Sunday, November 05, 2006

രണ്ടാം ഇമറാത്ത് ബൂലോഗ സംഗമം

(അധവാ കലേഷിന്റെ മകളുടെ കല്യാണം)

jokes apart, ഞാനിന്നലെയും ഇന്നുമായി യു.ഏ.ഈയിലുള്ള ഒരുമാതിരി എല്ലാ മലയാളി ബ്ലോഗറുമ്മാരേയും ഫോണില്‍ വിളിച്ചു. ഞാന്‍ വിളിക്കാത്തവരായിട്ടാ‍രേലും ഉണ്ടെങ്കില്‍ ആ നമ്പരുകള്‍ എന്റെ കൈയ്യില്‍ ഇല്ലാഞ്ഞാണ്. ദയവായി ഞാന്‍ വിളിക്കാത്തവര്‍ എന്നെ 050-3095964ലോട്ട് ഒന്ന് വിളിക്കാമോ?

ഇന്നലെ എല്ലാരോടും സംസാരിച്ചത് പ്രകാരം ഉള്ള കണക്ക് ഇങ്ങനെയാണ് :
1 അനിലേട്ടന്‍/സുധേച്ചി : 2 + 2 കുഞ്ഞുങ്ങള്‍
2 ആരിഫ് ബ്രഹ്മംകുളം : 1
3 ഇബ്രാഹിം മുഹമ്മദ് : 1
4 കലേഷ് കുമാര്‍ എസ്.ജി :2
5 ഗോപാലകൃഷ്ണന്‍ : 1
6 ജോഷി : 1
7 ദിലീപ് : 1
8 ദേവേട്ടന്‍ : 1
9 നദീര്‍.വി.കെ : 1
10 നിഷാദ് ചേട്ടായി : 2 + 1 കുഞ്ഞ്
11 മണിയേട്ടന്‍ : 2
12 രാഗേഷേട്ടന്‍ : 1
13 രാജീവ് : 1
14 രാജ് നായര്‍ : 1
15 രാമേട്ടന്‍ : 1
16 വിനോദ് മേനോന്‍ : 2 + 2 കുഞ്ഞുങ്ങള്‍
17 ശാന്തി ശര്‍മ്മ : 2 + 1 കുഞ്ഞ്
18 ഷെനിന്‍ : 1
19 സജീവ് എടത്താടന്‍ : 2
20 സമീഹ് : 2 + 2 കുഞ്ഞുങ്ങള്‍
21 ബാബു ചേട്ടന്‍ : 2 + 2 കുഞ്ഞുങ്ങള്‍
22 മുസ്തഫ മുഹമ്മദ് : 2 + 1 കുഞ്ഞ്
23 അഭിലാഷ് നായര്‍ : 2 + 1 കുഞ്ഞ്
24 അലിയു ചേട്ടന്‍ /രഹനേച്ചി : 2 +‌2 കുഞ്ഞുങ്ങള്‍
25 അബ്ദുള്ള വല്ലപ്പുഴ : 1
26 തൌഫീക്ക് പാറമ്മല്‍ : 2
27 പ്രശാന്ത് : 2
28 ധര്‍മ്മജന്‍ പട്ടേരി : 1
29 റഷീദ് : 1
30 സാലിഹ് : 1
31 ചന്തൂസ് : 3
32 സക്കീന വക്കീല്‍ : 2
33 വില്‍‌സണ്‍/മേരി : 2
-------------------------------------------------
ആകെ 51 + 13 കുഞ്ഞുങ്ങളും

പിന്നെ, നമ്മുടെ വിശിഷ്ടാതിഥിയായ പ്രിയപ്പെട്ട സാക്ഷാല്‍ വിശ്വേട്ടനും. അങ്ങനെ 52 പേരും 13 കുഞ്ഞുങ്ങളും.

