പ്രാക്ടീസില്‍ മുഴുകിയിരിക്കുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.

Obi T R said...

കുമാറേട്ടനെ പറ്റിച്ചേ ;-)

Adithyan said...

250 നു വേണ്ടി കടിപിടി കൂടിയ കുമാറേട്ടനെയും ഷിജുവിനെയും പറ്റിച്ചു കൊണ്ട് ഒബി 250-ഉം കൊണ്ട് പോയിരിക്കുന്നു ;)

Sreejith K. said...

വിശ്വേട്ടന്‍ എത്തിക്കൊണ്ടിരിക്കുന്നു, വിശിഷ്ടാതിഥി എത്തിയ ഉടനേ പരിപാടി ആരംഭിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

വിശ്വേട്ടന്‍ ഉള്ള സ്ഥിതിക്ക് ഒരു ലൈവ് കവറേജും പ്രതീക്ഷിക്കാം എന്ന് തോന്നുന്നു. അല്ലെങ്കില്‍ നമ്മള്‍ ഓരോ അഞ്ച് മിനുട്ട് കൂടുമ്പോഴും അവരെ വിളിച്ചാല്‍ മതിയാകും.

ജയ് യു.എ.ഇ. മീറ്റ്.

Adithyan said...

ബ്ലോഗഭിമനി റിപ്പോര്‍ട്ടര്‍ ആണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായി മീറ്റിലെത്തിയ എല്ലാവരുടെയും കൈയ്യില്‍ ഓരോ നോട്ട് ബുക്കും പേനയും ഉണ്ടത്രെ. സ്വയം എഴുതാന്‍ അറിയാത്തതിനാല്‍ ദില്‍ബന്‍ ഡ്രിസില്‍ എഴുതിയത് നോക്കിയെഴുതുന്നു.

ബ്ലോഗഭിമനി റിപ്പോര്‍ട്ടര്‍ക്കിട്ട് ഇരുട്ടടി കൊടുക്കാനെത്തിയ ഇബ്രുവും പട്ടേരിയും ആരെ തല്ലണം എന്നറിയാതെ കറങ്ങി നടക്കുന്നു.

asdfasdf asfdasdf said...

ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള സിമ്പോസിയം അവതരിപ്പിക്കാന്‍ രണ്ടു വണ്ടി പോലീസ് ബാര്‍ക്കുടയിലേക്ക് പാഞ്ഞു പോകുന്നതായി അജ്മാനില്‍ ഷാപ്പിനുമുമ്പില്‍ ടയറിന്റെ പഞ്ചറൊട്ടിക്കുന്ന ഇടിവാളിന്റെ റിപ്പോര്‍ട്ട്.

സു | Su said...

പച്ചാളം എന്ന വില്ല് കൊച്ചിയില്‍ ആയതുകൊണ്ട്, പ്രാക്റ്റീസ് തല്‍ക്കാലം നിര്‍ത്തിവെച്ച് യു.എ. ഇ മീറ്റിനു പോകാത്തവരുടെ മീറ്റില്‍ പങ്കെടുക്കാന്‍ ശ്രീജിത്ത് ആഗതനായിരിക്കുന്നു.

Shiju said...

കുഴപ്പമില്ല 300, 400, 500.... 1000 ഇങ്ങനെ കിടക്കുക അല്ലേ.

Adithyan said...

ഒരു സിവില്‍ സപ്ലൈസ് സ്റ്റോറില്‍ കൊള്ളുന്നത്ര മദ്യം സ്റ്റോക്ക് ചെയ്തു വെച്ചിരിക്കുന്ന കുറുമാന്റെ കാര്‍ കുടിയന്‍ ബൈജുവിന്റെ അവസ്ഥയിലാണെന്നു റിപ്പോര്‍ട്ട്. ഇടിഗഡി ആ കാറിന്റെ അടുത്തു നിന്നും മാറുന്നില്ലെന്നും റിപ്പോര്‍ട്ട്.

Shiju said...

പ്രൊഫൈലില്‍ പോട്ടം വരാനുള്ള ആ ഓപ്ക്ഷന്‍ കൂടി ഒന്ന് ഇന്നത്തേക്ക് ഡിസേബിള്‍ ചെയ്യൂ.

Kumar Neelakandan © (Kumar NM) said...

ഈ കമന്റുകളില്‍ നമ്പരിടാന്‍ ഇവിടുത്തെ ടെക്നോളജി പുലീകള്‍ ഒന്നും വിചാരിച്ചാല്‍ നടക്കില്ലേ?

സു | Su said...

കുറുമാന്‍, തന്റെ യൂറോപ്പ് യാത്രയില്‍ നടത്തിയ ബിയറടി, ലൈവ് ആയി കാണിച്ച് കാണിച്ചാണ് എത്തിയതെന്ന് അറിയുന്നു.

Sreejith K. said...

അതുല്യച്ചേച്ചി അവിടെങ്ങും ഇല്ലേ? ഒരു ഒച്ചയും ബഹളവും കാണുനില്ലല്ലോ. നമ്പര്‍ അറിയാവുന്നവര്‍ എനിക്കതൊന്ന് പറഞ്ഞ് തരാന്‍ അപേക്ഷ

Santhosh said...

ശ്ശൊ, 250 കഴിഞ്ഞു പോയല്ലോ... 300, 400, 500 എന്നിവയ്ക്ക് കാത്തിരിക്കാമെന്ന് വച്ചാല്‍ ഉറക്കവും വരുന്നു.

ആരെങ്കിലും എനിക്കു വേണ്ടി ഈ കമന്‍റുകള്‍ ഇട്ടേക്കണേ.

Kumar Neelakandan © (Kumar NM) said...

ഇവിടെ 500 അടിക്കുന്നവര്‍ക്കും 1000 അടിക്കുന്നവര്‍ക്കും അടുത്ത യൂ ഏ യീ മീറ്റിനു വിസിറ്റ് വിസ കൊടുക്കുന്നു എന്നു കേട്ടു.. ശരിയാണോ?

ഒരു ജാക്ക് ഡാനിയല്‍ ചേട്ടനെങ്കിലും കിട്ടുമോ?
ഒരു പല്ലി മുട്ടായി എങ്കിലും?

Adithyan said...

കുമാറേട്ടന്‍ ടെക്നോളജി പുലി എന്നുദ്ദേശിച്ചത് എന്നെയാണല്ലെ? പക്ഷെ ഇന്ന് ഞാന്‍ കുഴമ്പ് തേച്ചിട്ടിരിക്കുവാണ്, ദേഹം അനങ്ങിയുള്ള പണി ഒന്നും ചെയ്യില്ല.

Kumar Neelakandan © (Kumar NM) said...

