I. ദീര്‍ഖത്തലക്കെട്ട്
യുണൈറ്റഡ് ആരബ് എമിറേറ്റ്സില്‍ നിന്നുള്ള മലയാളം ബ്ലോഗര്‍മാരുടെ പ്രഥമ സമ്മേളനം ജൂലായ് ഏഴാം തീയതി വൈകുന്നേരം ആറു മണി മുതല്‍ ഒമ്പത് മണി വരെ ഷാര്‍ജ കുവൈറ്റ് ടവരില്‍ വച്ച് നടന്നു.
II. പങ്കെടുത്തവര്‍
മലയാളത്തില്‍ ബ്ലോഗ് എഴുതി പിടിയിലായവരില്‍ പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട വള്ളുവനാടന്‍ എന്ന പ്രദീപ് മേനോനും നാട്ടില്‍പ്പെട്ടുപോയ അതുല്യയും ഇത്തിരിവെട്ടം എന്നബ്ലോഗറും ഒഴികെ UAEയിലെ സകല ബ്ലോഗ-ബ്ലോഗിനീമാരും സന്നിഹിതരായിരുന്നു. പങ്കെടുത്തവരുടെ (ബ്ലോഗ്ഗര്‍മാരുടെയും കുടുംബാങ്ങങ്ങളുടെയും സ്നേഹിതരുടെയും) പേരു വിവരങ്ങള്‍ നദീര്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
മസ്റ്റര്‍ റോള്‍ ഒപ്പിട്ടിട്ട പ്രസ്തുതര്‍ക്കു പുറമേ നാട്ടിലും മറുനാട്ടിലും നിന്നായി സര്‍വ്വശ്രീ യാത്രികന്‍, സ്വാര്‍ത്ഥന്‍, മഴനൂലുകള്‍ ശ്രീമതിമാര്‍ സു, അതുല്യ, അചിന്ത്യ എന്നിവര്‍ ടെലഫോണ്‍ വഴിയും സര്‍വ്വശ്രീ (ശ്രീമതിമാര്‍ക്കും അതുമതി) ഡാലി, ആദി, ബിന്ദു, പ്രാപ്രാ വിശ്വപ്രഭ, സൂഫി, വക്കാരിമഷ്ടാ, കുട്ടപ്പായി, അരവിന്ദ്, ചാക്കോച്ചി, ചന്ദ്രേട്ടന്‍, ഉമേഷ്, ഇക്കാസ് -വില്ലൂസ് മാര്‍, അജിത്ത്, എല്‍ജി, ജേക്കബ്, ഋ, ശനിയന്‍, പുല്ലൂരാന്‍, മഞ്ജിത്ത്-കുട്ട്യേടത്തി ദമ്പതിമാര്‍, താര, പാപ്പാന്‍, തണുപ്പന്‍, സുനില്‍ കൃഷ്ണന്‍, കുമാര്‍, പണിക്കന്‍ എന്നിവര്‍ മീറ്റിന്റെ ബ്ലോഗ് വഴിയും പങ്കെടുത്തു.
ഏഷ്യാനെറ്റ് പ്രതിനിധി ശ്രീ ബിജു ആബേല്‍ ജേക്കബ് പരിപാടി പകര്‍ത്തി. മറ്റു മാദ്ധ്യമങ്ങള്‍ക്ക് പ്രസ് റിലീസ് നല്‍കി തുടങ്ങിയിട്ടുണ്ട്.
III. കാര്യപരിപാടികള്‍
1. സ്വയമ്പാര.
അഞ്ചു മണിക്കു തന്നെ മിക്കവരും എത്തിയിരുന്നതിനാല്‍ കാര്യപരിപാടികള്‍ തുടങ്ങുന്നതിനു മുമ്പു തന്നെ പരസ്പരം പരിചയപ്പെട്ടിരുന്നെങ്കിങ്കിലും നദീര്‍ ഓരോരുത്തരെയായി സ്റ്റേജിലേക്ക് ക്ഷണിച്ച് സ്വയം പരിചയപ്പെടുത്തല്‍ നടത്തിച്ചു. എന്നെ വിളിക്കുമല്ലോ എന്ന ആധിയില്‍ ബാക്കിയുള്ളവര്‍ പറഞ്ഞത് ഞാന്‍ കേട്ടില്ല, ഞാനൊന്നും പറഞ്ഞുമില്ല. എന്റെ ക്യാമറയുടെ ബ്ലാക് ബോക്സ് കമ്പ്യൂട്ടര്‍ വിശകലനം നടത്തിയതില്‍ നിന്നും മിക്കവരും അവരുടെ യഥാര്‍ത്ഥ പേരും എഴുതുന്ന ബ്ലോഗ്ഗുകളും, കുടുംബാംബങ്ങളേയും ആണു പരിചയപ്പെടുത്തിയത് എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്. ഇനിയൊരു ഒളിബ്ലോഗിനുള്ള സാദ്ധ്യതകള്‍ പോലും ഇല്ലാതെ ഗന്ധര്‍വ്വനടക്കം സകലരും എല്ലാ ചീട്ടുകളും മേശപ്പുറത്ത് നിരത്തി.
