ഹിന്ദു പത്രത്തില്‍ ബൂലോഗമീറ്റിനെ കുറിച്ച് വന്ന വാര്‍ത്ത.
ഈ വാര്‍ത്തയില്‍ ഇമറാത്ത് സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.
ശ്രദ്ധയില്‍ പെടുത്തിയ ഒബിക്ക് നന്ദി! അതോടൊപ്പം തന്നെ ഈ ലേഖനം നന്നായി തയാറാക്കിയ രേണു രാമനാഥ് പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു!
Bloggers to meet in Kochi
Renu Ramanath
Blogging has already become the new age rage for netizens. An electronic community created through the inter-acting blogs posted by bloggers from all over the world is already thriving. A shortened form of `weblog,' the term `blog' was coined by Peter Merholz in 1999. `Weblog,' in its turn, had been coined by John Barger on December 17, 1997. `Blog,' soon came to be recognised both as a noun and a verb (`to blog,' `blogging').
Basically a webpage in which entries can be made like an ordinary diary or journal and presented in the reverse chronological order, blogs evolved from the online diary that people kept for running an account of their personal lives. The range of subjects handled in blogs is just unlimited. At many times of strife, like during the Mumbai floods of 2005, blogs have acted as saviours and provided a faithful recording of the events as and when they unfolded.
As the virtual community of bloggers publishing their ideas thrived, the Malayalis were not to fall behind.
With the large numbers of Malayali software professionals spread all over the world, the Malayalam blogs were quick to appear. Now, it is estimated that at least 200 Malayalam blogs exist and get regularly updated.
A group of dedicated software engineers who cherish the love for their mother tongue has evolved a set of tools for blogging in Malayalam. Using `Varamozhi,' a set of software programmes, the computer can be enabled to read and write Malayalam. This transliteration based text editor helps to writing through transliteration, typing in Manglish, which will appear in Malayalam. The Malayalam Unicode Font, `Anjali Old Lipi,' is needed to view the Malayalam Unicode texts. The Mozhi Keymap, is also essential for working with Varamozhi.
So, boosted up by the success of their online communication, the Malayalam bloggers have decided to leave their virtual abodes and come together in the real space. The event will take place at 10 a.m. on Saturday at Bharat Tourist Home.
The meeting will be preceded by a get-together of the Malayalam bloggers in the United Arab Emirates at 5 p.m. in Sharjah on Friday.
Most of the bloggers are looking up with excitement at seeing the persons they know only through a webpage, mostly under a pseudonym.
But, there are at least a few who are in doubt whether the virtual communities would be better off staying that way — on a virtual level.
13 comments:
ഹിന്ദു പത്രവാര്‍ത്ത"
The journalist Renu Ramanath is the daughter of K.V.Ramanathan master-prominent writer(specially baala saahithyam). He was the head master of National High School Irinjalakuda. Many people may know him - so I put this piece of information. He motivated and attracted many of his students to malayalam literature by his extraordinary narration of stories.
The duaghter also shows that brilliance by noting the changes in the world.
I like to express our gratitude to her.
അയ്യോ, രേണു രാമനാഥ്. എന്റെ ഏറ്റവും പ്രിയങ്കരനായ (എന്റെ മാത്രമല്ല, നാഷണല്‍ സ്കൂളില്‍ പഠിച്ച ഏതൊരു സ്റ്റുഡന്റിന്റേയും, പ്രിയങ്കരനായ, പൂമ്പാറ്റയിലെ അത്ഭുത വാനരന്മാര്‍ എന്ന കഥ രചിച്ച രാമനാഥന്‍ മാഷുടെ മകളോ എന്റെ നാട്ടുകാരിയായ ഈ രേണു?)
മലയാളം എന്റെ പ്രധാന വിഷയമായില്ലായിരുന്നൈങ്കിലും, രണ്ടാം വിഷയത്തിന്നായി ക്ലാസെടുക്കാന്‍ വന്നിരുന്ന രാമനാഥന്‍ മാഷിന്റെ ക്ലാസിലൂടെയാണ് ഞാന്‍ മലയാളത്തേയും, മലയാള ചെറുകഥയേയും അറിഞ്ഞത്. മാഷക്ക് നന്ദി.
