Saturday, July 08, 2006

മീറ്റിങ്ങ് .........എന്‍റെ കണ്ണടയിലൂടെ.......

ബൂലോഗ ബ്ലോഗന്മാര്‍ അഥവാ ഭൂലോക ബോറന്മാരുടെ[കടാ: വിത്സണ്‍] ഇമാറാത്തിലെ സംഗമം എന്‍റെ കണ്ണിലൂടെ ....സോറി, കണ്ണടയിലൂടെ.....
കയറിച്ചെല്ലാനുള്ള ചമ്മലുകൊണ്ട് ഇബ്രുവിനോട് ബില്‍ഡിങ്ങിനു താഴോട്ട് വരാന്‍ പറഞ്ഞു.അവന്‍റെ എസ്കോര്‍ട്ടോടെ ഹാളിലേക്ക് കയറിയ എന്നെയും കുടുംബത്തെയും എല്ലാവരും വാര്‍മ് വെല്‍ക്കം ചെയ്തു[45 ഡിഗ്രി ചൂടില്‍ നിന്ന് അകത്തോട്ട് കയറുമ്പോള്‍ എന്തിനാ വാര്‍മ് വെല്‍ക്കം ആവോ?]...കലേഷേട്ടന്‍ എത്താതെ പരിപാടി ആരംഭിക്കില്ല എന്ന് വാശി പിടിച്ച് മൈക്ക് ആര്‍ക്കും കൊടുക്കാതെ കുറുമാന്‍ മലയാളത്തിലും ഇംഗ്ലീഷിലും പലതും പറഞ്ഞു കൊണ്ടിരുന്നു...പറയുന്നത് തെറിയാരുന്നോ അല്ലയോ എന്ന കാര്യത്തില്‍ സംശയമുള്ളതായി അറിയുന്നു...കലേഷേട്ടന്‍ വന്ന പാടെ ആക്രാന്തത്തില്‍ ഒരു ഗ്ലാസ്സ് പെപ്പ്സി കുടിച്ച് ‘സമയമായിരിക്കുന്നു‘ എന്ന് വിളിച്ചു പറഞ്ഞു....അഞ്ച്മണിയായി ,അതല്ല ആറുമണിയായി,അതുമല്ല മീറ്റ് തുടങ്ങാന്‍ സമയമായി ഇതിലേതെങ്കിലൊന്നായിരിക്കാം ഇദ്ദേഹം ഉദ്ദേശിച്ചത്...
ഭാര്യയുടെ ഭീഷണിക്കു മുന്നില്‍ വഴങ്ങാതിരുന്ന കുറുമാന്‍ മകളുടെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നില്‍ അടിയറവ് പറഞ്ഞ് മൈക്ക് കൈമാറി...
ഇടിവാള്‍ താന്‍ ഇടിയും തൊഴിയും കൊടുക്കാറില്ല എന്നു പറഞ്ഞു...അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അതൊക്കെ സ്വീകരിക്കാറുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.....
മുസാഫിര്‍ ഏറ്ഫോഴ്സില്‍ പ്ലെയിന്‍ ഓടിക്കാന്‍ മാത്രമല്ല പ്ലെയിന്‍ തുടക്കാനും തൂത്തുവാരാനും പിന്നില്‍നിന്ന് വേണ്ടിവന്നാല്‍ തള്ളാനും സപ്പോര്‍ട്ട് സ്റ്റാഫുകളുള്ളതായി പറഞ്ഞു...
ദേവേട്ടന്‍റെ തടിയും എന്‍റെ തടിയും കണ്ട് ഞാന്‍ അമ്പരന്നു.....
ആരിഫ് എല്ലാവരില്‍ നിന്നും പണം വാങ്ങി മുങ്ങാനായി പുറപ്പെടും മുമ്പേ ഡ്രിസില്‍ തടഞ്ഞു.വട്ടത്തില്‍ വരച്ച ഒരു വരയില്‍നിന്നും താനറിയാതെ പുറത്തുകടക്കരുത് എന്ന് ആരിഫിനെ ശാസിച്ചു..പാവം....

മൈക്ക് കിട്ടിയാല്‍ പിന്നെ എന്തും വിളിച്ചു പറയും എന്നൊരാമുഖം കൊടുത്തപ്പോഴേക്കും പരിചയപ്പെടുത്തിയാല്‍ മാത്രം മതി എന്ന കെട്ടിയോന്‍റെ ശാസന സ്വീകരിച്ച് [പുള്ളിക്കാരനോ സഹിക്കുന്നു...എന്തിനു മറ്റുള്ളവരേയും എന്നു കരുതിയാവാം]പറയാനുണ്ടായിരുന്നതൊക്കെ ഉള്ളിലൊതുക്കി... :(
ചിലനേരത്ത് ചിന്തകള്‍ അക്ഷരങ്ങളാക്കാന്‍ തോന്നറുണ്ടത്രെ ശ്രീമാന്‍ ഇബ്രുവിന്....
ബാക്കിയുള്ളവറ് ഐസ് പൊട്ടിക്കുമ്പോള്‍,ഞാന്‍ ചിന്നിച്ചിതറിയ ഐസ്ക്കട്ടകള്‍ പെറുക്കുകയാരുന്നു.....അത്കോണ്ട് വ്യക്തമായി ശ്രദ്ധിച്ചില്ല...ക്ഷമിക്കു സുഹൃത്തുക്കളെ...

ഏഷ്യാനെറ്റിന്‍റെ റിപ്പോര്‍ട്ടര്‍ ബിജു 5:55ഇന് അഞ്ച് മിനിട്ടിനുള്ളില്‍ എത്താമെന്ന് എസ്സ്.എമ്മ്.എസ്സ് ചെയ്തു...അഞ്ച് മിനിറ്റ് കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളില്‍ എത്താമെന്ന് വിളിച്ച് പറഞ്ഞു...55 മിനിറ്റിനുശേഷം ഇദ്ദേഹം എത്തിച്ചേര്‍ന്നു...

നിഷാദ് കൈപ്പള്ളിയുടെ ക്ലാസ്സ് നമ്മുടെ ബാധ്യതകള്‍,ഉത്തരവാദിത്തങ്ങള്‍,തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പറഞ്ഞു തന്നു...ഉത്തരവാദിത്തങ്ങള്‍ ചെയ്യാന്‍ ആരും തയ്യാറല്ലെങ്കിലും അവകാശങ്ങള്‍ക്കു വേണ്ടി തങ്ങള്‍ ഒറ്റക്കെട്ടാകും എന്ന് പറയാതെ പറഞ്ഞു... ഇദ്ദേഹത്തിന്‍റെ വിവരം കണ്ട് വിവരമില്ലാത്ത എന്‍റെ വിവരക്കേട് കൂടി....

വിശാലമനസ്കന്‍റെ പൊന്നാട പുതപ്പിക്കല്‍ ചടങ്ങ് രണ്ട് പ്രാവശ്യം നടന്നു....ആദ്യത്തെ പ്രാവശ്യം പൊന്നാട പുതപ്പിക്കുമ്പോള്‍ എല്ലാവരും കൈപ്പള്ളിയുടെ കൈപ്പിടിയിലാരുന്നു[ക്ലാസ്സിന്‍റെ ഹാങ്‍ഓവര്‍ മാറിയിരുന്നില്ല].... അതിനാല്‍ ക്യാമറ റെഡിയാക്കാന്‍ മറന്നുപോയി ....
ശേഷം ശ്രീ കലേഷിനെ ആദരിച്ചു....ചടങ്ങിനു വേണ്ടി ഓടി നടന്ന തന്നെ ആദരിക്കുന്നത് ശരിയായില്ലെന്ന് പറഞ്ഞ കലേഷേട്ടന്‍,ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കൈകള്‍ ദേവേട്ടന്‍റേതാണെന്ന് ആരോപിച്ചു...കറുപ്പിനേഴഴക് എന്നു വിശ്വസിക്കുന്ന ദേവേട്ടന്‍,കൈകള്‍മാത്രം എങ്ങനെ വെളുക്കാനാണെന്ന സംശയം പ്രകടിപ്പിച്ചു...
തുടര്‍ന്ന് സിദ്ധാര്‍ത്തന്‍ ഒരു ചെയറുമായി സ്റ്റേജിലെത്തി....‘പ്ലീസ് ടൈക്ക് യുവര്‍ പ്ലൈസസ്സ്‘ എന്ന ഡ്രിസിലിന്‍റെ അനൌണ്‍സ്മെന്‍റാണോ ഇതിനു പിന്നില്‍ എന്ന് സംശയമുണ്ട്...അദ്ദേഹം ബ്ലോഗ് എന്നത് ഒരു മഹാ സംഭവമാണെന്ന് വിശദീകരിച്ചു.‘ഡോട്ട് കോം‘ ആഗ്രഹിച്ച താന്‍ ‘ബ്ലോഗ്സ്പോട്ട് ഡോട്ട് കോമില്‍‘ സംതൃപ്തി കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു....

ഇവിടെയിരുന്നാല്‍ താമസിയാതെ താനും ഒരു ബ്ലോഗ്ഗറാകും എന്ന് ഭയപ്പെടുന്നതിനാല്‍ എത്രയും പെട്ടെന്നു പോകാം എന്ന് കെട്ട്യോന്‍റെ വാക്കിന് എതിരായി കലേഷേട്ടന്‍റെ സോപ്പിങ് ഏശിയില്ല.... എനിക്ക് വിട വാങ്ങേണ്ടി വന്നു....
അതിനു മുമ്പ് ഗ്രൂപ്പ് ഫോട്ടോ എടുക്കണമെന്ന ധര്‍മയുടെ ആവശ്യം എല്ലാവരും ഐക്യകണ്ഠേന സ്വീകരിച്ചു....