ആദീ ഞാന്‍ ഒരു എലിയെ അല്ല ഉദ്ദേശിച്ചത്.

Shiju said...

ബ്ലൊഗഭിമാനിയുടെ വക ലൈവ് കവറേജ് ഉണ്ടാകുമോ.

Adithyan said...

ശ്രീജിത്തേ,

ദേ കുമാറേട്ടന്‍ നെന്നെ അന്വേഷിക്കുന്നു.

Santhosh said...

ആദിത്യാ, നാളെ ആപ്പീസി പോവാനൊള്ളതല്ലി ചെല്ല, പോയിക്കെടന്ന് ഒറങ്ങിയാട്ടെ.

തണുപ്പന്‍ said...

ഇപ്പോള്‍ കിട്ടിയവാര്‍ത്ത. കുറുമാന്‍ കഴുത്തില്‍ സൈക്കിള്‍ ട്യൂബുമിട്ട് ബ്ലാക്കില്‍ വെള്ളം വിറ്റുകൊണ്ടിരിക്കുന്നു.

കുറുമാന്‍ പാടുന്ന പാട്ട് : പാപ്പീ... അപ്പച്ചോ..

സു | Su said...

ഇവിടെ, വിസ കിട്ടുമെന്ന് കരുതി ആരും ഇരിക്കേണ്ടെന്നും, അടുത്ത, മലയാളിബ്ലോഗര്‍ സംഗമം, കേരളത്തിന്റെ പച്ചപ്പുല്ലില്‍ നടത്തുമെന്നും അറിയിപ്പ് കിട്ടിയിട്ടുണ്ട്. ആ മഹാസംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള കോഡ് വാക്ക് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു പ്രത്യേകസമ്മാനം കൊടുക്കുന്നതായിരിക്കും.

Promod P P said...

ബ്ലോഗഭിമാനി റിപ്പോര്‍ട്ടര്‍മാര്‍ മീറ്റില്‍ നുഴഞ്ഞുകയറിയതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുണ്ട്‌. ആരാണവര്‍ എന്ന്‌ മനസ്സിലാകാതെ UAE ബൂലോകം നട്ടം തിരിയുകയാണ്‌.

മീറ്റ്‌ നടത്തണമെന്ന് ആവേശപൂര്‍വം ആവശ്യപ്പെടുകയും അതിന്റെ ഭാഗമായി ബ്ലോഗ്ഗില്‍ നിരവധി കമന്റുകള്‍ ഇടുകയും ചെയ്ത 2 പേരെ ഞങ്ങളുടെ അപസര്‍പ്പക അപ്പീസര്‍ പിന്തുടരുന്നു. എന്നാല്‍ അവരുടെ ആളപായം ഉണ്ടകരുതല്ലോ എന്ന് കരുതി ആപ്പീസര്‍ മൌനം പാലിക്കുകയാണ്‌.

Adithyan said...

സന്തോഷ്,
ഞാന്‍ ദേ പോയി :)

അപ്പോ എല്ലാര്‍ക്കും ലാല്‍ സലാം...
പൊളിച്ചടുക്കൂ...

Sreejith K. said...

ആദീ, പോയി മൂത്രമൊഴിച്ച് കിടന്നുറെങ്ങെടാ. ബാക്കി ഉള്ളവന് പാര വയ്ക്കാന്‍ നോക്കാണ്ട്.

കമന്റുകള്‍ക്ക് നമ്പറിടാന്‍ ചെയ്യേണ്ടത്:

<BlogItemComments> എന്ന ടാഗിനു തൊട്ടുമുകളിലായി <ol> എന്നും തൊട്ടു താഴെയായി <li> എന്നും ഇടണം. ഇത് ശരിക്കും അടയ്ക്കുകയും വേണം. അതായത് </BlogItemComments> എന്നതിനു തൊട്ടുമുകളിലായി </li> എന്നും തൊട്ടുതാഴെയായി <ol> എന്നും കൊടുക്കണം.

ഇങ്ങനെ ചെയ്തു കഴിഞ്ഞുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദി അല്ല. പിന്നെ ശരിയാക്കാന്‍ എന്നെ ബ്ലോഗിന്റെ അഡ്മിനാക്കി കുമാരേട്ടനു പറ്റിയ മണ്ടത്തരവും പറ്റണ്ട. ധൈര്യമുള്ളവര്‍ ചെയ്യുക. കൂടെ ഈശ്വരന്‍ ഉണ്ടെന്ന് കരുതുക. സര്‍വ്വമംഗളങ്ങളും ഭവന്തു

Sreejith K. said...
This comment has been removed by a blog administrator.
Kumar Neelakandan © (Kumar NM) said...

ഓവര്‍ ഓവര്‍.. യുദ്ധമുഖത്തുനിന്നുമുള്ള വിവരങ്ങളൊന്നും കിട്ടുന്നില്ല.. ഞങ്ങള്‍ക്കിവിടെ ബോറടിക്കുന്നു.. ഓവര്‍ ആന്റ് ഔട്ട്!

(കുറുമാന്‍ അടിച്ച് ഓവറായി ഔട്ട് ആണെന്നറിഞ്ഞു അതു ശരിയാണോ??)

മനോജ് കുമാർ വട്ടക്കാട്ട് said...

ഇതാണ്‌ മീറ്റ്‌.
ഇതാണുത്സവം.

(ശ്രീജിത്തേ, ബാംഗ്ലൂര്‍ മീറ്റിനുള്ള ഒരുക്കങ്ങള്‍ തുടങ്ങൂ...)

Mubarak Merchant said...

ഇമാറാത്ത് സംഗമത്തിന് ആശംസകള്‍.
കുറുമാന്റെ ചെണ്ടകൊട്ട് തുടങ്ങുമ്പൊ എന്നേം വിളിക്കണേ...

keralafarmer said...

യു.എ.ഇ മീറ്റിന് ആശംസകള്‍. അര്രേബ്യന്‍ ഫുഡ്‌ ഐറ്റംസ്‌ തന്നെയാണോ? ബ്ലോഗ്‌ വായിച്ചില്ല. വായിക്കാന്‍ സമയം കിട്ടിയില്ല.

Sreejith K. said...

പണ്ടാരം, ഗംബ്ലീറ്റ് അക്ഷരപ്പിശാച്.

പറയാന്‍ വന്നത് ഒന്നേ യുള്ളൂ. ഇതിനു മുന്‍പിട്ട കമന്റില്‍ അവസാന <ol> ടാഗ് അടയ്ക്കാന്‍ മറന്നുപോയി. അത് </ol> എന്ന് തിരുത്തിയില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് എച്ച്.ടി.എം.എല്‍ ഭഗവാനുകൂടി പറയാന്‍ കഴിയില്ലെന്ന് ഇതിനാല്‍ ഞാന്‍ പ്രസ്താവിച്ചുകൊള്ളുന്നു.