അത്ഭുതവാനരന്മാര്‍!!!!!!!!!!!!
ഗോപി, അപ്പുക്കുട്ടന്‍, ഡോ.പ്രതാപന്‍!
ദൈവേ, ഇപ്പക്കിട്ടിയാലും ഒറ്റയിരിപ്പിനത് വായിക്കും!!
കുറൂജി, പോസ്റ്റ് വരാന്‍ നോക്കിയിരിക്യാ ട്ടോ..പെട്ടെന്നാവട്ടെ, ഇക്ക് വീട്ടില് പോണം ;-)
തിരുത്ത്
ഗോപി, അപ്പുക്കുട്ടന്‍, ഡോ.പ്രതാപന്‍, അരവിന്ദോ........രാമനാഥന്‍ മാഷുടെ ക്ലാസില്‍ ഇരുന്നിട്ട് കിട്ടിയ ഭാഷാവരം മാത്രമാണ് മലയാളം രണ്ടാം സബ്ജക്റ്റായെടുത്ത എന്റെ ഈ ഒഴുക്കും എഴുത്തും.
നന്ദി രാമനാഥന്‍ മാഷക്കുമാത്രം. ഒപ്പം എന്നിലെ എഴുത്തുകാരനെ ചെറുതായെങ്കിലും കണ്ടെത്തിയ ശ്രീദേവി, രാധ ടീച്ചര്‍മാര്‍ക്കും.
പോര......ഗന്ധര്‍വ്വന്‍........അദ്ദേഹമാണെന്നെ പോസ്റ്റിടുവാന്‍ പ്രേരിപ്പിക്കാറ്
ദേ കലേഷേട്ടാ
രേണു ചേച്ചീന്റെ ബ്ലോഗ്.
അതുപോലെ കലേഷേട്ടാ
ങ്ങീ...ങ്ങീ...എനിക്കും നന്ദി വേണം..പുട്ടു ഫാന്‍സിനേയും കൊടകരേയും രേണു ചേച്ചിക്ക് കാണിച്ച് കൊടുത്തതിന്. :-)
തമാശിക്കണതാട്ടൊ...
hi friends, the world seems to be so small !!!! so many mallus in the blogosphere, among them, so many thrissurians, then, so many irinjalakudakkar !!! what is this ?
gandharvan, kuruman, if you won't mind, my father would like to know your real names. mail me at renuramanath@hotmail.com, or mail him at kvrnath@yahoo.co.in
cheers
and keep it up.
will make everything possible to make the bloggers' meet a big success.
ബഹുമാന്യനായ രാമനാഥന്‍ മാഷെ തൃശൂര്‍, ഇരിങ്ങാലക്കുടക്കാര്‍ മാത്രമായി സ്വന്തമാക്കല്ലേ!
അത്ഭുതവാനരന്മാരെ വായിക്കാത്തവര്‍ നമുക്കിടയില്‍ ന്യൂനപക്ഷമല്ലേ?
ശ്രീമതി രേണുവിന്‍,
ശൈശവാവസ്ഥയില്‍ നിന്നും ബാല്യത്തിലേക്കു പിച്ചവക്കുന്ന ബ്ലോഗിനെക്കുറിച്ചു എഴുതിയതിനും, ഇതില്‍ സന്ദര്‍ശനം നടത്തിയതിനും
ഈ പൊതുവേദിയില്‍ തന്നെ നന്ദി പറയട്ടെ.
ബ്ലൊഗിന്റെ ഭാവിയും വളര്‍ച്ചയും അനിവാര്യമായ ഒരു കാലഗതിയാണ്‍ എന്നു ഞങ്ങള്‍ കരുതുന്നു. നാളത്തെ ഏക ലോക ജാലകം ബ്ലൊഗായിരിക്കുമെന്നും പ്രത്യാശിക്കുന്നു.
കുറുമാന്‍ പറഞ്ഞതു പോലെ എന്റേയും മലയാളത്തോടുള്ള താത്പര്യം രാമനാഥന്‍ മാഷുടെ കഥ പറച്ചിലില്‍ നിന്നുളവായതാണു.
