(അധവാ കലേഷിന്റെ മകളുടെ കല്യാണം)
jokes apart, ഞാനിന്നലെയും ഇന്നുമായി യു.ഏ.ഈയിലുള്ള ഒരുമാതിരി എല്ലാ മലയാളി ബ്ലോഗറുമ്മാരേയും ഫോണില്‍ വിളിച്ചു. ഞാന്‍ വിളിക്കാത്തവരായിട്ടാരേലും ഉണ്ടെങ്കില്‍ ആ നമ്പരുകള്‍ എന്റെ കൈയ്യില്‍ ഇല്ലാഞ്ഞാണ്. ദയവായി ഞാന്‍ വിളിക്കാത്തവര്‍ എന്നെ 050-3095964ലോട്ട് ഒന്ന് വിളിക്കാമോ?
ഇന്നലെ എല്ലാരോടും സംസാരിച്ചത് പ്രകാരം ഉള്ള കണക്ക് ഇങ്ങനെയാണ് :
1 അനിലേട്ടന്‍/സുധേച്ചി : 2 + 2 കുഞ്ഞുങ്ങള്‍
2 ആരിഫ് ബ്രഹ്മംകുളം : 1
3 ഇബ്രാഹിം മുഹമ്മദ് : 1
4 കലേഷ് കുമാര്‍ എസ്.ജി :2
5 ഗോപാലകൃഷ്ണന്‍ : 1
6 ജോഷി : 1
7 ദിലീപ് : 1
8 ദേവേട്ടന്‍ : 1
9 നദീര്‍.വി.കെ : 1
10 നിഷാദ് ചേട്ടായി : 2 + 1 കുഞ്ഞ്
11 മണിയേട്ടന്‍ : 2
12 രാഗേഷേട്ടന്‍ : 1
13 രാജീവ് : 1
14 രാജ് നായര്‍ : 1
15 രാമേട്ടന്‍ : 1
16 വിനോദ് മേനോന്‍ : 2 + 2 കുഞ്ഞുങ്ങള്‍
17 ശാന്തി ശര്‍മ്മ : 2 + 1 കുഞ്ഞ്
18 ഷെനിന്‍ : 1
19 സജീവ് എടത്താടന്‍ : 2
20 സമീഹ് : 2 + 2 കുഞ്ഞുങ്ങള്‍
21 ബാബു ചേട്ടന്‍ : 2 + 2 കുഞ്ഞുങ്ങള്‍
22 മുസ്തഫ മുഹമ്മദ് : 2 + 1 കുഞ്ഞ്
23 അഭിലാഷ് നായര്‍ : 2 + 1 കുഞ്ഞ്
24 അലിയു ചേട്ടന്‍ /രഹനേച്ചി : 2 +2 കുഞ്ഞുങ്ങള്‍
25 അബ്ദുള്ള വല്ലപ്പുഴ : 1
26 തൌഫീക്ക് പാറമ്മല്‍ : 2
27 പ്രശാന്ത് : 2
28 ധര്‍മ്മജന്‍ പട്ടേരി : 1
29 റഷീദ് : 1
30 സാലിഹ് : 1
31 ചന്തൂസ് : 3
32 സക്കീന വക്കീല്‍ : 2
33 വില്‍സണ്‍/മേരി : 2
-------------------------------------------------
ആകെ 51 + 13 കുഞ്ഞുങ്ങളും
പിന്നെ, നമ്മുടെ വിശിഷ്ടാതിഥിയായ പ്രിയപ്പെട്ട സാക്ഷാല്‍ വിശ്വേട്ടനും. അങ്ങനെ 52 പേരും 13 കുഞ്ഞുങ്ങളും.
പൊതുജനാഭിപ്രായം മാനിച്ച് നോര്‍ത്തിന്ത്യന്‍ ഡിഷസൊക്കെ മാറ്റി മെന്യു ഒന്ന് മലയാളീകരിച്ചു.
അതിങ്ങനെയാണ് :
സ്വീറ്റ് കോണ്‍ വെജിറ്റബിള്‍ സൂപ്പ് / ടൊമാറ്റോ സൂപ്പ്
ടോസ്‌ഡ് സലാഡ്, ചിക്കന്‍ അച്ചാറി സലാഡ്
ചിക്കന്‍ മലബാറി
കേരള സ്റ്റൈല്‍ ബീഫ് ചില്ലി ഫ്രൈ
വെജിറ്റബിള്‍ കുറുമ
അവിയല്‍
ക്യാബേജ് തോരന്‍
വെജിറ്റബിള്‍ ബിരിയാണി, നാന്‍-റൊട്ടി, റൈത്ത, പിക്കിള്‍സ്, പാപ്പഡ്‌സ്.
ട്രൈഫിള്‍ പുഡ്ഡിംഗ്
പായസം
35 ദിറഹംസ് ഒരാള്‍ക്ക് ചിലവ് (കുട്ടികള്‍ക്ക് ഫ്രീ)
മെന്യുവില്‍ മാറ്റം വരുത്തണമെങ്കില്‍ ഇന്ന് തന്നെ പറയണം. എല്ലാവരുടെയും അഭിപ്രായങ്ങളും / നിര്‍ദ്ദേശങ്ങളും വേണം. മെന്യൂ ഫൈനലൈസ് ചെയ്യണം. എല്ലാവരും എത്രയും പെട്ടന്ന് അഭിപ്രായങ്ങളറിയിക്കണേ പ്ലീസ്...
അബുദാബിയില്‍ നിന്നും വരുന്നവര്‍ക്ക് ബ്രേക്ക്ഫാസ്റ്റ് കൊടുക്കാമെന്ന് രഹ്ന ചേച്ചീടെ ഓഫറുണ്ട്.
സെമിനാറെന്ന് ഒക്കെ കേട്ടപ്പോള്‍ പലര്‍ക്കും ഇതൊരു വളരെ ഫോര്‍മലായ ഒരു ഗെറ്റ് റ്റുഗദറാണോന്ന് സംശയം തോന്നി. മീറ്റെന്ന് പറയുന്നത് -നമ്മളെല്ലാരും ഒത്തു കൂടുന്നൊരു വളരെ അണ്‍ഒഫിഷ്യലായുള്ള ഒരു സംഭവമല്ലേ? ചന്തു സ്റ്റേജ് ഹാന്‍ഡില്‍ ചെയ്യും. ചന്തൂന്റെ മിമിക്രി, ചന്തൂന്റെ പാട്ട്, രാഗേഷേട്ടന്റെ ചെണ്ടകൊട്ട്, വിശാലന്റെയും രാഗേഷേട്ടന്റെയും നാടന്‍പാട്ട്, കുഴൂര്‍ വില്‍സന്റെ കവിത ചൊല്ലല്‍ + ചൊല്‍ക്കാഴ്ച്ച, കണ്ണനുണ്ണിമാരുടെ കവിത ചൊല്ലല്‍, ആച്ചുവിന്റെയും പച്ചാനക്കുട്ടീടെയും കവിത ചൊല്ലല്‍, അതുല്യ ചേച്ചീടെ ക്വിസ്/തംബോല/ഗെയിംസ് - ഇതൊക്കെ തന്നെ പരിപാടികള്‍. ഇതിനിടയ്ക്ക് നിഷാദിന്റെയും (വിഷയങ്ങള്‍ - വെബ് 2.0, വിക്കീ മീഡിയ), രാജിന്റെയും (വിഷയം - ലിനക്സ്), ഇബ്രുവിന്റെയും (വിഷയം - കണ്‍സ്ട്രക്ഷന്‍/റിയല്‍ എസ്റ്റേറ്റ്) വളരെ അണ്‍ ഒഫിഷ്യലായിട്ടുള്ള സെമിനാര്‍, എന്നിവയും ഉച്ചഭക്ഷണവും ഉണ്ടാകും. അത്രേയുള്ളു.
രാജ് എന്തോ സര്‍പ്രൈസ് പരിപാടി ഒക്കെ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു - അതും കാണും. പിന്നെ, കഴിഞ്ഞ മീറ്റിന് ഇല്ലാതിരുന്നവര്‍ കുറച്ചുപേര്‍ ഈ മീറ്റിനുണ്ടാകുമെന്നുള്ളതുകൊണ്ട് “ഐസ് ബ്രേക്കിംഗ് “ ഒന്നൂടെ വേണ്ടിവരില്ലേ? (പൊട്ടിച്ചതിന്റെ ബാക്കി ഐസ് നമ്മ “ബ്ലോഗാഭിമാനി” ടീമിന് പാഴ്സല്‍ ചെയ്യാം!) അഭിപ്രായം ഇരുമ്പുലക്കയല്ല. ഇവിടെ സമ്പൂര്‍ണ്ണ ജനാധിപത്യമാണ്. പരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ - എല്ലാം സ്വാഗതം ചെയ്യുന്നു.
ഇവിടെ തൊട്ട് അടുത്ത് തന്നെ പള്ളിയുണ്ട്. വെള്ളിയാഴ്ച്ച ജുമാ മുടങ്ങുമെന്നാരും വിഷമിക്കണ്ട. രാവിലെ ഒരു 9 മണിയോടെ എല്ലാവരും എത്തണമെന്ന് താല്പര്യപ്പെടുന്നു. വൈകിട്ട് 5 മണിക്ക് എനിക്ക് ഹാള്‍ തിരികെ ഏല്‍പ്പിക്കണം. അതു വരെ സമയമുണ്ട്.
അതുപോലെ ചന്തൂനുള്ള നമ്മുടെ യാത്രയയപ്പ് കൂടിയാണീ സംഗമം. സെമിനാര്‍ വച്ചതെന്തിനെന്ന് ചോദിച്ചാല്‍, വെബ് 2.0 / വിക്കീ മീഡിയ / ലിനക്സ് , ഇവിടുത്തെ കണ്‍സ്ട്രക്ഷന്‍/റിയല്‍ എസ്റ്റേറ്റ് രംഗങ്ങള്‍ എന്നൊക്കെ പറയുന്നത്, നമ്മളറിയാതെ തന്നെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ സംഭവങ്ങളാണ്. അവയെക്കുറിച്ച് എല്ലാവര്‍ക്കും അറിയില്ല. വളരെ രസകരമായ രീതിയില്‍ നിഷാദും രാജും ഇബ്രുവുമൊക്കെ ഈ വിഷയങ്ങള്‍ അവതരിപ്പിക്കും.നമ്മുടെയിടയില്‍ അറിവും വിജ്ഞാനവുമുള്ളവര്‍ അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നതിലെന്താ തെറ്റ്? വെറുതേ ഇവിടെ വന്ന് ഭക്ഷണോം കഴിച്ചിട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലല്ലോന്ന് കരുതിയാ സെമിനാറുകള്‍ വയ്ക്കുന്നത്. മസിലു പെരുക്കാനും കോര്‍പ്പറേറ്റ് ജാട കാണിക്കാനുമല്ല. (കുറുമി ചേച്ചിയുമായി ഞാന്‍ സംസാരിച്ചിരുന്നു. സെമിനാര്‍ കാരണമല്ല, ചേച്ചിക്ക് യാത്ര ചെയ്യാന്‍ ആരോഗ്യം അനുവദിക്കാത്തത് കൊണ്ട് മാത്രമാ ചേച്ചി വരാത്തതെന്ന് എന്നോട് പറഞ്ഞു.)
ഒരുമാതിരി എല്ലാവര്‍ക്കും പരസ്പരം അറിയാം. ബുദ്ധിയുള്ളവരൊരുപാടുണ്ട് - ബൂജിജാട കാണിക്കുന്നവരെയൊന്നും ഞാനിതുവരെ കണ്ടില്ല. എല്ലാവരും സാധാരണക്കാരല്ലേ? :)എന്നെ വിശ്വസിക്കൂ - ഒരുപാട് ഫണ്‍ മൊമന്റ്സ് ഉള്ള ശരിക്കും എന്റര്‍ടെയിനിംഗ് ആയ ഒരു പരിപാടിയായിരിക്കും നമ്മുടെ സ്നേഹ സംഗമം.
ഈ പോസ്റ്റിന് മുകളില്‍ പറഞ്ഞവരാരും ഹാജര്‍ വയ്ക്കണ്ട. ഹാജര് വച്ച് ഹാജര് വച്ച് പലരുടെയും വിരല് തേഞ്ഞു. മുകളില്‍ എഴുതിയ ലിസ്റ്റില്‍ പെടാത്ത യു.ഏ.ഈയില്‍ ഉള്ളവര്‍ ആരേലും ഉണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കണം. എന്നെ വിളിക്കണം.
മീറ്റിന് തീര്‍ച്ഛയായും വരണം.
റൂട്ട് മാപ്പ് ദാ ഇവിടെ നിന്ന് പി.ഡി.എഫ് ആയി ഡൌണ്‍ലോഡ് ചെയ്യാം. അതല്ല ആര്‍ക്കേലും ഫാക്സ് ആയി ഞാനയച്ചു തരണമെങ്കില്‍ ഞാനയച്ചുതരാം - എന്നെ വിളിക്കൂ.
ക്യാമറ (സ്റ്റില്ലും വീഡിയോയും) ഉള്ളവര്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ കൂടെയുള്ളവരായ കണ്ണൂസ് (പ്രസീദ്), സിദ്ധാര്‍ത്ഥന്‍ (സജിത്ത്), ജ്യോതിഷ്, കരീം മാഷ് എന്നിവര്‍ നാട്ടിലാണ്.അത്തിക്കുറിശ്ശി അന്ന് രാവിലെ നാട്ടില്‍ പോകും (അന്നത്തെ ദിവസം തന്നെ തിരഞ്ഞെടുത്തല്ലോ :( ) അവരെ എല്ലാവരും മിസ്സ് ചെയ്യും. കരീംഭായ് ഈ മീറ്റിന്റെ ഹോസ്റ്റ് ആയി നിന്ന് പ്രവര്‍ത്തിക്കേണ്ടിയിരുന്ന ആള്‍ ആണ്. കരിം ഭായ് ഇവിടെ തൊട്ടടുത്താണ് ജോലി ചെയ്യുന്നതും താമസിക്കുന്നതും. സിദ്ധാര്‍ത്ഥന്റെ ഒരുഗ്രന്‍ സെമിനാര്‍ മിസ്സാകുന്നതിലുള്ള വിഷമവും ഉണ്ട്!
ഒരു കാര്യം കൂടെ പറയാനുണ്ട്. ഒരിക്കലും ഇതൊരു വണ്‍-മാന്‍-ഷോ ആയി ആരും കരുതരുത്. നിങ്ങളെല്ലാവരും എന്റെകൂടെയുണ്ടന്ന വിശ്വാസത്തിലും ഉറപ്പിലുമാണ് ഞാനിതൊക്കെ കാട്ടികൂട്ടുന്നത്. കുറ്റങ്ങള്‍-കുറവുകള്‍-തെറ്റുകള്‍ - എല്ലാം എന്റേത് മാത്രമാണ്. എല്ലാം ക്ഷമിക്കുക.
ഒന്നാം മീറ്റ് നന്നായി നടന്നു. ഈ സ്നേഹസംഗമം അതിലും നന്നായിട്ട് ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് എല്ലാവരുടെയും പേരില്‍ യു.ഏ.ഈയിലെ എല്ലാ മലയാളി ബ്ലോഗറുമ്മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
616 comments:
«Oldest ‹Older 401 – 600 of 616 Newer› Newest»അയ്യോ...
കുമാറിതിനിടക്കു എവിടുന്നു വന്നു.
സുചേച്ചി ആണ് താരം
കുമാര്‍ കൊണ്ടുപോയി :(
എനിക്ക് വയ്യ എന്നെയങ്ങ് കൊല്ല്
ഞാന്‍ പിന്മാറി :-)
ചന്തുവിന്റെ കവിത. മണ്ണിന്റെ മണമുള്ള കവിത. എല്ലാവരും ചേര്‍ന്ന് ചൊല്ലുന്നു.
തകു തിത്തന്ന തെയ്യനം തക തെയ്യന്നം താരോ.... :-) (തകര്‍ത്തു)
-ദില്‍ബാസുരന്‍
കുമാറേട്ടന്‍ ഇതിപ്പോള്‍ എവിടെ നിന്നും വന്നു?
തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്ന് പറഞ്ഞപോലെ ആയി ;)
ഹഹഹഹ :) ;)
ഹൊ. ഇതെഴുതിയിട്ട് നോക്കിയപ്പോള്‍ കുമാറേട്ടന്‍ അതടിച്ചെടുത്തു. മാത്രമല്ല കമന്റ് 405 കവിഞ്ഞു.
:( ഇനി 410 നോക്കാം.
എന്താ കഥ! ഇവിടെ നേരം വെളുത്ത് വന്നേപ്പോഴെക്കും 400 കമന്റാ? ചെണ്ടകൊട്ടും കലാശകൊട്ടും കഴിഞാ!.
യു. എ. ഇ മീറ്റിന് അഭിവാദ്യങ്ങള്‍
വിശ്വേട്ടാ, ജന്മദിനാശംസകള്‍.
ദില്‍ബൂ ,ഫോട്ടോ.. ഫോട്ടോ
ദില്‍ബാ പോട്ടം ഇട്രാ ചെക്കാ, ഇനി അതെങ്കിലും കണ്ടിരിക്കട്ടെ, ഇവിടെ ഒരു രക്ഷയുമില്ല...