Promod P P said...

ഇപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ട്‌,

പ്രതീക്ഷിച്ചവരില്‍ മിക്കവരും എത്തി ചേര്‍ന്നതായി പെരിങ്ങോടന്‍ പറയുന്നു. പര്‍ക്ക്‌ ചെയ്തിട്ടും ചില കാറുകളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും തനിയെ ആടിയുലയുന്നതായി റിപ്പ്പ്പോര്‍ട്ട്‌ ചെയ്യുന്നു.

അനിശ്ചിതത്വം അവസാനിച്ചതായി ബൂലോകത്തെ അറിയിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു..

അതിനിടെ ബ്ലോഗഭിമാനി റിപ്പോര്‍ട്ടര്‍മാരെ പിന്തുടരുന്ന അപസര്‍പ്പക ആപ്പീസറെ ബ്ലോഗഭിമാനി മാനേജ്‌മന്റ്‌ ഒരു കുപ്പി ജാക്ക്‌ ഡാനിയെല്‍ കൊടുത്ത്‌ വശത്താക്കി എന്ന വാര്‍ത്തയും വന്നിരിക്കുന്നു.

Kumar Neelakandan © (Kumar NM) said...

അവിടെ എന്താ സംഭവിക്കണേ?
ലൈവ് ടെലികാസ്റ്റ് ഇല്ലാത്ത ഈ കളിയില്‍ നിന്നും ഞാന്‍ പിന്‍ വാങ്ങുന്നു (പിന്നിനൊക്കെ ഇപ്പോള്‍ എന്താ വില!)

Sreejith K. said...

ആരിഫ് വിളിച്ചിരുന്നു ഇപ്പോള്‍. കുറുമാന്റെ ചെണ്ടകൊട്ടുമായി മീറ്റ് ഉത്ഘാടനം ചെയ്യപ്പെട്ടു. ഫോണില്‍ക്കൂടി ആരിഫ് അതെന്നെ കേള്‍പ്പിച്ചു. മേളം തുടങ്ങിയിട്ടേ ഉള്ളൂ. മുറുകിയിട്ടില്ല. അത് ആരെങ്കിലും റെക്കോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

വേദിയില്‍ വിശ്വേട്ടനും അതുല്യച്ചേച്ചിയും ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ ഏത് മീറ്റിനുപോയാലും വേദിയില്‍ തന്നെയാണ് സ്ഥാനം, അത് കലക്കന്‍.

ചന്തു ഒഴികെ പ്രതീക്ഷിച്ചിരുന്ന എല്ലാവരും എത്തിയ യൂ.എ.ഇ. മീറ്റ് ഒരു ഗംഭീര വിജയമാകുമെന്നതില്‍ തര്‍ക്കമില്ല. എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

Kumar Neelakandan © (Kumar NM) said...

യൂ യേ യീ കാര്‍ ആരെങ്കിലും ശ്രീജിത്തിനൊരു അഡ്മിന്‍ അവകാശം കൊടുക്കൂ... ഇവിടെ നമ്പരിടാന്‍.. ഇതിലെ ഫോട്ടോസ് ഡിസേബിള്‍ ചെയ്യാന്‍... ഓവര്‍ ഓവര്‍

സു | Su said...

ഊണ് കഴിഞ്ഞെത്തിയ ഞാന്‍, ഈ മീറ്റില്ലാമീറ്റ് വേദിയില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു.

Sreejith K. said...

ഇതൊക്കെ ഏത് കുമാരേട്ടനും ചെയ്യവുന്നതേയുള്ളൂ. അന്നാട്ടിലെ ആരും ഓണലൈനില്‍ ഇല്ലേ? ശുക്ഷകാന്തിക്ക് പേരുകേട്ട വിശ്വേട്ടന്‍ പോലും?

Shiju said...

ശ്രീജിത്തേ കൊച്ചി മീറ്റിന്റെ മുഖ്യ അഥിതി ആയ നീ ഇവിറ്റെ കമെന്റ് അടിച്ച് ഇരുന്നാല്‍ മതിയോ?

Unknown said...

ബാരക്കൂടയില്‍ മീറ്റിയിരിക്കുന്ന ബൂലോക സഖാക്കള്‍ക്ക്
സിംഗപ്പൂര്‍ ബൂലോക ഏരിയ കമ്മറ്റിയുടെ അഭിവാദ്യങ്ങള്‍!

മുഖ്യാ സംഘാടകന്‍ കലേഷിനു ഡോളര്‍ മാല!

Sreejith K. said...

ഷിജൂ, നാളെ അങ്ങോട്ട് പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഞാന്‍ ഇപ്പോള്‍ ഈ മീറ്റ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന പണി ചെയ്യുന്നു.

കൊച്ചിയിലെക്കാര്യങ്ങള്‍ നോക്കാന്‍ അവിടെ നല്ല തടിമിടുക്കുള്ള പിള്ളേരുണ്ട്. ഈ പച്ചാളം പാപ്പച്ചന്‍ പച്ചാളം പാപ്പച്ചന്‍ എന്ന് കേട്ടിട്ടുണ്ടോ. ഞാന്‍ ആ സാധനത്തിനെ ഈ ഞായറാഴ്ച കാണും, എന്റമ്മോ, പേടിയാകുന്നു.

asdfasdf asfdasdf said...

മീറ്റിലിപ്പോള്‍ ഗ്രൂപ്പ് യോഗങ്ങള്‍ നടക്കുകയാണെന്ന് അറിയുന്നു. അതുകൊണ്ട് ലൈവ് ടെലിക്കാസ്റ്റ് ലഭ്യമല്ല.

Unknown said...

അപ്പോള്‍ കലാ(പ) പ്രകടനങ്ങള്‍ ആരംഭിച്ചുവല്ലേ !

സു | Su said...

ഷിജു മുന്നൂറടിക്കാന്‍ വന്നതാണെന്ന് ശക്തമായ ആരോപണം കിട്ടിയിട്ടുണ്ട്.

Shiju said...

ബ്ലോഗ്ഗഭിമാനിയെ തിരിച്ചറിഞ്ഞോ?

Unknown said...

സൂ പറഞ്ഞപ്പോളാ ശ്രദ്ധിച്ചത്, ഒരു 300 ന്റെ മണം വരുന്നുണ്ടെല്ലോ :)

Unknown said...

പില്ലര്‍ ചാരി നിന്നവര്‍ 300 കൊണ്ടുപോയോ? :)

സു | Su said...