എങ്ങനെ ബ്ലോഗിലെത്തി എന്ന ചോദ്യത്തിനു ഒന്നുകില്‍ പെരിങ്ങോടന്‍ ബൂലോഗ സാദ്ധ്യതകള്‍ കാട്ടി വശീകരിച്ചെന്നോ അല്ലെങ്കില്‍ കൊടകരപുരാണ മോഹിനിയുടെ ലാസ്യം കണ്ട് ഭ്രമിച്ച് ബ്ലോഗ്ഗ് തുടങ്ങിയെന്നോ ആയിരുന്നു മിക്കവരുടെയും മറുപടി. കലേഷ് നല്‍കിയ പ്രോത്സാഹനം കൊണ്ട്
തുടങ്ങിയെന്നും ആരെങ്കിലും മലയാളം യൂണിക്കോഡ് വെബ് പേജ് ഉണ്ടാക്കുന്നോ എന്ന ചോദ്യത്തിനു ഉത്തരമായി ഗൂഗിള്‍ ബൂലോഗം പൊക്കിയെടുത്തു തന്നെന്നോ ഉള്ള പ്രതികരണങ്ങളും കുറവല്ലായിരുന്നു.
2. തീപ്പൊരി ചിന്തല്‍
ഒരു സാങ്കേതിക വിശകലനം മാത്രം പ്രതീക്ഷിച്ചിരുന്ന (പലരും ഉറങ്ങാതിരിക്കാന്‍ സിഗററ്റും വലിച്ച് തിരിച്ചു വരുന്നതും കണ്ടു) ബ്ലോഗ്ഗരെ അന്തം വിടീച്ചുകൊണ്ട് നിഷാദ് കൈപ്പള്ളി, ലഖുലേഖാ വിതരണതോടെ തുടങ്ങിയ പ്രസംഗം ചര്‍ച്ചയോടെ അവസാനിപ്പിക്കുമ്പോള്‍ അതില്‍ ആസ്കി ഫോണ്ടുകളുടെ പ്രാചീനയുഗം വിട്ട് എന്തു ഫോണ്ടെന്നത് ഒരു വിഷയമേ അല്ലാത്ത യൂണിക്കോഡെന്ന അക്കങ്ങള്‍ കൊണ്ട് അക്ഷരം വാര്‍ക്കുന്ന, പ്ലാറ്റ്ഫോമോ പ്രോഗ്രാമോ ലാംഗ്വേജോ യാതൊരു പരിമിതിയും ഏര്‍പ്പെടുത്താത്ത ആധുനികനെ സ്വാഗതം ചെയ്യാന്‍ താല്‍പ്പര്യം കാട്ടാത പത്രമാധ്യമങ്ങളുടെ ഇന്റര്‍നെറ്റ് സൈറ്റുകള്‍ കാട്ടുന്ന അബദ്ധം, കെടുകാര്യസ്ഥത ഭരിക്കുന്ന കേരള സര്‍ക്കാര്‍ ഐ റ്റി- ഗവേഷണ സ്ഥാപനങ്ങളുടെ അബദ്ധപഞ്ചാമെഴുത്തും നിഷ്ക്രിയത്വവും തിരിച്ചറിഞ്ഞ് ഈ സ്ഥാപനങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ബ്ലോഗര്‍മാര്‍ ഏറ്റെടുത്ത ബൂലോഗമെന്ന നിശബ്ദ വിപ്ലവത്തിന്റെ കഥ, ഓപ്പണ്‍ സോര്‍സ് പ്രോജക്റ്റുകളുടെ, പ്രത്യേകിച്ച് ലിനക്സിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് നിഷാദ് ആവേശകരമായ ഒരു
പ്രസംഗം തന്നെ നടത്തി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ യൂണിക്കോഡിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും അറുതിവരുത്തി.