ഒരു നാനൂറടിക്കാന്‍ ഞാന്‍ വലിച്ചു വിട്ട ശ്വാസമുണ്ടായിരുന്നെങ്കില്‍ തുമ്പേന്ന് പോയ റോക്കറ്റിനെ അതിന്റെ റൂട്ടിലെത്തിക്കാമായിരുന്നു.
:-)
ഹായ്, കവിത കേള്‍പ്പിക്കൂ
ദില്‍ബൂ , ഇനി അഞ്ഞൂറിനാവും വടം വലി. അതിനു മുന്‍പ് ഫോട്ടം ഇട്.
ബ്ലൊനിയുടെയും, അനോണിയുടെയും മുഖം മറച്ചുള്ള ഫോട്ടോ മതി ട്ടൊ...
500 ഉം ഞാന്‍ തന്നെ അടിക്കും. തടയുന്നവര്‍ക്കു തടയാം. ധൈര്യമുള്ളവര്‍ വാ...
പച്ചാളം പട്ടേരിക്ക് അയച്ച് എസ് എം എസ് സ്റ്റേജില്‍ വായിച്ചു. അത് പോലെ തന്നെ ഞാന്‍ ഇരിങ്ങല്‍ അയച്ച കവിതയും കുറുമാന്റെ കൊട്ടിന്റെ അകമ്പടിയോടെ ഇടിവാള്‍ സ്റ്റേജില്‍ വായിച്ചു.
ഇപ്പോള്‍ സ്റ്റേജില്‍ ചന്തുവിന്റെ മനോഹര ഗാനം. സൂര്യകാന്തി പൂക്കളേ..........
-ദില്ബാസുരന്
ഇനി അഞ്ഞൂറിന് ഞാനില്ല :(
ഫോട്ടോ കണ്ടിരുന്നെങ്കില്‍ പോകാമായിരുന്നു.
അയ്യേ, ഞാന്‍ വെറുതെ തമാശയ്ക്ക് വിരട്ടിയതല്ലെ!.. സൂ വാ വന്നു 500 അടിച്ചോളൂ... മറ്റുള്ളവരൊ ഒക്കെ ഞാന്‍ തടഞ്ഞുവച്ചോളാം...!
ഈ പോസ്റ്റ് കമന്റടിച്ചു പോക്കുമെന്നാ തോന്നുന്നേ എന്റെ ബ്ലോഗ്ഗ് മുത്തപ്പാ
പോട്ടൊ പോട്ടൊ എന്നു കുറേ നേരമായല്ലോ കേള്‍ക്കണൂ എന്താ ആരും പടം ഇടാത്തേ? ഡാ ദില്‍ബാ, പെരിങ്സ്, സാക്ഷി,... ആരുമില്ലേടേയ് അവിടെ??
എനിക്കിപ്പോള്‍ ഒരു ഫോണ്‍ വന്നു
വിളിക്കുന്നത് ബ്ലോഗഭിമാനി ആണെന്നും എന്നാല്‍ സ്വന്തം ഫോണില്‍ നിന്നല്ലെന്നും വേറെ ഒരു പ്രസിദ്ധ ബ്ലോഗ്ഗെറിന്റെ മൊബെയില്‍ അയാള്‍ അറിയാതെ എടുത്ത് വിളിക്കുകയാണെന്നും ആരു വിചാരിച്ചാലും തന്നെ കണ്ടുപിടിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു.
ബ്ലോഗാഭിമാനിയുടെ അടുത്ത ലക്കത്തില്‍ മീറ്റിനെ കുറിച്ചുള്ള ചില നഗ്നസത്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.. ഫഗവാനെ ഇനി ഇപ്പൊല്‍ ആ ഇടിവാളൊ ദില്‍ബനൊ മറ്റൊ നഗ്നനായൊ അവിടെ?
എന്നെ അഞ്ഞൂറടിക്കാന്‍ വിട്ടില്ലെങ്കില്‍ ഞാന്‍ ആയിരം അടിക്കും. ;)
ദില്‍ബൂ... ഫോട്ടോ ഇടൂ....
കമന്റു ബോക്സില്‍ 400 അടിച്ചു തളര്‍ന്നു കിടക്കുന്ന എന്നെ ഒന്നു അവിടെ ആദരിക്കുകയെങ്കിലും ചെയ്യെടേയ് ദില്‍ബാ...
മീറ്റുകളെക്കുറിച്ചുള്ള നഗ്ന സത്യങ്ങളുമായി ബ്ലോഗഭിമാനിയുടെ പുതിയ ലക്കം ഉടന്‍ തന്നെ പ്രതീക്ഷിക്കുക
ഹോ.. ഈ ഗള്‍ഫുകാരുടെ ഒരഹങ്കാരം...
ഡേ, ശ്രീജിത്തേ, ഇതിനിവിടെ ചൊദിക്കാനും പറയാനുമൊന്നും ആരുമില്ലേടെ...?
നമുക്ക് ആ ദില്‍ബനെ തല്ലിയാലൊ..??
അവനാണിതിനൊക്കെ പിന്നിലെന്ന് തൊന്നുന്നു..
ബ്ലോഗഭിമാനിയുടെ പ്രത്യേക ലേഖകര്‍ മൂന്നു മീറ്റുകളിലും പങ്കെടുത്ത് വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതാണ്
ആകാംക്ഷാഭരിതരായി കൂടിനില്‍ക്കുന്ന ഒരുപറ്റം ആളുകളെ ഇവിടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് നിങ്ങളൊക്കെ അവിടെ എന്താ ചെയ്യുന്നത്?
നമ്മള് പറയുന്നതൊന്നും കേള്‍ക്കാനാരുമില്ലേ...
ഇവിടൊന്നും കിട്ടിയില്ലാ, കിട്ടിയില്ലാ...
ആരും ഫോട്ടോ കാണിക്കാത്തതില്‍ പ്രതിഷേധിച്ച്, ഇവിടൊരു കൂട്ടം, മീറ്റില്ലാ ബ്ലോഗേഴ്സ്, തീറ്റ സത്യാഗ്രഹം നടത്തുന്നതാണ്.
ശ്രീജിയ്ക്ക് ഒരു മെയില്‍ അയയ്ക്കുന്നുണ്ട്. ഫോട്ടോ അതിലുണ്ട്.ഇനി അവന്റെ ചോരയ്ക്കായി നിലവിളീയ്ക്കൂ കുറച്ച് നേരം. ജസ്റ്റ് ഫോര്‍ ഏ ചേഞ്ച്.
ഞാന്‍ പോകുവാ, കാത്തിരുന്നു മടുത്തു :-(
ഫുഡ് കഴിഞ്ഞപ്പോള്‍ ദില്‍ബൂന്റെ ഇറ്ററസ്റ്റ് പോയോന്ന് ബലമായ സംശയം, തന്നെ ദില്‍ബാ, ഫുഡിനെ പറ്റി കമന്റൊന്നും ഇല്ലെ??
ശ്രീജീ ഫോട്ടോ ഇട്രാ...
ആന കേറാ മലയില്‍
ആളു കേറാ മലയില്‍
ആയിരം കാന്താരി പൂത്തു നിന്നു.
ഒരു ചിത്രവും കാണുന്നില്ലല്ലോ.
ഇവിടൊന്നും കിട്ടിയില്ലാ, കിട്ടിയില്ലാ...
ആരെങ്കിലും ഫുഡ്ഡിന്റെ കാര്യം ഒന്ന് വിശദീകരിച്ചേ, എനിക്ക് സന്തോഷമുള്ള ഒരു വിഷയമാണേ..
പെരിങ്ങോടനെ പറ്റി ഇതാ ഞാന്‍ പുള്ളി ആവശ്യപ്പെട്ടതനുസരിച്ച് പൊക്കിപ്പറയുന്നു. :-)
1)ഏതു ഐറ്റംസ് ഒക്കെ കഴിഞ്ഞു.
2) ഇനി എന്തൊക്കെ ഉണ്ടു.
3) എന്തൊക്കെ കഴിചു?
ശോ ഇതൊക്കെ ഇനി എപ്പോളാ പറയുക..
കുഞ്ഞുങ്ങളുടെ പരിപാടി എന്തെങ്കിലും ഉണ്ടായിരുന്നൊ?
വല്ലോം നടക്കുമോ..
ശ്രീജീ,
ഫോട്ടോ നിനക്കയച്ചു എന്നണല്ലൊ ദില്‍ബന്‍ പറഞ്ഞെ? എവിടെ?
പെരിങ്ങോടന്‍ വെള്ള ജുബ്ബയല്ലേ ഇട്ടത് !
ഒരു ലൈന്‍ എങ്കിലും ഇടക്കെഴുതി അയക്കൂ
ശ്രീജിത്തേ.... ഫോട്ടോ കാണിക്കൂ....
ഞാന്‍ പോണു. :( നൊ ഫോട്ടോസ്. നോ അപ്ഡേറ്റ്
ഏതാനും നിമിഷങ്ങള്‍ക്കകം. പടത്തിന്റെ ലിങ്ക് ഞാന്‍ തരുന്നതാണ്.
ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുന്നു. ഇവിടെ ഉടന്‍ എല്ലാം വരുന്നതായിരിക്കും.
ശ്രിജിത്തിനയച്ച ആ ഫോട്ടൊ അല്ലേ..?
അതു ഞാന്‍ കണ്ടു...
കല്ലക്കി ദില്‍ബാ.. കലക്കി..
450 എനിക്ക് തരുമോ?
എല്ലാവരും ഗ്രൂപ്പായിട്ടും ഒറ്റയ്ക്കൊറ്റയ്ക്കും ഫോട്ടോയെടുത്ത് വേഗം ബ്ലോഗിലിടേണ്ടതാണെന്ന് അറിയിച്ചുകൊള്ളുന്നു.
450
444 ഉം ഞാനടിച്ചേ !!!..ഇമറാത്ത് സഗമ കമന്റ് മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമുള്ള പ്രോത്സാഹന സമ്മാനം എപ്പഴാ..?..എന്റേത് പീലിക്കുട്ടി അറ്റ് കോമിലേക്ക് അയക്കുക...ഞാ പോവ്വാ..
സു എടുത്തോളൂ....
ദില്‍ബന്‍ അയച്ചുതന്ന ചിത്രങ്ങള്‍ (ചെറുതാണ്) ഇവിടെ ക്ലിക്ക് ചെയ്തു കാണുക കണ്ണുനിറയ്ക്കുക.
എമിരേറ്റിലെ ബൂലോഗര്‍ അവരുടെ സംഗമത്തിന്റെ വിവരങ്ങള്‍ മറ്റു ബൂലോഗരെ അറിയിക്കുന്ന ദില്‍ബാസുരനെ അഭിനന്ദിക്കുന്നു.
എമിരേറ്റ്സ് ബൂലോഗര്‍ക്ക് വേണ്ടി
പെരിങ്ങോടന്‍.
പി.എസ്. കൈപ്പള്ളി വയലന്റാവുന്നു. ജാട ബുജി എന്നീ വാക്കുകളിലാണു കൈപ്പള്ളി ജീവിക്കുന്നത്.
ഞങ്ങളെ വിളിച്ച അചിന്ത്യ, തഥാഗതന്‍, അന്വേഷണങ്ങള്‍ അറിയിച്ച ലാപുട എന്നിവരോടു അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
എമിരേറ്റിലെ ബൂലോഗര്‍ അവരുടെ സംഗമത്തിന്റെ വിവരങ്ങള്‍ മറ്റു ബൂലോഗരെ അറിയിക്കുന്ന ദില്‍ബാസുരനെ അഭിനന്ദിക്കുന്നു.
എമിരേറ്റ്സ് ബൂലോഗര്‍ക്ക് വേണ്ടി
പെരിങ്ങോടന്‍.
പി.എസ്. കൈപ്പള്ളി വയലന്റാവുന്നു. ജാട ബുജി എന്നീ വാക്കുകളിലാണു കൈപ്പള്ളി ജീവിക്കുന്നത്.
ഞങ്ങളെ വിളിച്ച അചിന്ത്യ, തഥാഗതന്‍, അന്വേഷണങ്ങള്‍ അറിയിച്ച ലാപുട എന്നിവരോടു അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
മുല്ലപ്പൂവേ
നമ്മളെല്ലാവരും വെയിലു കൊണ്ടതും മഴ നനഞ്ഞതും മിച്ചം.. ലവര്‍ അര്‍മ്മാദിക്കുകയാ..
അതിനിടെ നമ്മളെ ഒക്കെ ഓര്‍ക്കാന്‍ എവിടെ സമയം.. ഹം
അവിടെ ഇപ്പോ മൊത്തത്തില്‍ ആന കടന്ന കരിമ്പിന്‍തോട്ടം പോലെ ആയിക്കാണും
അവിടെ വെട്ടും കുത്തും വല്ലതും നടന്നോ..
പുഡ്ഡിംഗിന്റെ പാത്രത്തില്‍ ചോര വീണു കിടക്കുന്നു :-)
അപ്പോള്‍ ഞാനും ശ്രീജിത്തും ഒക്കെ വിളിച്ച ISD യുടെ കാശ് ആരുതരും പെരിങ്ങോടാ...
ശ്രീജിത്തേ, നന്ദി പ്രകടനത്തില്‍ നിന്നും നമ്മളെ ഒഴിവാക്കി. നമുക്ക് കമന്റ് ബോക്സില്‍ വാക്കൌട്ട് നടത്തിയാലോ?
അതെ അതെ ഭക്ഷണത്തിന്റെ ഫോട്ടോയാ ആദ്യം അയച്ചത് :((
ഫോട്ടോ കാണുന്നു. :) കലേഷും അനിലേട്ടനും എന്താ ഇത്ര വലിയ ഡിസ്കഷന്‍ ? അതും ഫൂഡ് ന് മുന്‍പില്‍ നിന്നു.
കുമാറേട്ടനും ശ്രീജിത്തിനും ഒരുപാട് നന്ദി. ഈ കണകഷനും വെച്ച് അപ്ലോഡിങ് ഒരിക്കലും നടക്കില്ല. :-)
വിളിച്ചവര്‍ക്കു മത്രം നന്ദി പ്രകടനം. കാലത്തു മുതല്‍ ഇതിനു മുന്‍പില്‍ കുത്തിയിരിക്കുന്ന് ഞങ്ങള്‍ക്കോ ??
ഞാനും പ്രതിഷേധിക്കുന്നു.
ശ്രീജിത്തേ ഒന്നു ഹെല്‍പുമോ? പടങ്ങള്‍ എന്ന ലിങ്കില്‍ ക്ളിക്കി {൩.൧൫} ന് 4.30 ആയപ്പോല്‍ വലിയ ഒരു കറുത്ത സ്ക്രീനും അതിണ്റ്റടിയില്‍ ഒരു സ്ക്വയര്‍ സെണ്റ്റീമീറ്റര്‍ വലിപ്പം വീതമുള്ള പത്തു മുപ്പതു പടവും(?) വന്നു . മൈക്രോസ്കോപ്പു വച്ചു നോക്കിയിട്ടും ഒന്നും മനസ്സിലാകുന്നില്ല.. വേഗം വേണം മീറ്റു കഴിയുമ്പോഴേങ്കിലും പടം ഞങ്ങള്‍ക്കും കാണണ്ടേ?
since we could not even see the photographs till now , we the chattisgarh bloggerrrrrrrrrrrr (only one) in [protest ,have decided to meet in my house at 9 pm and have a beautiful dinner meet of chaatisgarh bloggers. so on with chattisgarh blogger meet hiiyaaah
ഞാന്‍ പ്രതിഷേധിക്കണോ? എന്നാലും നമ്മളെ ഒരു വിലയും ഇല്ലാതായല്ലോ ദൈവമേ...
12ന്റെ കൊച്ചി മീറ്റ് ലൈവ് ടെലിക്കാസ്റ്റ് ചെയ്യാം എന്ന് ESPN Star sports ഏറ്റിട്ടുണ്ട്. അതുകൊണ്ട് അവിടെ ഇത്രയും പ്രോബ്ലം ഉണ്ടാവില്ല. ധൈര്യമായിരിക്കൂ.. ഇവിടുത്തെ മീറ്റില്‍ ഓരൊ അരമണിക്കൂറിലും ഓരോ സമ്മാനം ഉണ്ടു.
കടന്നു വരൂ കടന്നു വരൂ കടന്നു വരൂ... ഭാഗ്യദേവത മാടി വിളിക്കുന്നു...
ഹെറിറ്റേജ്, ആ കുഞ്ഞ് ചതുരങ്ങളില്‍ ഞെക്കിയാല്‍ അതിന്റെ യഥാര്‍ത്ഥ വലിപ്പത്തില്‍ കാണാം. മെയില്‍ ആയി വേണമെങ്കില്‍ ദില്‍ബനേയോ എന്നെയോ (sreejithk2000@gmail.com) ബന്ധപ്പെടൂ.
