Sunday, July 23, 2006

ജാമ്യാപേക്ഷ

ഏഷ്യാനെറ്റിലെ“ഗള്‍ഫ് റൌണ്ടപ്പ്“ എന്ന പരിപാടിയില്‍ ഇമറാത്ത് ബൂലോഗ സംഗമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‍ സം‌പ്രേക്ഷണം ചെയ്യുന്നതും കാത്ത് ഇവിടെ ഗള്‍ഫിലും നാട്ടിലും പലരും ഉറക്കമിളച്ചിരിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈ വിവരം നാട്ടില്‍ വിളിച്ച് പറഞ്ഞ് ഐ.എസ്.ഡി ചാര്‍ജ്ജ് കളയുകയും, അതുമൂലം ഉണ്ടായ സമയ നഷ്ടം, മിനയ്ക്കെടുത്ത് എന്നിവയ്ക്ക് എന്നെ ചീത്തപറയുന്നവരും പ്രാകുന്നവരും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഗള്‍ഫ് റൌണ്ടപ്പ് ഇന്നും സം‌പ്രേക്ഷണം ചെയ്യില്ലന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിയിപ്പുണ്ടായി. അതിനു പകരമാകില്ലെങ്കിലും ഞാന്‍ ദാ ഈ രണ്ട് പടങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.
ബിജു വന്ന് മീറ്റ് കവര്‍ ചെയ്തതും മറ്റും എല്ലാവരും കണ്ടതാണല്ലോ? തല്‍ക്കാലം ഇത് രണ്ടും കണ്ട് അടങ്ങുക. ബിജു ആബേല്‍ ജേക്കബ്ബ് എന്നേലും അത് കാണിക്കുമെന്ന് കരുതാം. ഇനി അത് കാണിച്ചിട്ടെന്തുകാര്യം എന്ന് എന്നോട് ചോദിക്കല്ലേ.

ഇതിന്റെ പേരില്‍ പലര്‍ക്കും എന്നെ ഇടിച്ച് റൌണ്ടപ്പ് ആക്കിയാല്‍ കൊള്ളാമെന്നുണ്ടാകുമെന്ന് എനിക്ക് അറിയാം. അതുകൊണ്ട് അടി പേടിച്ച് ഞാന്‍ ഉം അല്‍ കുവൈന്റെ ബൌണ്ടറി കടക്കാറില്ല.

എന്നെ റൌണ്ടപ്പാക്കാന്‍ കാത്തുനില്‍ക്കുന്ന എന്റെ പൊന്നു ചേട്ടായിമാരേ, സത്യമായിട്ടും ഒന്നും മനപൂര്‍വ്വമല്ലാ‍യിരുന്നു. ഞാനെങ്ങനെയോ ഇതിന്റെയിടയില്‍ വീണുപോയതാ! പെണ്ണുകെട്ടിയിട്ട് അധികനാ‍ളായില്ല. റീമയെ ഓര്‍ത്തെങ്കിലും എന്നെ വെറുതേ വിടണേ.....

11 comments:

കലേഷ്‌ കുമാര്‍ said...

ദാ അടുത്തൊരു മുന്‍‌കൂര്‍ ജാമ്യാപേക്ഷ... എന്റെ വക..

കരീം മാഷ്‌ said...

ടി.വി യിലൂടെയും, പത്രങ്ങളിലൂടെയും നാലാളറിഞ്ഞതിന്റെ ഉദാഹരണമാണിന്നു ഞാനിന്നിവിടെ. മീഡിയ കവറേജ്‌ നിസ്സാര കാര്യമല്ല.

കേരളഫാർമർ/keralafarmer said...

കലേഷേ: ഞാനിതെത്രയോ അനുഭവിച്ചിരിക്കുന്നു. പലമീഡിയകളും കവര്‍ ചെയ്തിട്ട്‌ കാണിക്കാത്ത അനുഭവങ്ങള്‍ ധാരാളമുള്ള എനിക്ക്‌ കലേഷിന്റെ മാനസികാവസ്ഥ എനിക്ക്‌ മനസിലാകും. ഡോണ്ട്‌ വറി ഈ മീഡിയകളെക്കാള്‍ എത്രയോ സുതാര്യമാണ്‌ ബൂലോഗം എന്ന്‌ മനസിലായില്ലെ. അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ മുന്‍തൂക്കം ലഭിക്കുന്ന ബൂലോഗര്‍ക്ക്‌ നിരാശയുടെ നിഴല്‍ പോലും വീഴാന്‍ പാടില്ല.

സങ്കുചിത മനസ്കന്‍ said...

ഞാന്‍ ക്ഷമിച്ചിരിക്കുന്നു.

Marthyan said...

ടീവി മീഡിയയില്‍ നിന്നും ബ്ലോഗ്‌ മീഡിയയിലേക്ക്‌ :)

അരവിന്ദ് :: aravind said...