ഇത്തവണ മുന്നൂറടിച്ചാല്‍ പണ്ട് പ്രോമിസ് ചെയ്ത വിസ തരുമെന്ന് അതുല്യേച്ചി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഒരു മുന്നൂറ് എനിക്ക് തരൂ സുഹൃത്തുക്കളേ.

സു | Su said...

എനിക്കൊരു മുന്നൂറ് തരുമോ?

സു | Su said...

ഹായ് ... മുന്നൂറെനിക്ക് വീണൂ....

Shiju said...

എനിക്ക് 300 റിലൊന്നും താപ്പര്യമില്ല സു ചേച്ചി. 500 മുതല്‍ മേലോട്ടാ നോട്ടം

Siju | സിജു said...

300 ആണോ

Shiju said...

ഇപ്രാവശ്യത്തെ മീറ്റിനു ലൈവ് കവറേജ് ഒന്നും ഇല്ലേ.

Unknown said...

ഊണു കഴിഞ്ഞെത്തിയ സൂ മുന്നൂറടിച്ച് ഇവിടെ കറങ്ങി തിരിഞ്ഞു നില്‍ക്കുന്നു!

സു | Su said...

300 എനിക്കു തന്നെ കിട്ടി :)ഇനി മുന്നോട്ട് നോക്കൂ സുഹൃത്തുക്കളേ.

Siju | സിജു said...

സപ്ത... സിംഗപ്പൂരാണോ ??
ഭാഗ്യമുണ്ടെങ്കില്‍ (എനിക്ക്) നമുക്കവിടെ ഒരു സിംഗപ്പൂര്‍ മീറ്റ് ഭാവിയില്‍ സംഘടിപ്പിക്കാം.
തല്‍ക്കാലം ദില്ലി ബ്ലോഗ്ഗേഴ്സിന്റെ വക ഒരു ആയിരമായിരം അഭിവാദ്യങ്ങള്‍

Unknown said...

മീറ്റ് സൈറ്റില്‍ നിന്ന് ലൈവ് കവറേജുമായി നിങ്ങളുടെ സ്വന്തം റിപ്പോര്‍ട്ടര്‍ ദില്‍ബന്‍ ഇതാ എത്തിയിരിക്കുന്നു.

ബ്യാരക്കൂഡയിലെ നെറ്റ് കണക്ഷന്‍ സ്ലോ ആണ്. പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. ആളുകള്‍ ഐസ് കട്ട കട്ടയായി പൊട്ടിക്കുന്നു. ഒരു കട്ട ഞാനും പൊട്ടിച്ചു. വിശ്വേട്ടന്റെ വകയും ഒരു കട്ട അത്യാഹ്ലാദപൂര്‍വ്വം പൊട്ടിയ്ക്കപ്പെട്ടു.

പെരിങ്ങോടന്‍ കലേഷേട്ടന്‍ തനിക്ക് പിറക്കാതെ പോയ അമ്മാവനാണെന്ന് അഭിപ്രായപ്പെട്ടു.

Kumar Neelakandan © (Kumar NM) said...

ഇപ്പോള്‍ കലേഷ്, പെരിങ്ങോടന്‍, ഇബ്രു, സാക്ഷി എന്നിവരോട് സംസാരിച്ചു. ഇപ്പോള്‍ സ്റ്റേജില്‍ അനിലേട്ടന്റെ ഊഴം കഴിഞ്ഞ് മൈക് ദേവന് കൈമാറിയിട്ടുണ്ട്. അഷ്ടാംഗഹൃദയത്തില്‍ കൈകുത്തി നിന്ന് ദേവന്‍ സംസാരിക്കുന്നു...

അവരുടെ മീറ്റ് നമ്മള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു... ഛെ ഛെ ലജ്ജാവഹം.

Kumar Neelakandan © (Kumar NM) said...

നല്ലത്! ദില്‍ബനാകുമ്പോള്‍, ബ്ലോഗാഭിമാനിയിലെ റിപ്പോര്‍ട്ടിങ് നല്ലവശം ഉണ്ടാകുമല്ലൊ!

സു | Su said...

ദില്‍ബൂ, ഉണ്ണീ, അവിടെ എന്താ ജോലി? ഇവിടെ ഒന്ന് വേഗം ഒക്കെ റിപ്പോര്‍ട്ട് ചെയ്യൂ.

Unknown said...

രണ്ടാം റൌണ്ട് ഐസ് പൊട്ടിക്കലില്‍ കലേഷേട്ടന്‍ സ്വയം പരിചയപ്പെടുത്തി എന്നത് കൂടാതെ റീമ ചേച്ചിയേയും പരിചയപ്പെടുത്തി. ഈ പരിചയപ്പെടുത്തലില്‍ ഒഴുകിയ തേനും പാലും കാരണം റോഡുകള്‍ ബ്ലോക്കാബുകയും ക്ജില ബ്ലോഗേഴ്സ് എത്തിച്ചേരാന്‍ വൈകുകയും ചെയ്തതായി പറായപ്പെടുന്നു.

മിസ്റ്റര്‍ ചന്തുപ്പുലി പരിചയപ്പെടുത്തുന്നു ഇപ്പോള്‍.

Kumar Neelakandan © (Kumar NM) said...

എല എപ്പം ഇടും ദില്‍ബാ ചെല്ലാ ?

സു | Su said...

ചന്തൂ‍ജീ എന്റെ പാട്ട് മറക്കരുതേ....

കാത്തിരുന്ന പെണ്ണല്ലേ...

Kumar Neelakandan © (Kumar NM) said...

ദില്‍ബൂ, ശ്രീജിത്തിനെ തല്‍ക്കാലത്തേക്ക് ഈ ബ്ലോഗിന്റെ മെംബര്‍ ആയിട്ട് ഒന്നു ക്ഷണിക്കണം. കമന്റില്‍ നംബര്‍ ഇടാന്വേണ്ടി ആണ്. ഇവിടെ അതിന്റെ പേരില്‍ തല്ലു നടക്കുന്നു. മാത്രമല്ല ഈ പ്രൊഫൈല്‍ഫോട്ടൊകള്‍ ഇതിനെ വളരെ സ്ലോ ആക്കുന്നു.

അളിയന്‍സ് said...

anagne kalakki polikkoo.... jillele jillele dhumdhanakkana jillele

Shiju said...

അങ്ങന്നെ ലൈവ് കവറേജ് പോരട്ടെ.

മണി | maNi said...

അവധി ദിവസം ആഘോഷിക്കാന്‍ ബാരക്കൂഡയിലേക്കു പോകുന്ന യു.എ.ഇ ക്കാരേ, ശ്രദ്ധിക്കുക. (ബൂലോക) പുലികള്‍ ഇറങ്ങിയിട്ടുണ്ട്.