അങ്ങോട്ട് വിളിച്ചപ്പോള്‍ ഇങ്ങോട്ട് ഇടയ്ക്കിടയ്ക്ക് വിളിച്ച് അപ്ഡേറ്റ് തരാം എന്ന് പറഞ്ഞിട്ട്, അപ്ഡേറ്റ് പോയിട്ടവസാനം ഒരു നന്ദി പ്രകടനം പോലുമില്ല. യൂ നന്ദി-ലെസ്സ് ബ്ലോഗ്ഗര്‍. നിന്നെ ഇന്നുരാത്രി കട്ടുറുമ്പ് കടിക്കുമെടാ.
ഇതെന്താ അരവിന്ദന്റേയും അടൂരിന്റേയും ഒക്കെ സിനിമാ പോലെ ഉള്ള മീറ്റോ? ഒന്നും ഇവിടെ അറിയുന്നില്ല. ഇരിങ്ങല്‍ പറഞ്ഞപോലെ ‘അവാര്‍ഡ് പടം പോലെ‘ ഉള്ള മീറ്റ്.
ആഹാ ഇതിപ്പോ അവടെ നടക്കണ ആഘോഷങ്ങളേക്കാളും ഘോഷാണല്ലോ ഇവടെ! അവടേം ഇവടേം ആര്‍മ്മാദിക്കണ എല്ലാര്‍ക്കും സ്നേഹം !
ഇതെന്താ മീറ്റ് തീരാനായൊ? ഞാന്‍ വന്നപ്പോഴേക്കും.
പെരിങ്ങോടന്‍ പാസ് ഔട്ട് ആയിട്ടില്ല എന്നെ അറിയിക്കാന്‍ അദ്ദേഹത്തിന് അതിയായ താല്‍പ്പര്യമുണ്ട്. :-)
ദില്‍ബനും വിശാലനും കുറുമാനും കൂടി ഒരു പാത്രം കറിക്കു വേണ്ടി തല്ലു കൂടുന്നതിന്റെ അടക്കം വലിയ 3 പടങ്ങള്‍ വന്നിട്ടുണ്ട്. ഇവിടെ ഞെക്കുക
പെരിങ്ങോടന്‍ ആണോ ആ ഭയ്യാ സ്റ്റൈല്‍ ജുബ്ബാ ഇട്ടിരിക്കുന്ന ആള്‍?
എനിക്ക് വയ്യ. ഇതൊന്നും കാണാന്‍
ചായയും വടയും വന്നു.....
ഇത് പണ്ടത്തെ ദൂര്‍ദര്‍ശന്റെ ക്രിക്കറ്റ് ടെലിക്കാസ്റ്റ് പോലെയായല്ലോ.... ദില്ലി മീറ്റ് അതിലും മോശമായിരിക്കും ഇന്ത്യാ ഗേറ്റില്‍ internet ഇല്ല...!!!! ആരെങ്കിലും wi-fi കൊണ്ടുവന്നാല്‍ നന്നായിരിക്കും
ചിരിച്ച് കൊണ്ടുള്ള ദില്‍ബന്റെ ആ ഫോട്ടോയ്ക്ക് വേണ്ടിയുള്ള പോസ്സിംഗ് കണ്ടപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി
കാലത്തെ മുതല്‍ ഇരുന്ന് തല ഒരു വഴിക്കായി.
500 അടിക്കാന്‍ ത്രാണിയില്ല.
എല്ലാര്‍ക്കും ഒരിക്കല്‍ കൂടി അന്വേഷണം പറയൂ.
ഇനി കേരളാ മീറ്റില്‍ കാണാം.
വിശാലന്‍, ഇടിവാള്‍, രാധേയന്‍ തുടങ്ങിയവര്‍ സ്റ്റേജില്‍ കിടന്നു അലമ്പു കാണിക്കുന്നതായി ബ്ലോഗാഭിമാനി എന്നെ വിളിച്ചു പറഞ്ഞു. ദയവായി സംയമനം പാലിക്കുക. എല്ലാവര്‍ക്കും സ്റ്റേജില്‍ കയറി അര്‍മാദിക്കാന്‍ അവസരം നല്‍കുക.
ബ്ലോഗാഭിമാനി പറയുന്നത് ചായക്കും വടയ്ക്കും നല്ല സ്റ്റാന്‍ഡാര്‍ഡ് ആണെന്നാണ്. ഉള്ളതാണോ എന്തോ. ശ്രദ്ധിച്ചു കഴിച്ചാല്‍ കൂടുതല്‍ കഴിക്കാം, അത്യാഹിതങ്ങള്‍ ഒഴിവാക്കാം.
തമ്പോല കളി തുടങ്ങാറായി. അഞ്ച് രൂപ കൊടുത്ത് ഇതുവരെ ടിക്കറ്റ് വാങ്ങാത്തവര്‍ ഉടനേ അത് വാങ്ങണമെന്നപേക്ഷ
ചായയും വടയും. ഫോട്ടോസ് ഉടന്‍ വരുന്നു. നാറണത്ത് ഭ്രാന്തന്‍ കവിത വിശലേട്ടന്‍, ഇടിഗഡി,കുറുമാന്‍, രാധേയന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിക്കുന്നു. ദെ ഇപ്പൊ തീര്‍ന്നു. :-)
ഇത് 481 ആണോ?, ടയിമിംഗ് ശരിയാക്കാനാണ്‍.
തഥഗതോ എനിക്കും വയ്യായ്യേ ആ വെളുത്ത ജുബ്ബ കണ്ടീട്ട്. ഞാന്‍ കുറേ നേരം കൊണ്ട് ചാറ്റിലുള്ള ദില്‍പനോട് ചോദിക്ക്ണു ആ വെളുത്ത ജുബ്ബ ഇട്ടവന്‍ ആരടേയ് എന്ന്. ദില്പന്‍ ഒരക്ഷരം മിണ്ടണീല്ല. അവസാനം സംശയം തോന്നിയ ആളെ തന്നെ വിളിച്ച് ഉറപ്പാക്കി. അതു പെരിങ്ങോടന്‍ എന്ന രാജ് ആന്നു... എനിക്കു വയ്യേ... ബി.കുട്ടി എവിടെ പോയ്. തലകുത്തി നിന്നു ചിരിക്കുന്നു ആ വെളുത്ത ജുബ്ബക്കാരനെ കണ്ടീട്ടു. ദില്പനും, വിശാല്‍ജിയും, കൂറുജിയിം ചേര്‍ന്ന് ആ പാത്രം തല്ലി പൊട്ടിച്ചൊ?
മീറ്റിനു വന്ന ചിലര്‍ സ്വന്തം ഫോട്ടോ എടുത്ത് വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതായി വാര്‍ത്ത. ഡേയ്. കല്യാണം ഒക്കെ പിന്നീടാലോചിക്കാം. ഇപ്പോള്‍ നിങ്ങള്‍ അവിടെപ്പോയ കാര്യം നടക്കട്ടെ.
ഫോട്ടോസ് ഇത്രയെ ഉള്ളൊ??
അപ്പോള്‍ ശ്രീജിത്തേ ബ്ലോഗഭിനിയുടെ യഥാര്‍ത്ഥനാമം വെളിപ്പെടുത്തൂ
അപ്പോള്‍ ശ്രീജിത്തേ ബ്ലോഗഭിനിയുടെ യഥാര്‍ത്ഥനാമം വെളിപ്പെടുത്തൂ
അപ്പോള്‍ ശ്രീജിത്തേ ബ്ലോഗഭിനിയുടെ യഥാര്‍ത്ഥനാമം വെളിപ്പെടുത്തൂ
അപ്പോള്‍ ശ്രീജിത്തേ ബ്ലോഗഭിനിയുടെ യഥാര്‍ത്ഥനാമം വെളിപ്പെടുത്തൂ
ഇവിടെ ഒരു 500ന്റെ മണം ഉണ്ടല്ലോ.
കുമാറേട്ടന്‍ ലോഡ് ചെയ്ത ആല്‍ബത്തിലെ 12 മത്തെ ഫൊട്ടൊയിലെ ജുബ്ബാക്കാരനെ കണ്ടപ്പോള്‍ തിളക്കത്തിലെ ദിലീപിന്റെ ഞാന്‍ സത്യായിട്ടും ഓര്‍ത്തുപോയി. എന്തരടെയ്യ് ഇത്.
ദേവേട്ടാ അങ്ങയുടെ പാദുകങ്ങള്‍ എന്നെ ലാന്‍ഡ് ക്രൂയിസര്‍ എന്ന എമണ്ടകന്‍ വണ്ടിയെ ഓര്‍മ്മിപ്പിക്കുന്നു!
ഇവിടെ ഒരു 500ന്റെ മണം ഉണ്ടല്ലോ.
പോരാ നിങ്ങള്‍ തീരെ പൊരാ. ഇനി പറയും കണ്ടോ ഞങ്ങടെ മീറ്റില്‍ 1000 കമന്റായി എന്ന്. അത് ആരാ കമന്റിടുന്നത്? ഞങ്ങളാ. മീറ്റ് തുടങ്ങ് കാണിച്ച് തരാം എങ്ങനാ കമന്റിടാന്ന്.
ഇപ്പോള്‍ സ്റ്റേജില്‍: അതുല്ല്യ ചേച്ചിയുടെ തംബോല കളി.
തംബോല തുടങ്ങിയിട്ടേ ഉള്ളോ?
അതെയ്, കുറുമാനെ വിളിച്ച് എല്ലാവര്‍ക്കും അന്വേഷണം എല്ലാവര്‍ക്കും കൊടുക്കണമെന്ന് പറഞ്ഞിട്ട് അത് എങ്ങും എത്തിയില്ലാന്നു തോന്നുന്നു. അല്ല ആരോ പറയുന്നു കുറുമാന്‍ ഫിറ്റാണെന്ന് അപ്പോ നമ്മളു കൊടുക്കണ അന്വേഷണവും ആശംസയുമൊക്കെ എവിടെയെത്താന്‍? ഇനിയിപ്പോ ഞാനാരെയാ വിളിക്കേണ്ടത്? എന്‍റെ ധര്‍മ്മ സങ്കഡം ആരറിയാന്‍?
അതെന്തുവാ ദില്പാ തംബോലാ കളി. നിങ്ങളുടെ ഒക്കെ പുറത്ത് ചെണ്ട കൊട്ട് കഴിഞ്ഞ് ഇപ്പോ തബല കൊട്ടാണൊ? ഹൊ ഓരൊരേ യോഗമേ
5 മണിക്ക് സ്ഥലം കാലിയാക്കണമെന്നാ കലേഷേട്ടന്റെ ഉത്തരവ്. അപ്പോള്‍ മീറ്റ് കഴിയാറായി കാണുമല്ലോ?
500
500 ഉം എന്റെ വക! ബുഹുഹ ഹ ഹ !
500 ഞാന്‍ തന്നെ അടിയ്ക്കണോ?
500
500
എന്തായ് എന്തായ്?
505
വീരഭദ്രന്‍ ബാരാക്കുഡയില്‍ ലാന്റ് ചെയ്തതായി രഹസ്യവിവരം കിട്ടിയിട്ടുണ്ട്. അദ്ദേഹം വളരെ താമസിയാതെ പ്രവര്‍ത്തനം ആരംഭിക്കും എന്ന് ബ്ലൊഗിനിമാര്‍ക്ക് മുന്നറിയിപ്പ്..
ബാരാക്കുഡയുടെ ആകാശം കാര്‍മ്മേഘപൂരിതമാകുന്നു..
ദില്പാ നിങ്ക്കു ഞാന്‍ വച്ചീട്ടുണ്ട്രാ... അവിടെ ഞംഞം അടിച്ചാ പോരാ ഇവിടെ 500 അടിക്കണമല്ലേടാ നിനക്കു. ഞാന്‍ ഇത്തവണ. ദുബായ് വഴി തന്നെ വരാന്‍ തീരുമാനിച്ചു. ഈ ദില്പനെ ഒന്നു കൈകാര്യം ചെയ്തീട്ടേ ഉള്ളൂ ബാക്കി കാര്യം
ഹായ് ഹൂയ്... എന്തായി... ഞാന്‍ ലേശം വൈകിയോ... :)
തമ്പോല കളി കഴിഞ്ഞു. വിജയികള്‍:
മിസിസ്.അഗ്രജന്‍
പച്ചാന
ഇളം തെന്നല്‍
അനില്‍
വിജയികള്‍ക്ക് ആശംസകള്‍
-പാര്‍വതി.
പരിപാടികള്‍ ഏകദേശം കഴിഞ്ഞ മട്ടാണ്. പരിപാടി പിരിച്ച് വിടാന്‍ ബാരക്കൂഡക്കാര്‍ കുറുമാന് കാശ് കൊടുത്ത് കൊട്ടും പുലിക്കളിയും കളിപ്പിയ്ക്കുന്നു. (അമ്മച്ചീ ഞാനും പോണു)
കുട്ടപ്പായി ഇതൊക്കെ കണ്ട് ഞെട്ടിപ്പോയി
ഞനും കട്ടേം പടൊം മടക്കുന്നു..
UAEക്കാര്‍ക്ക് മാത്രം അര്‍മ്മാദിച്ചാല്‍ പോരല്ലൊ.
ത്രിഭുവന്‍ ബാര്‍ എന്നെ മാടി മാടി വിളിക്കുന്നു.. ചെന്ന് 2 എണ്ണം വീശട്ടെ.. അല്ലാതെ എന്ത് വീക്കെന്റ്
പ്പൊ, മാമാങ്കം സമാപനം ആയാ!.
പുലികെട്ടും ചെണ്ടകൊട്ടും ആരുടെ നെഞ്ചത്താ?
എല്ലാം തീര്‍ന്നു.
ഓം ശാന്തി!
ഫോട്ടോസ് ഒക്കെ എവിടെ?
കഴിഞ്ഞോ? ഞാന്‍ കമന്റ് വായിച്ച് വായിച്ച് 350-ലെത്തീട്ടേ ഉള്ളൂ! ഇന്നലെ രാത്രി നോക്കിയപ്പോ നൂറ്റി എത്രേങ്ങാന്ടും കമന്റേ ഉള്ളായിരുന്നു, ഇന്നു കാലത്ത് നോക്കിയപ്പോ 500 കഴിഞ്ഞു! വായിച്ചിട്ട് എവിടെയും എത്തുന്നില്ലല്ലോ.
മീറ്റ് അടിപൊളിയാക്കിയവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍!
മംഗളമായി എല്ലാം നടന്നു. എല്ലാരും പിരിഞ്ഞു സന്തോഷമായിട്ട്. കുടുംബത്ത് ഞാനും എത്തിന്‍. ഈ ദിവസം കഴിയാതെ ഇരുന്നെങ്കില്‍.
കലേഷിന്റെ ആവേശങ്ങള്‍ക്ക് ദൈവം അവന്റെ ശിരസ്സിലേയ്ക് കരങ്ങള്‍ പായിയ്കട്ടെ.
കമന്റിട്ട് മീറ്റിന്റെ മാറ്റു കൂട്ടിയ എല്ലാവര്‍ക്കും നിറഞ്ഞ നന്ദി.
ബാക്കി നാളെ. ബ്യാക്ക് റ്റു കാര്‍ വാഷ് സ്റ്റേഷന്‍. മേക്ക് അപ്പ് ഒക്കെ ഒന്ന് പ്രെഷര്‍ വാട്ടര്‍ പമ്പിട്ട് കളയട്ടെ.
എല്ലാം കഴിഞ്ഞോ?
ചങ്ങാതിമാരേ ദില്‍ബന്‍ ആള് തീരെ ശരിയല്ല. മീറ്റിണ്റ്റെ ആദ്യത്തെ പകുതിയില്‍ ഞാന്‍ മിന്നുന്ന പ്രകടനം (അത് പുറത്തായതിനാല്‍ ദില്‍ബന്‍ കാണാഞ്ഞതാണോ?) കാഴ്ചവച്ചിട്ടും മിണ്ടിയതേയില്ല. ഇതത്ര ശരിയല്ല ദില്‍ബോ. ഞാന്‍ പിന്നേം മുങ്ങി...
അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കക്കു വായ്‌പ്പുണ്ണു എന്നു പറഞ്ഞപോലെ യു.എ.ഇ. യില്‍ ഞാനും കലേഷും പിച്ചവെച്ചു നടന്നു പഠിച്ച ബരാക്കുഡ ബീച്ച് ഹോട്ടലില്‍ ഒരു മീറ്റു നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാനാവാത്ത നിര്‍ഭാഗ്യവാന്‍ ഞാന്‍.
എതായാലും എല്ലാം മംഗളമാക്കിയല്ലെ!
അഭിനന്ദനങ്ങള്‍!
സംഗമം കഴിഞ്ഞ് വീട്ടില്‍ എത്തി , വിശദവിവരങ്ങളൊക്കെ പിന്നീട് , ഒരു കാര്യം എല്ലാരൊടുംകൂടി പറയുകയാ , എന്‍റെ അല്ല ഞങ്ങടെ ദില്‍ബൂനെ,കുറിച്ചാര് പറഞ്ഞാലും സഹിക്കുന്നതല്ല , അതാരായാലും ശരി , ശരിയാക്കുന്നുണ്ട് , ഹും..ഹും ( ദേഷ്യം)
അങ്ങിനെ മീറ്റും കഴിഞ്ഞു...
യു എ ഇ ബ്ലോഗേറ്സിനു മറക്കാന്‍ പറ്റാത്ത ഒരു ദിനം കൂടി...