കലേഷേ :-))
ഈ പോസ്റ്റ് വായിച്ച് ഞാന്‍ ചിരിച്ചു മറിഞ്ഞു!!!!
അടിപൊളിയായിട്ടുണ്ട് നര്‍മം കലര്‍ത്തിയെഴുതിയ ഈ പോസ്റ്റ്!! :-)

(ആര്‍ക്കോ പ്രസവവേദന വേറാര്‍ക്കോ വീണവായന എന്നു കേട്ടിട്ടില്യോ? ;-))

വക്കാരിമഷ്‌ടാ said...

എന്റെ വക ആള്‍‌ജാമ്യം... പിന്നെ ഒരു അഞ്ചു രൂപാ ജാമ്യവും.

കലേഷ്‌ കുമാര്‍ said...

പ്രിയപ്പെട്ട കരീം ഭായ്, സന്തോഷം!
പ്രിയ ചന്ദ്രേട്ടാ, അയ്യോ...
ഞാനൊരു തമാശപോസ്റ്റ് ഇട്ടതല്ലേ? എന്റെ മാനസികാവസ്ഥ - തലേം കുത്തിമറിഞ്ഞ് ചിരിക്കാനാ എനിക്ക് തോന്നുന്നത്! ഗള്‍ഫ് റൌണ്ടപ്പില്‍ വരികയോ വരാ‍തിരിക്കുകയോ ചെയ്യട്ടെ! “നിരാശ”യോ? എനിക്കോ? നല്ല കഥ!
പ്രിയ സങ്കുചിതഗുരോ, ശുക്രാന്‍!
പ്രിയ മര്‍ത്യാ, സത്യമായും എനിക്ക് എന്താ ഉദ്ദേശിച്ചതെന്ന് പിടികിട്ടീല്ല.
പ്രിയപ്പെട്ട അരേ, താങ്ക്യൂ..താങ്ക്യൂ.. (എന്നെ മനസ്സിലാക്കിയതിന് പ്രത്യേകം താങ്ക്യൂ..)
പ്രിയ വക്കാരിഗുരോ, താങ്ക്യൂ.., പിന്നെ ജപ്പാനിഭാഷയിലും താങ്ക്യൂ!

വിശാല മനസ്കന്‍ said...

ഈ പോസ്റ്റ് ഞാനിപ്പോഴാ കലേഷേ കാണുന്നത്!

എന്റെ പ്രകടനം കണ്ട്, അതും പറഞ്ഞെന്റെ വിശാലകുഞ്ഞുമനസ്സിനെ വേദനിപ്പിക്കരുത്!

അടുത്തേന് ഞാന്‍ സീരിയസ്സായി, റിഹേഴ്സല്‍ നടത്തി സംസാരിക്കും. നോക്കിക്കോ!

.::Anil അനില്‍::. said...

കലേഷ് ഓടണ്ട.

റെക്കോര്‍ഡ് ചെയ്തത് ഗൂഗിള്‍ വീഡിയോയില്‍ കയറ്റിക്കഴിഞ്ഞു. ഏഷ്യാനെറ്റിന്റെ ലോഗോയും മറ്റും കാരണം നിരസിച്ചില്ലെങ്കില്‍ നാളെ ഇവിടെ അതു കാണിക്കാം.

കേരളഫാർമർ/keralafarmer said...

ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന എയര്‍ ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികള്‍ നിരക്ക്‌ കുത്തനെ കൂട്ടിയിരിക്കുകയാണ്‌. മിക്ക വിമാനകമ്പനികളും തിരക്ക്‌ കൂടുമ്പോള്‍ നിരക്ക്‌ കൂട്ടുന്നത്‌ പതിവാക്കിയിരിക്കുകയാണ്‌. ഇക്കുറിയും അവയില്‍ പലതും നൂറ്‌ ശതമാനത്തിലേറെയാണ്‌ നിരക്കുകൂട്ടിയിരിക്കുന്നത്‌. തിരക്കുകൂടുന്ന അവസരങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി യാത്രക്കാരെ സഹായിക്കുന്നതിനുപകരം ടിക്കറ്റ്‌ നിരക്ക്‌ കൂട്ടുന്നത്‌ ശരിയാണോ? വിവിധ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ചുരുങ്ങിയ ശമ്പളത്തിന്‌ ജോലിചെയ്യുന്ന മലയാളികളെ ഇത്‌ ദോഷകരമായി ബാധിക്കില്ലെ? വിമാനക്കമ്പനികളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ലഭിക്കുന്നത്‌ ഗള്‍ഫ്‌ യാത്രക്കാരില്‍ നിന്നായിട്ടും അവര്‍ക്ക്‌ വേണ്ടത്ര സൗകര്യം ഏര്‍പ്പെടുത്താത്തതിനോട്‌ നിങ്ങള്‍ എങ്ങിനെ പ്രതികരിക്കുന്നു?
ഇത്‌ മാതൃഭൂമി ഡോട്ട്‌ കോമിലെ ചര്‍ച്ചവേദിയിലെ വിഷയമാണ്. യു.എ.ഇ കാര്‍ക്കായി സമര്‍പ്പിക്കുന്നു