ഇമറാത്ത് ബൂലോഗസംഗമം ഇവിടെ യു.ഏ.ഈയിലുള്ള, മലയാളം ബ്ലോഗുകളിലൂടെ പരസ്പരം അറിയാവുന്ന, എന്നാല്‍ തമ്മില്‍ കണ്ടിട്ടില്ലാത്ത ഒരുകൂട്ടം സുഹൃത്തുക്കളുടെ ഒരു തികച്ചും അനൌപചാരികമായ ഒരു സൌഹൃദ സംഗമമായി കൂടാമെന്നാണ് ആദ്യം കരുതിയിരുന്നത്. മാധ്യമങ്ങള്‍ സീരിയസ്സായി ഇത് കവര്‍ ചെയ്യാന്‍ പോകുന്ന സാഹചര്യത്തില്‍ സംഗമം നടക്കുമ്പോള്‍ സംഗമത്തിന് ഒരു പൊതുപരിപാടിയുടെ സ്വഭാവം ചിട്ടപ്പെടുത്തണം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ബ്ലോഗുകളെകുറിച്ചുള്ള ഒരു ആമുഖം/പ്രസന്റേഷന്‍ മീഡിയയ്ക്കായി വേണമെന്ന പെരിങ്ങോടരുടെ അഭിപ്രായം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് പെരിങ്ങോടരുമായും നിഷാദുമായും കണ്ണൂസുമായും ദേവേട്ടനുമായും അനിലേട്ടനുമായും ഇബ്രുവുമായും സിദ്ധാര്‍ത്ഥനുമായും നടത്തിയ വിശദമായ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന അഭിപ്രായം അതുതന്നെയാണ്. സംഗമത്തില്‍ ബ്ലോഗുകളുടെ പ്രാധാന്യം, ബൂലോഗ കൂട്ടായ്മയുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് സിദ്ധാര്‍ത്ഥന്‍ സംസാരിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. അതിനുശേഷം മലയാളം യുണീകോഡ് കമ്പ്യൂട്ടിംഗിനെക്കുറിച്ച് നിഷാദ് കൈപ്പള്ളി സംസാരിക്കും. നിഷാദ് സംശയങ്ങള്‍ക്ക് മറുപടി പറയാമെന്നും ഏറ്റിട്ടുണ്ട്. പ്രസന്റേഷനുവേണ്ടുന്ന മെറ്റീരിയലുകളും സ്ക്രീന്‍ഷോട്ടുകളും തയാറാക്കാമെന്നും സിദ്ധാര്‍ത്ഥനുമായി കോ-ഓര്‍ഡിനേറ്റ് ചെയ്തോളാമെന്നും പെരിങ്ങോടര്‍ സമ്മതിച്ചിട്ടുണ്ട്. പ്രസന്റേഷന്‍ ആവശ്യത്തിനായി ഒരു ഓവര്‍ഹെഡ് പ്രൊജക്ടര്‍ ഇതുവരെ ശരിയായിട്ടില്ല. ആരെങ്കിലും അതൊന്ന് ശരിയാക്കിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു. വാടകയ്ക്ക് കിട്ടുമെങ്കില്‍ അത് വാടകയ്ക്കെടുക്കാം. അതുപോലെ തന്നെ ശ്രീ.സിബു ബൂലോഗക്ലബ്ബിലിട്ട ഒരു കമന്റില്‍ അദ്ദേഹം തയാറാക്കിയ 2-3 ലേഖനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അവ (ഡ്യൂ ക്രെഡിറ്റോടെ) പ്രിന്റഡ് ഹാന്റൌട്ടുകളായി ഉപയോഗിക്കാമെന്ന് കരുതുന്നു.
സംഗമത്തിന്റെ അജണ്ട എന്നോണം ഞാന്‍ താഴെ പറയുന്നത് നിങ്ങളുടെ സമക്ഷം അവതരിപ്പിക്കുന്നു. എല്ലാവരുടെയും അഭിപ്രായ-നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും സഹര്‍ഷം സ്വാഗതം ചെയ്യുന്നു:
അഞ്ചുമണിയോടുകൂടി സംഗമം ആരംഭിക്കും.
1. ഐസ് ബ്രേക്കിംഗ് - പരസ്പരം പരിചയപ്പെടുത്തല്‍.
2. മൈക്രോസോഫ്റ്റിന്റെ ഏറ്റവും നല്ല ഇന്‍ഡിക്ക് ബ്ലോഗര്‍ക്കുള്ള മലയാളം ക്യാറ്റഗറി ഭാഷാ ഇന്ത്യ അവാര്‍ഡ് നേടിയ സജീവ് ഇടത്താടനെ ആദരിക്കല്‍.
