ചിന്ത.കോം നമ്മുടെ സംഗമത്തെ കുറിച്ച് ചിന്ത.കോം ബ്ലോഗ് റോളില്‍ സമുചിതമായി ലിങ്ക് കൊടുത്തിട്ടുണ്ട്. അതോടൊപ്പം തന്നെ ചിന്ത.കോം-ലെ സാഹിത്യ മാസികയായ തര്‍ജ്ജനിയില്‍ വാര്‍ത്ത വിഭാഗത്തില്‍ സംഗമത്തെ കുറിച്ച് വാര്‍ത്തയും കൊടുത്തിട്ടുണ്ട്. ഒപ്പം ഈ ബ്ലോഗിലേക്കുള്ള ലിങ്കും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശാലമനസ്കന് അവാര്‍ഡ് കിട്ടിയ കാര്യവും വേറെ ഒരു വാര്‍ത്തയായി അവര്‍ ഇട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ബൂലോഗസംഗമത്തെകുറിച്ചുള്ള റിപ്പോര്‍ട്ട് ചിന്ത.കോം-ല്‍ ഉള്‍പ്പെടുത്താന്‍ അവര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ചിന്ത.കോം പ്രവര്‍ത്തകര്‍ക്കും വിശിഷ്യാ ശ്രീ.എം.കെ.പോളിനും എല്ലാവരുടെയും പേരില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
ഏവൂരാന്‍ നമ്മുടെ സംഗമത്തെക്കുറിച്ച് “തനിമലയാളം” ചുരുളില്‍ നാളെ (തിങ്കളാഴ്ച്ച)ലിങ്ക് ഇടുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. (അദ്ദേഹമൊരു യാത്രയിലായതിനാലാണ് അത്രേം താമസമുണ്ടാകുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.)
ജ്യോതിസ് ദുബൈയില്‍ എത്തി ജോലിയില്‍ ചേര്‍ന്നു. അദ്ദേഹം തീര്‍ച്ചയായും സംഗമത്തിന് എത്തിചേരുന്നതാണ്.
അനീഷ് റൊസാരിയോ എന്ന ബ്ലോഗര്‍ക്ക് ഞാന്‍ മെയില്‍ അയച്ചിരുന്നു - ഒപ്പം ഒരു ഇന്‍വിറ്റേഷനും. പുള്ളിക്കാരന്‍ ഇന്‍വിറ്റേഷന്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, എന്നെയോ നദീറിനെയോ വിളിക്കുകയോ മെയില്‍ അയക്കുകയോ ചെയ്തിട്ടില്ല. അനീഷ് ദയവായി എന്നെയോ (050-3095694) അല്ലെങ്കില്‍ നദീറിനെയോ (050-8675371) വിളിക്കണമെന്ന് താല്പര്യപ്പെടുന്നു.
ഇടിവാള്‍ഗഡി (ശ്രീ.വിനോദ് മേനോന്‍) ഇന്നു വൈകിട്ട് സക്കറിയാസ് മുതലാളിക്ക് ടോക്കണ്‍ അഡ്വാന്‍സ് കൊടുക്കും. ഇന്നലെ അവര്‍ രണ്ടുപേരും തമ്മില്‍ സംഗമത്തെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു.
പിന്നെ ഒരു പ്രധാന കാര്യം.
ദേവേട്ടന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ, സംഗമത്തില്‍ “വരുന്നവര്‍ വരാന്‍ കഴിയാത്തവര്‍ വരാമെന്ന് ആലോചിക്കുന്നവര്‍ ഒക്കെ ഓരോ ലിസ്റ്റ് ആക്കണ്ടേ ?“ സക്കറിയാസിന് ഫൈനല്‍ കൌണ്ട് (തലയെണ്ണം) എത്രയും വേഗം കൊടുക്കേണ്ടതാണ്. അത് അത്യാവശ്യമാണ്.
പിന്നെ സംഗമത്തിന്റെ അജണ്ട തീരുമാനിക്കണ്ടേ? നദീറിന് എന്തൊക്കെയോ ഐഡിയകള്‍ ഉണ്ട്. ദയവായി നദീര്‍ അവയൊക്കെയൊന്ന് വിശദമായി പോസ്റ്റ് ചെയ്താല്‍ നന്നായിരുന്നു.