3. പൊന്നുംകുടങ്ങള്‍ക്ക് പൊട്ടുകുത്തല്‍.
ഭാഷാ ഇന്ത്യാ മികച്ച മലയാളം ബ്ലോഗിനുള്ള അവാര്‍ഡ് നേടിയ കൊടകര പുരാണത്തിന്റെ കര്‍ത്താവ് (കര്‍ത്താവേ വിശാലനും ഇന്റ്രൊഡക്ഷനോ? എനിക്കിതെന്താ) സജീവ് എടത്താടനു അനില്‍ പട്ടും വീരരാഘവപ്പട്ടയവും [shawl & crystal] നല്‍കി. തുടര്‍ന്ന് ഇന്‍ഡിക്ക് ബ്ലോഗ്ഗേര്‍സ് മികച്ച മലയാളം ബ്ലോഗ്ഗായി കഴിഞ്ഞ വര്‍ഷാവസാനം തിരഞ്ഞെടുത്ത കലേഷ് കുമാറിന് ഗന്ധര്‍വ്വനും പൊന്നാട ചാര്‍ത്തി. തത്സമയം കാണികള്‍ കരഘോഷങ്ങള്‍ക്കൊപ്പം "പൊന്നാടാ മക്കളേ നിങ്ങള്‍" എന്ന ഹര്‍ഷാരവവും ഉയര്‍ത്തി.
വിശാലനു എന്തോ കിട്ടുമെന്ന് ഒരു മുന്നറിയിപ്പു ഉണ്ടായിരുന്നതിനാല്‍ ആടുതോമ സ്റ്റൈലില്‍ ഒരുങ്ങി തന്നെയാണ് വന്നത് (ചിരിയും പ്രാക്റ്റീസ് ചെയ്തിട്ടുണ്ടാവണം) പക്ഷേ കഥയറിയാതെ കലേഷ് ഗന്ധര്‍വ്വന്‍ വീശിയ തുണിക്കു മുന്നില്‍ സ്പെയിനിലെ കാളയെ പോലെ ചാടി മാറാന്‍ ശ്രമിച്ചു.
നാട്ടില്‍ നിന്നും നേരേ മീറ്റിംഗ് വേദിയിലേക്കെത്തിയ റീമ "അതിയാനുള്ള മുണ്ടും ജൂബ്ബയുമൊക്കെ ഞാനൊരു പെട്ടി നിറച്ചു കൊണ്ടു വന്നിട്ടുണ്ട്, പിരിവെടുത്ത് മുണ്ടു വാങ്ങിക്കൊടുത്ത് അപമാനിക്കല്ലേ" എന്ന് പറഞ്ഞെന്നും സ്ത്രീജനപക്ഷത്തു നിന്നും ഒരു വാര്‍ത്തയുണ്ട്. വിശ്വാസ്യത
എത്രത്തോളമുണ്ടെന്ന് അറിയില്ല.
4. സിദ്ധാര്‍ത്ഥഭാഷ്യം
പണ്ടെന്നോ ഒരു വെബ് സൈറ്റ് സ്വന്തമായി വേണമെന്ന സ്വകാര്യ ഡോറ്റ് കോം മോഹം ഒരു ബ്ലോഗ്ഗായി വളര്‍ന്ന് ബൂലോഗച്ചങ്ങലയിലെ ഒരു കണ്ണിയായി ഒരു വലിയ വിപ്ലവത്തിന്റെ സഖാവായ കഥപറഞ്ഞ സജിത്ത് യൂസഫ് ബ്ലോഗ് എന്നാല്‍ എന്താണ്, ബ്ലോഗിംഗ് എങ്ങനെ ഒരു വ്യക്തിയുടെ നിഷ്കാമ പുണ്യകര്‍മ്മം എത്ര വലിയൊരു വൃത്തിയാണെന്നും വിവരിച്ചു. മുഖ്യമായും ബ്ലോഗ്ഗുകള്‍ക്ക് സംഭരിച്ചു ശേഖരിക്കാനാവുന്ന വിജ്ഞാനം (ഉദാ. കോപ്പിലെഫ്റ്റ് പുസ്തകങ്ങള്‍, എഴുതപ്പെടാത്ത നാട്ടറിവുകള്‍) ബ്ലോഗ്ഗിനു നിര്‍മ്മിക്കാനാവുന്ന വിജ്ഞാനം (ബ്ലോഗ്ഗെഴുതാന്‍ വേണ്ടി പലപ്പോഴും പഠനം നടത്തുന്നു നമ്മള്‍) ബ്ലോഗര്‍ക്കുവേണ്ടി കൈമാറ്റം ചെയ്യപ്പെടുന്ന വിജ്ഞാനം (ഉദാ. എക്സല്‍ ഹെല്‍പ്പ്, പുസ്തക സെലക്ഷന്‍) എന്നിവ കാലാകാലത്താല്‍ അമൂല്യവും അതുല്യവും ഐതരേയവുമായൊരു അറിവിന്‍ പര്‍വ്വതമാകുമെന്ന തിരിച്ചറിവ്, ബ്ലോഗ്ഗുകളുടെ സ്വേച്ഛാതിപത്യത്താല്‍ അമലമായ അവസ്ഥതില്‍ തന്നെ കഥകളും കവിതകളും ലേഖനങ്ങളും, വാര്‍ത്തകലും കിട്ടുമെന്ന സാദ്ധ്യത എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സജിത്ത് സംസാരിച്ചത്.