ഷാറ്ജയില്‍ വെച്ചു ഇടിയുടെ വണ്ടിക്കരികില്‍ ബംഗാളി വന്നതു മുതല്‍ (കഥ കുറു പറയും )ഉമേച്ചി കൊടുത്തയച്ച വേപ്പിലക്കട്ടി, ഉണ്ണിയപ്പം എന്നു കരുതി തിന്നതു വരെ (ഈ കഥ ഇബ്രു പറയും )
എന്നെ പെരിങ്ങോടന്‍ എന്നു വിളിച്ച് അഭിമാനിച്ച (അപമാനിച ??) അതുല്യാ (ഇതൂല്യാ) ചേച്ചി മുതല്‍ എന്നെ ദില്ബാസുരന്‍ എന്നു കരുതി (ഞാനെന്തു പാപം ചെയ്തെന്റെ ഈശ്വരാ) ഷേക്ക് ഹാന്റ് തന്ന (ബ്ലോഗഭിമാനി എന്ന് സ്വയം അഹങ്കരിച്ച) അഗ്രൂ ചേട്ടന്‍ വരെ....
വിശ്വലോകത്തിന്റെ ഒരറ്റം കാട്ടിതന്ന വീശ്വേട്ടന്‍ മുതല്‍ വെബ് 2 എന്ന കിണറ്റിന്റെ കരയില്‍ കൊണ്ട് പോയ(തള്ളിയിടാന്‍ ശ്രമിചോ?..എന്നാലും വീണില്ല :) കൈപ്പള്ളി വരെ
മീറ്റിനെ സ്വീറ്റ് ആക്കിയ പങ്കെടുത്ത എല്ലാവറ്ക്കും
നന്ദി.
മീറ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവറ്ക്കും നന്ദി :) ഹോ ആ
ഇന്ധനരഹിത
ഇരുചക വാഹനത്തില്‍ വന്ന ആള്‍ക്കു പ്രത്യേക ഡാങ്ക്സ് :)
ചന്തൂ... ആ ഡയലോഗ് പറയാതെ മുങ്ങി അല്ലെ :)
ആദ്യാമായി കണ്ട ആരൊടും നേരെ ചൊവ്വേ ഹെല്ലോ പറയാന്‍ കൂടി കഴിഞ്ഞില്ല :( സോറീ ട്ടോ.. ഇനി ബ്ലോഗില്‍ കാണാം .. ഇന്ഷാ അള്ളാഃ
ചെണ്ടക്കോലു കൊണ്ട് കിട്ടിയ കൊട്ടും (ഫോട്ടോവില്‍ സൌണ്ട് വരാത്തതു എന്റെ കുറ്റമോ? ;) ) ഗ്രൂപ്പു ഡാന്സ് (ഓടി തുള്ളിയതു കാരണം ഒരു കൂച്ചി പിടി :) ) കളിച്ചതിന്റെ ക്ഷീണവും ..ഗുഡ് നൈറ്റ്.
ഞാന്‍ വന്നപ്പോഴേക്കും ആടു കിടന്നിടത്തു പൂട പോലും ഇല്ല എന്ന സ്ഥിതിയായോ? ഇനി ആശംസകള്‍ വേണോ അതോ അനുമോദനങ്ങള്‍ വേണോ? ഫോട്ടോസ് പോന്നോട്ടെ വേഗം തന്നെ.
അല്ല തറവാടിയ്ക്കെന്തു പറ്റി? എന്തിനാ ദേഷ്യം? ആരാ ദില്‍ബുവിനെ പറഞ്ഞതു? അതോ ഉറക്കപ്പിച്ചാണോ?:)
യു.എ.യി യില്‍ ഒരു മീറ്റ് നടന്ന കോളൊന്നും കാണുന്നില്ലല്ലോ. യു.എ.യി ക്കാരല്ലാത്തവരുടെ കമെന്റുകള്‍ മാത്രം കാണാന്‍ കഴിയുന്നു. ഏതെങ്കിലുമൊരുകാലത്ത് തിരുവനന്തപുരം മീറ്റ് നടക്കുമല്ലോ. അപ്പോള്‍ പലരെയും നേരില്‍ കാണാം.
അങ്ങിനെ 525
പലരേയും കാണാന്‍ കഴിഞ്ഞതില്‍ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ പറയട്ടെ. ആരെയും പേരെടുത്ത് അഭിനന്ദിക്കുന്നതില്‍ അര്ത്ഥം ഇല്ലെന്ന് തോന്നുന്നു. ഇതൊരു കൂട്ടായ പരിശ്രമം തന്നെയായിരുന്നു. ഒരു പരിപാടിയുടെ തത്സമയ സമ്പ്രേക്ഷണം ഇത് ആദ്യമായിടാണെന്ന് തോന്നു ബ്ലോഗില്‍ കമന്റുകളായി വരുന്നത്.
രണ്ടാമത്തെ യൂ.ഏ.ഈ ബ്ലോഗ് മീറ്റ് ഒരു പൂര്ണ വിജയമായി പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒരു അനുഭവം തന്നെയായിരുന്നു മീറ്റ്.ശരിക്കും സന്തോഷമായി.എന്റെ യു.എ.ഇ.ജീവിതത്തിലെ മറക്കാനാകാത്ത ഒരു ദിനം. :-))
വിശ്വേട്ടനെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം.
ബൂലോഗം ഒരു ഒന്നൊന്നര ലോകം ആകും എന്നതില്‍ ഒരു സംശയവുമില്ല. “അമ്മച്ചിയാണെ”.
ഈ മീറ്റില്‍ വന്ന ബ്ലോഗമാര്‍ അല്ലാത്ത പലരും സമീപഭാവിയില്‍തന്നെ ബ്ലോഗിത്തുടങ്ങും എന്നാണ് ഒടുവില്‍കിട്ടിയ വിവരം.
യു. എ.ഇ മീറ്റിന്റെ ലൈവ് കവറേജ് പരാജയമായതിന്റെ പൂര്‍ണ്ണ ഉത്തരാവാദിത്തം ഞാനേറ്റെടുക്കുന്നു. പല ആളുകളേയും പരിപാടി കളേയും മെന്‍ഷന്‍ ചെയ്യാന്‍ വിട്ട് പോയിട്ടുണ്ട്. ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ച് മണിക്കൂറുകള്‍ പാഴായും പോയി.(താങ്ക്സ് റ്റു ദ് ഡയലപ്പ് കണക്ഷന്‍)
അടുത്ത വട്ടാം ഈ പോരായ്മകള്‍ നികത്താന്‍ ശ്രമിയ്ക്കാം എന്നല്ലേ എനിയ്ക്ക് പറയാന്‍ പറ്റൂ. (വേറെ എന്തെകിലും പറഞ്ഞാല്‍ നിന്റെ അന്ത്യമാണെന്നല്ലേ? അറിയാം) :-)
ഓടോ: തറവാടി ചേട്ടാ.... താങ്ക്സ്... :-)
യു.എ.ഇ മീറ്റ് :)
ഔപചാരികത ഒട്ടും തന്നെ തൊട്ടുതീണ്ടാതെ, തികച്ചും എല്ലാവരും അടുത്തറിഞ്ഞ ഒരു മീറ്റ്.
വരികള്‍ക്കിടയില്‍ നിന്നും അറിഞ്ഞ മുഖങ്ങള്‍, ചിരകാല പരിചിതരെപ്പോലെ തൊട്ടുമൂന്നില്‍... അതൊരു സുഖമുള്ള അനുഭവം തന്നെയായിരുന്നു.
കളിക്കൂട്ടുകാരെപോലെ കണ്ടമാത്രയില്‍ തമാശ പറയാനും, തോട്ടിയിടാനും... പിന്നെ എല്ലാം മറന്ന് പൊട്ടിച്ചിരിപ്പിക്കാനുമുള്ള അടുപ്പം നമ്മളീ എഴുതി വിടുന്ന വരികള്‍ക്ക് കഴിഞ്ഞിരിക്കുന്നു.
“Anonymous said...
ഈ കൈപ്പള്ളിയാണോ സെമിനാറില്‍ യു.എ.ഇ. ക്കാരോട് സംസാരിക്കാന്‍ പോകുന്നത്. ഡിക്ഷ്ണറിയും പിടിച്ചുള്ള ആ കോമിക്കുകള്‍ കണ്ടപ്പോള്‍ തന്നെ അയാളോടുള്ള മതിപ്പ് സീറോ ലെവലിനടുത്തെത്തിയിരുന്നു. ഇപ്പോ ശരിക്കും സീറോ“ ഇതെഴുതിയ അനോണി ഞാനായിരുന്നു... അത് കൈപ്പള്ളിയെ അറിയുന്നതിന് മുന്‍പ്..
ഡിക്ഷണറിയും പിടിച്ചുള്ള ഫോട്ടോ ഇന്നും എനിക്ക് കോമിക്കായി തന്നെ തോന്നുന്നതെന്‍റെ കാഴ്ചപ്പാട് - അതങ്ങിനെതന്നെ ഇടുക എന്നത് അയാളുടെ ഇഷ്ടം.
ഇവിടെ പറയാന്‍ വന്നത്, അന്ന് ‘സീറോ’ ലെവലിലേക്ക് താഴ്ന്ന മതിപ്പ് വീണ്ടും ഉയര്‍ന്നിരിക്കുന്നു എന്ന് പറയാനാണ് :).
സെമിനാറില്‍ സംസാരിക്കാന്‍ എന്തും കൊണ്ടും യോഗ്യന്‍ തന്നെയായിരുന്നു കൈപ്പള്ളി.
എല്ലാവരേയും കണ്ടതിലും പരിചയപ്പെടാന്‍ കഴിഞ്ഞതിലും വളരെ സന്തോഷം - എല്ലാവര്‍ക്കും നന്ദി :)
ഒ.ടോ: ഇത്രയ്ക്കധികം ഉഴുന്നുവടയ്ക്കുള്ള കപ്പാസിറ്റി എനിക്കുണ്ടെന്ന് ഈ മീറ്റെനിക്ക് മനസ്സിലാക്കി തന്നു :)
വയ്യ!
കയ്യും കാലും കഴയ്ക്കുന്നു!
ശരീരമാകെ വേദന!
ഇന്ന് ലീവെടുത്തേനെ, പക്ഷേ, വരാതിരിക്കാന്‍ പറ്റാത്ത സാഹചര്യമായതുകൊണ്ട് അത് നടക്കില്ല!
ആരേലും ആ പടങ്ങളൊക്കെയൊന്ന് പോസ്റ്റ് ചെയ്യ്! ബ്ലോഗാഭിമാനി എവിടെ?
ബാക്കി ഫോ....ട്ടോ....!!!!എവിടെ?
ഒരു പ്രധാന അറിയിപ്പ്:
യു.ഏ.ഈ മീറ്റിന് പലരു എടുത്ത പടങ്ങളില്‍ വളരെ വളരെ കുറച്ച് എണ്ണം മാത്രമേ ഇപ്പോള്‍ നെറ്റിലുള്ളൂ. സാധനം കൈയ്യിലുള്ളവര്‍ അത് അപ് ലോഡ് ചെയ്യുമോ പ്ലീസ്............
അനിലേട്ടാ,കൈപ്പള്ളി ചേട്ടാ,പെരിങ്സേ, ദേവേട്ടാ,തറവാടീ, അഗ്രജേട്ടാ,ബാബു ഏട്ടാ.... പ്ലീസ്.....ആരെങ്കിലും... :-)
വളരെ നന്നായി നട യു.എ.ഇ. മീറ്റിന്‍റെ ഒരു വലിയ വീഴ്ച പറയാതിരിക്കാന്‍ വയ്യ.
കലേഷിനും ദില്‍ബുവിനും... പിന്നെ മീറ്റ് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടിയ മറ്റുള്ളവര്‍ക്കും വിഷമായെങ്കിലോ എന്ന് കരുതി ആദ്യം പറയാതിരുന്നതാണ്.
പക്ഷേ, അവര്‍ക്കിതില്‍ വിഷമിക്കേണ്ടതായി ഒന്നുമില്ല, അല്ലെങ്കില്‍ അവരുടെ നിയന്ത്രണത്തില്‍ ഒതുങ്ങാത്തതും, ഒരോരുത്തരും സ്വയം നിയന്ത്രിക്കേണ്ടതുമായ ഒരു കാര്യമായിരുന്നു അത്.
പലപ്പോഴും ചില കൂട്ടായ്മകളില്‍ മദ്യം ഒരു ഒഴിവാക്കാനാവത്ത ഘടകമാവാറുണ്ട് - ആയ്ക്കോട്ടെ, അതൊക്കെ ഒരോരുത്തരുടെ സൌകര്യം.
മദ്യം കഴിക്കുന്നവര്‍ തീര്‍ച്ചയായും കഴിക്കാത്തവര്‍ക്ക് വില കല്പിക്കേണ്ടതായിരുന്നു... പൂരപറമ്പിലോ ചന്തയിലോ മറ്റോ ആയിരുന്നെങ്കില്‍ അതിന്‍റെ ആവശ്യമില്ല താനും. പക്ഷെ, പലരും ഉത്സാഹിച്ചും കാശ് മുടക്കിയും നടത്തുന്ന, അതും ചിലര്‍ കുടുംബസമേതം പങ്കെടുത്ത ഒരു പരിപാടിയില്‍ ഒട്ടും മറയില്ലാതെ നടത്തിയ മദ്യപാനം ആ മീറ്റിന്‍റെ മറ്റെല്ലാ നേട്ടങ്ങളേയും പിറകിലാക്കി. ഒഴിഞ്ഞ മദ്യകുപ്പികളും ക്യാനുകളും മേശകളില്‍ തന്നെ ഉപേക്ഷിച്ചു പോകുന്നതില്‍ ബ്ലോഗിലെ ബഹുമാന്യരായ ദേഹങ്ങള്‍ മുതല്‍ ആരും തന്നെ മോശക്കാരായിരുന്നില്ല.
കുട്ടികള്‍ക്ക് കിട്ടാവുന്ന അവസ്ഥയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. കുട്ടികള്‍ അത് വേണം എന്ന് പറഞ്ഞ് വാശിപിടിക്കുന്നത് കാണാമായിരുന്നു.
കുട്ടികള്‍ക്കറിയില്ലല്ലോ അത് മഹത്വങ്ങളെപറ്റി പറയുന്ന മഹാന്മാരുടെ മഹത്കൃത്യങ്ങളാണെന്നത്.
കൂടുതല്‍ ഒന്നും പറയാനില്ല
ഇത്തിരിവെട്ടം, അഗ്രജേട്ടന്‍,
പറയേണ്ട കാര്യങ്ങള്‍ പറയാന്‍ മടിയ്ക്കേണ്ട കാര്യമില്ല. പറഞ്ഞത് നന്നായി. :-)
അധികമാരും പറയില്ല ഇത്തിരീ
‘ഇനിയും കണേണ്ടതല്ലേ’ അല്ലെങ്കില്‍ അതില്‍ ‘വല്യവല്യോരും’ ഉള്‍പ്പെട്ടതല്ലേ. അവര്‍ക്കിനി നമ്മളോടുള്ള മനോഭാവം മാറിയാലോ. അഷ്ടിക്കുള്ള വക മുട്ടിപ്പോകില്ലേ - എങ്ങിനെ പറയും.
ആശയങ്ങള്‍ പ്രസംഗിക്കാനും എഴുതിവെക്കാനും എത്ര എളുപ്പം!
എല്ലാം ഭംഗിയായി നടന്നു എന്നറിഞതല്‍ സന്തോഷം. വ്യക്ത്മായ കാരണങളാല്‍ പങ്കെടുക്കാന്‍ പറ്റിയില്ല. ക്ഷമിക്കുക. എനിക്ക് പരിപാടി മിസ്സ് ആയി. അത്ര തന്നെ. നഷ്‌ടം എനിക്ക് തന്നെ.
കലേഷിനു പ്രത്യേക അഭിനന്ദനഗള്. മറ്റെല്ലാ ബ്ലോഗ്ഗേര്സിനും.
പിന്നെ, ഇത്തിരിയുടെ കമന്റിനു കയ്യൊപ്പിടുന്നു. പങ്കെടുക്കാത്തതിനാല്‍ അവിടെ എന്താണ്‍ നടന്നത് എന്ന് വ്യക്തമായി അറിയില്ല.
പറഞ്ഞത് സത്യം. ഹാളിനകത്ത് അത് വേണ്ടിയിരുന്നില്ല. അതൊഴിവാക്കാമായിരുന്നു.
അത് മീറ്റിന്റെ നിറം കെടുത്തിയോ?
:(
ഉഴുന്ന് വട തൊണ്ട വരെ കഴിച്ചവര്‍
ബുദ്ധിമാന്മാര്‍
എന്തെന്നാല്‍ വടയിലെ തൊള
അവര്‍ക്ക് ശ്വാസം മുട്ടാതിരിക്കാനാവുന്നൂ....
ഹാളിനകത്തുള്ള കൈവിട്ട ആ കലാപരിപാടികള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതായിരുന്നു ...
ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം പ്രതികരണം ആവശ്യം, തന്നെ....