3. സിമ്പോസിയം - ബ്ലോഗുകളുടെ പ്രാധാന്യം, ബൂലോഗ കൂട്ടായ്മയുടെ പ്രാധാന്യം എന്ന വിഷയങ്ങളെക്കുറിച്ച് ശ്രീ.സജിത്ത് (സിദ്ധാര്‍ത്ഥന്‍) സംസാരിക്കും.
4. സിമ്പോസിയം - മലയാളം യുണീകോഡ് കമ്പ്യൂട്ടിംഗ് എന്ന വിഷയത്തെക്കുറിച്ച് നിഷാദ് കൈപ്പള്ളി സംസാരിക്കും. അദ്ദേഹം സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും.
5. ചര്‍ച്ച - ഒരു മലയാളി ബ്ലോഗേഴ്സ് കൂട്ടായ്‌മ രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച.
6. ഓപ്പണ്‍ ഫോറം - സൂര്യനു കീഴിലുള്ള എന്തിനെയും കുറിച്ച് ചര്‍ച്ച ചെയ്യാം.
7. ബുഫേ ഡിന്നര്‍.
എട്ടുമണിയോടെ പിരിയാമെന്ന് കരുതുന്നു.
മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത എല്ലാവരും കണ്ടുകാണുമെന്ന് കരുതുന്നു.ആ വാര്‍ത്ത വന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ നദീറിന്റേതാണ്. എല്ലാവരുടെ പേരിലും നദീറിനെ അഭിനന്ദിക്കുന്നു.
കണ്ണൂസ് കൈരളി ടി.വിയില്‍ നമ്മുടെ സംഗമം കവര്‍ ചെയ്യുന്നകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു എന്ന് എന്നെ അറിയിച്ചു. അവര്‍ക്ക് ബ്ലോഗുകളെകുറിച്ച് മനസ്സിലാക്കാന്‍ വേണ്ടുന്ന മെറ്റീരിയലുകള്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുവേണ്ടുന്ന കാര്യങ്ങളും നീക്കുന്നുണ്ടെന്ന് കണ്ണൂസ് അറിയിച്ചു. കൈരളി ഗള്‍ഫ് ഫോക്കസ് പ്രൊഡ്യൂസര്‍ ശ്രീ.ഇ.എം.അഷ്‌റഫ് ശ്രീ. കണ്ണൂസ് പറഞ്ഞിട്ട് എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന് നേരിട്ട് വന്ന് സംഗമം കവര്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചു. സംഗമത്തിലെ പ്രസന്റേഷന്‍ പാര്‍ട്ട് അവര്‍ക്കുവേണ്ടി ഒന്ന് വൈകിക്കാമോന്ന് അദ്ദേഹം ചോദിച്ചു. അവര്‍ക്ക് ഏതോ പരിപാടി കവര്‍ ചെയ്തതിനു ശേഷം തിരികെ എത്താന്‍ സ്വല്പം താമസമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആറര-ഏഴുമണിയോടുകൂടി അവരെത്തിച്ചേരാമെന്ന് അറിയിച്ചു. ഞാന്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. ഞാനൊറ്റയ്ക്കല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും, എല്ലാവരോടുമായി ആലോചിച്ച ശേഷം അതെകുറിച്ച് പറയാമെന്നും അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
സുനില്‍ കൃഷ്ണന്‍ (അല്‍-ഹസ്സ, സൌദി അറേബ്യ) ബൂലോഗ സംഗമത്തിന്റെ വാര്‍ത്ത സൌദി അറേബ്യയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന “മലയാളം ന്യൂസ്” പത്രത്തില്‍ കൊടുത്തിട്ടുണ്ടെന്ന് ഈ-മെയില്‍ മൂലം അറിയിച്ചിട്ടുണ്ട്. പത്രം അദ്ദേഹത്തിന്റെ കൈയ്യില്‍ കിട്ടിയാലുടന്‍ തന്നെ അത് അദ്ദേഹം സ്കാന്‍ ചെയ്ത് ഈ-മെയില്‍ മൂലം അയച്ചു തരുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം അദ്ദേഹം യു.ഏ.ഈയിലെ എല്ലാ ബൂലോഗരെയും തന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. സുനില്‍ കൃഷ്ണന് എല്ലാവരുടെയും പേരില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
ഇന്നു രാവിലെ നമ്മുടെ സങ്കുചിതമനസ്കന്റെ അടുത്ത സുഹൃത്തായ ശ്രീ. ജോഷി(ബ്ലോഗ്-മത്തങ്ങതലയന് ), ശ്രീ.ഷെനിന്‍ (തിര) (ബ്ലോഗ് - അനുബ്ലോഗനീയം )എന്നിവര്‍ എന്നെ വിളിച്ചിരുന്നു. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു. നിങ്ങളുടെയെല്ലാം പേരില്‍ ഞാനവരെ സംഗമത്തിലേക്ക് സ്വാഗതം ചെയ്തു. അബുദാബിയില്‍ നിന്നുള്ള ശ്രീ.ഷെനിന് സാക്ഷിയുടെ മൊബൈല്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്. അദ്ദേഹം സാക്ഷിയുടെ കൂടെ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
അതുപോലെ തന്നെ ഷഫീക്ക് (ദുബൈ), സാലിഹ് (ദുബൈ) എന്നീ 2 ബ്ലോഗറുമ്മാര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് നദീറിനെ വിളിച്ചിരുന്നു. അവരെ നദീര്‍ സംഗമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഈ സംഗമം ഒരു വിജയമാക്കാന്‍ വേണ്ടി എല്ലാവരും പ്രകടിപ്പിക്കുന്ന താല്പര്യവും ആത്മാര്‍ത്ഥതയും എല്ലാവരുമെടുക്കുന്ന ഇനിഷ്യേറ്റീവുകളും ഒക്കെ കണ്ട് ഒരുപാട് സന്തോഷമുണ്ട്.