പൊതുജനാഭിപ്രായം മാനിച്ച് നോര്‍ത്തിന്ത്യന്‍ ഡിഷസൊക്കെ മാറ്റി മെന്യു ഒന്ന് മലയാളീകരിച്ചു.
അതിങ്ങനെയാണ് :

സ്വീറ്റ് കോണ്‍ വെജിറ്റബിള്‍ സൂപ്പ് / ടൊമാറ്റോ സൂപ്പ്
ടോസ്‌ഡ് സലാഡ്, ചിക്കന്‍ അച്ചാറി സലാഡ്
ചിക്കന്‍ മലബാറി
കേരള സ്റ്റൈല്‍ ബീഫ് ചില്ലി ഫ്രൈ
വെജിറ്റബിള്‍ കുറുമ
അവിയല്‍
ക്യാബേജ് തോരന്‍
വെജിറ്റബിള്‍ ബിരിയാണി, നാന്‍-റൊട്ടി, റൈത്ത, പിക്കിള്‍സ്, പാപ്പഡ്‌സ്.
ട്രൈഫിള്‍ പുഡ്ഡിംഗ്
പായസം


35 ദിറഹംസ് ഒരാള്‍ക്ക് ചിലവ് (കുട്ടികള്‍ക്ക് ഫ്രീ‍)

മെന്യുവില്‍ മാറ്റം വരുത്തണമെങ്കില്‍ ഇന്ന് തന്നെ പറയണം. എല്ലാവരുടെയും അഭിപ്രായങ്ങളും / നിര്‍ദ്ദേശങ്ങളും വേണം. മെന്യൂ ഫൈനലൈസ് ചെയ്യണം. എല്ലാവരും എത്രയും പെട്ടന്ന് അഭിപ്രായങ്ങളറിയിക്കണേ പ്ലീസ്...
അബുദാബിയില്‍ നിന്നും വരുന്നവര്‍ക്ക് ബ്രേക്ക്ഫാസ്റ്റ് കൊടുക്കാമെന്ന് രഹ്ന ചേച്ചീടെ ഓഫറുണ്ട്.

സെമിനാറെന്ന് ഒക്കെ കേട്ടപ്പോള്‍ പലര്‍ക്കും ഇതൊരു വളരെ ഫോര്‍മലായ ഒരു ഗെറ്റ് റ്റുഗദറാ‍ണോന്ന് സംശയം തോന്നി. മീറ്റെന്ന് പറയുന്നത് -നമ്മളെല്ലാരും ഒത്തു കൂടുന്നൊരു വളരെ അണ്‍ഒഫിഷ്യലായുള്ള ഒരു സംഭവമല്ലേ? ചന്തു സ്റ്റേജ് ഹാന്‍ഡില്‍ ചെയ്യും. ചന്തൂന്റെ മിമിക്രി, ചന്തൂന്റെ പാട്ട്, രാഗേഷേട്ടന്റെ ചെണ്ടകൊട്ട്, വിശാലന്റെയും രാഗേഷേട്ടന്റെയും നാടന്‍പാട്ട്, കുഴൂ‍ര്‍ വില്‍‌സന്റെ കവിത ചൊല്ലല്‍ + ചൊല്‍ക്കാഴ്ച്ച, കണ്ണനുണ്ണിമാരുടെ കവിത ചൊല്ലല്‍, ആച്ചുവിന്റെയും പച്ചാനക്കുട്ടീടെയും കവിത ചൊല്ലല്‍, അതുല്യ ചേച്ചീടെ ക്വിസ്/തംബോല/ഗെയിംസ് - ഇതൊക്കെ തന്നെ പരിപാടികള്‍. ഇതിനിടയ്ക്ക് നിഷാദിന്റെയും (വിഷയങ്ങള്‍ - വെബ് 2.0, വിക്കീ മീഡിയ), രാജിന്റെയും (വിഷയം - ലിനക്സ്), ഇബ്രുവിന്റെയും (വിഷയം - കണ്‍സ്ട്രക്ഷന്‍/റിയല്‍ എസ്റ്റേറ്റ്) വളരെ അണ്‍ ഒഫിഷ്യലായിട്ടുള്ള സെമിനാര്‍, എന്നിവയും ഉച്ചഭക്ഷണവും ഉണ്ടാകും. അത്രേയുള്ളു.