Kumar Neelakandan © (Kumar NM) said...
This comment has been removed by a blog administrator.
Unknown said...

ചന്തു എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം റേഡിയോ ഏഷ്യയും യൂ ഏ ഇയും വിട്ടു പോകുന്ന ഈ വേളയില്‍ അദ്ദേഹം ബ്ലോഗിങ് നല്ല ഒരു അനുഭവമായിരുന്നു എന്നും ഒരു പാട് സുഹൃത്തുക്കളെ ഇത് വഴി ലഭിച്ചു എന്നും പറഞ്ഞു. കൈപ്പള്ളിയുടെ വിമര്‍ശനങ്ങള്‍ അദ്ദേഃഅം ഗൌരവപൂര്‍വ്വം കാണുന്നു എന്നും ശ്രീ.ചന്തു പറഞ്ഞു.

സു | Su said...

കമന്റില്‍ നമ്പറുണ്ടെങ്കിലും ഇല്ലെങ്കിലും 300 അടിച്ച സ്ഥിതിയ്ക്ക്, നാന്നൂറും, അഞ്ഞൂറും, ദയവായി എനിക്ക് വിട്ട് തരേണ്ടതാണ്.

മുല്ലപ്പൂ, പീലിക്കുട്ട്യമ്മു, ബിരിയാണിക്കുട്ടി എന്നിവര്‍ സ്ഥലത്തുണ്ടെങ്കില്‍ ദയവായി ഇവിടെ വരേണ്ടതാണ്. ഇവിടെ പുരുഷാധിപത്യം നില‌നില്‍ക്കുന്നു.

മുല്ലപ്പൂ said...

പരിചയപ്പെടുത്തലുകള്‍ കഴിഞ്ഞൊ?
ഇല ഇട്ടോ ?
എനിക്ക് സീറ്റ് ഇല്ലെ?

Promod P P said...

ഓണത്തിനിടെ പുട്ട്‌ കച്ചവടം എന്നു പറഞ്ഞ പോലെ മീറ്റിനിടെ ഈറ്റ്‌..

ഞാന്‍ കൈരളിയില്‍ പോയി പൊറോട്ടയും ഒരു ചില്ലി ബീഫും അടിച്ചിട്ട്‌ വരട്ടെ..

Peelikkutty!!!!! said...

സൂ ചേച്ചീ..300 നു “കണ്‍ഗ്രാന്റ്സ് “ !!!400 എടുത്തിട്ട് 500 ഇങ്ങു തന്നേക്ക് !

മുല്ലപ്പൂ said...

ലൈവ് ലൈവ്.. എവിടെ...
ദില്‍ബൂ‍..
ഹലോ ഹലോ...

Obi T R said...

ഐസ് വല്ലതും ബാക്കിയുണ്ടോ?

മുല്ലപ്പൂ said...

ബ്ലൊനി തന്നെ നേരിട്ടു മീറ്റ് കവെര്‍ ചെയ്യുന്ന സ്ഥിതിക്കു കാര്യങ്ങള്‍ക്കെല്ലാം ഒരു നീക്കു പോക്കുണ്ടാകും. :)

(ദില്‍ബൂ ..മ്വൊനെ...മംഗളം ഭവന്തു)

Sreejith K. said...

ദില്‍ബാ, വല്ല ഫ്ലൈറ്റും ആ വഴി പോയോഡേ. കാണാനില്ലല്ലോ അപ്ഡേറ്റ്. അതോ എല്ലാവരും തീന്മേശയിലാണോ?

Kumar Neelakandan © (Kumar NM) said...

ഇനി അവിടെ വല്ല തല്ലും നടാക്കുകയാണോ ശ്രീജിത്തേ? പാച്ചാളത്തിനെ അങ്ങോട്ട് അയക്കേണ്ടിവരുമോ?

പാച്ചാള്‍സ്... ഗെറ്റ് റെഡി!

Unknown said...

ഐസ് ബ്രേക്കിങ് കഴിഞ്ഞു.ചന്തു പലരേയും ഇന്റര്‍വ്യൂ ചെയ്യുന്നു.കൈപ്പള്ളി, സജീവ് എടത്താടന്‍ തുടങ്ങി പലരും സംസാരിച്ചു. കലേഷേട്ടന്‍ ഫുഡ്ഡിന്റെ ഏരിയായില്‍ കറങ്ങി നടക്കുന്നു. ഇപ്പൊ കൈപള്ളിയുടെ മലയാളം ചന്തു ടെസ്റ്റ് ചെയ്യുന്നു.ഒരക്ഷരം പോലും ഇംഗ്ലിഷ് പറയാതെ മലയാളം മാത്രം പറഞ്ഞ് കൈപ്പള്ളി കട്ടയ്ക്ക് കട്ട ചന്തുവുമായി പിടിച്ച് നിന്നു. ‘സംബവം’ തന്നെ. :-)

സു | Su said...

ഈശ്വരാ, ഇവിടെ നമ്മളെ നോക്കിയിരുത്തിയിട്ട് അവര്‍ അവിടെ തിന്നുന്നോ? കൊലച്ചതി.

മുല്ലപ്പൂ said...

എല്ലാ ‘സംബവവും’ ഓഡിയോ വീഡിയോ കവര്‍ ചെയ്യണം. ഞങ്ങള്‍ക്കു എല്ലാം കാണണം.

Peelikkutty!!!!! said...

ബാര കൂടയിലെത്തിയോലെ കോയിക്കാല് കടിക്കുമ്പം ഞാളേംങ്കൂടി ഓറ്‌ക്കണെ !

Unknown said...

കൈപ്പള്ളി മത്സരത്തില്‍ ജയിച്ചതിന് ശേഷം ഇടിവാളിന്റെ ഊഴം. ച്ന്തുവിന്റെ കുഴയ്ക്കുന്ന ചോദ്യണ്‍ഗള്‍ക്ക് മുന്നില്‍ ഇംഗ്ലിഷ് വാക്കുകള്‍ പുറത്ത് വരാതെ പിട്ടിച്ച് നില്‍ക്കാന്‍ ഇടി ഗഡിഒരുപാട് ശ്രമിച്ചെങ്കിലും ഒടുവില്‍ വീട് ഷാര്‍ജയില്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരമായി റോ‍ളയില്‍ നിന്ന് ‘റൈറ്റ്’ എടുക്കുക എന്ന് പറഞ്ഞ് പുറത്തായി. :-)

സു | Su said...

ദില്‍ബൂ :) ഹാജര്‍ വെച്ചവര്‍ ഒക്കെ എത്തിയില്ലേ? അതുല്യേച്ചിയും കുടുംബവും തിരിച്ചുപോയോ?

Unknown said...