5. മൊഴിയാങ്കളി
വിശാലനും കൂട്ടിന് സാലി, കുറുമാന്‍, ആരിഫ്, ഇടിവാള്‍ എന്നിവരും ചേര്‍ന്ന് അവതരിപ്പിച്ച ഞാറ്റുപാട്ടിന്റെ ഈണമുള്ള ഒരു നാടന്‍ പാട്ടുകളും
കവിതാ പാരായണവുമു നടത്തി.
ഇതിനിടെ അവിടെ സന്നിഹിതരായവരെക്കുറിച്ച് ഒരു കവിത തത്സമയരചനും ആലാപനവും നടത്തി കുറുമാന്‍ അക്ഷരാര്‍ത്ഥത്തില്‍ സഭയെ ഞെട്ടിച്ചു.
6. ഭക്ഷണം
എണ്ണയില്‍ വറുത്ത സ്റ്റാര്‍ട്ടറുകള്‍ ഞാനുപേക്ഷിച്ചു .കപ്പയും മീന്‍ കറിയും മുതല്‍ കോഫ്താ, കഫ്താന്‍ സുഖോയി, തുടങ്ങി രണ്ടു റൈസ് ഡിഷും ചപ്പാത്തിയും പിറകോട്ടയും നാനും അടങ്ങുന്ന സ്ഥലജലവിഭ്രാന്തി ബുഫേ. ഭക്ഷണം നന്നായെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
എതാണ്ടൊരു ഒമ്പതു മണിക്ക് ശുഭം.(പ്രസ് റിലീസ് പ്രസ്സില്‍ തന്നെ കാണുക, ഇതതല്ല)
സാക്ഷി.
പെരിങ്ങോടവിരചിത ലഖുലേഖനം
കണ്ണൂസ്
അനിലേട്ടന്‍, ജ്യോതിഷ്
22 comments:
ഫോട്ടോ ഞാനിതില്‍ എംബെഡ്ഡ് ചെയ്തോളാം സമയം കിട്ടുമ്പോള്‍. കൂട്ടുകാരേ ഇത് എഡിറ്റാന്‍ ആര്‍ക്കും സ്വാഗതം, ആപ്പീസില്‍ എന്നെ ഇത് വായിച്ചു നോക്കാന്‍ പോലും വായിനോക്കികള്‍ സമ്മതിക്കുന്നില്ല.
ദേവേട്ടാ, നന്നായിട്ടുണ്ട്!
സമയം കിട്ടുമ്പോള്‍ ഒന്നൂടൊന്ന് കൊഴുപ്പിച്ച് എഴുത്. കൊച്ചീക്കാര് തകര്‍ക്കുവാ - അവരോടൊപ്പം റിപ്പോര്‍ട്ടിലെങ്കിലും നമ്മക്ക് പിടിച്ച്നില്‍ക്കണം!
ഒന്‍പതുമണിക്കു ശേഷം നടന്ന സുരപാനം, ദേവന്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയല്ലേ??? കള്ളന്‍!!!
കുറച്ചു പടമിട്ടു കലേഷേ.