രാജ് എന്തോ സര്‍പ്രൈസ് പരിപാടി ഒക്കെ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു - അതും കാണും. പിന്നെ, കഴിഞ്ഞ മീറ്റിന് ഇല്ലാതിരുന്നവര്‍ കുറച്ചുപേര്‍ ഈ മീറ്റിനുണ്ടാകുമെന്നുള്ളതുകൊണ്ട് “ഐസ് ബ്രേക്കിംഗ് “ ഒന്നൂടെ വേണ്ടിവരില്ലേ? (പൊട്ടിച്ചതിന്റെ ബാക്കി ഐസ് നമ്മ “ബ്ലോഗാഭിമാനി” ടീമിന് പാഴ്സല്‍ ചെയ്യാം!) അഭിപ്രായം ഇരുമ്പുലക്കയല്ല. ഇവിടെ സമ്പൂര്‍ണ്ണ ജനാ‍ധിപത്യമാണ്. പരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ - എല്ലാം സ്വാഗതം ചെയ്യുന്നു.

ഇവിടെ തൊട്ട് അടുത്ത് തന്നെ പള്ളിയുണ്ട്. വെള്ളിയാഴ്ച്ച ജുമാ മുടങ്ങുമെന്നാരും വിഷമിക്കണ്ട. രാവിലെ ഒരു 9 മണിയോടെ എല്ലാവരും എത്തണമെന്ന് താല്പര്യപ്പെടുന്നു. വൈകിട്ട് 5 മണിക്ക് എനിക്ക് ഹാള്‍ തിരികെ ഏല്‍പ്പിക്കണം. അതു വരെ സമയമുണ്ട്.

അതുപോലെ ചന്തൂനുള്ള നമ്മുടെ യാത്രയയപ്പ് കൂടിയാണീ സംഗമം. സെമിനാര്‍ വച്ചതെന്തിനെന്ന് ചോദിച്ചാല്‍, വെബ് 2.0 / വിക്കീ മീഡിയ / ലിനക്സ് , ഇവിടുത്തെ കണ്‍സ്ട്രക്ഷന്‍/റിയല്‍ എസ്റ്റേറ്റ് രംഗങ്ങള്‍ എന്നൊക്കെ പറയുന്നത്, നമ്മളറിയാതെ തന്നെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ സംഭവങ്ങളാണ്. അവയെക്കുറിച്ച് എല്ലാവര്‍ക്കും അറിയില്ല. വളരെ രസകരമായ രീതിയില്‍ നിഷാദും രാജും ഇബ്രുവുമൊക്കെ ഈ വിഷയങ്ങള്‍ അവതരിപ്പിക്കും.നമ്മുടെയിടയില്‍ അറിവും വിജ്ഞാനവുമുള്ളവര്‍ അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നതിലെന്താ തെറ്റ്? വെറുതേ ഇവിടെ വന്ന് ഭക്ഷണോം കഴിച്ചിട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലല്ലോന്ന് കരുതിയാ സെമിനാറുകള്‍ വയ്ക്കുന്നത്. മസിലു പെരുക്കാനും കോര്‍പ്പറേറ്റ് ജാട കാണിക്കാനുമല്ല. (കുറുമി ചേച്ചിയുമായി ഞാന്‍ സംസാരിച്ചിരുന്നു. സെമിനാര്‍ കാരണമല്ല, ചേച്ചിക്ക് യാത്ര ചെയ്യാന്‍ ആരോഗ്യം അനുവദിക്കാത്തത് കൊണ്ട് മാത്രമാ ചേച്ചി വരാത്തതെന്ന് എന്നോട് പറഞ്ഞു.)

ഒരുമാതിരി എല്ലാവര്‍ക്കും പരസ്പരം അറിയാം. ബുദ്ധിയുള്ളവരൊരുപാടുണ്ട് - ബൂജിജാട കാണിക്കുന്നവരെയൊന്നും ഞാനിതുവരെ കണ്ടില്ല. എല്ലാവരും സാധാരണക്കാരല്ലേ? :)എന്നെ വിശ്വസിക്കൂ - ഒരുപാട് ഫണ്‍ മൊമന്റ്സ് ഉള്ള ശരിക്കും എന്റര്‍ടെയിനിംഗ് ആയ ഒരു പരിപാടിയായിരിക്കും നമ്മുടെ സ്നേഹ സംഗമം.