ഈ സംഗമത്തിന്റെ മീഡിയയില്‍ കവറേജിനെക്കുറിച്ച് എല്ലാവരുടെയും അഭിപ്രായം എന്താണ്?
സമയം ഇനി അധികമില്ല. 4 ദിവസമേയുള്ളു......
ഓഫ് ടോപ്പിക്ക്: ഷാര്‍ജ്ജ/ദുബൈ എന്നിവിടങ്ങളിലുള്ള ബ്ലോഗറുമ്മാരുടെ ശ്രദ്ധയ്ക്ക്.
ശ്രീ.ജ്യോതിസ് വന്നിട്ട് വളരെ കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളു. അദ്ദേഹം ദുബൈയിലോ ഷാര്‍ജ്ജയിലോ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുക്കാന്‍ നോക്കുകയാണ്. ഒന്നുകില്‍ ഒരു 2 ബെഡ്‌റൂം അപ്പാര്‍ട്ട്മെന്റ്, അല്ലേല്‍ ഒരു 1 ബെഡ്‌റും അപ്പാര്‍ട്ട്മെന്റ് + ഹാള്‍. ഒന്നുരണ്ടാഴ്ച്ചയ്ക്കകം പുള്ളിക്കാരന് താമസം കണ്ടെത്തേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന് താമസം കണ്ടുപിടിച്ച് കൊടുത്ത് സഹായിക്കാന്‍ കഴിവുള്ളവര്‍ ദയവായി അത് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
35 comments:
രണ്ട് തലകള്‍ കണ്‍ഫേംഡ്..
തല നം.01 - ഡ്രിസില്‍ മൊട്ടാമ്പ്രം
തല നം.02 - ആരിഫ് ബ്രഹ്മകുളം
മൂന്ന് തലകള്‍ കണ്‍ഫേംഡ് :
തല നം.3 - കലേഷ് കുമാര്‍
തല നം.4 - റീമ മോഹന്‍ദാസ്
തല നം.5 - ഗോപാലകൃഷ്ണന്‍
പ്രിയ ബ്ലോഗീ ബ്ലോഗന്മാരെ...
പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയ വാര്‍ത്ത ഇവിടെ കൊടുക്കുന്നു. തിരുത്തലുകള്‍ ഇന്ന് 5 മണിക്ക് മുമ്പേ (യു.എ.ഇ സമയം) അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
--------------------------
മലയാള ബൂലോക സംഗമം.
അഖില മലയാള ബൂലോക സംഘം, യു.എ.ഇ ചാപ്‌റ്ററിന്റെ ആദ്യ സംഗമം, 2006 ജൂലൈ 07 വെള്ളിയാഴ്‌ച വൈകുന്നേരം 05 മണിക്ക് ഷാര്‍ജയില്‍ വെച്ച് നടക്കുന്നു. ഇന്റര്‍നെറ്റിലൂടെ മാത്രം പരിചയപ്പെട്ട മലായാള ബ്ലോഗെഴുത്തുകാരുടെ ആദ്യ യു.എ.ഇ സംഗമമാണിത്. ഒരു സമാന്തര-സ്വതന്ത്ര പത്രമാധ്യമമായി മാറിക്കൊണ്ടിരിക്കുന്ന ബ്ലോഗുകളില്‍ മലായാളീ സാന്നിദ്ധ്യം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും, മലായാളബ്ലോഗെഴുത്തുകാരുടെ കൂട്ടായ്‌മ രൂപപ്പെട്ടു വന്നത് ഈ അടുത്ത കാലത്താണ്. ഇതിന്റെ ഭാഗമെന്നോളമാണ്, മുഴുവന്‍ ബ്ലോഗെഴുത്തുകാരും അംഗങ്ങളായുള്ള ബൂലോക ക്ലബ് എന്ന ബ്ലോഗ് ആരംഭിച്ചതും. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി അറുനൂറിലധികം മലയാളം ബ്ലോഗെഴുത്തുകാരുണ്ടെന്നതാണ് ഇത്തരമൊരു കൂട്ടായ്‌മയിലേക്ക് വഴി തെളിയിച്ചത് എന്ന് യു.എ.ഇ മലയാള ബൂലോക സംഗമം സ്വാഗത കമ്മിറ്റി പ്രസിഡന്റ് കലേഷ് പറഞ്ഞു. ബ്ലോഗുകളെ കുറിച്ച് അറിയണമെന്ന് ആഗ്രഹമുള്ളവര്‍ക്കും ഈ സംഗമത്തില്‍ പങ്കെടുക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കലേഷ് (050 3095694), ഡ്രിസില്‍ (050 8675371) എന്നിവരെ മുന്‍കൂട്ടി വിളിച്ച് പേര് രജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്
തല ന: 6 -- പ്രസീദ്
തല നം:7 -ഇബ്രു
3 വയസ്സില്‍ താഴേയുള്ള പിള്ളാരുടെ തല എണ്ണീ സമയവും കാശും കളയണോ കലേഷേ..ഡ്രിസിലേ ??