അവരുടെ റിപ്പോര്‍റ്റര്‍മാരോടും പടങ്ങളോടും നമ്മളെങ്ങനെ പിടിച്ചു നില്‍ക്കും? "അണ്ഡകടാഹങ്ങളുടെ കുണ്ഡലിനീസ്ഥിതമായ ഭാരത വിനോദസഞ്ചാരീഭവനത്തെ മഥനം ചെയ്യുന്ന മഹാരഥര്‍.. എന്നു പറഞ്ഞുള്ള വിശ്വം മാഷിന്റെ എഴുത്തും കുമാറിന്റെ ക്യാമറയും സര്‍വ്വോപരി പകല്‍ സമയവും. സംഘാടകര്‍ വെക്കേഷനിലാണ്, കുത്തിയിരുന്ന് എഴുതാന്‍ ഇഷ്ടമ്പോലെ സമയവും. ഇവിടെ ഗുജറാത്തിപ്പെണ്ണൂങ്ങള്‍ വടിപ്പയട്ടിനിടയില്‍ ചാടി നൃത്തം ചെയ്യുന്നതുപോലെ പഞ്ചപാര നടുവില്‍ നൃത്തം ചെയ്ത് ഇരിക്കുന്നതിനിടയില്‍ നമ്മളെന്തോന്നെഴുതാനാ. എല്ലാരൂടെ ഒന്നു റീവര്‍ക്ക് ചെയ്യോ.
സ്വാര്‍ത്ഥാ. മദ്യമില്ലായിരുന്നു. സത്യം. ഇന്നു വര്‍ക്കിംഗ് ഡേ ആയിട്ടു രാത്രി 10.30ക്കു ദുബായി വന്ന് ഡിന്നറിനു പുരത്ത് എന്തു സുരാപാനം?
അടുത്ത ഗൂട്ടായ്മ എന്തായാലും തണുപ്പുകാലത്തുമതി.
ചുവന്ന കര്‍ട്ടനും മഞ്ഞിച്ച വെളിച്ചവുമടിച്ച് ആബേല്‍ ജയ്ക്കപ്പ് കണ്ണുചിമ്മി പടം പിടിച്ചത് കിട്ടിയ്യൊ ആവോ. പടമടുത്തവരൊക്കെ ശ്രദ്ധിച്ചുകാണും ചെമലയും ചെമലക്കണ്ണുകളും. പിക്കാസിന്റെകയ്യില്‍ കൊടുത്തുനോക്കി, പോട്ടംഷാപ്പിലും കൊടുത്തു നോക്കി. വലിയ രക്ഷ കാണുന്നില്ല.മൂന്നു കുഞ്ഞിക്ലിപ്പുകള്‍ എടുത്തവയാണെങ്കില്‍ തോല്‍പ്പാവക്കൂത്തുപോലെ.
ഇതൊക്കെയാണെങ്കിലും എല്‍ജി പറയണപോലെ ഇതൊന്നൊന്നര മീറ്റു തന്നെയായിരുന്നേ.
ദേവേട്ടാ.. കലക്കന്‍ റിപ്പോര്‍ട്ട്..
നമ്മുടെ കുറുമാന്റെ പാട്ട് നമ്മള്‍ കയ്യടിച്ച് നിര്‍ത്തിച്ചത് എഴുതിയില്ല... :)
ദേവേട്ടാ..
സമയക്കുറവിനിടയിലും ഇത്തരത്തില്‍ ഒരു റിപ്പോറ്ട്ട്(ഒന്നും വിട്ടുപോയതായി കാണുന്നില്ല) തയ്യാറാക്കിയത് വളരെ നന്നായി..
നാളെ കേരളമീറ്റിന്റെ റിപ്പോറ്ട്ട് തള്ളികയറ്റത്തിനിടയിലും പിടിച്ച് നില്ക്കാന്‍ ഈ റിപ്പോറ്ട്ടിനാകും:)
ദേവന്,
നല്ല റിപ്പോര്‍ട്ട്,സ്വരശുദ്ധിയുള്ള പാട്ട് എന്നൊക്കെ പറയുന്ന പോലെ.ആരൊ ഗുലാബ് ജാമുന്‍ന്റെ ക്ലോസ് അപ് ഫോട്ടൊ എടുക്കുന്നുണ്ടായിരുന്നല്ലൊ.മോഹന്‍ ലാലിന്റെ മുഖം പോലെ ആയിക്കാണുമോ എന്തോ.ഫോട്ടൊ കണ്ടില്ല.
ഗുരു ദേവരേ... തകര്‍ത്തു.
