Friday, July 07, 2006

ബ്ലോഗ് മീറ്റ് ചിത്രങ്ങള്‍

സുഹൃത്തുക്കളെ, യൂ.ഏ.ഈ -യിലെ ബ്ലോഗന്മാരും ബ്ലോഗിനിമാരും തങ്ങളുടെ ആദ്യസംഗമത്തില്‍ വളരെ ആഘോഷപൂര്‍വ്വം പങ്കെടുത്തതായി ഏവരെയും സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. പ്രസ്തുത സംഗമത്തിലെ ചിത്രങ്ങള്‍ ഈ ആല്‍ബത്തില്‍ കാണാവുന്നതാണു്.

24 comments:

ശനിയന്‍ \OvO/ Shaniyan said...

ഹൂ ഈസ് ഹൂ?

ഉമേഷ്::Umesh said...

ഇതാരൊക്കെയാണെന്നൊരു പിടിയും കിട്ടുന്നില്ലല്ലോ എന്റെ ബദരീങ്ങളേ? വ്വിശാലന്റെയും കുറുമാന്റ്റ്റെയും ഗ്ലാമര്‍ ക്ഷ പിടിച്ചു...

ദമനകന്‍ said...

കുറുമാനേയും വിശാലനെയും മനസ്സിലായി..

kumar © said...
This comment has been removed by a blog administrator.
സന്തോഷ് said...

ദേവനാണെന്ന് തോന്നുന്ന ആള്‍ ദേവനാണെങ്കില്‍ കുറുമാന്‍റെ സമീപത്തുനിന്നും മാറിയിരിക്കേണ്ടതാണ്.

kumar © said...

മീശകണ്ട് വിശാലനെ മനസിലായി, കുടുംബത്തേയും. പ്രൊഫൈല്‍ ചിത്രം വച്ച് സെമി, പിന്നെ കൂറുമാനേയും (കുടുംബത്തെ പിടികിട്ടിയില്ല)
പിന്നെ മനസിലായത് ദേവന്‍, ഫുള്‍സ്ലീവ് ഇബ്രു, അനിച്ചേട്ടന്‍ കുടുംബം, ഡ്രിസില്‍, കലേഷും ഭാര്യയും, ഇടിവാളൊത്ത ലുക്കില്‍‍ ഇടിവാള്‍.
ഒരു ഊഹം പോലെ സ്വാര്‍ത്ഥനേയും.

ഹോ! കഷ്ടം. എനിക്കിതില്‍ പകുതിപേരേയും അറിയില്ല.

Kuttyedathi said...

സ്വാര്‍ത്ഥന്‍ മീറ്റിനു വന്നോ കുമാറേ ?

വിശാലനെയും സോനയേയും കുട്ടികളേയും പിടി കിട്ടി.


സമീഹ ഷുക്കൂര്‍ കുട്ടികള്‍,

കുറുമാനും പിന്നെ, കുറുമാന്റെ ശരീരത്തിന്റെ ഭാഗം പോലെ ഋഷികയും. കവിതയും അവാന്തികയും എവിടെ ?

അനില്‍ ചേട്ടന്‍ കണ്ണനുണ്ണിമാര്‍, സുധേച്ചി,

കലേഷ്‌ റീമ എന്നീ കുടുമ്പങ്ങളേയും

ദേവന്‍,ഡ്രിസില്‍, ഇബ്രു എന്നീ ഒറ്റയാന്മാരെയും പിടികിട്ടി.

ലിറില്‍ ഗ്രീന്‍ സാരി ഉടുത്ത ചേച്ചി ആര്‌ ?

സ്റ്റ്രൈപ്സ്‌ റ്റീ ഷര്‍ട്ടിന്റെ ഭാര്യയായ നീല ചുരിദാരു കാരി ആര്‌ ?

നീല റ്റീ ഷര്‍ട്ടിട്ടു കണ്ണാടി വച്ചത്‌ ഗന്ധര്‍വനോ ഇടിവാളോ ?


ആരെങ്കിലും വന്നൊന്നു പറഞ്ഞു തരൂ.

രാജ്‌ തന്നെ വന്നു എല്ലാത്തിനും ക്യാപ്ഷനിടൂ.

പെരിങ്ങോടന്‍ said...

ആല്‍ബത്തിലെ ഫോട്ടോകള്‍ക്കെല്ലാം ക്യാപ്ഷന്‍ ഇട്ടിരിക്കുന്നു. ഫോട്ടോഗ്രാഫര്‍മാരുടെ തിരക്കുകാരണം, പുറകുവശത്തിരുന്നവര്‍ക്കു പൃഷ്ടമോഫോബിയ ഉണ്ടായെന്നു കേള്‍വി. ഒന്നു രണ്ടു വീഡിയോ കൂടിയുണ്ടു്, നാളെയാവാം ബാക്കി. അചിന്ത്യ, സ്വാര്‍ത്ഥന്‍, അതുല്യച്ചേച്ചി, മഴനൂലുകള്‍ എന്നിവര്‍ വിളിച്ചിരുന്നു (വേറെയും പലരും വിളിച്ചുകാണും, തിരക്കില്‍ മൊബൈല്‍ കൈമാറി എനിക്കു അറ്റന്‍ഡ് ചെയ്യുവാന്‍ പറ്റിയതു് അത്രയും)

നൌ ഓവര്‍ റ്റു കേരള.