ഇതിനിടയ്ക്ക് ബിജു ആരൊക്കെയോ ഇന്‍റര്‍വ്യൂ ചെയ്തു...ഞാനുമുണ്ട് എന്നുമാത്രം എനിക്കറിയാം....ക്യാമറക്കുള്ളില്‍ എന്നെ കൊള്ളുമോ എന്ന സംശയം അദ്ദേഹത്തെ അലട്ടിയിരുന്നു എന്ന് തോന്നുന്നു..... പോകാന്‍‍നേരം ഞാറാഴ്ച്ച റൌണ്ടപ്പിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു...ഇങ്ങോട്ട് മിണ്ടിയാലും അങ്ങോട്ട് മിണ്ടാത്ത എന്‍റെ നാവപ്പോഴാവശ്യമില്ലാതെ പ്രവര്‍ത്തിച്ചു....‘coming sunday or next sunday.........??’
‘ah......i was planning this sunday .......ok then......most probably i'll put it next sunday ........'


അപ്പോ അങ്ങനെയൊക്കെയാണ് സംഭവിച്ചത്.........
എല്ലാവരോടും യാത്ര പറഞ്ഞ് ഞാന്‍ യാത്രയായി.....


[ശേഷവും നടന്ന സംഭവങ്ങള്‍ [വിട്ടു പോയതും] പോസ്റ്റ് ചെയ്യൂ...........ആരെങ്കിലും...........]

106 comments:

ശനിയന്‍ \OvO/ Shaniyan said...

ഇമാറാത്തിലെ സംഗമം എന്‍റെ കണ്ണിലൂടെ ....സോറി, കണ്ണടയിലൂടെ!! ഹഹ! കണ്ണടയൂള്ളവര്‍ ഭാഗ്യവാന്മാര്‍/ഭാഗ്യവതികള്‍ - ബാക്കി എല്ലാരും രണ്ടെണ്ണം കൊണ്ടു കാണുമ്പോ കണ്ണയുള്ളവര്‍ക്കു നാലാ‍ണെന്നാണല്ലോ? ;-)

“45 ഡിഗ്രി ചൂടില്‍ നിന്ന് അകത്തോട്ട് കയറുമ്പോള്‍ എന്തിനാ വാര്‍മ് വെല്‍ക്കം ആവോ“ കാര്യായ സംശയം!!

കലക്കി സമീ!!

മീറ്റിനു പോയ ബൂലോകരേ, എല്ലാവരും ഇതു പോലെ ഓരോന്നെഴുതിയാല്‍ നന്നായിരുന്നു (എല്ലാംകൂടെ കൂട്ടി വായിച്ചാല്‍ ഒരു ‘വിശ്വാസയോഗ്യമായ’റിപ്പോറ്ട്ട് കിട്ടിയാലൊ? ;-))

ഇടിവാള്‍ said...

ദേവേട്ടോ !!!!
ഈ സെമി, വെറും പാരയല്ല.. കട്ടപ്പാര തന്നെയാ !!! എന്നാലും, നിഷ്കളങ്കുവായ എന്നോടി ചതി.. സമി... വേണ്ടായിരുന്നു സെമി... വേണ്ടായിരുന്നു... ( കേ.പീ.ഏ.സീ നാടക ഡയലോഗ്‌ റ്റ്യൂണില്‍ വായിക്കണേ... ) ;) !

Sreejith K. said...

സമിക്ക് ഇത്ര ഹ്യൂമര്‍ സെന്‍സ് ഉണ്ടെന്നറിഞ്ഞില്ല. അസ്സലായി വിവരണം. കിടിലന്‍ പോസ്റ്റ്.

sami said...

ഇടിവാളേട്ടാ.......ഇതൊക്കെ പാരയാണെങ്കീപ്പിന്നെ,ഞാന്‍ പാര വെച്ചാല്‍ എന്താകും സ്ഥിതി.........?

ഇടിവാള്‍ said...

സെമിയേ....ഇതിനിട്ടു ഞാന്‍ തിരിച്ചു താങ്ങില്ലേല്ല്... ഇടിവാളെന്ന പേര്‌ ആദിത്യനിട്ടോ ;) അല്ലേ വക്കാരിക്കിട്ടോ !!!

ബ്ലോഗിന്‍ കാവിലമ്മയാണേ.. ഇതു സത്യം സത്യം.. ആ .. സത്യം... ( പ്രേം നസീര്‍ ഭൂതംകേറിയതാ..) ..

sami said...

പേടിപ്പിക്കുകയാണോ.......അതേശില്ല മാഷേ....
പിന്നെ അങ്ങനെയൊരാഗ്രഹമുണ്ടെങ്കില്‍ നടക്കട്ടെ.....
അങ്ങനെയാണ്‍് താങ്കള്‍ക്ക് സമാധാനം കിട്ടുമെങ്കില്‍ ആയിക്കോട്ടെ.......അല്ല പിന്നെ.......
സെമി

ഡാലി said...

ഉഗ്രന്‍ വിവരണം സെമി...
“ഇവിടെയിരുന്നാല്‍ താമസിയാതെ താനും ഒരു ബ്ലോഗ്ഗറാകും എന്ന് ഭയപ്പെടുന്നതിനാല്‍ എത്രയും പെട്ടെന്നു പോകാം എന്ന് കെട്ട്യോന്‍റെ ...” അങ്ങനത്തെ ഒന്ന് എന്റെ കൈയിലും ഉണ്ടേ...
പരൂക്ഷ കഴിഞ്ഞാ...

പാപ്പാന്‍‌/mahout said...

ഇതു സെമിയല്ല. ഞാന്‍ വിശ്വസിക്കില്ല. ഇതൊരു ഫൈനല്‍ തന്നെ. അപാരപോസ്റ്റ്...

sami said...

ഡാലി,
പരൂക്ഷ കഴിഞ്ഞു......ലേറ്റസ്റ്റ് കോപ്പിയടിക്കല്‍ സ്ട്രാറ്റജിയെക്കുറിച്ച് രണ്ട് ദിവസത്തിനകം എഴുതാം.......
സെമി

Kaippally said...

ആ കണ്ണടകള്‍ അനുഗ്രഹീതമായവ തന്നെ. വളരെ നന്നായിരിക്കുന്നു.

ചില നേരത്ത്.. said...

സമീ..നല്ല തമാശകണ്ണിലൂടെ കാര്യങ്ങള്‍ നോക്കി കണ്ടിരിക്കുന്നു. എന്നെ പോലെയുള്ള പ്രതിഭകളെ പരിചയപ്പെടാന്‍ സാധിച്ച ചാരിതാര്‍ത്ഥ്യം ഈ എഴുത്തില്‍ പ്രകടമാകുന്നു :)
ഓഫ്: എവിടാരുന്നു റേഷന്‍?

sami said...

ഇബ്രു ,റേഷന്‍റെ കാര്യം പറയാതിരിക്കുന്നതാ നല്ലത്......അത്താഴപ്പട്ടിണിയാരുന്നു.. :(
ഞാന്‍ വിശന്നു വലഞ്ഞിരിക്കുമ്പോ നിങ്ങളൊക്കെ നന്നായി തട്ടിയില്ലേ....അതൊക്കെ ഒന്നു പോസ്റ്റ് ചെയ്യൂ.......വിഴുങ്ങിയിട്ടില്ലേലും വായിക്കാമല്ലോ.......
സെമി

Unknown said...

ഞാന്‍ വായിച്ചതില്‍ ഇത് റിപ്പോര്‍ട്ട് നമ്പ്ര മൂന്ന്. ഇതും നന്നായി എഴുതിയിരിക്കുന്നു.

myexperimentsandme said...

കൊള്ളാം. നല്ല വിവരണം. എല്ലാവരും അവരുടെ വീക്ഷണകോണില്‍ കൂടി ഈ മീറ്റിനെ സമയം പോലെ വിലയിരുത്തിയെങ്കില്‍ നല്ല രസമായിരുന്നേനെ.

ഇടിവാളേ.. ഞാനൊന്ന് അഡ്‌ജസ്റ്റ് ചെയ്യാന്‍ നോക്കട്ടെ- വക്കാരിയിടിവാള്‍.. കുഴപ്പമില്ല :)

sami said...

അപ്പോ വക്കാരിച്ചേട്ടന്‍ പറയുന്നത് ആ പേര് താങ്കള്‍ക്ക് ഇടേണ്ടി വരുമെന്ന് തന്നെയാണോ.......അതു വേണ്ടാരുന്നു.....ഇത്രയ്ക്കും വലിയൊരു പാര....
ഇടിവാളേട്ടാ....താങ്കളെവിടെയാ?വക്കാരി പറയുന്നതൊന്നും കേള്‍ക്കുന്നില്ലേ?
സെമി

myexperimentsandme said...

ഹ..ഹ. സെമി, എന്ത് പേരും പാരയായും എന്ത് പാരയും പേരായും സ്വീകരിക്കാന്‍ റെഡിയായിട്ടിരിക്കുകയല്ലേ... ധൈര്യമായിട്ടിടന്നേ.. :)

Anonymous said...

എനിക്കു വയ്യ! ദേ ഇവിടേം കണ്ണട....ഇങ്ങിനെ അല്ലക്കിപ്പോളിച്ചോളൂട്ടൊ..എല്ലാരും കൂടി..