ഗുലാബ് ചേട്ടന്മാരുടെ ഫോട്ടോ എന്റെ കയ്യിലുണ്ട്.. ഓരോന്നോരോന്നായിട്ട് പതുക്കെ പതുക്കെ പൂശാന്ന് കരുതി വച്ചേക്കുന്നു..
ദേവേട്ടാ റിപ്പോര്‍ട്ട് നന്നായി..
കൂടുതല്‍ പടങ്ങള്‍ പോരട്ടെ..
ഹിറ്റാകാന്‍ സാധ്യതയുള്ള ചില പടങ്ങള്‍ ചില തല്‍പരകക്ഷികള്‍ പൂഴ്‌ത്തിവെച്ചിരിക്കുന്നതായി അണിയറയില്‍ സംസാരവിഷയം
"ദേവരാഗമോ, മേലെവാനില്‍നിന്നും പാടിവാ,..ആടിവാ...
ഹൃദയങ്ങള്‍ തോറുമീ..മധുമാരി പെയ്തുവാ..." എന്ന ഗാനശകലത്തെ വെല്ലുന്ന യോഗക്കുറിപ്പില്‍ ഒന്നും കുറഞ്ഞതായി തോന്നുന്നില്ല.., സദ്യയിലെ മീന്‍കറിയുടെ എരിവും പുളിയും നാവിലൂറിവന്നുവീ കുറിപ്പിലൂടെ..!
:)
:)
ithrayum photos mathramey ollooo :O
korachu koodi onnu vivarichu ezuthiyal nannayirunnu :)
Devetta..valare nannayittundu.....
Ithiganeyokke enzhuthiyathu vaayikkumbol oru live kaanunnathu pole undu....
Iniyum undallo kure ezhuthaan :D
Pinne super hit photo Drisil nte request kaaranam post cheyuunnilla
Drisil nammal oru vaakku paranjal athoru vaakkalle... ;P
Kurujee....see chotti kurumi kku vare bore aayiitu stagel vannu pidichu valichu kondu nirthan parayunnathu kandille :D
Pinne Eattavum kooduthal (vishalamaayittu) chirichathinte award Vishalanu thanne :D :D :D
ദേവേട്ടാ
ഇങ്ങിനത്തെ റിപ്പോര്‍ട്ടല്ല, ഒരു പാര റിപ്പോര്‍ട്ടും വേണം... ;)
ക്ലോസ് അപ് പടങ്ങളുമായി വന്ന ദേവന്റെ റിപ്പോര്‍ട്ട് കലക്കി!
തിരക്കിനിടയിലും ഇത്രയെങ്കിലും എഴുതിയല്ലൊ എന്നൊന്നും പറയുന്നില്ല, കുറച്ചുകൂടി എഴുതണം. ഞങ്ങള്‍ കുറച്ചു പേരിവിടെ ഇച്ഛാഭംഗവുമായി ഇരിക്കുന്നുണ്ടെന്നറിയില്ലേ?;)
വിശാലേട്ടാന്റെ ചിരിയും നമ്മുടെ മാണിസാറിന്റെ ചിരിയുമായി 6 വിത്യാസങ്ങള്‍ കണ്ട് പിടിക്കുന്നവര്‍ക്ക് ഒരു സമ്മാനം..!
പെരിങ്ങോടരേ എനിക്കും തരുമോ ‘ബ്ലോഗുകള്‍ - ഒരാമുഖം’ (മൃദുവായി മതിയേ :)
എല്‍ ജി.ക്കുട്ട്യേ.. മാണിസാറുമായുള്ള വ്യത്യാസം 6 ഏ ഉള്ളൂ??
മീറ്റില്‍ ഞാന്‍ അച്ചുതാനന്ദന്‍ സഖാവിനെപ്പോലെയിരുന്നുവെന്ന് പറഞ്ഞാണ് സോന ഇപ്പോള്‍ കളിയാക്കുന്നത്
ഫോട്ടോകളും വീഡിയോയും അഭിമുഖവും എല്ലാം കണ്ടു... എല്ലാരും കൂടി പൊളിച്ചടുക്കി അല്ലേ....
ചുമ്മാതല്ലാ വിശാലേട്ടാ, കലാഭവന്‍ മണി കവി, സോനാ സോനാ നീ ഒന്നാം നംബര്‍ എന്ന് പാടിയത് :) സൊനചേച്ചീടെ വിവരം കണ്ട് തന്നെയാ...:)
Post a Comment