മദ്യത്തേക്കുറിച്ച് പറഞ്ഞത് പരമാര്‍ഥം എങ്കിലും മീറ്റിന്റെ ഒരു ആകെ തുകയൊക്കെ ആരെങ്കിലും വിവിരിച്ചിട്ട് ഈ വിവരക്കേടിന്റെ കുറിച്ചു പറയാമായിരുന്നു, മീറ്റ് കഴിഞ്ഞെത്തിയ അംഗങ്ങളുടെ ആദ്യത്തെ കമന്റ് എന്ന സ്ഥിതിയ്ക്. ഒരു ദിനം മുഴുവനും ഒന്നിച്ചിരുന്നിട്ട് മനം കുളിര്‍ക്കേ സന്തോഷിച്ചിട്ട്, ഒരു യോഗത്തിന്റെ കുറവ് മാത്രം ആദ്യമായി കമന്റിടുന്നവര്‍ പറയുന്നത് അഭികാമ്യമല്ല എന്ന് എനിക്കു തോന്നുന്നു. പിന്നെ ഈ ഒരു ദുസ്ഥിതി നടന്നത് അത് ചടങ്ങിന്റെ മൊത്ത മ്യൂല്യത്തിനു ഇടിവു വരുത്തുന്നു എന്ന് തോന്നിയപ്പോള്‍, മഹദ് വ്യക്തികള്‍, തത്വം എന്നൊക്കെ ചിന്തിയ്കാതെ, ഇത് അവരവരുടെ ഒക്കെ തന്നെ നേതൃത്വത്തിലുള്ള യോഗമാണെന്ന് കരുതി, ആര്‍ക്ക് വേണമെങ്കിലും ഇത് കണ്ട/തുടങ്ങിയ വേളയില്‍ മൈക്കിലോ അല്ലാതെയോ അവതരിപ്പിയ്കാമായിരുന്നു. ഒരു പൊതുകല്ലുകടി മാറ്റാന്‍ തയ്യാര്‍ ആവുക തന്നെ ചെയ്യുമായിരുന്നു മറ്റുള്ളവര്‍ എല്ലാരും. ഒരുപക്ഷെ എല്ലാര്‍ക്കും സ്വീകാര്യമാവുന്നു എന്നൊരു തോന്നല്‍ വന്നത് കൊണ്ടാവണം കൂട്ടുകാര്‍ അത് തുടര്‍ന്നത്. ഹാളില്‍ മദ്യപാനം വേണ്ട എന്ന് കരുതി തന്നെയാണു എല്ലാരും കുറുമാന്റേയും മറ്റും വണ്ടിയ്കുള്ളിലും പരിസരത്തും മറ്റും വച്ച് തുടങ്ങിയത് ഞാന്‍ കണ്ടിരുന്നു. ഹാളില്‍ ഇത് മൂലം കൂട്ടുകാരുടെ സാന്നിദ്ദ്യം കുറവായത് കൊണ്ടാവാം, ഇത് കുറേശ്ശേയായി അകത്തേയ്ക് പ്രവേശിച്ചത്. നമ്മുടെ ഒക്കെ അനിയന്മാരല്ലേ, ഇത് ഒരു മേജര്‍ ഷോ കേസ് നോട്ടീസാക്കി അവര്‍ക്ക് അയയ്കാതിരിയ്കുക. ഒന്നോ രണ്ടോ ആളുകള്‍ കമന്റിട്ടത് ഇപ്പോ എല്ലാരും വായിച്ചിരിയ്കുകയോ ഫോണിലൂടെ അറിഞ്ഞിരിയ്കുകയോ ചെയ്തിരിയ്കണം. അതുമല്ലാതെ, പല തവണ ഈ മീറ്റിന്റെ ഡീസ്കഷനില്‍ മദ്യത്തെ കുറിച്ച് ഡിസ്കഷനുണ്ടായി,ആദ്യമായി ഞാന്‍ പറഞ്ഞു, മദ്യം വേണ്ട എന്ന്. പിന്നെ ദേവനും പറഞ്ഞു എന്നാണു ഓര്‍മ. അമ്മും ആര്‍ക്കെങ്കിലുമൊക്കെ വ്യക്തമായ ശക്തമായ ഭാഷയില്‍ പറയാമായിരുന്നു. പല പോസ്റ്റുകള്‍ വന്നതില്‍ ആ ഒരു സബജക്റ്റ് ക്രത്യമായി അവതരിപ്പിച്ച് ഒരു തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
ദയവായി ഈ ത്രെഡ് ഇതോടു കൂടി അവസാനിപ്പിയ്കുക. കലേഷ് മൊത്തത്തില്‍ ഇതിന്റെ ഒക്കെ ഒരു ഭാരവാഹി അല്ലെങ്കില്‍ മേല്‍നോട്ടം മുഴുവനും ഞാന്‍ കണ്ടോള്‍ ചെയ്യാം എന്ന് നമുക്ക് വേണ്ടി എറ്റെടുക്കുകയായിരുന്നു. അത് കൊണ്ട് ഇത് ഒരു വലിയ വീഴ്ച എന്ന് പലവുരി പറയുമ്പോള്‍, അത് കലേഷിനെ ഡീമോറലൈസ് ചെയ്യും. ദയവായി മദ്യ ഡിസ്ക്കഷന്‍ അവസാനിപ്പിയ്കുക.
അത്രയ്ക്കും നിസ്സാരവല്‍ക്കരിച്ചു കാണേണ്ട ഒരു കാര്യമാണോ ഇത്? എന്തുകൊണ്ടത് അവിടെ പറഞ്ഞില്ല എന്ന്! കൈപിടിച്ച് ഇത് ചെയ്യല്ലേ എന്ന് പറയാന്‍ കൊച്ചുകുഞ്ഞുങ്ങളായിരുന്നില്ല അവിടെയുണ്ടായിരുന്നത്. നാഴികക്ക് നാല്പത് വട്ടം പറയുന്ന സംസ്കാരവും മാന്യതയും ആരും കൈപിടിച്ച് പരിപാലിക്കേണ്ടതല്ല. പിന്നെ അവിടെ ഒരഭിപ്രായവിത്യാസമുണ്ടാക്കി മീറ്റിന് വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട കലേഷുള്‍പ്പെടെയുള്ളവരുടെ അദ്ധ്വാനം പാഴാക്കരുതെന്ന് കരുതി. അത്രമാത്രം.
അതേ ഉഴുന്നു വടയേ പറ്റിപ്പറയൂ....
കലേഷേട്ടാ...ഇതൊക്കെ നമ്മള്‍ മുന്‍കൂട്ടി കണ്ടതാ.... ഇതൊന്നും വേണ്ടാ എന്നു നമ്മള്‍ സംസാരിച്ചതുമാണു ... പിന്നെ
വേലി തന്നെ വിളവ് തിന്നുമ്പോള്‍ എന്തു ചെയ്യാന്‍ :(
അടുത്ത മീറ്റുകാര്‍ക്ക് ഇതൊരു സൂചന ആകട്ടെ...
ഇത്തിരിയേ... മിണ്ടാതവിടെ നോക്കി നിന്നതെന്തേ... (പ്രതികരം കൂടുതല്‍ ഇഫക്റ്റീവ് ആകുന്നതു അതു വേണ്ട സമയത്തു വേണ്ടിടത്തു ചെയ്യുമ്പോഴാണു ) എന്തേ അപ്പോള്‍ പ്രതികരിച്ചില്ല.... അവിടെ ഉണ്ടായ ആള്‍ക്കാരൊക്കെ അന്യര്‍ ആയിരുന്നില്ലല്ലോ ( ശ്ശെ അന്യരായിരുന്നെങ്കില്‍ ആ ബ്ലോഗഭിമാനിക്കു കൊടുക്കാന്‍ വെച്ച പെട അവര്‍ക്കു കൊടുക്കാമായിരുന്നു. )
ഇത്തിരിയുടേയും മറ്റുള്ളവരുടേയും വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നു ... സോറി പറഞ്ഞാല്‍ മറക്കാന്‍ പറ്റാത്തതു ആയതിനാല്‍ അതു പറയുന്നില്ല ..നമുക്കു അടുത്ത തവണ നന്നാവാം :)
ഹതുശരി... ബ്ലൊഗില്‍ വളരെക്കുറച്ച് ഫോട്ടോകള്‍ മാത്രം വന്നതിന്റെ രഹസ്യം ഇപ്ലല്ലേ പിടികിട്ടിയെ..സെന്‍സറിംഗ് ആണല്ലേ? അടുല്യേച്ചീ ചിയേഴ്സ്...(ഈ ഗ്ലാസ് എവിടെയാണപ്പാ ഒന്നൊളിപ്പിക്കുക?)
എല്ലാവരുടേയും വികാരം മനസ്സിലാക്കുന്നു.
അതുല്യേച്ചിയുടെ കമന്റ് ഈ ബൂലോഗ കൂട്ടായ്മയ്ക്ക് വേണ്ടിയുള്ളതായിരുന്നൂന്ന് വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. അല്ലാതെ നടന്നതിനെ ന്യായീകരിക്കുന്ന ഒന്നായിരുന്നില്ല. ഇനിയൊരു മീറ്റ് ഉണ്ടാവുകയാണെങ്കില്‍ (ഉണ്ടാവും എനിക്കുറപ്പാണ്‍) അത് വ്യക്തമായ അജണ്ടയോടുകൂടിയുള്ളതായിരിക്കും. ഉറപ്പ്. അന്നും ഇതേ സ്പിരിറ്റോടെ എല്ലാവരും കൂടെയുണ്ടാവണം. ദയവായി ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കൂ.
qw_er_ty
എവരിബഡി ഗോറ്റ്യുവര്‍ ക്ലാസസ്...
ഈ ചര്‍ച്ച് ഇവിടെ തല്‍ക്കാലത്തേക്ക് ബ്രേക്കിടാം.
മീറ്റുകളെല്ലാം കഴിഞ്ഞ് സമാധാനമായി നമുക്ക് ചര്‍ച്ച ചെയ്യാം.
ഇത്തിരീ
അത് എനിക്കുള്ള മറുപടി ആയി എനിക്കു തോന്നിയിട്ടില്ല
(എന്റെ കമന്റിനു മുമ്പേ ആ കമ്ന്റ് വന്നല്ലോ....)
ഞാന്‍ ചോദിച്ചതു , ഇതു നടന്നതു നമ്മുടെ സ്വന്തം വീട്ടിലാണെങ്കില്‍ നാം എങ്ങിനെ പ്രതികരിക്കും എന്നായിരുന്നു...എനിക്കു മറുപടി വേണം ..
qw_er_ty
ഹാളിനകത്ത് ഉണ്ടായിരുന്ന റിസപ്ഷന്‍ കൌണ്ടറിന് താഴെ, ഒരാള്‍ക്ക് സൌകര്യപ്രദമായി ഇരുന്ന്
കുടിക്കുവാനുള്ള സൌകര്യം ഉണ്ടായിരുന്നത് ആരും ഉപയോഗപ്പെടുത്തിയില്ല :(
ആരെങ്കിലും മീറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ടോ?
മദ്യം ‘ഒഴിച്ചുള്ള‘ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ആദീ... ഞാനെപ്പഴേ ക്ലാസ്സില്‍ കയറി... ദേ ഈ പട്ടേരിച്ചെക്കന്‍ ക്ലാസ്സിനു പുറത്തു കിടന്നു കറങ്ങുന്നു :)
ഹാളില്‍ നടന്നതെന്തും അറിഞ്ഞാറ്റ്t, അവിടെയുണ്ടായീരുന്ന, 40-50 ബ്ബ്ലോഗേഴ്സാണ്.... ഇതിപ്പോ, ബ്ലോഗുവായിക്കുന്ന പത്തയ്യായിരം ആള്‍ക്കാരും വായിച്ചു കാണും. അതിന്റെ ക്രഡിറ്റ് അഗ്രജ്നും ഇത്തിരിവെട്ടത്തിനും തന്നെ..
നാഴികക്കു നാല്പതുവട്ടം സദാചാരം പറയുന്ന,അതോടൊപ്പം കൂട്ടായമയും എന്നു പറയുന്ന നമ്മള്‍, ഇങ്ങനെയൊരു ഒത്തുകൂടലിനുവേണ്ടി കഷ്ടപ്പെട്ട കലെഷിന്റെ എല്ലാ പരിശ്രമങ്ങളേയും താറടിച്ചു കാണിച്ച കമന്റായ്യിരുന്നു രണ്ടുപേരുടേയും...
അവിടെ നടന്നതെന്തോ, അതിനെ ന്യായീകരിക്കയോ വിമര്‍ശിക്കാണോ അല്ല എന്റെ ശ്രമം.. പക്ഷേ, ഇതിവിടെ പരസ്യമായി വിളിച്ചു പറഞ്ഞ് ചെളിവാരിയെറിയാന്‍ ശ്രമിച്ച സ്ഥിതിക്ക്, കൂട്ടായ്മ എന്നൊരു സംഭവം ഇവിടെ ആവശ്യമില്ല..
ഞാനെന്തായാലും ഇല്ല...
ഒരു കാര്യം വ്യക്തമായി ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും, എത്ര കൂട്ടിക്കെട്ടിയാലും ചില കൂട്ടായ്മകളൊന്നും കൂട്ടാവില്ല...
ബ്ലോഗുവഴി ലഭിച്ച പരിചയങ്ങളില്‍ ഏറ്റവും നല്ല വ്യക്തിത്വം എന്നെനിക്കു തോന്നിയ കലേഷിന്റെ നിരാശയില്‍ ഞാനും ചേരുന്നു..
നമസ്കാരം..
ബ്ലോഗു കൂട്ടായ്മയോട് വിട...
പട്ടേരീ,
ബ്ലോഗില്‍ പോടാ (വീട്ടില്‍ പോടാ-ന്നുള്ളതിന്റെ പരിഷ്കരിച്ച് രൂപം)... :))
നെനക്കുള്ള ഉത്തരം ഞാന്‍ തരാം...
നമ്മക്കീ ചര്‍ച്ച് പിന്നെ തുടരാം... സമയം ഉണ്ടല്ലോ
ഇടി ഗഡീ എന്നാ സെന്റ് ഓഫ് പാര്‍ട്ടി..
(യഹൂ..ദേ വേറൊരു മീറ്റിനുള്ള വക )
ഞാനും വിട പറയുകയാ (പക്ഷെ തിരിച്ചു വരും )
നമ്മടെ ഡെല്ലി മീറ്റും കൊച്ചി മീറ്റും കഴിയട്ടെ ...എന്നിട്ടു എന്റെ വക ബൈ...
ഓ.ടോ
ആദീ എടാ പോടാ ന്നൊക്കെ വിളിച്ചു സംസാരിച്ചാല്‍ അടിച്ചു ഷേപ്പു മാറ്റുമെടാ എന്നൊക്കെ ടൈപ്പാന്‍ എനിക്കറിയാം ട്ടോ :(
qw_er_ty
നമ്മളെല്ലാരും ഒരുപോലെയല്ലേ? ആരാ വലുത്? ആരാ ചെറുത്? - എല്ലാവരും ഒരുപോലെ തന്നെയാണ്.
സത്യത്തില്‍ എനിക്ക് ശരിക്ക് നിരാശ തോന്നുന്നു!
എന്നോട് തന്നെ ദേഷ്യം തോന്നുന്നു!
എന്റെ വാക്ക് കേട്ട് ഇവിടെ ഉമ്മല്‍ കുവൈനില്‍ വന്നവര്‍ക്കുണ്ടായ വിഷമങ്ങള്‍ക്ക് കാരണക്കാരന്‍ ഞാന്‍ മാത്രമാണ്.
ദയവായി ആരും പിണങ്ങരുത്. എല്ല്ലാം എന്റെ മാത്രം തെറ്റാണ് - എന്റേത് മാത്രം.
മറ്റാരും അതിനുത്തരവാദികളല്ല.
എല്ലാത്തിനും എല്ലാവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു....
ഈ കൂട്ടായ്മ നിലനില്‍ക്കണം - അത് കാലഘട്ടത്തിന്റെ ആവശ്യമാണ്....
ഇടിവാള്ജീ..
ഞാന്‍ മീറ്റില്‍ പങ്കെടുത്തിട്ടില്ല. പക്ഷെ, ഫാമിലിയായി പങ്കെടുത്ത ഒരാളുടെ നിരാശ അയാളുടെ വാക്കുകളില്‍ ഞാനറിഞു. മീറ്റില്‍ പങ്കെടുത്തില്ലെങ്കിലും, ഇവിടെ കമന്റാനുള്ള സ്വാതന്ത്ര്യം ഞാനെടുക്കുന്നു. ക്ഷമിക്കുക.
ഇത്തിരിയും അഗ്രജനും കലേഷിനെ താറടിച്ചു കാണിക്കാന്‍ ശ്രമിച്ചതാണെന്ന താങ്കളുടെ വാദം അപാരം തന്നെ. താങ്കള്‍ പറഞതനുസരിച്ച്, ആയിരം പേര്‍ അറിയാന്‍ പാടില്ലാത്ത ഒരു കാര്യമായിരുന്നു അവിടെ നടന്നത് എന്ന ബോധം ആര്ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്, ആ സംഭവം അവിടെ നടക്കില്ലായിരുന്നു.
