ഇത് വല്ലോരും അറിഞ്ഞോ?
നമ്മുടെയെല്ലാം പ്രിയ കുറുമഗുരുവിന് പ്രൊമോഷന്‍!
അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുക്കുന്നു :
പ്രിയ ബൂലോഗരെ, പഴയ കമ്പനിയില്‍ തയ്യാറായ പോലെ ഒരു കവര്‍ എനിക്കായി (എനിക്കു മാത്രമല്ല, മൊത്തം സ്റ്റാഫിനും)എന്റെ ഓഫീസില്‍ തയ്യാറായിട്ടുണ്ട്. വ്യാഴാഴ്ച പതിവുപോലെ സമയത്തിന് ഓഫീസില്‍ നിന്നും പോന്ന കാരണം, എനിക്ക് കവര്‍ കയ്യില്‍ കിട്ടിയില്ല. എന്തായാലും ടെര്‍മിനേഷനല്ല എന്നറിയാമായിരുന്നതിനാല്‍, ഫിനാന്‍സ് മാനേജരെ ഫോണ്‍ വിളിച്ച് കാര്യം ചോദിച്ചു. മുഴുവനായും, മൊത്തമായും പറഞ്ഞില്ലെങ്കിലും, അദ്ദേഹം കാര്യം പറഞ്ഞു.
ബ്ലോഗിന്‍ കാവിലമ്മയുടെ സഹായത്താല്‍, എനിക്ക് പ്രമോഷന്‍ ലഭിച്ചു. മാനേജര്‍ ഗ്രേഡിലേക്കാണ് പ്രമോഷന്‍. ദുട്ട് എത്ര കൂടിയെന്നറിയണമെങ്കില്‍ കവറ് നാളെ കയ്യില്‍ കിട്ടണം. പക്ഷെ, എന്തായാലും ഗ്രേഡ് വച്ചു നോക്കിയാല്‍, വര്‍ഷത്തില്‍ ഒരു തവണ എനിക്കും, രണ്ട് വര്‍ഷത്തില്‍ കുടുബത്തിനും നാട്ടിലേക്ക് ടിക്കറ്റ്, പിന്നെ വണ്ടിയില്‍ ഇന്ധനം അടിക്കാനുള്ള കാര്‍ഡ് തുടങ്ങിയവ ലഭിക്കും. കുറുമാന്‍ (രാഗേഷ് മേനോന്‍) ഹാപ്പിയാണ്.
എന്റെ സന്തോഷം ഞാന്‍ നിങ്ങളെല്ലാവരുമായി പങ്കു വക്കുന്നു.
രാഗേഷേട്ടാ, ഈയുള്ളവന്റെയും റീമയുടെയും അഭിനന്ദനങ്ങളും ആശംസകളും ആദ്യം തന്നെ പിടിച്ചോ.
അപ്പോള്‍ ഇമറാത്ത് ബൂലോഗമീറ്റിലെ അജണ്ടയില്‍ ഒരു ഐറ്റം കൂടി ഞാന്‍ സജ്ജസ്റ്റ് ചെയ്യുന്നു :
രാഗേഷേട്ടനെ അഭിനന്ദിച്ച് ആദരിക്കല്‍!
13 comments:
ഐശ്വര്യത്തിന്റെ സയറണ്‍ മുഴങ്ങുന്നുവോ?.
ബ്ലോഗെഴുത്തും പ്രൊമോഷനും എന്ന ഒരു സിമ്പോസിയം ആയിക്കോട്ടെ.
നിങ്ങള്‍ ബ്ലൊഗെഴുതുമ്പ്പോള്‍ താരതമ്യേനെ ഉപ്യോഗശുന്യമായികിടക്കുന്ന തലച്ചോറു (ഒരു തരം ചോര്‍-കാം ചോര്‍ എന്നൊക്കെ പറയുന്നതു പോലേയുള്ള) ശരിയായി ചിന്തിക്കുന്നു എന്നതിന്റെ ദ്രുഷ്ടാന്തമതിനെ
ഭിംബ കുറുഭിംബമാക്ക്ക്കുകില്‍.
അഭിനന്ദനങ്ങള്‍- ഇനിയും എഴുതു.
കവറുകള്‍ പലതും ഇനിയും കാത്തിരിക്കുന്നു.
കണ്ടില്ലേ.
എന്റെ മോന്തായം കണ്ടതും കുറുമാനു പുരോഗതിയായി!
അഭി നന്ദാവനങ്ങള്‍!
അഭിനന്ദനങ്ങള്‍ കുറുമന്‍ മാഷേ.,.. അഭിനന്ദനങ്ങള്‍..
കുറുമാനെ,
അഭിനന്ദനങ്ങള്‍.
മുബാരകേം കുറുമാന്‍ ജീ, ബധായിയാം, ബധായിയാം.