കമന്റുകള്‍ ഇടാന്‍ വേണ്ടി മാത്രം, മീറ്റാത്ത കുറച്ചു പേരുടെ ജീവിതങ്ങള്‍ പിന്നേയും ബാക്കി.....

sami said...

എല്‍.ജിയേ,
എന്‍റെ കണ്ണട അനിലേട്ടന്‍ കോപ്പിയടിച്ചതാ...കട:സെമി എന്നെങ്കിലും എഴുതാമാരുന്നു;-)


അനിലേട്ടാ,ഇതൊക്കെ ചുമ്മ പറണതാട്ടോ...ഫീലാവരുത് ട്ടോ...
സെമി

Anonymous said...

കര്‍ത്താവേ ! ഞാന്‍ എന്നതാ ഈ കാണിക്കുന്നെ? ഇവിടെ ഒക്കെ ഓടി നടന്ന്
കമന്റടിച്ചു കൂട്ടുവാണല്ലൊ..സോറി..രണ്ടു ദിവസത്ത ഹാങ്ങ് ഓവ്വറാണ്...ഇന്ന് മീറ്റിങ്ങൊന്നും ഇല്ലാല്ലെ?

എന്റെ ഇമകളില്‍ ഉറക്കം കടിച്ചു തൂക്കട്ടെ..
(കട: പപ്പാന്‍ ചേട്ടന്‍)

aneel kumar said...

സെമി,
കണ്ണടയിലൂടെ ‘തന്നെ’ എന്ന് ഹെഡിങ് കൊടുത്തതില്‍ നിന്ന്‍ അതൊരു തുടര്‍ച്ചയാണെന്ന ധ്വനി കിട്ടുമെന്നു കരുതി.

കൂടാതെ സെമിയുടെ “[ശേഷവും നടന്ന സംഭവങ്ങള്‍ [വിട്ടു പോയതും] പോസ്റ്റ് ചെയ്യൂ...........ആരെങ്കിലും...........]“ എന്ന വരികള്‍ ഒരു പ്രചോദ്കുമാറാവുകയും ചെയ്തപ്പോള്‍ ക:ട് വേണ്ടന്നു തോന്നി.
(ഫീലായിട്ടോ വീലായിട്ടോ അല്ല ഈ കമന്റ്)

പിന്നെ ഇബ്രുവിനെ സെമി തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. ഏതാ റേഷന്‍ കട? എന്ന ചോദ്യം ആളൊന്നു പുതുക്കി ചോദിച്ചതാ;)

sami said...

ആകെയുള്ള സമ്പാദ്യം ഈ കാണുന്ന തടിയാ....
അതിനെപറ്റി പറഞ്ഞാല്‍ ഞാന്‍ violent ആകും;പിന്നെ silent ആക്കാന്‍ ബുദ്ധിമുട്ടാ......
അനിലേട്ടാ,ഇബ്രു,ഡോണ്ടൂ.......ഡോണ്ടൂ.....
സെമി

Adithyan said...

സെമിയേ ഉഗ്രന്‍ വിവിരണം...

സാധാരണ മൈക്ക് കിട്ടിയാല്‍ പിന്നെ താഴെ വെയ്ക്കാത്തത് സെമിയാണെന്നും, ഇവിടെ കുറുമാന്‍ ആ സ്താനം കൈയ്യടക്കിയതില്‍ മനം നൊന്താണ് സെമി നേരത്തെ സ്കൂട്ട് ചെയ്തതെന്നും പാണന്മാര്‍ പാടി നടക്കുന്നു....


വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഒക്കെ കേറി ഗോള്‍ അടിച്ചിട്ടു പോകാന്‍ ഞാന്‍ എന്ത് അമ്പലമണിയോ? ബാലാമണിയമ്മേ മാപ്പ്...

ചില നേരത്ത്.. said...

സമീ..
നിര്‍ത്തി..ഒരു തമാശ പറയാനുമൊക്കില്ലേ..

sami said...

ഇതെന്തൊരു കഷ്ടം.... ഇബ്രു പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്....
ഒരു തമാശ പറയാനുമൊക്കില്ലേ.......?
ഇതൊക്കെ ചുമ്മ പറയുന്നതല്ലേ....
നിങ്ങളൊക്കെ തുടര്‍ന്നും പാര വെയ്ക്കു......
എന്‍റെ ശരീരത്തിനുള്ളിലേ ആ ഹൃദയത്തിലേക്ക് കത്തി ഇറക്കി എന്നെ ഫീല്‍ ചെയ്യിക്കാന്‍ ഇത്തിരി പാടാ....
;-)

ആദി,എന്‍റെ ഫീലിങ്സ് താങ്കളെങ്കിലും മനസ്സിലാക്കിയല്ലോ.......പന്നിയുണ്ട് അല്ല സോറി നന്ദിയുണ്ട്....

സെമി

Adithyan said...

ദേ പിന്നേം പന്നീന്ന്...

ഞാനെന്ത് ഫുട്ബോളാ‍ാ‍ാ? എല്ലാര്‍ക്കും തട്ടിക്കളിക്കാന്‍ :(

Kalesh Kumar said...

ഏഷ്യാനെറ്റ് റ്റി.വിയും റേഡിയോയും യു.ഏ.ഈ സംഗമം കവര്‍ ചെയ്തത് സമീഹ കാരണം ആ‍ണ്. പുള്ളിക്കാരി അതിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍ വളരെയേറെ ശ്ലാഖനീയമാണ്. അതിന് സമീഹയ്ക്ക് പ്രത്യേകം നന്ദി എല്ലാവരുടെ പേരിലും രേഖപ്പെടുത്തുന്നു.

ഇനി സമിയോട്:
1) എഴുത്ത് സൂപ്പര്‍!
2) ഇബ്രാന്‍ തലേം കുത്തി നിന്നാല്‍ എന്നെപോലെയും സമിയെപോലെയും ആകില്ല. തടി വയ്ക്കണമെങ്കില്‍ മനസ്സ് നന്നാകണം - എന്നാലേ തിന്നുന്നത് ശരീരത്ത് പിടിക്കൂ! അതുകൊണ്ട് വിഷമിക്കണ്ട!

ഇടിവാള്‍ said...

ആദിയേ..
വേള്‍ഡ്‌ കപ്പ്‌ ഹാങ്ങോവറിലാവും തട്ടിക്കളിക്കുന്നേ.....
കഷ്ടമായ്പ്പോയി..

ഇടിവാള്‍ said...

അത്‌ കലക്കീ.. കലേക്കേഷേ...
ഇനി അധികം നന്മകളൊന്നും ചെയ്യല്ലേ.. ( സമിയോടും കൂടാ..)

Adithyan said...

ഇടിയേ,

നിങ്ങക്കൊക്കെ തിരുവാതിര കളിക്കാന്‍ എന്റെ നെഞ്ചേ കണ്ടോള്ളോ?

;))

sami said...

നന്മ ചെയ്യണ്ടെന്നോ....പിന്നെ തിന്മ ചെയ്യണമെന്നോ!!!....തിന്മയിലേക്ക് നയിക്കുന്നവരെ എന്താ വിളിക്കുക ബൂലോഗരേ.....??....;-)

ഇടിവാളേട്ടാ...താങ്കള്‍ക്കിതൊക്കെ ഫീല്‍ ആകുമോ?.......
ഇല്ലെന്ന വിഷ്വാസത്തോടെ
സെമി

ഇടിവാള്‍ said...

നന്മ ചെയ്ത്‌ ചെയ്ത്‌ ചെയ്ത്‌ ചെയ്ത്‌ ചെയ്ത്‌, കഴിക്കുന്നതൊക്കെ ശെരിക്കും ദേഹത്തു പിടിച്ച്‌, തടി കൂടണ്ടാ.. എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. ;) !

ചില നേരത്ത്.. said...

കലേഷേ..
സത്യമായും അസൂയ തോന്നിപ്പോയി കലേഷിന്റെ സൈസ് കണ്ടിട്ട്..കുമ്പളങ്ങ നീര് ആ തടിയിലങ്ങ് ഏശുന്നില്ലല്ലോ..അതോ ആ ഏര്‍പ്പാട് തന്നെ നിര്‍ത്തിയോ?
മാധ്യമ കവറേജിന് സമി നടത്തിയ പരിശ്രമത്തിന് നന്ദി..

ഓഫ് ടോപ്പിക്കിന് ഈ പോസ്റ്റുടമ ക്ഷമിക്കുമായിരിക്കും

sami said...

ഇടിവാളേട്ടാ,
പറഞ്ഞ വാക്കുകളിലൂടെ തന്നെ പാര വെയ്ക്കുമ്പോഴാണ് ഒരു നല്ല ‘കട്ടപ്പാര’ഉണ്ടാകുന്നത് :)
സെമി

aneel kumar said...

സമീഹയ്ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

ഇടിവാള്‍ said...

ഇബ്രുവേ.. 'കലേഷിന്റെസൈസ്‌" എന്നു പറയാതെ കുട്ടാ...

കലേഷിലെ നന്മയുടെ സൈസ്‌" എന്നു പറയൂ !!

ശ്ശോ.. ഒന്നു നന്മാവാനും സമ്മതില്ല്യേ ബൂലോഗരേ?

ഇടിവാള്‍ said...

അപ്പോ ഞാന്‍ കട്ടപ്പാര ??
ആഹാ. അണ്ണാ ഞാന്‍ പോട്ടേ...
ഞാനെന്താ ആദിത്യനാണോ, ചറ പറാ ന്നു സെല്ഫ്‌ ഗോളും വാങ്ങിക്കൂട്ടാന്‍ ?