ഈ പോസ്റ്റിന് മുകളില്‍ പറഞ്ഞവരാരും ഹാജര്‍ വയ്ക്കണ്ട. ഹാജര്‌ വച്ച് ഹാജര് വച്ച് പലരുടെയും വിരല് തേഞ്ഞു. മുകളില്‍ എഴുതിയ ലിസ്റ്റില്‍ പെടാത്ത യു.ഏ.ഈയില്‍ ഉള്ളവര്‍ ആരേലും ഉണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കണം. എന്നെ വിളിക്കണം.
മീറ്റിന് തീര്‍ച്ഛയായും വരണം.

റൂട്ട് മാപ്പ് ദാ ഇവിടെ നിന്ന് പി.ഡി.എഫ് ആയി ഡൌണ്‍ലോഡ് ചെയ്യാം. അതല്ല ആര്‍ക്കേലും ഫാക്സ് ആയി ഞാനയച്ചു തരണമെങ്കില്‍ ഞാനയച്ചുതരാം - എന്നെ വിളിക്കൂ.

ക്യാമറ (സ്റ്റില്ലും വീഡിയോയും) ഉള്ളവര്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ കൂടെയുള്ളവരായ കണ്ണൂസ് (പ്രസീദ്), സിദ്ധാര്‍ത്ഥന്‍ (സജിത്ത്), ജ്യോതിഷ്, കരീം മാഷ് എന്നിവര്‍ നാട്ടിലാണ്.അത്തിക്കുറിശ്ശി അന്ന് രാവിലെ നാട്ടില്‍ പോകും (അന്നത്തെ ദിവസം തന്നെ തിരഞ്ഞെടുത്തല്ലോ :( ) അവരെ എല്ലാവരും മിസ്സ് ചെയ്യും. കരീംഭായ് ഈ മീറ്റിന്റെ ഹോസ്റ്റ് ആയി നിന്ന് പ്രവര്‍ത്തിക്കേണ്ടിയിരുന്ന ആള്‍ ആണ്. കരിം ഭായ് ഇവിടെ തൊട്ടടുത്താണ് ജോലി ചെയ്യുന്നതും താമസിക്കുന്നതും. സിദ്ധാര്‍ത്ഥന്റെ ഒരുഗ്രന്‍ സെമിനാര്‍ മിസ്സാകുന്നതിലുള്ള വിഷമവും ഉണ്ട്!

ഒരു കാര്യം കൂടെ പറയാനുണ്ട്. ഒരിക്കലും ഇതൊരു വണ്‍-മാന്‍-ഷോ ആയി ആരും കരുതരുത്. നിങ്ങളെല്ലാവരും എന്റെകൂടെയുണ്ടന്ന വിശ്വാസത്തിലും ഉറപ്പിലുമാണ് ഞാനിതൊക്കെ കാട്ടികൂട്ടുന്നത്. കുറ്റങ്ങള്‍-കുറവുകള്‍-തെറ്റുകള്‍ - എല്ലാം എന്റേത് മാത്രമാണ്. എല്ലാം ക്ഷമിക്കുക.

ഒന്നാം മീറ്റ് നന്നായി നടന്നു. ഈ സ്നേഹസംഗമം അതിലും നന്നായിട്ട് ഒരു വന്‍ വിജയമാക്കി തീ‍ര്‍ക്കണമെന്ന് എല്ലാവരുടെയും പേരില്‍ യു.ഏ.ഈയിലെ എല്ലാ മലയാളി ബ്ലോഗറുമ്മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

616 comments:

«Oldest   ‹Older   601 – 616 of 616
ചില നേരത്ത്.. said...

പെരിങ്ങോടന്റെ കാമറ പോയാല്‍, ക്യാമറ പോയി എന്നല്ല പറയേണ്ടത്..(ഹൈ, അതിനൊക്കെ ഒരു സ്റ്റൈലില്ലേ?)
പെരിങ്ങോടന്റെ കാഴ്ചകളൊപ്പുന്ന യന്ത്രം ഏതോ യാമത്തില്‍ നഷ്ടപ്പെട്ടതായി ബോധ്യം വന്നിരിക്കുന്നു.എന്നല്ലേ പറയേണ്ടത്?
തിരിച്ച് കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ ഒന്ന് രണ്ട് കിടിലന്‍ പടങ്ങളുണ്ടായിരുന്നു അതില്‍.
ആരിഫേ.ഉണ്ണിയപ്പം എണ്ട്ര് നിനൈത്ത് വേപ്പിലൈ കട്ടി കടിത്തവന്‍ നീ താന്‍..അത് പട്ടേരിക്ക് തെരിയും.