അപ്പോള്‍ ഇനി ഓഫീസില്‍ ആരെയും പേടിക്കാതെ ഇരുന്ന് ബ്ലോഗ് പോസ്റ്റാനും വായിക്കാനും കമന്റാനുമൊക്കെ പറ്റുമെന്നര്‍ത്ഥം. അതായത്, ഞങ്ങള്‍ വായനക്കാരുടെയൊക്കെ നല്ല കാലം !
അഭിനന്ദന്‍ കുറുംജീ അഭിനന്ദന്‍...
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ കുറു മേന്നേ.
(എല്ലാം മുത്തിയുടെ അനുഗ്രഹം.
ല്ലേ!)
കുറുമാനേ, അഭിനന്ദനങ്ങള്‍. ഒരൊറ്റ അഭ്യര്‍ത്ഥന മാത്രം. ഫാക്സ് കമ്പ്യൂട്ടറിലേക്ക് കൊടുത്ത് ചാറ്റുന്ന നവകുറുമാന്‍മാരോട് ഒരു കരുണ കാണിക്കണം. കവറ് അവര്‍ക്ക് കൊടുക്കുന്നതിനുമുമ്പ് “സ്വല്‍പം വെയിറ്റ് ചെയ്യൂ”. കവര്‍ മിക്കവാറും കൊടുക്കാന്‍ തോന്നുകയേ ഇല്ല!
എന്നുംവെച്ച് സെന്റിയും നോവാള്‍ജിയായും വെച്ച് നേരാംവണ്ണം മാനേജ് ചെയ്യാതെ കമ്പനി കുളമാക്കരുത് കേട്ടോ. :)
ആള്‍ ദ ബെസ്റ്റും കണ്ണ് ഗ്രാം കുലേഷന്‍സും.
അഭിനന്ദനങ്ങള്‍ രാഗേഷേട്ടാ ....
അഭിനന്ദനങ്ങള്‍ കൂറുമാന്‍സ്...ബ്ലോഗുകലിള്‍ ഭാഷാവരങള്‍ നിറയട്ടേ.......
പ്രിയ കുറുമാന്‍..
എല്ലാ ആശംസകളും നേരുന്നു..
കുറുമയ്യാ,
കങ്കാരു റിലേഷന്‍സ്.
സ്വന്തം,
ദില്‍ബാസുരന്‍
നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു? എല്ലാ ബൂലോഗവാസികള്‍ക്കും എന്റെ നന്ദി, നമസ്കാരം.
ഗന്ദര്‍വരേ : ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങിയെന്നത് നേര്. ചോര്‍ - കാം-ചോര്‍ ക്ഷ പിടിച്ചു.
ദേവേട്ടാ : നന്ദി. സത്യം. മോന്തായം കണ്ടത് ഐശ്വര്യമായി.
ഡ്രിസിലേ : താങ്ക്സ്
ഏവൂരാന്‍ : നന്ദി.
ദിവാസ്വപ്നം :ശുക്രിയാ....അയ്യോ, ഇനി ഓഫീസില്‍ ഇരുന്ന് എഴുതുന്ന പരിപാടി നിറുത്തി. പിന്നെ മാനേജര്‍ ഗ്രേഡിലേക്ക് പ്രമോഷന്‍ കിട്ടി എന്നാണ് ഞാന്‍ പറഞ്ഞത്. ചെയ്യുന്ന ജോലിയും, ഡെസിഗ്നേഷനും സെയിം. ദുട്ടും, അലവന്‍സുകളും കൂടി എന്നു മാത്രം.
ആദിത്യന്‍ : നന്ദി
വിശാല ഗുരോ : നന്ദി. അതെ, എല്ലാം മുത്തിയുടെ അനുഗ്രഹം
വക്കാരിയേ : നന്ദി......മെയില്‍ ഐ ഡിയെങ്കിലും അയച്ചു തരൂ
ജേക്കപ്പേ : നന്ദി. പടങ്ങളൊന്നും കാണാറില്ലല്ലോ.....നാട്ടിലേക്കെങ്ങാനും വരുന്നുണ്ടോ? ഞാന്‍ ആഗസ്റ്റ്-സെപ്റ്റമ്പറില്‍ നാട്ടിലുണ്ട്.
ഡാലി : നന്ദി. നിറയ്ക്കാം
ഇബ്രുവേ : താങ്ക്സ്.
ദില്‍ബാസുരനേ : നന്ദി. കാണാം മീറ്റിന്
അങ്ങനെ കവറും കയ്യില്‍ കിട്ടി. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ഇങ്ക്രിമാമം കിട്ടി. ആദ്യമായി കൊറിയന്‍ തന്ന ശമ്പളത്തിന്റെ ഇരട്ടി ഇങ്ക്രിമാമം.
Post a Comment