ദേവന്‍ said...

അതുശരി. അപ്പോ വണ്ണമില്ലാത്ത ഞാന്‍ പാപിയാണെന്നാണോ ഇടിവാളേ?
ങാഹാ. ദേ എല്‍ജി എതോ പോസ്റ്റില്‍ ചോദിച്ചപോലെ എന്റെ പ്രായം തോന്നിക്കായ്കയുടെ രഹസ്യമല്ലേ വണ്ണമില്ലായ്ക.

ഇടിവാള്‍ said...

അതു തകര്‍പ്പന്‍ ദേവേട്ടോ !....
കിലോക്കണക്കിനു നന്മ തൂക്കി നോക്കിത്തുടങ്ങിയാല്‍, ഏറ്റവും നന്മയുള്ള സ്ത്രീ.. ജയലളിത ??

sami said...

ഇതിനൊരു മറുപടി എന്താ കൊടുക്ക്വാ?....കാലേഷേട്ടാ.......താങ്കളെവിടെ....ഈ ബൂലോഗം മുഴുവന്‍ നോക്കിയിട്ടും കാണുന്നില്ലല്ലോ...........

തടിയന്മാര്‍ ആരെങ്കിലും,അല്ലെങ്കില്‍ തടിയത്തികള്‍......ഇടിവാളിനൊരു ഇടി കൊടുക്കൂ......;-)

സെമി

Adithyan said...

ഒത്ത സൈസില്‍ ഗ്ലാമര്‍ ഒള്ള ആളെ വിളിക്കുമ്പ ഞാന്‍ വരാം...

Kalesh Kumar said...

ഈശ്വരാ, ഇതെവിടെ എത്തി?
ദേവേട്ടാ, ക്ഷമിക്കൂ...
ഞാനിതുവരെ പരിചയപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദര മനസ്സുകളുള്ള മനുഷ്യരില്‍ ഒരാളാണ് ദേവേട്ടന്‍. അതുപോലെ തന്നെ അനിലേട്ടന്‍. അതുപോലെ തന്നെ ഇബ്രുവും.

ഞാനൊരു പൊണ്ണത്തടിയനാണ്. എന്റെ തടി കുറയ്ക്കാന്‍ വേണ്ടി കുമ്പള ജ്യൂസ് തെറാപ്പി പറഞ്ഞുതന്നതും ദേവേട്ടനാണ്.

ആളുകള്‍ തടിയാന്ന് വിളിക്കുമ്പോള്‍ സത്യമായും മനസ്സ് വിഷമിക്കും. അതിനെതിരായിട്ട് ഒരു ഡിഫന്‍‌സിനുവേണ്ടി പറയുന്നൊരു തമാ‍ശയാണ് തടി വയ്ക്കണമെങ്കില്‍ മനസ്സ് നന്നാകണമെന്നൊക്കെ. വേദനിപ്പിച്ചതില്‍ ഖേദിക്കുന്നു. എല്ലാവരോടും ക്ഷമയും ചോദിക്കുന്നു.
ഞാന്‍ വെറുതേ ഒരു തമാശയ്ക്ക്...

ഇടിവാള്‍ said...

ഹ ഹ ഹ.. വെറുതെയല്ല കലേഷു തടി വെക്കുന്നേ !!
ഇത്രക്കൊന്നും നന്മ വേണ്ട മാഷേ !!!

തമാശക്കാണേലും, ആര്‍ക്കെങ്കിലും കളീയാക്കിയതായിത്തോന്നിയാല്‍ എന്നോടു പൊറുക്കേണമേ !! ( ദേ ഞാന്‍ ഒരു കിലോ കൂടി.. ;) !

ഞാന്‍ സ്കൂട്ടായി !!

ദേവന്‍ said...

പാരക്കൂടിനക്കത്തു കിടന്നു വട്ടായപ്പോ ഞാന്‍ നാലു കോമഡി പറയാന്‍ ബ്ലോഗ്ഗിലെത്തിയതാ, അപ്ലേക്ക്‌ കലേഷ്‌ സീരിയസ്സായോ. ങേ? അയ്യയ്യേ.

കലേഷേ, ആളുകള്‍ എന്തു തേങ്ങാ വിളിച്ചാലും ഒന്നുമില്ലെന്ന് വിചാരിക്കു. തടി ഇല്ലാത്തതിനാലെ വളരെ രസകരമായ കുത്തലുകള്‍ എനിക്കും കിട്ടാറുണ്ട്‌.

ഒരു സാമ്പിള്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ കുശലം

അപരിചിതന്‍: "കോളേജിലാണോ ജോലി ചെയ്യുവാണോ, ചെലരെ കണ്ടാല്‍ പ്രായം പറയാന്‍ പറ്റില്ല"
ദേവന്‍: (ആത്മഗതം പ്രായം അറിഞ്ഞിട്ടെന്തിനാ മോളെ കെട്ടിച്ചു തരാനോ) "ഞാന്‍ ജോലി ചെയ്യുന്നു"

അപ: "അല്ല ഈയിടെ അസുഖമെന്തെങ്കിലും വന്നതാണോ? വല്ല റ്റൈഫോയിടോ മറ്റോ."
ദേവന്‍ (ആത്മ: ഈ കെളവനു അസുഖം വരാന്‍ സാദ്ധ്യതയുണ്ട്‌. നല്ല ഒടിവും ചതവും പറ്റിയാല്‍ അസുഖം ആര്‍ക്കാ വരാത്തത്‌) "ഹേയ്‌ ഒരസുഖവുമില്ല"

അപ: " അപ്പോ പിന്നെ ഡയബെറ്റിക്‌ ആയിരിക്കും അതാ മെലിഞ്ഞ്‌..."
ദേവ: "നിങ്ങക്കാ കാര്‍ന്നോരേ പ്രമേഹം. മിണ്ടാതിരുന്നില്ലേല്‍ എന്റെ വായിലിരിക്കുന്നത്‌ കേള്‍ക്കുമേ"
അപ: മൌനം
ദേവ: മൌനം

വലിപ്പച്ചെറുപ്പം ഒരു അപ്പീയറന്‍സ്‌ പ്രശ്നവും ഉണ്ടാക്കും. ഒരു മീറ്റിങ്ങിലോട്ട്‌ ചെറിയ ഒരാളും അതികായനായ ഒരാളും കയറിച്ചെന്നാല്‍ കിട്ടുന്ന അറ്റെന്‍ഷനില്‍ വത്യാസമുണ്ടേ.

ചില നേരത്ത്.. said...

കലേഷേ.
സത്യമായും ഞാന്‍ ഗദ്ഗദ്(ആര്‍ക്കാണ് കടപ്പാട്?)..നല്ല മനസ്സുള്ളവന്‍ എന്ന സര്‍ട്ടിഫിക്കേറ്റ് എനിക്ക് ആദ്യമായിട്ടാണ് കിട്ടുന്നത്.നന്ദിയുണ്ട് കലേഷ്..നന്ദി മാത്രം.ഞാന്‍ ഗദ്ഗദ് വീണ്ടും..
സെമീ ഓഫ്ടൊപ്പിക്കിന് ക്ഷെമീ..
(കമന്റ് അമ്പതാക്കാന്‍ വീണ്ടും വരാം..എന്നാലും നീ)

aneel kumar said...

അതിനിവിടെ സെന്റി(മീറ്റര്‍) ആവാനൊക്കെ എന്താ ഉണ്ടായേ?

ഒരു തിയറി തെറ്റി അത്രല്ലേയുള്ളൂ.
മനസ് നന്നായാല്‍ തടികൂട്വൊന്നുമില്ലാന്ന്. {അല്ലെങ്കിലെന്റെ തടി എവിടെത്തേണ്ടതെന്നാ ? ;)}

അദായദ്, ഞാനും ജോര്‍ജീം തമ്മില്‍ അടിച്ച് പിരിഞ്ജേണ്ടകാര്യമില്ലാ, മനസും തടിയും തമ്മില്‍ അങ്ങനെ ഒരു റേഷ്യോബന്ധമൊന്നുമില്ലാന്ന്. ഉണ്ടെന്ന് വക്കാരി ഗവേഷിച്ചപ്പോള്‍ പോലും വീണുകിട്ടിയില്ല പിന്നെയാ.

കലേഷ് എല്ലാരേം കണ്ടപ്പോള്‍ സ്നേഹം കൂടി സെന്റി വര്‍ക്കൌട്ടാവുന്നതാ. സാരമില്ല കുട്ടീ... സാരമില്ല. അടുത്ത മീറ്റില്‍ ഒക്കെ പെഴ്സണലായിട്ട് സെറ്റാക്കാം.

sami said...

ഞാന്‍ ഊണു കഴിച്ചു വരാം അതു വരെ നിങ്ങളൊക്കെ പാര വെയ്ക്കൂ.........
ദേവേട്ടാ,മേല്‍നോട്ടത്തിനു താങ്കളുണ്ടല്ലോ അല്ലേ?...ആ ഇടിവാളിന്‍റെ കയ്യില്‍ നിന്ന് ഇടി വാങ്ങാതെ സൂക്ഷിക്കുക ;)

ദേവേട്ടാ എന്നോട് ക്ഷമിക്കു......പ്രായവും പക്വതയും ഉണ്ടെങ്കിലും കാണാന്മാത്രം ഇല്ലാത്തതു കൊണ്ടാകാം ഞാന്‍ ഇങ്ങനെയൊക്കെ പറയുന്നത്....
ഇനിയടുത്ത സംശയം ......താങ്കള്‍ക്കിതൊക്കെ ഫീല്‍ ആകുമോ?അങ്ങനെയെങ്കില്‍ ഞാന്‍ എല്ലാം തിരിച്ചിടിക്കുന്നു ......അല്ല, തിരിച്ചെടുക്കുന്നു

സെമി

ദേവന്‍ said...