ഫ്ലിക്കറിലിട്ട പടങ്ങള്‍ ലിങ്കായി തരുന്നതാണ്. ദാ ഈ ലിങ്ക് കാണൂ.

പടങ്ങള്‍

സു | Su said...

എല്ലാവരുടേയും മലയാളം പരീക്ഷിച്ച ശേഷം, ചന്തു ഇങ്ങനെ പറഞ്ഞു.

ഞാന്‍ ഈ ദുബായിയില്‍ എന്റര്‍ ചെയ്തപ്പോള്‍ എനിക്ക് അറിയില്ലായിരുന്നൂ, സോ മെനി മലയാളീസ് ഇവിടെ ഉണ്ടെന്ന്. ബട്ട്, പലരേയും മീറ്റ് ചെയ്തപ്പോള്‍ യൂ നോ, ഞാന്‍ വളരെ ഹാപ്പി ആയി. ഇനിയും, ഇവിടെ സോ മെനി മലയാളീസ് മീറ്റ് ചെയ്ത്, കേരള എന്ന ബ്യൂട്ടിഫുള്‍, ലാന്‍ഡിനെക്കുറിച്ച്, അറബീസിന്റെ ഇടയിലും, മറ്റു ഫോറിനേഴ്സിന്റെ ഇടയിലും നല്ലൊരു ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കട്ടെ എന്ന് വിഷ് ചെയ്യുന്നു. ഇനി അടുത്ത ഐറ്റം, ഈറ്റിങ്ങ് ആവാം. അതുകഴിഞ്ഞിട്ട് നമുക്ക് ടൈം വേസ്റ്റ് ആക്കാതെ നെക്സ്റ്റ് പ്രോഗ്രാമിലേക്ക് കടക്കാം. ഓക്കെ?


ചന്തൂ :)

Sreejith K. said...

സൂ, ദാറ്റ് വാസ് ബ്രില്ല്യന്റ്

മുല്ലപ്പൂ said...

ദില്‍ബൂ‍ ...
നന്ദി. അവിടെ എല്ലരേം കണ്ടിട്ടു പെരുത്ത് സന്തോഷം.

കുറുമാന്റെ ചെണ്ടമേളത്തില്‍ ലയിചിരിക്കുകാനല്ലൊ എല്ലാരും :)

അതുല്യേച്ചിയേയും കണ്ടു. :)
ദിബാ ക്യാമെറ ക്കു ഒന്നു മുഖം കാണിച്ചോളൂ.

മുല്ലപ്പൂ said...

ബാക്കി പടങ്ങളും ഈ ലിങ്കില്‍ തന്നെ ആവുമോ ?

mydailypassiveincome said...

ഹഹ. ഇത് മീറ്റ് അടിപൊളിയാകുന്നുണ്ടല്ലോ :) ഫോട്ടോസ് അങ്ങനെ ഓരോന്നായി പോരട്ടെ.

Sreejith K. said...

ആവശ്യപ്പെട്ടപോലെ കമന്റുകള്‍ക്ക് നമ്പര്‍ കൊടുത്തിട്ടുണ്ട്. ഇനി അതില്ലാത്തത്കൊണ്ടാണ് ഇവിടെ കമന്റുകള്‍ ഇടാത്തത് എന്നാരും പറയരുതു. എല്ലാവരും ഇങ്ങോട്ട് പോരട്ടെ. ബൂലോകം മുഴുവന്‍ ഇന്നിവിടെ വരട്ടെ.

ദില്‍ബാ, കൊതിയാകുന്നെടാ അവിടെ വരാന്‍ :(

ലിഡിയ said...

ആ പടം വരയ്ക്കുന്നത് സാക്ഷി ആണല്ലേ...കുറുമാന്റെ വക ചെണ്ട കൊഴുത്തൂന്ന് തോന്നുന്നല്ലോ..

ഇനിയും പോരട്ടെ കേട്ടോ..

ഈ മത്സരത്തിന്റെ ഇടയ്ക്ക് നമുക്ക് നൊ ചാന്‍സ്..

ഇനി കമണ്ടിടാന്‍ സൂ ചേച്ചിക്കോ ശ്രീജിത്തിനോ ശിഷ്യപെടണം.

-പാര്‍വതി.

മുല്ലപ്പൂ said...

എനിക്കും.

ലിഡിയ said...

എനിക്കും അവിടെ പോകാന്‍ തോന്നുന്നു..

:-(

കഴിക്കുമ്പോഴെങ്കിലും നമ്മളെ ഓര്‍ക്കുമോ ആവോ?

-പാര്‍വതി.

ചില നേരത്ത്.. said...

ഹതഥാഗതന്‍ എന്ന ബ്ലോഗ്ഗറോട് പല ബ്ലോഗേഴ്സും അന്വേഷണം പറയുന്നു.

അതുല്ലയ ചേച്ചിയുടെ മെമ്മറി ഗേം അനൌണ്‍സ്മെന്റ്റിന് കുറുമാന്‍ കേളി കൊട്ടി വിളമബറം ചെയ്യുന്നു.

(കുറുമാന്‍ നല്ല ഫോമിലാണ് ചെണ്ട കൊട്ടുന്നതില്‍) ;-)

മുല്ലപ്പൂ said...

ദില്‍ബന്റെ ഒറ്റ ഫോട്ടോ പോലും എടുക്കാത്തതില്‍ പ്രതിഷേധിച്ചു കമെന്ററി ബോക്സില്‍ നിന്നു ഇറങ്ങിപ്പോക്കു നടത്തിയെന്നും ,
പകരം “ചില നേരത്ത്” അങ്ങനേയും ആകാം ഇബ്രു അഭിപ്രാ‍യപ്പെട്ടെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട്.

(അവിടുത്തെ മീറ്റിനു ഇവിടുന്നു റിപ്പോര്‍ട്ടോ ?)

Obi T R said...

350 അടിച്ചെടുക്കണോ അതൊ വിട്ടു കൊടുക്കണോ?

സു | Su said...

മുന്നൂറ്റമ്പത് എനിക്കാണോ?

Obi T R said...

പുതിയ ഫോട്ടോസ്?

Obi T R said...

കൈവിട്ട് പോയി :-(
സൂ :@

ലിഡിയ said...

സൂ ചേച്ചീ സമ്മതിച്ചിരിക്കുന്നു :-)

ഒന്നാന്തരം ടീം സ്പിരിറ്റ് തന്നെ :-)

-പാര്‍വതി.

Peelikkutty!!!!! said...

സാരൊല്യ...333 ഞനാ അടിച്ചെ !!!

Shiju said...

ശ്രീജിത്തേ ഫ്ലിക്കര്‍ ഇവിടെ ബ്ലോക്ക്ഡ് ആണ്. പടങ്ങള്‍ എനിക്ക് മെയില്‍ ആയി അയച്ചു തരാമോ?