11 comments:
അതു പോലെ, ഷാജു തോമസ് എന്ന ഒരു സുഹൃത്ത് വിളിച്ചിരുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. കലേഷുമായി അന്വേഷിച്ചു. അദ്ദേഹത്തെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ മീഡിയ കവറേജിന് വേണ്ടി സമ്മാനദാന ചടങ്ങ് അല്പം ദീര്‍ഘിപ്പിക്കുന്നതില്‍ പ്രശ്നമില്ലെന്നാണ്‍ എന്റെ അഭിപ്രായം ..
പിന്നെ എന്റെ ഒരു സുഹൃത്ത് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നു..അവനും ഒരു ബ്ലോഗ് ഉണ്ട് ..(ക്ഷമിക്കണം എനിക്കിപ്പോ അതിന്റെ പേരോര്‍മ്മ കിട്ടുന്നില്ല).
ആദി, നന്ദി!
കലേഷ് =ഇബ്രു =അനിലേട്ടന്‍ =നദീര്‍ =ആരിഫ്= ദേവേട്ടന്‍= ഗന്ധര്‍വന്‍= ഇടിവാള്‍= വിശാലന്‍= സങ്കുചിതന്‍= കണ്ണൂസ്= മത്തങ്ങത്തലയന്‍= നിഷാദ്= സമീഹ= സിദ്ധാര്‍ത്ഥന്‍= ജ്യോതിസ് =സാക്ഷി= തിര= ഞാനാരേലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍.
ഇബ്രു എന്നല്ല, ഇതില്‍ പങ്കെടുക്കുന്ന ആര് എടുക്കുന്ന എന്ത് തീരുമാനങ്ങള്‍ക്കും എല്ലാവരും സപ്പോര്‍ട്ട് ചെയ്യും - കാരണം, ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള കാര്യമാണ്.
പല സ്ഥലങ്ങളിലുള്ളവര്‍ ഓരോന്നു നടത്തുമ്പോള്‍ ഇങ്ങനെയൊക്കെത്തന്നെയല്ലേ പറ്റൂ കലേഷൂ.
കഴിയുന്നത്ര നേരത്തേ സ്ഥലത്തെത്തി എന്തെങ്കിലും കൂടുതല്‍ ചെയ്യാനാവുമോ എന്ന് നമുക്ക് നോക്കാം. അല്ലപിന്നെ. ഇബ്രൂ ഗോ എഹെഡ് !
പ്രൊജക്റ്ററിന്റെ കാര്യത്തില്‍, കിട്ടുമോ എന്ന് ഒരു ഉറപ്പുമില്ലെങ്കിലും ചെറിയ ഒരു നമ്പരിട്ട് നിര്‍ത്തിയിട്ടുണ്ട്; പറയാനായി ഒഫിഷ്യല്‍ ഇവന്റൊന്നുമില്ലാത്തതുകൊണ്ട് തലയ്കുചുറ്റി മൂക്കുപിടിക്കുന്ന നമ്പര്‍.
കിട്ടിയാല്‍ കിട്ടി. അല്ലെങ്കില്‍ വാടകയ്ക്കൊരു പ്രൊജക്റ്റര്‍ എങ്ങനെ സംഘടിപ്പിക്കാമെന്ന് നാളെ നമുക്കാലോചിക്കാം.
സാധ്യമാവുന്നിടത്തോളം ബ്ലോഗുകളുടെ ഇന്‍ഫോര്‍മല്‍ രീതി ബൂലോഗസംഗമങ്ങളിലും കാത്തുസൂക്ഷിക്കാനവട്ടെ എന്നാശംസിക്കുന്നു.