ദേ അടുത്തതായി സെമി സീരിയസ്സായി. കളി തമാശയൊന്നുമില്ലാതെ, കളിയാക്കലില്ലാതൈവിടെ പിന്നെന്തു രസമാണുള്ളത്‌.

പട്ടേരി l Patteri said...

SamIthatha... Vivaranam Adipoli :)

PS: Pinne Ibru thudagiya topic ration....


Day:6th July
Me: Hello Kuru(man)jeee
Kuru: Hello
Me: @#$%^&
Kuru:(^%%$$
..


Me : Pinne naale pokumbol vandiyil dhairyathinu enneyum koottunno?
Kuru: (Abudhabilyil ninnum saakshiyum friend okke varunnudu...ente vishalamaya 4 wheel drive l njerungi irikkendi varum
Me: (Manassil Saakshi ithra thadiyano???).
Me..Ok
Kuru: naalathe kaaryam naale nokkam ..njerugano vendayo neenu

Day 2 (7.7.06)
Scene: (Ice breaking)
Saakshi: Njan Saakshi
Me: (Njettalode..ithano saakshi...inganeyulla 10 ssakshi maare Kuru jeede vandiyil kollum..pinna njerungi irikkenda kaaryam :D)

Akke Motham oru cofusion ...
Pakshe confusion pattiyathharrku....???????
Adipoli blog ezhuthunna Saakshi thannekkal bheegarananennu karuthiya kurujee kkO
Atho Kuru jee mannasil polum kaanaatha saakshhyude roopam marathil kanda njaanO.....
Enthayaalum ethrayokke food vaariveichakathaakkiyalum , thante ration kadakku ennum perudosham varuthi vekkunna ibru.....(wasting the food is a criminal offence u know...naalaal kandal ari vekkunna tharavaattil aanennegilum parayende eh.....) thanikkum oru ethiraali...Saakshi
Saakshi kku oru gunapaadam...Abhudabhiyil Nalla ration kadakalum undu...Ithatha paranju tharum :D
Violent aakumbol silent aakaan pachavellam eduthu kadichu pottikkuka k tto.

ഇടിവാള്‍ said...

അതേ.. ഒന്നു ഉത്സാഹിച്ചാ ഇതൊരു ഹാഫ്‌ സെഞ്ചുറിയാക്കാം... ഞാന്‍ 48 അടിച്ചു !

ഇടിവാള്‍ said...

50 !!!!!!!!!!!!!!!!!!!11111

പട്ടേരി l Patteri said...

Pinne Kalesh annante thadi kurayumo enna blog pole ....Ibruvinum team num thadi koodumo enna oru blog thudangaam ketto...(asooyaakkaraaa...ibruuuuuu)
Ibru pinte thante ee glamor nte rahasyam njan secret aayittu chodikkam ;P

Anonymous said...

സമീ...
നന്നായിണ്ട് .നല്ല രസണ്ട്...എന്ത് ? ബൂലോകസംഗമവിവരണം.
പക്ഷെ മെലിഞ്ഞ ആളുകളെ പറയൌത്...പോളണ്ടിനെപ്പറ്റിപറയാന്‍ പാടീല്ല്യാ..
കലേച്ചെ മനുഷ്യന്മാര്‍ക്ക് ഏറ്റോം നന്മ മനസ്സിലുണ്ടായിരുന്ന കാലം മാവേലി മന്‍റ്രത്തിലായിരുന്നൂന്നാ കേട്ടിട്ട് ള്ളേ.
മാവേലീടെ കാലത്ത് മാനുഷരെല്ലാരും എങ്ങന്യായിരുന്നു കോലം? എന്നേം ദേവന്നേം പോലെ...ഒന്നു പോലെ...
അപ്പൊ പിന്നെ അടുത്ത ചോദ്യം കലേച്ചിന്‍റേം സമീടേം മനസ്സു നന്നല്ലേന്ന്...U r exceptions who were born to prove the rule. appo ningaLum nallavar...aahaa nalla lOkam

പട്ടേരി l Patteri said...

ഏഷ്യാനെറ്റ് റ്റി.വിയും റേഡിയോയും യു.ഏ.ഈ സംഗമം കവര്‍ ചെയ്തത് സമീഹ കാരണം ആ‍ണ്. പുള്ളിക്കാരി അതിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍ വളരെയേറെ ശ്ലാഖനീയമാണ്. അതിന് സമീഹയ്ക്ക് പ്രത്യേകം നന്ദി എല്ലാവരുടെ പേരിലും രേഖപ്പെടുത്തുന്നു.

ഇനി സമിയോട്:
1) എഴുത്ത് സൂപ്പര്‍!
2) ഇബ്രാന്‍ തലേം കുത്തി നിന്നാല്‍ എന്നെപോലെയും സമിയെപോലെയും ആകില്ല. തടി വയ്ക്കണമെങ്കില്‍ മനസ്സ് നന്നാകണം - എന്നാലേ തിന്നുന്നത് ശരീരത്ത് പിടിക്കൂ! അതുകൊണ്ട് വിഷമിക്കണ്ട!

Njan parayendathu kalesh annan paranju...kalesh annaa ...
claps !!! claps !!! claps !!!

ദേവന്‍ said...

50 അടിക്കാന്‍ വന്നതാ. അതു ഇടിവാള്‍ അടിച്ചു :(

അചിന്ത്യാ എഴിച്ചു വന്നോ? ഞാന്‍ ഇന്നലെ വിളിച്ചാരുന്ന് കേട്ടോ.
(കേരളാ മീറ്റ്‌ ഫോട്ടോയെടുത്തിട്ടുണ്ടേല്‍ ഇടാന്‍ പറയാന്‍ വിളിച്ചതാ, നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ കൂര്‍ക്കം വലിക്കുകയാണ്‌, ദയവായി വെച്ചിട്ടു പോടേ എന്നു മെസ്സേജ്‌ കിട്ടി)

സിദ്ധാര്‍ത്ഥന്‍ said...

ഹാവൂ! ഇപ്പൊഴാണിത്തിരി സമയമൊത്തതു്‌. കിട്ടിയ റിപ്പോര്‍ട്ടുകളൊക്കെ വായിച്ചു. എല്ലാം കൊള്ളാം. പാരകളിവിടെയായതുകൊണ്ടിവിടെ കമന്റുന്നു.

അകത്തവിടെ പിച്ചും പേയും പറയുമ്പോള്‍ പുറത്തഫിമുഖസംഫാഷണം നടത്തിയതു്‌ ചതിയായിപ്പോയി. വിശാലന്റെ പിന്നീക്കൂടെ രണ്ടുറൌണ്ടു്‌ നടന്നിട്ടെങ്കിലും കാമറേല്‍ മുഖം കാണിക്കാമായിരുന്നു :(

കുറുമാന്റെ കവിത(ടിയാന്റെ ഭാര്യയല്ല) ആരും പകര്‍ത്താഞ്ഞതുകഷ്ടമായി. എന്നാ പെടയായിരുന്നു! തലച്ചോറും നാക്കും ഇത്രേം അടുത്തടുത്തു്‌ സ്ഥിതിചെയ്യുന്ന ഒരു ജീവിയെ ഞാനാദ്യമായാണു്‌ കാണുന്നതു്‌.

Anonymous said...

ദേവ് ,പടം പിടിക്കാന്‍ എനിക്കറിയൂല്ല്യാ , എന്‍റേലാ യന്ത്രോം ല്ല്യാ. പക്ഷെ അവടെ കൊറേ മനുഷ്യന്മാര്‍ ക്ലിക്കണത് കണ്ടു. ഇനിപ്പൊ ന്റ്റെ പടം അവരു വല്ല നാഷനല്‍ ജ്യോഗ്രഫിക്കിലെങ്ങാനും ഇടാന്‍ കൊണ്ടോയോന്നറീല്ല്യാ. വിളിച്ചതു ഞാന്‍ കണ്ടു (കേട്ടില്ല്യ).പക്ഷേ ഇന്നലത്തെ വിളികളൊക്കെ കഴിഞ്ഞപ്പഴക്കും ഫോണിലെ ചാര്‍ജ്ജൊക്കെ തീര്‍ന്നു. ന്റ്റെ ഫോണ്‍ എന്നെപ്പോലെ പിച്ചക്കാരി.നാളെ റീചാര്‍ജ്ജീട്ട് വിളിക്കാട്ടൊ.
പട്ടേര്യേ...അടി അടി...എല്ലാരും നല്ലോരാ ന്ന് ഇപ്പഴല്ലേ ഞാന്‍ പറഞ്ഞെ ,കലേഷിന്‍റേം സമീടേം കൂട്ടത്ത്തില്‍ക്ക് പട്ടേരിക്കുട്ടീനേം കൂട്ടി. അപ്പൊ ശര്യായില്ല്യേ.ഉവ്വുവ്വൂ...ല്ല്യെ

ചില നേരത്ത്.. said...