സു | Su said...

ഹി ഹി ഹി :D

ഫോട്ടോയില്‍ ഒന്നും വ്യക്തമല്ല. എല്ലാവരും ശരിക്ക് നിന്ന് (ആടാതെ) ഫോട്ടോ എടുത്ത് കാണിക്കേണ്ടതാണ്.

തഥാഗതന്‍ പൊറോട്ടയുടേയും ബീഫിന്റേയും പിന്നാലെ പോയിട്ട് കുറച്ച് നേരമായി.

Anonymous said...

ഭക്ഷണം കഴിയ്ക്കാന്‍ പോകാന്‍ നേരമായിരിക്കുന്നു. ഞാന്‍ പ്പൊട്ടെ. ഇനി ഒരു ഷോര്‍ട്ട് ക്യുലിനറി ബ്രേക്ക്.

പുതിയ ഫോട്ടോസ് ഉടന്‍ വരുന്നതാണ്. ഡലലപ്പ് സ്ലോ ആവുന്നതാണ് പ്രശ്നം.ഫ്ലിക്കര്‍ ബ്ലോക്ക്ഡ് ആയി കാണാന്‍ പറ്റാത്തതില്‍ വ്യസനിക്കുന്നു. (അത്രയ്ക്കൊന്നും വിഷമമില്ല.എന്നലും സ്റ്റൈലിന്. യേത്?)

Sreejith K. said...

ഇപ്പോള്‍ പെരിങ്ങോടനും കുറുമാനും ആയി സംസാരിച്ചു. രണ്ടുപേരും വളരെ ത്രില്ലടിച്ചിരിക്കുന്നു. എന്തിന്റെയാണെന്നോ? ഊണിന്റെ സമയം ആയതിന്റെ.

കുറുമാന്റെ ചെണ്ടകൊട്ടല്‍ വെറും ഒരു സാമ്പിള്‍ മാത്രമേ ആയിരുന്നുള്ളൂ എന്നും ഇനി കലാശക്കൊട്ട് ഉടന്‍ ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്. എനിക്കിപ്പൊ യൂ.എ.ഇ യില്‍ പോണം. ങ്‍‌ഹീ ങ്‌ഹീ

ലിഡിയ said...

ഇനീപ്പോ അവിടുത്തെ വിഭവങ്ങളുടെ കണക്കെടുപ്പ് നടക്കട്ടെ..

:-)


-പാര്‍വതി.

സു | Su said...

മുന്നൂറ്ററുപതുണ്ടോ എടുക്കാന്‍ ?

എല്ലാവരും ഈറ്റിനുപോയോ?

ലിഡിയ said...

ദൈവമേ ഇന്ന് സൂ ചേച്ചിയുടെ ദിവസമാണ്...

:-)

-പാര്‍വതി.

Unknown said...

പച്ചാളം വിളിച്ഛിരുന്നു. എല്ലാര്‍ക്കും വയറിളകണേ എന്ന് പ്രാകിയിട്ടുണ്ട്. വിസയും അന്‍Nഏഷിച്ചു. നിനക്ക് ഇപ്പ ശരിയാക്കിത്തരാട്ടാ ഡാ. ജസ്റ്റ് ടെന്‍ മിനിറ്റ്സ്... :-)

ഇബ്രു, വല്ല്യമ്മായി എന്നിവര്‍ ഭക്ഷണത്തിനിടയില്‍ കണ്ട്രോള്‍ റൂമില്‍ വന്ന്ന്‍ അന്വേഷണം അറിയിക്കുന്നു

ലിഡിയ said...

ദില്‍ബൂ എന്നാ ഞങ്ങളുടെ അപേക്ഷയും കൂടി പരിഗണിക്ക് കുഞ്ഞേ, അവിടെ വന്ന് കൂടാല്ലോ, ദേ പാവം ശ്രീജിത്ത് നിലവിളിക്കുന്നു.

-പാര്‍വതി.

Kumar Neelakandan © (Kumar NM) said...

വെറുതെ ഇരിക്കാതെ ആ പടത്തില്‍ കാണുന്നതു ആരൊക്കെ എന്നെങ്കിലും അതിനടിയില്‍ എഴുതൂ..

സു | Su said...

എല്ലാവര്‍ക്കും അന്വേഷണം.

Peelikkutty!!!!! said...

വാരി കഴിക്കല്‍ ലൈവ് ഫോട്ടൊ ഉണ്ടെങ്കി..കാണാ‍മാ‍ാ‍ാ‍ായിരുന്നൂ‍..
ങ്‍‌ഹീ ങ്‌ഹീ ..എനിക്കും പോണം..

Kumar Neelakandan © (Kumar NM) said...

സൂ എന്താ അവിടെ ഇരുന്നു എണ്ണല്‍ സംഖ്യകള്‍ പഠിക്കുകയാണോ?

Promod P P said...

ഷെടാ ഇതെന്തൊരു മറിമായം

ഞാന്‍ കോറമംഗല വരെ പോയി വന്നപ്പോളേക്കും ഇതൊക്കെ നടന്നൊ?

ദില്‍ബന്റെ അക്ഷരങ്ങള്‍ എന്ത നൃത്തം ചെയ്യുന്നേ?
ഇത്ര നേരത്തെ തുടങ്ങിയോടൈ വീരബദ്ര സേവ..
ഇതൊക്കെ കണ്ടും കേട്ടും,ഇന്നു രാത്രി ഒരു ഫുള്ളന്റെ കഴുത്തൊടിയ്ക്കേണ്ടി വരുമല്ലൊ

Rasheed Chalil said...

കണ്ട്രോള്‍ റൂമില്‍ നിന്നും .

മീറ്റില്‍ പങ്കെടുത്ത് വിജയിപ്പിച്ച സകല ബൂലോഗര്‍ക്കും വേണ്ടി പട്ടേരി ദില്‍ബന്‍ എന്നിവര്‍ പായസം വെച്ച് കഴിക്കുന്നതാണെന്ന് അറിയിച്ചിരിക്കുന്നു.

എല്ലാവരും നിരത്തിവെച്ച ഭക്ഷണവുമായി മല്ലിട്ടുകൊണ്ടിരിക്കുന്നു. ഏതാനും നിമിഷത്തിനകം പരിപാടിയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതാണ്.

ലിഡിയ said...

ദില്‍ബാ അടുത്ത സെറ്റ് പടങ്ങളിടൂ :-)

ക്ലോസപ്പും വിഭങ്ങളുടെ പടങ്ങളും സെപ്പറേറ്റും വേണം
:-)

-പാര്‍വതി.

Rasheed Chalil said...