ലിസ്റ്റ് ഓഫ് തലാസ് , കണ്ഫേംഡ്.
തണ്ണിമത്തന്‍ സൈസില്‍ - ഒന്ന്
ചെന്തെങ്ങിന്‍ തേങ്ങ സൈസില്‍ - ഒന്ന്
വടുകപ്പുളി നാരങ്ങ സൈസില്‍ - രണ്ടെണ്ണം
ഇടിവാളെ.. അഡ്വാന്‍സ് കൊടുക്കുന്ന സമയത്ത് അതൊന്ന് ചോദിച്ച് ഉറപ്പ് വരുത്തിയേര്. 12 വയസിനു താഴെയുള്ള കുട്ടികളുടെ തല എണ്ണരുതെന്ന് സകറിയാച്ചനോട് പറഞ്ഞേര്.
നദീറേ, പത്രവാര്‍ത്ത കൊടുക്കുന്നത് നല്ലത് തന്നെയാണ്, പക്ഷേ....
1)നമ്മള്‍ സംഘടനയൊന്നും രൂപീകരിച്ചില്ലല്ലോ - അതിനു മുന്‍പേ അങ്ങനെയൊരെണ്ണം ഉണ്ടെന്ന് പത്രത്തിലൊക്കെ കൊടുക്കണോ? യു.ഏ.ഈയില്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരുടെ സംഗമം എന്ന് മാത്രം പറഞ്ഞാല്‍ പോരേ? (ഞാനിത് നെഗറ്റീവ് സെന്‍സില്‍ എടുത്തു എന്ന് കരുതരുത്. തീര്‍ച്ഛയായും ഒരു ഫോറം പോലെന്തേലുമൊക്കെ രൂപീകരിക്കണമെന്ന് ഞാന്‍ വളരെ ശക്തമായി വാദിക്കുന്നു. പക്ഷേ, ഇതൊരു സൌഹൃദ സംഗമം അല്ലേ?)
2)എന്നെ സ്വാഗത സംഘക്കമ്മിറ്റി പ്രസിഡന്റെന്നൊക്കെ വിളിച്ചത് ഞാന്‍ സഹിച്ചു (അതിന്റെ അഹങ്കാരം വല്ലോം എനിക്കുണ്ടോ??) പക്ഷേ, എന്നെക്കൊണ്ട് മണ്ടത്തരം വിളിച്ച് പറയിക്കണോ? അറുനൂറ് മലയാളി ബ്ലോഗറുമ്മാരുണ്ടോ? എനിക്ക് അറിയില്ല. അങ്ങനൊന്നും എഴുതണ്ടന്നാണെന്റെ എളിയ അഭിപ്രായം.
3)മലയാളം യുണീകോഡ് കമ്പ്യൂട്ടിംഗിനെ കുറിച്ചും 2 വരി എഴുതിക്കൂടേ?
- ഇതെന്റെ അഭിപ്രായങ്ങളാണ്. ദയവായി എല്ലാവരും ഇതിനോട് പ്രതികരിക്കണമെന്ന് അപേക്ഷിക്കുന്നു.
12 വയസ്സിനു താഴേയുള്ളതു തലയല്ലെന്നു പറഞ്ഞാല്‍, സക്കറീയാച്ചായന്‍ എന്നെയിട്ടു പെരുക്കില്ലെന്നു പ്രതീക്ഷിക്കുന്നു ! സാധാരണാ ഈ വക ചുള്ളന്മാരൊക്കെ, 5 നും 12 നും ഇടക്കുള്ള ക്‍ടാങ്ങളെ, പകുതി തലയായി എണ്ണാറുണ്ടെന്നാ കേട്ടു കേള്‍വി !!!