പട്ടേരീ
ibru.....(wasting the food is a criminal offence u know... ഈ ഡയലോഗ് ഇഷ്ടപ്പെട്ടു. നീ എനിക്കിട്ട് പണിത രണ്ട് സുഖിപ്പിക്കല്‍ കമന്റും മൂന്നാമത് പാര കമന്റും ഞാന്‍ സസന്തോഷം ഏറ്റ്വാങ്ങുന്നു..പട്ടേരി ബ്ലോഗില്‍ സജീവമാകുന്നത് കാണുമ്പോള്‍ ഞാന്‍ ഗദ്ഗദ് (വീണ്ടും). പിന്നെ ഗ്ലാമറിന്റെ രഹസ്യം ..അത് പടച്ചോന്‍ തന്നതല്ലേ, അനുഭവിക്ക്യന്നെ..
സാക്ഷീ..നീ അവിടെ പടം വരച്ചിരുന്നോ (ഡ്രിസ്സിലിന്റെ വാനം നോക്കി നിക്കുന്ന പടം നീ വരക്കാമെന്ന് ഏറ്റ വിവരമൊക്കെ അറിഞ്ഞു. കമലിന്റെ ഗ്രാമഫോണില്‍ എരഞ്ഞോളി മൂസയെ പോലെയല്ലെ ഡ്രിസില്‍??)..പട്ടേരി ഇവിടെ നിനക്കിട്ട് പാര പണിയുന്നു..

രാജ് said...

ഹാഹാ ദേവനും കാര്‍ന്നോരും തമ്മിലുള്ള നര്‍മ്മസംഭാഷണം വായിച്ചു ചിരിച്ചുപോയി. മലയാളിയായ ബ്ലോഗത്തി silverine (സില്‍‌വിക്കുട്ടി എന്നും വിളിക്കാംന്നു തോന്നുണൂ) എഴുതിയ ഒരു പോസ്റ്റ് പോലെ തോന്നി. സില്‍‌വിക്കുട്ടി മലയാളത്തില്‍ ബ്ലോഗ് ചെയ്യാത്തതു് ഒരു നഷ്ടമാണെന്നു് അവരുടെ ഇംഗ്ലീഷ് ബ്ലോഗു വായിക്കുമ്പോള്‍ തോന്നാറുണ്ടു്.

Unknown said...

മീറ്റിന്റെ ഇടയില്‍ തഗാലോഗ് ചേച്ചിമാരുമായി ഒന്ന് സൊള്ളിക്കളയാമെന്ന് കരുതി മെല്ലെ പിന്നിലേക്ക് വലിഞ്ഞതായിരുന്നു. പക്ഷെ സക്കറിയാച്ചന്‍ എന്നെ നോക്കിപ്പേടിപ്പിച്ചു കളഞ്ഞു. നീ പോടാ എന്ന് മനസ്സില്‍ പറഞ്ഞതിന് ശേഷം എന്നാല്‍ പിന്നെ ഒന്ന് മുള്ളിക്കളയാമെന്ന് വിചാരിച്ച് ‘പുര’യുടെ ഉള്ളില്‍ക്കയറിയപ്പോള്‍ !! ആദ്യം വിചാരിച്ചത് തീ പിടിച്ചിരിക്കുന്നു എന്നാണ്. എന്തായിരുന്നു പുക. ഒരു സിഗരറ്റില്‍ നിന്ന് ഇത്രയും പുക വരുമോ എന്നൊക്കെ ചിന്തിച്ച് നില്‍ക്കുമ്പോളാണ് ചര്‍ച്ച ചെയ്യുന്നവരെ ശ്രദ്ധിച്ചത്.
വിശാല ഗഡി,ഇടിവാള്‍,(ദേവേട്ടന്‍?),ഗന്ധര്‍വന്‍, (ഏറനാടന്‍?) തുടങ്ങിയവര്‍ തികച്ചും മലയാളി രീതിയില്‍ മൂത്രപ്പുരയില്‍ പുക വലിച്ച് നിന്ന് അന്താരാഷ്ട്രപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ആ അന്തരീക്ഷം എനിക്ക് ശരിക്കങ്ങ് പിടിച്ചു. അതിനിടയില്‍ വിശാലഗഡി എന്നോട് പണ്ട് പുള്ളി തടി കുറയ്ക്കാന്‍ കഴിച്ച ഗുളിക സജസ്റ്റ് ചെയ്തു തന്നു.പിന്നെയും തുടര്‍ന്നുകൊണ്ടിരുന്ന് ഈ ചര്‍ച്ചയില്‍ നിന്നും സക്കറിയാച്ചന്റെ തിരോധാനം മനസ്സിലാക്കിയ ഞാന്‍ മെല്ലെ തടിയൂരി.

ചില നേരത്ത്.. said...

ദില്‍ബാസുരാ..
പഴയ പ്രണയിക്കാന്‍ 101 വഴികള്‍ എന്ന ബുക്കിന്റെ കോപ്പി കിട്ടാനുണ്ടോ? മീറ്റിന്റെ തിരക്കിനിടയില്‍ അതേ പറ്റി ചോദിക്കാനും പറ്റിയില്ല. പിന്നെ കുറച്ച് തിരക്കൊഴിഞ്ഞപ്പോള്‍ നീ ഗുലാബ് ജാമുന്‍(രസഗുള) ടിഷ്യൂപേപ്പറില്‍ അടുക്കി വെച്ച് സ്റ്റയിലായി തട്ടുകയായിരുന്നു. അടുത്ത മീറ്റിനെങ്കിലും ഒരു കോപ്പി തരണേ..

കണ്ണൂസ്‌ said...

ഞാന്‍ അത്‌ ദില്‍ബുവിനോട്‌ ചോദിച്ചതായിരുന്നു. അനിയത്തി വായിച്ചേക്കും എന്നു പേടിച്ച്‌, കയ്യില്‍ കിട്ടിയ കോപ്പിയെല്ലാം വാരിക്കൂട്ടി അമ്മ കാപ്പിയുണ്ടാക്കി കൊടുത്തത്രേ.

അഭയാര്‍ത്ഥി said...

ദില്‍ബാസുരന്‍,

U tempted me by your comment.

I could have helped u. I know tagalog.
Just u could have told "ini ibig kita"
"anum buhay dito"
"marami tarbaho"?.
"mynith, merum thaayo tobignam gonthilang-malamik"

"pupumthaksa bahay mu"
"kakayinam pu...."
"marami susu mu"

except the last two sentence rest all of no harm. If the earlier sentences worked this will do the job. Else this will create havock.

If you need more tagalog call gandharva helpline

ഇടിവാള്‍ said...

അയ്യയ്യോ !!!
അങ്ങനൊക്കെ പറയാന്‍ പാടുവോ ഗന്ധര്‍വേട്ടാ ??
( പിന്നെ.. ഇതൊന്നു ട്രാന്‍സ്ലേറ്റ്‌ ചെയ്തു തന്നാല്‍, അടുത്ത തവണയെങ്കിലും യൂസ്‌ ചെയ്യാം.. ;) !

പട്ടേരി l Patteri said...

Gandharvan chetta,
Sneha bhakthi bahumanathodu koodi oru kaaryam chodikkette,
Eee tagalog engine padichu.
Pinne last 2 line e harm ullo...
please tell the meaning also ..
allegil ithokke vendattidathu kayari paranju enne polulla Dilbasuranmare UAE police deport cheythal nammude adutha meet nu aalu kurayum
Gandaravane rakshikkooo....meaning plsss

ഇടിവാള്‍ said...

സമിയേ.. ഇതു കമന്റു സെഞ്ചുറിയടിച്ചാല്‍.. പാര്‍ട്ടി വേണാം കേട്ടോ !!!

അഭയാര്‍ത്ഥി said...

For Lightening(itivaal),iyyeri(patteri), and tagalog learners,

The transalation :-
I luv u girl
Too much work load?
It is too hot you got very very cold water.

Can I come to your home?.

I want to eat(have) ....
You got big br....

That much only now.

Now you can buy my book for further reference " how to win and influence a philippino girl within a short time" , or else joint the postal classes.

Dear Anil forgive me for this off topic. I am kicking my sleep off.
കണ്ണടയിലൂടെ......."

അഭയാര്‍ത്ഥി said...

Sorry sami,

I thought this is Mr.Anil's post .
Appologies.
മീറ്റിങ്ങ് .........എന്‍റെ

Unknown said...

ഗന്ധര്‍വരേ..
ഇങ്ങളെക്കണ്ട് ഡൌട്ട് ക്ലിയര്‍ ചെയ്യാന്‍ തോന്നാഞ്ഞത് അമ്മ പറയുമ്പോലെ ‘മുജ്ജന്മ സുക്രിതം’. പിന്നെ പറയാന്‍ കൊള്ളാവുന്ന തഗാലോഗ് പഠിപ്പിച്ച് തന്നാല്‍ വളരെ ഉപകാരം.

എന്റെ കൈയ്യില്‍ പ്രേമിക്കാനുള്ള വഴികളില്‍ ഇന്ത്യക്കാരോട് ഇറക്കാന്‍ പറ്റാത്ത കുറച്ച് നമ്പറുകളുണ്ട്. തഗാലോഗ് വച്ച് അവയെ ഒന്ന് വികസിപ്പിച്ച് 1001 വഴികളാക്കി റീ പബ്ലിഷ് ചെയ്യാം.

പട്ടേരി l Patteri said...

Dilbasuran paranjathaa athinte oru shari...
Ariyatha bashayile kore vaakkukal kanda aaveshathinu eduthu prayogikkathirikkan thonniyathu, pandu kaaranavanmaar cheytha punyathinte phalam.....
ennalum Gandarvva ee chathi ee kunjanujanmarodu vendayirunnu.....
Pinne meaning paranju thannathinu nandi...ini Tagalog blog lokke poyittu ithupayogichu comment cheyyam allo...:D
(Blogers...sorry for this off topic)

aneel kumar said...