ഇരുപത്താഞ്ചാം വിവാഹവര്‍ഷികം അഘോഷിക്കുന്ന കാരണവരേയും കാത്ത് അതുല്ല്യചേച്ചി ബാരക്കുഡയില്‍ ഫുഡ്ഡ് പ്ലേറ്റിനുമുമ്പില്‍ അക്ഷമയായിരിക്കുന്നു.

ബ്ലൊഗഭിമാനിയുടെ ഉത്തരവാദിത്തം അഗ്രജന്‍ എറ്റെടുത്തിരിക്കുന്നു. പറയാനുള്ള തെറി മെയിലായി അയച്ച് കൊടുക്കുക. പക്ഷേ ബ്ലോഗാഭിമാനി ലേഖകന്‍ അത് നിഷേധിച്ചിരിക്കുന്നു.

ഓടോ : അഗ്രജാ നീ യായി നിന്റെ പാടായി. എനിക്ക് ഇത്രയേ പറ്റൂ

Anonymous said...

ഇവിടുത്തെ എല്ലാ വിധ റിപ്പോര്‍ട്ടുകളും വിശദമായി തന്നെ ഉടന്‍ റിപ്പോര്‍ട്ട് വരുന്നതാണ്

സസ്നേഹം


അനോണിക്ക ബിന്‍ അനോണി അല്‍ ബ്ലോഗാനി

Shiju said...

ശ്രീജിത്തേ 355-നമ്പര്‍ കമെന്റ് ഒന്നു നോക്കൂ.

സു | Su said...

ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഉറക്കമായോ?

Promod P P said...

എവിടെ പടങ്ങള്‍? എനിക്കൊന്നും കാണാന്‍ പറ്റുന്നില്ലാലൊ

Sreejith K. said...

ഷിജൂ, ചിത്രങ്ങള്‍ അയച്ചിട്ടുണ്ട്. എന്താണ് കിട്ടാന്‍ വൈകുന്നതെന്ന് അറിയില്ല. കുറച്ചുംകൂടി കാക്കൂ.

Rasheed Chalil said...

കുറുമാന്റെ കൊട്ടിന്റെ രണ്ടാം എപ്പിഡോസ് ആരംഭിക്കുന്നു...

പാച്ചാളത്തിന്റ കമന്റ് വായിക്കാനായി പട്ടേരി തയ്യറാ‍വുന്നു...

മിറ്റ് മുന്നോട്ട്

മുല്ലപ്പൂ said...

ഇനീം ഫോട്ടം ഇടൂ.
ആരുടെയാ വിവാഹവാര്‍ഷികം ?

സു | Su said...

ആരും ഒന്നും പറയുന്നില്ല. ഇവിടെ ഞങ്ങള്‍ ആകാംക്ഷാഭരിതരായിട്ട് ഇരിക്കുന്നു. ഫോട്ടോ വേഗം കാണിക്കൂ.

Peelikkutty!!!!! said...

തഥഗത്ജീ 336-കമന്റില്‍ ദിലബന്‍ ഫ്ലിക്കറിട്ടുണ്ട്.

Anonymous said...

ഐഡന്റിറ്റി ഇവിടെ പൊളിച്ചടക്കപ്പെട്ടെന്നത് വെറും ആരൊപണങ്ങള്‍ മാത്രം


ബ്ലോഗാഭിമാനി

Siju | സിജു said...

എല്ലാവരും ഫുഡടിച്ച് വീണുപോയോ..
അതൊ അതിനിടയില്‍ വേറെ വല്ലതുമടിച്ചോ..

Rasheed Chalil said...

ഇരിങ്ങലിന്റെ കവിതയുമായി ഇടിവാള്‍...


ഇടവേളകളില്‍ കുറുജിയുടെ കൊട്ടുമായി...

സു | Su said...

ഇനി എന്താ പരിപാടി? ഇത്രേം നേരമായിട്ടും ഫോട്ടോ കുറച്ചേ കിട്ടിയുള്ളൂ.

Shiju said...

ഇത് ഒറിജിനല്‍ ബ്ലോഗഭിമാനി അല്ല.

സു | Su said...

ഇടിവാളിന്റെ കവിത ചൊല്ലല്‍ കേട്ട് എല്ലാവരും ഉറങ്ങിയോ ? ;)

Rasheed Chalil said...

പാറു ചേച്ചീ,

ഇപ്പോള്‍ ഇടാം പടങ്ങള്‍. എല്ലാവരും ഭക്ഷണം കഴിച്ചതിന്റേയും കുറുമാന്റെ കൊട്ടിന്റേയും ക്ഷീണത്തിലാണ്.

ലിഡിയ said...

അങ്ങനെ ഉറങ്ങുമ്പോഴായിരിക്കും കുറുമാന്‍ ചെണ്ട കൊട്ടുന്നത്...

:-)

-പാര്‍വതി.

സു | Su said...

ആദി വരാന്‍ സമയം ആയോ?

ലിഡിയ said...

ദാ ഇതെനിക്കിരിക്കട്ടെ

:-)

Peelikkutty!!!!! said...

ഇത്തിരി ചേട്ടാ, ബിരിയാണി ഡെമോ ഉണ്ടായിരുന്നൊ ?

ലിഡിയ said...

സൂ ചേച്ചീ :-((

:-((

-പാര്‍വതി.

മുല്ലപ്പൂ said...

നാനൂറു അടിക്കാന്‍ ആരൊക്കെ ഉണ്ട്?

Shiju said...

ആദിയേക്കാള്‍ പേടിക്കേണ്ടത് സന്തോഷേട്ടനെയാ

മുല്ലപ്പൂ said...

ഞാനടിച്ചോട്ടെ?

Obi T R said...

നാടന്‍ പാട്ട് എപ്പോഴാ?

ലിഡിയ said...

ഞാനിങ്ങനെ തഞ്ചം നോക്കി നില്ക്കുകയാണ് മുല്ലേ, ഒരു രക്ഷയുമില്ല, സൂ ചേച്ചി എന്നെ കളിപ്പിക്കുകയാണ്

:-)

Kumar Neelakandan © (Kumar NM) said...

ഇതാ പിടിച്ചോളൂ.. 400!

സു | Su said...

വടം വലി മത്സരം ഉണ്ടോ? ;)

ഈശ്വരാ... ഒരു നാനൂറ് അടിയ്ക്കാന്‍ എനിക്ക് അവസരം തരണേ...

മുല്ലപ്പൂ said...

ഞാന്‍

ലിഡിയ said...

ഒന്ന് കൂടിയല്ലേ

Shiju said...

400 കിട്ടുമോ

Obi T R said...

അയ്യോ പോയൊ?

«Oldest ‹Older   201 – 400 of 616   Newer› Newest»