വാര്‍ത്തയ്‌ക്ക് ഒരു എരുവും പുളിയുമൊക്കെ വേണ്ടെ കലേഷെ..
ഗെഡികളെ,
വെള്ളീയാഴ്ച വരെ തല കഴുത്തിന് മുകളില്‍ത്തന്നെയിരുന്നാല്‍ എന്റെ വകയും തല നമ്പ്ര്-1
സ്വന്തം
ദില്‍ബാസുരന്‍
ഞാനിപ്പോള്‍ സക്കറിയാച്ചായനെ വിളിച്ചിരുന്നു. നാല് വയസ്സു മുതല്‍ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഹാഫ് റേറ്റ് എന്നാണ് പുള്ളി പറഞ്ഞത്. നാലെന്നുള്ളത് അഞ്ചെന്ന് കൂട്ടിയാല്‍ മതി.
അഞ്ചിനും പന്ത്രണ്ടിനും മധ്യേയുള്ളവര്‍ക്ക് ഹാഫ് റേറ്റ്.
അഞ്ചിനു താഴെയുള്ള കുട്ടികള്‍ക്ക് സൌജന്യം.
(വടുകപ്പുളിനാരക സൈസ് ഫ്രീ എന്നര്‍ത്ഥം)
കലേഷെ.. കുറച്ച് കൂടി ബാര്‍ഗയ്ന്‍ ചെയ്‌ത്.. മൂന്ന് ചെറിയ തല = ഒരു വല്യ തല എന്നാക്കാന്‍ പറ്റ്വൊ? :) അയാള്‍ നിന്റെ തല അടിച്ച് പൊളിക്കാതെ സൂക്ഷിക്കണമെന്ന് കൂട്ടിച്ചേര്‍ക്കുന്നു.
എണ്ണം കൈയ്യീന്ന് എറക്കാണെങ്കില്‍ എന്തിനാ 600 മച്ചൂ... കൊടുക്ക് 1000 ന്ന്.
സീതിഹാജിക്ക് പൂച്ചെണ്ട് ന്ന് പറയാതെ ആനെണ്ട് ന്ന് പറയെഡാ ന്ന് പറയുമ്പോലെ.
വീഡിയോ ക്യാമറയുള്ള ചേട്ടന്മാരോ ചേച്ചിമാരോ ആരേലും ഉണ്ടെങ്കില്‍ ദയവായി അതൊരെണ്ണം കൊണ്ടുവരണമെന്ന് താല്പര്യപ്പെടുന്നു.
തലയെണ്ണം തുടരട്ടെ!!!
തലയില്ലാത്ത ഒരുടല്‍ ഹാജര്‍.
കൂടെ ഒരു സഹായി-വെനുവില്‍ എത്താന്‍
മൊത്തം രണ്ട്
hello friends,
first of all sorry for typing in english..
i'm putting this comment in a hurry....just to inform that i'm trying to contact mr biju abel jacob so that he may cover about our meeting in gulf round up...i'm not telling 100% sure of whether i can do it as he is still in india...but will sure try....please tell me u'r comments
അപ്പോ ഞാന്‍ പരീക്ഷയുടെ തിരക്കിലാണ്‍....പിന്നെ കാണാം...
ലാല്‍ സലാം....
സെമി
സമീ,അടിപൊളി ഐഡിയ. ഏഷ്യാനെറ്റിലൊക്കെ ജോലി ചെയ്ത് പരിചയമുള്ള സമിയെ വിഷ്വല്‍ മീഡിയ ചുമതല ഏല്‍പ്പിച്ചാലോ പ്രിയ ഇമറാത്തി ബൂലോഗരേ?
വിഷ്വല്‍ മീഡിയ ഒക്കെ ഉണ്ടെങ്കില്‍ ഞാന്‍ പൌഡര്‍ ഒക്കെ പൂശി വരേണ്ടി വരുമല്ലോ...
എങ്കിലും പങ്കിലും ഐഡിയ കലക്കന്‍. ശ്രമിക്കാവുന്നതേയുള്ളൂ.
പിന്നെ...