ഇത്തിരിയും അഗ്രജനും ഇവിടെ ആരെയും ചെളി വാരിയെറിയാന്‍ ശ്രമിച്ചിട്ടില്ല. അവര്‍ ആരുടെയും പേരു എടുത്തു പറഞില്ല എന്നും ശ്രദ്ധിക്കുക. കലേഷിന്റെ നിരാശയില്‍ പങ്ക് കൊണ്ടു കൊണ്ടാണ്‍ ഞാനും ഇതെഴുതുന്നത്. പക്ഷെ, ആ നിരാശയുടെ യഥര്ത കാരണക്കാരെ രക്ഷപ്പെടുത്തി കൊണ്ട്, സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയവരെ ടി കാരണക്കാരാക്കാനുള്ള താങ്കളുടെ ശ്രമത്തെ യാതൊരു വിധത്തിലും ന്യായീകരിക്കാന്‍ വയ്യ.
ഇടിവാള്‍.. അതൊന്നും സാര്യല്ല്യാന്നേ.. കൂട്ടായ്മയൊക്കെ ഇപ്പോഴുമുണ്ട്. ഇത്തിരിയും, അഗ്രജനും ഒന്നും ഇത് ആരെയെങ്കിലും നോവിയ്കാന്‍ പറഞ്ഞതല്ലാ, കൂട്ടായ്മയില്‍ നിന്നും മാറിനിന്നും പറഞ്ഞതല്ലാ. അവര്‍ക്ക് തോന്നിയത് പെട്ടന്ന വന്ന ഒരു സ്പര്‍ ഓഫ് ദ് മോമന്റ് പറഞ്ഞതാണു. ദയവായി അത് ആ സ്പിരിറ്റില്‍ എടുക്കൂ. ദയവായി വിടയൊന്നും വേണ്ടാ, പട്ടേരി... ഞാന്‍ കേട്ടു അടുത്ത വിട.... പോകുന്നവരോട്, ദാറ്റ് ഈസ് ദ ഡോര്‍ എന്ന് ഞാന്‍ അന്ന് ഒരിയ്കല്‍ പറഞ്ഞു, പക്ഷെ, ഇടിവാളും പട്ടേരിയുമൊക്കെ, ഡോറിനടുത്തേയ്ക് പോവുക, പക്ഷെ ദ ഡോര്‍ ഇസ് പെര്‍മെനന്റിലി സീല്‍ഡ്... പിന്നെ ബ്ലോക്ക് ക്യാറ്റ്സ് വേറേയും.
മാഗ്നീയങ്ങുന്നേ... ടീ ഷര്‍ട്ടെടുക്കുമ്പോള്‍, കളറൊക്കേ ഒന്നൂടി നോക്കി വാങ്ങണംട്ടോ. എനിക്കിഷ്ടം കറുത്ത ക്രോക്കടൈല്‍ ബ്രാണ്ടാ.
കലേഷ്, ആരേയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ച് ചെയ്തതല്ല - ക്ഷമിക്കുക.
ഇടിഗഡി: നിങ്ങളൊന്നും ഞാന്‍ കാരണം പോവരുത്. മുഴച്ചു നില്‍ക്കുന്നത് ഞാനല്ലേ മാഷേ... അതും ഇന്നലെ വന്ന ഞാന്‍. അപ്പോ ഞാനല്ലേ പോവേണ്ടത്!
അല്ലറചില്ലറ പോസ്റ്റുകളുമായി ഞാനൊതുങ്ങി കൂടിക്കോളാം.
ബൈ.
ഡ്രിസിലേ..
ഞാന്‍ അഗ്രജനേയും റഷീദിനേയും താറടിച്ചു കാണിച്ചതോ, അവര്‍ കലേഷിനെ മോശപ്പെടുത്തി സംസാരിച്ചോ എന്നൊന്നും പറഞ്ഞില്ല...
കുറച്ചു പേരില്‍ മാത്രം ഒതുങ്ങുമായിരുന്ന ഈ സംഭവം( മോശപ്പെട്ടതെന്തോ അത്) ബ്ലോഗിലിട്ട് എല്ലാവരേയും അറിയിച്ചു എന്നാണുദ്ദേശിച്ചത്.
താണ്‍കള്‍ക്കുള്ള അതേ അഭിപ്രായ സ്വാതന്ത്യം എനിക്കുമുണ്ട്.. അതു ഞാണിവിടെ ഉപയോഗിച്ചു അത്രമാത്രം.
ഇതൊരു യഥാര്‍ത്ത കൂട്ടായ്മയാണെന്നു ആത്മാര്‍ഥമായ വിചാരം ഉള്ളവര്‍ അങ്ങനെ ചെയ്യുമായ്യിരുന്നോ എന്നു ഞാന്‍ സംശയിച്ചു അത്രമാത്ര,. സ്വന്തം വീട്ടിലെ മോശം കാര്യങ്ങല്‍, അതെന്തു തന്നെയാവട്ടെ, ആരും നാട്ടില്‍ നോട്ടീസടിച്ചു നടക്കാറില്ലല്ലോ?
ഇവിടെ അങ്ങനെയൊരു കുറ്റപ്പെടുത്തല്‍ കണ്ടു, അതിനാലാണു എനിക്കു ഇനിയൊരു കൂട്ടായ്മയുടെ ആവശ്യമുണ്ടോയെന്നു തോന്നിയത്.
അല്ലാതെ താങ്കള്‍ ചിന്തിച്ച പോലെ ഇതില്‍ പ്രതിഷേധിച്ചവരെ അവഹേളിക്കാന്‍ ശ്രമിച്ചതല്ല.
ഇതൊരു വിവാദമാക്കുന്നില്ല, ഞാനിവിടെ കമന്റുന്നുമില്ല.
നന്ദി
കലേഷേട്ടാ..
എല്ലാവരും ഒരുപോലെയോ...എഹ് ഇബ്രുവിന്റെയും ചേട്ടന്റേയും പടം എടുത്തൊന്നു നോക്കിയേ...അപ്പോള്‍ തിരിയും :)
വലിയ ഒരു സന്തോഷത്തിനിടയിലെ നിരാശ... നമുക്കതടുത്ത തവണ ശരിയാക്കാം
മാപ്പ് എന്തിനാ തിരിച്ചു വാങ്ങുന്നേ... ഞാന്‍ തരില്ല...നല്ല കളര്‍ഫുള്‍ മാപ്പായിരുന്നു..
അല്ല ഇനി അങ്ങോട്ടു വരാതിരിക്കാന്‍ വേണ്ടിയാണോ?
പിണങ്ങേണ്ടവര്‍ക്കൊക്കെ പിണങ്ങാം ... പക്ഷേ ഇവിടൊക്കെ തന്നെ കാണണം ... കൂട്ടായ്മകള്‍ നിലനില്ക്കും ...അനുഭവങ്ങള്‍ പാഠങ്ങളാക്കി അവ വളരും
ഡ്രിസിലേ...നീ മിണ്ടരുതു..ഇതു യു എ ഈ ക്കരുടെ ചര്‍ച്ചയാ , നമ്മള്‍ തീര്‍ത്തോളും ...
qw_er_ty
എനിക്കിത് സഹിക്കുന്നില്ല - എല്ലാരും എന്റെ കൂടപ്പിറപ്പുകളാണ്.
ദയവ് ചെയ്ത് ഈ ചര്‍ച്ച ഇവിടെ നിര്‍ത്തുക.
ഇനി ഇത് തുടരുകയാണേല്‍ ഒരു പരിപാടിക്കും ഞാനുണ്ടാകില്ല.
അതെല്ലാം മറന്നേക്കൂ.. കലേഷ് നിരാശനാകേണ്ട ആവശ്യവുമില്ല.....
ഇതു തന്നെയാണ് കൂട്ടായ്‌മ.. ചട്ടിയും കലവുമാകുമ്പോള്‍ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കും..... അടുത്ത തട്ടലും മുട്ടലിനുമുള്ള(മീറ്റ്) പ്ലാനിംഗ് ഇപ്പൊഴേ തുടങ്ങാം.........
ഇത്തിരിയേ.. അതേത് മാപ്പ് .. അതില്‍ കുന്നംകുളം ഉണ്ടോ?.....
ഹിഹി ,,..... നിറുത്തിനെടാ...
കലേഷേട്ടനെ മാത്രമായി കുറ്റം പറയേണ്ട കാര്യമില്ല. ബാരക്കൂഡയില്‍ മീറ്റ് ചെയ്യാമെന്ന് സജസ്റ്റ് ചെയ്തതും അതിനായി എല്ലാവരേയും വിളിച്ച് സംസാരിച്ചതും കലേഷേട്ടനോട് ഈ ഐഡിയ പറഞ്ഞതും ഞാനാണ്. ബാരക്കൂഡ തെരഞ്ഞെടുത്തതും ഈ സംഭവം മുങ്കൂട്ടി കണ്ടു കൊണ്ട് തന്നെയാണ്. അത് പ്ലാന്‍ ചെയ്ത് ശരിയാക്കാഞ്ഞത് ഞാനുള്‍പ്പെടെ എല്ലാവരുടെയും വീഴ്ചയുമാണ്.
എന്നെ ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ ഈ മീറ്റിന് ഒരുക്കങ്ങള്‍ നടത്തിറ്റ എല്ലാവരോടും ഞാന്‍ സംസാരിക്കാം എന്നും അടുത്റ്റ മീറ്റിന് ശ്രദ്ധിയ്ക്കാമെന്നും ഞാന്‍ പറാഞ്ഞതുമാണ്. ഈ ഡിസ്കഷന്‍ ഇനി ഉണ്ടെങ്കില്‍ അത് ഫോണില്‍ മതി. ചെളിവാരി എറിഞ്ഞ ഫീലിങ് വേണ്ട എന്നത് കൊണ്ട് മാത്രം.
ഒക്കെ ചര്‍ച്ച ഞാന്‍ നിര്‍ത്തി പക്ഷെ എനിക്കുത്തരം വേണം ... ഇനിയിതാവര്‍ത്തിക്കാതിരിക്കാന്‍ ....
(ശ്സെ ആ ഡെല്ലി മീറ്റുകാര്‍ക്ക് വേണ്ടി യുള്ള സമയവും കമന്റും നഷ്ടം )
ഫോണില്‍ ആണെങ്കില്‍ ഫോണില്‍
050-2040xxx (സീ ഗൂഗില്‍ സ്പ്രെഡ് ഷീറ്റ്) ചെയ്യു ഫോണ്‍
qw_er_ty
പടങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്തോട്ടെ....;;)
ഷേക്കവാത്തവയേ ചെയ്യൂ ആരും എന്റെ പടം വന്നില്ല എന്നു പറഞ്ഞു വഴക്കിടരുതു .
കലേഷേട്ടാ ആ ഇന്ധനരഹിത ഇരുചക്രത്തിന്റെ പടം എന്തു ചെയ്യണം ?
...പിന്നെ ബാക്കിയുള്ള ചിത്രങ്ങല്‍ ഒക്കെ
അനിലേട്ടാ,കൈപ്പള്ളി ചേട്ടാ,പെരിങ്സേ, ദേവേട്ടാ,തറവാടീ, അഗ്രജേട്ടാ,ബാബു ഏട്ടാ.... പ്ലീസ്.....ആരെങ്കിലും... :-)
നിങ്ങള്‍ എല്ലാവരും പരസ്പരം മാപ്പ് പറഞ്ഞും കുറ്റം ഏറ്റെടുത്തും കളിക്കുകയാണോ? എന്നേയും കൂട്ടുമോ?
“ഇത് നിങ്ങളുടെ തെറ്റല്ല, പകരം നിങ്ങളെ സ്വന്തം കീശയിലെ കാശുചിലവാക്കി വിളിച്ച, ഇവിടെ കമന്റ് നിറയ്ക്കാന്‍ ഉത്സാഹിച്ച, ചില ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത എന്റെ കുറ്റമാണ്. ഞാന്‍ ക്ഷമ ചോദിക്കുന്നു. മാപ്പ് തരില്ലേ? ഇനി ആവര്‍ത്തിക്കില്ല. ഞാന്‍ തല്‍ക്കാലം ബ്ലോഗിങ്ങ് നിര്‍ത്തുന്നു, ഇനി ഒരു അരമണിക്കൂറിനു ശേഷം മാത്രമേ പുനരാരംഭിക്കുകയുള്ളൂ. എന്ത് പറഞ്ഞാലും ശരി”
കാലേഷേട്ടന് അഭിനന്ദനങ്ങള്‍,
കൈപ്പള്ളിയുടെ സെമിനാറിന് എന്റെ മാര്‍ക്,
കുറുമാന് പ്രത്യേകം നന്ദി മീറ്റിനെ ഇത്ര അനൌപചാരികമാക്കിയതിന്,ജീവനുള്ളതാക്കിയതിന്,
ദില്‍ബാസുരനും, മുഴുവന്‍ സമയവും ലൈവ് അപ്ഡേറ്റിനായി ചിലവഴിച്ചതിന്, വലിയ ഒരു കാര്യമാണ് അവന്‍ ചെയ്തത്,
അതുല്യച്ചേച്ചിക്കും
തറവാടി ഫാമിലിക്കും അഗ്രജനുഒ ഇത്തിരിക്കും സാക്ഷിക്കും, ദേവേട്ടനും, ഇബൂവിനും, പെരിങ്ങൊടനും, പട്ടേരിക്കും ഇനിയും ഒരുപാട് പേര്‍ക്കും എന്റെ നന്ദി, എന്നെ മാനസികമായി ഇത്രത്തൊളം ഉല്ലാസിപ്പിച്ചതിന്, തണുപ്പിച്ചതിന്,അനുഭവിപ്പിച്ചതിന്
പിന്നെ വിശാലന്റെ കവിതാലാപനത്തിന്,പ്രസഗത്തിന്,
എന്നെ പിക്കിയ, വിരുന്നു തന്ന അനിലേട്ടനും കടുംബത്തിന്,
എല്ലാവര്‍ക്കും എന്റെ നന്ദി,
സിമിക്കും ചന്തുവിനും ആശംസകള്‍,
വിശ്വട്ടനുള്ളത് ഇവിടെ ഒതുങ്ങുന്നില്ല
ഹൃദയവേദനയോടെ ഈ പോസ്റ്റില്‍ ഇനിമുതല്‍ കംന്റ് ഇടുന്നത് നിര്‍ത്തുന്നു. എന്റെ കമന്റ് ഇല്ലേല്‍ ഈ പോസ്റ്റിന് വല്ല ചുക്കും സംഭവിച്ചുപോകും എന്നല്ല. പുഴുത്തേന്റിടയ്ക്ക് എന്തിനാ നായും കൂടെ രണ്ടാം ക്ലാസില്‍ പോണെ? ബൂലോകരുടെ കൂട്ടായ്മ എന്നാണു പറഞുകേട്ടത്. ശരിക്കും വീട്ടിലൊരു കല്യാണം നടക്കുമ്പോള്‍ അതിനു കൂടാന്‍ കഴിയാത്തത്ര ദൂരെയാണെങ്കിലും ഹൃദയം കൊണ്ട് നാം അവിടെയെത്താറില്ലേ..അതുപോലൊരു മാനസികാവസ്ഥയായിരുന്നു ഇന്നലെ. ഓഫീസ് ലീവ്, വീട്ടിലാണേല്‍ റിപ്പയര്‍ പ്രമാണിച്ച് കറണ്ടും പണ്ടാരമടങ്ങി. എന്നിട്ട് ദോഹയില്‍ വന്ന് ഇന്റര്‍നെറ്റ്കഫേയില്‍ അഞ്ജലി ഓള്‍ഡ് ലിപി ഡൌണ്‍ലോഡ് ചെയ്തുവെച്ചാണ് മീറ്റിന്റെ വിശേഷങ്ങള്‍ നോക്കിയത്. (വലുതായൊന്നും കിട്ടിയില്ലേലും)ഞാന്‍ മാത്രമല്ല, കമന്റുകള്‍ നോക്കൂ.. ശ്രീജിത്, സൂ.., മുല്ലപ്പൂ, പാച്ചാളം, കുമാര്‍ജി, ഉമേഷ്, പീലിക്കുട്ടി, അചിന്ത്യ അങ്ങിനെ ഒരുപാടുപേര്‍..... എല്ലാരും എന്തു സന്തോഷത്തിലായിരുന്നു! (മീറ്റില്‍ പങ്കെടുത്തവരേക്കാളും കമന്റുകള്‍ സൂ ഒറ്റയ്ക്കിട്ടിട്ടുണ്ടെന്നു തോന്നുന്നു.) രാവിലെ ഫൈസലിനെ വിളിച്ചപ്പോ കലേഷിനെ വിളിച്ചിരുന്നു എന്നും പറഞ്ഞു. പക്ഷേ ഇപ്പോ....