രാജീവ് സാക്ഷി | Rajeev Sakshi said...

അതില്‍ മറ്റുള്ളവരുടെ കാഴ്ചകളൊപ്പാന്‍ കഴിയില്ലേ.

അതൊക്കെ പോട്ടെ ഇബ്രൂ. അതുല്യേച്ചി എന്തു പറഞ്ഞാ നിന്നെ ശര്‍മ്മാജിക്ക് പരിചയപ്പെടുത്തിയത്?

ചില നേരത്ത്.. said...

എന്റെ കല്യാണക്കാര്യം മുടക്കാനുള്ള ശ്രമമാണോ സാക്ഷീ, ആ ചോദ്യം.
നിനക്ക് പിന്നെ പണിയാവുമേ,ഒരുപാടലഞ്ഞിട്ടാ ഒരുത്തിയെ കിട്ടിയത്..എനിക്ക് ആരിഫിന്റെ ഗതിയാവും മുടങ്ങിയാല്‍ പിന്നെ.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം:)

ഇളംതെന്നല്‍.... said...

എടാ അരിഗോണി ഇബ്രൂ.. നിന്റെ ഇന്നലത്തെ ഉന്മാദാവസ്‌ഥയില്‍ വേപ്പലക്കട്ടി ഉണ്ണിയപ്പമായി തോന്നുന്നത്‌ സ്വാഭാവികം... .സാക്ഷിയെ ഒന്നും ഒളിച്ചുവെക്കേണ്ട... പോരട്ടേ ഇങ്ങോട്ട്‌..... ഒളിച്ചു വെച്ചാലും ഒളിച്ചിരിക്കാത്ത ആ അത്തര്‍ ഹബ്‌ഷൂഷ്‌....

Anonymous said...

തരികിട said...
on Nov 07 2006 9:43 AM

നാട്ടുകാരെ,
ഇവിടെ കാണുന്ന പോസ്റ്റും ചില കമന്റുകളും വായിച്ചാല്‍ തോന്നും, ഈ ബ്ലോഗേഴ്സ് മീറ്റെന്ന് വച്ചാല്‍ കൂടിച്ച് പൂക്കുറ്റിയാകാനുള്ള പുതിയൊരേര്‍പ്പാടാണെന്നാണ്. ഈ ഒത്തുകൂടല്‍ കൊണ്ട് ആര്‍ക്കെന്തെങ്കിലും വല്ല പ്രയോജനവും ഉണ്ടോ? ഇക്കണക്കിന് പോയാല്‍, മനസില്ലാമനസ്സോടെ മലയാളം ബ്ലോഗുകളെക്കുറിച്ച് അച്ചുനിരത്തിയ നമ്മുടെ മീഡിയകള്‍,‍മലയാളം ബ്ലോഗിന്റെ നിലവാരത്തകര്‍ച്ചയും നന്നായി ആഘോഷിക്കും. മലയാളം ബ്ലോഗുകളുടെ ഇപ്പോഴത്തെ കോലം അറിയാന്‍ ഇന്നത്തെ പിന്മൊഴികളും രണ്ട് മാസം മുന്‍പത്തേതും ഒന്ന് വായിച്ച് നോക്കുക.

ഇത്തരം സംഗമങ്ങളിലൂടെ പുതിയവര്‍ കടന്ന് വരാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് വേണ്ടത്. നല്ല തരം സെമിനാറുകളും മറ്റും സംഘടിപ്പിക്കുക. ബ്ലോഗേഴ്സ് മീറ്റെന്നാല്‍ മങ്ങിയ വെളിച്ചത്തില്‍ ഒരൊത്തുകൂടല്‍ എന്ന വിചാരം (ഉള്ളവര്‍) മാറ്റിവെക്കുക.