സക്കറിയാച്ചനു 100 ദിര്‍ഹം അഡ്വാന്‍സു കൊടുത്തു ! ഹാളും കണ്ടു ! തരക്കേടില്ല... 60 പേര്‍ക്ക് ഇരിക്കാം... ബാക്കി വരണോടത്തു വെച്ചു കാണാം ല്ലേ ???
അപ്പോ, കലേഷേ...
രണ്ടു മുഴുത്ത തലകളൂം, രണ്ടു ഫ്രീ കുട്ടിത്തലകളും, ബൂലോഗ ഇമറാത്തി സംഗമത്തിലേക്കായി എണ്ണിക്കോളൂ ! കുട്ടിത്തലകള്‍ രണ്ടും മൂന്നു വയസ്സിനു താഴെ !!!
സംഗമം, സംഗമം, ത്രിവേണീ സംഗമം...
അറേബ്യയില്‍ സംഗമിക്കാന്‍ ആരുമില്ലല്ലോ..
കല്ലേച്ചി... വയനശാലേ... ഇതൊന്നും കാണാന്‍ വയ്യേ...
ആശംസകളോടെ കൂടുതല്‍ വായിക്കാന്‍ കാത്തിരിക്കുന്നു.
മീറ്റിന് എല്ലാ ആശംസകളും നേരുന്നു.
ഒരു വന്‍വിജയമായ് മീറ്റ് തീരട്ടെ.
വീഡിയോ ക്യാമറകള്‍ ഉള്ളവര്‍ കൂട്ടത്തില്‍ കാണുമെന്ന് കരുതുന്നു, കുറഞ്ഞ പക്ഷം ഒരു വോയ്സ് റിക്കോര്‍ഡര്‍ എങ്കിലും.
ബൂലോക ചരിത്രത്തിലെ ചില ചെറിയ “വലിയ” കാല്‍വെയ്പ്പുകളല്ലേ ഇവ... ആരെങ്കിലും കഴിവു പോലെ സംഭവങ്ങളൊക്കെ ഒന്ന് റിക്കോഡ് ചെയ്ത് ഗൂഗിള്‍ വീഡിയോയിലോ മറ്റൊ ഹോസ്റ്റ് ചെയ്തിരുന്നെങ്കില്‍ നന്നായേനെ. അല്ലെങ്കില്‍, ഓഡിയൊ വീഡിയോ ഫയലുകള്‍ ഇങ്ങയച്ചു തന്നാലും മതി.
ആവുന്ന സഹായമൊക്കെ ഈ വിദൂരതയില്‍ നിന്ന് ഞാനും ചെയ്യാം...
ഒരിക്കല്‍ കൂടി, ആശംസകള്‍...!!
aഅങ്ങനെ പകലുള്ള ബ്ലോഗെഴുത്തു നിറുത്തി മൂങ്ങയേ പോലെ ഇന്നു മുതല്‍ ഞാന്‍ രാത്രി മാത്രം ബ്ലോഗു വായന എഴുത്ത് എന്നിവ തുടരുന്നു.
ബൂലോഗ മീറ്റിന്നു
രണ്ട് വലിയ തല
രണ്ട് കുട്ടി തല (1 വയസ്സ്, 4 വയസ്സ്) പിന്നെ 90% എഴുതാന്‍ മുട്ടി നില്‍ക്കുന്ന, അനവധി അനുഭവം കയ്യിലുള്ള എന്റെ ഒരു കൂട്ടുകാരന്‍ കൂടി ഉണ്ടാകും. നാളെ കണ്‍ഫേം ചെയ്യാം അവന്റെ കാര്യം.
എഴുതാന്‍ മുട്ടി നില്‍ക്കുന്ന, അനവധി അനുഭവം കയ്യിലുള്ള എന്റെ ഒരു കൂട്ടുകാരന്‍ കൂടി ഉണ്ടാകും.
വര്‍ണ്ണന കേട്ടിടു ഗന്ധര്‍വരുടെ കാര്യമാണോന്നൊരു സംശയം...
പക്ഷെ, അതെങ്ങനേ ശരിയാകും?
വേറേ ആറുടെയോ കാര്യമാണ് അല്ലേ കുറുമനേ?
:)
പലതരത്തിലെ നാലു തലകള്‍ ഹാജര്‍!
ഏകതല ഇതാ ബലിക്കല്ലില്‍ വച്ചു.