ചെയ്തതാരോ, പറഞ്ഞതാരോ, അല്ലെങ്കില്‍ ഏതുശരി ഏതു തെറ്റ് എന്നൊന്നും പറയാനില്ല.. അതൊക്കെ ഓരോരുത്തരുടെ മന:സാക്ഷിക്കു വിടുന്നു. (അഗ്രജന്‍ പറഞ്ഞപോലെ ആരും കുഞ്ഞു കുട്ടികള്‍ ഒന്നുമല്ലല്ലോ) തുടക്കം കണ്ടപ്പോള്‍ ഇതിത്ര വളരും എന്ന്നും കരുതിയില്ല. എങ്കിലും നൊന്തു...വല്ലാത്ത ഒരു നിരാശപോലെ. പാവം കലേഷ്. വൈകും വരെ വെള്ളം കോരിയിട്ട് ബാക്കിയുള്ളോര്‍ ചേര്‍ന്ന് കുടത്തിന് കല്ലെടുത്തെറിഞ്ഞപോലായിപ്പോയി. സാരമില്ല കലേഷ്. ലോകം ഇങ്ങിനെയൊക്കെയായിപ്പോയി. ഞങ്ങള്‍ ഖത്തറുകാരുടെ എല്ലാ അഭിനന്ദനങ്ങളും താങ്കള്‍ക്ക്! മീറ്റില്‍ പങ്കെടുക്കാത്തവരുടെ ഒരു പൊതു വികാരമാണെന്നു തോന്നുന്നു ഞാന്‍ പറഞ്ഞത്. വികാരത്തിന്റെ ഭാഷയിലല്ലാതെ വിവേകത്തിന്റെ ഭാഷയില്‍ ഇതൊക്കെ കൈകാര്യം ചെയ്താല്‍ എത്ര സന്തോഷമായേനേ എല്ലാവര്‍ക്കും? ശരിയാ തൂവിപ്പോയ പാലിനെ പറ്റി ദു:ഖിച്ചിട്ടെന്തു കാര്യം അല്ലേ?
അതുല്യേച്ചീ..ഞാനെന്റെ ടീഷര്‍ട്ട് ആര്‍ക്കും കടം കൊടുത്തിട്ടില്ലായിരുന്നല്ലോ മീറ്റില്‍ വരാന്‍? (ഹാവൂ ഇപ്പഴാ എന്റെ ശ്വസം നേരെ വീണത്)
പുഞ്ചിരിയുടെ പുഞ്ചിരി കണ്ടപ്പോള്‍ എവിടെയോ കണ്ടു മറന്ന പോലെ .. എനിക്കു തെറ്റിയില്ല... എന്റെ പഴയ കോളേജ് മേറ്റ്..... ബ്ലോഗിലൂടെ മറ്റൊരു പുനഃ സമാഗം
ബ്രേവോ, കലേഷ്. ഇതില്‍ ദുഃഖിക്കാനൊന്നുമില്ല. കഴിഞതു കഴിഞു. അടുത്തത് നോക്കാം.-സു-
മഹത്കൃത്യം, ആദര്‍ശം, സംസ്കാരം, മാന്യത എന്നിവ ബ്ലോഗില്‍ കാണിയ്ക്കുന്നവര്‍ വേദിയില്‍ കാണിച്ചില്ല എന്നൊക്കെ ആരിലും തൊടാത്തമട്ടില്‍ അഗ്രജനും ഇത്തിരിവെട്ടവും എഴുതിയതു കണ്ടു. ചിലര്‍ ഹാളിനകത്തു മദ്യപിച്ചത് നിിങ്ങള്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ തുറന്ന് പറയണമായിരുന്നു. കുട്ടികള്‍ കൊക്കൊക്കോള വേണമെന്നു വാശിപിടിച്ചത് മാത്രമാണ് പ്രശ്നമെങ്കില്‍ ഹാളിന്റെ തൊട്ടുള്ള മുറിയില്‍ സല്ലാജില്‍ അത് നിറച്ചിരിയ്ക്കുന്നുണ്ടായിരുന്നു, വാങ്ങിക്കൊടുക്കാമായിരുന്നു. കുട്ടികളുടെ പേരില്‍ സെന്റിമെന്റ്സ് പിടിച്ചുവാങ്ങാന്‍ ശ്രമിയ്ക്കേണ്ടതില്ല. ബ്ലോഗില്‍ വലിയവരും ചെറിയവരും ഉണ്ടെന്നും മറ്റും ദ്യോതിപ്പിയ്ക്കുന്ന കമന്റെഴുതുന്ന നിങ്ങളുടെ ചിന്താഗതി ഈ ബ്ലോഗ്‌മീറ്റിന് ശേഷവും നിങ്ങളുടെ മനസ്സില്‍ നിന്ന് പോയില്ലെങ്കില്‍ മീറ്റ് പരാജയമാണ് ഇനി എക്കാലത്തും അത് പരാജയമായിരിയ്ക്കുകയും ചെയ്യും. ഇനി ഇതൊന്നുമല്ല കാരണങ്ങള്‍ (നിങ്ങള്‍ വളരെ സഹൃദയരാണ് വലിപ്പച്ചെറുപ്പത്തെ കുറിച്ചു യാതൊരു ശങ്കയുമില്ലാത്തവരാണ് സംസ്കാരത്തെ കുറിച്ച് ബോധവാന്മാരാണ്) എന്നാല്‍ നിങ്ങളുടെ സംസ്കാരവും ശരികളും ഞങ്ങളില്‍ അടിച്ചേല്‍പ്പിയ്ക്കാതിരിക്കുക.
ഒരു മൂലയ്ക്ക് ‘ഒതുങ്ങിനിന്ന’ കുടിയന്മാര്‍ക്ക് വേണ്ടി,
ഹെനിക്കന്‍, ബഡ്വൈസര്‍, കിങ്‌ഫിഷര്‍, വി എസ് ഒ പി കോന്യാക്ക് & പച്ചവെള്ളം
മാഗ്നിയേ.. അത് കള, ഒരു നാലു മാസം മുമ്പ് ഏതേലും ഫോട്ടൊ ഒക്കെ എടുത്ത് സമയം കിട്ടുമ്പോ നോക്കണേ.. വച്ചിട്ടുണ്ട്.. വച്ചിട്ടുണ്ട്...
മീറ്റില്‍ പങ്കെടുക്കാത്തവര്‍ മീറ്റിനെ പറ്റി ഇപ്പോള്‍ അഭിപ്രായം പറഞ്ഞ് ബോറാക്കേണ്ടതില്ല.
സ്റ്റേഡിയത്തിലിരുന്ന് ഗോളടിക്കുമ്പോള്‍ കാലിടിക്കുന്നത് അടുത്തിരിക്കുന്നവന്റെ ശരീരത്തിലാവും..ജാഗ്രതൈ.
നിങ്ങള്‍ക്കായി ഒരു റിപ്പോര്‍ട്ട് മൈതാനം ഒരുങ്ങും..അപ്പോള്‍ ഇറങ്ങി കളിയ്ക്കൂ..ഗോളുകളടിയ്ക്കൂ..നിങ്ങളുടെ സദാചാരബോധം ഇത്തിരി ‘നേരത്തെയാ‘കും അത് വരെ.
പട്ടേരി ചിത്രങ്ങള്‍
പട്ടേരിയുടെ ചിത്രങ്ങള്‍ കണ്ടില്ല കേട്ടില്ല എന്ന പരാതി ഇനി സ്വീകരിക്കുന്നതല്ല എന്ന ഡിസ്ക്ലൈമറും ആവശ്യപ്രകാരം ഇടുന്നൂ.
ജയ് ബ്ലോഗേര്‍സ് മീറ്റ് തൊഴിലാളി യൂണിയന്‍
കലേഷ് ഭായ്, ബാക്കി സംഘാടകരേ..
ആഭിനന്ദനങ്ങള്‍!!! :-))
മീറ്റ് ഗംഭീരമായി എന്ന് എന്റെ മനസ്സ് പറയുന്നു.
പക്ഷേ ഇത്തിരീ അഗ്രജാ
നിങ്ങളുടെ കമന്റുകള്‍ പച്ചമമലയാളത്തില്‍ പറഞ്ഞാല്‍ ഒരു മാതിരി ....വാക്കുകള്‍ കിട്ടുന്നില്ല....മോശമായിപ്പോയി.
അത്രേം ആള്‍ക്കാരെ ഒരുമിച്ചു കണ്ടു, മണിക്കൂറുകള്‍ സന്തോഷിച്ചു, പരിചയപ്പെട്ടു..ഇടക്ക് ഇഷ്ടപ്പെടാത്ത എന്തോ കണ്ടു..
“കലേഷ് ഭായ്, അതിവിടെ വേണോ? ഇത്തിരി അപ്പറത്തേക്ക് മാറ്റാം” എന്നൊരു വാക്ക്..അല്ലാതെ മിണ്ടാതെ നിന്ന് പല്ലുകടിക്കുകയല്ല. കലേഷ് എന്താ നിങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കില്ലേ? ബൂലോഗര്‍ കാണിക്കുന്ന അടുപ്പവും സൌഹൃദവും കമന്റില്‍ മാത്രം കാണിക്കുന്ന നാട്യമാണോ? കഷ്ടം!
അത് പോട്ട്.
മീറ്റ് കഴിഞ്ഞു. ഫോണ്‍ നമ്പറുകള്‍ ഉണ്ട്. മെയില്‍ ഐഡിയുണ്ട്. സങ്കടം സഹിക്കുന്നില്ലെങ്കില്‍ കലേഷിനെയോ മറ്റു പലരേയോ വിളീച്ച്, അത് മോശായി, അടുത്ത തവണ അത് വേണ്ട, എന്റെ മനസ്സ് ഗദ്ഗഗ്ദിക്കുന്നു എന്നു പറഞ്ഞാല്‍ പോരേ?
അല്ലെങ്കില്‍ നിങ്ങള്‍ മദ്യം വിളമ്പുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു, അത് ആരും കേട്ടില്ല, എങ്കില്‍ ഇങ്ങനെ മൈക്ക് കെട്ടി വിളിച്ച് പറഞ്ഞാല്‍ ഇത്തിരി കൂടി സാംഗത്യം തോന്നുമായിരുന്നു.
പകരം ഒന്നും മിണ്ടാതെ നിന്നിട്ട്, പാര്‍ട്ടി കഴിഞ്ഞ് നേരെ വന്ന് ബൂലോഗത്തില്‍ കമന്റ് പോസ്റ്ററൊട്ടിച്ചിരിക്കുന്നു.
ഛായ്!
ഗള്‍സ് അടിച്ചവരേകാളും മോശം നിങ്ങളാണ് ട്ടോ.
എനിക്ക് ഇങ്ങനെയുള്ളവരെ പേടിയാണ്. തെറ്റ് എന്ന് തോന്നിയാല്‍ തിരുത്തുവാന്‍ ശ്രമിക്കാനല്ല, അത് നാട്ടില്‍ പാട്ടാക്കാനാണ് ഇവര്‍ക്ക് താത്പര്യം!
അധികം ആലോചിക്കാതെ അവര്‍ ചെയ്ത ഒരു കാര്യം തിരുത്താന്‍ ശ്രമിക്കാതെ, അങ്ങാടിയില്‍ വന്ന് വിളിച്ച് പറഞ്ഞാ ഗുണദോഷിക്കുക?
ഇനി അടുത്ത കൂട്ടത്തിനും കാണുന്ന കുറ്റോം കുറവും കമന്റുകളിലാണോ ആവോ പ്രവഹിക്കുക?
അഗ്രജന് എന്താ ദേഷ്യം!!! ഹൌ! മഹത്വം വിളമ്പുന്ന മഹാന്മാര്‍ മദ്യപിച്ചതിലാണ് ദേഷ്യം! എന്തൊക്കെ ടൈപ്പാണപ്പ!
കലേഷേ, ഡിയര്‍, താങ്കളുടെ ടൈം ഇങ്ങനെ വേസ്റ്റ് ആക്കരുത്.
ഇത്തിരീ വിഷമമായിപ്പോയി താങ്കളുടേ ഈ പരിപാടി കണ്ടിട്ട്.
ഇടിവാള്‍സ്... പോയി വരൂ :-))
പട്ടേരിയുടെ പടങ്ങള്‍ കണ്ടു.
ബാക്കിയുള്ളവരുടെ പടങ്ങള്‍ എവിടെ? ഒരുപാട് പേര് പടമെടുത്തല്ലോ...
ദയവായി പടങ്ങള്‍ എല്ലാരും പോസ്റ്റ് ചെയ്യൂ...
മീറ്റിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറട്ടെ!
നിഷാദ് ചേട്ടായി ചന്തൂന്റെ പാട്ടിന്റെ വീഡിയോ എടുത്തത് ഗൂഗിള്‍ വീഡിയോസില്‍ ഇടാമെന്ന് പറഞ്ഞിട്ടുണ്ട്.
എന്റെ സദാചാരം ബൂലോഗമാകെ ഞാന്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന അക്ഷന്തവ്യമായ തെറ്റ് ബോധ്യപ്പെടുന്നു... എല്ലാവരോടും സോറി.
വന്ദേമാതിരം
മാ തുജേ സലാം
ഇങ്കിലാബ് സിന്ദാബാദ്
ഇടിവാള്‍ കീ ജൈ..
ഇത്തിരി കീ ജൈ..
അഗ്രജന്‍ കീ ജൈ..
യു.എ.ഇ.ബ്ലോഗര്മാരേ..
നിങള്ക്കായിരം അഭിവാദ്യങള്‍
സ്വന്തമായി ബ്ലോഗ്ഗുള്ളവര്
അനോണിക്കളി നിര്ത്തുക -:)
പട്ടേരി.. പട്ടേരീ...
സൂക്ഷിച്ചോ.. സൂക്ഷിച്ചോ..
നിന്നെപ്പിന്നെ കണ്ടോളാം
ഇബ്രൂ ഇബ്രൂ മ്മ്മ്മ്മ്..രാച്ചീ..
നിന്നെ ഞങളെടുത്തോളാം
മീറ്റിനു പങ്കെടുക്കാത്തവര്‍ കീ ജൈ..
മീറ്റിനു പങ്കെടുക്കാത്തവര്‍ കീ ജൈ..
മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും (അതായതു കുടിച്ചവര്‍ക്കും കുടിക്കാത്തവര്‍ക്കും കുടി ഇഷ്ടപ്പെടുന്നവര്‍ക്കും കുടി ഇഷ്ടപ്പെടാത്തവര്‍ക്കും),
ഇപ്പോഴാണ് ഇന്നത്തെ അപ്ഡേറ്റൂകള്‍ വായിക്കാനായത്.
നിങ്ങളുടെ മീറ്റിനു അതില്‍ പെങ്കെടുക്കാതെ തന്നെ അതിന്റെ അങ്ങറ്റം വരെ എന്‍ജോയ് ചെയ്തവരാണ് മറ്റുള്ളവര്‍. ലോകത്തിന്റെ പലകോണുകളില്‍ ഇരുന്നു കമന്റടിച്ചവര്‍. പക്ഷെ ഞങ്ങളെ ഒക്കെ കളിയാക്കും പോലെ ആയിരുന്നു, ഇന്നു ഇവിടെ ഈ പേജില്‍ കണ്ട കമന്റൂകളില്‍ 90% ഉം.
കമന്റുകള്‍ വച്ച യൂ ഏ യിക്കാര്‍ അല്ലാത്തവരെല്ലാം ഒന്നുകില്‍ അവരുടെ ഓഫീസ് ടൈമില്‍ ആയിരുന്നു (പ്രധാനമായും എന്റെ കാര്യം) ഈ കമന്റു കസര്‍ത്തുകള്‍ കളിച്ചത്. 100, 300, 500 ഒക്കെ മത്സരിച്ച് ഇവിടെ അടിച്ചതൊക്കെ ഏതോ സ്പിരിറ്റ് മാത്രം (മദ്യം അല്ല) ഉള്‍ക്കൊണ്ടാണ് ചെയ്തതും.
പക്ഷെ അവിടെ രസിച്ചതും രസിക്കാത്തതും ഒക്കെ ആയ നിങ്ങളൊക്കെ ഇവിടെ വന്നിങ്ങനെ പല്ലിടകുത്തി രസിക്കുന്നതു കാണുമ്പോള്‍, ഇതിലെ കമന്റുകളുടെ എണ്ണം 600 ല്‍ എത്തി നില്‍ക്കുന്ന ഈ വേളയില്‍ തന്നെ പറയെട്ടെ എനിക്ക് ഇന്ററസ്റ്റില്ല ഇനി ഇവിടെ കയറി 600 അടിക്കാന്‍.
ജയ് ബൂലോക മീറ്റുകള്‍!