ഈ അജണ്ടയിലുള്ളവയെല്ലാം പുതിയ ബ്ലോഗര്‍ക്കും മാധ്യമങ്ങള്‍ക്കും വളരെ സഹായകമാവും എന്നുറപ്പാണ്. എന്നാല്‍ ഇപ്പോല്‍ ആക്റ്റീവായിരിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന പരിപാടികളും ഉണ്ടാവുന്നതും നന്നായിരിക്കും. ഉദാ: മലയാളം ബ്ലോഗിങിന്റെ workflow
സംഗമം കര്‍ടനുയരുന്നതിന്നു മുമ്പ് ഒരു വാക്കു.
കലേഷ് പറഞ്ഞ അജണ്ട നന്നായിരിക്കുന്നു എന്നു മാത്രമല്ല അങ്ങിനേയെ പാടുള്ളു. ഇതു ഒരു യുവജനോത്സവം പോലേയൊ, രാഷ്ട്രീയ സമ്മേളനം പോലേയൊ ആകരുത്.
മീഡിയ കവറേജ് ഉണ്ടെങ്കില്‍ അവരുടെ താല്‍പര്യം
1. എന്താണു ബ്ലൊഗെഴുത്ത്,
2. എങിനെ എഴുതുന്നവരെല്ലാം ഒരു കൂരക്കീഴില്‍ ഒത്തു ചേരുന്നു, തങ്ങളുടെ സ്രുഷ്ടികള്‍ മറ്റുള്ളവരുമായി പങ്കിടുന്നു,
3. ഇതിന്റെ സാധ്യതകള്‍ ,പോരായ്മകള്‍ , പരിഹാരങ്ങള്‍.
ഈ പോയന്റുകളായിരിക്കും അവര്‍ തിരക്കുക. അതുകൊണ്ടു ഒരു നല്ല അവതരണം ബ്ലോഗിനു ഒട്ടേറെ ഗുണം ചെയ്യും എന്നു കരുതാം. സിമ്പോസിയവും ഈ ഒരു ഫോക്കസിലായാല്‍ നല്ലത്.
പരസ്പരം കാണുന്നതു വഴി എന്തു നേട്ടമാണുണ്ടാകുക?.
ഒളിഞ്ഞിരുന്നെഴുതുമ്പോള്‍ പ്രതിബദ്ധത കുറവുണ്ടാകും, ഹൈവേയിലെ ഒരു പാര്‍കിംഗ് ലോട് പോലെ ആയിരിക്കും ഇതിന്റെ ഉപയോഗം.
വെറുതെയിരിക്കുമ്പ്പോള്‍ ഒന്നു കയറി എന്തെങ്കിലും പറഞ്ഞു പോവുക എന്ന രീതിയില്‍ നിന്നും ഒരുപാടു മാറിപ്പോകും പര്‍സ്പരം അറിയുന്നവരുടെ ഒരു കൂട്ടായ്മ ആകുമ്പോള്‍.
ഒരഭിപ്രായം കൂടി പറഞ്ഞുകൊള്ളട്ടെ. ആദരിക്കുന്നവരില്‍ സാങ്കേതികമായി ഇതു സാധ്യമാക്കിയവരേയും, ഇതിനു വേണ്ടി യത്നിക്കുന്ന കലേഷ് അനില്‍ തുടങ്ങിയവരേയും ഉള്‍പ്പെടുത്തേണ്ടതല്ലെ?.
ഇനി യോഗത്തിനു കാണാം.
നെറ്റേ വിട
ഈയുള്ളവനും പങ്കെടുക്കാന്‍ താല്‍പര്യം ഉണ്ട്.വെന്യുവിന് അടുത്ത് അബുഷഗാരയിലണു താമസം.കുടുംബം അവധിക്ക് നാട്ടിലാണ്.അകലെ നിന്നും വരുന്ന ആര്‍ക്കെങ്കിലും അല്‍പ നേരം വിശ്രമം വേണമെങ്കില്‍ അതും ആവാം
ഞാനും എന്നോടൊപ്പം ഒരാളും കൂടി രണ്ടു തല ഞാന്‍ ഉറപ്പ്.
വെള്ളിയാഴ്ച കാണാം
Hello,
I wish to attend the meet. I am new blogger and wish to know more. My mobile: 3299010
Kalesh Chetta,
Nujanum Undakum Friday
Atho Panthalokke idaan vendi Thursday thanne "Present Sir" Parayano :D
Pinne Ithinte Munnilum pinnilum pravarthicha ellavarkkum "Nandi"
(sorry for typing in Manglish)
Post a Comment