ബ്ലോഗേഴ്സ് മീറ്റിന് നല്ല ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. (മലയാളം ബ്ലോഗുണ്ടാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സന്തോഷത്തോടെ പാലിച്ചവരായിരിക്കുമല്ലോ ഇവിടുള്ളോരെല്ലാരും)

കാരണവന്മാര്‍ ഇതിലിടപെടും എന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

ചില നേരത്ത്.. said...

സാക്ഷീ..
നീ ആകെ ക്ഷീണിച്ചിരിക്കുന്നു. ഭക്ഷണം ബുഫേയ്ക്ക് അടിച്ച അതുപോലെ തന്നെ കഴിക്കണം, എന്നാലേ ഒന്ന് കലേഷിന്റെ , ദില്‍ബന്റെ ഒക്കെ സൈസ് ആവൂ. (ഒരു കോമ്പ്രമൈസിന്‍ ഞാനൊരുക്കമാണ്‍)

രാജീവ് സാക്ഷി | Rajeev Sakshi said...

ഇനി നോ കോമ്പ്രമൈസ്.
നീ തന്നെ പറയുന്നോ? അതോ...

ഇളംതെന്നല്‍.... said...

സാക്ഷി .. വിടരുത്‌.. നോ കോമ്പ്രമൈസ്‌

Kalesh Kumar said...

ദേവസഭാ‍തലത്തില്‍ അടുത്ത (അനൌപചാ‍രിക) മീറ്റ് തുടങ്ങിക്കഴിഞ്ഞു! വിശ്വേട്ടന്‍, നിഷാദ് ചേട്ടായി, ദേവേട്ടന്‍ എന്നിവര്‍ അവിടെ ഇപ്പോഴുണ്ട്. കുറുമാനും വിശാലനും ഉടന്‍ അവിടെ എത്തും!

Kalesh Kumar said...

ദേവസഭാതലം = ദേവേട്ടന്റെ വീട്.

പട്ടേരി l Patteri said...

ദേവസഭാതലം രാജിതമാക്കുവാന്.....
...വിശ്വേട്ടാ എങ്ങനെ സഹിക്കുന്നു :)

sreeni sreedharan said...

എന്‍റെ ചോദ്യത്തിനു ഇതുവരെ മറുപടി കിട്ടിയില്ല!!!
ഉഴുന്ന് വടേടെ തുളയില്‍ക്കൂടി ശ്വസിക്കാന്‍ പറ്റീലായിരുന്നെങ്കില്‍ ഇവിടെന്തോക്കെ സംഭവിച്ചാനെ?
ഈശ്വരാ..

അതുല്യ said...

പച്ചൂ.. നീ ഒന്ന് ചാച്ചി തരുവാന്‍ ഞനെന്ത്‌ തരണം? ഈ കുഞ്ഞിന്റെ ഒരു ധൂളിയില്ലിട്ട്‌ ആട്ടി വാ വോ വാ വോ പാടാനിവിടാരുമില്ലേ? ഒരു കാസറ്റ്‌ എങ്കിലും ഇടന്നേ ആരെങ്കിലും. നാളെ നേരത്തെ എണീറ്റ്‌ പോണ്ടതല്ലേ കുട്ടി. കിടന്നുറങ്ങ്‌. മീറ്റിന്റെ എല്ലാ മംഗളാശംസകളും.

Kaippally said...

കൊതി കെറു മൂത്താല്‍ എല്ലാം കുറ്റം

Kaippally said...

ഉഴുന്നു വട കണക്കുകള്‍ പോരട്ടെ. ഞാന്‍ ആറെണ്ണം വിഴുങ്ങി.

Unknown said...

തിരക്കിനിടയില്‍ മൂന്നു ബൂലോക മീറ്റുകള്‍ (യൂയേയീ, കൊച്ചി, ദില്ലി) ഞാന്‍ മിസ്സായിപ്പോയി. എല്ലാം മംഗളകരമായി നടന്നുവെന്ന് ചിത്രങ്ങളില്‍ നിന്നും വീഡിയോയില്‍ നിന്നുമൊക്കെ മനസ്സിലാക്കുന്നു. അഭിനന്ദനങ്ങള്‍!

«Oldest ‹Older   601 – 616 of 616   Newer› Newest»