മീറ്റില്‍ കുറച്ചുനേരം പങ്കെടുക്കുകയും അത് വളരെ നന്നായി ആസ്വദിക്കുകയും ചെയ്ത വ്യക്തി എന്ന നിലയിലാണ് ഞാന്‍ ഇവിടെ കമണ്റ്റുന്നത്. ഒന്നാമതായി ആ പ്രശ്നം ഇത്ര വളരെ ഊതി വീര്‍പ്പിക്കേണ്ടതായിരുന്നില്ല. പിന്നെ ഉച്ചനേരം വരെ മദ്യപന്‍മാര്‍ പുറത്തെ വാഹനങ്ങളിലും ബാരാക്കുട പരിസരങ്ങളിലുമായിരുന്നു. ഹാളിനുള്ളില്‍ പ്രവേശിച്ചിരുന്നില്ല. ഭക്ഷണ സമയത്ത് ചിലര്‍ പുറത്ത് നില്‍ക്കുന്നത് ശരിയല്ല എന്ന അതുല്യേച്ചിയുടെ അഭിപ്രായ പ്രകാരമാണ് ചിലരെങ്കിലും മദ്യപാനം നിര്‍ത്താതെ ഉള്ളിലേക്ക് കയറിയത്. ഇക്കാര്യത്തില്‍ കലേഷ് തണ്റ്റെ വിഷമം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ മറ്റുള്ളവര്‍ക്ക് വലിയ ശല്യമുണ്ടാകാത്ത തരത്തിലായിരുന്നു അവര്‍ പെരുമാറിയത് എന്നതുകൊണ്ടൂം മീറ്റിണ്റ്റെ സ്വഭാവത്തിന് അത് അലോസരമൊന്നും സൃഷ്ടിക്കാത്തതു കൊണ്ടും തുടര്‍ന്നു പോയി എന്നേയുള്ളൂ. അഗ്രജനോടും ഇത്തിരിയോടുമുള്ള സ്നേഹം മനസ്സില്‍ ഉള്ളതുകൊണ്ടു തന്നെ അവരോട് ഒരു അപേക്ഷ. അടുത്ത തവണയെങ്കിലും ഇത്തരം സംഭവങ്ങള്‍ ഊണ്ടാകുന്നുവെങ്കില്‍ നിങ്ങള്‍ അപ്പോള്‍ത്തന്നെ സ്വന്തം അഭിപ്രായം പറയാനുള്ള ആര്‍ജവം കാട്ടുക. അവിടെ ഉണ്ടായിരുന്നവര്‍ ആരും അത് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നില്ല. ഓരോരുത്തരുടെയും രീതികള്‍ വ്യത്യസ്ഥമായ്ത് കൊണ്ടു തന്നെ തങ്ങള്‍ ചെയ്യുന്നത് തെറ്റായി തോന്നാത്തവരാണ് അങ്ങനെ ചെയ്തത്. എത്രയൊക്കെ പറഞ്ഞാലും ഒരു കോസ്മോ പൊളിറ്റന്‍ ജീവിതത്തിണ്റ്റെ ഭാഗമാണ് നമ്മളെല്ലാരും ഇപ്പോള്‍. അതിന് ചേരാത്തതൊന്നുമായിരുന്നില്ലല്ലോ ഇത്തിരി ബിയര്‍ കഴിക്കുന്നത്. അതുപോലെ തന്നെ ഇവിടത്തെ കമ്പനികളിലെ ഫാമിലി ഗെറ്റ് റ്റുഗെതറുകളിലും മദ്യം ഒരു സാധാരണ വിഭവം മാത്രമാണ്. അത് ഹാളിനുള്ളില്‍ ഒഴിവാക്കണം എന്നുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ത്തന്നെ വേദിയില്‍ പറയാനുള്ള സ്വാതന്ത്യ്രം എല്ലാര്‍ക്കും ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ കലേഷിനുള്ള ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചതുമാണ്. ഈ വിചാരണയില്‍ നിന്ന് ദയവ് ചെയ്ത് കലേഷിനെ ഒഴിവാക്കുക. നിങ്ങളാരും ചെയ്യാതിരുന്ന കാര്യം മറ്റൊരാള്‍ ചെയ്തില്ല എന്ന് പറയുന്നതില്‍ അര്‍ഥമില്ലല്ലോ. പിന്നെ ഇടിവാളും അഗ്രജനും വലിപ്പച്ചെറുപ്പങ്ങളുടെ കണക്കെടുപ്പും ഗുഡ് ബൈ പറച്ചിലും നടത്തിയത് വളരെ മോശം എന്നേ പറയാനുള്ളൂ. ദില്ലിയില്‍ എപ്പടി? ഇന്ത്യാ ഗേറ്റില്‍ ഞാനും ഹാജര്‍.. മനസ്സു കൊണ്ട്... ഇത്തിരി മുന്നോട്ട് വന്നാല്‍ ആ രാജ്പഥില്‍ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന മാരുതി അള്‍ട്ടോ കണ്ടില്ലെ. ഞാന്‍ അതിലുണ്ട്. ഓ ടോ ആരേലും ആള്‍ട്ടോയുടെ വാതിലില്‍ മുട്ടിയ ശേഷം ഉണ്ടാകുന്ന പ്രതികരണത്തിന് ഞാന്‍ ഉത്തരവാദിയല്ല.
കലേഷ് പറഞ്ഞെങ്കിലും ‘അതൊരു സൈഡിലല്ലേ’ എന്ന് ആശ്വസിപ്പിച്ചു മദ്യപാന്മാരെ പ്രോത്സാഹിപ്പിച്ചതു ഞാനായിരുന്നു. മീറ്റുണ്ടാക്കിയ സൌഹൃദാന്തരീക്ഷം കലേഷിനെ അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്നു പിന്‍തിരിപ്പിച്ചിരുന്നില്ല, നിര്‍ബന്ധിക്കുവാന്‍ തക്കകാരണമൊന്നും ആ ഹാളിനകത്തെ മനുഷ്യരുടെ സ്വഭാവത്തില്‍ അയാള്‍ കണ്ടില്ലായിരിക്കും - സഹൃദയത്വം. അദ്ദേഹത്തെ കുറ്റപ്പെടുത്തലുകളില്‍ നിന്നും ഒഴിവാക്കിക്കൊള്ളൂ.
വൌ. ഇപ്പോഴാ ഇവിടെ വരാനും, വായിക്കാനും തരപെട്ടത്. മീറ്റ് കഴിഞ്ഞ് വീട്ടില്‍ വന്ന് വീണ്ടും സുഹൃത്തിന്റെ കല്യാണ വാര്‍ഷികത്തില്‍ പോയി. നന്നായി മദ്യപിച്ചു. ഞാന്‍ മാത്രമല്ല അവിടെ പങ്കെടുത്ത ആണുങ്ങളും,പെണ്ണുങ്ങളും എല്ലാം. അവിടെ മദ്യപിക്കാതിരുന്ന അനവധി ആളുകളുണ്ടായിരുന്നു. അവരും ഇനി മദ്യപാനത്തെകുറിച്ച് വല്ല പേപ്പറിലും കൊടുക്കുമോ ആവോ?
യു എ ഇ മീറ്റ് വളരെ നന്നായി തന്നെ രാവിലെ മുതല്‍ ആസ്വദിച്ചവരാണു ഏറെയും. അതില്‍ മദ്യപാനായ ഞാന്‍ മുതല്‍ എന്റെ മകള്‍ വരെ പങ്കെടുത്തിരുന്നു.
മദ്യം കഴിക്കാത്തവര്‍ ഉണ്ടായിരുന്നു, എന്നു വച്ച് മദ്യം കഴിക്കുന്നവര്‍ക്ക് കഴിക്കാന്‍ പാടില്ല എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. പിന്നെ, പരിപാടി നടന്ന ഹാളില്‍ മദ്യം കയറ്റിയതും, കഴിച്ചതും. അത് അത്ര വലിയ പ്രശ്നമൊന്നുമായിട്ടെനിക്കു തോന്നുന്നില്ല. കാരണം, നിങ്ങള്‍ വീമാനത്തിലോ, കപ്പലിലോ യാത്ര ചെയ്യുമ്പോല്‍, കുട്ടികളും, കുടുമ്പവുമായി തന്നേയാണ് പോകുന്നത്. പക്ഷെ,അവിടെ ബിയര്‍ അല്ലെങ്കില്‍ മറ്റു മദ്യം വിളമ്പരുത് എന്നു പറയാറുണ്ടോ നിങ്ങളിലാരെങ്കിലും. അഗ്രജനോടും, ഇത്തിരിയോടും കൂടിയാണ് ഈ ചോദ്യം. ഉള്ളത് ഉള്ള പോലെ ഞാന്‍ വിളിച്ചു പറയും. ഞാന്‍ കള്ളുകുടിക്കുന്നുണ്ടെങ്കില്‍, അതു മറച്ചുവച്ച്, നല്ല പിള്ള ചമയേണ്ടതിന്റെ ആവശ്യം എനിക്കു തോന്നിയിട്ടില്ല ഇതുവരെ. ഇനിയൊട്ടു തോന്നുകയുമില്ല.
യു എ ഇ മീറ്റില്ല് പങ്കെടുത്ത, ആരെങ്കിലും ഒരാള്‍,, കലേഷിനേയൊ, മറ്റാരെങ്കിലേയോ ഒന്ന്നു വിളിച്ച് മദ്യം ഇവിടെ വേണ്ട എന്നു പറഞ്ഞിരുന്നുവെങ്കില്‍, ഒരേ ഒരു കുപ്പി അവിടെ ഉണ്ടായിരുന്നത്, അപ്പോള്‍ തന്നെ അപ്രത്യക്ഷമായേനെ. പകരം, വായ തുറക്കാതെ, നട്ടെല്ലില്ലാത്തവരെ പോലെ, എല്ലാ വികാരവും, അടക്കി പിടീച്ച്, തിണ്ണ മിടുക്കു കാണിക്കുന്നതുപോലെ ഒരു കമന്റും.
നാണമാവില്ലെ, ഭീരുക്കളെ പോലെ പെരുമാറാന്‍?
ഇനിയില്ലപ്പാ, ഒരു ബൂലോക കൂട്ടായ്മക്കും ഞാനില്ലേ....
പരസ്പരം അറിയുന്ന, മദ്യപാന്മാര്‍ ഞങ്ങള്‍ കുറച്ച് പേര്‍ സംഘടിച്ചോളാമേ
ദില്ലിയില്‍ അരിയുണ്ട പ്രശ്‌നം....
ഇന്നലെ ഉമേച്ചി കൊടുത്തയച്ച വേപ്പലക്കട്ടി "ഉണ്ണിയപ്പം" ആണെന്നു കരുതി വെട്ടിവിഴുങ്ങിയ ഇബ്രുവിന്റേയും പട്ടേരിയുടെയും വെപ്രാളം ഒന്നു കാണേണ്ടതായിരുന്നു.. ദില്‍ബന്‍ മനഃപ്പൂര്‍വ്വം അവരെ പറ്റിച്ചാതാണെന്നാണ് അവരുടെ വാദം
യു ഏ യീ മീറ്റിന്റെ ഈ പോസ്റ്റിട്ടപ്പോള്‍ മുതല്‍ ഞാന്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു. കൊച്ചിമീറ്റുപോലെ ഒരു ലൈവ് അപ്ഡേറ്റ് ഇല്ലാതിരുന്ന കാരണം ഇടക്കൊന്നും കമന്റിടാന്‍ തോന്നിയില്ല. പക്ഷെ എല്ലാം കഴിഞ്ഞിട്ട് ഇപ്പോഴത്തെ ഈ ബഹളം കാണുമ്പോള്‍ സത്യത്തില്‍ വിഷമം തോന്നുന്നു. ആരോട് എന്തിനോട് എന്നില്ല. ലോകത്തിന്റെ വേറൊരു കോണില്‍ ജീവിക്കുന്ന എനിക്ക് ഇത്രയും വിഷമം തോന്നുന്നുണ്ടെങ്കില്‍, ഇതിനു വേണ്ടി രാവുപകലോടി നടന്ന കലേഷിന്റെ വിഷമം എനിക്ക് ഊഹിക്കാന്‍ പറ്റുന്നതിനും അപ്പുറത്താണ്.
തല്‍ക്കാലം ഈ ചര്‍ച്ച ഇവിടെ നിര്‍ത്തൂ!
എന്റെ മാസ്മരിക ബെല്ലി ഡാന്‍സ് ഒരിഞ്ച് വ്യത്യാസത്തിലാണ് നടക്കാതെ പോയ്യത്. ഷക്കീറയെ (നോട്ട് ഷക്കീല) വെല്ലുന്ന ബെല്ലി മൂവ്മെന്റ്സ് ഞാന്‍ നടത്തുന്നത് ചന്തു എട്ടന്‍ റേഡിയോയില്‍ ലൈവായി കാണിക്കാമെന്ന് പറഞ്ഞിരുന്നതാ. അപ്പോഴെയ്ക്കുയ്ം എന്റെ വിരലുളുക്കി. അല്ലെങ്കില്‍ ഇന്നലെ തമര്‍ത്തിയേനേ... :-)
അപ്പോള്‍ പിന്നെ പെരിങ്ങോടന്‍റെയൊപ്പം കളിച്ചത് ആരായിരുന്നു?
ദില്‍ബന്‍ ഡ്യൂപ്പിനെ ഇറക്കിയോ?
സതീഷേട്ടാ ....
ഇതു വായിച്ചപ്പോല്‍ എനിക്കും വിഷമായി :(
മുഴുവന്‍ സമയവും ലൈവ് അപ്‌ഡേറ്റിനു വേണ്ടി കണ്ട്രോള്‍ റൂമില്‍ കണ്ട്രോള്‍ തെറ്റാതിരുന്ന ദിലബന്റേയും മറ്റുള്ളവരുടേയും അപ്‌ഡേറ്റ് കണ്ടില്ലേ..?
പിന്നെ കലേഷേട്ടന്‍ ഓടി നടന്നിട്ടില്ല ... കമ്പനി വണ്ടി ഉണ്ടായിരുന്നു (ഫോട്ടോ പിന്നീട് ഇടുന്നതായിരിക്കും )
ഞാനും ഇബ്രുവും തമ്മില്‍ ഒരു വാചക കസര്‍ത്ത് നടത്തിയതിനു ഒരു വല്യേട്ടന്‍ തോന്നുന്നതേ കലേഷ് ഭയ്യക്കും തോന്നിയിട്ടുള്ളൂ...
ഇനി ഈ ബ്ലോഗിലേക്കു വരുന്നവര്‍ 514മതെ കമ്ന്റ്വരെ വായിച്ചു ഡെല്ഹി മീറ്റിന്റെ ബ്ലോഗിലും കൊച്ചി മീറ്റിന്റെ ബ്ലോഗിലും തന്റെ സാമീപ്യം അറിയിക്കണമെന്നു ഒരാഗ്രഹം അവര്‍ക്കുണ്ട്... ഞമ്മന്റെ സോദരങ്ങളാണേ....
514 :ദില്‍ബാസുരന്‍ said...
എല്ലാം തീര്‍ന്നു.
ഓം ശാന്തി!
5.45 PM
പടച്ചോനേ... 600 അടിക്കാനും നീ എന്നെ തന്നെ നിര്ബന്ധിക്കുന്നല്ലോ.. ഞാനെന്തു ചെയ്യാനാ.. ഇന്നാ പിടിച്ചോ 600...
598
പടച്ചോനേ... 600 അടിക്കാനും നീ എന്നെ തന്നെ നിര്ബന്ധിക്കുന്നല്ലോ.. ഞാനെന്തു ചെയ്യാനാ.. ഇന്നാ പിടിച്ചോ 600...
ഒഴിഞ വേദിയിലെങ്കിലും ഒരു 600 അടിക്കട്ടെടെയ്
ഡ്രിസിലേ എന്നാലും എന്നെ നീ പറ്റിച്ചില്ലേ?
ഫോണ്‍ ചെയ്തപ്പോള്‍ എന്താ പറഞ്ഞത്?
പ്രിയ ഗള്‍ഫ് ബൂലോകരെ, മദ്യം കുടിക്കുന്നവരേ, കുടിക്കാത്തവരേ(ആദ്യം
ആരെ വിളിക്കണമെന്നൊരു വര്‍ണ്യത്തിലാശങ്ക)
ഒരു ദു:ഖകരമായ ഒരറിയിപ്പുണ്ട്, ബാരക്കുടയില്‍ നിന്ന്,
ഇന്നലെ ബാരക്കുടയില്‍ നിന്നും ഏതാനും തവികളും(കയില്‍) സ്പൂണുകളും
കാണാതായിരിക്കുന്നു. ഇന്ന് ആര്‍ക്കെങ്കിലും വയറിനകത്ത് അസ്കിത തോന്നുന്നുണ്ടെങ്കില്‍
ഒരു എക്സ്‌റേ എടുക്കാന്‍ മിടുക്ക് കാണിക്കണമെന്ന് വിനീതമായി അറിയിക്കുന്നു.
(എനിക്ക് അസ്കിതയില്ല, അജ്‌മാനില്‍ നിന്ന് വന്ന ചിലര്‍ ഇന്നോഫീസിലെത്തിയിട്ടില്ല)
മീറ്റിനു വരാതെ ഒഴിഞ്ഞ വേദിയില്‍ കേറി 600 അടിക്കുന്നോടാ.... ബാരക്കുടയില്‍ ഒരു ഒഴിഞ്ഞ വേദിയുണ്ട് ... ഇന്ന് വൈകുന്നേരം പോരുന്നോ?
എക്സറെ എടുക്കുന്നവര്‍ അതില്‍ പെരിങ്ങോടന്റെ ക്യാമറയും കാണുന്നുണ്ടോയെന്നു ശ്രദ്ധിക്കുക.
ഉവുവ്വേ... ഇബ്രുവേ... വേപ്പലക്കട്ടിയുടെ എരിവ് ഇപ്പോഴും ബാക്കിയാണല്ലേ..... തവികള്‍ കാണാതെ പോയതിലും വിഷമം നമ്മുടെ രാജിന്റെ ക്യാമറ വഴിയില്‍ മിസ് ആയതാണ് ... വേഗം തിരിച്ചുകിട്ടുവാന്‍ എല്ലാവരുമൊന്ന് പ്രാര്‍ത്ഥിക്കുക
Post a Comment