.::Anil അനില്‍::. said...

ബാംഗ്ലൂരെ ആങ്കിളില്‍ പടമെടുക്കരുതെന്ന് പെരിങ്ങോടന്‍ ഇന്നാളു പറഞ്ഞപ്പോഴേ കരുതിയതാണ് പെരിങ്സിന്റെയെങ്കിലും അങ്ങനെയൊന്നെടുക്കണമെന്ന്.
ഈ ചെയ്താണ് പ്ലാന്‍ ചെയ്തിരുന്നതെന്നറിഞ്ഞിരുന്നെങ്കില്‍ മിനിയാന്ന് ഗള്‍ഫ്‌ഗേറ്റിലൊന്നു പോയേനെ :(

ബിന്ദു said...

പെരിങ്ങ്സ്‌ അറിഞ്ഞെടുത്തതാണല്ലേ അനില്‍ജിയുടെ ഫോട്ടോ? ;)

Anonymous said...

ഹാവൂ..! ഇന്ന് പ്രയത്നിച്ചതിന് ദൈവം ഫലം തന്നു.എല്ലാരേയും കണ്ണ് നിറഞ്ഞ് കാണാന്‍ പറ്റീയല്ലൊ.. എനിക്കു എല്ലേരേയും കൂടി കണ്ടിട്ട് ഗദ്ഗദ്ഗദ്....
ഈ ദേവേട്ടനെ കണ്ടിട്ട് എനിക്ക് നല്ല പരിചയം. തൃശൂര്‍ വല്ലോം ആണോ വീട്.അല്ലെങ്കില്‍ കണ്ടശാംകടവില്‍ ആരെങ്കിലുമുണ്ടൊ?

ഉമേഷ്::Umesh said...

ഗന്ധര്‍വ്വനും സാക്ഷിക്കും മനസ്സിലുള്ള അതേ രൂപം. അനിലും ദേവനും ഇളംതെന്നലും (ഇദ്ദേഹത്തിന്റെ പടം പ്രൊഫൈലില്‍ ക‍ണ്ടിട്ടുകൂടി) ഷോക്കായിപ്പോയി. ബാക്കി അറിയാവുന്നവരുടെ പടമൊക്കെ ഏതെങ്കിലും വിധത്തില്‍ കണ്ടിട്ടുള്ളതുകൊണ്ടു കുഴപ്പമില്ല.

ആകാശത്തു തൂങ്ങിക്കിടന്നു പടമെടുക്കാന്‍ അറിയാവുന്ന ആരുമില്ലേ യൂയേയീയില്‍?

Adithyan said...

കണ്ടു :) കൊറെപ്പേരെ ഒക്കെ കണ്ടു :)

പെരിങ്ങ്സിനെ കാണ്മാനില്ലല്ലോ :) സ്വൊന്തം ക്യാമറയില്‍ വരില്ല എന്നെ വാശിയിലാണോ?

ഉമേഷ്::Umesh said...

പറയാന്‍ വിട്ടുപോയി. സിദ്ധാര്‍ത്ഥനും സങ്കുചിതനും കൂടി ഷോക്കായിപ്പോയി. ആ‍ളു മാറിപ്പോയതാണോ? സിദ്ധാര്‍ത്ഥന്റെ രൂപം സങ്കുചിതനെപ്പോലെയും തിരിച്ചും ആയിരുന്നു മനസ്സില്‍.

അനംഗാരി said...

ചിത്രങ്ങള്‍ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.ഒരു കൂട്ടചിത്രം( ഗ്രൂപ്പ്‌ ഫോട്ടോ) ആകാമായിരുന്നു.

Anonymous said...

എന്ന ഉമേഷേട്ടന്‍ എന്റേയും ബിന്ദൂന്റെയും ഒക്കെ രൂപങ്ങള്‍ ഒന്ന് ഗെസ്സ് ചെയ്തെ.. ;)

ബിന്ദു said...

ഉമേഷ്‌ജീ.. ദേ. എല്ജി വെല്ലുവിളിക്കുന്നു.. :)

Anonymous said...

ഹിഹി! ഞാനൊരു അന്‍പതു തവണ ആല്‍ബം കണ്ടു. അപ്പോഴാണ് ശ്രദ്ധിച്ചെ,വിശാലേട്ടന്‍ ഫുഡിന്റെ അടുത്തൂന്ന് മാറണില്ല്യല്ലൊ..മുട്ടാ ഉണ്ടായിരുന്നൊ മെനുവില്‍?