വീഡിയോ ക്യാമറ ഒരെണ്ണം ഉള്ളത് 8 വര്‍ഷം പഴയ അനലോഗ് ക്യാം ആയതിനാല്‍ ഞാന്‍ നിശ്ചല്‍ ച്ഛായ് ഗ്രഹണി എടുത്തോണ്ടുവരാം. ഡിജിറ്റല്‍ മൂവിക്യാം ഉള്ളവര്‍ അതെടുത്തോ. അനലോഗും ഡിജിറ്റലും നല്ലപോലെ തിരിയാത്തവര്‍ സീയെസ്സിന്റെ ബ്ലോഗ്ഗില്‍ പോയിട്ടു തിരിച്ചു വരൂ.
അനില്‍ജിയുടെ പലതരത്തിലുള്ള നാലു തലകള്‍ ഒരുമിച്ച് കണ്ടു... :)
യ്യൂയ്യേയ്യീ മീറ്റിന് എല്ലാവിധ ആശംസകളും. എലൈവ് ടെലികസ്റ്റിംഗോ വലക്കാസ്റ്റിംഗോ ഒക്കെ പ്ലാന്‍ ചെയ്‌താല്‍ കാണാന്‍ ആള്‍ക്കാര്‍ അനവധി. ആ തൊട്ട് അം വരെയുള്ള വിശേഷങ്ങള്‍ വള്ളിയും പുള്ളിയും വിടാതെ എഴുതി അറിയിക്കുമല്ലോ.
കാലേഷ് ഭായിയുടെ comment കിട്ടി..
എല്ലാവരേയും പരിചയപെടാന്‍ ആഗ്രഹമുണ്ട്.പങ്കെടുക്കാന്‍ ശ്രമിക്കുന്നു. ആ ശ്രമം വിജയിച്ചാല്‍ ഞാനും ഉണ്ടാവും - ഷാര്‍ജയില്‍; ഭൂലോകവാസികള്‍ക്കിടയില്‍..
വേറെ എന്തങ്കിലും ചെയ്യേണ്ടതുണ്ടങ്കില്‍ ഈ വൈകിയെത്തിയവനെ അറിയിക്കുമെന്ന പ്രതീക്ഷയോടെ.
050-8421243
ഹാജര്‍
മീറ്റിലേക്കു് രണ്ടു് തലകള്‍ സംഭാവന. ഒരു കടുമന്‍ ഒരു പെട്ട.
“കാണാനൊരു ലുക്കില്യാന്നേള്ളൂ...ഫയങ്കര ബുദ്ധ്യാ” എന്നു പറയുന്ന മോഡല്‍ ഒരു തല ഹാജര്‍.
അവീറില്‍ താമസിച്ച് ജബലാലിയില്‍ ജോലി നോക്കുന്ന റഷീദും (ഇത്തിരിവെട്ടം) സഹോദരനും എത്തിചേരാന്‍ പരമാവധി ശ്രമിക്കുന്നതാണെന്ന് റഷീദ് എന്നെ അറിയിച്ചിട്ടുണ്ട്.
(2 തലകള്‍ ടെന്റേറ്റീവിലി കണ്‍ഫേംഡ്)
മറ്റൊരു തണ്ണിമത്തന്‍ കൂടെ എന്റെ വീട്ടീന്നുണ്ട്.
പുരാണങ്ങള്‍ ഭീഷണിപ്പെടുത്തി വായിപ്പിക്കുമ്പോള്‍, ചരമകോളം വായിക്കുന്ന മുഖഭാവത്തോടെ വായിക്കുന്ന എന്റെ ഭാര്യാസഹോദന്‍ സഞ്ജപ്പന്‍ എന്ന സഞ്ജുവിനെ ‘കൊണ്ടോണ്ട’ എന്ന് തീരുമാനം ‘മൊത്തം കാശ് അവനേക്കൊണ്ടെടുപ്പിക്കാം’ എന്ന ഐഡിയ വന്നതുകൊണ്ട് മാറ്റിയതായി അറിയിക്കുന്നു.
അപ്പോള്‍ മൊത്തം
ഫുള്ള് - മൂന്ന്
പൈന്റ് - ഒന്ന്
ക്വാര്‍ട്ടര്‍- ഒന്ന്
Post a Comment