എന്തായാലും പട്ടേരി സെഞ്ചുറിയടിക്കാനെറങ്ങി.
ഇനിയുള്ള കമന്റുകള്‍ ഇവിടെ മലയാളത്തിലാക്കൂ.

sami said...

അനിലേട്ടാ,
പാര വെച്ച് സെഞ്ച്വറി അടിക്കാം....
യു. ഏ ഈ ബ്ലോഗ്ഗറ്മാറ് കടന്നു വരൂ,കടന്നു വരൂ.........
സെമി

sami said...

u a eക്കു പുറത്തുള്ള ബ്ലോഗ്ഗറ്മ്മാര്‍ ആരെങ്കിലും ഞങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വന്ന്[കയറി വന്ന്]പാര വെക്കുകയാണെങ്കില്‍ ഞങ്ങളെല്ലാം ഒന്നാകുന്നതാണെന്ന് അറിയിച്ച് കൊള്ളുന്നു....
അതു കൊണ്ട് നിങ്ങള്‍ക്ക് ഞങ്ങളുടെ ‘എരുമ’യെ എന്തെങ്കിലും വിധത്തില്‍ ഹനിക്കുകയോ,ഗുണിക്കുകയോ,അടിക്കുകയോ,ഇടിക്കുകയോ ചെയ്യണമെങ്കില്‍,.........ധൈര്യമായി വരൂ.....എല്ലാ പിന്‍‘തുണ’യും വാഗ്ദാനം ചെയ്യുന്നു....

സെമി

aneel kumar said...

അബുദുബായില്‍ എരുമയെ വളര്‍ത്തൊനൊക്കെ സൌകര്യമുണ്ടോ? ഫാം ഉണ്ടല്ലേ? ;)

sami said...

ഫുജൈറയില്‍ നിന്നെത്തുന്നവരാ...ഇവിടുത്തെ എരുമകള്‍....അവര്‍ വന്നും പോയും കൊണ്ടിരിക്കുന്നു.....ഫാം അവിടെയാണ്....
സെമി

sami said...

എഴുപത്തിയഞ്ചേ.........

aneel kumar said...

വോ അങ്ങനെ :)

sami said...

അനിലേട്ടാ,
എല്ലാരും ഉറക്കമായി,അല്ലെങ്കില്‍ ഇറക്കമായി[ഓഫീസീന്ന്]......ആരേയും കാണുന്നില്ലല്ലോ....അപ്പൊ നമ്മള്‍ തന്നെയിരുന്ന് 100 ആക്കേണ്ടി വരുമോ?പിന്നെ ചേച്ചിക്ക് സുഖമല്ലേ...കുട്ടികള്‍ക്കും....?
മീറ്റിന്‍റെയന്ന് മിണ്ടിയില്ല..അത് എന്‍റെ സഭയിലല്ലാതിരിക്കുമ്പോഴുള്ള കമ്പം കൊണ്ടാട്ടോ....
സെമി

ശനിയന്‍ \OvO/ Shaniyan said...

സഭയിലല്ലാതിരിക്കുമ്പൊഴത്തെ കമ്പമോ? കൊള്ളാലോ? :)

ബിന്ദു said...

ഞാനില്ലാതെ സെഞ്ചുറിയോ? അതൊന്നു കാണനല്ലൊ ;)
തടിയില്‍ തുടങ്ങി ഇതിപ്പോഴെവിടെയാ എത്തിയതു?
സമീ... എഴുതിയതു നന്നായിട്ടുണ്ട്‌(പിന്നെ സെഞ്ചുറി അടിക്കണതിന്റെ തിരക്കില്‍ പറയാന്‍ വിട്ടെങ്കിലോ ;) )

sami said...

സ്വഞ്ചറി ഇഴഞ്ഞ് നീങ്ങുന്നു.........ബിന്ദു ചേച്ചി,നമുക്ക് കൊച്ചു വര്‍ത്തമാനൊ വല്ലോം പറഞ്ഞിരിക്കാം

aneel kumar said...

ഇത് സെഞ്ച്വറിയടിക്കണമെങ്കില്‍ പ്രകോപനം വേണം.

അമേരിക്കേലാണെങ്കില്‍ പരപരാ വെളുക്കുന്നേ ഉണ്ടാവുള്ളോ പലയിടത്തും?
കമന്റടിക്കാനിനി അവരെക്കഴിഞ്ഞേയുള്ളൂ ഈ ഭൂമിമലയാളത്തില്‍. ഹൊ. അപാരം!

Adithyan said...

ആരോ എന്താ പറഞ്ഞല്ലോ നമ്മളെപ്പറ്റി...

വിളിച്ചാ വിളിപ്പുറത്താ നമ്മള്‍...

ബിന്ദ്വേ, എല്‍ജ്യേ, ശനിയാ ഓടി വാ... നമ്മടടുത്ത് ഒരു സഹായം ചോയിച്ചാല്‍ അത് ചെയ്തു കൊടുക്കണ്ടത് നമ്മ കടമ അല്ലെ?

അപ്പോ എല്ലാരും ഒന്നുത്സാഹിച്ചേ, ഒരു സെഞ്ചുറി വേണമെന്നത് സെമീടെ ഒരാഗ്രഹമല്ലെ?...

ജപ്പാനിലെ താപ്പാന്‍ പട്ടയടിച്ചോണ്ടു നടക്കാതെ എത്രയും വേഗം ഈ പോസ്റ്റിലെത്തേണ്ടതാണ്

Adithyan said...

മുകളിലത്തെ കമന്റിലെ താപ്പാന്‍ എന്നത് താപ്പാന എന്നു തിരുത്തി വായിക്കാനപേക്ഷ...

sami said...

ബിന്ദുച്ചേച്ചിയോട് രണ്ട് വാക്ക് മിണ്ടിക്കളയാമെന്ന് വിചാരിച്ചതാ.....പുള്ളിക്കാരി മിണ്ടാതെയിരുന്ന് പാര വെച്ചു....:(
യു.ഏ ഈയില്‍ എല്ലാരും എവിടേ?......... ഫൊട്ട്ബാള്‍ ഫൈനല്‍ കാണാന്‍ വേണ്ടി കളയുന്ന ഉറക്കം പലിശസഹിതം തീര്‍ക്കുകയാണോ?
ഇടിവാളേട്ടനെ പ്രകോപിപ്പിക്കരുതാരുന്നു....പുള്ളിക്കാരന്‍ സഹായിക്കുമായിരുന്നു....ക്ഷെമി മാഷേ....;-)


സെമി

sami said...

അനിലേട്ടാ ,
കണ്ടോ........ഇനി 15 കമന്‍റിന്‍റെ പേരില്‍ അവര്‍ അവകാശവാദമുന്നയിക്കും......ഞങ്ങള്‍ ഹേല്പ്പ് ചെയ്തിട്ടാ യു.ഏ.യിലെ മീറ്റ് ബ്ലോഗില്‍ ആദ്യത്തെ സ്വെഞ്ച്വറി പിറന്നതെന്ന്........

സെമി

Adithyan said...

സെമി പല ടാക്റ്റിക്സും പ്രയോഗിക്കുന്നു... :)

ബ്ലോഗേഴ്സിനെ തമ്മിലടിപ്പിച്ചു സെഞ്ചുറി അടിക്കാനുള്ള ശ്രമമാണല്ലെ :)))

ബിന്ദു said...

സമീ.. ഞാന്‍ വരാംന്ന്‌ ;) രണ്ടു ദിവസായിട്ടു നടന്ന മീറ്റിന്റെ വിശേഷങ്ങളൊക്കെ ഒരറ്റത്തുനിന്നു വായിച്ചു തീര്‍ക്കുകയല്ലിയോ.. അതാണ്‌..

Adithyan said...

ദാ ബിന്ദുവെത്തി... ഇനി ഇപ്പൊ കാര്യങ്ങള്‍ വെടീം പൊകേം പോലെ ആരിക്കും...

സെമിയേ, ഒരു കാര്യം മറക്കരുത് - ഒരു യൂയേയീ(താമസ)ക്കാരനോ അമേരീക്കാ(താമസ)ക്കാരനോ ആകുന്നതിനു മുന്നെ നമ്മളെല്ലാം ഒരു ബ്ലോഗര്‍ ആണ്... അതിനുമുപരിയായി മലയാളം ബ്ലോഗര്‍ ആണ്... അതു കൊണ്ട് ഞാന്‍ പറഞ്ഞു വന്നത് - പോളണ്ടിനെപ്പറ്റി മാത്രം പറയരുത്...

sami said...

അനിലേട്ടന്‍ പറഞ്ഞപ്പോഴാ അങ്ങനെയൊരാഗ്രഹം തോന്നിയത്....

പിന്നെയിത് എന്‍റെ മാത്രം സ്വെഞ്ചറി അല്ല ....മീറ്റ് റിപ്പോര്‍ട്ടിങ്ങിന്‍റെ ആദ്യത്തെ സ്വെഞ്ചറിയാ....അത് യൂ.ഏ ഇക്കാറ്ക്ക് വേണംന്നൊരു തോന്നല്‍....ഇല്ല ഞാനത് കുഴിച്ച് മൂടി.......
ഇനി നാളെ രാവിലെ 7:00ഏ എമ്മ് വരെ ഞാന്‍ ഇവിടെ എന്തു സംഭവിക്കും എന്നന്വേഷിക്കില്ല........

sami said...