യാത്രാമൊഴി said...

കണ്ടു..
എല്ലാവരെയും കണ്ടു.
വളരെ സന്തോഷം.
ഫോട്ടോഗ്രാഫര്‍ പെരിങ്ങോടനു നന്ദി..

ദേവന്‍ ‍പണ്ടത്തെക്കാളും മെലിഞ്ഞോന്ന് ഒരു ശംശം..

കണ്ണുസിനെ കല്യാണത്തിന് (ഫോട്ടോയില്‍) കണ്ടതുപോലെ..

ബാക്കി എല്ലാവരെയും ഇപ്പോള്‍ കണ്ടതുപോലെ തന്നെ..

എന്തായാലും സംഗമം കെങ്കേമമായെന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം..

ഇനി ഓരോ ബ്ലോഗുകളിലായി സംഗമ വിശേഷങ്ങള്‍ ഖണ്ഡശ്ശ: പ്രതീക്ഷിക്കുന്നു..

Adithyan said...

ആരാ അവടെ പാവം എല്‍ജിയേച്ചിയെ കളിയാക്കുന്നെ? എല്‍ജിയേച്ചിക്കുആ ഒടുക്കത്തെ ഗ്ലാമര്‍ പലപ്പോഴും ഒരു ശല്യായി തോന്നിയിട്ടുണ്ടെന്ന സത്യം ഇവരോടു പറയണ്ടാട്ടോ...

evuraan said...

ഗന്ധര്‍വന് പറഞ്ഞു തുടങ്ങിയത് ഞാന്‍ ഗന്ധര്‍വ്വന്... എന്നായിരുന്നോ എന്തോ? :)

എല്ലാ‍വരേയൂം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വീഡിയോ പിന്നാലെ വരുമെന്ന് കരുതുന്നു..!!

അഭിനന്ദനങ്ങള്‍..!!!

evuraan said...

ദേവനൊത്തിരി മെലിഞ്ഞല്ലോ..?

::പുല്ലൂരാൻ:: said...

എല്ലാവരേയും കണ്‍കുളിര്‍ക്കേ കണ്ടു.. സന്തോഷം ആയി

ഇളംതെന്നല്‍.... said...

ബൂലോഗ സംഗമം അതിഗംഭീരമായിരുന്നു......
മുഖം നോക്കാതെ എല്ലാവരുടെയും മുന്നില്‍ ഞാന്‍ കൈനീട്ടി... ആരും നിരാശപ്പെടുത്തിയില്ല... രാജും ഗന്ധര്‍വ്വനും വെച്ചുനീട്ടിയതുകണ്ടപ്പോള്‍ ഞാനൊന്നു പകച്ചു.. അല്‍പസമയത്തിനകം തന്നെ സമചിത്തത വീണ്ടെടുത്തു...
എല്ലാവര്‍ക്കും നന്ദി...
കുറുമാന്റെ കത്തിയും വിശാലന്റെ കവിതയും നാടന്‍പാട്ടും നിഷാദ്‌ കൈപ്പള്ളിയുടെയും സിദ്ധാര്‍ത്ഥന്റെയും വിവരണങ്ങളും ഇടിവാളിന്റെ കൊടുവാളും മൈക്കും പിടിച്ച്‌ ഡ്രിസിലിന്റെ ചവിട്ടുനാടകവും കലേഷിന്റെ കമന്റുകളും ഇബ്രുവിന്റെ പരാക്രമങ്ങളും ദേവേട്ടന്‍ അനിലേട്ടന്‍ രാജ്‌ എന്നിവരുടെ പടം പിടുത്തവും ദില്‍ബാസുരന്റെ കുലീനത്തവും പിന്നെ സാക്ഷി രാജീവ്‌,ഷെനിന്‍ അനുബ്ലോഗനീയം,ബാബു മുസാഫിര്‍,ധര്‍മ്മജന്‍,പ്രസീദ്‌ കണ്ണൂസ്‌,മത്തങ്ങാത്തലയന്‍ ജോഷി,സമീഹ,ഗന്ധര്‍വന്‍ രാമചന്ദ്രന്‍,ജ്യോതിസ്‌,മണികണ്ഠന്‍ സങ്കുജിതമനസ്‌കന്‍,അനന്തഹരി ഗോപാലകൃഷ്‌ണന്‍.....
പലരുടേയും നല്ലപാതിയും കുഞ്ഞുങ്ങളും ഇടക്കിടെ പറന്നു വന്ന ഫോണ്‍ സന്ദേശങ്ങളും(ഉമേച്ചി,മഴനൂലുകള്‍,സ്വാര്‍ത്ഥന്‍).. എല്ലാം എല്ലാം യു എ ഇ ബൂലോഗ സംഗമം ഗംഭീരമാക്കി...