Saturday, July 01, 2006

എമറാത്തിലെ സംഗമം ഒരു വാക്ക്

പ്രിയ ബൂലോക നിവാസികളെ,

ഡ്രിസിലും, കലേഷും മുന്‍ കൈയ്യും,പിന്‍ കൈയ്യുമെടുത്ത്, ജൂലൈ ഏഴാം തിയതി ഷാര്‍ജയില്‍ വച്ച് ഐക്യ അറബ് നാടുകളിലെ,ബ്ലോഗന്മാരും, ബ്ലോഗിന്നികളും, സംഗമം നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ.

എഴു കഴിഞ്ഞാല്‍ എട്ട് (എന്തൊരു വിവരം). എട്ടിന്ന് കേരളാ ബൂലോക സംഗമം, മുന്‍ കൈ വിശ്വേട്ടന്‍, പിന്‍ കൈ - അതുല്യ, കാലുകള്‍ എട്ടുക്കാലി പോലെ നിരവധി (അതെന്താപ്പാ, എട്ടുകാലിക്ക് കാലെട്ടല്ലേയുള്ളൂന്ന് ചോദിക്കരുത്, കാരണം ഇന്നു ശനിയാഴ്ച, എനിക്കവധി. സമയം പതിനൊന്നര......ബാറ്ററി ചാര്‍ജിങ്)കുമാര്‍ മുതല്‍, ചന്രേട്ടന്‍ വരെ എന്തിന് ശ്രീ തിരു മ : ശ്രീജിത്ത് വരെ പങ്കെടുക്കുന്നു.

ജപ്പാനിലെ ബൂലോക സംഗമം ഹിരോഷിമയില്‍ വച്ച് വക്കാരി നടത്തുന്നതിന്റെ വിവരങ്ങള്‍ പട്ട തിന്നു കഴിഞ്ഞാല്‍ വക്കാരി തരുന്നതായിരിക്കും.

ഇസ്രായേലില്‍ നിന്നും, ഡേലി, ഈശൊ, മറിയം, ഔസേപ്പ്, അയ്യപ്പന്‍, ഗണപതി ക്ക് വച്ചത് കാക്ക കൊണ്ട് പോയി

ദോഹയില്‍ നിന്നും സ്വര്‍ത്ഥന്‍,

സൌദിയില്‍ നിന്നും പേരറിയാത്ത അനേകം ബ്ലോഗന്മാര്‍, ബ്ലൊഗിനികള്‍

അമേരിക്കന്‍ ബൂലോക സമ്മേളനം, കോഴിക്കു മുല വരുന്നതു പോലെ കാത്തിരുന്തേ, കാത്തിരുന്തേ, കാലങ്ങള്‍ പോയതടീ

ഇന്‍ എനി കേസ്, അമേരിക്കന്‍ ബൂലോക സമ്മേളനം നടക്കുകയാണെങ്കില്‍, എന്റെ വക്താക്കളായി, മേരി മുത്തി, മകന്‍, മകള്‍,മകളുടെ മകള്‍ കൂടാതെ, മേരി മുത്തിയ്യുടെ അമ്മ “തിരു മേരി മുത്തി“ കൂടി പങ്കെടുക്കുന്നതായിരിക്കും.

ബാക്കി ഭാഗം വേണമെങ്കില്‍ ഫോണില്‍ ബന്ധപെടുക. ഞാനൊന്നു ചാര്‍ജ് ചെയ്യട്ടെ

3 comments:

കുറുമാന്‍ said...

അപ്പോ ഞാന്‍ ഒരു മെമ്പറായി....എത്ര കയിലുകുത്തിയിട്ടും ഒരു പാര്‍ലമെന്റ് മെമ്പറാകാന്‍ പറ്റിയില്ല, എന്നാപ്പോ, ബ്ലോഗിങ്ങ് മെമ്പറാകാംന്ന് കരുതി

Kalesh Kumar said...

ഗുരോ..
കലക്കന്‍ പോസ്റ്റ്!
ഇന്ന് ശനിക്കളമൈ ആയിട്ട് കുടിയിലാ അല്ലേ?
(ഞാനുദ്ദേശിച്ചത് കുറുമക്കുടി എന്നാണ് - ജലസേചനം അല്ല)
ഇവിടെ യു.ഏ.ഈ മീറ്റ് ബ്ലോഗില്‍ സമ്പൂര്‍ണ്ണ സോഷ്യലിസമാണ് - എല്ലാരും അഡ്‌മിനാസുരന്മാര്‍ - ആര്‍ക്കും എന്തുമാകാം!

Unknown said...

കലേഷ് മാഷെ,
അസുരന്‍ പ്രയോഗം കോപ്പിറൈറ്റഡാണേ...