സോറി ഒന്നുകൂടെ പറയട്ടെ....
ആദിച്ചേട്ടാ.ഇതൊക്കെ ചുമ്മ പാരയല്ലേ....മുകളിലത്തെ കമന്‍റുകള്‍ വായിക്കു ....ഞങ്ങളെങ്ങനെയൊക്കെ പരസ്പരം പാര വെച്ചു എന്ന് ശ്രദ്ധിക്കൂ.....
പിന്നെ നമ്മുടെ പ്ലെഡ്ജ്
all mallu bloggers r brothers and sisters എന്നല്ലേ......
ഇതൊക്കെ ചുമ്മാ ........എനിക്ക് പെഴ്സനലായി ഒരു വേര്‍‍ത്തിരിവുമില്ലട്ടോ....

സെമി

Adithyan said...

ഛെ!!!

ഇതു സെന്റിയടിക്കാനുള്ള ഒരു പോസ്റ്റായി മാറിയല്ലോ... :)) സെന്റിയടിക്കാനുള്ളവരേ, ഇതിലേ ഇതിലെ...

പിന്നെ ഓള്‍ ബ്ലോഗേഴ്സ് ആര്‍ മൈ സിസ്റ്റേഴ്സ് എന്നൊക്കെ പറഞ്ഞാല്‍ ഇവിടെ പലര്‍ക്കും നെഞ്ചത്തു കൊള്ളും കേട്ടാ :))) (എനിക്കല്ല എന്നു വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു)...

സിദ്ധാര്‍ത്ഥന്‍ said...

ഇതിപ്പോ പോസ്റ്റ് 100 അടിക്കുമ്പോഴേക്കും ‘പോസ്റ്റർ‘ 50 അടിക്കുമല്ലോ. ;)

കണ്ട്രോൾ സമീ കണ്ട്രോൾ

Anonymous said...

ശ്ശൊ! എല്ലാം കഴിഞ്ഞപ്പോഴാണെല്ലൊ എത്താന്‍ പറ്റിയത്...രണ്ടു മീറ്റ് കൂടിയതിന്റെ ക്ഷീണമാണെ..പിന്നെ എന്റെ കര്‍ത്താവെ!ഇവിടെ ഈ ചെക്കാന്മാരെല്ല്ലം കൂടി ഫുഡ്ബോള്‍ ഒരുമിച്ചിരുന്ന് കണ്ടതു കാ‍രണം എന്റെ ചെവിക്കല്ല് പൊട്ടിയിരിക്കുകയാണ്....ഇവരാണൊ ഗോള്‍ അടിക്കുന്നെ എന്നായിരുന്ന് എന്റെ സംശയം..
ഹൊ!ആശ്വാസം ഇനി ഈ പണ്ടാരം 4 കൊല്ലം കഴിഞ്ഞട്ടല്ലെ ഉള്ളൂ.. അപ്പൊ പറഞ്ഞ് വന്നത് ഒരു സെഞ്ചുറി വേണമെല്ലെ? :) നമുക്ക് ശരിയാക്കാം എന്റെ സെമിക്കുട്ടീ.. ;)

ഈ ചിലനേരത്തിന്റെ ചിലനേരത്തെ ഒരു കാര്യം.
ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ കോപ്പി അടിച്ചോളൂ കേട്ടൊ..അതു കണ്ടിട്ടെനിക്ക് ഗദ്ഗദ്... :)

പിന്നെ എന്റെ ഒരു ഡൌബ്ബ്ട്ട്.വിശാലേട്ടന് എത്ര പിള്ളെരുണ്ട്? ഞാ‍ന്‍ കരുതി രണ്ടാണെന്നാണ്. ഒരു ഫോട്ടോയില്‍ മൂന്നെണ്ണവും വേറെ ഒരു ഫോട്ടോയില്‍ നാലും കണ്ടു.... ? കിതനെ ആദ്മി തേ , ആക്ചുവലി?

Kuttyedathi said...

അയ്യോ, അതേതു ഫോട്ടോ എല്‍‌ജി ? പെരിങ്സും, അനിലേട്ടനും ഫോട്ടോ ഇട്ടു. പിന്നെ വീടിയോയും. ഇതല്ലാതെ ഇനി ഞാന്‍ മിസ് ചെയ്തോ ഏതെങ്കിലും ഫോട്ടോസ്. കേരള ക്കാരുടെ ഫോട്ടോസിപ്പോ വരും , വിശ്വേട്ടനും അതുല്യേച്ചിയും വിശേഷങളും തമാശുമൊക്കെ എഴുതും, വീടിയോ ഇടും എന്നൊക്കെ വിചാരിച്ചു കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നിരുന്നു, വൈകിട്ടു ദാ തലയില്‍ എണ്ണ വയ്ക്കാന്‍ നോക്കിയപ്പോ എണ്ണ കുപ്പി കാലി !.

വിശാലനു രണ്ടു കുട്ടികളാണു . ആറു വയസ്സു കാരി സ്നേഹയും (പൊന്നച്ചന്‍ ) പിന്നെ സാന്ദ്രയും (കുഞപ്പന്‍). ഇപ്പോളൊരു വയസ്സു കഴിഞു കാണും. പിന്നുള്ളതു വിശാലന്റെ സോള്‍ ഗഡി സോനയും.

സമിക്കുട്ടി നന്നായി എഴുതീട്ടോ. പഷേ ഫോട്ടം കണ്ടു ഞെട്ടീന്നു പറയാതെ വയ്യ. സ്കൂളില്‍ പടിച്ചപ്പോ ഉള്ള ഫോട്ടം പ്രൊഫൈലില്‍ ഇട്ടതാ പ്രശ്നായതു:)) 2 കുട്ടികളുണ്ടെന്നറിഞപ്പോ പണ്ടൊന്നു ഞെട്ടിയതാ. ആ ഞെട്ടല്‍ വെറുതെയായി.

Anonymous said...

ഏ? അപ്പൊ ഞാന്‍ കണ്ട ഫോട്ടോസിലൊക്കെ 3,4 ഉണ്ടായിരുന്നു..?

Visala Manaskan said...

എല്‍.ജി.കുട്യേ, എനിക്ക് കൊച്ചുങ്ങള്‍ രണ്ട്!
(കുട്യേടത്തി പറഞ്ഞപോലെ).

Visala Manaskan said...

സമിയുടെ ഫോട്ടോ കണ്ട് സ്കൂളില്‍ പഠിക്കുന്ന കൊച്ച് എന്നായിരുന്നു ഞാനും കരുതിയത്.

പിന്നെ, ഇവിടെ റേഡിയോയില്‍? ഏഷ്യാനെറ്റിലോ?

Visala Manaskan said...

ഹലോ...
ദേ നൂറ്... എനിക്ക് വേണ്ട (തെറി കേള്‍ക്കാന്‍ വയ്യേ..)

Adithyan said...

ഒരു നൂറു വെറുതെ കിടപ്പുണ്ടേയ്യ്യ്യ്യ്യ്...

ആര്‍ക്കും അടിയ്ക്കാം... കടന്നു വരൂ കടന്നു വരൂ കടന്നു വരൂ...

Anonymous said...

താങ്ക്സ്

myexperimentsandme said...

ഹ..ഹ.. 100

myexperimentsandme said...

യെല്‍‌ജീഐഐഐഐഐഐഐഐഐഐഐഐഐഐഐഐ

Anonymous said...

സ്വാറി!..അതേയ്...ഞാ‍ന്‍ ബിന്ദൂട്ടിക്ക് പഠിക്കാണെ.. :)

myexperimentsandme said...

ചുണ്ടിനും പല്ലിനുമിടയ്ക്ക് 100, 500 ഒക്കെ പോകുന്നത് ഇത് പലതവണയാ..

എന്നോടെന്തിനീ ചതി യീ
പിന്നെന്നോടെന്തിനു ചതി യീ

Anonymous said...

ജപ്പാന്‍കാര് പോരാ പോരാ നിങ്ങള്‍ക്ക് രക്തമില്ല ജീനില്ല സമൂഹമില്ല ജ്യോതിഷമില്ല എന്നൊക്കെ ഇത്രേം പെര് ഇവിടെ വിളിച്ചു കൂവിയത് വേറുതെയാന്നാ കരുതിയെ? ;)

sami said...

വിശാലേട്ടാ,കുട്ട്യേടത്തി,സ്കൂളില്‍ പഠിക്കുമ്പോഴുള്ള ഫോട്ടോ അല്ല അത്...ഫോട്ടോ എടുക്കുന്ന സമയത്ത് എന്‍റെ കല്യാണമ് കഴിഞ്ഞിരുന്നു....netഇല്‍ ഏറ്റം കൂടുതല്‍ നേരിടുന്ന ചോദ്യം വയസ്സും നോക്കും മറ്റു കാര്യങ്ങളും ഒന്നും ഒക്കുന്നില്ലല്ലോ എന്നാ.....എന്താ ചെയ്യാ...;-)
ഈ തടി കഴിഞ്ഞ ഒന്നര വറ്ഷത്തിന്‍റെ സംഭാവന.........എന്തൊക്കേയോ ഹോറ്മ്മോണ്‍ പ്രശ്നങ്ങള്‍....ആയുരാരോഗ്യത്തില്‍ മരുന്നുണ്ടോ ആവ്വോ?
ഏഷ്യാനെറ്റില്‍ ആയിരുന്നു,വിശാലേട്ടാ,അതല്ലേ അവരെ ഞാന്‍ എന്‍റെ ഇഷ്ടത്തിനനുസരിച്ച് ദ്രോഹിക്കുന്നത്
അങ്ങനെ 100 തികഞ്ഞു ....എനിക്ക് സമധാനായി
സെമി