ഇന്വിസിബിള്‍മേനും, ലോസ്റ്റ് വേര്‍ല്‍ഡും ഒരുപാടു ക്ലാസ്സിക്കുകളും അമൃതപരുവമാക്കി ,ഞങ്ങളുടെ കുറുമ്പു കാട്ടാനുള്ള ത്വരയെ സൂചി വീണാല്‍ അറിയുന്ന നിശ്ശബ്ദതയാക്കുന്ന ആ മനശ്ശാസ്ത്രജ്ഞനെ-സാഹിത്യ പ്രതിഭയെ ആദരിക്കാതിരിക്കാന്‍ ആര്‍ക്കാവും.
മാഷുടെ ശിഷ്യഗണങ്ങളില്‍ "കവലയില്‍ ചട്ടമ്പിയായലും, രാഷ്ട്രിയക്കാരനായലും, ഏതേതു മേഖലകളില്‍ നൈപുണ്യമാര്‍ന്നവനായാലും"- മാഷെ കാണുമ്പോള്‍ അല്ലെങ്കില്‍ ഓര്‍ക്കുമ്പോല്‍ ഉണരുന്നതു ഒരേ വികാരം.
"ആദരവ്, ഭയം, ഭക്തി."
കൂട്ടത്തില്‍ ജീവിതത്തിലെ ആ നല്ല നിമിഷങ്ങളുടെ നഷ്ടബോധം.
നന്ദി ഇവിടവരെ വന്നതിനു .
നല്ലവനായ അച്ചന്റെ അതേ തൂലികാ വൈഭവം പിന്തുടരുന്ന പ്രകാശ രേണുവിന്‍
അത്ഭുതവാനരന്മാര്‍.!!!!!
ആ പേര് കേട്ടപ്പോള്‍ ദാ എന്റെ കണ്ണുകള്‍ നിറയുന്നു.
തിരിച്ചുപോകുന്നു മനസ്സ് , ദശാബ്ദങ്ങളെടുത്ത് താണ്ടിയ ദൂരം വെറും സെക്കന്റുകള്‍ കൊണ്ട്!
ഞാനിപ്പോള്‍ കുഞ്ഞുകുട്ടിപരാധീനനായ മൂത്ത പുരുഷുവല്ല ..
പല്ലൊട്ടിയും ഐസും തിന്ന് ഒരു അത്ഭുതവാനരനോ കപീഷോ മിനിമം ഡിങ്കനായോ ആയി ജനിച്ചിരുന്നെങ്കില്‍... എന്ന് സ്വപ്നം കണ്ടുനടന്നൊരു വെറും ചെക്കന്‍!
ഇങ്ങിനെയൊരു ഓര്‍മ്മപ്പെടുത്തല്‍ ഒട്ടും പ്രതീക്ഷിച്ചില്ല. വളരെ വളരെ സന്തോഷം. ഗന്ധര്‍വ്വനും കുറുമാനും പ്രത്യേക നന്ദി.
രേണു ജീ, കേരളത്തിലെ മൊത്തം കുട്ടികളുടെയും പ്രിയങ്കരനായിരുന്ന അദ്ദേഹം, സുഖമായിരിക്കുന്നുവോ?
ഹ! എന്തൊരു അല്‍ഭുതം. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയിരിക്കുന്നു. രേണൂ, ഇതാ വളരെ പഴയ ഒരു ചങ്ങാതി. ഞാന്‍ ഇ-മെയില്‍ അയച്ചിട്ടുണ്ട്. നോക്കുക.
മറ്റൊന്ന്. മാധ്യമത്തില്‍ ബൂലോഗ മഹാ സംഗമത്തെ കുറിച്ച് വളരെ നല്ല ഒരു റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വന്നിരുന്നു.ഇവിടെ പോസ്റ്റാന്‍ അറിയുന്നവര്‍ ദയവായി അതൊന്ന് പോസ്റ്റൂ. ഞാന്‍ ശ്രമിച്ചു നോക്കാം.
അങ്ങനെ, ഒരൊഴിവുകാലം കഴിഞ്ഞ് (കെ.വി.രാമനാഥന്‍)
Post a Comment